Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Wednesday, June 6, 2012

അമേരിക്കയിലെ ആകാശപ്പറവകള്‍

പണ്ടൊക്കെ ആഫ്രിക്കയില്‍ മിഷനറിമാരും ഡോക്റ്റര്‍മാരും സ്വന്തം ചെറു വിമാനം പറത്തി ഒറ്റപ്പെട്ടു കഴിയുന്ന കാപ്പിരി സമൂഹത്തിനു ശുശ്രൂഷ ചെയ്യുവാന്‍ പോയിരുന്നതായി പറഞ്ഞു കേട്ടിട്ടുണ്ട്. അത് പോലെ തന്നെ നമ്മുടെ വടക്കേ ഇന്ത്യയിലും. അവിടെ മോട്ടോര്‍ സൈക്കിള്‍ ഓടിച്ചും വെറും സൈക്കിള്‍ ചവിട്ടിയും മൈലുകള്‍ താണ്ടി  ഗിരി വര്‍ഗക്കാരുടെ ഇടയില്‍ മിഷന്‍ വേല ചെയ്യുന്ന ധാരാളം വൈദീകര്‍ ഉണ്ട്. അവരില്‍ ഭൂരിഭാഗവും കേരളത്തില്‍ നിന്നുള്ളവര്‍ ആണെന്നുള്ളത്‌ നമുക്കെല്ലാം ചാരിതാര്‍ത്യജനകമാണ് താനും.


ആഫ്രിക്കയിലെ പറക്കും പാതിരിമാര്‍ ചരിത്രത്തിന്റെ ഒരു ഭാഗമായി കഴിഞ്ഞു. എങ്കിലും  ചിക്കാഗോ സീറോ മലബാര്‍ രൂപത കൂരിയായിലെ ചില വൈദീകരുടെ രൂപത്തില്‍ അവര്‍ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. 3 ,531 ,903 സ്ക്വയര്‍ മൈല്‍ വിസ്തൃതിയുള്ള USA യിലും അതിന്റെ രണ്ടിരട്ടി വലുപ്പമുള്ള കാനഡയിലുമായി ഒറ്റപ്പെട്ടു കിടക്കുന്ന സീറോ മലബാര്‍ സമൂഹത്തെ സേവിക്കുവാന്‍ ആഴ്ചകള്‍ തോറും  ചിക്കാഗോയില്‍ നിന്നും നമ്മുടെ പാതിരിമാര്‍ പറക്കുന്നു. ഞായറാഴ്ചയിലെ ഒരു വിശുദ്ധ കുര്‍ബാനയ്ക്ക് വേണ്ടി മാത്രം വിദൂര നഗരങ്ങളിലേക്ക് പറക്കുന്ന നമ്മുടെ ഫാ തുണ്ടത്തിലും, ഫാ വിനോദിനിയും  ആയിനത്തില്‍ തുലക്കുന്നത് പൊതുജനങ്ങളുടെ പതിനായിരക്കണക്കിനു ഡോളര്‍ ആണ്.


അമേരിക്കയും  കാനഡയും  ഉള്‍പ്പെടുന്ന ചിക്കാഗോ സീറോ മലബാര്‍ രൂപതയ്ക്ക് അമ്പതില്‍പ്പരം ഇടവകകളും മിഷനുകളും ആണ് ഉള്ളത്. അതില്‍ വിരലില്‍ എണ്ണാവുന്ന രൂപതകളില്‍ മാത്രമേ മുന്നൂറില്‍ക്കൂടുതല്‍ വിശ്വാസികള്‍ ഉള്ളൂ. വെറും 20 -30-50   കുടുംബങ്ങള്‍ മാത്രം അംഗങ്ങള്‍ ആയിട്ടുള്ള മിഷനുകളും ചിക്കാഗോ രൂപതക്കു കീഴില്‍ ഉണ്ടെന്നും അവയിലൊക്കെ കേരളത്തില്‍ നിന്നും ഇറക്കുമതി ചെയ്ത വൈദീകര്‍ സേവനം ചെയ്യുന്നുണ്ട് എന്നുള്ളതും ഇത് വായിക്കുന്ന പലര്‍ക്കും ഒരു പുതിയ വാര്‍ത്തയായിരിക്കാം. മണിയടിക്കാനും ചരട് വലിക്കാനും അറിയാവുന്ന കേരളത്തിലെ ചില പുരോഹിതര്‍ക്ക് നിത്യവരുമാന മാര്‍ഗം ആണിത് എന്നതിന് പുറമേ അമേരിക്കന്‍ സീറോ മലബാര്‍ രൂപതയെ ലോകത്തിനു മുമ്പില്‍ പൊലിപ്പിച്ചു കാട്ടുവാന്‍ കൂടി ഇതുപകരിക്കുന്നു. 

