Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Wednesday, April 25, 2012

കല്ദായീകരണം ചിക്കാഗോ രൂപതയില്‍

 Author: ജോസഫ്‌ കൊമ്മറ്റത്തില്‍

വിശ്വാസികളുടെ താല്‍പ്പര്യങ്ങള്‍ക്കോ വികാരങ്ങള്‍ക്കോ  പുല്ലു വിലയും സീറോ മലബാര്‍ സഭാ നേതൃത്വം കല്‍പ്പിക്കുന്നില്ല എന്നുള്ളതിന് ഏറ്റവും വലിയ ഉദാഹരണമാണ് ചിക്കാഗോ സീറോ മലബാര്‍ രൂപതാ മെത്രാന്‍ മാര്‍ അങ്ങാടിയത്ത് തന്‍റെ രൂപതയില്‍  നിര്‍ബാധം തുടര്‍ന്ന് കൊണ്ടിരിക്കുന്ന കല്‍ദായ വല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍. കേരളത്തിലെ വിവിധ രൂപത കളില്‍നിന്നും അമേരിക്കയില്‍ കുടിയേറിപ്പാര്‍ത്തിരിക്കുന്ന വിശ്വാസികള്‍ അടങ്ങിയ ചിക്കാഗോ രൂപതയില്‍ പ്രാദേശികതയുടെ ചുവയുള്ള കല്‍ദായ വല്‍ക്കരണ പരിഷ്കാരങ്ങള്‍ അദ്ദേഹം നിഷ്ക്കരുണം അടിച്ചേല്‍പ്പിച്ചു കൊണ്ടിരിക്കുകയാണ്. 

ചിക്കാഗോ രൂപത സ്ഥാപിതമാകും വരെ ഐക്യവും ഒരുമയും മുഖ മുദ്രയാക്കി സ്നേഹത്തോടും ഒരുമ്പാടോടും കൂടി മുമ്പോട്ട്‌ പോയിക്കൊണ്ടിരുന്ന ഒരു സീറോ മലബാര്‍ സമൂഹമായിരുന്നു അമേരിക്കയില്‍ ഉണ്ടായിരുന്നത്. മാര്‍ തോമാ കുരിശെന്തെന്നോ അള്‍ത്താര വിരി എന്തെന്നോ, കല്‍ദായ എന്ന് പറഞ്ഞാല്‍ എന്തെന്നോ അതുവരെ അറിയില്ലാതിരുന്ന നിഷ്ക്കളങ്കമായ ആ സമൂഹത്തില്‍ കല്‍ദായിസത്തിന്‍റെ വിഷവിത്തു പാകിയത്‌ ബിഷപ്‌ അങ്ങാടിയത്ത് എന്ന് പറഞ്ഞ ഒറ്റൊരു വ്യക്തിയാണ്. സ്ഥാനമാനങ്ങളും മോഹനവാഗ്ദാനങ്ങളും നല്‍കി സമൂഹത്തെ പിളര്‍ത്തി, കല്‍ദായ വല്‍ക്കരണത്തെ അനുകൂലിക്കുന്ന ഒരു ചേരി അമേരിക്കന്‍ സഭയില്‍ ഉണ്ടെന്നു സ്ഥാപിച്ചു, അവര്‍ക്കും കൂടി നീതി ലഭ്യമാക്കുവാന്‍ ആണ് താന്‍ ഈ പരിഷ്കാരങ്ങള്‍ ആവിഷ്കരിക്കുന്നത് എന്നാണു തന്‍റെ നിഷ്ടൂര പ്രവര്‍ത്തനങ്ങള്‍ക്ക് നീതീകരണമായി അദ്ദേഹം ഉന്നയിക്കുന്ന ന്യായം. ചിക്കാഗോ രൂപതയുടെ ലക്‌ഷ്യം വിശ്വാസികളുടെ ആത്മീയ ഉന്നമനമല്ല, പ്രത്യുത ചില സഭാനേതാക്കളുടെ സ്വാര്‍ത്ഥ താല്പ്പര്യ സംരക്ഷണവും അവയുടെ പൂര്‍ത്തീകരണവും മാത്രമാണ് എന്നത് സുവ്യക്തമായ ഒരു സത്യമാണ്. 

രണ്ടു മൂന്നു ദശകങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ ആഞ്ഞടിച്ച  കല്‍ദായവല്‍ക്കരണ കൊടുംകാറ്റു  ഒട്ടൊക്കെ കെട്ടടങ്ങിയിരുന്നു എന്ന പൊതുധാരണ തെറ്റാണ്. ആഗോള സീറോ മലബാര്‍ നേതൃത്വം മൂഡസ്വര്‍ഗത്തില്‍ വസിച്ചിരുന്ന കഴിഞ്ഞ പതിറ്റാണ്ടുകളില്‍ കല്‍ദായ അപ്പസ്തോലന്മാര്‍ അവരുടെ  പ്രേഷിതവേല അനുസ്യൂതം തുടര്‍ന്ന് കൊണ്ട് തന്നെയാണ് ഇരുന്നത്. ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും, ഒളിച്ചും പാത്തും, തെറ്റി ധരിപ്പിച്ചും കള്ളം പറഞ്ഞും അവരുടെ പ്രവാചകന്‍ മാര്‍ പവ്വത്തിലും കൂട്ടരും  പേര്‍ഷ്യന്‍ കുരിശിനെ വെറും ഒരു ഐതിഹ്യത്തില്‍ നിന്നും ഉയര്‍ത്തി മാര്‍തോമാ കുരിശാക്കി മാമ്മോദീസാ മുക്കി  പല ദേവാലയങ്ങളുടെയും സുപ്രധാന സ്ഥാനത്തു തന്നെ പ്രതിഷ്ടിച്ചു. പല വടക്കേ ഇന്ത്യന്‍ രൂപതകളിലും കാര്യ സാധ്യത്തിനായി കല്‍ദായ അനുഭാവികളായ മെത്രാന്മാരെ തിരുകിക്കയറ്റി. ഇന്ന് മേജര്‍ ആര്‍ച് ബിഷപ്‌ തിരഞ്ഞെടുപ്പില്‍ വരെ സ്വാധീനം ചെലുത്തുവാന്‍തക്ക കരുത്തു നേടിയിരിക്കുന്ന കല്‍ദായ പക്ഷത്തെ സധൈര്യം നേരിടുവാനുള്ള പല രൂപതാധ്യക്ഷന്മാരുടെയും ആത്മവീര്യം ചോര്‍ന്നു പോയിരിക്കുന്നു എന്ന് വേണം അവരുടെ പ്രതികരണമില്ലായ്മയില്‍  നിന്നും മനസ്സിലാക്കുവാന്‍. 

