Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, July 15, 2012

 ശ്രീ ചാക്കോ കളരിക്കല്‍

ശ്രീ. പടന്നമ്മാക്കല്‍ തുറന്നെഴുതിയ പിളര്‍ന്നു പന്തലിക്കുന്ന 'ഷിക്കാഗോ‌ സീറോ മലബാര്‍ രൂപത' എന്ന  ലേഖനം അമേരിക്കന്‍ സിറോ-മലബാര്‍ വിശ്വാസികള്‍ മനസിരുത്തി വായിക്കേണ്ടതാണ്. അമേരിക്കയില്‍ വന്ന് കുറെക്കാലം താമസിച്ച് ഇവിടത്തെ ചുറ്റുപാടുകള്‍ മനസിലാക്കാതെ ളോഹബലത്തില്‍ അമേരിക്കന്‍ സിറോ-മലബാറുകാരുടെ ചരിത്രം വളച്ചും ഓടിച്ചും കൊച്ചച്ഛന്‍  എഴുതിയത് അദ്ദേഹത്തിനുതന്നെ നാണക്കേടായി. മേത്രാന്റെയും പാലാക്കാര്‍ അച്ചന്മാരുടെയും നെറ്റിയിലെ വിയര്‍പ്പാണ്പോലും അമേരിക്കയിലെ സിറോ-മലബാര്‍ സഭാ! കഷ്ട്ടം.
ഈ ചാന്‍സിലര്‍ കൊച്ചച്ചെന്‍ കരോട്ടെമ്ബ്രേല്‍ മേത്രാനച്ചനോടെങ്കിലും അമേരിക്കയിലെ സിറോ-മലബാര്‍ സഭയെപ്പറ്റി ഒന്നാലോചിച്ചിട്ട് ആ ലേഖനം എഴുതാമായിരുന്നു. ആ മെത്രാനച്ചനറിയാം കഷ്ട്ടപ്പെട്ട അല്മെനികളെ. എണ്‍പതുകളിലും തൊന്നൂറുകളിലും അന്നത്തെ അല്മായരാണ് സഭയെ വളര്‍ത്തിയത്‌. അടുത്ത കാലത്ത് കൊപ്പല്‍ പള്ളിയില് മുദ്രാവാക്ക്യം വരെ വിളിക്കാന്‍ ഇടയായത് മേത്രാന്റെയും അച്ചന്മാരുടെയും അമേരിക്കന്‍ വരവിനെ തുടര്‍ന്നാണ്‌.

കന്യാകുമാരി മുതല്‍ കാസര്‍കോടുവരെ പരന്നു കിടക്കുന്ന അമേരിക്കന്‍ മലയാളികളെ മെരുക്കാനും ഭരിക്കാനും എന്തേ പാലാക്കാര്‍ അച്ചന്മാര്‍ മാത്രം. രഹസ്യ അജണ്ട ഇതിന്റെ പിന്നിലുന്ടന്നു തോന്നുന്നു. മലബാരുകാര്‍ക്കും ത്രിശൂര്ക്കാര്‍ക്കും എര്ണാകുളംകാര്‍ക്കും അവരവരുടെ അച്ചന്മാര്‍ വേണമെന്ന് ആഗ്രഹമുണ്ടാകും. അതിനവരെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല.
"മര്തോമ്മയില്‍നിന്നു ലഭിച്ച വിശ്വാസാനുഭവം" ! എന്താണാവോ ഈ അനുഭവം? വെറുതെ അര്‍ത്ഥമില്ലാത്ത പദങ്ങള്‍ ലേഖനത്തില്‍ കുത്തിക്കേറ്റിയിരിക്കുന്നു. കൊല്ലക്കിടാത്തെന്‍ കുലതോഴിലായ വാക്കത്തികാച്ചെല്‍ പഠിക്കുന്നപോലെ അല്മെനികളെ മെരുക്കാനും ഭരിക്കാനും കാനോന്‍ ലോ പഠിക്കുന്നു. അപ്പോസ്തലരുടെ കാലത്ത് കാനോന്‍ ലോ ഇല്ലാതിരുന്നത് അവരുടെ ഭാഗ്യം. യോസേഫ് തച്ചനും യേശു മരപ്പണിക്കാരനും പത്രോസ് മുക്കവനും പൌലോസ് കൂടാരപ്പനിക്കാരനും ആയിരുന്നു. അവര്‍ ആ വേലചെയ്തു ഉപജീവനം നടത്തി. നമ്മുടെ ഈ അച്ചന്മാര്‍ക്ക് വല്ല ജോലിയും ചയ്തു ജിവിച്ചുകൂടെ. യേശുവിനെക്കള്‍ കൂടിയവര്‍ ആണോ ഇവര്‍?

