Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, June 3, 2012

കല്ദായ മതപഠനം തടസ്സപ്പെടുത്തുന്ന വിവാഹചടങ്ങുകള്‍ ഒഴിവാക്കണമെന്ന്‌ കര്‍ദിനാളിന്റെ ഇടയലേഖനം

കൊച്ചി: മതപഠനം തടസ്സപ്പെടുത്തുന്ന വിധത്തില്‍ ഞായറാഴ്‌ചകളില്‍ ഉച്ചവരെ വിവാഹചടങ്ങുകള്‍ പള്ളികളില്‍ നടത്തരുതെന്ന്‌ കത്തോലിക്ക പള്ളികളില്‍ ഇടയലേഖനം. ഞായറാഴ്‌ച വിവാഹ ആശിര്‍വാദം 12 മണിക്ക്‌ ശേഷമാണ്‌ നടത്തുന്നതെങ്കിലും അത്‌ മതബോധനത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന സംശയം ഉയര്‍ന്നിട്ടുള്ളതിനാലാണ്‌ ഈ തീരുമാനം.

ഇതു സംബന്ധിച്ച കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയുടെ ഇടയലേഖനം പള്ളികളില്‍ സംപ്രക്ഷണം ചെയ്‌തു. ആദ്യമായാണ്‌ ഇടയലേഖനം കുര്‍ബാന മധ്യേ പള്ളികളില്‍ വീഡിയോ വഴി പ്രദര്‍ശിപ്പിക്കുന്നത്‌. നേരത്തെ തയ്യാറാക്കിയ ഇടയലേഖനമാണ്‌ പള്ളികളില്‍ പ്രദര്‍ശിപ്പിച്ചത്‌.

വിശ്വാസ പരിശീലന ക്ലാസുകള്‍ രാവിലെ 8.30ന്‌ ശേഷം കുര്‍ബാനയോടെയാണ്‌ ആരംഭിക്കേണ്ടത്‌. കുട്ടികള്‍ക്ക്‌ കുര്‍ബാനയുടെ പ്രാധാന്യം മനസിലാക്കാനാണ്‌ ഇതെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി ഇടയലേഖനത്തില്‍ പറയുന്നു. പള്ളികളിലെ പ്രധാന പെരുന്നാളിനോടും മറ്റ്‌ വിശേഷ ദിനങ്ങളിലും ഒഴികെ മതപഠനം മുടങ്ങാന്‍ പാടില്ലെന്നും കര്‍ദിനാള്‍ സന്ദേശത്തില്‍ വ്യക്‌തമാക്കുന്നു.

ക്രസ്തുവിനേ മറന്ന് ക്ലാവ൪ ക്രോസിനേ വണങ്ങണം എന്ന മതപഠനമാണോ, കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി!

 മാര്‍ ആലഞ്ചേരിയുടെ വെളിപാട്

വിവാഹിതരെയും വിവാഹമെന്ന കൂദാശയെയും തരാം താഴ്ത്തി കാണിച്ചുകൊണ്ടുള്ള ഒരു അഭിനവ ഇടയ ലേഖനമാണ് മാര്‍ ആലഞ്ചേരി വീഡിയോ സന്ദേശം നടത്തി സ്വയം വീണ്ടും പ്രസിദ്ധനാകാന്‍ ശ്രമിച്ചത്, ഞായറാഴ്ചകളില്‍ ഉച്ചവരെ വിവാഹ ചടങ്ങുകള്‍ നടത്തരുതെന്ന വിലക്ക്.! കാരണം -മതപഠനം നടക്കുന്ന ദിവസമായതുകൊണ്ട്.! കുറെ കാലങ്ങള്‍ക്ക് മുന്‍പ് വരെ സഭാംഗങ്ങള്‍ വി.ബൈബിള്‍ വായിക്കുന്നതുവരെ നിരുത്സാഹപ്പെടുത്തിയിരുന്ന സഭാധികാരികള്‍ക്ക് പൊടുന്നനവെ ഈ ബോധം ഉദിച്ചത് അത്ഭുതകരമാണ്.അന്നൊക്കെ മെത്രാനും കത്തനാന്മാരും പറയുന്ന ഏതുകഥാ വിശേഷങ്ങളും അപ്പാടെ വിശ്വാസികള്‍ അനുസരിക്കുകയും വിശ്വസിക്കുകയും ചെയ്യണം!.ഇതായിരുന്നു കയ്യൂക്കിന്‍റെ നിയമം. എന്നൊക്കെ വിവാഹം പാടില്ല , എന്നൊക്കെ നടത്തണം, എന്ന് സഭയുടെ നിയമാവലിയില്‍ -കാനോന്‍ നിയമത്തില്‍- ഇല്ല.