 അമേരിക്കയില്‍ സ്ഥിരതാമസക്കാരായ ആവറേജ് മലയാളി തങ്ങളുടെ വൃദ്ധരായ മാതാപിതാക്കളെ ഒരു നോക്ക് കാണുവാന്‍ നാലഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ പോലും നാട്ടില്‍ പോകാന്‍ കഴിയാതെ നടുവില്ലാനട്ടം തിരിയുമ്പോള്‍ വര്ഷം തോറും കേരളം സന്ദര്‍ശിക്കുന്ന പതിവാണ് അമേരിക്കയിലെ മിക്കവാറും വൈദീകര്‍ക്ക്. ഇവര്‍ ഇങ്ങനെ നാട്ടില്‍ റോന്തു ചുറ്റാന്‍ പോകുന്ന വിടവ് നികത്താന്‍ പറന്നെത്തുന്നതോ ചിക്കാഗോ രൂപതാസ്ഥാനത്തു നിന്നും വിശ്വസ്തരായ വൈദീകര്‍. ചാന്‍സലര്‍ വേഷം കെട്ടുന്ന ഫാ വിനോദിനി, VG സ്ഥാനം പിടിച്ചു മേടിച്ച ഫാ തുണ്ടത്തില്‍ എന്നിവര്‍ ആഴ്ചകള്‍ തോറും അമേരിക്കയുടെ പല നഗരങ്ങളിലേക്കും പറന്നു Frequent Flyer മൈലുകള്‍ വാരിക്കൂട്ടുന്നു.  

 ചന്ദ്രനില്‍ ചെന്നാലും അവിടെ ചായക്കട നടത്തുന്ന മലയാളിയെ നമുക്ക് കാണാന്‍ കഴിയും. അതുപോലെ തന്നെ നരകത്തില്‍ ചെന്നാല്‍ കുര്‍ബാനയര്‍പ്പിക്കുന്ന മലയാളി വൈദീകരേയും. ഫാ തുണ്ടത്തിലും വിനോദിനിയും സീറോ മലബാര്‍ വിശ്വാസികളുടെ പണം പൊടിച്ചു പറന്നെത്തി ഒരു ഞായറാഴ്ചത്തെ കുര്‍ബാനയര്‍പ്പിക്കുന്ന അമേരിക്കയെമ്പാടുമുള്ള എല്ലാ കൊച്ചു കൊച്ചു നരഗരങ്ങളിലുമുണ്ട് ഡസന്‍ കണക്കിന് മലയാളി വൈദീകര്‍. ഉപരി പഠനം നടത്തുന്നവരും, ഉപരി പഠനം എന്ന പേരില്‍ ഉപജീവനം നേടുന്നവരും ക്രൂശിത രൂപത്തിന് മുമ്പില്‍ കുര്‍ബാനയര്‍പ്പിക്കുന്ന ക്രൂസിഫിക്സ് വിരോധികളായ ക്ലാവര്‍ പ്രേമികളും, അങ്ങനെ പല തരത്തിലുള്ള പുരോഹിതരും തിങ്ങിപ്പാര്‍ക്കുന്ന അമേരിക്കന്‍ നഗരങ്ങളിലേക്കാണ് ഒരു കുര്‍ബാനയര്‍പ്പിക്കാനായി നമ്മുടെ രൂപതാ വൈദീകര്‍ ആഴ്ചകള്‍ തോറും വണ്ടി (അല്ല, പ്ലെയിന്‍) കയറുന്നത്.

ചിക്കാഗോ രൂപതയുടെ കീഴിലുള്ള ഇടവകകളില്‍ നിന്നും മിഷനുകളില്‍ നിന്നും  അവധിയെടുത്ത് കേരളത്തില്‍ പോകുന്ന വികാരിമാരുടെ ഒഴിവുകളില്‍ താല്‍ക്കാലിക സേവനം ചെയ്യാന്‍ ചിക്കാഗോയില്‍ നിന്നും വൈദീകര്‍ പോകുന്നത് ഒരു സ്ഥിരം പതിവാണ്. കാനഡയിലെ Toronto മിഷന്‍ വികാരി ഫാ ജെയിംസ്‌ ചേരിക്കല്‍ രാജി വച്ച ഒഴിവിലേക്ക്അവിടെ ഞായറാഴ്ച കുര്‍ബാന അര്‍പ്പിക്കുവാന്‍ ഇപ്പോള്‍ ആഴ്ചകള്‍ തോറും പറക്കുന്നത് ചിക്കാഗോയിലെ അച്ഛന്മാരാന്. 675 തുടങ്ങി 1650 വരെയാണ് അവിടേക്ക് ടിക്കറ്റ് കൂലി എന്നറിയുമ്പോള്‍ എത്രക്ക്  അധാര്‍മ്മീകവും നീതീകരിക്കാന്‍ ആകാത്തതുമാണ് നമ്മുടെ രൂപതാ നേത്രുത്ത്വത്തിന്റെ ധൂര്‍ത്ത് എന്ന് ഒരു പരിധിവരെ നമുക്ക് മനസ്സിലാക്കാം.

