Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Wednesday, July 11, 2012

സഭയും സാമൂഹ്യനീതിയും

Author: George Katticaren

laity Synode, New Delhi
Photo Credit: UCAN
നോര്‍‍ത്തിന്‍ഡ്യയിലെ പതിനഞ്ചു രൂപതകളിലെ അല്‍മായ പ്രതിനധികള്‍ സമ്മേളിച്ചു ആദ്യ ത്തെ അല്‍മായ സിനഡിനു ഡല്‍ഹിയല്‍ തുടക്കം കുറിച്ചു. രണ്ടു ദിവസത്തെ ചര്‍ച്ചകള്‍ക്കു ശേഷം പലതീരുമാനങ്ങളോടെ ജൂലായ് ഒന്നിനു സമ്മേളനം അവസാനിച്ചു.
 
 അന്‍പതുകൊല്ലത്തെ കാത്തരിപ്പിനുശേഷം രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ജൂബി ലി ആഘോഷിക്കുന്ന സന്ദര്‍ഭത്തില്‍ ഇന്‍ഡ്യയില്‍ ആദ്യത്തെ അല്‍മായ സിനഡു നടക്കുക എന്ന വസ്തുത ചരിത്രത്തില്‍ പ്രധാന്യം കിട്ടുമെന്നതില്‍ സംശയമില്ല. അതേ സമയത്ത് കഴിഞ്ഞ അന്‍പതു കൊല്ലക്കാലം ഏതുവിധത്തിലാണ്  ‍ ഇന്‍ഡ്യന്‍  സഭാധി       കാരികള്‍ അല്‍മായസമൂഹത്തെ അവഗണി ക്കുകയും നിശ്ബദരാക്കുകയും ചെയ്തുവെന്നുള്ള  ദു:ഖ സത്യം സ്വയം വെളിപ്പെടുത്തുന്നു.
 
പ്രാര്‍ത്ഥിക്കുവാനും, പണംകൊടുക്കുവാനും അനുസരിക്കുവാനുമുള്ളവരാണ് രണ്ടാം തരക്കായ അല്‍മായ സമൂഹമെന്ന ഇന്‍ഡ്യന്‍ സഭാധികാരികളുടെ കാഴ്ച്ചപ്പാടില്‍ ഇന്നുവരെ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാ യിട്ടില്ല. 99.9% ത്തോളം വരുന്ന അല്‍മായ സമൂഹമാണ് സഭയുടെ നെടുംതൂണ്. അവരാണ് ``ദൈവജനം''മെന്ന്പ്രഘോ ഷിച്ചു കൊണ്ടായിരുന്നു രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ തുടക്കം. അല്‍മായരെ സംബന്ധിച്ചുള്ള രണ്ടാം
വ ത്തിക്കാന്‍ കൗണ്‍സിലിന്റെ നിര്‍ദ്ദേശങ്ങളും ഏറെ ശ്രദ്ധേയമാണ്. മര്‍ദ്ദിതരും വീര്‍പ്പുമുട്ടന്നവരും പാവപ്പെട്ടവരുമായ ജനത്തെ സ്വാതന്ത്രത്തിലേക്കും രക്ഷയിലേക്കും നയിച്ച ക്രിസ്തു വിന്റെ
മാതൃകയാണ് ഇതിന്റെയെല്ലാം ഉള്ളടക്കം.
 
Gaudium et Spes ( The Second Vatican Council's Partoral Constitution on the Church in the Modern World) വിവരിക്കുന്നത് ഇപ്രകാരമാണ്:  ഈ യുഗത്തിലെ ജനങ്ങളുടെ സന്തോഷംങ്ങളും പ്രതീക്ഷകളും, ഭയങ്ങളും ആകുലതകളും പ്രത്യേകിച്ചു പാവപ്പെട്ടവരുടെ വികാരങ്ങള്‍ സഭയുടെ വികാരങ്ങള്‍ കൂടി യാണ്. ഇത്രയും കാലം ഇന്‍ഡ്യന്‍ സഭ പ്രത്യേകിച്ചു കേരള കത്തോലിക്ക സഭ വച്ചുപുലര്‍ത്തിയിരുന്ന യഥാസ്ഥിതികമനോഭാവത്തിന്റെ ചൂഴിയില്‍ അകപ്പെട്ട് അല്‍മായസമൂഹം അവഗണിക്കപ്പെട്ടു എന്നു മാത്രമല്ല പീഡിക്കപ്പെടുകയായിരുന്നു.
 