വിവാഹവും വൈദിക പട്ടം നല്‍കലും മാമോദീസയും ,കുര്‍ബാനയും എല്ലാം ഒരേ പ്രാധാന്യത്തില്‍ ഉള്ള കൂദാശകള്‍ തന്നെ. എന്നാല്‍ മത പഠനം കൂദാശയല്ല.പുതിയ തലമുറയ്ക്ക് വിശ്വാസം നല്‍കുവാന്‍ എല്ലായ്പ്പോഴും സമയം കണ്ടെത്തണം.വിവാഹ കൂദാശയ്ക്ക് സഭ നല്‍കുന്ന അതിപ്രാധാന്യവും പരിശുദ്ധതയും അവയ്ക്ക് തിരുസഭ നല്‍കിയിട്ടുള്ള ആധികാരിക വ്യാഖ്യാനങ്ങളെയും സഭാധികാരികള്‍ ഇത്തരം നടപടിയിലൂടെ തകര്‍ക്കുകയാണ്. പുതു തലമുറയ്ക്ക് വിവാഹ കൂദാശയുടെ മഹനീയ സ്ഥാനം വ്യക്തമാക്കണം. അപ്പോള്‍ വിവാഹത്തിനും ഏറ്റവും അനുയോജ്യമായ ദിവസം മത പഠനത്തോടു അനുബന്ധിച്ച ദിവസം തന്നെ .വിവാഹം വി.കുര്‍ബാനയോടുകൂടി നടത്തപ്പെടണം. സുഖ ലോലുപതയുടെ ആര്‍ഭാഡശൈലിയില്‍ മെത്രാന്മാരും മറ്റും ജീവിക്കുകയും ആ ജീവിതത്തില്‍ അഹങ്കരിച്ചു സ്വയം ലോകം മറന്നു ഇത്തരം കോപ്രായങ്ങള്‍ ഇടയലേഖനമായി പള്ളികളില്‍ വീഡിയോ വഴി പ്രഘോഷണം നടത്തുന്നത് സംശയമില്ലാതെ തരം താണ പണി തന്നെ. ഒരു വിശ്വാസിയുടെ വിവാഹം പള്ളിയില്‍ വച്ചു നടത്തുമ്പോള്‍ ആ ഭാഗ്യ നിമിഷങ്ങളെ ഫോട്ടോകളില്‍ പകര്‍ത്തുന്നതുവരെ നിരോധിച്ചിട്ടുള്ള സഭാധികാരികള്‍ ഇത്തരം വിലക്കുകള്‍ നടപ്പാക്കി യുവ തലമുറയ്ക്ക് കൂടുതല്‍ നവീന ജ്ഞാനം നല്‍കാന്‍ ശ്രമിക്കുന്നത് ഒന്നുകൂടി ആലോചിച്ചു വേണമായിരുന്നു.


ബോംബു വീരന്‍ ഫാ പുതുമന ഇറ്റലിയിലും അയര്‍ലണ്ടിലും  - മലയാളികള്‍ ജാഗ്രതൈ!

ബോംബുവീരന്‍ ഫാ.പുതുമന ഇറ്റലിയിലും അയര്‍ലണ്ടിലും പണപ്പിരിവിനു ഇറങ്ങി. റോമിലും വത്തിക്കാനിലും ,അയര്‍ലണ്ടിലും മലയാളികളുടെ ഇടയിലും മറ്റു സ്ഥാപനങ്ങളിലും സമീപിച്ചു പണപ്പിരിവു നടത്തിയതായി അറിവു ലഭിച്ചു. ചെങ്ങളം പള്ളി പൊളിച്ചു പണിക്കു വേണ്ട തുക കൊടുക്കണമെന്ന ആവശ്യവുമായാണ് അവരെ സമീപിച്ചതെന്ന് പറയപ്പെട്ടു. അതെ സമയം" ഞാന്‍ രണ്ടാഴ്ചത്തേയ്ക്ക് ഒരു യാത്രയിലാണെന്നു" മാത്രമാണ് ഇടവക പള്ളിയില്‍ അറിയിച്ചത്. തന്‍റെ ബിസിനസ്സുമായി ബന്ധപ്പെട്ട കാര്യത്തിനാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. അക്കാര്യം നേരത്തെ പ്രചാരത്തിലാണ്. എന്തായാലും പുതുമനയുടെ പണപ്പിരിവു തെണ്ടല്‍ പര്യടനം നിറുത്തിയില്ലയെന്നാണ് അറിവു.