 ഞങ്ങള്‍ക്കറിയാവുന്നിടത്തോളം ചിക്കാഗോയിലെ ആധുനിക പറക്കും പാതിരിമാര്‍ ഈ സമയം  toronto ക്ക് മാത്രമേ വാരാന്ത്യയാത്രകള്‍ നടത്തുന്നുള്ളൂ, എങ്കിലും കഴിഞ്ഞ കാലങ്ങളില്‍ മറ്റു നഗരങ്ങളിലേക്കും ഇതേ ഉദ്ദേശത്തോടെ അവര്‍ പറന്നിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് Columbus , OH പള്ളി വികാരി ഫാ ജോന്‍സ്ട്ടീ നാട്ടില്‍ ലീവിന് പോയപ്പോള്‍ ആഴ്ചകള്‍ തോറും അവിടെ കുര്‍ബാനയര്‍പ്പിക്കാനായി പറന്നിരുന്നത് ഫാ തുണ്ടത്തില്‍ ആയിരുന്നു. വെറും 30 -40 കുടുംബങ്ങള്‍ മാത്രമുള്ള മേല്‍പ്പറഞ്ഞ മിഷനില്‍ ഒരു ഞായറാഴ്ച കുര്ബാനക്കായി 400 -600 ഡോളര്‍ മുടക്കി ചിക്കാഗോയില്‍ നിന്നും ഒരു വൈദീകനെ പറത്തി വിട്ടിരുന്ന രൂപതാധിക്രുതരുടെ കുഞ്ഞാട് സ്നേഹം പ്രശംസനാര്‍ഹം തന്നെ.

ഇത് തന്നെയാണ് Detroit ലും നടന്നത്. അന്നത്തെ വികാരി ഫാ വര്‍ഗീസ്‌ ലീവിന് പോയപ്പോള്‍ ശനിയാഴ്ച ചിക്കാഗോയില്‍ നിന്നും പറന്നു ഞായറാഴ്ച അവിടെ കുര്‍ബാന ചൊല്ലി, തിങ്കളാഴ്ച തിരിച്ചു പറക്കുകയായിരുന്നു ചിക്കാഗോയിലെ തൊഴിലില്ലാ ചാന്സലരും VG യും. കൊപ്പേല്‍ വികാരി ഫാ ശാശ്ശേരി അവിടെ ചാര്‍ജെടുത്തു ഉടനെ വിദേശ പര്യടനത്തിനു ഇറങ്ങിയപ്പോള്‍ അവിടുത്തെ ആത്മാക്കളെ രക്ഷിക്കാനും  പറന്നെത്തിയത്‌ ചിക്കാഗോയിലെ ബാറ്റ്മാനും സ്പൈഡര്‍മാനും അല്ലാതെ മറ്റാരുമല്ല. റൌണ്ട് ട്രിപ്പ്‌ ടിക്കറ്റിനായി ആയിരക്കണക്കിന് ഡോളര്‍ മുടക്കിയാണ് ഇവര്‍ അമേരിക്ക മുഴുവനും ഇങ്ങനെ പാറിപ്പറന്നു നടന്നത് എന്ന് മനസ്സിലാക്കണം.

