Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Monday, June 18, 2012

കുന്തം വിഴുങ്ങിയ കോന്തന്മാര്‍-സീറോ മലബാറികള്‍

നോര്‍ത്ത് ബ്രൂക്കിലെ കല്‍ദായ കത്തോലിക്കാ ദേവാലയത്തിലെ ചടങ്ങുകളുടെ വീഡിയോ എല്ലാവര്‍ക്കും ശരിക്ക് ഏറ്റു എന്ന് തോന്നുന്നു. കണ്ടതിനും തോന്നിയതിനും തൊട്ടതിനും പിടിച്ചതിനും കല്‍ദായ മാഹാത്മ്യം വിളമ്പുന്ന ക്ലാവര്‍ വാദികള്‍ തോമാ ശ്ലീഹായുടെ കുന്തം അപ്പാടെ വിഴുങ്ങിയ പോലെ നിശ്ശബ്ദര്‍ ആണ്. അതുപോലെ തന്നെ കുരിശു വാദികളും. ഒരു ജിജ്ഞാസക്ക് വേണ്ടിപ്പോലും അധികാരികളോട് ഈ അസ്സല്‍ കല്‍ദായ കുര്‍ബാനയെപ്പറ്റി ഒന്ന് പരാമര്‍ശിക്കാനുള്ള നട്ടെല്ല് പോലും അവര്‍ക്കില്ലാതെ പോയി.  
ഏതെങ്കിലും ബേസ് മെന്റില്‍ കുത്തിയിരുന്നു ക്ലാവര്‍ കുരിശിനെ ചീത്ത വിളിക്കാനും ക്രൂസിഫിക്സിനെ പ്രകീര്‍ത്തിക്കാനും ബിഷപ്പിനെയും അച്ചന്മാരെയും അടിമുടി  കുറ്റം പറയാനും കല്‍ദായ വിരുധര്‍ക്ക് നല്ല മൂച്ചാണ്. പ്രത്യേകിച്ച് രണ്ടു മൂന്നെണ്ണം അകത്താക്കിക്കഴിയുമ്പോള്‍. അതേസമയം സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കും എന്ന് പറഞ്ഞ പോലെ മെത്രാനെ കാണുന്ന പാടെ ചാടി  മോതിരം മുത്താനും വോയ്സിനെ തെറി പറയാനും മുമ്പില്‍ തന്നെയുണ്ട്‌ ഈ ഭീരുക്കള്‍.

ബിഷപ്‌ അങ്ങാടിയത്തും കൂട്ടരും സീറോ മലബാര്‍ സഭാ മക്കളെ വഴി തെറ്റിക്കുന്നതിനു തെളിവായി ഞങ്ങള്‍ ഇട്ട പ്രസ്തുത വീഡിയോയെപ്പറ്റി ആര്‍ക്കും ഒരു അഭിപ്രായവും പറയാനില്ല എന്നത്  വിചിത്രം തന്നെ. മെത്രാന്‍ കക്ഷികള്‍ക്ക് ഇതിനു ഉത്തരം മുട്ടുന്നത് മനസ്സിലാക്കാം. എന്നാല്‍ ഇപ്പറയുന്ന കുരിശു വാദികള്‍ക്കോ? അവരുടേത് വെറും ഭീരുത്തം അഥവാ പ്രതികരണ ശേഷിയില്ലായ്മ മാത്രമാണ്.

ചിക്കാഗോ ബിഷപ്‌ മാര്‍ അങ്ങാടിയത്ത് തന്‍റെ  കുഞാടുകളോട് കാണിക്കുന്നത് മഹാ പോക്കിരിത്തരങ്ങള്‍ ആണെന്ന് ആരെക്കാള്‍ക്കൂടുതല്‍ അദ്ദേഹത്തിനു തന്നെ അറിയാം. അതുപോലെ തന്നെ തന്‍റെ കുഞ്ഞാടുകളുടെ പ്രതികരണ ശേഷിയില്ലായ്മയിലും അദ്ദേഹത്തിനു നല്ല വിശ്വാസമുണ്ട്. ബേസ്മെന്‍റ് കളില്‍ ഇരുന്നു   ജോണി വാക്കറിന്റെ മൂച്ചില്‍ പിച്ചും പേയും പറയുന്ന ഈ  കല്‍ദായ വിരുദ്ധര്‍ നേരം വെളുത്തു കെട്ടിറങ്ങുമ്പോള്‍ തന്റെ മോതിരം മുത്താന്‍ മുന്‍ നിരയില്‍ തന്നെ ഉണ്ടാകുമെന്ന് അദ്ദേഹത്തിനു നല്ല ഉറപ്പുണ്ട്.

ആരോ ഒരു മഹാന്‍ പറഞ്ഞതായി കേട്ടിട്ടുണ്ട്. ഏതൊരു സമൂഹത്തിനും അര്‍ഹമായ നേതൃത്വത്തെയാണ് അവര്‍ക്ക് കിട്ടുക എന്ന്. അമേരിക്കന്‍ സീറോ മലബാര്‍ സമൂഹത്തിന്‍റെ കാര്യത്തില്‍ ഇത് തികച്ചും ശരിയാണ് എന്ന് സമ്മതിക്കാതെ വയ്യ.


18 comments:

Anonymous said...