തുടരും

14 comments:

Anonymous said...

പാല രൂപതയുടെയോ ചങ്ങനാശ്ശേരി രൂപതയുടെയോ ഒരു കീഴ് രൂപതയല്ല ചിക്കാഗോ രൂപത

കേരളത്തിലെ വിവിധ രൂപത കളില്‍നിന്നും അമേരിക്കയില്‍ കുടിയേറിപ്പാര്‍ത്തിരിക്കുന്ന വിശ്വാസികള്‍ അടങ്ങിയ ചിക്കാഗോ രൂപതയില്‍ പ്രാദേശികതയുടെ ചുവയുള്ള കല്‍ദായ വല്‍ക്കരണ പരിഷ്കാരങ്ങള്‍ അടിച്ചേല്‍പ്പിച്ചു കൊണ്ടിരിക്കുകയാണ്.

anonymous said...

പുരോഹിതരെ വിവാഹം കഴിപ്പിക്കാറായോ''?

''പുരോഹിതരെ വിവാഹം കഴിപ്പിച്ച് അയയ്‌ക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു''ദീര്‍ഘകാലം കന്യാസ്ത്രീയായി ആത്മീയ ജീവിതം നയിച്ച മേരി ചാണ്ടി എന്ന 68-കാരിയുടെ വാക്കുകളാണിവ. ഒരുപക്ഷേ സിസ്റ്റര്‍ ജെസ്മിയുടെ ആത്മകഥയ്ക്ക്് ശേഷം വരുംദിവസങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയോ വിവാദമാകുകയോ ചെയ്‌തേക്കാവുന്ന പ്രസ്താവന.

40 വര്‍ഷത്തോളം സഭാ ചിട്ടവട്ടങ്ങളില്‍ നിന്ന് ആത്മീയജീവിതം നയിച്ച അവര്‍ പുരോഹിതര്‍ക്കെതിരെ നിശിത വിമര്‍ശനവുമായി സഭാവസ്ത്രം ഉപേക്ഷിച്ച് പുറത്തുവന്നിരിക്കുകയാണ്. മേരി ചാണ്ടിയുടെ ഓര്‍മ്മക്കുറിപ്പുകള്‍ പുറത്തുവന്നുകഴിഞ്ഞു. ലൈംഗിക ചൂഷണത്തിന്റെയും മറ്റ് സദാചാരവിരുദ്ധ നടപടികളുടേയും പൗരോഹിത്യമുഖം തുറന്നുകാട്ടുന്ന നന്‍മ നിറഞ്ഞവരേ സ്വസ്തി എന്ന ആത്മകഥയിലാണ് മേരി ചാണ്ടി പുരോഹിതരെക്കുറിച്ച് ഈ വാക്കുകള്‍ കുറിച്ചിട്ടത്....

Anonymous said...

പേ൪ഷൃ൯ ക്രോസിന് പുതിയ പേര്: ഗുണ്ട ക്രോസ്!

ജെനങ്ങളേ പറ്റിച്ച് പേ൪ഷൃ൯ ക്രോസിനേ പവ്വത്തിലും അങ്ങാടിയത്ത് പിതാവും പേരിട്ട് വിളിച്ചത് - മാ൪ത്തോമ ക്രോസ്!

ജെനങ്ങള് ബൈബിളിലുളളത് വായിച്ച് മനസിലാക്കാ൯ തുടങ്ങിയതിനുശേഷം, ജെനം മാ൪ത്തോമ ക്രോസിനേ പിന്നേയും പിന്നേയും പുതിയ പേരുകള് വിളിക്കാ൯ തുടങ്ങി.

പവ്വത്തിലും അങ്ങാടിയത്ത് പിതാവും പേ൪ഷൃ൯ ക്രോസിനേ മാ൪ത്തോമ ക്രോസ് എന്ന് വിളിക്കുബോള്‍,
ജെനം പല പേരിലാണ് വിളിക്കുന്നത്.
പേ൪ഷൃ൯ ക്രോസിനേ-
മാണിക്ക൯ ക്രോസ്
താമര ക്രോസ്
ക്ലാവ൪ ക്രോസ്
ബി.ജേ.പി. ക്രോസ്
പുതിയ പേര്:
ഗുണ്ട ക്രോസ്!

ഗുണ്ട ക്രോസ് എന്ന പേര് ഇടുവാ൯ കാരണം: പവ്വത്തിലും അങ്ങാടിയത്ത് പിതാവും ഗുണ്ടകളുടെ ലീഡ൪മാരായതുകൊണ്ടാണ് ഈ തെമാടി കുരിശിനേ, ഗുണ്ട ക്രോസ് ജെനം പുതിയപേരിട്ടത്.
ഗുണ്ടകളുടെ കാപ്പേലില് പോലും ഉണ്ട് ഈ ചിഹ്നം.
ഗുണ്ടകളുടെ ഈ ചിഹ്നം, ബീരങ്കിപോലെ നിരത്തി വെച്ചിരിക്കുന്നത് ദൈവ വിശ്വാസികളേ പേടിപ്പിക്കാനല്ലേ ഇത്.

Anonymous said...

Enthina Makkale igane oru photokku vendi thallu kudunne?Bloginu ithallathe oru peripadiyum ille?kodi jenam vayikkunna blog ippol photoku vendiyaano samaram cheyyunne?

Anonymous said...

കല്ദായീകരണം ചിക്കാഗോ രൂപതയിലെ കൊട്ടേഷ൯!