ഇപ്പോള്‍ ആഴ്ചതോറും ഫാ തുണ്ടത്തിലും ഫാ വിനോദിനിയും മാറി മാറി പറന്നെത്തി കുര്‍ബാന ചൊല്ലുന്ന Toronto യില്‍ ഡസന്‍ കണക്കിന് സീറോ മലബാര്‍ വൈദീകര്‍ വിവധതലങ്ങളില്‍ സേവനം ചെയ്യുന്നുണ്ട്. അതുപോലെ തന്നെ Detroit ലും Columbus ലും, Dallas ലും. എന്നാല്‍ ആവശ്യം വന്നാല്‍ ഒരു ഞായറാഴ്ച കുര്‍ബാന അര്‍പ്പിക്കുവാന്‍ ചിക്കാഗോ രൂപത അവരുടെയൊന്നും സഹായം ആവശ്യപ്പെടാറില്ല. ചിക്കാഗോ രൂപതയില്‍പ്പെടാത്ത ഒരു  വൈദീകരെയും  അമേരിക്കയിലെ ഒരു സീറോ മലബാര്‍ പള്ളിയുടെയും നാലയല്‍പക്കത്ത് പോലും അടുപ്പിക്കാന്‍ മാര്‍ അങ്ങാടിയത്ത് തയ്യാറല്ല. എന്നാല്‍ MST യില്‍പ്പെട്ട ഏതെങ്കിലും വൈദീകര്‍ ചുറ്റുപാടുകളില്‍ എവിടെയെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്ക് ഒരു പാര്‍ട്ട്‌ ടൈം തൊഴില്‍ കൊടുക്കുന്നതില്‍ മാര്‍ അങ്ങാടിയത്തിനു വൈമനസ്യ മൊന്നുമില്ല. ഇപ്പോള്‍ ഫാ ശാശ്ശേരി അവധിക്കു നാട്ടില്‍ പോയിരിക്കുന്ന ഒഴിവിലേക്ക് കാനഡ യില്‍ നിന്നും ഒരു വൈദീകനെ അവിടേക്ക് ഇറക്ക് മതി ചെയ്തിട്ടുണ്ട്. അതായത് കാനഡയില്‍ നിന്നും ഒരു MST യെ കൊപ്പെളിലേക്ക് വിട്ടിട്ടു കാനഡ യിലേക്ക് ചിക്കാഗോയില്‍ നിന്നും വേറൊരു MST  പ്ലെയിന്‍ കയറുന്നു. അവസരം കിട്ടുന്നിടത്തു തിരുകി ക്കയറ്റുക എന്ന ഉദ്ദേശത്തോടെ  അമേരിക്കയിലും കാനഡയിലും ഉള്ള പല നഗരങ്ങളിലും MST ക്കാരെ  തയ്യാറാക്കി നിരുത്തിയിട്ടുന്ടെന്നും കേള്‍ക്കുന്നു. ഇങ്ങനെ അവസരം കാത്തു നില്‍ക്കുന്ന സമയം പാഴാക്കാതെ പത്തു ഡോളര്‍ ഉണ്ടാക്കാനായി അവര്‍ തല്‍ക്കാലം ലത്തീന്‍ പള്ളികളില്‍ പണി എടുത്തു കൊണ്ടിരിക്കുകയാണ് എന്നുള്ളതാണ് സത്യം. മറ്റു വൈദീകരെ സീറോ മലബാര്‍ പള്ളികളില്‍ കാലെടുത്തു കുത്താന്‍ നമ്മുടെ സഭാധികാരികള്‍ അനുവടിക്കാത്തതിന്റെ കാരണം എന്ത്?

 പ്രൊഫ ജോസഫ്‌ പുലിക്കുന്നേല്‍ ഓശാന മാസികയില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ അദ്ദേഹം ഇങ്ങനെ എഴുതിയിരിക്കുന്നു:

"എല്ലാ ഏകാധിപതികളും ഭരണീയരെ അജ്ഞാന അന്ധകാരത്തില്‍ നിര്ത്താന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട് ഭരണീയര്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ മാത്രമേ കേള്ക്കാവൂ എന്ന് അവര്‍ നിര്ബ്ന്ധിക്കുന്നു. ഹിറ്റ്‌ലറും, മുസ്സോളിനിയും, സ്റ്റാലിനും എല്ലാം ഭരണീയര്‍ ജ്ഞാനം അന്വേഷിക്കുന്നതിനെ ഭയന്നു. ഭരണീയര്‍ ശരിയേതെന്നറിഞ്ഞാല്‍ പിന്നീട് അവര്‍ തങ്ങളെ അനുസരിക്കുകയില്ല എന്ന് ഏകാധിപതികള്‍ ധരിക്കുന്നു."- പ്രൊഫ ജോസഫ്‌ പുലിക്കുന്നേല്‍ 

ഭയമാണ് ചിക്കാഗോ രൂപതാധികാരികളെ നയിക്കുന്നത്. അവര്‍ക്ക് അത്മായരെ ഭയമാണ്. അവര്‍ക്ക് സ്വന്തം രൂപതയില്‍പ്പെടാത്ത സീറോ മലബാര്‍ വൈദീകരെ ഭയമാണ്. സീറോ മലബാര്‍ വിശ്വാസികള്‍ ഒരു ലത്തീന്‍ കുര്‍ബാന കാണുന്നത് അവര്‍ക്ക് ഭയമാണ്.