വോയിസ്‌, തെളിവ് സഹിതം കാണിച്ച , വീഡിഓ കണ്ടു മൂക്കത്ത് വിരല് വച്ച് കുന്തം വിഴുങ്ങി നില്‍ക്കാനേ ഇപ്പൊ പലര്‍ക്കും പറ്റുന്നോള്ളൂ . കാരണം എത്ര പറഞ്ഞാലും ഈ പുരോഹിത വര്‍ഗം അവര് വിജാരിച്ചതെ ചെയ്യു. പിന്നെ ജോജോ കൊട്ടക്കലിന്ടെ മറു കണ്ടം ചാടലൂടെ എല്ലാവരും മടുത്തു.നയമോ , ഭീഷോണിയോ ഉപയോകിച്ച് മറു കണ്ടം ചാടിച്ചു എന്ന് പറയുന്നതാവും ശെരി.

Anonymous said...

മാര്‍ തോമാകുരിശു എന്നുവിളിക്കുന്ന പേരഷ്യന്‍ കുരിശിനു മാര്‍ തോമാസ്ലീഹയായിട്ടു യാതൊരു ബന്ധവുമില്ലാ.

പോര്‍ച്ചുഗ്ഗീസുകാുടെ കാലത്ത് രക്തം വിയര്‍ത്തിരുന്നുവെന്ന കുരിശ് ബ്രിട്ടീഷുകാരു വന്നപ്പോള്‍ രക്തംവിയര്‍ക്കുന്ന പ്രതിഭാസം ഇല്ലാതായി.

ഇതിന്റെ കാരണം ആര്‍ക്കെങ്കിലും വിവരിക്കുവാന്‍ കഴിയുമോ?


പോര്‍ച്ചുഗ്ഗീസു മിഷനറിമാര്‍ എവിടെയെല്ലാം കുടിയേറിപ്പാര്‍ത്തിട്ടുണ്ടോ അവിടെയെല്ലാം മാര്‍തോമാ കഥകള്‍ ഉണ്ടാക്കിയിട്ടുണ്ട്

ഇന്‍ഡ്യയില്‍ മാത്രമല്ല ബ്രസില്‍, ജര്‍മ്മനി, ജപ്പാന്‍, മലാക്ക, ടിബറ്റ്, ചൈന എന്നവിടങ്ങളിലെല്ലാം

സെന്റ് തോമസിന്റെ ശവക്കല്ലറകള്‍ ഉള്ളതായി പറയപ്പെടുന്നു.

Anonymous said...

Yes it was indeed great video to explain what stupid things we are having for the sake of Liturgy.It becomes so nasty to go after the viri in the alter. Why don't we face the people instead to show the back of the priests. yes may people leave many things for the sake of reform where are we are going back for the sake of some poeple's arrogance and rudeness.
Hope people will be able to realise the stupidness of Viri.

Anonymous said...

മാര്‍ പവ്വത്തിലും മാര്‍ അങ്ങാടിയത്ത് അടക്കമുള്ള അദ്ദേഹത്തിന്‍റെ ആജ്ഞാനുവര്‍ത്തികളായ ബിഷപ്പുമാരും കൂടി സീറോ മലബാര്‍ വിശ്വാസികളെ അറിഞ്ഞുകൊണ്ട് വഴി തെറ്റിക്കുകയാണെന്നുള്ളത് വെറുമൊരു സത്യം മാത്രമാണ്. കല്‍ദായ കത്തോലിക്കാ സഭയിലോ, അമേരിക്കയിലെ വിവിധ കല്ദായാ കത്തോലിക്കാ ദേവാലയങ്ങളിലോ ഇല്ലാത്ത ആചാരങ്ങളും രീതികളുമാണ് കല്‍ദായ ആരാധന ക്രമങ്ങളുടെ ഭാഗമെന്ന പേരില്‍ മാര്‍ അങ്ങാടിയത്ത് ചിക്കാഗോ രൂപതയില്‍ അടിച്ചേല്‍പ്പിച്ചു കൊണ്ടിരിക്കുന്നത്.

കടുത്ത കല്‍ദായവാദിയും പവ്വത്തിലിന്റെ അരുമശിഷ്യനുമായ മാര്‍ ആലംഞ്ചേരി ജര്‍മ്മനിയിലെ കള്ളപുരോഹിതരെ കൂട്ടു പിടിച്ചു ഇന്‍ഡ്യന്‍ കത്തോലിക്കസമൂഹത്തെ കുട്ടിചോറാക്കുന്നു എന്നു സീറോ മലബാര്‍വോയ്‌സ്് എഴുതിയത് എത്രയോ സത്യം. ജര്‍മനിയില്‍ സീറോമലബാര്‍ ഇടവകയില്ല. നിയമമനുസരിച്ചു ഇന്‍ഡ്യന്‍ കാത്തലിക്ക് കമ്മുണിററിയെയുള്ളു. അതിന്റെ കീഴില്‍ വിവിധ റീത്തുകാര്‍ പ്രവര്‍ത്തിക്കുന്നു. മാസത്തിലൊരിക്കല്‍ മത ക്രമങ്ങള്‍ നടത്തുവാന്‍ തദ്ദേശ സഭ അനുവാദം കൊടുത്തിട്ടു്. മതക്രമങ്ങള്‍ നടത്തുന്ന പുരോഹിതര്‍ അവര്‍ ചെയ്യുന്ന ജോലിക്ക് പ്രതിഫലവും കൈപറ്റുന്നു.
ഈ സമൂഹ ശുശ്രൂഷ ചെയ്യുന്ന പുരോഹിതര്‍ അതു ഇടവകയാണെന്നു അസത്യം പറയുകയും പ്രചരിപ്പിക്കുകയം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു.