ക്രിസ്തുവിന്റെ തത്ത്വസംഹിതകളോടു യോജിക്കാത്ത ഏതൊരു നടപടിയും അവഹേളനാര്‍ഹമാണ്. വിമര്‍ശിക്കപ്പെ ടേണ്ട തുമാണ്. ഡല്‍ഹി സമ്മേളനം സ്വാതന്ത്ര്യത്തിലേക്കുള്ള ഒരു ചെറിയ ചുവടുവയ്ക്കലാണ്. കാലാകാലങ്ങളില്‍ പല ധാര്‍മ്മിക ദൈവശാസ്ത്രജ്ഞമാര്‍ അല്‍മായസമൂഹത്തെ      "ഉറങ്ങി    കിടക്കുന്ന സിംഹം'' എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.               
ഒരു പക്ഷെ മാറ്റങ്ങള്‍ വരുമെന്നു അവര്‍ മുന്‍കൂട്ടി             അറിഞ്ഞതുകൊണ്ടായിരിക്കാം ആവിധത്തിലുള്ള മുന്നറയിപ്പുകള്‍ നല്‍കിയത്.

പീഡിക്കപ്പെടുന്ന ജനസമൂഹത്തെ സ്വാതന്ത്ര്യത്തിലേക്കും രക്ഷയിലേക്കും നയിക്കുക ഓരോ ക്രൈസ്ത്യവന്റെയും ധാര്‍മ്മിക ചുമതലയാണ്. അതാണ് ക്രി്‌സ്തുവിന്റെ ജീവതവും, കുരിശുമരണവും ഉത്ഥാനവും സാക്ഷ്യപ്പെടുത്തുന്നത്. പാവപ്പെട്ടവരെ സഹായിക്കുവാന്‍ വാഴ്ത്തപ്പെട്ട മദര്‍ തെരേസ്സ അവര്‍ അംഗമായിരുന്ന മഠം വിട്ടു ഇറങ്ങിതിരിച്ചു. പോളണ്ടിലെ മര്‍ദ്ദിതജനതയെ സ്വതന്ത്ര്യത്തിലേയ്ക്കു നയിക്കാന്‍ ജോണ്‍ പോള്‍ രണ്ടാമന്‍ ‍ മാര്‍പാപ്പ ബൈബിള്‍ സത്യത്തെ ആധാരമാക്കിയ ഒരു മുവ്‌മെന്റാണ് നടത്തിയതും പോളണ്ടിനെ   അടിമത്തത്തില്‍നിന്നും മോചിപ്പിച്ചതും.
പാവപ്പെട്ടവരെ സഹായിക്കുവാന്‍ സ്ഥാപിതമായ സംഘടനകളും സഭയും സഭാസ്ഥാപനങ്ങളും ലക്ഷ്യത്തില്‍നിന്നും വഴിമാറിപോകുമ്പോള്‍ അവഗണിക്കപ്പെടുന്നതും ഒറ്റപ്പെടുന്നതും പാവപ്പെട്ടവരാണ്. അത് സഹായിക്കുവാന്‍ ഉത്തരവാദപ്പെട്ടവര്‍തന്നെ അവരെ ശ്വാസം മുട്ടിപ്പിക്കുന്നതിനു തുല്യമാണ്.
 
കാലപഴക്കംചെന്ന തത്ത്വസംഹിതകളും നിയമങ്ങളും കാലത്തിനു അനുയോജ്യമായവിധത്തില്‍ പരിഷ്ക്കരിച്ച് സാമുഹ്യ നീതി നടപ്പിലാക്കുക എന്നതാണല്ലോ നവീകരണത്തിലേക്കുള്ള ചുവടു മാറ്റം. അതിനൊന്നും തയ്യാറാകാതെ അധികാരം ഉരുക്കിട്ടു ഉറപ്പിക്കാന്‍ യഥാസ്ഥിതികമനോഭാവം വെച്ചുപുലര്‍ത്തുന്നവരാണ് മിക്ക ഭരണാ ധികാരികളും. ഇവിടെ കഷ്ടപ്പെടുന്നതോ സാമുഹ്യ നീതിക്കു വേണ്ടി വലയുന്ന പാവം ജനങ്ങള്‍!

സഭയ്ക്കകത്തും പുറത്തും നീതിനിഷേധങ്ങള്‍ ഇന്ന് സര്‍വ്വസാധാരണമാണ്. നീതിക്കുവേണ്ടി ഞാറയ്ക്കല്‍ കന്യാസ്ത്രീകള്‍ നടത്തിയ പോരാട്ടവും അമേരിക്കയിലെ വിമന്‍സ് റിലിജെസ് എന്ന സംഘടന നടത്തുന്ന പരിഷ്ക്കാരങ്ങള്‍ക്കുവേിയുള്ള ശ്രമങ്ങളും സാമുഹ്യ നീതി നടപ്പിലാക്കാന്‍ സഭ മൃദുലമായ സമീപനമാണ്് സ്വീകരിക്കേണ്ടത് എന്ന സൂചനയാണ് നല്‍കുന്നത്.
 