കോപ്പന്മാ൪ കോപ്പലില്‍ കാണിക്കുന്ന കളികള്‍ നാട്ടില്‍ കാണിച്ചാല്‍, ബിഷപ്പ് ഹൗസില്‍ നിന്ന് നേരിട്ട് കൊട്ടേഷ൯കാ൪ വീട്ടില്‍ എത്തുകയും സിസ്റ്റ൪ അഭയയെ കൊന്നപോലെ കൊല്ലുകയും അവസാനം കൊട്ടേഷ൯കാ൪ കൊട്ടയില്‍ ഇട്ട് കൊണ്ടുപോയി പാലയില്‍ റബ്ബറന്‍റെ വളം ആക്കുകയും പിന്നീട് ആ കേസ് ദൈവവിശ്വാസികളുടെ പണം കൊടുത്ത് ഒതുക്കുകയും ചെയ്തേനേ. അവസാം കൊട്ടേഷ൯കാരുടെ കേസ് തളളിപോകുകയും ദൈവവിശ്വാസി റബ്ബറന്‍റെ വളം ആക്കുകയും ചെയും.

Anonymous said...

ഇങ്ങനേയും കേള്‍ക്കുന്നു!
ബിഷപ്പുമാരുടെയോ പോപ്പിന്റെയോ ഫോട്ടോ മാറ്റുനില്ല. പക്ഷേ ഈ ഫോട്ടോകളുടെ താഴേയുളള ബുളളറ്റി൯ ബോ൪ഡ് മാറ്റി അവിടെ ഫ സജിയുടെ ഫോട്ടോ ഫ സശേരി അങ്ങീകരിച്ചുവെന്ന്. ഇത് ഉളളതാണോ അങ്ങാടിയത്ത് പിതാവേ.

Soul and Vision said...

George Katticaren, Germany
Part a
എന്തുകൊണ്ടാണ്‌ അമേരിക്കയിലെ സീറോമലബാര്‍ ബിഷപ്പും അദ്ദേഹത്തിന്റെ കൂടെ പ്രവര്‍ത്തിക്കുന്ന പുരോഹിതരും കല്‍ദായവാദം അടിച്ചേല്‍പ്പിക്കുന്നത്‌?. ഭാരതത്തിനുപുറത്ത് സിറോമലബാര്‍‍ പ്രേഷിതത്തിനും സഭാംഗങ്ങളുടെ അജപാലനത്തിനും ഔദ്യോഗിക അനുവാദം ലഭിച്ച ഏക രാജ്യമാണ്‌ അമേരിക്ക. പക്ഷെ അജപാലത്തിനു പകരം സഭാരാഷ്ട്രിയലക്ഷ്യങ്ങള്‍നടപ്പിലാക്കുവാന്‍‍ കേരളത്തിലെ ഒരു വിഭാഗം ബിഷപ്പുമാര്‍‍ തിരിഞ്ഞെടുത്തത്‌ അമേരിക്കയെ പോലെയുള്ള പുറം രാജ്യങ്ങളാണ്‌.
സഭാംഗങ്ങളുടെ അജപാലനത്തിനും യേശുക്രിസതു നീര്‍‍ദ്ദേശിച്ച പ്രേഷിതത്തിനും പകരം ഇവര്‍ സീറോ മലബാര്‍‍ സഭയെ ഒരു Multinational Corporation ആയി മാറ്റിക്കൊണ്ടിരിക്കുകയാണ്‌. പുറം രാജ്യങ്ങളില്‍‍ അധിവസിക്കുന്ന വിശ്വാസികള്‍വിവിധ ഇടവകകളില്‍ നിന്നും വന്നിട്ടുള്ള കത്തോലിക്കരും അവരുടെ തലമുറകളുമാണ്. സഭാധികാരികളുടെ തെറ്റായ നടപടികളുടെ തിക്തഫലം ഇപ്പോള്‍‍ ഇവരാണ്‌ അനുഭവിക്കുന്നത്.

35-40 ലക്ഷം വരുന്ന വിശ്വാസികള്‍‍ ഉള്‍കൊള്ളുന്നതാണ്‌ സിറോമലബാര്‍ സഭ. അതില്‍ സാമ്പത്തികശക്തിയായ വൈദിക-സന്യസ്ത്യ-അല്മായ പ്രവാസികളുടെ സംഭാവനകള്‍ക്ക്പുറമേ, ഇടവകകളില്‍ നിന്നും, വിദേശമിഷ്യനുകളില്‍ നിന്നുമുള്ള വരുമാനം, കോഴസമ്പ്രദായത്തിലൂടെ വിദ്യാഭ്യാസമേഖലകളില്‍‍നിന്നുമുള്ള കോടികള്‍ ‍- ഇങ്ങനെ നിത്യവും കുന്നുകൂടിക്കൊണ്ടിരിക്കുന്ന കോടികള്‍കൊണ്ട്‌ ആരെയും വെല്ലുവിളിക്കത്തക്കവിധത്തില്‍ സിറോ മലബാര്‍ ‍സഭ ഇന്ന്‌ വളര്‍ന്നു കഴിഞ്ഞു, ഈ മാറിയ സാഹചര്യത്തില്‍‍ സഭയിലെ ഒരു വിഭാഗം അധികാരപ്രബുദ്ധതയുള്ള ബിഷപ്പുമാര്‍ ‍ബലപരീക്ഷണത്തിനുതന്നെ റോമിനെ വെല്ലുവിളിക്കുവാന്‍‍ തുടങ്ങിയിട്ട്‌ ദശാബ്ദങ്ങള്‍ കഴിഞ്ഞു. സിറോമലബാര്‍‍ സഭയെ ഒരു പ്രത്യേക വിഭാഗമായി റോമില്‍ ‍ അവതരിപ്പിക്കുക എന്ന പ്രമാണസൂത്രമാണ്‌ അവര്‍ സ്വീകരിച്ചത്‌. ആനയെ തളച്ചിട്ടു അനുസരിപ്പിക്കുന്നതുപോലെ കേരളത്തിലെ വൈദിക-സന്യസ്ത്യ-അല്മായരെയും നിശബ്ദാരുക്കുന്ന നയത്തില്‍ ഈ കാലഘട്ടംവരെ അവര്‍ ‍ വിജയിക്കുകയും ചെയ്തു.