കള്ളം പറയുന്ന പുരോഹിതര്‍ കള്ള പുരോഹിതമാരാണ്. അവരുടെകൂടെയാണ് ഇപ്പോള്‍ കര്‍ദ്ദിനാള്‍ മാര്‍ ആലംഞ്ചേരി കൂട്ടു കൂടിയിരിക്കുന്നത്.

ഇത് അമേരിക്കയിലെ പ്രശ്‌നങ്ങളെപോലെ ജര്‍മ്മനിയില്‍ പ്രശ്‌നങ്ങള്‍ വഷളാക്കും.

താമര കുരിശു / ബിജെപി കുരിശു സ്ഥാപിക്കുവാന്‍ ക്രൂശിതരൂപത്തെ ചൂണ്ടി കാണിച്ചു കൊണ്ട് ഈ ചത്ത ശവത്തെയാണ് ദു:ഖ വെള്ളിയാഴ്ച വഴിയോരങ്ങളില്‍ വലിച്ചിഴക്കുന്നത് '' എന്ന് കര്‍ദ്ദിനാളിന്റെ സഹോദര വൈദികന്‍ അമേരിക്കയില്‍ പറഞ്ഞു. (റിപ്പോ: സീറോമലബാര്‍ വോയ്‌സ്്). ഏതു ക്രിസ്ത്യാനിക്ക് ഇതു സഹിക്കുവാന്‍ പറ്റും?

കര്‍ദ്ദിനാള്‍ ആദ്യം ചെയ്യേണ്ടത് സഹോദരവൈദികനെ സഭയില്‍നിന്നും പുറത്താക്കി മാതൃക കാണിക്കണം.

Anonymous said...

കടുത്ത കല്‍ദായവാദിയും പവ്വത്തിലിന്റെ അരുമശിഷ്യനുമായ മാര്‍ ആലംഞ്ചേരി ജര്‍മ്മനിയിലെ കള്ളപുരോഹിതരെ കൂട്ടു പിടിച്ചു ഇന്‍ഡ്യന്‍ കത്തോലിക്കസമൂഹത്തെ കുട്ടിചോറാക്കുന്നു എന്നു സീറോ മലബാര്‍വോയ്‌സ്് എഴുതിയത് എത്രയോ സത്യം.

Anonymous said...

യോഹന്നാ൯ 13; 21 മുതല്‍ 27 വരെ.

"യൂദാസിന്‍റെ [അങ്ങാടിയത്ത് പിതാവ്] വഞ്ചനയെക്കുറിച്ച്"

യേശു വൃക്തമായി പറഞ്ഞു: സതൃം സതൃമായി ഞാ൯ നിങ്ങളോടു പറയുന്നു, നിങ്ങളില്‍ ഒരുവ൯ എന്നെ ഒറ്റിക്കൊടുക്കും. സീറോ മലബാ൪ കത്തോലിക്കസഭയിലെ ഒരുവ൯, കല്ദായ സഭക്ക് വേണ്ടി Fr.സജിയെ ഒറ്റികൊടുക്കും]. അവ൯ ആരെപ്പറ്റി പറയുന്നു എന്നറിയാതെ ശിഷൃ൯മാ൪ ആകുലചിത്തരായി പരസ്പരം നോക്കി. ശിഷൃ൯മാരില്‍ യേശു സ്നേഹിച്ചിരുന്നവ൯ അവന്‍റെ വക്ഷസ്സിലേക്കു ചാരിക്കിടന്നിരുന്നു. ശിമയോ൯പത്രോസ് അവനോടു ആംഗൃം കാണിച്ചു പറഞ്ഞു: അവ൯ ആരെപ്പറ്റി പറയുന്നു എന്നു ചോദിക്കുക. യേശുവിന്‍റെ വക്ഷസ്സില്‍ ചേ൪ന്നുകൊണ്ട് അവ൯ ചോദിച്ചു: ക൪ത്താവേ, ആരാണത്? അവ൯ പ്രതിവചിച്ചു: അപ്പക്കഷണം മുക്കി ഞാ൯ ആ൪ക്കുകൊടുക്കുന്നുവോ അവ൯തന്നെ. അവ൯ അപ്പക്കഷണം മുക്കി ശിമയോ൯സ്കറിയോത്തായുടെ മക൯ യൂദാസിനു കൊടുത്തു. [Fr.സജി, അങ്ങാടിയത്ത് പിതാവിന് കോപ്പേല്‍ പളളി വാങ്ങിച്ചുകൊടുത്തു.]അപ്പക്കഷണം സ്വീകരിച്ചതിനെത്തുട൪ന്ന്[കോപ്പേല്‍ പളളി അങ്ങാടിയത്ത് പിതാവിന്‍റെ കൈയിലായതിനുശേഷം] സാത്താ൯ അവനില്‍ പ്രവേശിച്ചു. യേശു അവനോടു പറഞ്ഞു: നീ ചെയ്യാനിരിക്കുന്നതു വേഗം ചെയുക. [Fr.സജി, അങ്ങാടിയത്ത് പിതാവിന് കോപ്പേല്‍ പളളിയില്‍ നിന്നും, സാത്താ൯ സഭ വള൪ത്താ൯വേണ്ടി ഫയ൪ ചെയ്തു].

Anonymous said...