കുര്‍ബാന വിറ്റ് ലാഭമുണ്ടാക്കുന്ന കാര്യം പടന്നമ്മാക്കെല്‍ എഴുതി കണ്ടു. വാങ്ങിയ വിലയില്‍നിന്നു വില കുറച്ചു വിറ്റ് ലാഭം കൊയ്യുന്ന പണിയാണ് കുര്‍ബനക്കച്ചവടം. അല്മയര്‍ കമ്പനികളിലും ഓഫിസുകളിലും ആശുപത്രികളിലും ദിവസം മുഴുവന്‍ പണിയെടുത്താണ് കുടുംബം പോറ്റുന്നതും പള്ളിയെയും പട്ടക്കാരെയും പോറ്റുന്നതും. അവരുടെ അദ്വാനഫലം ഊറ്റി കുടിച്ചിട്ട് പിന്നെയും മുറുമുറുപ്പ്. അമേരിക്കയില്‍ ഏതു പണിക്കും ലൈസന്സ് വേണം. അച്ചന്പണിക്ക് അതും വേണ്ട.
സത്യത്തില്‍ അമേരിക്കയില്‍ ജനിച്ചു വളരുന്ന കുട്ടികള്‍ ഇവിടത്തെ പള്ളിയില്‍ പോയി ഇവിടത്തെ വേദപാഠം പഠിക്കണം. അവര്‍ ഇവിടെ ജീവിക്കണ്ടവരാണ്. ഞങ്ങളുടെ മക്കള്‍ ആരെയെങ്കിലും കെട്ടിക്കോട്ടേ. അതിനു അച്ചമാര്‍ വേവലാതിപ്പെടെണ്ട. ഞങ്ങളുടെ മക്കള്‍ മോശമാണങ്കില്‍ നിങ്ങള്‍ കുട്ടികളെ വളര്‍ത്തി ഞങ്ങള്‍ക്ക് മാതൃക കാണിച്ചുതരിക. ആദിമസഭയിലെ മൂപ്പന്മാര്‍ വിവാഹിതരയിരുന്നല്ലോ. അവര്‍ യേശുവിന്റെ ശിഷ്യരായിരുന്നു. നിങ്ങളെപ്പോലെ കലഹപ്രിയരും ഭരണക്കാരും ആയിരുന്നില്ല

8 comments:

Anonymous said...