Soul and Vision said...

George Katticaren, Germany
Part B


ഒരു സമാന്തര സംവിധാനം അതായത്‌ വി. പത്രോസിന്റെ കീഴ്കോയ്മയില്‍വരാത്ത ഒരു വ്യക്തിഗതസഭ മെനഞ്ഞെടുക്കുക വളരെ ആസൂത്രിതവും ബുദ്ധിപുര്‍വവ്വുംമായിരുന്നു. പക്ഷെ കാലകാലങ്ങളായി അതിനു തിരിഞ്ഞെടുത്ത പ്രചരണപരിപാടികളില്‍‍ വന്നുചേര്ന്ന പാകപിഴകള്‍ ‍ജനങ്ങള്‍ ‍സംശയിക്കുവാന്‍ ‍തുടങ്ങിയതോടെ സഭയുടെ പരിശുദ്ധിയും സഭയിലുള്ള വിശ്വാസവും ഒരു പരിധിവരെ നഷ്ടപ്പെട്ടു.

സിറോ മലബാര്‍ വിശ്വാസികളായ നാമെല്ലാവരും മാര്‍തോമ വഴി മതപരിവര്‍ത്തനം ചെയ്തിട്ടുള്ള സമൂഹമാണെന്നാണ്‌ വിശ്വാസം. ചരിത്രരേഖകളായ ആക്ട്‌ ഓഫ്‌ തോമാസ്‌ എന്ന പ്രാചീണ ഗ്രന്ഥത്തില്‍‍ മാര്‍ തോമസ്‌ ഇന്‍ഡ്യയില്‍ Gondophres എന്ന ഇന്ത്യന്‍ രാജാവിനെ പരിചയപ്പെടുന്ന സംഭവം വെളിപ്പെടുത്തുന്നുണ്ട്‌. അഫ്ഗാനിസ്റ്റാന്‍‍ രാജ്യാതര്‍ത്തിയോടു ചേര്‍ന്നുകിടക്കുന്ന ഒരു ഇന്‍ഡ്യന്‍ ഭാഗമാണ്‌ Gondophres അന്ന്‌ ഭരിച്ചിരുന്നത്‌. കണ്ടുകിട്ടിയ ഒന്നാംശതകത്തിലെ നാണയങ്ങളില്‍‍ നിന്നും ഇതു വിശ്വസിനിയമാണെന്നു ചരിത്രകാരമാര്‍ ‍ സ്ഥിരികരിക്കുന്നു. പക്ഷെ തോമാസ്‌ ആക്ടില്‍ വിവരിക്കുന്ന മറ്റുപേരുകള്‍ ഇന്‍‍ഡ്യന്‍ ‍പേരുകളുമായി സാദ്റ്ശ്യം കാണുന്നില്ല. ഗോണ്ടോഫ്രെസിന്‍റെ നിര്‍‍ദ്ദേശപ്രകാരം മന്ത്രി Habban സിറിയയില്‍ പോയി കണ്ടുപിടിച്ചു കൊണ്ടുവന്ന കെട്ടിടനിര്‍മ്മാണ വിദഗ്ദനായിട്ടാണ് മാര്‍ തോമാ ഇന്‍ഡ്യയില്‍‍ എത്തുന്നത്‌. ജീസിന്റെ ഇടപ്പെടലിലൂടെയാണ്‌ ഇന്‍ഡ്യയില്‍ വേദപ്രചരണം നടത്താന്‍‍ മാര്‍ തോമാ Habbanന്റെകൂടെ ഇന്‍ഡ്യയിലേക്ക്‌ കപ്പല്‍ യാത്ര നടത്തിയതതെന്ന്‌ പരമാര്‍‍ശങ്ങള്‍‍ ഉണ്ട്‌. Gondophres രാജാവിന്‍റെ പാലസ്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പ്ളാനുകള്‍തയ്യാറാക്കി അഡ്വാന്‍സ് കയ്പറ്റി പണികള്‍‍ പിന്നീട്‌ ആരംഭിക്കാമെന്ന്‌ പറഞ്ഞു മാര്‍ തോമാ പല പ്രദേശങ്ങളില്‍ ചുറ്റികറങ്ങി സുവിശേഷം പ്രസംഗിക്കുകയും മതപരിവത്തനം നടത്തുകയും ചെയ്തുവെന്ന്‌‌ ഈ ഗ്രന്ഥം സുചിപ്പിക്കുന്നു. Gondophres ല്‍ ‍നിന്നു കൈപറ്റിയ പണം പാവപ്പെട്ടവര്‍ക്കു വീതിച്ചുകൊടുത്തു. ഈ മാത്റ്കയാണ്‌ ഇന്നത്തെ സഭാനേത്റ്ത്വത്തിനു അനുകരണീയവും മുഖമുദ്രയും ആക്കേണ്ടിയിരുന്നത്‌. ആക്റ്റ്സ്‌ ഓഫ്‌ തോമസ്‌ വിവരിക്കുന്ന പ്രകാരം മാര്‍ തോമാ കൊല്ലപ്പെടുന്നത്‌ Masadi എന്ന രാജാവിന്റെ ഭരണകാലത്താണ്‌. അദ്ദേഹത്തിന്‍റെ ഭരണകാലത്തുതന്നെ മാര്‍ തോമയുടെ ഭൌതികാവശിഷ്ടം മേസോപോടമിയയിലെ Edessa യില്‍ കൊണ്ടുപോകുകയും ചെയ്തു രണ്ടും മൂന്നും ശതകത്തിലാണ്‌(A.D) ആക്റ്റ്സ്‌ ഓഫ്‌ തോമസ്‌ എന്ന ചരിത്ര ഗ്രന്ഥം സിറിയന്‍, ഗ്രീക്ക്‌, ലത്തീന്‍‍ എന്നീ ഭാഷകളില്‍‍ പ്രസിദ്ധീകരിച്ചത്‌.

Soul and Vision said...