12 comments:

Anonymous said...

കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയുടെ ഇടയലേഖനം --- കഷണ്ടിക്കും അസൂയക്കും മലയാളത്തില് മരുന്നില്ല!

വിവാഹം കഴിക്കാത്ത മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്ക് വിവാഹമൊരു കൂദാശയെന്നത് എങ്ങനെ അറിയാം!

പിള്ളേര് ഇല്ലാതെ എങ്ങനേയാണ് കള്‍ദായ മതപഠനം തടസ്സപ്പെടുന്നത് മാര്‍ ജോര്‍ജ്‌ ആലഞ്ചേരി!

അതിന്നല്ലേ പരസൃമായോ രഹസൃമായോ വിവാഹം നടത്തുന്നത്. എന്നാലല്ലേ പിള്ളേര് ഉണ്ടാവു. പിള്ളേര് ഉണ്ടായാലല്ലേ കള്‍ദായ മതപഠനം നടത്തിന് ആളുകളുണ്ടാവുകയൊളളു. ഇതൊന്നും മാ൪ ജോര്‍ജ്‌ ആലഞ്ചേരിക്ക് അറിയത്തതുപോലെ. കള്‍ദായ പാരബരൃം കാത്തുസൂക്ഷിക്കാ൯ മാ൪ ജോര്‍ജ്‌ ആലഞ്ചേരിക്ക് പിള്ളേര് വേണ്ടേ. വേണമെങ്കില്‍ ഞായറാഴ്‌ചകളില്‍ ഏത് സമയത്തും വിവാഹചടങ്ങുകള്‍ തുടരട്ടേ. മിനിമം പന്ത്രണ്ട് പിള്ളേരെ ഉണ്ടാക്കുമെന്ന് ഉറപ്പ് നല്‍കിയാലെ വിവാഹം നടത്തിതരുകയൊളളു എന്ന് പറയണ്ടതിനുപകരം ഞായറാഴ്‌ചകളില്‍ ഉച്ചവരെ വിവാഹചടങ്ങുകള്‍ പള്ളികളില്‍ നടത്തരുതെന്ന്‌ കത്തോലിക്ക പള്ളികളില്‍ ഇടയലേഖനം മാര്‍ ജോര്‍ജ്‌ ആലഞ്ചേരി പ്രസ്ഥാപന ഇറക്കിയത് വളരെ മോശമായി!

Anonymous said...

വിവാഹവും വൈദിക പട്ടം നല്‍കലും മാമോദീസയും ,കുര്‍ബാനയും എല്ലാം ഒരേ പ്രാധാന്യത്തില്‍ ഉള്ള കൂദാശകള്‍ തന്നെയെന്നത് മാര്‍ ആലഞ്ചേരിയുടെ വളിപാട് ആകുന്നതെങ്ങനേ?

Anonymous said...

ബോംബു വീരന്‍ ഫാ പുതുമന ഇറ്റലിയിലും അയര്‍ലണ്ടിലും.---


ഫാ.മാതൃു ശാശ്ശേരി മുസ്ലിംസിനേ കണ്ടു പഠിക്കണം പറഞ്ഞത് എത്രയോശെരി. ബോംബു വീരന്‍ ഫാ പുതുമന മുസ്ലിംസിനേ കണ്ടു പഠിച്ചുവെന്ന് വെക്തമായി ഫാ.മാതൃു ശാശ്ശേരി.

Anonymous said...

Whats going with our Cardinal's head? Any little fly in it?

Stop introducing new laws?

Just keep counting money and adding values of the property.

Anonymous said...

"കല്ദായയ പാ൪ട്ടിയുടെ കോപ്പേല്‍ പളളിയോട് നാലാം മുറ"

JULY അവസാനത്തേ പത്ത് ദിവസത്തില്‍ കൊണ്ടാടുന്ന കല്ദായയ പാ൪ട്ടി കണ്‍വെഷ൯ കാരണം തിരുന്നാള്‍ ജുലയ് മാസം 20 മുതല്‍ 29വരെ നടത്തേണ്ടത് അറ്റ്ലാഡയിലെ കല്ദായയ പാ൪ട്ടി കണ്‍വെഷ൯ കാരണം ഒരു ആഴ്ച്ച നേ൪ത്തേയാക്കുന്നു 07-13-2012 മുതല്‍ 07-22-2012വരെ ആക്കി.