കേരള കത്തോലിക്കസഭയില്‍ അല്‍മായരെയും വനിതകളെയും പ്രതിനിധികരിക്കുന്ന കമ്മീഷനുകളുടെ ചെയര്‍മാന്‍മാര്‍ ബിഷപ്പുമാരാണ്. പേരിന് പള്ളിതന്നെ ജനപ്രാതിനിധ്യമില്ലാത്ത സെക്രട്ടറിമാരെ നിയമിച്ചിട്ടുണ്ട് . നീതിക്കു നിരക്കാത്ത അവരുടെ പ്രസ്താവനകള് കൊണ്ട് ദിനപത്രങ്ങളുടെ കോളങ്ങള്‍ നിറയുന്നു. ചുരുക്കത്തില്‍ ദൈവജനത്തിന്റെ അവകാശങ്ങളെ അടിച്ചമര്‍ത്തുന്ന സമ്പ്രദായമാണിത്.
 
സീറോ മലബാര്‍ സഭയില്‍ സാമ്രാജ്യവികസനത്തിനും ലത്തീന്‍ വിദ്വേഷത്തിനുമാണ് കൂടുതല്‍ മുന്‍തൂക്കം കൊടുക്കുന്നത്. ലക്ഷ്യം ഒന്നേയുള്ളു, സാമ്പത്തികം. ദൈവ ജനത്തെ രണ്ടു തട്ടില്‍ കൊണ്ടുവരാനും അധികാരകേന്ദ്രീകരണത്തിനും കണ്ടു പിടിച്ച ഉപാധിയാണ് കെട്ടുകഥകള്‍ കൊണ്ട് ആവരണം ചെയ്ത പേര്‍സ്യന്‍ കുരിശും നിര്‍ബന്ധിത കല്‍ദായവല്‍ക്കരണവും.   അമേരിക്കയിലെ സീറോമലബാറികളുടെ ഇടയില്‍ ഒരു യുദ്ധസമാനമായ അന്തരീക്ഷമാണ് അത് ഉണ്ടാക്കികൊണ്ടിരിക്കുന്നത്. ജര്‍മ്മനിയിലും സഭ അതിനുവേണ്ടി  ശ്രമങ്ങള്‍ ആരംഭി ച്ചു. അതിന്റെ തുടക്കമായി ഫ്രാങ്ക്ഫൂര്‍ട്ടില്‍ നിലവിലില്ലാത്ത സീറോമലബാര്‍ ഇടവകയുടെ പത്താം വാര്‍ഷികം കര്‍ദ്ദിനാള്‍ തിരികൊളുത്തി ഉല്‍ഘാടനം ചെയ്തു എന്ന പത്രവാര്‍ത്തകള്‍  കണ്ടപ്പോള്‍ ‍ ജര്‍മ്മനിയിലെ സീറോമലബാറികള്‍ മൂക്കത്തു വയ്ച്ചുപോയി.   ഈ സഭാധികാരിയുടെ ആത്മാര്‍ത്ഥതയില്‍ ജനങ്ങള്‍ സംശയി ക്കുന്നു എന്നതില്‍ തെറ്റു പറയാനാവില്ല.
 
സഭയില്‍ നീതിനിഷേധങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ ഡല്‍ഹിയില്‍ ‍ ആരംഭിച്ച അല്‍മായ സിനഡ് തികച്ചും അവസരോചിതമാണ്.
2012 ജുലൈ ലക്കം സോള്‍ ആന്‍ഡ്‌ വിഷനില് പ്രസിദ്ധികരിച്ച  പത്രാധിപ
ലേഖനം.
 
2012 ജുലൈ ലക്കം സോള്‍ ആന്‍ഡ്‌ വിഷന്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. www.soulandvision.blogspot.com
 
ഈ ലേഖനത്തോടു അനുബന്ധിച്ച് അല്‍മായ ശബ്ദത്തില്‍ പ്രസീധീകരിക്കുന്ന കമന്റുകള്‍ അടുത്ത ലക്കം   സോള്‍ ആന്‍ഡ്‌ വിഷിനില്‍ പ്രസീധികരിക്കുവാന്‍ ദയവു ചെയ്തു   a word of author's consent     soulandvision@gmail.com     എന്ന
ഇന്റര്‍നെറ്റ്‌ അഡ്രസില്‍ പോസ്റ്റ്‌ ചെയ്യുക.



8 comments:

Anonymous said...