ബിഷപ്പ് എന്റെ വീട്ടില്‍ വന്നാല്‍ പിന്നെ കൈയും കാലും, മുത്താവുന്നിടത്തോക്കെ മുത്തി, മറു കണ്ടം ചാടുകയെ വഴി ഒള്ളു

Anonymous said...

"ചിക്കാഗോ ബിഷപ്‌ മാര്‍ അങ്ങാടിയത്ത് തന്‍റെ കുഞാടുകളോട് കാണിക്കുന്നത് മഹാ പോക്കിരിത്തരങ്ങള്‍ ആണെന്ന് ആരെക്കാള്‍ക്കൂടുതല്‍ അദ്ദേഹത്തിനു തന്നെ അറിയാം. അതുപോലെ തന്നെ തന്‍റെ കുഞ്ഞാടുകളുടെ പ്രതികരണ ശേഷിയില്ലായ്മയിലും അദ്ദേഹത്തിനു നല്ല വിശ്വാസമുണ്ട്. ബേസ്മെന്‍റ് കളില്‍ ഇരുന്നു ജോണി വാക്കറിന്റെ മൂച്ചില്‍ പിച്ചും പേയും പറയുന്ന ഈ കല്‍ദായ വിരുദ്ധര്‍ നേരം വെളുത്തു കെട്ടിറങ്ങുമ്പോള്‍ തന്റെ മോതിരം മുത്താന്‍ മുന്‍ നിരയില്‍ തന്നെ ഉണ്ടാകുമെന്ന് അദ്ദേഹത്തിനു നല്ല ഉറപ്പുണ്ട്." SYRO MALABAR VOICE

Reply

ദൈവ പുത്രനായ യേശു ശിഷ്യമാരുടെ കാലുകഴുകി മുത്തി. പക്ഷെ യേശുവിന്റെ വിനയം
അനുകരിക്കേണ്ട ഇന്നത്തെ മെത്രാന്മാര്‍ അവരുടെ കൈവിരലിലെ സ്വര്‍ണ്ണമോതിരം മുത്തിക്കുന്നു. താന്‍ ദൈവത്തേക്കാള്‍ വലിയവനാണെന്ന് ആര്‍ക്കെങ്കിലും അവകാശപ്പെടുവാന്‍ പറ്റുമോ?

യേശു ശിഷ്യമാരുടെ കാലുകഴുകി തുടച്ചിട്ടാണ് മുത്തിയത്. അത് ആരോഗ്യപരമാണ്. പുരോഹിതര്‍ ജനങ്ങളുടെ ഇടയില്‍ താഴണമെന്നാണ് യേശു പഠിപ്പിച്ചത്. ദൈവപുത്രന്‍ വിനയത്തിന്റെ ബാലപാഠമാണ് കാണിച്ചുതന്നത്.

മോതിരം മുത്തിക്കുന്നതും മുത്തുന്നതും ആരോഗ്യപരമാണോ?

ഒരിക്കലും അല്ലാ എന്ന് സഭയിലെ പണ്ഡിതന്മാര്‍ പറയുന്നത്. ഇതിനു കാരണമുണ്ട്

മുത്തുന്ന ആള്‍ രോഗബാധിതനാണെങ്കില്‍ മോതിരത്തില്‍ പതിയുന്ന രോഗാണുക്കള്‍ പിന്നീടുമുത്തന്നവനുമായി സമ്പര്‍ക്കപ്പെടാന്‍ ഏറെ സാദ്ധ്യതക ലുണ്ട് . പലരെയും മുത്തിക്കുമ്പോള്‍ അത് അനാരോഗ്യപരമയ ആചാരമാണെന്നു പണ്ഡിതന്മാര്‍ പറയുന്നതില്‍ തര്‍ക്കമില്ല. മോതിരം മുത്തുന്നതുകൊണ്ട് എന്തെങ്കിലും പുണ്യംകിട്ടുമെന്നു അറിവില്ല.

ഇത് കല്‍ദായവാദികളും കുരിശുവാദികളും മോതിരം മുത്തിക്കുവാന്‍ ഉത്‌സാഹം കാണിക്കുന്ന മെത്രാന്മാരും ശ്രദ്ധിക്കേ കാര്യങ്ങളാണ്. ഈ അനാചാരങ്ങള്‍ വിനയത്തിന്റെ ലക്ഷണമല്ല. എന്നാല്‍ ഗര്‍വ്വിന്റെ ലക്ഷണമാണ്.

Anonymous said...