George Katticaren, Germany
Part C
മയങ്ങികിടന്ന മാര്‍ തോമചരിത്രത്തിനു ഉണര്‍വ് കിട്ടുന്നത്‌ പതിനാറാം ശതകത്തില്‍ പോര്‍ത്തുഗ്ഗീസുകാരുടെ വരവോടെയാണ്‌. അവരിവിടെ പ്രധാനമായും കച്ചവടക്കാരായിട്ടാണ്‌ വന്നത്‌. കൂടെവന്ന ക്രിസ്തിയ ചരിത്രാന്വേഷകരും, ഗവേഷണ വിദ്ഗദ്ധരുമായ മിഷ്യനറിമാര്‍ ചരിത്ര പ്രധാനമായ സ്ഥലങ്ങളെല്ലാം ഉത്ഖനനം ചെയ്തു. മെസോപോട്ടാമയിലെ എഡേസാ എന്ന സ്ഥലത്താണ്‌ മാര്‍ തോമായുടെ ഭൌതികാവിശിഷ്ടം സംരക്ഷിച്ചിരുന്നുവെങ്കിലും അദ്ദേഹത്തെ സംസ്കരിച്ച ആദ്യത്തെ കുഴിമാടം മൈലാപൂരിലാണെന്നാണ്‌ പോര്‍ത്തുഗ്ഗീസുകാര്‍കണ്ടുപിടിച്ചത്‌‌. അവരുടെ ഗവേഷണഫലം ആക്റ്റ്സ്‌ ഓഫ്‌ തോമസില്‍ പര്രയുന്നതുപോലെ Masadi എന്ന രാജാവുമായിട്ടു ബന്ധപ്പെടുത്തുവാന്‍ ‍സാധിച്ചില്ല. ഈ പൊരുത്തകേട്‌ ചരിത്രകാരന്‍മാരെ മാത്രമല്ല റോമിനെ തന്നെ വെട്ടില്‍‍ വീഴ്ത്തിയിരിക്കുകയാണ്‌.
പതിനാറാം ശതകത്തില്‍‍ പോര്‍ത്തുഗീസുകാര്‍ ഇന്‍ഡ്യയില്‍ വരുന്നതിനുമുമ്പ്‌ അര്‍മേനിയകാര്‍ ഇന്ത്യയില്‍ ‍താവളം ഉറപ്പിച്ചുണ്ടായിരുന്നു. ന്യൂനപക്ഷക്രിസ്തിയസമുദായത്തിന്‌ നാട്ടില്‍ വിഷമതകള്‍ നേരിടുമ്പോള്‍‍ അവര്‍ അഭയം കണ്ട രാജ്യമായിരുന്നു ഇന്ത്യ. അവര്‍ ‍കൂടെ ‍കൊണ്ടുവന്ന മതസംസ്കാരവും ആചാരങ്ങളും കലാശില്‍പ്പങ്ങളുമെല്ലാം നമ്മുടെ മതാചാരങ്ങളെയും വളരെയധികം സ്വാധീച്ചു. അങ്ങനെയാണ്‌ മാര്‍ തോമാകൂരിശു എന്നു വിശേഷിപ്പിക്കുന്ന പേര്‍ഷ്യന്‍ കുരിശു പോര്‍ത്തുഗ്ഗീസ്സുകാരുടെ ശ്രമഫലമായി വെളിച്ചത്തു വന്നത്‌. ശാസത്രിയ തെളിവുകളുടെ പിന്‍ബലമില്ലാതെ ഈ പേര്‍ഷ്യന്‍കുരിശു മാര്‍ തോമാ ചരിത്രവുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കുവാനുള്ള അവരുടെ ശ്രമത്തില്‍ സീറോമലബാര്‍ സഭാധികാരികള്‍പിന്‍തുണ നല്‍കിയെന്ന്‌ ചരിത്രം പറയുന്നു. വിവിധ സ്വഭാവത്തോടുകൂടിയുള്ള അവിശ്വസീനീയമായ കഥകള്‍‍ പുറത്തു വന്നു. പേര്‍ഷ്യന്‍ ‍ ശില്‍പ്പാകലാ വൈഭവത്തിന്റെ ഒരു മാതൃക എന്നതില്‍ കവിഞ്ഞു ചില സഭാധാകാരികള്‍‍ ദൈവജനത്തെ തെറ്റിദ്ധരിപ്പിക്കുവന്‍‍ ഒരു മുഖ്യ ഉപാധിയാക്കി ഇതിനെ മാറ്റി. ഇതോടെയാണ്‌ പ്രശ്നങ്ങളുടെതുടക്കം അത്‌ ഇന്ന്‌ ദൈവജനത്തിന്റെ ഇടയില്‍ അസമാധാനത്തിന്റെ വിത്തുപാകിയ പാപചിഹ്നമാണ്‌. ശത്രുക്കളെ സ്നേഹിക്കുവാന്‍ പഠിപ്പിച്ച യേശുക്രിസ്തു സാത്താനുമായിട്ടു യാതൊരുവിധത്തിലുള്ള ഒത്തുതീര്‍പ്പിനും തയ്യാറായിരുന്നില്ല. വിശ്വാസികള്‍ എതിര്‍ക്കുന്നതിലും അത്ഭുതമില്ല.

1. മാര്‍ തോമ കുരിശ്ശ്‌ അടിച്ചേല്‍പ്പിക്കുവാനുള്ള ശ്രമം ആപല്‍ക്കരമായ സാഹ്യചര്യങ്ങളിലേക്ക്‌ വഴിതെളിക്കുന്നുവെന്നു അനുഭവങ്ങള്‍ പഠിപ്പിക്കുന്നു.

2. അത്‌ ക്രൂശിതരൂപത്തോടുള്ള വൈകാരിതയോടും വിശ്വാസത്തോടുമുള്ള വെല്ലുവിളിയാണ്‌.

3. ഈ ചിഹ്നം സഭാഗംങ്ങളെകൊണ്ട്‌ അംഗീകരിപ്പിച്ച്‌ സീറോ മലബാര്‍ വിശ്വാസികള്‍ കല്‍ദായക്കാരാണെന്ന്‌ പുറം ലോകത്തെ വിശ്വസിപ്പിക്കാനുള്ള ശ്രമമാണെങ്കില്‍ സീറോമലബാര്‍ വിശ്വാസികള്‍ കല്‍ദായക്കാരല്ലാ, ഇന്‍ഡ്യാകാരാണ്‌, സത്യക്രിസ്ത്യാനികളാണ്‌.