വളര്‍ന്നു പന്തലിക്കുന്ന സീറോ മലബാര്‍ സഭയല്ല അമേരിക്കയിലുള്ളത്‌ , നേരെ മറിച്ച്‌ പിളര്‍ന്നു പന്തലിക്കുന്ന സീറോ മലബാര്‍ സഭയാണ് ഇന്ന് അമേരിക്കയിലുള്ളത്‌ . ഈ സത്യം അമേരിക്കയിലുള്ള ഓരോ
സീറോ മലബാര്‍ വിശ്വാസികള്‍ക്കും നന്നായി അറിയാം . അതിനു കാരണക്കാരന്‍ ഇവിടുത്തെ മെത്രാനെന്നു അറിയപ്പെടുന്ന ജേക്കബ്‌ അങ്ങാടിയത്ത് തന്നെ . എല്ലാത്തിനും ചുക്കാന്‍ പിടിക്കാന്‍ പാലായിലെ
രാഷ്ട്രീയ ഗുണ്ടാത്തലവന്‍ മാര്‍ പവ്വത്തില്‍ അവറുകളും . സഭയേയും സഭാ നിയമങ്ങളേയും കാറ്റില്‍ പറത്തി അവരുടേതായ ഒരു നിയമാവലി സീറോ മലബാര്‍ സഭക്ക് സമ്മാനിക്കാന്‍ തയ്യാറായി മുന്‍പോട്ടു
വന്നു . എല്ലാത്തിനും മുന്‍നിരയില്‍ ആര്‍ച്ച് ബിഷപ്പ് ആലഞ്ചേരിയും മുഖ്യ കാര്‍മികത്വം വഹിച്ചു എന്നുള്ളതാണ് സത്യം . ഇത് ഒരിക്കലും കത്തോലിക്കാ സഭക്ക് സ്വീകാര്യ മായിരുന്നില്ല . കേവലം കേരളത്തിലെ
ഒന്നോ രണ്ടോ മെത്രാന്മാരുടെ ആജ്ഞക്കനുസരിച്ച് സഭയെ വ്യഭിചരിക്കാന്‍ കത്തോലിക്കരായ വിശ്വാസികള്‍ തയ്യാറായില്ല . എവിടെനിന്നോ കളഞ്ഞുകിട്ടിയ ഒരു അസംകൃത വസ്തുവിനെ തേച്ചുമിനുക്കി
മാര്‍ത്തോമാ കുരിശെന്ന് പേരും നല്‍കി സഭയെ നിന്ദിക്കാന്‍ ഇവര്‍ കണ്ട മാര്‍ഗ്ഗം വളരെ ലെജ്ജാവഗം തന്നെ . അതിലുപരി കര്‍ത്താവിന്‍റെ തൂങ്ങപെട്ട കുരിശുരൂപം പള്ളിയങ്കണത്തില്‍ നിന്നും നീക്കം ചെയ്തു
തേച്ചുമിനുക്കിയ ഈ അസംകൃത വസ്തു സ്ഥാപിച്ചു . ഇതിനു മാനിക്കെയന്‍ എന്നോ പേര്‍ഷ്യന്‍ കുരിശെന്നോ പറയപ്പെടുന്നു . ഭൂതം നിധി കാക്കുംപോലെ ഒരു വലിയ ശീലകൊണ്ടു ഇതിനെ കവറു ചെയ്തു .
മെത്രാന്മാരുടെ തൊപ്പിയിലും കുര്‍ബാനക്ക് ഉപയോഹിക്കുന്ന തിരുവസ്ത്രത്തിലും എന്തിനുപറയുന്നു വിശുദ്ധ ബൈബിള്‍ കവറില്‍ വരെ ഈ മാനിക്കെയന്‍ പ്രദ്ധ്യക്ഷപ്പെട്ടു . പോരാഞ്ഞിട്ട് ശിവലിങ്കത്തിനു
സമാനമായ നിലവിളക്കും മെത്രാന്റെ തലയില്‍ വയ്ക്കുന്ന തൊപ്പിയില്‍ കണ്ട മയിലും വിശ്വാസികളുടെ ഇടയില്‍ ചിന്താവിഷയമായി . കൂടാതെ വിശുദ്ധബലിയുടെ ക്രമക്കേടുകളും പുറം തിരിഞ്ഞുനിന്നുള്ള
ബലിയര്‍പ്പണവും തികച്ചും ദൈവനിന്ദയെന്നു ജനങ്ങള്‍ക്ക് മന : സിലാക്കാന്‍ ആരും പറഞ്ഞുകൊടുക്കേണ്ടിവന്നില്ല . അമേരിക്കയിലുള്ള സീറോ മലബാര്‍ സഭ ഈ കാരണങ്ങളാല്‍ പിളര്‍ന്നു പന്തലിക്കുകയാണ്
