Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, July 7, 2012

ദശാംശം നല്‍കണമെന്നു കത്തോലിക്കാ സഭയുടെ ആഹ്വാനം

ജെബി പോള്‍

കൊച്ചി: സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കു വിശ്വാസികള്‍ വരുമാനത്തിന്റെ പത്തു ശതമാനം നല്‍കണമെന്നു കത്തോലിക്കാ സഭയുടെ ആഹ്വാനം.

ധൂര്‍ത്ത്‌, ആഡംബരം എന്നിവ ഒഴിവാക്കി പൊതുനന്മയ്‌ക്കായി സംഭാവന ചെയ്യാന്‍ വിശ്വാസികള്‍ സന്നദ്ധരാകണമെന്നും കേരള കത്തോലിക്കാ മെത്രാന്‍ സമിതി നിര്‍ദേശിക്കുന്നു. കെ.സി.ബി.സി. ആസ്‌ഥാന കാര്യാലയമായ എറണാകുളം പി.ഒ.സിയില്‍ നടന്ന കേരളത്തിലെ മൂന്നു കത്തോലിക്കാ റീത്തുകളിലെ മെത്രാന്‍മാരുടെയും രൂപതാ വൈദിക പ്രതിനിധികളുടെയും സന്യാസസമൂഹം മേജര്‍ സുപ്പീരിയര്‍മാരുടെയും സംയുക്‌ത യോഗത്തിന്റേതാണു നിര്‍ദേശം.

പള്ളികളും സ്‌ഥാപനങ്ങളും പണിയുന്നതിലെ ധൂര്‍ത്ത്‌ ഒഴുവാക്കാന്‍ നടപടി സ്വീകരിക്കണമെന്നാണു മറ്റൊരു ആഹ്വാനം. പള്ളിയെ 'കോണ്‍ക്രീറ്റ്‌ ജംഗിള്‍' ആക്കുന്ന രീതി തിരുത്തപ്പെടണം. ആവശ്യങ്ങള്‍ക്കു വേണ്ടി മാത്രമാകണം നിര്‍മാണപ്രവര്‍ത്തനങ്ങള്‍. സഭാ സ്‌ഥാപനങ്ങള്‍ പരമാവധി ജനങ്ങളുടെ ഉപയോഗത്തിനായി പങ്കുവയ്‌ക്കണം. ഞായറാഴ്‌ചയാചരണം ഇടവക കേന്ദ്രീകൃതമാകണം. ഇടവകപ്പള്ളിക്കു പുറത്ത്‌ ഞായറാഴ്‌ചകളില്‍ സമര്‍പ്പിക്കുന്ന ദിവ്യബലികള്‍ നിരുത്സാഹപ്പെടുത്തണം. ഇടവക പ്രവര്‍ത്തനങ്ങള്‍ക്കു തടസമാകുന്ന ധ്യാനകേന്ദ്രങ്ങളുടെ പരിപാടികള്‍ പുനര്‍വിചിന്തനം ചെയ്യണം. കൂദാശ നടത്തുന്ന സ്‌ഥലവും ഭരണകേന്ദ്രവും മാത്രമായി ഇടവകകള്‍ മാറുന്നത്‌ ഒഴിവാക്കണം. ഗ്രാമസഭകള്‍, റെസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍, ഗ്രന്ഥശാലാസംഘങ്ങള്‍, സഹകരണസംഘങ്ങള്‍, സഹകരണബാങ്കുകള്‍, ത്രിതലപഞ്ചായത്തുകള്‍ എന്നിവയില്‍ വിശ്വാസികള്‍ സജീവമായി പ്രവര്‍ത്തിക്കണം. രാഷ്‌ട്രീയരംഗത്തും ഗുണപരമായി ഇടപെടാനും പ്രവര്‍ത്തിക്കാനും വിശ്വാസികളെ പ്രാപ്‌തരാക്കണം.

സെക്‌ടുകളിലേക്കും സാത്താന്‍ സേവയിലേക്കും വിശ്വാസികള്‍ പോകുന്നതു തടയാനുള്ള പ്രവര്‍ത്തനം ഉണ്ടാകണം. പോയവരെ തിരികെക്കൊണ്ടുവരാന്‍ ഇടവകയുടെ മുഴുവന്‍ ശ്രദ്ധയും ഉണ്ടാകണം. ശരിയായ വിശ്വാസം വര്‍ധിപ്പിക്കുന്നതാവണം തീര്‍ഥാടനകേന്ദ്രങ്ങളിലെ അനുഷ്‌ഠാനങ്ങള്‍. അബദ്ധധാരണയ്‌ക്കും അന്ധവിശ്വാസങ്ങള്‍ക്കും കാരണമാകുന്ന അനുഷ്‌ഠാനങ്ങള്‍ക്കു പ്രോത്സാഹനം കൊടുക്കരുത്‌.