കല്ദായയ പാ൪ട്ടി, കോപ്പേല്‍ പളളിയെ ആദൃത്തേ തവണയല്ല അവഗേളിക്കുന്നത്.
1- പളളി വെഞ്ചിരിച്ചപ്പോള്‍, ബിഷപ്പ് അങ്ങാടിയത്ത് കൂദാശ മുടക്കി!
2- പളളി പിക്കിനിക്ക് വന്നപ്പോള്‍, ഗാ൪ലാഡ് കാവാലകൊച്ചിന്‍റെ കല്ലൃണം കാരണം പിറ്റേ ആഴ്ച്ചയിലേക്ക് മാറ്റിവച്ചു കോപ്പേല്‍ പിക്കിനിക്ക്!
3- പിള്ളേരുടെ ആദൃ കു൪ബാന ചടങ്ങ് ശെനിയായിച്ച നടത്തുവാനിരുന്ന അന്ന് കല്ദായയ പാ൪ട്ടിയിലെ എ.വി.തൊമ്മന്‍റെ മോളുടെ കല്ലൃണം കാരണം പിറ്റേ ദിവസത്തേക്ക് മാറ്റിവച്ചു കോപ്പേല്‍ പിള്ളേരുടെ ആദൃ കു൪ബാന!
4- ഇപ്പോഴിതാ കല്ദായയ പാ൪ട്ടിയുടെ കണ്‍വെഷ൯ കാരണം അല്ഫോസൃ അമ്മയുടെ തിരുന്നാള്‍പോലും മാറ്റിവെച്ചു!

കല്ദായയ പാ൪ട്ടിയുടെ എന്തേങ്കിലും പരിപാടി, ക്രസ്തുമസ് സമയത്ത് വന്നാല്‍, ക്രസ്തുമസ് പോലും വേറേ ദിവസത്തേക്ക് മാറ്റുകയില്ല എന്ന് ആര് കണ്ടു, കല്ദായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി പിതാവേ!

Anonymous said...

മാര്‍ ആലഞ്ചേരിയുടെ വെളിപാട്. I can not agree to this statement. The writer is correct, Marriage is a sacrament and it should be taught in and at the Mass, and should be done so the kids understand the importance of this sacrament, and not avoid it. Each occation of sacrament in the parish if possible should be cordinated with the parish people in such way that kids gets to see.

But I do support Mar Alencherry, let him bring this on and make a study of it. He is in power to do that. And I hope that Holy Spirit then show him what is right.

Recently I see that people blogging through this and making statements through this site are losing faith and going fundamental against the Church and its authorities. Rather we should point out the folly of the actioins of the church leaders, so that its leaders will not guide us evil. Amen

Anonymous said...

533 പോലീസുകാര്‍ ക്രിമിനല്‍ കേസുകളിലെ പ്രതികള്‍, കല്ദായയ പാ൪ട്ടിയിലെ അച്ഛ൯മാരോ?


തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സേനയിലെ 533 പേര്‍ ക്രിമിനല്‍കേസുകളില്‍ പ്രതികളാണെന്ന് ആഭ്യന്തരവകുപ്പ്.

സീറോ മലബാറിലെ കല്ദായയ പാ൪ട്ടിയിലെ അച്ഛ൯മാ൪പോലും എത്ര ക്രിമിനല്‍കേസുകളില്‍ പ്രതികളായിരിക്കും?

Anonymous said...

