Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Wednesday, April 11, 2012

ഡോ. കൊച്ചാപ്പിയുടെ തിരോധാനം - പോലീസിനു സമ്മര്‍ദം

ഡോ. കൊച്ചാപ്പിയുടെ  പൊടിപോലും കണ്ടിട്ട് ആറു മാസത്തിലധിക മാകുകയും, പോലീസ് കേസെടുത്തു അന്ന്വേഷണം ആരംഭിച്ചിട്ട് ഒരാഴ്ച കഴിയുകയും ചെയ്തിട്ടും കേസിന് കാണത്തക്ക പുരോഗതികള്‍ ഒന്നും കാണാത്തതില്‍ ജനങ്ങള്‍ തികച്ചും അസംതൃപ്തരാണ്. പോലീസ് തികച്ചും ലാഘവത്തോടെ ഈ കേസ് നോക്കിക്കാനുന്നതിനു പിറകില്‍ ഉന്നതന്മാരുടെ സ്വാധീനമുണ്ടോ എന്ന് ജനങ്ങള്‍ സംശയിക്കുന്നു. 


ഡോ. കൊച്ചാപ്പിയെ എത്രയും വേഗം കണ്ടുപിടിച്ചു അദ്ദേഹത്തിന്‍റെ സുരക്ഷ ഉറപ്പുവരുത്തണമെന്നു വെസ്റ്റ്‌ ചെസ്റ്റര്‍ കേരള നാട് അസോസിയേഷന്‍ അടിയന്തിര യോഗം കൂടി പോലീസിനോട് ആവശ്യപ്പെട്ടു. പ്രസിഡന്റ്‌ ശ്രി മാട്ടിന്‍കൂട്ടില്‍ സിറിയക് അധ്യക്ഷത വഹിച്ചു. ബേബി കൂട്ടത്തില്‍ , സിബി മാര്‍ക്കോസ്, മാത്തുക്കുട്ടി പടിഞ്ഞാറേപ്പുറം, ജേക്കബ് പൊക്കത്തില്‍, സേവി താഴെ വീട്ടില്‍, സന്തോഷ്‌ മച്ചിന്‍പുറം, സെലീനാമ്മ പുല്ലുമേടയില്‍, ഫില്സി ഫിലിപ്പോസ്, ചാക്കോച്ചന്‍ ചെരിവും പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി മോളമ്മ മുകളില്‍ നന്ദി പ്രകടനം നടത്തി.

വെസ്റ്റ് ചെസ്റ്റര്‍ കൂടാതെ ചിക്കാഗോ, ലോസ് അഞ്ജലസ്, ടെക്സാസ് തുടങ്ങിയ നഗരങ്ങളിലും മലയാള സംഘടനകള്‍ അടിയന്തിര യോഗം വിളിച്ചു കൂട്ടി ഡോ കൊച്ചാപ്പിയുടെ  തിരോധാനത്തില്‍ ആശങ്ക പ്രകടിപ്പിച്ചു. ഡോ കൊച്ചാപ്പിയെ ഉടനടി കണ്ടുപിടിക്കണം എന്നാവശ്യപ്പെട്ടു ന്യൂ യോര്‍ക്കിലെ മലയാളി നഴ്സുമാരുടെ സംഘടന ഗവര്‍ണര്‍ക്ക്‌ നിവേദനം വിട്ടു. ഒരു പക്ഷെ സ്വന്തം ഭര്‍ത്താക്കന്‍ മാരെക്കാള്‍ പ്പോലും തങ്ങളോടു സ്നേഹവും അനുകമ്പയും എന്നും കാണിച്ചിട്ടുള്ള ഡോ കൊച്ചാപ്പിയെ തങ്ങളില്‍ പലര്‍ക്കും മറക്കാന്‍ സാധിക്കയില്ല എന്നവര്‍ പ്രസ്തുത നിവേദനത്തില്‍ ചൂടിക്കാട്ടി. വ്യത്യസ്തമായ ഒരു വ്യക്തിത്ത്വ ത്തിന്റെ ഉടമയാണ് അദ്ദേഹം. അവിസ്മരണീയമായ അദ്ദേഹത്തിന്‍റെ വ്യക്തി പ്രഭാവത്തെ സ്നേഹത്തോടും അതീവ വാല്സല്ല്യത്തോടും കൂടി മാത്രമേ തങ്ങള്‍ക്കു നോക്കിക്കാണാന്‍ ആകൂ.

ഡോ കൊച്ചാപ്പി പ്രശനം കേരളത്തിലെ രാഷ്ട്രീയ/സഭാ തലങ്ങളിലും തരംഗം സൃഷ്ടിക്കാന്‍ തുടങ്ങിയിട്ടുണ്ട് എന്ന് അവിടുന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. നല്ലൊരു കമ്മ്യൂണിസ്റ്റ് കാരനും തങ്ങള്‍ക്കു എന്നും പ്രിയപ്പെട്ടവനായിരുന്ന ഡോ കൊച്ചാപ്പിയുടെ ആകസ്മിക തിരോധാനത്തില്‍ കത്തോലിക്കാ സഭയുടെ കറുത്ത കരങ്ങളാണ് എന്ന് സിപിഎം പോളിറ്റ് ബ്യൂറോ ആരോപിച്ചു. സഭാ കാര്യങ്ങളില്‍ കയ്യിട്ടു വെറുതെ കൈ നാറിക്കേണ്ട എന്ന് കേരള കോണ്ഗ്രസ് നേതാവ് കെ എം മാണി കോട്ടയത്ത് കൂടിയ സര്‍വ കക്ഷി സമ്മേളനത്തില്‍ സിപിഎം നു മുന്നറിയിപ്പ് നല്‍കി. അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ കത്തോലിക്കാ വോട്ട് നേടാനായി കൊച്ചാപ്പി പ്രശ്നം രാഷ്ട്രീയ പാര്‍ട്ടികള്‍   കുത്തിപ്പൊക്കുകയാണെന്ന് മാര്‍ പവ്വത്തില്‍ ആരോപിച്ചു. 