4. നമ്മുടെ മാര്‍തോമാവാദവാദമുഖങ്ങള്‍ക്കു ചരിത്രപരമായ രേഖകള്‍ നല്‍കുവാന്‍ അധികാരികള്‍ കടപ്പെട്ടവരാണ്‌. അതിനുപകരം റോമിനെ വെല്ലു വിളിച്ചുകൊണ്ട്‌ ഒരു പാത്രയര്‍ക്കീസ്‌ സംവിധാനം ഉണ്ടാക്കുന്നതു ഉചിതമാണോ? ഇത്‌ പൂര്‍ണഅധികാരത്തിനു വേണ്ടിയുളള ഒരു രഹസ്യ അജണ്ടയുടെ ഭാഗമാണെങ്കില്‍തന്നെയും സഭാപരിഷ്ക്കരണങ്ങളില്‍ ജനഹിതപരിശോധന ദൈവജനത്തിന്റെ ന്യായമായ അവകാശമാണ്‌.

Anonymous said...

സിറോ മലബാര്‍ സഭയില്‍ പൊതുയോഗം ഇടവകയുടെ supre body ആണ്. കോപ്പലില്‍ കഴിഞ്ഞ പൊതുയോഗത്തില്‍ സജിയച്ചന്റെ ഫോട്ടോ മാറ്റാന്‍ പാടില്ല എന്നെടുത്ത തിരുമാനം അട്ടിമറിക്കാന്‍ കൈക്കാരന്മാരോ, പാരിഷ് കൌണ്സിലോ, മാറ്റരെങ്കിലും സാശേരിക്ക് കൂട്ടു നിന്നാല്‍ അവന്റെ കാര്യം കട്ട പുക. ഹാ കഷ്ടം! അവന്‍ ജനിക്കതിരുന്നിരുന്നെങ്കില്‍....അവനും, കുടുംബവും കോപ്പേല്‍ വിടുന്നതായിരിക്കും നല്ലതേ.

Anonymous said...

കോപ്പേല്‍: പളളിക്ക് പുറത്തേ വരാന്ത.

പളളിയുടെ സച്ചറിന് പറ്റിയ സ്ഥാനത്തല്ല പണം കൊടുത്തവരുടെ പേരുകള്‍ എന്ന് ഫാ ശാശേരി!

ഗാ൪ലാഡ്: പളളിക്ക് പുറത്തേ വരാന്ത.

പളളിയുടെ സച്ചറിന് പറ്റിയ സ്ഥാനത്താണോ പണം കൊടുത്തവരുടെ പേരുകള്‍ എന്ന് ഫാ ശാശേരി, ശവപെട്ടി ഫാ ജോജിയോട് ചോദിക്കുന്നത് നല്ലതായിരിക്കും!

പവ്വത്തിന്റെയും അങ്ങാടിയത്ത് പിതാവിന്റെയും തെമാടി കുരിശും പണം കൊടുത്തവരുടെ പേരുകളും ഡിസ്ക്കോ ലൈറ്റും വെച്ച സ്ഥലം ഗാ൪ലാഡ് പളളിക്ക് പുറത്തേ വരാന്തയിലാണോ, ഫാ ശാശേരി!

Anonymous said...

സെയിന്റ് തോമസാണ് കേരളത്തിലേക്കു ക്രിസ്തുമതം കൊണ്ടുവന്നത് എന്ന ധാരണയ്ക്ക് ചരിത്രപരമായ ഉറപ്പുള്ള തെളിവുകളില്ല. തോമസാണ് കേരള ക്രൈസ്തവസഭകളുടെ സ്ഥാപകന് എന്നു പറയുന്നതില് വിശ്വാസികള്ക്ക് അഭിമാനവും സന്തോഷവും ഉണ്ട് എന്നതില് സംശയമില്ല. തോമസാണ് സ്ഥാപകന് എന്നത് ശരിയാണെങ്കില് കേരളത്തെ ഒരു favourite destination, പ്രിയപ്പെട്ട ലക്ഷ്യസ്ഥാനം- ആയി തിരഞ്ഞെടുക്കാന് തോമസിനെ പ്രേരിപ്പിച്ചത് കുരുമുളകിനോടും ചുക്കിനോടും ഏലത്തോടുമുള്ള അടുപ്പവും കേരളത്തിലേക്കുള്ള കപ്പല്പ്പാതയുടെ പ്രശസ്തിയും കേരളം ഒരു സുരക്ഷിതസ്ഥാനമാണ് എന്ന അറിവും ആയിരിക്കാം. അതല്ലെങ്കില് മലയാളികളെയും ഇന്ത്യയെയും തിരഞ്ഞെടുക്കാന് കാരണങ്ങള് കാണുന്നില്ല.

കേരള സമൂഹത്തില് ക്രിസ്ത്യാനികള് അറിയപ്പെടുന്നത് ഭൗതികവിജയം നേടിയ ഒരു വിഭാഗമായാണ്.
ഭൗതികവിജയം നേടാത്ത ക്രിസ്ത്യാനികളും കേരളത്തില് ധാരാളമുണ്ട്. അവര് പരാജിതരായിത്തന്നെ തുടരുന്നു. വിജയിച്ചവര്, തങ്ങളുടെ വിജയം ക്രൈസ്തവ ആദര്ശപ്രകാരം അവരുമായി പങ്കുവെയ്ക്കുന്നതായി എനിക്കറിവില്ല.