കേരളം ക്രിമിനലുകളുടെ അധിവാസ കേന്ദ്രമായി.
------------------------------------------------------------------------
കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനം എന്നതിലുപരി മലയാളികളുടെ ജന്മഭൂമി എന്നാ പേരിനും അടിസ്ഥാനമിടുന്നു. കുറെ കാലങ്ങളായി നമ്മുടെ കേരളം എങ്ങനെയോ, ഭാവത്തിലും രൂപത്തിലും സമൂഹത്തിലെ ജീവിത ശൈലിയിലും ,എല്ലാം വളരെ മാറിപ്പോയോ എന്ന് തോന്നിപ്പോകുന്നു. അടുത്തകാലത്തായി ജനശ്രദ്ധ തിരിഞ്ഞുപോയത്‌ ഒരു രാഷ്ട്രീയക്കാരനായ ടി.പി.ചന്ദ്രശേഖരനെ അതിക്രൂരമായി വധിച്ച വിഷയവും ,ആറ്റിങ്ങല്‍ ഉപ തെരഞ്ഞെടുപ്പും ആയിരുന്നു. ഇതിനിടെ ജനശ്രദ്ധ ഇല്ലാതെ പോയ കാര്യം കേരളത്തിലെ ജനജീവിതം, നിത്യോപയോഗ സാധങ്ങളുടെ വില വര്‍ദ്ധനയിലൂടെ ദുഷ് ക്കരമായതാണ്. സാമ്പത്തിക മാഫിയകളുടെ അധിനിവേശം ക്രൂരമായ നിലയില്‍ വദ്ധിച്ചുവെങ്കിലും ആരും-സര്‍ക്കാരും സമൂഹവും ശ്രദ്ധിച്ചതേയില്ല. നിത്യോപയോഗ സാധനങ്ങളായ ഇറച്ചി,മത്സ്യം ,പച്ചക്കറി തുടങ്ങി എന്തിനും ദുസഹമായ വിലവര്‍ദ്ധന ഉണ്ടായിട്ടും എന്തുകൊണ്ട് ആരും ഒരു നടപടി ആലോചിക്കുന്നില്ല. ഇരുനൂറു രൂപ മുതല്‍ മുകളിലേയ്ക്ക് ഇറച്ചിയുടെ വില വര്‍ദ്ധനവു -മത്സ്യ വില വായില്‍ വരുന്ന വില.! രാഷ്ട്രീയ നേതൃത്വങ്ങളും മത നേതൃത്വങ്ങളും ഹരിത വിപ്ലവത്തിന് അമ്പതു ചെടി നാട്ടു പിടിപ്പിച്ചത് വിളിച്ചു പറയുന്നു. (ദീപികയില്‍)പരിസ്ഥിതി ദിനം ആചരിക്കുന്നു !ആര്‍ഭാട ജീവിതം നയിക്കുന്ന മത നേതൃത്വത്തിന് ഇത്തരം പ്രകീര്‍ത്തിയുണ്ടാക്കുന്ന പ്രചാരണങ്ങള്‍ പുതുമയല്ല. സീറോ മലബാര്‍ സഭയിലേക്ക് ചെന്നാല്‍ കമ്മീഷനുകളെ തട്ടിയിട്ടു അങ്ങോട്ട്‌ കയറേണ്ട..പരിസ്ഥിതിക്കും ഉണ്ട് ഒരു കമ്മിഷന്‍.!ഉപഭോഗ സംസ്കാരവും ആര്‍ഭാടവും എല്ലാം തെറ്റാണെന്ന് പ്രഖ്യാപനം നടത്തുന്ന അവര്‍ വിലവര്‍ദ്ധനവിനെതിരെയും പ്രവര്‍ത്തിക്കാന്‍ ഒരു കമ്മിഷനുണ്ടാക്കിയാലും അധികപ്പറ്റാവില്ല. നാം ജീവിക്കുന്ന കേരളത്തിലെ സാംസ്കാരിക ജീവിത ശൈലികളില്‍ ഉണ്ടായിരിക്കുന്ന മൂല്യശ്ച്യുതികളിലും വെല്ലുവിളികളിലും വേണ്ടത് ചെയ്യാന്‍ ഒരുക്കമില്ലാതെ ആ ഉത്തരവാദിത്വത്തില്‍ നിന്നും വഴിമാറുന്ന പ്രവണത മാറ്റെണ്ടാതാണ്. ജനജീവിതത്തെ ദുഷ്ക്കരമാക്കുന്ന വിലവര്‍ദ്ധനയ്ക്കെതിരെ നാം കാന് തുറക്കെണ്ടാതാണ്.

Anonymous said...

'ക്രിമിനല്‍ കേസില്‍പ്പെട്ട പോലീസുകാര്‍ 607

പൗവ്വത്തിലിനേ പിടിക്കാതിരിക്കാ൯ വേണ്ടിവന്നാല്‍, ഒളിച്ചോട്ടം അമേരിക്കയിലേക്ക്.

കൊച്ചി: ക്രിമിനല്‍ കേസ്‌ നേരിടുന്ന പോലീസ്‌ ഉദ്യോഗസ്‌ഥരുടെ പട്ടിക സമര്‍പ്പിക്കാനുള്ള ഹൈക്കോടതി നിര്‍ദേശപ്രകാരം ഡി.ജി.പി. ജേക്കബ്‌് പുന്നൂസ്‌ റിപ്പോര്‍ട്ട്‌ നല്‍കി. സംസ്‌ഥാനത്തെ 607 പോലീസ്‌ ഉദ്യോഗസ്‌ഥര്‍ വിവിധ കേസുകളില്‍ പ്രതികളാണെന്നു റിപ്പോര്‍ട്ട്‌ വ്യക്‌തമാക്കുന്നു. അടുത്തിടെ വിരമിച്ച ഡി.ജി.പി. എസ്‌. പുലിേേകശി, ഐ.ജി. ടോമിന്‍ ജെ. തച്ചങ്കരി, കണ്ണൂര്‍ റേഞ്ച്‌ ഡി.ഐ.ജി: എസ്‌. ശ്രീജിത്ത്‌ എന്നിവരും പട്ടികയിലുണ്ട്‌.

