സുപ്രസിദ്ധ ചിന്തകനും എഴുത്തുകാരനും സഭാ പണ്ഡിതനും വിമര്‍ശകനും സീറോ മലബാര്‍ വോയ്സ് വായനക്കാര്‍ക്ക് സുപരിചിതനുമായ ഡോ. കൊച്ചാപ്പിയെ കുറെ നാളുകളായി കാണാനില്ല എന്ന് ന്യൂ യോര്‍ക്ക് കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആറു മാസത്തോളമായി അദ്ദേഹത്തെ കണ്ടിട്ട് എന്ന് അദ്ദേഹത്തിന്‍റെ അടുത്ത സുഹൃത്തുക്കളും കള്ളുകുടി കൂട്ടുകാരുമായ ചിലര്‍ ഞങ്ങളോട് പറഞ്ഞു. പഞ്ചകര്‍മ്മ ചികിത്സക്കായി കേരളത്തില്‍ പോയിരിക്കുകയാണ് എന്നാണു അദ്ദേഹത്തിന്‍റെ ഭാര്യ ശോശാമ്മ ചോദിക്കുന്നവരോട് പറഞ്ഞിരുന്നത്. എന്നാല്‍ ആറു മാസമായിട്ടും ആളെ കാണാതെ വന്നതില്‍ ആശങ്ക പൂണ്ട അദ്ദേഹത്തിന്‍റെ സുഹൃത്തുക്കള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. Missing Person report എടുത്തു പോലീസ് അന്ന്വേഷണം ആരംഭിച്ചു കഴിഞ്ഞു.
സീറോ മലബാര്‍ വോയ്സ് വഴി ജനങ്ങള്‍ക്ക് ഈടുറ്റ പല ലേഖനങ്ങളും സംഭാവന ചെയ്ത ഡോ. കൊച്ചാപ്പിക്കു അനവധി ആരാധകര്‍ ഉണ്ടായിരുന്നു. വിശ്വാസത്തിനും സത്യത്തിനും വേണ്ടി സധൈര്യം തൂലിക ചലിപ്പിച്ച അദ്ദേഹത്തിനു ആവശ്യത്തിലധികം ശത്രുക്കളും ഉണ്ടായിരുന്നു. ഇക്കാരണം കൊണ്ട് തന്നെ അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ എന്ന് തന്നെ പോലീസിനു സംശയമാണ്. സീറോ മലബാര്‍ സഭയിലെ അന്ന്യായങ്ങളെയും അനീതികളെയും കുറിച്ച് അദ്ദേഹം സീറോ മലബാര്‍ വോയ്സിലും മറ്റു പ്രസിധീകരനങ്ങളിലും എഴുതിയ ലേഖനങ്ങള്‍ ശക്തരായ പല സഭാ നേതാക്കന്മാരുടെയും ശത്രുത അദ്ദേഹത്തിനു നേടിക്കൊടുത്തു. അതുകൊണ്ട് ഈ ദിശയിലേക്കാണ് പോലീസ് അന്ന്വേഷണം തിരിയുന്നത് എന്ന് ചില കേന്ദ്രങ്ങള്‍ ഞങ്ങളോട് പറഞ്ഞു.
ഇതിനിടക്ക് അദ്ദേഹത്തിന്‍റെ ഭാര്യ ശോശാമ്മയെ പോലീസിന്റെ പ്രത്യേക അന്ന്വേഷണ സംഘം രഹസ്യമായി ചോദ്യം ചെയ്തത് പല ഊഹാ പോഹാങ്ങള്‍ക്കും വഴി തെളിച്ചിട്ടുണ്ട്. ശോശാമ്മയും, അവരുടെ ഭര്‍ത്താവ് പന്തക്കൊസ്ഥ പാസ്റ്റര്‍ ദാനിയേലും അമേരിക്കന്‍ സീറോ മലബാര്‍ സഭയിലെ ഒരു ബിഷപ്പും persons of interest ആണെന്ന് പോലീസ് വൃത്തങ്ങള്‍ ഞങ്ങളോട് പറഞ്ഞു.
ജീവനോടെയോ അല്ലാതെയോ ഡോ. കൊചാപ്പിയെ കണ്ടുപിടിക്കാന്‍ സഹായകമായ സൂചനകള്‍ പോലീസിനു നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം ഡോളര്‍ സീറോ മലബാര്‍ വോയ്സ് വാഗ്ദാനം ചെയ്തിട്ടുണ്ട്. കേസിന്‍റെ പുരോഗതി സമയാസമയം ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതാണ്.