Total Control - ഇതാണ് ചിക്കാഗോ രൂപതയുടെ നയം. രൂപതയില്‍പ്പെട്ട വിശ്വാസികള്‍ എന്ത് കേള്‍ക്കണം എന്തറിയണം  എന്ന് തീരുമാനിക്കുന്നത് അധികാരികളാണ്. രൂപതയുടെ കല്‍ദായ നയത്തിന് വിരുദ്ധമായ ഒരുആശയം സമൂഹത്തില്‍ കടന്നു കൂടാന്‍ ഒരു വിധത്തിലും അനുവദിച്ചു കൂടാ. ചിക്കാഗോ രൂപതയോടും കല്‍ദായ വല്‍ക്കരണത്തിനോടും കൂറ് തെളിയിച്ചിട്ടില്ലാത്ത  ഒരൊറ്റ വൈദീകരെയും ഒരു ദിവസത്തേക്ക് പോലും ചിക്കാഗോ രൂപതയുടെ കീഴിലുള്ള പള്ളികളില്‍ കാലെടുത്തു കുത്താന്‍ അധികാരികള്‍ ഭയപ്പെടുന്നതിന്റെ പിന്നിലെ രഹസ്യം മറ്റൊന്നുമല്ല. അമേരിക്കന്‍ സീറോ മലബാര്‍ വിശ്വാസികളെ അജ്ഞതയുടെ അന്ധകാരത്തില്‍ അടിച്ചമര്‍ത്തി നിറുത്തുവാന്‍ ഏതറ്റം വരെ പോകുവാനും നമ്മുടെ സഭാ നേതൃത്ത്വം തയ്യാറാണ്. അതിനു വേണ്ടി ആയിരക്കണക്കിന് ഡോളര്‍ പൊടിക്കാനും അവര്‍ തയ്യാറാണ്.

അഭിപ്രായ സ്വാതന്ത്രത്തിന്‍റെ നാടായ അമേരിക്കയില്‍ ജനങ്ങളുടെ വിശ്വാസത്തെയും ആശയ ഗതികളെയും  സ്വാധീനിക്കുവാന്‍ മൂന്നാംകിട അടവുകളാണ് നമ്മുടെ അധികാരികള്‍ കൈക്കൊണ്ടു കൊണ്ടിരിക്കുന്നത്. ഇതൊന്നും ആര്‍ക്കും മനസ്സിലാകുന്നില്ല എന്നാണവര്‍ ധരിക്കുന്നതെങ്കില്‍ അവര്‍ക്ക് തെറ്റിപ്പോയി. വരും നാളുകളില്‍ ചിക്കാഗോ ബിഷപ്‌ മാര്‍ അങ്ങാടിയയത്തിനു കിട്ടുവാന്‍ പോകുന്ന തിരിച്ചടികള്‍ അദ്ദേഹത്തിന്‍റെ കല്‍ദായീകരണ ഭീകര വാഴ്ചയുടെ മരണമണിയായിരിക്കും. 

10 comments:

Anonymous said...

പ്രസംഗത്തില്‍ രാഷ്ട്രീയമായ പിശകുപറ്റി : എം.എം മണി!

സീറോ മലബാ൪ രാഷ്ട്രീയമായ അധികാരം കാരണം പ്രസംഗത്തില്‍ പിശകുപറ്റി : ബിഷപ്പ് അങ്ങാടിത്ത്!

സീറോ മലബാ൪ രാഷ്ട്രീയമായ അധികാരം കാരണം പ്രസംഗത്തില്‍ പിശകുപറ്റി : ഫാ. സാശ്ശേരി!

തൊടുപുഴ: തന്റെ [എം.എം മണി] പ്രസംഗത്തില്‍ രാഷ്ട്രീയമായ പിഴവ് സംഭവിച്ചുവെന്ന് എം.എം. മണി പറഞ്ഞു.

Anonymous said...

ധൂ൪ത്ത പുത്ര൯മാ൪, അതും കള്‍ദായ വൈദീകര്‍.