വിശ്വാസം വ്യക്‌തിപരമാണെന്നും പൊതുരംഗത്ത്‌ അതിനു പ്രസക്‌തിയില്ലെന്നും പറയുന്ന മതേതരത്വത്തെ ചെറുക്കണം. ജീവിതത്തിന്റെ എല്ലാ തലങ്ങളെയും രൂപപ്പെടുത്തേണ്ടതാണു വിശ്വാസം. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും ദരിദ്രര്‍ക്കും സഭയില്‍ പ്രത്യേക പരിഗണന നല്‍കണം. ഓട്ടോ ഡ്രൈവര്‍മാര്‍, അന്യസംസ്‌ഥാന തൊഴിലാളികള്‍ എന്നിവര്‍ക്ക്‌ അജപാലകശുശ്രൂഷ ഉറപ്പാക്കണം. ദളിത്‌ ക്രൈസ്‌തവരുടെ അന്തസ്‌ ഉയര്‍ത്താന്‍ പരിശ്രമിക്കണം.

യുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും വിശ്വാസത്തില്‍ തുടര്‍പരിശീലനം ഉണ്ടാകണം. വിശ്വാസപരിശീലനത്തിന്‌ ആധുനിക മാധ്യമങ്ങളെ ഉപയോഗിക്കണം. ശാലോം ടി വി, ഗുഡ്‌നസ്‌ ടി വി തുടങ്ങിയവ പ്രോത്സാഹിപ്പിക്കണം.

അന്യമതസ്‌ഥരുമായി ഒന്നിച്ചുള്ള പ്രവര്‍ത്തനങ്ങളും സംഭാഷണവും കരുപ്പിടിപ്പിക്കണം. സ്‌കൂളുകളില്‍ മതമൈത്രി, സമൂഹത്തില്‍ മതസൗഹാര്‍ദ സമിതി എന്നിവ തുടങ്ങണം.

സഭാപ്രബോധനങ്ങള്‍ കേവലമൊരു അഭിപ്രായമായി ചിത്രീകരിക്കപ്പെടുന്ന പ്രവണത നിരുത്സാഹപ്പെടുത്തണം. ധാര്‍മിക ദൈവശാസ്‌ത്രത്തിലും മറ്റും ആപേക്ഷികതാവാദം കടന്നുകയറുന്നതില്‍ ജാഗ്രത പാലിക്കണം. വൈദികരും കന്യാസ്‌ത്രീകളും ജനങ്ങളിലേക്ക്‌ ഇറങ്ങിച്ചെല്ലണം. കന്യാസ്‌ത്രീകള്‍ വീടുകള്‍ സന്ദര്‍ശിച്ച്‌ വേണ്ട സഹായം നല്‍കണം.

ആളുകളുടെ ആവശ്യത്തിന്‌ അനുസരിച്ചാവണം അവര്‍ പ്രവര്‍ത്തിക്കേണ്ടത്‌. സഭയുടെ വിശ്വാസ വര്‍ഷാചരണത്തില്‍ ഈ നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നാണ്‌ മെത്രാന്‍ സമിതിയുടെ ആഹ്വാനം. 2012 ഒക്‌ടോബര്‍ 11 മുതല്‍ 2013 നവംബര്‍ 24 വരെയാണ്‌ റോമന്‍ കത്തോലിക്കാ സഭ വിശ്വാസവര്‍ഷമായി ആചരിക്കുന്നത്‌.

10 comments:

Anonymous said...

വിശ്വാസപരിശീലനത്തിന്‌ ആധുനിക മാധ്യമങ്ങളെ ഉപയോഗിക്കണം.

സീറോ മലബാര്‍ വോയ്സ് തുടങ്ങിയവ പ്രോത്സാഹിപ്പിക്കണം

കേരളത്തിലെ മൂന്നു കത്തോലിക്കാ റീത്തുകളിലെ മെത്രാന്‍മാരുടെയും രൂപതാ വൈദിക പ്രതിനിധികളുടെയും സന്യാസ സമൂഹം മേജര്‍ സുപ്പീരിയര്‍മാരുടെയും സംയുക്‌ത യോഗത്തിന്റേതാണു നിര്‍ദേശം

സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കു വിശ്വാസികള്‍ വരുമാനത്തിന്റെ പത്തു ശതമാനം നല്‍കണമെന്നു

വൈദികരും കന്യാസ്‌ത്രീകളും ജനങ്ങളിലേക്ക്‌ ഇറങ്ങിച്ചെല്ലണം.