സി.ബി.ഐ. അന്വേഷണം നേരിടുന്ന 36 പേരാണ്‌ സേനയിലുള്ളത്‌. ഫോറസ്‌റ്റ്, എക്‌സൈസ്‌ കേസുകളില്‍പ്പെട്ടവര്‍ ഏഴുപേരും. ഏറ്റവും കൂടുതല്‍ പോലീസുകാര്‍ ക്രിമിനല്‍ കേസുകളില്‍പ്പെട്ടിട്ടുള്ളത്‌ തിരുവനന്തപുരം ജില്ലയിലാണ്‌- സിറ്റിയില്‍ 71, റൂറലില്‍ 29 പേര്‍. കോഴിക്കോട്‌, തൃശൂര്‍ റൂറലുകളിലാണ്‌ കേസില്‍ ഉള്‍പ്പെട്ടവരുടെ സാന്നിധ്യം കുറവ്‌-അഞ്ചുവീതം. ജില്ലാ അടിസ്‌ഥാനത്തില്‍ പാലക്കാട്‌, കണ്ണൂര്‍, വയനാട്‌ ജില്ലകളിലാണ്‌ ഏറ്റവും കുറവ്‌ 'ക്രിമിനല്‍ പോലീസുകാര്‍' ഉള്ളത്‌.

സിവില്‍ പോലീസ്‌ ഓഫീസര്‍മാര്‍, ഡ്രൈവര്‍മാര്‍, സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസര്‍മാര്‍, എ.എസ്‌.ഐമാര്‍, എസ്‌.ഐമാര്‍, സി.ഐമാര്‍ എന്നിവരാണു പോലീസ്‌ സ്‌റ്റേഷനുകളില്‍ രജിസ്‌റ്റര്‍ ചെയ്‌ത കേസുകള്‍ നേരിടുന്നവരിലേറെയും. കോടതിയില്‍ പട്ടിക നല്‍കുമ്പോള്‍ ഉദ്യോഗസ്‌ഥര്‍ അന്നു വഹിച്ചിരുന്ന തസ്‌തികകളാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌. അതിനുശേഷം പലരും സ്‌ഥലംമാറിപ്പോയി. ഏറെക്കാലം സസ്‌പെന്‍ഷനില്‍ കഴിഞ്ഞ്‌ പിന്നീടു സര്‍വീസില്‍ തിരിച്ചു കയറിയ ഐ.ജി. ടോമിന്‍ ജെ. തച്ചങ്കരി, ക്രിമിനല്‍ കേസുകള്‍ ഉള്‍പ്പെടെ നേരിടുന്ന ഡി.ഐ.ജി: എസ്‌. ശ്രീജിത്ത്‌, കോഴിക്കോട്‌ എസ്‌.എഫ്‌.ഐ. സമരക്കാര്‍ക്കുനേരേ വെടിവച്ച്‌ വിവാദത്തിലായ അസി. കമാന്‍ഡന്റ്‌ കെ. രാധാകൃഷ്‌ണപിള്ള, പ്രവീണ്‍ കൊലക്കേസില്‍ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ഡിവൈ.എസ്‌.പി: ആര്‍. ഷാജി എന്നിവരാണു വിജിലന്‍സ്‌ അന്വേഷണം നേരിടുന്നത്‌.