കേള്‍ക്കാ൯ രസം! കേള്‍ക്കാ൯ രസം!
ചിക്കാഗോ രൂപതാധികാരികളുടെ കാപട്ടൃം കാണാ൯ അതിലും രസം!
ചിക്കാഗോയില്‍ നിന്ന് രണ്ട് മഡ൯ അച്ഛ൯മാ൪ കാനഡയിലേക്കു പറക്കുബോള്‍, കാനഡയിയില്‍ നിന്ന് മറ്റോരു അച്ഛ൯ കോപ്പലിലേക്ക് പറന്നതും കേള്‍ക്കാ൯ രസം!


ഭയമാണ് ചിക്കാഗോ രൂപതാധികാരികളെ നയിക്കുന്നത്. അവര്‍ക്ക് അത്മായരെ ഭയമാണ്. അവര്‍ക്ക് സ്വന്തം രൂപതയില്‍പ്പെടാത്ത സീറോ മലബാര്‍ വൈദീകരെ ഭയമാണ്. സീറോ മലബാര്‍ വിശ്വാസികള്‍ ഒരു ലത്തീന്‍ കുര്‍ബാന കാണുന്നത് അവര്‍ക്ക് ഭയമാണ്. പക്ഷേ ദൈവമായ യേശുവിനേ കള്‍ദായ വൈദീകക്ക് ഭയമോ, പേടിയോ ഇല്ല.

Anonymous said...

ഉപരി പഠനം എന്ന പേരില്‍ ഉപജീവനം നേടുന്നവാ൯ നഗരങ്ങളിലേക്കും പോകാ൯ മടികാണിക്കാത്ത ക്ലാവ൪ മാഫിയകളായ കല്ദായ വൈദിക൪.... ശഭോ! ശഭോ! ശിവ ശഭോ! ശഭോ!

Anonymous said...

ലോസാജലസില്‍ പോയി ജെനങ്ങള്‍ ചൂത് കളിച്ച് പണം കളയുന്നതിലും കഷ്ടമാണല്ലോ ചിക്കാഗോ രൂപതയിലെ ബിഷപ്പ അങ്ങാടിയത്തും ചാന്‍സലര്‍ വേഷം കെട്ടുന്ന ഫാ വിനോദിനി, VG സ്ഥാനം പിടിച്ചു മേടിച്ച ഫാ തുണ്ടത്തില്‍ എന്നിവര്‍ ആഴ്ചകള്‍ തോറും അമേരിക്കയുടെ പല നഗരങ്ങളിലേക്കും പറന്നു Frequent Flyer മൈലുകള്‍ വാരിക്കൂട്ടുന്നു. 675 തുടങ്ങി 1650 വരെയാണ് അവിടേക്ക് ടിക്കറ്റ് കൂലി എന്നറിയുമ്പോള്‍, ബിഷപ്പ അങ്ങാടിയത്തിന്റെ ഫസ്ക്ലാസ് ടിക്കറ്റ് കൂലി എത്രയായിരിക്കും. ഇവരല്ലേ ശരിയായ ധൂര്‍ത്ത പുത്രന്മാ൪.

Anonymous said...

Hallo Bloger,
I hope that you already have the information about the Frankfurter "syro malabar parish 10 year jubilee
celebration ". Please understand the real fact.As per the canon law it is not allowed to establish any parish with out existing a Diocese.In Germany there is no Syro Malabar Diocese existing .Therefore a priest cannot say "I am parish priest of Syro malabar church parish.He is breaking church law.Fr.Dewadass from Frankfurt giving non allowed claims that he parish priest. The second thing -Mar Aalanchery's official visit from Kerala to this frankfurter chuch,and making unwanted popularity and making unwanted restless problem. This is pure fact,not for any critic,we cristen should protest any sort of the wrong actins going in Frankfurt by Fr.Dewadass and Maar.Aalanchery cardinal.

Anonymous said...

Fr.Dewadass from Frankfurt is like M.M.Mani.and Saasheri or M.V.jayaraajan.with" Mulakupodi"?
Alancheri ....like Pinaraayi....?
Angadiyatthu is like Balakrishna pilla?

Anonymous said...

യൂറോപ്പിലോ അമേരിക്കയിലോ പോയി തിരിച്ചുവരുന്ന കത്തനാമാരും മെത്രാനും അവിടെ നിന്ന് തെണ്ടി വാങ്ങിയ ലത്തീന്‍ കാശ് നാട്ടിലെത്തുമ്പോള്‍ (കേരളത്തില്‍ വരുമ്പോള്‍) സുറിയാനി കാശാക്കി മാറ്റും. മഹത്തായ ഇന്ത്യന്‍ രൂപായുടെ ഉടമസ്ഥന്‍!

Anonymous said...