പ്രാര്‍ത്ഥിക്കുവാനും, പണംകൊടുക്കുവാനും അനുസരിക്കുവാനുമുള്ളവരാണ് രണ്ടാം തരക്കായ അല്‍മായ സമൂഹമെന്ന ഇന്‍ഡ്യന്‍ സഭാധികാരികളുടെ കാഴ്ച്ചപ്പാടില്‍ ഇന്നുവരെ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാ യിട്ടില്ല. 99.9% ത്തോളം വരുന്ന അല്‍മായ സമൂഹമാണ് സഭയുടെ നെടുംതൂണ്. അവരാണ് ``ദൈവജനം''മെന്ന്പ്രഘോ ഷിച്ചു കൊണ്ടായിരുന്നു രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ തുടക്കം. അല്‍മായരെ സംബന്ധിച്ചുള്ള രണ്ടാം
വ ത്തിക്കാന്‍ കൗണ്‍സിലിന്റെ നിര്‍ദ്ദേശങ്ങളും ഏറെ ശ്രദ്ധേയമാണ്. മര്‍ദ്ദിതരും വീര്‍പ്പുമുട്ടന്നവരും പാവപ്പെട്ടവരുമായ ജനത്തെ സ്വാതന്ത്രത്തിലേക്കും രക്ഷയിലേക്കും നയിച്ച ക്രിസ്തു വിന്റെ
മാതൃകയാണ് ഇതിന്റെയെല്ലാം ഉള്ളടക്കം

Anonymous said...

പ്രാര്‍ത്ഥിക്കുവാനും, പണംകൊടുക്കുവാനും അനുസരിക്കുവാനുമുള്ളവരാണ് രണ്ടാം തരക്കായ അല്‍മായ സമൂഹമെന്ന ഇന്‍ഡ്യന്‍ സഭാധികാരികളുടെ കാഴ്ച്ചപ്പാടില്‍ ഇന്നുവരെ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായിട്ടില്ല. 99.9% ത്തോളം വരുന്ന അല്‍മായ സമൂഹമാണ് സഭയുടെ നെടുംതൂണ്. അവരാണ് ``ദൈവജനം''മെന്ന്പ്രഘോഷിച്ചു കൊണ്ടായിരുന്നു രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ തുടക്കം.

Anonymous said...

ബൈബിള്‍ ത്രീഡിയില്‍: ചിത്രീകരണം ഇസ്രായേലില്‍


മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും മുതല്‍മുടക്കുള്ള ഒരു ബൃഹദ്ചിത്രത്തിന് പ്രശസ്ത ചലച്ചിത്ര നിര്‍മാതാവ് ജോണി സാഗരിക തുടക്കമിടുന്നു. ബൈബിളിനെ ആസ്പദമാക്കി 35 കോടി രൂപ ചെലവില്‍ ഇസ്രായേലില്‍ ചിത്രീകരിക്കുന്ന സിനിമയ്ക്ക് 'മുപ്പത് വെള്ളിക്കാശ്'എന്ന് പേരിട്ടു. കുരിശന്‍ വര്‍ണശാലയാണ് തിരക്കഥ രചിച്ച് ചിത്രം സംവിധാനം ചെയ്യുന്നത്.

അന്താരാഷ്ട്ര സഹകരണത്തോടെ ഒരുക്കുന്ന സിനിമയുടെ ഷൂട്ടിങ്ങിനായി 40 അംഗ സംഘം ജൂലായ് 15-ന് ഇസ്രായേലിലേക്ക് തിരിക്കും. യു.എ.ഇ.യില്‍ ജനിച്ചുവളര്‍ന്ന മലയാളി ബന്ധങ്ങളുള്ള ജറമി ജയ്‌റസ് എന്ന 23 കാരനാണ് യേശുക്രിസ്തുവായി അഭിനയിക്കുന്നത്. നടന്‍ രാഘവന്‍ ഒരു പ്രധാനവേഷം അവതരിപ്പിക്കുന്നു. ലാലു അലക്‌സാണ് ഹേറോദേസ് അന്തിറ്റാസാകുന്നത്. പട്ടണം റഷീദാണ് വേഷസംവിധാനം. വസ്ത്രാലങ്കാരം പളനി. കലാസംവിധാനം ആര്‍.കെ.

ഡാവിഞ്ചിയുടെ അവസാനത്തെ അത്താഴം എന്ന വിശ്വവിഖ്യാതമായ പെയിന്റിങ് അതേ രൂപത്തില്‍ സിനിമയില്‍ പുനസൃഷ്ടിച്ചിരിക്കയാണ്. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എപ്പിക്‌സ് സ്റ്റുഡിയോസ് ആണ് മുപ്പത് വെള്ളിക്കാശിന്റെ ത്രീഡി വിഭാഗം കൈകാര്യം ചെയ്യുന്നത്. മലയാളത്തിലെ ഏറ്റവും വലിയ ഗ്രാഫിക്‌സ് ടീമായ എക്‌സല്‍ പ്രണ്ട്‌ലൈന്‍ ഗ്ലോബല്‍ ഐ.ടി. സര്‍വീസസ് ആണ് സിനിമയുടെ ഗ്രാഫിക്‌സ് കൈകാര്യം ചെയ്യുന്നത്.