സിവില്‍ സപ്ലൈസ്‌ അഴിമതിയുമായി ബന്ധപ്പെട്ട്‌ അന്വേഷണം നേരിടുന്ന എസ്‌. പുലികേശിക്കുപുറമേ പാലക്കാട്‌ ഡിവൈ.എസ്‌.പി: സി.കെ. രാമചന്ദ്രന്‍, പൂന്തുറ കേസിലുള്‍പ്പെട്ട അസിസ്‌റ്റന്റ്‌ കമ്മിഷണര്‍മാരായ ഇ.കെ. സാബു, ടി.കെ. ഹരിദാസ്‌ എന്നിവര്‍ സി.ബി.ഐ. അന്വേഷണം നേരിടുന്നു. മണല്‍വാരല്‍ കേസില്‍ പ്രതിയാണ്‌ ഒ.സി.ഡബ്ല്യു. എസ്‌.പി: ഡി. മധു. ക്രൈംബ്രാഞ്ച്‌ കോട്ടയം ഡിവൈ.എസ്‌.പി: ടി.എന്‍. വിനോദ്‌കുമാര്‍, ക്രൈംബ്രാഞ്ച്‌ കാസര്‍ഗോഡ്‌ ഡിവൈ.എസ്‌.പി: എം.ജെ. സോജന്‍, കോഴിക്കോട്‌ സിറ്റി അസി. കമാന്‍ഡന്റ്‌ ബിജു എന്നിവരും പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസുകളില്‍ പ്രതിയാണ്‌. ക്രൈംബ്രാഞ്ച്‌ പത്തനംതിട്ട ഡിവൈ.എസ്‌.പി: എം.സി. സുകുമാരനെതിരേ ഫോറസ്‌റ്റ് കേസുണ്ട്‌.

കൊലപാതകം മുതല്‍ സ്‌ത്രീപീഡനംവരെയുള്ള കേസുകളാണ്‌ ക്രിമിനല്‍ പട്ടികയിലുള്ള പോലീസുകാര്‍ക്കെതിരേ ആരോപിക്കപ്പെട്ടിട്ടുള്ളത്‌. വനിതാ പോലീസുകാരും പട്ടികയിലുണ്ട്‌. ഗുണ്ടാ പശ്‌ചാത്തലമുള്ള പോലീസ്‌ ഉദ്യോഗസ്‌ഥര്‍ക്കെതിരേ സര്‍ക്കാര്‍ എടുത്ത നടപടികള്‍ അറിയിക്കണമെന്നു ഹൈക്കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ നിരസിച്ചതു ചോദ്യം ചെയ്‌തുള്ള ഹര്‍ജി സിംഗിള്‍ബെഞ്ച്‌ തള്ളിയതിനേത്തുടര്‍ന്ന്‌ മുന്‍ എം.എല്‍.എ. ജോസഫ്‌ എം. പുതുശേരി നല്‍കിയ അപ്പീല്‍ പരിഗണിക്കുമ്പോഴാണ്‌ ഡിവിഷന്‍ ബെഞ്ച്‌ ഈ നിര്‍ദേശം നല്‍കിയത്‌. കടുത്ത ക്രിമിനല്‍ പാശ്‌ചാത്തലമുള്ള പോലീസുകാരെ പുറത്താക്കണമെന്നു നേരത്തേ മറ്റൊരു കേസില്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഡി.ജി.പി. സമര്‍പ്പിച്ച പട്ടിക പരിഗണനയിലിരിക്കെത്തന്നെയാണ്‌ ഇത്തരക്കാരെ നോട്ടീസ്‌ പോലും നല്‍കാതെ പിരിച്ചുവിടാന്‍ സര്‍ക്കാരിന്‌ അധികാരമുണ്ടെന്നു കോടതി വ്യക്‌തമാക്കിയത്‌.

ഹ്യൂമന്‍ റൈറ്റ്‌സ് ഡിഫന്‍സ്‌ ഫോറം ജനറല്‍ സെക്രട്ടറി അഡ്വ. ഡി.ബി. ബിനു വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയ്‌ക്കു നല്‍കിയ മറുപടിയിലാണു സര്‍ക്കാര്‍ ഇവരുടെ പട്ടിക പുറത്തുവിട്ടത്‌.

Anonymous said...