ഏതെല്ലാം സാമൂഹികമേഖലകളിലാണ് കേരള ക്രൈസ്തവര് ഭൗതിക വിജയം നേടിയിട്ടുള്ളത്?
പൊതുവിദ്യാഭ്യാസസ്ഥാപനങ്ങള്. കേരളത്തിലേക്ക് ആധുനിക പൊതുവിദ്യാഭ്യാസം ആദ്യമായി എത്തിച്ചത് ക്രൈസ്തവ മിഷണറിമാരാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള് സ്ഥാപിച്ചു നടത്തുന്നതിനുള്ള സാമര്ത്ഥ്യം ഇന്നും ക്രൈസ്തവര് പ്രകടിപ്പിച്ചുവരുന്നു. എന്നാല് പരമ്പരാഗത വിദ്യാഭ്യാസതത്ത്വങ്ങള്ക്കു വഴിമാറ്റം വരുത്തുന്ന പുതിയ ആവിഷ്കരണങ്ങളും പരീക്ഷണങ്ങളും നടത്തുന്നവര് വിരളമാണ്. ഏറ്റവും എളുപ്പത്തില് വിവിധ ഉദ്യോഗങ്ങളില് പ്രവേശിക്കാനുതകുന്ന വിധത്തില് കുട്ടികളെ പരിശീലിപ്പിക്കുകമാത്രമാണ് ഭൂരിപക്ഷം ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളും ചെയ്യുന്നത്. അമിതലാഭം നേടുന്നു എന്ന ആരോപണവും പല ക്രൈസ്തവ വിദ്യാഭ്യാസസ്ഥാപനങ്ങളെപ്പറ്റിയും ഉണ്ടാകാറുണ്ട്.

മറ്റൊരു വിജയമേഖല ആതുരശുശ്രൂഷയാണ്. ക്രൈസ്തവസദ്ഗുണം എന്നു പറയപ്പെടുന്ന കാരുണ്യമാണ് ആതുരശുശ്രൂഷാസ്ഥാപനങ്ങളുടെ പ്രേരകശക്തിയെന്ന് അറിയപ്പെടുന്നത്. പക്ഷേ, സ്ഥാപനവത്കരിച്ച കാരുണ്യത്തിന് കഠിനമായ പരിമിതികളുണ്ട്. ആധുനിക വൈദ്യശുശ്രൂഷയ്ക്കാവശ്യമായ സാങ്കേതിക ഉപകരണങ്ങളിലും ശുശ്രൂഷാ സജ്ജീകരണങ്ങളിലുമുള്ള ഭീമമായ മുതല്മുടക്കിന്റെ സാമ്പത്തികമാനങ്ങളെ യേശുവിന്റെ പക്ഷത്തുനിന്നു കാണുന്നതെങ്ങനെയെന്ന വെല്ലുവിളിയെ നേരിടാന് ക്രൈസ്തവ ആതുരശുശ്രൂഷാസ്ഥാപനങ്ങള്ക്കു കഴിഞ്ഞിട്ടില്ല. ധനത്തിന്റെയും മുതല്മുടക്കിന്റെയും ഭൗതികയാഥാര്ത്ഥ്യങ്ങള്ക്കു മുമ്പില് സ്ഥാപനവത്കരിച്ച ക്രിസ്ത്യന് കാരുണ്യം സ്വരക്ഷാകവചങ്ങള് ധരിക്കുന്നു.
കച്ചവടവും വ്യവസായവുമാണ് ക്രൈസ്തവര് ഭൗതികവിജയം നേടിയ മറ്റൊരു മേഖല. ഓഫീസില് അലങ്കരിച്ചുവച്ചിരിക്കുന്ന യേശുവിന്റെ ചിത്രമാണ് ഇവയില് പലതിന്റെയും ഏക ക്രൈസ്തവ മുഖമുദ്ര.

വിദേശകുടിയേറ്റം ക്രൈസ്തവരുടെ ഭൗതികവിജയത്തിലെ പ്രധാന ഘടകങ്ങളിലൊന്നാണ്. വിദ്യാഭ്യാസത്തില് ക്രൈസ്തവര്ക്ക് മിഷണറിമാരിലൂടെ ലഭിച്ച ആദ്യപ്രോത്സാഹനവും പിന്നീട് സഭകളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ അവര്ക്കു ലഭിച്ച ഉന്നത പഠനസൗകര്യവും ക്രൈസ്തവരെ വിദേശജോലിക്കമ്പോളങ്ങളില് മത്സരിക്കാന് പ്രാപ്തരാക്കി. അവര് പാശ്ചാത്യരാജ്യങ്ങളിലും ഗള്ഫിലും മറ്റും വമ്പിച്ച വിജയം നേടുകയും ചെയ്തു. പക്ഷേ, സഭകള് ഇന്നും ഈ കുടിയേറ്റക്കാരുമായി പുലര്ത്തുന്ന ബന്ധത്തിന്, കൂടുതല് വിഭാഗങ്ങളുടെ കൂടുതല് പള്ളികളുടെയും അവതമ്മിലുള്ള ചേരിപ്പോരുകളുടെയും തലത്തിന് അപ്പുറത്തേക്ക് കടന്നുപോകാന് കഴിഞ്ഞിട്ടില്ല. എങ്ങനെയാണ് വിദേശരാജ്യങ്ങളിലെ പൗരന്മാരായിത്തീര്ന്നിരിക്കുന്ന മലയാളികള് തങ്ങളുടെയും അടുത്ത തലമുറയുടെയും സാംസ്കാരികവും സൃഷ്ടിപരവുമായ പ്രതിസന്ധിയെ നേരിടുക എന്നതിനു സഭകള് ഉത്തരം നല്കുന്നില്ല. പകരം കേരളത്തിലെ യാഥാസ്ഥിതികത്വവും മറ്റു ജീര്ണ്ണതകളും അവിടെ പറിച്ചുനടുകമാത്രം ചെയ്യുന്നു.
ഇ കേരളത്തില് ഒരു ക്രൈസ്തവനായിരിക്കുക എന്നതിന്റെ അര്ത്ഥം എന്താണെന്ന് ആരായാനാണ്. ഹിന്ദുവോ മുസ്ലിമോ ആയി ജീവിക്കുന്നതില് നിന്ന് ഏതുവിധത്തിലാണ് ക്രൈസ്തവനായി ജീവിക്കുന്നത് വ്യത്യസ്തമാകുന്നത്?