കേരളത്തിലെ കത്തോലിക്കാസഭയുടെ പൂര്‍ണ സഹകരണംകൊണ്ട് മാത്രമാണ് ഇത്തരമൊരു ബൃഹദ്‌സംരംഭം സാധ്യമായതെന്നും കാഞ്ഞിരപ്പള്ളി രൂപതാ അധ്യക്ഷന്‍ ബിഷപ്പ് മാര്‍ മാത്യു അറയ്ക്കലിന്റെ സാന്നിധ്യം 'മുപ്പത് വെള്ളിക്കാശി'ന്റെ ശക്തിയാണെന്നും നിര്‍മാതാവ് ജോണി സാഗരിക പറഞ്ഞു.

ജറുസലേം, ബത്‌ലഹേം, ജോര്‍ദാന്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ആദ്യഘട്ട ചിത്രീകരണം. ഇത് 30 ദിവസം നീണ്ടുനില്‍ക്കും. യേശുവിന് സ്‌നാനം നല്‍കുന്ന രംഗങ്ങളടക്കം 2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവം നടന്ന യഥാര്‍ഥ ലൊക്കേഷനുകളിലായിരിക്കും ചിത്രീകരിക്കുക.

Anonymous said...

ദു:ഖ സത്യം സ്വയം വെളിപ്പെടുന്നു

ഫ്രാങ്ക്ഫൂര്‍ട്ടില്‍ നിലവിലില്ലാത്ത സീറോമലബാര്‍ ഇടവകയുടെ പത്താം വാര്‍ഷികം കര്‍ദ്ദിനാള്‍ തിരികൊളുത്തി ഉല്‍ഘാടനം ചെയ്തു

സീറോ മലബാര്‍ സഭയില്‍ സാമ്രാജ്യവികസനത്തിനും ലത്തീന്‍ വിദ്വേഷത്തിനുമാണ് കൂടുതല്‍ മുന്‍തൂക്കം കൊടുക്കുന്നത്.

ലക്ഷ്യം ഒന്നേയുള്ളു, സാമ്പത്തികം.

ദൈവ ജനത്തെ രണ്ടു തട്ടില്‍ കൊണ്ടു വരാനും അധികാര കേന്ദ്രീകരണത്തിനും കണ്ടു പിടിച്ച ഉപാധിയാണ് കെട്ടുകഥകള്‍ കൊണ്ട് ആവരണം ചെയ്ത പേര്‍സ്യന്‍ കുരിശും നിര്‍ബന്ധിത കല്‍ദായ വല്‍ക്കരണവും.

അമേരിക്കയിലെ സീറോ മലബാറികളുടെ ഇടയില്‍ ഒരു യുദ്ധസമാനമായ അന്തരീക്ഷമാണ് അത് ഉണ്ടാക്കികൊണ്ടിരിക്കുന്നത്

Anonymous said...