കന്യാസ്‌ത്രീകള്‍ വീടുകള്‍ സന്ദര്‍ശിച്ച്‌ വേണ്ട സഹായം നല്‍കണം.

ആളുകളുടെ ആവശ്യത്തിന്‌ അനുസരിച്ചാവണം അവര്‍ പ്രവര്‍ത്തിക്കേണ്ടത്‌

Anonymous said...

വൈദികരും കന്യാസ്‌ത്രീകളും ജനങ്ങളിലേക്ക്‌ ഇറങ്ങിച്ചെല്ലണം. കന്യാസ്‌ത്രീകള്‍ വീടുകള്‍ സന്ദര്‍ശിച്ച്‌ വേണ്ട സഹായം നല്‍കണം.

ആളുകളുടെ ആവശ്യത്തിന്‌ അനുസരിച്ചാവണം അവര്‍ പ്രവര്‍ത്തിക്കേണ്ടത്‌. സഭയുടെ വിശ്വാസ വര്‍ഷാചരണത്തില്‍ ഈ നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നാണ്‌ മെത്രാന്‍ സമിതിയുടെ ആഹ്വാനം. 2012 ഒക്‌ടോബര്‍ 11 മുതല്‍ 2013 നവംബര്‍ 24 വരെയാണ്‌ റോമന്‍ കത്തോലിക്കാ സഭ വിശ്വാസവര്‍ഷമായി ആചരിക്കുന്നത്‌


DOES FR.SASSERY KNOW WHAT IS THE MEANING OF THE ABOVE STATEMENT? NO WAY ,HE DOES NOT ! WHAT A PITY !

Anonymous said...

സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കു വിശ്വാസികള്‍ വരുമാനത്തിന്റെ പത്തു ശതമാനം നല്‍കണമെന്നു കത്തോലിക്കാ സഭയുടെ ആഹ്വാനം.

ധൂര്‍ത്ത്‌, ആഡംബരം എന്നിവ ഒഴിവാക്കി പൊതുനന്മയ്‌ക്കായി സംഭാവന ചെയ്യാന്‍ വിശ്വാസികള്‍ സന്നദ്ധരാകണമെന്നും കേരള കത്തോലിക്കാ മെത്രാന്‍ സമിതി നിര്‍ദേശിക്കുന്നു.

THIS IS A VERY GOOD IDEA FOR CHICAGO SYRO BISHOP & HIS SYRO PRIEST BUDDIES . NOT ONLY FOR THE VISWASI BUT ALSO THE KINGS LIVING IN CHICAGO BHADRASANAM !


BISHOP ANGADI AND THE CHICAGO SYRO PRIESTS BEATS THE INDIAN PRESIDENT PRATHIBA PATTEEL ,ABOUT THE ധൂര്‍ത്ത്‌ & ആഡംബരം !

Anonymous said...

സെക്‌ടുകളിലേക്കും സാത്താന്‍ സേവയിലേക്കും വിശ്വാസികള്‍ പോകുന്നതു തടയാനുള്ള പ്രവര്‍ത്തനം ഉണ്ടാകണം. പോയവരെ തിരികെക്കൊണ്ടുവരാന്‍ ഇടവകയുടെ മുഴുവന്‍ ശ്രദ്ധയും ഉണ്ടാകണം. ശരിയായ വിശ്വാസം വര്‍ധിപ്പിക്കുന്നതാവണം തീര്‍ഥാടനകേന്ദ്രങ്ങളിലെ അനുഷ്‌ഠാനങ്ങള്‍. അബദ്ധധാരണയ്‌ക്കും അന്ധവിശ്വാസങ്ങള്‍ക്കും കാരണമാകുന്ന അനുഷ്‌ഠാനങ്ങള്‍ക്കു പ്രോത്സാഹനം കൊടുക്കരുത്‌!


MONE SASSERY, READ THIS 100 TIMES ,IF YOU DONT UNDERSTAND THE MEANING OF THE ABOVE STATEMENT READ 100 TIMES MORE STILL DONT KNOW THE MEANING OF THE ABOVE THINK FOR ANOTHER JOB !ALL YOU KNOW IS TO KICK PEOPLE OUT OF CHURCH !THAT IS NOT THE CATHOLIC WAY ! DIDN'T YOUR AMMA TELL YOU THIS ? GOOD LUCK AND AT LEAST ACT LIKE A PRIEST ,DONT ACT LIKE KOOTHARA OR GUNDA !