7 comments:
Athu kollaamallo!
ജീവനോടെയോ അല്ലാതെയോ ഡോ. കൊചാപ്പിയെ കണ്ടുപിടിക്കാന്‍ സഹായകമായ സൂചനകള്‍ പോലീസിനു നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം ഡോളര്‍ സീറോ മലബാര്‍ വോയ്സ് വാഗ്ദാനം ചെയ്തിട്ടുണ്ട്. കേസിന്‍റെ പുരോഗതി സമയാസമയം ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതാണ്.
ഈ പറയുന്ന ഡോ. കൊച്ചാപ്പി S.S.L.C, PhD യെ കാണാനില്ല എന്ന് പറഞ്ഞട്ടു എന്തു കാരൃം.
ഈ പറയുന്ന ഡോ. കൊച്ചാപ്പി അങ്ങാടിയത്ത് പിതാവാണോ.
സാന്‍ ആന്റോണിയൊ: പീഢാനുഭവാഴ്‌ചയിലെ വെള്ളിയാഴ്‌ച സാന്‍ അന്റോണിയൊ ഡൗണ്‍ടൗണ്‍ സ്‌ട്രീറ്റില്‍ ഒത്തുചേര്‍ന്ന ആയിരക്കണക്കിന് ജനങ്ങളുടെ മുമ്പില്‍ ക്രിസ്‌തുവിന്റെ ക്രൂശീകരണം പുനരാവിഷ്‌ക്കരിച്ചത് വളരെ ശ്രദ്ധേയമായി.
മിലന്‍ പാര്‍ക്കില്‍ നിന്നാരംഭിച്ച നാടകത്തില്‍ പൊന്തിയസ് പൈലറ്റ്, ഹെരോദ് തുടങ്ങിയവര്‍ യേശുവിന്റെ ക്രൂശീകരണത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതും, ക്രൂശീകരണത്തിനായി വലിയ കുരിശും ചുമന്ന് നടത്തികൊണ്ടുപോകുന്ന രംഗവും, കരഞ്ഞുവിലപിക്കുന്ന ഒരു വിഭാഗം ജനങ്ങളും, അതിക്രൂരമായി ക്രിസ്‌തുവിനെ ഭേഭ്യം ചെയ്യുന്ന പട്ടാളക്കാരും ഒത്തുചേര്‍ന്നൊരുക്കിയ രംഗങ്ങള്‍ രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന സംഭവങ്ങളെ അനുസ്‌മരിപ്പിക്കുന്നതായിരുന്നു. സാന്‍ അന്റോണിയൊ ആര്‍ച്ച് ബിഷപ്പ് ഗസ്‌റ്റാവൊ ഗാര്‍സിയ പുനാരാവിഷ്‌കരണ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിച്ചു. മിലന്‍ പാര്‍ക്കില്‍ നിന്നും ആരംഭിച്ച ക്രൂശും വഹിച്ചുള്ള യാത്ര സാന്‍ഫെര്‍ണാന്‍ണ്ടൊ കത്തിഡ്രലിനു മുമ്പില്‍ നടന്ന ക്രൂശീകരണത്തോടെ സമാപിച്ചു.
Cuban president changed his mind\\\after Pope's visit, hope He WILL VISIT CHICAGO'S HIGH PRIEST MAR ANGADIATH SOON.
ഡോ കൊചാപ്പിയെ കാണാതെ പോയതില്‍ വളരെ ദുഃഖം ഉണ്ട്. അദ്ധേഹത്തെ കണ്ടു പിടിക്കുന്നതിനു സഹായകമായ ചില clue തരാം.
1 അദ്ദേഹം സ്ത്രീ വിഷയങ്ങളില്‍ താല്പര്യം ഉള്ളവനാണെന്ന് അദ്ദേഹത്തിന്റെ എഴുത്തുകളില്‍ നിന്നും തോന്നുമെങ്കിലും അദ്ദേഹം അങ്ങനെ ഉള്ള ആളല്ല എന്നാണ് എന്റെ നേരിട്ടുള്ള സഹവാസത്തില്‍ നിന്നും മനസിലായിട്ടുള്ളത്. സ്വല്പം ഇക്കിളി തോന്നുന്ന തരത്തില്‍ അദ്ദേഹം എഴുതുമെങ്കിലും തികച്ചും മാന്യനും സത്സ്വഭാവിയും ആണെന്ന് നിസ്സംശയം പറയാം. അദേഹത്തെ പ്രതി പല സ്ത്രീകളും വികാര പരമായി അഭിനിവേശം കാണിച്ചിട്ടുന്റെങ്കിലും അതില്‍ നിന്നെല്ലാം അദ്ദേഹം രക്ഷപെട്ടിട്ടുണ്ട്.