ക്രിമിനലുകള്‍ സഭയിലും സര്‍ക്കാരിലും
-------------------------------------------------------------------
അനോനിമസ്സായി എഴുതിയ ബഹു.മാന്യ സുഹൃത്തെ ,
കേരളത്തിലെ ഭരണ വകുപ്പുകളില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന അഴിമതിക്കാരും കുറ്റവാളികളും എത്രയെത്ര പെരുണ്ടാകുമെന്നു സര്‍ക്കാര്‍ വിവരാവകാശ നിയമ പ്രകാരം പുറത്തു വിട്ടത് നല്ല കാര്യം തന്നെ. പക്ഷെ നടപടി അവര്‍ക്കെതിരെ എടുക്കാന്‍ സക്കാര്‍ എന്ത് ചെയ്യുന്നുവെന്നു ആര്‍ക്കും അറിഞ്ഞു കൂടാ. സര്‍ക്കാരിലായാലും മതവിഭാഗങ്ങളിലായാലും ഇത്തരം കുറ്റക്കാരും
അഴിമാതിക്കാരുമായ ആളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.അതിനു പ്രകട ഉദാഹരണമാണ് മാര്‍പ്പാപ്പയുടെ അടുക്കളക്കാരന്‍ ഫയലുകള്‍ ആര്‍ക്കോ വേണ്ടി മുക്കിയത്. ഉന്നത സ്ഥാനീയരായ വൈദികരും മെത്രാന്മാരും കത്തോലിക്കാ സഭയുടെ അടിക്കല്ല് വരെ മാന്തി എടുക്കാന്‍ തക്കം നോക്കി നടന്ന ചരിത്രം എക്കാലവും ഉണ്ടായിട്ടുണ്ട്. കൊല്ലും കൊലയും വ്യഭിചാരവും പണ തട്ടിപ്പും അധികാര കസ്സേരയ്ക്കുള്ള പാര പണിയലും തുടങ്ങിയ കുറ്റകൃത്യങ്ങള്‍ കേരളത്തിലെ സുറിയാനി സഭയില്‍ മുന്‍പുണ്ടായിട്ടുണ്ട് എന്ന കാര്യം ഒളിച്ചു വച്ചിട്ടു കാര്യമില്ല. കേരളത്തില്‍ അഞ്ഞൂറ്റി മുപ്പത്തിമൂന്നു ക്രിമിനലുകള്‍ സര്‍ക്കാര്‍ സേവകരായി പ്രവര്‍ത്തിക്കുമ്പോള്‍ കേരളത്തിലെ കത്തോലിക്കാ സഭയിലും വെളിപ്പെടുത്താനോ വിവരാവകാശ നിയമ പ്രകാരം ഒരു കണക്കു പുറത്തു പറയാനോ സാധിക്കാത്ത എണ്ണ ത്തില്‍ ക്രിമിനലുകളായ വൈദികരും മെത്രാന്മാരും ഉണ്ടായിരിക്കുമെന്ന് കരുതിയാല്‍ മതി. എല്ലാത്തരം ക്രിമിനല്‍ കുറ്റങ്ങള്‍ക്കും പങ്കാളികള്‍ ആയിട്ടുള്ളവര്‍.! ഇപ്പോഴും ഈ പാരമ്പര്യ ചരിത്രം ആവര്‍ത്തിക്കപ്പെടുന്നു എന്നതിന് നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കുവാനുണ്ട്. ഇവര്‍ക്കെതിരെ സഭാപരമായി എന്ത് നടപടി ഉണ്ടാകുമെന്ന് ഒരു ജോല്‍സ്യനും പറയാന്‍ കഴിയുകയില്ലാ.

Anonymous said...

Please watch this.

https://www.youtube.com/watch?feature=player_embedded&v=q53htFOWxVk#!

Anonymous said...

ബിഷപ്പ് അങ്ങാടിയത് കോപ്പേലില് പിളളേരുടെ ആദൃകു൪ബാനക്ക് വന്നപ്പോള്‍, മലങ്കരിച്ച് ബിഷപ്പ് അങ്ങാടിയത് പ്രസംഗിച്ചത് ഓ൪ത്തുപോയി.

അച്ഛന്മാരെ അനുസരിക്കണം!

കോപ്പലിലെ ജെനം സജിയചഛനേ അനുസരിച്ചു.
പിന്നേന്താണ്, ബിഷപ്പ് അങ്ങാടിയത് അച്ഛന്മാരെ അനുസരിക്കണം എന്ന് പ്രസംഗിച്ചത്. അനുസരിക്കാഞ്ഞത് ബിഷപ്പ് അങ്ങാടിയത്തല്ലേ!
പളളി ജെനങ്ങളുടെയാണ് എന്നും ബിഷപ്പ് അങ്ങാടിയത്ത് പ്രസംഗിച്ചല്ലോ?- അത് ജെനത്തിന് മനസിലായി!
പളളി സൂക്ഷിപ്പുകാര൯ ബിഷപ്പ് അങ്ങാടിയത്താണ് എന്നും പറഞ്ഞു!- അത് ജെനത്തിന് മനസിലായി! ഇന്തൃയിലെ കൂ൪ക്കയേപോലെ കത്തോലിക്കജനത്തിന്റെ കാവല്‍ക്കാര൯ എന്നല്ലേ അതിന്റെ അ൪ത്ഥം!
അങ്ങനെയാണെങ്കില് പിന്നേ എന്തിനാണാവോ കത്തോലിക്കജനത്തിന്റെ മേല് ബിഷപ്പ് അങ്ങാടിയത്ത് ഗുണ്ടായിസം നടത്തുന്നത്.