സഭയില്‍ ആത്മീയ ദാരിദ്ര്യം

ബിര്‍ക്കിന്‍ഹെഡിലെ (ലിവര്‍പൂള്‍ ) ഇംഗ്ലിഷ് കാരുടെ പള്ളിയില്‍ കേരളത്തില്‍ നിന്നുള്ള കുറെ സീറോ മലബാര്‍ അഭയാര്‍ത്തി കത്തനാന്മാര്‍ കൂടി മലയാളത്തില്‍ ഒരു കുര്‍ബാന നടത്തി. ഇക്കാര്യം മലയാളമനോരമയില്‍ വലിയ പ്രാധാന്യത്തില്‍ വാര്‍ത്ത വന്നത് വായിച്ചു. " ലോകമെങ്ങും നിങ്ങള്‍ പോയി സുവിശേഷം പറയുവില്‍" എന്ന് യേശു പറഞ്ഞതിനെ , "ലോകമെങ്ങും പോയി നിങ്ങള്‍ പണം പിരിക്കുവിന്‍ " -എന്നാക്കി കത്തനന്മാര്‍ പദ്ധതി തയ്യാറാക്കിയിരിക്കുകയാണ്. കേരളത്തിലെ സി.പി.എമ്മിന് തുല്യരായാണ് കത്തനാന്മാരും മെത്രാന്മാരും പ്രവര്‍ത്തിക്കുന്നത്. വീടുതോറും, നാടുതോറും, പരദേശം തോറും നടന്നു ഇവര്‍ കള്ള പ്പണം ഉണ്ടാക്കുന്നു.ഇതിനെല്ലാം ഇവര്‍ തന്ത്രപരമായി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നു. അതില്‍പ്പെടുന്നവയാണ് ഇടവകയില്‍ വീട് വെഞ്ചരിപ്പു മുതല്‍ നടത്തുന്ന ഏര്‍പ്പാട്, അതിനും പണം ഇവര്‍ക്ക് കീശയില്‍ ഇട്ടു കൊടുക്കണം ,കപ്യാര്‍ക്കും ഒരു വീതം കൊടുക്കണം -നോക്കുകൂലി.!
സഭയുടെ വ്യവസായ വല്‍ക്കരണത്തിലൂടെ ഒപ്പിച്ചു എടുക്കാവുന്ന കോഴപ്പണം-അത് ലക്ഷങ്ങളുടെ എണ്ണം -ഇവയെല്ലാം പള്ളിക്കുവേണ്ടിയാണെന്ന് പറഞ്ഞു ആണല്ലോ വാങ്ങുന്നത്.-
സഭയുടെ സ്വത്തുക്കള്‍ മുഴുവന്‍ അല്മായര്‍ വെറുതെ ദാനം ചെയ്തതാണ്.കത്തനാന്മാരുടെ കയ്യില്‍ എത്തിക്കിട്ടികഴിഞ്ഞപ്പോള്‍ ഇതെല്ലാം ഞങ്ങളുടെ സ്വന്തമാണ് എന്നവര്‍ പറയുന്നു,. ഇവരടെ തന്തമാര്‍ നല്‍കിയ തറവാട്ടു സ്വത്തുപോലെ.!
യൂറോപ്പില്‍ ഒരിടത്തും സീറോമലബാര്‍ രൂപതകളും മെത്രാന്മാരും ഇടവകകളും സീറോമലബാര്‍ വികാരിമാരും ഇല്ലാ.രൂപതയില്ലാതെ ഇടവകയില്ലാ. പിന്നെ എങ്ങനെ ഈ കത്തനാന്മാര്‍ക്ക് കഴിയും സീറോമലബാര്‍ചാപ്ലിന്‍ ആണെന്ന് പറഞ്ഞു നടക്കാന്‍. നുണപറഞ്ഞു നടക്കാന്‍ ഇവന്മാരുടെ ആലിബാബ(ബാവ ) ആലഞ്ചേരി പ്രോത്സാഹിപ്പിക്കുന്നു.അതിനു തെളിവാണ് ഫ്രാങ്ക്ഫര്‍ട്ടില്‍ (ജര്‍മ്മനി) നടത്തിയ പ്രകടനവും പ്രസ്താവനയും. യൂറോപ്പില്‍ ഇല്ലാത്ത സീറോമലബാര്‍ ഇടവക എങ്ങനെ ലിവര്‍പൂളില്‍ ഉണ്ടായി? കള്ളം ! പച്ചക്കള്ളം!!ലത്തീന്‍ റീത്തിനോട്, അഥവാ ,മാര്‍പ്പാപ്പയോടു പരസ്യമായ വെല്ലുവിളിയാണ് ഈ നുണ പ്രഖ്യാപനം.ലോക സഭകളില്‍ ലത്തീന്‍ സഭയാണ് വലുത്. ആ വിഭാഗത്തിനെതിരെ ,സീറോമലബാര്‍ മെത്രാന്മാര്‍ പട പുറപ്പാട് നടത്തുകയാണ്. ഇതിനു തെളിവാണ് ലിവര്‍പൂളില്‍ ഒരു കുര്‍ബാന നടന്ന കാര്യം ഇതമാത്രം പ്രചാരണം നടത്തിയത്. കത്തോലിക്കാ സഭയില്‍ ദയനീയമായ ഇത്തരം സംഭവങ്ങള്‍ യൂറോപ്പില്‍ ആവര്‍ത്തിക്കുവാന്‍ ആലിബാവ ആലഞ്ചേരി മേല്‍നോട്ടം വഹിക്കുന്നു. നോക്കുകൂലി അയര്‍ലണ്ട് ,ഇംഗ്ലണ്ട്
ജര്‍മ്മനി,ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ വന്നിരിക്കുന്ന പരമ daridra ഹൃദയരായ ചെറുപ്പക്കാരില്‍ നിന്ന് പിരിച്ചെടുത്തു സ്ഥലം കാലിയാക്കും. യൂറോപ്പില്‍ ലത്തീന്‍ പള്ളിയില്‍ എങ്ങനെയും ഒരു കത്തനാര്‍ പണി ഏതെങ്കിലും വിധത്തില്‍ ഒപ്പിച്ചെടുക്കും. പിന്നെ കൊയ്ത്തു തുടങ്ങി--, ധ്യാനം ,കരിസ്മാ റ്റിക്ക് ,മാജിക്ക്, മെത്രാന്‍ സന്ദര്‍ശനം തുടങ്ങി ഇവന്മാര്‍ ലക്‌ഷ്യം നേടാന്‍ വടക്ക് നോക്കി യന്ത്രങ്ങള്‍ ആക്കി മലയാളികളെ കയ്യില്‍ ഒതുക്കി കൊണ്ട് നടക്കുകയാണ്. കരിസ്മാറ്റിക്ക് നടത്തി കുടുംബങ്ങള്‍ കലക്കി ,ചില കത്തനാമാര്‍ കല്ലിനു പോലും ഗര്‍ഭം ഉണ്ടാക്കി അവിടെയും ലാഭം കൊയ്യുന്നു-.ഇത്തരം കഥകള്‍ ഉടന്‍ പുറത്തു വരുന്നതാണ്. !!