2 മദ്യം അദ്ദേഹത്തിന്റെ ഒരു weakness ആയിരുന്നു. ആരെങ്കിലും മദ്യം offer ചെയ്താല്‍ അദ്ദേഹം no പറയുക ഇല്ലായിരുന്നു. വല്ല വ്യാജനും അടിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ പറ്റുകയില്ല.
3 ബൈബിളിലും ഹിന്ദു പുരാണങ്ങളിലും മറ്റു മത ഗ്രന്ഥങ്ങളിലും അദ്ദേഹത്തിന്റെ പാണ്ഡിത്യം അപാരമായിരുന്നു. നല്ല വാക് സാമര്‍ത്യവും രചനാ വൈഭവവും അദേഹത്തിന്റെ മുതല്‍ കൂട്ടായിരുന്നു. അതിനാല്‍ വല്ല സിധനോ, മഹ്ര്‍ഷിയോ, ധ്യാന ഗുരുവോ ഒക്കെ ആയി എവിടെ എങ്കിലും അവതരിച്ചിരിക്കാനുള്ള സാധ്യത തള്ളി കളയാന്‍ പറ്റുകയില്ല.
4 അദ്ദേഹത്തിന്റെ seminary mate ഉം സുഹൃത്തും ആയ കടുപ്പനെ ഓടിച്ചു വിട്ടതില്‍ ചികാഗോ നിവാസികളോട് അദ്ദേഹത്തിന് വളരെ അധികം അമര്‍ഷം ഉണ്ടായിരുന്നു. കടുപ്പന്റെ കൂടെ ഏതെങ്കിലും കൂട്ട് കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കാനും സാധ്യത ഉണ്ട്.
5 അദ്ദേഹത്തിന്റെ ഡോക്ടര്‍ ബിരുദം വ്യജമായിരുന്നതിനാല്‍ വല്ല സിബിഐ ഉം പൊക്കിയിരിക്കാനും സാധ്യത ഉണ്ട്.
6 എന്തായാലും അദ്ദേഹത്തിന്റെ പേരില്‍ ഒരു bank account തുടങ്ങിയിട്ടുണ്ട്. എല്ലാവരും ഉദാരമായി സംഭാവന ചെയ്യണം. അദേഹത്തെ കണ്ടെത്തിയാലും ഇല്ലെങ്കിലും പിരിവു നടക്കട്ടെ.
എന്റെ സുഹൃത്തായ പ്രിയപ്പെട്ട ഡോ കൊചാപ്പിയെ പെട്ടെന്ന് കണ്ടു പിടിക്കട്ടെ എന്ന് ആശംസിക്കുന്നു.
ഡോ കൊചാപ്പിയെ പേടിക്കുന്നവര്‍ കുറച്ചു പേരെങ്കിലും സീറോ മലബാര്‍ സഭയില്‍ ഉണ്ടെന്നുള്ളത് നേര് തന്നെ. പക്ഷെ അങ്ങേരെ തൊട്ടു കളിയ്ക്കാന്‍ മാത്രം ധൈര്യം ഉള്ള ഒറ്റ ഒരുത്തനും അമേരികന്‍ സീറോ മലബാര്‍ സഭയില്‍ ഇല്ല. അപ്പോള്‍ അവരില്‍ നിന്നും ഒന്നും ഉണ്ടായി കാണുകയില്ല. അപ്പിള്‍ കംപ്യുറ്റര്‍ വാങ്ങി തരാമെന്ന് പറഞ്ഞ ആ പെങ്കൊച്ചിനെ ആണ് എനിക്ക് സംശയം. കപ്യാരുടെ മകള്‍ റോസിയോടു ഒരു ഇത് അങ്ങേര്‍ക്കു പണ്ടേ ഉണ്ടായിരുന്നു. ഇവരില്‍ ആരെങ്കിലും കൂടി കാണാതായിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും.
ശോശാമ്മയും, അവരുടെ ഭര്‍ത്താവ് പന്തക്കൊസ്ഥ പാസ്റ്റര്‍ ദാനിയേലും ennezhuthiyirikkunnathu kandathu kondoru സംശയം.
ശോശാമ്മ കൊചാപ്പിയെ maariyedutho? Ippol പന്തക്കൊസ്ഥ പാസ്റ്റര്‍ ദാനിയേlaayo? sosammayum, kochappiyum, danielum ellaam kollaam!
Post a Comment