ബോംബു വീരനെന്ന് പ്രസിദ്ധിയാര്‍ജ്ജിച്ച (ഫാ:)പുതുമന വീണ്ടും വാര്‍ത്തകള്‍ സൃഷ്ട്ടിക്കുന്നു.
----------------------------------------------------------------------------------------------------------------------------------------
പള്ളി വക കെട്ടിടത്തില്‍ കച്ചവടം ചെയ്തിരുന്നവര്‍ റോഡു വികസനത്തിന്‍റെ പേരില്‍ സ്വന്തം കടകളില്‍ കയറാന്‍ പറ്റാതെ രോഷാകുലരായി പാത ഇരട്ടിപ്പിക്കലിന് അനുവാദം കൊടുത്ത വികാരി പുതുമനയെ നേരില്‍ കണ്ടു സംവാദം നടത്തി.കച്ചവടക്കാരുടെ സാധനങ്ങള്‍ കയറ്റി ഇറക്കുകയും കൊണ്ട് പോവുകയും ചെയ്യാനുള്ള സൗകര്യം നല്‍കാതെ റോഡു പണിയാന്‍ ഇടവക വക സ്ഥലം ആരോടും പറയാതെ റോഡു പണിക്കാര്‍ക്ക് സ്ഥലം നല്‍കിയ കത്തനാരുടെ നടപടി തികച്ചും ക്രൂരമായിപ്പോയി എന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി.നാട്ടുകാര്‍ കത്തനാര്‍ക്കെതിരെ പ്രതിക്ഷേധിച്ചപ്പോള്‍ റോഡു പണി നിറുത്തി വയ്പ്പിച്ചു കത്തനാര്‍ ഇപ്പോള്‍ ന്യായം പറയുന്നു. കത്തനാരുടെ തോന്ന്യാസം ചെങ്ങളം നിവാസികളുടെ ക്ഷമയെ വീണ്ടും പരീക്ഷിക്കുകയാണ്. സീറോ മലബാര്‍ വോയിസി ന്‍റെ ധാര്‍മിക പിന്തുണ ചെങ്ങളം നിവാസികള്‍ ചോദിക്കട്ടെ.

Anonymous said...

psporte 174പുതുമന വീണ്ടും അമേരിക്കയിലേയ്ക്ക് !........ ചെങ്ങളം പള്ളി ബോംബിട്ടു തകര്‍ത്ത കാഞ്ഞിരപ്പള്ളി ബി. അറ ക്കന്‍റെ ക്വട്ടേഷന്‍ സംഘ നേതാവായ ഫാ.പുതുമന
വീണ്ടും അമേരിക്കയിലേയ്ക്ക് ആറു മാസ്സത്തെ കാലാവധിയില്‍ പോകുന്നുവെന്ന് അറിഞ്ഞു. യാത്രയുടെ ഉദ്ദേശങ്ങള്‍ എന്താണെന്ന് ഇതുവരെ ഇടവകക്കാരെ അറിയിച്ചിട്ടില്ലാ. ഇതിനകം രണ്ടു മാസ്സത്തിനുള്ളില്‍ ഈ കത്തനാര്‍ അമേരിക്കാ,കാനഡാ,അയര്‍ലണ്ട് ,ഇറ്റലി,ജര്‍മ്മനി, ഓസ്ട്രിയ,എന്നീ രാജ്യങ്ങളില്‍ ചെങ്ങളം പള്ളി പണിക്കു വേണ്ടി അനൌദ്യോഗിക പണപ്പിരിവു നടത്തിയ വാര്‍ത്ത ഇതിനകം ലോകം അറിഞ്ഞിട്ടുള്ളതാണ്. കൂടെക്കൂടെ വിദേശ യാത്ര നടത്താന്‍ എവിടെ നിന്നാണ് ഇയാള്‍ക്ക് പണമുണ്ടാകുന്നതെന്ന് ചിലര്‍ ചോദിക്കുന്നു. ദുരൂഹത ഏറിയ കത്തനാരുടെ വിദേശ യാത്ര ഏറെ സംശയം ജനിപ്പിക്കുന്നു. വിദേശത്തു വന്നു പണം പിരിച്ച വിവരം ഇടവകയിലെ ആരും അറിഞ്ഞിട്ടില്ലാ.വിദേശ മലയാളികള്‍ ശ്രദ്ദിക്കണം . തട്ടിപ്പ് വീരനായ പു .കത്തനാരുടെ
വരവു പുതിയ സഞ്ചിയുമായിട്ടാണ് . ജാഗ്രതൈ !

Anonymous said...

കഴുകാതെയും തുടക്കാതെയും എത്ര പേര്‍ മുത്തിയ മോതിരമാണ് വീണ്ടും വീണ്ടും
മുത്തിക്കാന്‍ ബി. അങ്ങാടിയത്ത് വച്ചു നീട്ടുന്നത്. എത്രയോ പേരുടെ തുപ്പല്‍ മോതിരത്തിന്റെ ഉപരിതലത്തില്‍ പതിഞ്ഞിരിക്കും.തികച്ചും അനാരോഗ്യം. അവിടെയാണ് കുഞ്ഞാടുകള്‍ വീണ്ടും മുത്തുന്നത്. വാസ്തവം പറഞ്ഞാല്‍ സഭ ഇത് നിരോധിക്കേണ്ടതാണ.് പക്ഷെ അങ്ങാടിയത്ത് മുത്തുന്നതോ നമ്മുടെ ഡോളറാണ്. മുത്തുവാന്‍ ക്യൂ നില്ക്കുന്ന സീറോമലബാര്‍ കോന്തമാരുടെ തിരക്കുകാരണം ഇതു കാശുവച്ചുള്ള പരിപാടിയാക്കാന്‍ ചിക്കാഗോയിലെ ചാക്കോ മുതലാളി പ്‌ളാനിടുന്നു.

Anonymous said...

കാശുതരുകയും വേണം മുത്തുകയും വേണം. ഇതെന്തു മര്യാദയാണു അങ്ങാടിയത്തു പിതാവെ? ഭൂമിയിലെ ദൈവങ്ങള്‍ മാത്രമേ ഈത്തരം അഹങ്കാര പ്രവര്‍ത്തികള്‍ ചെയ്യുകയുള്ളൂ.

Anonymous said...