ഡോ കൊച്ചാപ്പിയുടെ തിരോധാനത്തെപ്പറ്റി ആരാഞ്ഞ മലയാളം മാധ്യമ പ്രവര്‍ത്തകരോട്, തനിക്കൊന്നും തന്നെ ഇക്കാര്യത്തില്‍ പറയാന്‍ ഇല്ല എന്നാണു  മേജര്‍ ആര്‍ച് ബിഷപ്‌ മാര്‍ ആലഞ്ചേരി പറഞ്ഞത്. എങ്കിലും ചാനലുകാര്‍ നിര്‍ബന്ധിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: "മുല്ലപ്പെരിയാര്‍ പ്രശ്നത്തിന് പരിഹാരം കാണാന്‍ ഞാന്‍ അങ്ങോട്ട്‌ തിരിക്കാനുള്ള തിരക്കിലാണ്. എങ്കിലും ഈ ഡോ കൊച്ചാപ്പിയെ പറ്റി ചിലതൊക്കെ ഞാന്‍ പറയാം. സെമിനാരിയില്‍ പഠിക്കുന്ന കാലത്ത് അവിടുത്തെ കപ്യാരുടെ മോളുമായി ലോഹ്യത്തില്‍ ആയതിനു ഞങ്ങള്‍ അയാളെ പറഞ്ഞു വിട്ടതാണ്. പിന്നെ ഇപ്പോള്‍ അദ്ദേഹത്തെ കാണാനില്ല എന്ന് പറയുന്നു. അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ എന്ന് തന്നെ നമുക്ക് അറിഞ്ഞു കൂടാ. അദ്ദേഹം ഇഹ ലോഹ വാസം വെടിഞ്ഞു എങ്കില്‍ തന്നെ നമുക്ക് എന്ത് ചെയ്യാന്‍ കഴിയും? ഇപ്പോള്‍ തന്നെ നോക്ക്, കടലില്‍ വച്ച് രണ്ടു വെടി. രണ്ടു പേരുടെ ജീവന്‍ അവിടെ പോയില്ലേ. അതിനെച്ചൊല്ലി ഞാന്‍ എന്തൊക്കെ സഹിച്ചു. എല്ലാം ഞാന്‍ ഈശോയുടെ തിരുമുമ്പില്‍ സമര്‍പ്പിച്ചു.  അത് ദൈവം കണ്ടു. അതിനു തെളിവാണ് അതിന്റെ പിറ്റേ ആഴ്ച തന്നെ വേറൊരു കപ്പല്‍ വന്നു ഇടിച്ചു നമ്മുടെ ഏഴു പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. ഇറ്റാലിയന്‍ കപ്പലില്‍ നിന്നുള്ള വെടിയേറ്റ്‌ മരിച്ച  രണ്ടു പേരുടെ കുടുംബത്തിനും ഏതായാലും നല്ലൊരു തുക അവര്‍ കൊടുക്കും. ഇന്ത്യന്‍ കപ്പല്‍ ഇടിച്ചു മരിച്ച ഏഴു പേരുടെ ഗതിയോ? അവരുടെ കുടുംബം മിക്കവാറും കപ്പല്‍ കമ്പനിക്കു നഷ്ട പരിഹാരം കൊടുക്കേണ്ടി വരും. കാറ് റെഡി ആയി. ഞാന്‍ പോകട്ടെ...... മുല്ലപ്പെരിയാര്‍ അല്ലെങ്കില്‍ ക്ലാവര്‍ കുരിശു പ്രശനം. ....അല്ലെങ്കില്‍ തലയില്‍ മയില്. " അദ്ദേഹം പിറുപിറുത്തു. 

കേരളത്തില്‍ നിന്നും കിട്ടുന്ന അറിവുകള്‍ അനുസരിച്ച് ഡോ കൊച്ചാപ്പിയുടെ തിരോധാനം കേരളത്തിലെ  ആശുപത്രി ഉടമകള്‍ക്ക് വലിയൊരു തലവേദനയായി പരിണമിക്കാനുള്ള സാധ്യത യുണ്ട്. മുദ്രാ വാക്യം മുഴക്കി നിരത്തില്‍ ഇറങ്ങാന്‍ ഒരു കാരണം നോക്കിയിരിക്കുന്ന നമ്മുടെ നഴ്സ് കുഞ്ഞുങ്ങള്‍ ഇക്കാരണം പറഞ്ഞു സമരം ചെയ്യുമോ എന്നവര്‍ ഭയപ്പെടുന്നു. അങ്കമാലിയിലെ നഴ്സുമാര്‍ അതിനുള്ള ചുറ്റുവട്ടങ്ങള്‍ നടത്തുന്നതായി ഈ ലേഖകന്‍റെ ബന്ധു, സിന്ധു ഫോണില്‍ പറഞ്ഞു.

അങ്കമാലിയിലെ നഴ്സുമാര്‍ സമരം ചെയ്‌താല്‍ അതിനെതിരായി അച്ചന്മാരുടെ ബദല്‍ സമരം ഉണ്ടാകുമോ എന്ന ചോദ്യത്തിന്, തീര്‍ച്ചയായും. പക്ഷെ ഇത്തവണ നല്ല മുന്‍ കരുതലോടെ ആയിരിക്കും എന്ന മറുപടിയാണ് സഭാ ആസ്ഥാനത്ത് നിന്നും കിട്ടിയത്.

No comments: