Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, June 2, 2012

നാലരകോടിയുടെ പഞ്ചനക്ഷത്ര പള്ളിമേട !!!

660 ,000 ,000 രൂപ ചെലവ് ചെയ്തു പണി തീര്‍ത്ത ചിക്കാഗോ സീറോ മലബാര്‍ ദേവാലയം ലോകത്തിലെ ഏറ്റവും ചെലവ് കൂടിയ സീറോ മലബാര്‍ ദേവാലയം എന്ന സ്ഥാനം അലങ്കരിക്കുമ്പോള്‍,  പള്ളിമേടയുടെ കാര്യത്തില്‍ അതെ റെക്കോഡ് നമ്മുടെ കൊച്ചു കേരളത്തിലെ ഒരു പള്ളിക്ക്. കാഞ്ഞിരപ്പള്ളി രൂപതയിലെ ഇളങ്ങുളം പള്ളി ഇടവകയില്‍ ആണ് 4 .50 കോടി രൂപ മുടക്കി വികാരിക്കും അദ്ദേഹത്തിന്‍റെ അസ്ത്തെന്തിക്കും താമസിക്കാനുള്ള Rectory പണിയുവാന്‍ തീരുമാനമായിരിക്കുന്നത്.

വെറും മുപ്പത്തിയാറ് അംഗങ്ങള്‍ സ്ഥലം രൂപതാ ബിഷപ്പിന്റെ നേതൃത്ത്വത്തില്‍ കൂടിയ യോഗത്തിലാണ് അത്യാധിനുക സൌകര്യങ്ങളോട് കൂടിയുള്ള പ്രസ്തുത പള്ളിമേട നിര്‍മ്മിക്കുവാന്‍ തീരുമാനമായത്. പ്രതിഷേധ സൂചകമായി നാനൂറിലധികം ഇടവകാംഗങ്ങള്‍ യോഗം ബഹിഷ്ക്കരിച്ചു എങ്കിലും തീരുമാനത്തിലെത്താന്‍ അത് തടസ്സമായില്ല.

പണച്ചാക്കുകളുടെയും ഒട്ടു പാലിന്‍റെയും നാടായ കാഞ്ഞിരപ്പള്ളിയിലെ സുഭിക്ഷരായ കുഞ്ഞാടുകള്‍ക്ക് പോലും ദാഹിക്കാവുന്നതിലധികമായിരുന്നു ഇടയന്മാരുടെ ഈ ആറാട്ട്‌. ഇടവകാ  സമൂഹത്തെ   രണ്ടായി പിളര്‍ത്തി തരിപ്പണ മാക്കുവാനും ഇത് മൂലം അധികാരികള്‍ക്ക് കഴിഞ്ഞു.

തങ്ങള്‍ക്കു പാര്‍ക്കാനുള്ള മഹാ സൌധം നിര്‍മ്മിക്കാനുള്ള പണത്തിനു വേണ്ടി വികാരിയും കൂട്ടരും നെട്ടോട്ടം ഓടാന്‍ തുടങ്ങി എന്നാണു അറിയാന്‍ കഴിഞ്ഞത്. ജനങ്ങളെ വിരട്ടിയും, അവരുടെ കൈ പിറകോട്ടു പിരിച്ചും, തൊണ്ടക്ക് പിടിച്ചും, സ്വന്തം കീശയിലേക്ക്‌ പോകേണ്ട ലക്ഷക്കണക്കിന് രൂപ പള്ളിമേട നിര്‍മ്മാണ ഫണ്ടിലേക്ക് ജനങ്ങളെക്കൊണ്ട് "ക്ഷ" വരപ്പിച്ചു അധികാരികള്‍ ഇടീക്കും എന്നുള്ളതിന് സംശയമില്ല.

ഇടവകയിലെ ഭൂരിപക്ഷം ജനങ്ങളും അധികാരികളുടെ ഈ ആഡംബരച്ചിലവിനു എതിരാണ് എന്നതിന് തെളിവാണ് അവര്‍ ബിഷപ്പിന്റെ അധ്യക്ഷതയില്‍ക്കൂടിയ  യോഗം ബഷിഷ്ക്കരിച്ചു എന്നത്. എങ്കിലും അധികാരികളും അവരുടെ ശിങ്കിടികളും കൂസലെന്ന്യേ തീരുമാനവുമായി മുമ്പോട്ട്‌ പോകുകയായിരുന്നു. പത്താം ക്ലാസ്സും കഴിഞ്ഞു മുലകുടി മാറാത്ത ആണ്‍പിള്ളേര്‍ സെമിനാരിയില്‍ പോകുന്നത് സി.പി.എമ്മില്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിന് പോകുന്നത് പോലെയാണെന്ന് ഒരു വയസ്സന്‍ പള്ളിമുറ്റത്ത് നിന്ന് പൊട്ടിച്ചു. അവര്‍ അതിന്റെ ഗുണം കാണിക്കുകയും ചെയ്യും, എന്നും കൂടി ആ കാരണവര്‍ കൂട്ടിച്ചെര്‍ത്തു.

എന്തായാലും രണ്ടു പേര്‍ക്ക് താമസിക്കുവാന്‍ നാലരക്കോടി രൂപ മുടക്കി പള്ളിമേട പണിയുവാന്‍ കത്തനാന്മാര്‍ ഉറപ്പിച്ചു കഴിഞ്ഞു. നല്ല നേരത്തിനു ഏതെങ്കിലും ചരക്കുകള്‍ ഒത്തുവാന്നാല്‍ കൂടെ താമസ്സിപ്പിക്കുവാന്‍ വേറെ   ഇടം നോക്കേണ്ടല്ലോ എന്നായിരിക്കാം അവരുടെ മനസ്സിലിരുപ്പ്!