യൂറോയുടെ മൂല്യം കൂടുന്നു. കല്‍ദായവാദിയായ കര്‍ദ്ദിനാള്‍ മാര്‍ ആലംഞ്ചേരി കോളോണിലും ഫ്രാങ്ക്ഫുര്‍ട്ടിലും യൂറോക്കു വേണ്ടി
പരക്കം പായുന്നു. വേണ്ടി വ ന്നാല്‍ സീറോമലബാര്‍ കോന്തമാരുടെ പരിപ്പു ഇളക്കാന്‍ ജര്‍മ്മനിയിലെ കള്ള പുരോഹിതരുമായി രഹസ്യ കരാറുകള്‍ ഉണ്ടാക്കുക എന്നതാണ് സന്ദര്‍ശന ഉദ്ദേശം എന്നറിയുന്നു.

പ്രതികരിക്കുവാന്‍ കഴിവില്ലാത്ത കോന്തമാരാണ് ജര്‍മ്മനിയിലെ സീറാമലബാറികള്‍. ഇവറ്റകള്‍ ഈയടുത്ത ദിവസങ്ങളില്‍ ബിജെപി കുരിശുപിടിച്ചു നടക്കുന്ന കാഴ്ച്ചകാണാം.

ആലംഞ്ചേരിയുടെ സഹോദരവൈദികന്‍ ക്രൂശിത രൂപത്തെ നോക്കി അതുചത്തശവമാണെന്നു പറഞ്ഞതുപോലെ ഈ കല്‍ദായവാദി കര്‍ദ്ദിനാള്‍ പറയാതിരുന്നാല്‍ ഭാഗ്യം!

ഒരു കോന്തന്‍ സീറോ മലബാറി

Anonymous said...

സീറോ മലബാര്‍ സഭയില്‍ പാരമ്പര്യം കാത്തു സുഉക്ഷിക്കാന്‍ ആണല്ലോ എല്ലാവരും പെടാപ്പാട്‌ പെടുന്നത് ... എന്റെ ചെറിയ ബുദ്ധിയില്‍ തോന്നിയ ഒരു സംശയം ... ഏതു ആണ് യഥാര്‍ത്ഥ പാരമ്പര്യം ???

1) 1950s വരെ നമ്മള്‍ പിന്തുടര്‍ന്ന സുറിയാനി കുര്‍ബാനക്രമം ആണോ?

2)അതോ 200-ഉം 500-ഉം കൊല്ലം പഴക്കം ഉള്ള പള്ളികളില്‍ കാണുന്ന അള്‍ത്താര കൃമീകരണം ആണോ ഉദ്ദേശിക്കുന്നത് (നമുക്ക് അത്തരം പള്ളികളില്‍ നിന്നും ഫോട്ടോസ് എടുക്കാം - ഉദാ. കൊട്ടേക്കാട്, ഒല്ലൂര്‍ and മറ്റം)?

3) 1000 കൊല്ലങ്ങലെക്കാള്‍ പഴക്കം ഉള്ള "plain" കരിങ്കല്‍ കുരിശുകളും കുമ്മായം വെച്ച് പണിത് ഉണ്ടാക്കിയ പള്ളികളും ഉണ്ട് (ഉദാ. പാവറട്ടി പള്ളി, മൈലപോര്‍ പള്ളി, etc)

4) ഒന്നും കു‌ടി പിന്നോക്കം പോയാല്‍ സാക്ഷാല്‍ മാര്‍ തോമ ശ്ലീഹ സ്ഥാപിച്ചു എന്ന് പറയുന്ന ഏഴു അര പള്ളികളുടെ പഴയ കാല ചിത്രങ്ങള്‍ കണ്ടെത്താം.

5) ഇനി ഇത് ഒന്നും പോര എങ്കില്‍ നമുക്ക്‌ പൌരസ്ത്യ (Eastern) സഭ and/or ഇസ്രേല്‍-ലെ authentic പള്ളികള്‍ തന്നെ പിടിക്കാം.

എന്‍റെ അറിവ് ശരി ആണെങ്കില്‍ ഇവിടെ ഒന്നും മാര്‍ത്തോമ കുരിശോ വിരിയോ ഒന്നും കാണാന്‍ സാധ്യത ഇല്ല ... എന്നാലും ഡൌട്ട് മാറാന്‍ ഒന്നു check ചെയ്യാം അല്ലേ ?

Anonymous said...

ലോകംമഴുവന്‍ പെസഹാക്കാലങ്ങളില്‍ എല്ലാ ക്രൂശിതരുപങ്ങളും മൂടികെട്ടുന്നു. പഴയ നിയമത്തില്‍ പ്രവചിച്ചതുപോലെ ക്രിസ്തുവിന്റെ ക്രൂശിതമരണത്തോടെ ഉന്നതപുരോഹിതന്റെ രക്തം ചിന്തിയുള്ള ബലി പൂര്‍ണ്ണമാകുന്നു.. ജറുസലേം ദേവാലയത്തിലെ തിരശീല മുകള്‍ തൊട്ടു അടിവരെ കീറിയ സംഭവത്തിനെ അനുസമരിച്ചു കൊണ്ട് മൂടിക്കെട്ടിയ ക്ക്രുശിതരൂപങ്ങള്‍ വീണ്ടും അന്നുമുതല്‍ തുറക്കപ്പെടുന്നു. ഇത് ലോകം മുഴുവന്‍ ആചരിക്കുന്ന പാര്യമ്പര്യമാണ്്.