ഹിന്ദുവായും മുസ്ലിമായും ജീവിച്ച് അതു സാധ്യമല്ലേ?
സ്വര്ഗമാണ് അന്തിമപരിഗണനയെങ്കില് ക്രൈസ്തവനായതുകൊണ്ട് സ്വര്ഗത്തില് പ്രവേശിപ്പിക്കപ്പെട്ടവരുടെ ഏതെങ്കിലും പട്ടിക ഹാജരാക്കാന് സാധിക്കുമോ?
അല്ലെങ്കില് ക്രൈസ്തവനല്ലാത്തതുകൊണ്ട് സ്വര്ഗം നിരസിക്കപ്പെട്ടവരുടെ പട്ടിക നല്കാന് കഴിയുമോ?
ഞാന് ഒരേയൊരു ചോദ്യം ചോദിക്കുകയാണ്: രണ്ടായിരംവര്ഷം മുമ്പു മരണമടഞ്ഞ യേശു എന്ന വ്യക്തിയുടെ സ്മരണ മാറ്റിനിര്ത്തിയാല് നല്ലവനായ ഒരു ക്രൈസ്തവനും മറ്റ് ഏതു മലയാളിയും തമ്മില് എന്തു വ്യത്യാസം? ദുഷ്ടനായ ഒരു ക്രൈസ്തവനും ദുഷ്ടനായ മറ്റ് ഏതു മലയാളിയും തമ്മില് എന്തു വ്യത്യാസം?
(മലയാളിയുടെ അവസാനത്തെ അത്താഴം എന്ന പുസ്തകത്തില് നിന്ന്-

Anonymous said...

മഞ്ഞ ജോ൪ജിന്‍റെ [ജീസസ് യൂത്ത്]പുതിയ അട്ടിമറി.
തോമാച്ച൯ പെരിഞ്ചില്‍ മണ്ണ്, ഫ സാശേരിയോട് ചോദിച്ച ചോദൃം?
എത്രയും വലിയ ക൪ട്ടന് സെക്കൂരട്ടി സിസ്റ്റം വേണ്ടേ?
സെക്കനുളളില്‍ ഒന്നിന് പിന്നാലെ മറ്റോരാള്‍ കൂടി എനിറ്റ് പറഞ്ഞു. [രണ്ട് പേര്]
ആദൃം ജോജോ..സെക്കൂരട്ടി സിസ്റ്റം ഉദേശിച്ചത് ക്യാമറ വയ്ക്കാന്‍ ആണോ?
ചോദിച്ചതിന്‍റെ പിന്നാലെ പീറ്റ൪ ചോദൃവുമായി,ചികാഗോ.....
അതിന്‍റെ പിന്നാലെ ഫ സാശേരിയുടെ ശെരിയായ മറുപടി.യൂത്ത് ഡ്രക്സ് കഴിക്കു.......


മഞ്ഞ ജോ൪ജ് പൊതുയോഗത്തില്‍ വായിച്ചത് പലവ൪ക്കും മനസിലായത് ഇങ്ങനേയ്... തോമാച്ച൯ പെരിഞ്ചില്‍ മണ്ണ്---------വലിയ ക൪ട്ടനനും സിസ്റ്റവും ഏസിയൂണിറ്റിനും സെക്കൂരട്ടി സിസ്റ്റം വേണ്ടേ എന്നായി.
പിന്നെ മറ്റ് പലവ൪ എവിടെയോ പറഞ്ഞത് കൂട്ടി ചേ൪ത്തു. ജോജോ..പറഞ്ഞത് മഞ്ഞ ജോ൪ജ് പൊതുയോഗത്തില്‍ വായിച്ചില്ല. പിന്നീട് പീറ്റ൪ ചോദിച്ച ചോദൃം കൂട്ടി ചേ൪ത്തു.
എന്താണ് മഞ്ഞ ജോ൪ജേ, പൊതുയോഗം സിനിമയാണോ?
ഫിലീമം പൊട്ടുന്നതനുസരിച്ച് വെട്ടി കളഞ്ഞ് ഒട്ടിക്കാനായിട്ട്!

Anonymous said...

കോപ്പേല്‍ പള്ളിയിലെ ഫോട്ടോ പ്രശനം എങ്ങനേ തീ൪ക്കാം?


1: മാ൪പാപ്പയുടെ ഫോട്ടോ ഇരിക്കുന്ന അതേ സ്ഥലത്ത് ഇരിക്കട്ടേ.
ക൪ദിനാളിന്‍റെ ഫോട്ടോ ഇരിക്കുന്ന സ്ഥലത്ത് നിന്ന് 1 1/2ഇഞ്ച് അല്പ്പം ത്താതി വെക്കുക.
ബിഷപ്പിന്‍റെ ഫോട്ടോ ഇരിക്കുന്ന സ്ഥലത്ത് നിന്ന് 3 ഇഞ്ച് അല്പ്പം ത്താതി വെക്കുക.
അതിലും താഴേ, ഇടതുവശത്ത്, ബിഷപ്പിന്‍റെ ഫോട്ടോ ഇരിക്കുന്ന സ്ഥലത്ത് നിന്ന് ഫാ.സജിയുടെ ഫോട്ടോ 1 1/2 ഇഞ്ച് അല്പ്പം ത്താതി വെക്കുക.


2: ഇതേ രീതിയില്‍ തന്നെ മറ്റോരു നല്ല സ്ഥലമാണ് ടീവിയും അവുസേപിതാവും ഇരിക്കുന്ന ഇടക്കുള്ള ഭിത്തി.


ഈ നാല് അച്ഛന്മാരുടെ ഫോട്ടോകളും കോപ്പേല്‍ പള്ളിയില്‍ പ്രതാനം,ഫാ.ശാശ്ശേരി!

മാ൪പാപ്പയുടെ ഫോട്ടോ - കത്തോലിക്ക സഭയുടെ തലവ൯!
ക൪ദിനാളിന്‍റെ ഫോട്ടോ -സീറോമലബാ൪ സഭയുടെ തലവ൯!
ബിഷപ്പിന്‍റെ ഫോട്ടോ - ചിക്കാഗോ രൂപതയുടെ തലവ൯!
ഫാ.സജിയുടെ ഫോട്ടോ - കോപ്പേല്‍ പള്ളിയുടെ തലവ൯!