5 comments:

Anonymous said...

JESUS AND THE APOSTLES WERE HOMELESS. SO MANY CHURCH LEADERS CLAIM THAT THEY ARE THE FOLLOWERS OF JESUS, DOING JUST OPOSIT TO WHAT JESUS ASKED THEM TO DO.
http://treasures-in-the-holy-bible.blogspot.com/

Anonymous said...

Here is an information I got from a priest in Eranakulam: The MST congregation of Pala, now invites candidates for priesthood. Among the perks, one is "Possible appointment in Syro US parishes". And I was also told that bishop Angadi has promised MST congregation, 25% of all US appointments in Syro parishes will be for MST priests. This Eranakulam priest also told me that Fr. Sasserril appointment was very controversial because of his young age and his background when he was in Tamilnadu. Yet Angadi to fulfil his promise appointed Sasseri in USA. He is known for his "gundayasam" and arrogance. This eranakulam priest was just senior to Sasseril in the seminary, I was told.

Anonymous said...

ക്രിമിനലുകള്‍ സഭയിലും സര്‍ക്കാരിലും
-------------------------------------------------------------------
അനോനിമസ്സായി എഴുതിയ ബഹു.മാന്യ സുഹൃത്തെ ,
കേരളത്തിലെ ഭരണ വകുപ്പുകളില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന അഴിമതിക്കാരും കുറ്റവാളികളും എത്രയെത്ര പെരുണ്ടാകുമെന്നു സര്‍ക്കാര്‍ വിവരാവകാശ നിയമ പ്രകാരം പുറത്തു വിട്ടത് നല്ല കാര്യം തന്നെ. പക്ഷെ നടപടി അവര്‍ക്കെതിരെ എടുക്കാന്‍ സക്കാര്‍ എന്ത് ചെയ്യുന്നുവെന്നു ആര്‍ക്കും അറിഞ്ഞു കൂടാ. സര്‍ക്കാരിലായാലും മതവിഭാഗങ്ങളിലായാലും ഇത്തരം കുറ്റക്കാരും
അഴിമാതിക്കാരുമായ ആളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.അതിനു പ്രകട ഉദാഹരണമാണ് മാര്‍പ്പാപ്പയുടെ അടുക്കളക്കാരന്‍ ഫയലുകള്‍ ആര്‍ക്കോ വേണ്ടി മുക്കിയത്. ഉന്നത സ്ഥാനീയരായ വൈദികരും മെത്രാന്മാരും കത്തോലിക്കാ സഭയുടെ അടിക്കല്ല് വരെ മാന്തി എടുക്കാന്‍ തക്കം നോക്കി നടന്ന ചരിത്രം എക്കാലവും ഉണ്ടായിട്ടുണ്ട്. കൊല്ലും കൊലയും വ്യഭിചാരവും പണ തട്ടിപ്പും അധികാര കസ്സേരയ്ക്കുള്ള പാര പണിയലും തുടങ്ങിയ കുറ്റകൃത്യങ്ങള്‍ കേരളത്തിലെ സുറിയാനി സഭയില്‍ മുന്‍പുണ്ടായിട്ടുണ്ട് എന്ന കാര്യം ഒളിച്ചു വച്ചിട്ടു കാര്യമില്ല. കേരളത്തില്‍ അഞ്ഞൂറ്റി മുപ്പത്തിമൂന്നു ക്രിമിനലുകള്‍ സര്‍ക്കാര്‍ സേവകരായി പ്രവര്‍ത്തിക്കുമ്പോള്‍ കേരളത്തിലെ കത്തോലിക്കാ സഭയിലും വെളിപ്പെടുത്താനോ വിവരാവകാശ നിയമ പ്രകാരം ഒരു കണക്കു പുറത്തു പറയാനോ സാധിക്കാത്ത എണ്ണ ത്തില്‍ ക്രിമിനലുകളായ വൈദികരും മെത്രാന്മാരും ഉണ്ടായിരിക്കുമെന്ന് കരുതിയാല്‍ മതി. എല്ലാത്തരം ക്രിമിനല്‍ കുറ്റങ്ങള്‍ക്കും പങ്കാളികള്‍ ആയിട്ടുള്ളവര്‍.! ഇപ്പോഴും ഈ പാരമ്പര്യ ചരിത്രം ആവര്‍ത്തിക്കപ്പെടുന്നു എന്നതിന് നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കുവാനുണ്ട്. ഇവര്‍ക്കെതിരെ സഭാപരമായി എന്ത് നടപടി ഉണ്ടാകുമെന്ന് ഒരു ജോല്‍സ്യനും പറയാന്‍ കഴിയുകയില്ലാ.

യൂറോപ്പിലോ അമേരിക്കയിലോ പോയി തിരിച്ചുവരുന്ന കത്തനാമാരും മെത്രാനും അവിടെ നിന്ന് തെണ്ടി വാങ്ങിയ ലത്തീന്‍ കാശ് നാട്ടിലെത്തുമ്പോള്‍ (കേരളത്തില്‍ വരുമ്പോള്‍) സുറിയാനി കാശാക്കി മാറ്റും. മഹത്തായ ഇന്ത്യന്‍ രൂപായുടെ ഉടമസ്ഥന്‍!