Anonymous said...

GOOD ARTICLE . KEEP UP THE GOOD WORK . CONGRATS. THANKS TO MANGALAM ALSO .

Anonymous said...

ഇതൊക്കെ ആര്‍ക്കു വേണ്ടി എന്തിനുവേണ്ടി ? ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ ! . എന്തായിരിക്കും ഇതിനുപിന്നിലെ ദുരോദ്ദ്യേശം .
ആന പുറത്തിരിക്കുന്നവന്‍ ഉണ്ടോ നടയരിയുന്നു !!!! . കാട്ടിലെ തടി തേവരുടെ ആന , വലിയോടു വലി . എമ്പോക്കികള്‍ .
അമ്മ അമ്മ എന്നുവിളിക്കുകയും ചെയ്യും പിന്നെ ബാക്കി ഞാന്‍ പറയുന്നില്ല . എന്‍റെ ദൈവമേ ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍
അറിയുന്നില്ല ,ഇവരോട് പൊറുക്കണമേ .

Anonymous said...

GIVE 10 % SO WE CAN FLY ALL OVER THE WORLD AND ENJOY . THEN WE WILL PRAY . IS THAT THE ONLY WAY WE CAN GET INTO HEAVEN, WHAT ABOUT GIVING 8% TO THE NEEDY &2% TO OTHER CHURCH ACTIVITIES ?

Anonymous said...

Can somebody post the link to official circular?

Let us bring this up at Parish General Body meeting and see how the directions can be implemented in US parishes. One other thing, most of us (including me) I believe are willing to contribute more in chruch donations provided are :

1) Handled transparently - all financial records and meetings minutes should made freely available to public (by the way this is a requirement of charitable institutions in USA). Prmoptly posting them on parish should be more than sufficient

2) Majority of the donations are used for charitable purposes and reach the needy, rather wasted in splurging by clergy and building grand edifices

3) If unappropriate use is detected, the corresponding person in charge (priest / trustee / accountant) are held accountable and duly punished.

Until this happens, I feel most of the church programmes will remain money channeling schemes and I would prefer to donate directly to the poor & needy.

VR1 said...

സഭാധികാരികളുടെ ഉള്ളിലിരിപ്പു മനസ്സിലാക്കാന്‍ വിശ്വാസികള്‍ക്ക് ഉള്‍ക്കാഴ്ചവേണം. എതിര്‍പ്പുള്ളവരൊക്കെ സഭയ്ക്കു പുറത്തു പോകട്ടെ, യഥാര്‍ഥ വിശ്വാസികളുടെ എണ്ണം പരമാവധി കുറയുമല്ലോ, പിന്നെ എറാന്‍മൂളികളുടെ ദശാംശംമാത്രമായാലും സ്വന്തം താന്തോന്നിത്തം നിര്‍ബാധം തുടരാനാവുമല്ലോ എന്നതാണ് അവരുടെ വിചാരം. സഭാ നവീകരണം ദൈവികമായ ഒരു പദ്ധതിയാണെന്ന ഉത്തമ വിശ്വാസത്തോടെ സഭ വിടാതിരിക്കുകയും ശക്തമായി പോരാടുകയുമാണ് വിശ്വാസികള്‍ ചെയ്യേണ്ടത്.

VR1 said...

സഭാധികാരികളുടെ ഉള്ളിലിരിപ്പു മനസ്സിലാക്കാന്‍ വിശ്വാസികള്‍ക്ക് ഉള്‍ക്കാഴ്ചവേണം. എതിര്‍പ്പുള്ളവരൊക്കെ സഭയ്ക്കു പുറത്തു പോകട്ടെ, യഥാര്‍ഥ വിശ്വാസികളുടെ എണ്ണം പരമാവധി കുറയുമല്ലോ, പിന്നെ എറാന്‍മൂളികളുടെ ദശാംശംമാത്രമായാലും സ്വന്തം താന്തോന്നിത്തം നിര്‍ബാധം തുടരാനാവുമല്ലോ എന്നതാണ് അവരുടെ വിചാരം. സഭാ നവീകരണം ദൈവികമായ ഒരു പദ്ധതിയാണെന്ന ഉത്തമ വിശ്വാസത്തോടെ സഭ വിടാതിരിക്കുകയും ശക്തമായി പോരാടുകയുമാണ് വിശ്വാസികള്‍ ചെയ്യേണ്ടത്.