Anonymous said...

ITS AN IUSULT TO MAR VITHAYATHIL THAT A CROOK AND AN IDIOT LIKE ALENCHERRY SUCCEDED HIM. HE IS IN HONYMOON TRIP ALL AROUND THE WORLD WITH THE PROPAGANDA OF IMPOSING CHALDEAN CROSS AND CHANGANASSERRY MASS.HELLO ARALENCHERRY WHY YOU ARE NOT IMOSING THIS ON YOUR DIOCESE(ERNAKULAM-ANGAMALY) WHERE YOU ARE THE ARCHBISHOP INCUBENT.YOU EVEN DONT WEAR YOUR CHALDEAN VESTMENTS IN EKM AND YOUR KAI N
SLEEBA DISSAPEARS WHEN YOU ARE IN EKM.ALENCHERRY COWARD STOP YOUR CHALDEANISATION....

Anonymous said...

സീറോ മലബാര്‍ അറ്റ്‌ ലാന്‍ട സമ്മേളനം ആരുടെ മഹത്വത്തിന് വേണ്ടി?
------------------------------------------------------------------------------------------------------------------------
ലക്ഷക്കണക്കിന്‌ ഡോളര്‍ ചെലവഴിച്ചു കാനഡായിലെ അറ്റ്ലാന്‍ടയില്‍ ചതുര്‍ ദിന സമ്മേളനം നടത്തുകയാണ് സീറോമലബാര്‍ സഭയുടെ പേരില്‍ മെത്രാന്മാരും രാഷ്ട്രീയ നേതാക്കളും അവരുടെ കുറെ എച്ചില്‍ നക്കികളും കൂടി. ഒരു വശത്ത്‌ റോമിലെ മാര്‍പ്പാപ്പയ്ക്ക് നേര്‍ക്ക് നേരെയുള്ള ഒരു ബലപരീക്ഷണം , കൂടാതെ ,ലത്തീന്‍ രൂപതകള്‍ പിടിച്ചടക്കുക വഴി കേരളത്തിലെ കത്തനാന്മാര്‍ക്ക് കാനഡാ സ്ഥിരതാവളം ആക്കുക , കേരള മെത്രാന്മാരുടെ അധികാരപരിധിയില്‍ ആക്കിത്തീര്‍ക്കുക അവിടെയെല്ലാം സ്ഥിര താമസമാക്കിയ മലയാളികളുടെ പണം പിടിച്ചുപറിച്ചു അവരുടെ സ്വന്തം സാമ്രാജ്യം കെട്ടിപ്പെടുക്കുക തുടങ്ങി നിരവധി രഹസ്യ അജണ്ടാകള്‍ ഇവരുടെ സഞ്ചിയില്‍ പായ്ക്ക് ചെയ്താണ് കാനഡാ യിലേക്ക് തിരിക്കുന്നത്. ഇതു ഏതു പൊട്ടനും കാര്യങ്ങള്‍ പിടി കിട്ടും..
.ഇന്‍ഡോര്‍ മെത്രാന്‍, റിമി ടോമി, പാത്രീയാര്‍ക്കീസു ബാവയായി സ്വയം ചെങ്കോലും കിരീടവും ധരിച്ച കല്‍ദായാന്‍ ആലഞ്ചേരി , കേരളം മുതല്‍ ഹിമാലയം വരെയുള്ള രാഷ്ട്രീയക്കാരായ ആന്റോ ആന്റണി ,വയലാര്‍ രവി എന്നീ സീറോ മലബാര്‍ അംഗങ്ങള്‍ പങ്കെടുക്കുന്നു. അപ്പോള്‍ ഒരു കാര്യം എനിക്ക് ഒട്ടും അറിയാന്‍ കഴിയാതെ പോയി.l വയലാര്‍ രവി എന്നാണു സീറോമലബാര്‍ സഭയിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടത് എന്ന്. ഇത് ,മത സൌഹാര്‍ദത്തിനു ആവശ്യമാണ് എന്ന് ആലഞ്ചേരി പറഞ്ഞുകാണും, കാരണം കാഞ്ഞിരപ്പള്ളിക്കാരന്‍ അറയ്ക്കാന്‍മുതലാളി മെത്രാന്‍ പറഞ്ഞാല്‍ അതനുസരിക്കണം എന്നാണു സീറോ മലബാര്‍ തറവാട്ടിലെ വല്യച്ചായിമാരുടെ ചിട്ട.