പക്ഷെ സീറോ മലബാര്‍ സഭയിലെ ഒരു വിഭാഗ ത്തിനു ഇതു ബാധകമല്ല. യേശുവിനെ ഉന്നത പുരോഹിതനായി അവര്‍ അംഗീകരിക്കുന്നില്ല. കാരണം ഇവര്‍ തന്നെയാണ് ഉന്നത പുരോഹിതരെന്ന് സ്വയം അഹംങ്കരിക്കുന്നു .. മറശീലകൊണ്ട് കര്‍ത്താവിന്റെബലീപീഠം അവര്‍ വീണ്ടും മൂടികെട്ടുന്നു. കണ്ണഞ്ചിക്കുന്ന വേഷ വിധാനങ്ങളോടെ ഇവര്‍ രംഗപ്രവേശം ചെയ്യുമ്പോള്‍ അള്‍ത്താര മറശീല തുറക്കുന്നു. ദൈവജനത്തിടയില്‍ ഇവരാണ് ദൈവങ്ങള്‍ എന്ന പ്രതീതി ജനിപ്പിക്കുന്നു. ഈ നാടകം വി.ഗ്രന്ഥ പ്രകാരം വിരോധാഭാസമാണ്. (സോള്‍ ആന്‍ഡ്‌ വിഷന്‍)

അതൊക്കെ പഴേ കാര്യങ്ങള്‍.. മക്കളെ, പി.ഒ.സി.ബൈബിള്‍ ഞങ്ങള്‍ സൗകര്യം പോലെ വേണ്ട
വിധത്തില്‍ തിരുത്തിയെഴുതിയിട്ടുണ്ട്.. വാത്‌സല്യ മക്കളെ, ദൈവങ്ങള്‍ ഞങ്ങളാണ്,. നീട്ടുന്ന ഞങ്ങളുടെ ഹസ്തങ്ങള്‍ നിങ്ങള്‍ ചുബിച്ചാലും!

പിന്നെ അള്‍ത്താരവിരിയുടെ കാര്യം.-.ഞങ്ങള്‍ വരുമ്പോള്‍ വിരി തുറക്കും. ഞങ്ങള്‍ പോകുമ്പോള്‍ അതു പുട്ടും. അതു ഞങ്ങളുടെ വാസസ്ഥലമാണ് .കര്‍ത്താവ് ജറുസലേം ദേവാലയത്തിലെ തിരശ്ശില കീറി അള്‍ത്താര തുറന്നിട്ടങ്കില്‍ അതൊന്നും ഞങ്ങള്‍ക്കറിയേണ്ട കാര്യമില്ലാ. അതു അങ്ങേരുടെ കാര്യം.. മക്കളായ നിങ്ങളും അറിയേണ്ട കാര്യമില്ലാ. ഞങ്ങള്‍ പറയുന്നത് നിങ്ങള്‍ അനുസരിച്ചാല്‍ മതി. കര്‍ത്താവു വേറെ, സഭ വേറെ.

``വിരുന്നുകളില്‍ പ്രമുഖസ്ഥാനവും സിനഗോഗുകളില്‍ പ്രധാനപീഠവും, നഗരവീഥികളില്‍ അഭിവാദനവും ഇഷ്ടപ്പെടുന്നു. റബ്ബീ എന്നു സംബോധന ചെയ്യപ്പെടാനും ആഗ്രഹിക്കുന്നു. എന്നാല്‍, നിങ്ങള്‍ റബ്ബീ എന്നു വിളിക്കപ്പെടരുത്. എന്തെന്നാല്‍ നിങ്ങള്‍ക്ക് ഒരു ഗുരുവേയുള്ളൂ. നിങ്ങളെല്ലാം സഹോദരന്‍മാരാണ്. ഭൂമിയില്‍ ആരെയും നിങ്ങള്‍ പിതാവെന്നു വിളിക്കരുത്. എന്തെന്നാല്‍, നിങ്ങള്‍ക്ക് ഒരു പിതാവേയുള്ളൂ - സ്വര്‍ഗസ്ഥനായ പിതാവ്.''(മത്തായി. 23:6-9)


എന്നാല്‍ നമ്മുടെ ഈ മെത്രാന്മാര്‍ തലമുറകളായി അവരെ `പിതാവെ' എന്നു സംബോധന ചെയ്യുവാന്‍ പംിപ്പിച്ചു. ഇത് എന്തു വഴിപിഴച്ച സംസംക്കാരം ദൈവമേ?

ചെങ്ങളം ദൈവദാസന്‍

Anonymous said...