Latin money from North America and Europe is good but every thing else is bad. When it comes to collecting money the principle is that of a prostitute. The fact of the matter is, the amount of Latin money reached Kerala is unimaginable. I am sure the Latin money has contributed to the big castles where all this corrupt leaders sleep in comfort.`I think prostitutes have a better conscience than our corrupt so called spiritual leaders. Allencherry criticized Latin community during his north American visit. Shame on him.
Why did he choose North America and Europe as soon as he got elevated? Why did not he visit Africa and spread Kaldaism there and spend a month there in the jungle. How much Alencherry scooped up on his visit?. Is he going to disclose the fortune he scooped up?. Good luck.

Now Chicago willain Thundathil is the pastor incharge for Toronto. I have descided not to pay a penny to Toronto church. Hope others will follow the same.
Syro Malabar Kaldhaya group should be decalred as a terrorist organization because of all this mental torchure they are causing to the community.
May be we should influence our political leaders to ban this group coming to our country.

Anonymous said...

Hey Blog Master,
You are doing a graet job. I appreciate your effort of educating the public and denouncing the crooks. I am wondering if there is a better way of posting this for easy access. How about if we post it by date?. I am a regular reader. It makes it easy if we make it as an every day news.

Anonymous said...

ജര്‍മനിയിലെ മലയാളികളുടെ ക്രിസ്ത്യന്‍ സഭാംഗത്വം കാണേണ്ടതിങ്ങനെയാണ്. ജര്‍മ്മനിയിലെ മലയാളികള്‍ സീറോ മാലബാര്‍ സഭയുടെ ജീയോഗ്രാഫിക്കല്‍ പരിധിയിലല്ലാ. കേരളത്തില്‍ നിന്നും ആറുമാസ്സത്തില്‍ കൂടുതല്‍ മറ്റൊരു രാജ്യത്ത് താമസിച്ചാല്‍ ജീയോഗ്രാഫികള്‍ നിയമം അനുസരിച്ച് മാതൃ ഇടവകാംഗത്വം ഇല്ലാതെ പോകും.ജര്‍മ്മന്‍ ഭരണ ഘടന എഴുതിയ ആയിരത്തി തൊള്ളായിരത്തി നാല്‍പ്പത്തി ഒന്‍പതില്‍, ജര്‍മ്മനിയിലെ മതവിഭാഗങ്ങളുമായുള്ള ചര്‍ച്ചയിലെ പരസ്പര തീരുമാനപ്രകാരം തീര്‍ച്ചപ്പെടുത്തി ഉണ്ടാക്കിയ നിയമ വ്യവസ്തയില്‍പ്പെട്ടതാണ് ജര്‍മ്മനിയില്‍ ക്രിസ്ത്യാനികള്‍ കൊടുക്കേണ്ട പള്ളിക്കരം ( ചര്‍ച്ച്‌ ടാക്സ് ). ഇതിന്‍പ്രകാരം എല്ലാ ക്രിസ്ത്യാനികളും ഈ നികുതി സര്‍ക്കാരില്‍ കൊടുക്കുന്നു. ചര്‍ച്ച്‌ ടാക്സ് കൊടുക്കുന്ന ആള്‍ നിയമപരമായി സ്വാഭാവികമായി സഭാംഗത്വം