ഇനിയിപ്പോള്‍ (,പൂഞ്ഞാറിലെ ജോര്‍ജു സാര്‍ പറഞ്ഞതുപോലെ ,ഇടതു എം.എല്‍.എ.മാര്‍ കുറെപ്പേര്‍ കൂടി ഭരണ കക്ഷിയില്‍ വരും) നമുക്ക് കാണാം ,മുസ്ലീം ചെറുക്കന്‍ ഫാരിസ് അബൂബക്കര്‍ ,പിണറായി ,അച്ചുദാനന്ദന്‍ , മാതാ അമൃദാനന്ദമയി , എം.വി ജയരാജ പ്രഭൃതികള്‍ , സന്തോഷ്‌ മാധവന്‍ ,കള്ളപ്പണം ഉണ്ടാക്കാന്‍ ആനിക്കാട് പള്ളി തീ വച്ചു കത്തിച്ച ഫാ.വാഴപ്പനാടി ,തുടങ്ങിയവര്‍ സീറോമലബാര്‍ കണ്‍വെന്‍ഷന് പരിവര്‍ത്തനം ചെയ്യപ്പെട്ടു അറ്റ് ലാന്ടയില്‍ എത്തുമെന്നാണ് ബാവ ആലഞ്ചേരി പറയുന്നത്.ഇവരില്‍ കുറെ പ്പേര്‍ വന്നില്ലെങ്കിലും സെക്സ് ഗുരു സന്തോഷ്‌ മാധവന്‍ ജയിലില്‍ നിന്നും പാപമോചനം തേടി തീര്‍ച്ചയായും എത്തുമെന്ന് തീര്‍ച്ചയാണെന്ന് കണ്‍വെന്‍ഷെന്‍
സംഘാടകര്‍ പറയുന്നു.
രുദ്രാക്ഷമാലയിട്ട രണ്ടു ആളുകള്‍ -കല്‍ദായാന്‍ ആലഞ്ചേരി യും ,സന്തോഷ്‌ മാധവനും -എങ്കിലും ഉണ്ടല്ലോ, മുഖ്യ അതിഥികളായി. അവിടെയും മത സൌഹാര്‍ദ്ദം! തുരുത്തിക്കാരന്‍ ആലഞ്ചേരി എങ്ങനെയാണ് പേര്‍ഷ്യാ ക്കാരനായി കല്‍ദായനാനെന്നു അവകാശപ്പെടുന്നത്? അങ്ങേരുടെ തന്തയാര്‍ പേര്‍ഷ്യാ ക്കാരനാണോ ? എന്നാലും എന്‍ ജീവനെ എന്‍ ദൈവമേ ...ഈ ആലഞ്ചേരിയുടെ കള്ള ക്കളി -രുദ്രാക്ഷക്കാ കഴുത്തിലിട്ട് കൊണ്ട് സന്തോഷ്‌ മാധവസൂക്തവും പാടി നമ്മുടെ മാര്‍പ്പാപ്പയുടെ നേരെ നോക്കി -നാന്‍ താന്‍ ഇങ്കെ പാത്രീയാര്‍ക്കീസു, നീയാരടെ അങ്കെ റോമായില് ...നാന്‍ ഇങ്കെ കേരളാവില്, കല്‍ദായ പെരിയ സ്വാമി . ...കാനഡ സമ്മേളനം ആലഞ്ചേരി യുടെ മഹത്വത്തിന് വേണ്ടിയാണ്. കാഞ്ഞിരപ്പളി അറക്കല്‍ ഗുരുക്കളുടെ അജണ്ടയാണ്. സി.എമ്മും അതിലെ നേതാക്കളുടെയും തത്തുല്യ അജണ്ട.! ഈ സമ്മേളനത്തെ യഥാര്‍ത്ത ക്രിസ്തുവിശ്വാസികള്‍ ബഹിഷ്ക്കരിക്കണം.

Anonymous said...

"സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷനില്‍ കേന്ദ്ര മന്ത്രി വയലാര്‍ രവി പങ്കെടുക്കും"


കോപ്പലില്, അല്‍ഫോ൯സമ്മയുടെ കൂട്ടുകാരി ഹിന്ദു സ്ത്രീയുടെ പടം പളളിപരിസരത്തി ഇരിക്കുന്നത് ഫ സാശേരിക്ക് ഇഷ്ടമല്ല. ആ ഫോട്ടോ പറിച്ച് ദൂരേ കളയാതേ ഉറക്കം വരുന്നല്ല. ഈ ഫോട്ടോ പറിച്ച് ദൂരേ കളയാ൯ കൊട്ടേഷ൯ എടുത്തിരിക്കുന്നത് ജീസസ്സ് യൂത്തിലെ ചാന്ത് പൊട്ടാണത്രേ. സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷനില്‍ പങ്കെടുക്കാ൯വരുന്നത് കേന്ദ്ര മന്ത്രി വയലാര്‍ രവിയെന്ന ഹിന്ദു പുരുഷൃനാണത്രേ. സീറോ മലബാറിലെ പാരബരൃം കാത്ത് സൂക്ഷിക്കുന്നത് ഇങ്ങനാണോ സഖാക്കളേ. സീറോ മലബാറിലെ അച്ഛ൯മാ൪ക്കില്ല പാരബരൃം. പിന്നേയാണോ ജെനത്തിന്.