ഉണ്ടായത് . വിവരം കെട്ട വല്ലവരും പറഞ്ഞുനടക്കുംപോലെ അല്ല കാര്യങ്ങളുടെ കിടപ്പ് . ഈ പിളര്‍പ്പിനു കാരണഭൂതരായവരെ സഭയില്‍ തുടരാന്‍ അനുവദിക്കരുത് . അല്ലാത്ത പക്ഷം അമേരിക്കയിലെ
സീറോ മലബാര്‍ സഭ ഒരിക്കലും വളരാന്‍ പോകുന്നില്ല എന്ന് മാത്രമല്ല , വളര്‍ന്നു പന്തലിക്കുകയുമില്ല . പരുദ്ധ പിതാവിന്‍റെ ഒരനുമധിയും കൂടാതെ നമ്മുടെ പാവക്കാ വലിപ്പത്തിലുള്ള കൊച്ചു കേരളത്തിലെ
സീറോ മലബാര്‍ സഭയുടെ ഉന്നത സ്ഥാനം വഹിക്കുന്ന ഒന്നോ രണ്ടോ സഭാ ദ്രോഹികള്‍ക്ക് കത്തോലിക്കാ സഭയെ ഒന്നും ചെയ്യുവാന്‍ സാദിക്കില്ല . കേരളത്തിലെ രാഷ്ട്രീയ വങ്കന്മാരുടെ നിലപാട് കത്തോലിക്കാ
സഭയോട് വേണ്ട . കേരള രാഷ്ട്രീയത്തില്‍ മുടിചൂടാമന്നനാണ് പവ്വത്തിലെന്നു ഏല്ലാവര്‍ക്കും തന്നെയറിയാം . അതുവച്ച് സഭയെ ഭരിക്കാന്‍ നോക്കണ്ട . പരിശുദ്ധ കത്തോലിക്ക സഭയില്‍ തുടരണമെങ്കില്‍ സഭയുടെ
നിയമങ്ങളും ചട്ടങ്ങളും അനുസരിക്കണം . അല്ലാതെ തന്റേതായ ചട്ടങ്ങളും നിയമങ്ങളും തന്‍റെ വീട്ടില്‍മാത്രം ഉപയോഹിച്ചു കുടുംബാങ്ങളെ ഉപദേശിച്ചാല്‍ മതി . സഭയോട് വേണ്ട . കത്തോലിക്കാ സഭയെ
നയിക്കാന്‍ റോമില്‍ ഒരാളുണ്ട് , പരിശുദ്ധ പിതാവ് മാര്‍ ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍ പാപ്പ . സീറോ മലബാര്‍ സഭയെ നശിപ്പിക്കാതെ ഈ സഭാ ദ്രോഹികള്‍ക്ക് ഒന്ന് ഒഴിഞ്ഞു പോയ്കൂടെ . നാണമില്ലാത്ത
വര്‍ഗങ്ങള്‍ . സഭ വളര്‍ന്നു പന്തലിച്ചുപോലും . സഭയെ കട്ടുതിന്നു സഭക്ക് എന്നും തലവേദനയായി മാറുകയാണിവര്‍ . അങ്ങാടിയുടെ വര്‍ത്തമാനം കേട്ടിട്ട് മൂക്കത്ത് വിരല്‍ വച്ചുപോയി . എന്‍റെ അരമന , എന്‍റെ
പള്ളി . അങ്ങേരുടെ കുടുംബത്തില്‍നിന്ന് കൊണ്ടുവന്ന പണംകൊടുത്തല്ലേ അമേരിക്കയിലെ പള്ളികളും അരമനയും ഉണ്ടാക്കിയത് . ശുംബന്‍ അല്ലാതെന്തു പറയാന്‍ . തണുപ്പിലും ചൂടിലും രാത്രിയെന്നോ പകലെന്നോ
ഭേദമില്ലാതെ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണംകൊടുത്ത് അമേരിക്കയിലെ മലയാളികള്‍ വാങ്ങിയ പള്ളിയില്‍ അധികാരം സ്ഥാപിക്കുന്നു .പത്തു പൈസ പള്ളിക്ക് നല്‍കിയിട്ടാണെങ്കില്‍ വേണ്ടില്ല . കക്കാന്‍ മാത്രം അറിയാം .
ഇരുന്നു പ്രസംങ്ങിക്കണം , കിടന്നു തിന്നണം , നിന്ന് മൂത്രം ഒഴിക്കണം ഇതൊക്കെയാണ് അങ്ങാടി തമ്പുരാന്റെ നിബന്തനകള്‍ . ഫാദര്‍ സജിയെ നാടുകടത്തിയ കാട്ടുകള്ളന്‍ .