ആലഞ്ചേരി മാര്‍ ഗീവര്‍ഗീസ് ബാവാ ദ്വദീയന്‍ പാത്രീയാര്‍ക്കീസു ഫ്രാങ്ക്ഫര്‍ട്ടില്‍ പ്രത്യക്ഷപ്പെട്ടു.
-----------------------------------------------------------------------------------------------------------------------------------------------
ഇന്ത്യയിലൊരിടത്തും ,മാത്രമല്ല ജര്‍മ്മനിയിലും രക്ഷയില്ലാതെ നടന്ന കള്ളക്കത്തനാര്‍ ദേവ ദാസ്സിനോപ്പം , കല്‍ദായ മൂപ്പന്‍ ആലഞ്ചേരിയുമൊത്ത് ഗൂഡാലോചന നടത്തി. കല്‍ദായ വാദം പ്രചരിപ്പിക്കയാണ് ലക്‌ഷ്യം . അതോടൊപ്പം പതിവുള്ള പണപ്പിരിവു ഒരു വശത്ത്‌ നടന്നു. ലതര്‍ ഉപയോഗിച്ചുണ്ടാക്കിയ ഒരു വലിയ സഞ്ചി ഒരു പരമ ദരിദ്ര ഹൃദയനായ ഒരു വിശ്വാസി ,ആലഞ്ചേരിയുടെ കഴുകാത്ത കൈയില്‍ ഭക്തി പുരസരം മുത്തിയ ശേഷം സമ്മാനിച്ചു. ഫയലുകള്‍ സൂക്ഷിക്കാന്‍ പറ്റിയ സഞ്ചിയാണ് എന്ന ഒരു വിശേഷണവും ആലഞ്ചേരി പറഞ്ഞു. വത്തിക്കാനില്‍ മാര്‍പ്പാപ്പയുടെ ഫയല്‍ ചോര്‍ന്നു പോയത് ഒതുക്കാന്‍ പറ്റിയതാണെന്ന് ദേവ ദാസ്സ് ഒതുക്കത്തില്‍ പറഞ്ഞത് നടത്തിപ്പുകാരന്‍ ഒളിച്ചു നിന്ന് കേട്ടു. എന്തായാലും, ആലന്ചെരിയുടെ ഫ്രാങ്ക്ഫര്ട്ട് സന്ദര്‍ശനം കല്‍ദായ വാദ പ്രചാരണമായിരുന്നു. കൂട്ടത്തില്‍ സഞ്ചി നിറയെ പണവും പിരിക്കുക. ഫ്രാങ്ക്ഫര്‍ട്ടില്‍ കുറെ ഞരമ്പ്‌ രോഗികളായ മലയാളീ സീറോ മലബാര്‍ കുന്തം വിഴുങ്ങികള്‍ കള്ള ക്കത്തനാരുടെ ആസനത്തിനു താങ്ങി നടപ്പുണ്ട്.കിട്ടുന്ന പണം പകുതി ദേവന്, പകുതി ആസനം താങ്ങികള്‍ക്ക്. ബാക്കി കുറെ ആലഞ്ചേരി പാത്രീയാര്‍ക്കീസിനും-ആമ്മേന്‍!

Anonymous said...

മക്കളെ, പി.ഒ.സി.ബൈബിള്‍ ഞങ്ങള്‍ സൗകര്യം പോലെ വേണ്ട
വിധത്തില്‍ തിരുത്തിയെഴുതിയിട്ടുണ്ട്.. വാത്‌സല്യ മക്കളെ, ദൈവങ്ങള്‍ ഞങ്ങളാണ്,. നീട്ടുന്ന ഞങ്ങളുടെ ഹസ്തങ്ങള്‍ നിങ്ങള്‍ ചുബിച്ചാലും!

പിന്നെ അള്‍ത്താരവിരിയുടെ കാര്യം.-.ഞങ്ങള്‍ വരുമ്പോള്‍ വിരി തുറക്കും. ഞങ്ങള്‍ പോകുമ്പോള്‍ അതു പുട്ടും. അതു ഞങ്ങളുടെ വാസസ്ഥലമാണ് .കര്‍ത്താവ് ജറുസലേം ദേവാലയത്തിലെ തിരശ്ശില കീറി അള്‍ത്താര തുറന്നിട്ടങ്കില്‍ അതൊന്നും ഞങ്ങള്‍ക്കറിയേണ്ട കാര്യമില്ലാ. അതു അങ്ങേരുടെ കാര്യം.. മക്കളായ നിങ്ങളും അറിയേണ്ട കാര്യമില്ലാ. ഞങ്ങള്‍ പറയുന്നത് നിങ്ങള്‍ അനുസരിച്ചാല്‍ മതി. കര്‍ത്താവു വേറെ, സഭ വേറെ.

``വിരുന്നുകളില്‍ പ്രമുഖസ്ഥാനവും സിനഗോഗുകളില്‍ പ്രധാനപീഠവും, നഗരവീഥികളില്‍ അഭിവാദനവും ഇഷ്ടപ്പെടുന്നു. റബ്ബീ എന്നു സംബോധന ചെയ്യപ്പെടാനും ആഗ്രഹിക്കുന്നു. എന്നാല്‍, നിങ്ങള്‍ റബ്ബീ എന്നു വിളിക്കപ്പെടരുത്. എന്തെന്നാല്‍ നിങ്ങള്‍ക്ക് ഒരു ഗുരുവേയുള്ളൂ. നിങ്ങളെല്ലാം സഹോദരന്‍മാരാണ്. ഭൂമിയില്‍ ആരെയും നിങ്ങള്‍ പിതാവെന്നു വിളിക്കരുത്. എന്തെന്നാല്‍, നിങ്ങള്‍ക്ക് ഒരു പിതാവേയുള്ളൂ - സ്വര്‍ഗസ്ഥനായ പിതാവ്.''(മത്തായി. 23:6-9)

Anonymous said...

3) 1000 കൊല്ലങ്ങലെക്കാള്‍ പഴക്കം ഉള്ള "plain" കരിങ്കല്‍ കുരിശുകളും കുമ്മായം വെച്ച് പണിത് ഉണ്ടാക്കിയ പള്ളികളും ഉണ്ട് (ഉദാ. പാവറട്ടി പള്ളി, മൈലപോര്‍ പള്ളി, etc)

Pavaraty church is definitely not a 1000 year old church. But the nearby Palayoor church is close to 2000 years old. Pavaratty church is maximum 400 years old and the Mylapoor church should be 500 years old