വഹിക്കുന്നു. അത് കേരളീയനോ മറ്റേതെങ്കിലും രാജ്യക്കാരനോ എന്നാ കാര്യത്തില്‍ വ്യത്യസ്ത്തതയില്ല . കേരളത്തില്‍നിന്നും ജര്‍മ്മനിയില്‍ വന്നെത്തിയ എല്ലാ മലയാളികളും (ക്രിസ്ത്യാനികള്‍ ),അവര്‍ കേരളത്തില്‍ ഏതു സഭാ വിഭാഗത്തില്‍ ഉള്ളവരായിരുന്നെങ്കിലും അവരുടെ സഭാംഗത്വം ലത്തീന്‍ റീത്തില്‍ പെടുത്തിയിരുന്നു. ജര്‍മ്മന്‍ നിയമത്തിനു അനുസരിച്ച നികുതിയാണ് അവര്‍ ഇപ്പോഴും നിയമപരമായ പള്ളി നികുതിയായി നല്‍കുന്നത്.. ഏതെങ്കിലും ഒരു പള്ളിയില്‍ മലയാളം കുര്‍ബാന ഒരു വൈദികന്‍ നടത്തുന്നു എന്ന് കരുതി അവിടെ സീറോമലബാര്‍ സഭയുടെ മിഷന്‍ കേന്ദ്രമാണെന്ന് പറയാന്‍ ജര്‍മ്മന്‍ നിയമം അനുവദിക്കുന്നില്ല.ഇതറിയാമായിരുന്ന അന്തരിച്ച മാര്‍ വര്‍ക്കി പിതാവു ഇത്തരം കാര്യങ്ങളില്‍ നിന്നും അഭിപ്രായത്തിന് മുതിരാതെ വിട്ടു നിന്നത് ഏറെ ശ്രദ്ധേയമായിരുന്നു..അതിനു ഉദാഹരണമായിരുന്നു ഫ്രാങ്ക് ഫര്‍ട്ടും ,ഹൈഡല്‍ബര്‍ഗും. ഇവിടെയെല്ലാം ഇതിന്‍റെ പേരില്‍ കത്തനാന്മാര്‍ നിരവധി കള്ളപ്രചാരണങ്ങള്‍ ചെയ്തത് വളരെ പ്രസിദ്ധമാണ്. സീറോമലബാര്‍ സഭയുടെ ഒരു മിഷന്‍ കേന്ദ്രമായി ജര്‍മ്മന്‍ രാജ്യം അംഗീകരിക്കപ്പെട്ടില്ല. വല്ലപ്പോഴും മലയാളത്തില്‍ കുര്‍ബാന നടത്തുവാന്‍ ഔദ്യോഗികമായി അനുവാദം കൊടുത്തത് ഫ്രൈ ബുര്‍ഗ്ഗ് രൂപതയാണ്. ഇന്നത്തെ കര്‍ദ്ദിനാള്‍ മാര്‍ സോളിച്ച് ആണ് അനുവാദം അംഗീകരിച്ചതും: ഇതയുമായപ്പോള്‍ ഇവിടെ വന്നെത്തിയ കേരളീയ പണ ക്കൊതിയന്മാരായ കത്തനാന്മാരും, ചില മെത്രാന്മാരും പുതിയ മേച്ചില്‍ സ്ഥലം കിട്ടിയ സന്തോഷത്തിലായി, അവര്‍ സീറോമലബാര്‍ പ്രചാരണം ഏറ്റെടുത്തു. സഭാധികാരികള്‍ ഏതെല്ലാം ന്യായങ്ങള്‍ പറഞ്ഞാലും ,അവരുടെ ന്യായം ശരിയാകണമെങ്കില്‍ ,അവര്‍ ആദ്യം ജര്‍മനിയില്‍ രൂപതയുണ്ടാക്കട്ടെ! എന്നിട്ട് അവര്‍ വീമ്പിളക്കട്ടെ ,സീറോമലബാര്‍ ഇടവകയാണെന്നു.! ഞാന്‍ വികാരിയാണെന്നു , സീറോ മലബാര്‍ രൂപതയും മെത്രാനുമാണെന്ന് ,ഇടവകയില്ലാതെ മിഷന്‍ കേന്ദ്രമാണെന്ന് പറയാന്‍ ഇവര്‍ സത്യം ഏതെന്നു എഴുതി പഠിക്കണം. സത്യം പറയാന്‍ മടിക്കുന്ന മെത്രാന്മാരും -മാര്‍ ആലഞ്ചേരി മുതല്‍--കത്തനാന്മാരും ഇന്ന് നാം കാണുന്ന കേരളത്തിലെ സി.പി. എമ്മിന് തുല്യരല്ലേ എന്ന് സ്വയം ചോദിച്ചു പോകുന്നു.. നുണപ്രചാരണം ഒരു കത്തോലിക്കാ സഭയ്ക്ക് ഒരിക്കലും മാതൃകയല്ല. യേശു ക്രിസ്തുവിനെ ഇക്കൂട്ടര്‍ തള്ളിപറയുകയും യേശുവിനെ ക്കാള്‍ വലിയവരായി അപ്പസ്ത്തോലരെ പൊക്കിക്കാണിക്കുകയും ,ആരാധിക്കാന്‍ സഭാംഗങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്ന സീറോമലബാര്‍ സഭയില്‍ കൊള്ളക്കാരുടെയും അഴിമതിക്കാരുടെയും കേളീരംഗമാക്കി ഇവര്‍ മാറ്റി ! എന്‍റെ ഈശ്വരാ ! ഇവര്‍ നമ്മുടെ ദൈവീക സാന്നിദ്ധ്യവും വിശ്വാസവും പിശാശുക്കളുടെ അധിവാസത്തിനു കാരണമാക്കുകയാണല്ലോ ചെയ്യുന്നത്. .ഹാ .കഷ്ടം തന്നെ.!