Anonymous said...

അല്‍പന് അര്‍ദ്ധം കിട്ടിയാല്‍ അര്‍ദ്ധരാത്രിക്ക് കുടപിടിക്കും എന്ന് കേട്ടിട്ടുണ്ട് . ഏതാണ്ട് അതുപോലെയാണ് സീറോ മലബാര്‍ മേലധികാരികളുടെ ഇപ്പോഴത്തെ സ്ഥിതി . യാതൊരു ഫലപ്രാപ്തിയുമില്ലാത്ത അങ്ങാടി
മെത്രാനും ഞാനാണ് എല്ലാമെന്നു കരുതി പോപ്പിനെവരെ വെല്ലുവിളിച്ചു സീറോ മലബാര്‍ സഭ കുളംത്തോണ്ടികൊണ്ടിരിക്കുന്ന ആലഞ്ചേരിയും ചെയ്തുകൂട്ടുന്ന വ്രുത്തികേടുകള്‍ കൊണ്ട് ജനം പൊറുതിമുട്ടി .
സീറോ മലബാര്‍ സഭയുടെ പുരോഗതിക്കുവേണ്ടി നാളിതുവരെ ഒന്നും ചെയ്തിട്ടില്ലാന്നു മാത്രമല്ല സഭയുടെ നാശത്തിനു വേണ്ടുന്ന സകല കൊള്ളരായ്മകളും കാട്ടിക്കൂട്ടി സഭയെ പിളര്‍ക്കത്തക്കരീതിയില്‍ കാര്യങ്ങള്‍
എത്തിനില്‍ക്കുന്നു . പാലം കടക്കുവോളം നാരായണ നാരായണ എന്നും പാലം കടന്നുകഴിഞ്ഞാല്‍ കൂരായണ കൂരായണ എന്നുപറഞ്ഞത്‌ പോലെയായി . ഈ വര്‍ഗ്ഗത്തെ സഭയില്‍ തുടരാന്‍ അനുവദിക്കരുത് .

Anonymous said...

അമേരിക്കയില്‍ മതസ്വാതന്ത്ര്യം അപകടത്തില്‍: ഉത്തവാദി, മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌.

ചിക്കാഗോ: മനുഷ്യന്റെ ജന്മാവകാശമായ സ്വാതന്ത്ര്യത്തിന്‌ ഏറെ പേരുകേട്ട അമേരിക്കയില്‍ മതസ്വാതന്ത്ര്യം അപകടകരമായ അവസ്‌ഥയില്‍ എത്തിപ്പെട്ടിരിക്കുകയാണെന്ന്‌ ചിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പ്രസ്‌താവിച്ചു. സഭയുടെവ്യത്യസ്‌തങ്ങളായ ശുശ്രൂഷാ മേഖലകളില്‍ രാഷ്‌ട്രീയ ഭരണ സംവിധാനങ്ങളില്‍ നിന്ന്‌ ശക്‌തമായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നു. ദൈവീക സംവിധാനങ്ങളായ വിവാഹവും കുടുംബവും അപകടകരമായ ഭീഷണികളെ നേരിടുന്നു. കുടുംബത്തിന്റെ പ്രധാന്യം നഷ്‌ടപ്പെടുന്നു. [ദൈവമായ യേശുവിനേ മറന്ന്, ക്ലാവ൪ ക്രോസിനേ ആരാധിക്കുന്നതുകൊണ്ട്] തന്റെ അധികാര പരിധിയിലുള്ള ദേവാലയങ്ങളില്‍ ജൂലൈ 15-ന്‌ ഞായറാഴ്‌ച വിശുദ്ധ കുര്‍ബാന മധ്യേ വായിക്കുവാനായി പുറപ്പെടുവിച്ച സര്‍ക്കുലറില്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ രേഖപ്പെടുത്തി.

കത്തോലിക്കാ സഭാ സ്‌ഥാപനങ്ങളെ തങ്ങളുടെ കീഴില്‍ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും വന്ധ്യംകരണം, ഗര്‍ഭനിരോധന സമാഗ്രികള്‍, ഗര്‍ഭഛിദ്ര മരുന്നുകള്‍ തുടങ്ങിയവയ്‌ക്കുള്ള ഇന്‍ഷ്വറന്‍സ്‌ കവറേജ്‌ കൊടുക്കാന്‍ ബാധ്യസ്‌ഥരാക്കുന്ന കോണ്‍ട്രാസെപ്‌ക്ഷന്‍ നിയമത്തിലൂടെ തങ്ങളുടെ വിശ്വാസവും മന:സാക്ഷിയും അനുവദിക്കാത്ത കാര്യങ്ങള്‍ ചെയ്യാന്‍ വിശ്വാസികള്‍ നിര്‍ബന്ധിക്കപ്പെടുകയാണെന്ന്‌ അഭിവന്ദ്യ പിതാവ്‌ ചൂണ്ടിക്കാട്ടുന്നു. മതസ്വാതന്ത്ര്യത്തിനും, മനുഷ്യമന:സാക്ഷിയ്‌ക്കുമെതിരേയുള്ള വെല്ലുവിളികളേയും കടന്നാക്രമണങ്ങളേയും പ്രതിരോധിക്കാന്‍ വിശ്വാസികള്‍ പ്രാര്‍ത്ഥനയിലൂടെയും പ്രവര്‍ത്തിയിലൂടെയും പ്രതിജ്‌ഞാബദ്ധരാകണമെന്ന്‌ അദ്ദേഹം ഉത്‌ബോധിപ്പിക്കുന്നു. ദൈവഹിതത്തിന്‌ ഇടംകൊടുക്കുന്ന മന:സാക്ഷിയുടെ സ്വരം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടും കത്തോലിക്കാ സഭ പഠിപ്പിക്കുന്ന വിശ്വാസ-ധാര്‍മ്മിക മൂല്യങ്ങളില്‍ അടിയുറച്ച ജീവിതം നയിച്ചുകൊണ്ടും [മാര്‍ ജേക്കബ്‌ അങ്ങാടിയത്തിന്റെ ക്ലാവറേ മറന്ന് ദൈവമായ ക൪ത്താവിലേക്ക് തിരിച്ചുവരാ൯ വേണ്ടി] പ്രാര്‍ത്ഥനയിലൂടെയും പഠനത്തിലൂടെയും പ്രവര്‍ത്തനത്തിലൂടെയും മതസ്വാതന്ത്ര്യത്തിനെതിരേയുള്ള ഭീഷണികളെ പരാജയപ്പെടുത്താന്‍ എല്ലാവരും ഒരുമിക്കണമെന്ന്‌ പിതാവ്‌ വിശ്വാസികളെ ആഹ്വാനം ചെയ്‌തു.

Anonymous said...

In the name of the Euro and the Pound and the Almighty Dollar, Amen

PLEASE THINK ONCE BEFORE U MAKE THESE KIND OF NONSENSE..............SHAME ON U ..........

Anonymous said...

അങ്ങടിയത് പിതാവേ പിതാവിന്ടെ അധികാര പരിധിയില്‍ ഉള്ള അമേരിക്കന്‍ സീറോ മലബാര്‍ സഭയില്‍ കേരളത്തിലെ പല ജില്ലകളില്‍ നിന്നും ഉള്ള ആളുകള്‍ക്ക്, മനുഷ്യന്റെ ജന്മാവകാശമായ ആരാധന രീതികള്‍ അങ്ങ് അനുവദിക്കാതെ അമേരിക്കയെ നന്നാക്കാന്‍ പോകല്ലേ

Anonymous said...

ഇത് എങ്ങനേ ശരിയാകും. 1984 മറന്നോ!


കത്തോലിക്കാ സഭാ സ്‌ഥാപനങ്ങളെ തങ്ങളുടെ കീഴില്‍ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും വന്ധ്യംകരണം, ഗര്‍ഭനിരോധന സമാഗ്രികള്‍, ഗര്‍ഭഛിദ്ര മരുന്നുകള്‍ തുടങ്ങിയവയ്‌ക്കുള്ള ഇന്‍ഷ്വറന്‍സ്‌ കവറേജ്‌ കൊടുക്കാന്‍ ബാധ്യസ്‌ഥരാക്കുന്ന കോണ്‍ട്രാസെപ്‌ക്ഷന്‍ നിയമത്തിലൂടെ തങ്ങളുടെ വിശ്വാസവും മന:സാക്ഷിയും അനുവദിക്കാത്ത കാര്യങ്ങള്‍ ചെയ്യാന്‍ വിശ്വാസികള്‍ നിര്‍ബന്ധിക്കപ്പെടുകയാണെന്ന്‌ അഭിവന്ദ്യ പിതാവ്‌ ചൂണ്ടിക്കാട്ടുന്നു. .................................................................... മതസ്വാതന്ത്ര്യത്തിനെതിരേയുള്ള ഭീഷണികളെ പരാജയപ്പെടുത്താന്‍ എല്ലാവരും ഒരുമിക്കണമെന്ന്‌ പിതാവ്‌ വിശ്വാസികളെ ആഹ്വാനം ചെയ്‌തു.
July 16, 2012 9:19 AM

ഡാളസ്: 1984ല് ചേട്ടത്തിയുടെ ഭ൪ത്താവില്‍ നിന്നും അനുജത്തിക്ക് ഗ൪ഭം നല്‍കിയ ഭ൪ത്താവിനേ രക്ഷിക്കാ൯വേണ്ടി അനുജത്തിയുടെ ഗ൪ഭം ഗര്‍ഭഛിദ്ര മരുന്നുകള്‍ കൊടുത്ത് കൊച്ചിനേ നശിപ്പിച്ച് അനുജത്തിയേ ഹൃൂസ്ററനിലേക്ക് സ്ഥലം മാറ്റിക്കാ൯ കൂട്ട് നിന്നത് പിതാവ്‌ ഇത്രക്ക് പെട്ടന്ന് മറന്നുപോയോ.

Anonymous said...

അമേരിക്കന്‍ സീറോ മലബാര്‍ സഭയെ പേ൪ഷൃ൯ ക്രോസ് കേറ്റി അങ്ങടിയത് പിതാവ് നശിപ്പിചെങ്കിലും അമേരിക്കകാരെ അങ്ങടിയത് പിതാവ് നന്നാക്കാ൯ ശ്രേമിചത് തെറ്റ് പറയാനാവുമോ. ഞാ൯ [അങ്ങടിയത് പിതാവ്] എന്തായാലും നന്നവുകയില്ല. അമേരിക്കയിലെ സീറോ മലബാര്‍ സഭയെ നന്നാക്കുകയും ഇല്ല. പക്ഷേ ഞാ൯ [അങ്ങടിയത് പിതാവ്] അമേരിക്കകാരെ നന്നാക്കും. ഞാ൯ എന്തായാലും നന്നവുകയില്ല, എങ്കിലും അമേരിക്കകാരെ നന്നാക്കണം എന്നതാണ് എന്റെ വാശി.[അങ്ങടിയത് പിതാവ്]

Anonymous said...

മനുഷ്യന്റെ ജന്മാവകാശമായ ആരാധന രീതികള്‍ അങ്ങ് അനുവദിക്കാതെ അമേരിക്കയെ നന്നാക്കാന്‍ പോകല്ലേ
July 16, 2012 10:55 AM

എല്ലാ മനുഷ്യന്റെ ജന്മാവകാശമായ ആരാധന രീതികള്‍, ജീവനക്കാര്‍ക്കും ക്ലാവ൪ വന്ധ്യംകരണം, ഗര്‍ഭനിരോധന സമാഗ്രികള്‍, ഗര്‍ഭഛിദ്ര മരുന്നുകള്‍ തുടങ്ങിയവയ്‌ക്കുള്ള ഇന്‍ഷ്വറന്‍സ്‌ കവറേജ്‌ കൊടുക്കാന്‍ ബാധ്യസ്‌ഥരാക്കുന്ന കോണ്‍ട്രാസെപ്‌ക്ഷന്‍ നിയമത്തിലൂടെ തങ്ങളുടെ വിശ്വാസവും മന:സാക്ഷിയും അനുവദിക്കാത്ത കാര്യങ്ങള്‍ ചെയ്യാന്‍ വിശ്വാസികള്‍ നിര്‍ബന്ധിക്കപ്പെടുകയാണെന്ന്‌ അഭിവന്ദ്യ പിതാവ്‌ ചൂണ്ടിക്കാട്ടുന്നു.