Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Friday, August 10, 2012

ഒരു മെത്രാനും ഇടയ ലേഖനവും

 G .Kuttikattu,Germany

 വിവഹത്തെപ്പറ്റിയുള്ള നിബന്ധനകള്‍ നല്‍കിയ ഇടയ ലേഖനം ചിന്താര്‍ഹാമാണ്. ഇതര മതവിശാസത്തില്‍ ജീവിക്കുന്നവര്‍ തമ്മില്‍ വിവാഹിതാകുന്നതില്‍ കാലഘത്തിനു ചേരുന്ന മാറ്റങ്ങള്‍ വരുത്തി വിവാഹിതാരാകുന്നവരെ സഹായിക്കുകയെന്നത് ക്രിസ്തീയമായി ചിന്തിക്കണം. യേശു സമരിയാക്കാരനോട് എങ്ങനെ പെരുമാറിയെന്ന് മെത്രാന്മാരും വൈദികരും ഏറെ ചിന്തിച്ചു ഇത്തരം തീരുമാനങ്ങളുടെ ഇടയ ലേഖനങ്ങള്‍ക്ക് രൂപം നല്‍കണം. വിവാഹിതരാകാതെ ഒരുമിച്ചു ജീവിക്കുന്ന അനേകം മനുഷ്യര്‍ ഇക്കാലത്ത് ലോകമെമ്പാടുമുണ്ട്. സഭയുടെ കാഴ്ചപ്പാടില്‍ കേരള സഭയില്‍ മാറ്റങ്ങള്‍ അനിവാര്യമാണ്. അതുപോലെ വൈദീകരുടെ കാര്യത്തിലും (യുവാക്കളുടെ ഭാവിയെപ്പറ്റിയും സ്വഭാവ വല്‍ക്കരണത്തെക്കുറി ച്ചുമുള്ള ആശങ്ക ഇടയ ലേഖനത്തില്‍ ഉണ്ട്) അനുയോജ്യമായ പരിഷ്ക്കരണങ്ങള്‍ ഉണ്ടാവേണ്ടത് അനിവാര്യമാണ്. നിരവധി വൈദികര്‍ വഴിവിട്ട ജീവിത രീതി അനുകരിക്കുന്നവര്‍ ആണ്. ഒരു നഴ്സ് വെളിപ്പെടുത്തിയ വിവരം ഇതാണ്. ആശുപത്രിയില്‍ രോഗിയായി പ്രവേശിക്കപ്പെട്ട ഒരു വൈദികന്‍ ലൈംഗിക ആഗ്രഹത്തോടെ അവളെ ബലമായി പിടിച്ചുവെന്നും മറ്റും മറ്റുമുള്ള സംഭവങ്ങള്‍ വെളിപ്പെടുത്തി. ഇങ്ങനെയുള്ള സംഭവങ്ങള്‍ ഒറ്റപ്പെട്ട കാര്യമല്ല. ധ്യാന ഗുരുക്കന്മാര്‍ കോടികളും കൂട്ടത്തില്‍ ഏതോ ഒരുത്തിയുമായി മുങ്ങുന്നു. പൊങ്ങുന്നത് മറ്റെവിടെയോ ആണ് . വികാരി ജോലി ശരിക്ക് ചെയ്യാതെ ,ട്രാവല്‍ ഏജന്‍സി ,വിദേശത്തു പെണ്‍കുട്ടികള്‍ക്ക് തൊഴില്‍ വാങ്ങി കൊടുക്കുക ,അതിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കുക,. ഇങ്ങനെ ആയിരം ഉദാഹരണങ്ങള്‍ പറയാനുണ്ട്. ഇതൊന്നും നമ്മുടെ മെത്രാന്മാര്‍ അറിയുന്നില്ലേ? ചില മെത്രാന്മാര്‍ വരെ വിദേശങ്ങളില്‍ അവിഹിത സാമ്പത്തിക ഇടപാടുകള്‍ ചെയ്യുന്നുണ്ട്. ഇക്കാര്യം ഏറെ പരസ്യമാണ്.ഇങ്ങനെയുള്ള സഭയിലെ ഗുരുതര പ്രശ്നങ്ങളെ ആദ്യം ഇടയ ലേഖനം എഴുതുന്നതിനു മുന്‍പ് ഇവര്‍ ചിന്തിക്കണം .

5 comments:

Anonymous said...

ഒരു നഴ്സ് വെളിപ്പെടുത്തിയ വിവരം ഇതാണ്. ആശുപത്രിയില്‍ രോഗിയായി പ്രവേശിക്കപ്പെട്ട ഒരു വൈദികന്‍ ലൈംഗിക ആഗ്രഹത്തോടെ അവളെ ബലമായി പിടിച്ചുവെന്നും മറ്റും മറ്റുമുള്ള സംഭവങ്ങള്‍ വെളിപ്പെടുത്തി. ഇങ്ങനെയുള്ള സംഭവങ്ങള്‍ ഒറ്റപ്പെട്ട കാര്യമല്ല. ധ്യാന ഗുരുക്കന്മാര്‍ കോടികളും കൂട്ടത്തില്‍ ഏതോ ഒരുത്തിയുമായി മുങ്ങുന്നു. പൊങ്ങുന്നത് മറ്റെവിടെയോ ആണ് . വികാരി ജോലി ശരിക്ക് ചെയ്യാതെ ,ട്രാവല്‍ ഏജന്‍സി ,വിദേശത്തു പെണ്‍കുട്ടികള്‍ക്ക് തൊഴില്‍ വാങ്ങി കൊടുക്കുക ,അതിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കുക,. ഇങ്ങനെ ആയിരം ഉദാഹരണങ്ങള്‍ പറയാനുണ്ട്. ഇതൊന്നും നമ്മുടെ മെത്രാന്മാര്‍ അറിയുന്നില്ലേ? ചില മെത്രാന്മാര്‍ വരെ വിദേശങ്ങളില്‍ അവിഹിത സാമ്പത്തിക ഇടപാടുകള്‍ ചെയ്യുന്നുണ്ട്. ഇക്കാര്യം ഏറെ പരസ്യമാണ്.ഇങ്ങനെയുള്ള സഭയിലെ ഗുരുതര പ്രശ്നങ്ങളെ ആദ്യം ഇടയ ലേഖനം എഴുതുന്നതിനു മുന്‍പ് ഇവര്‍ ചിന്തിക്കണം .

ഇതുപോലെ സത്യങ്ങള്‍ തുറന്നെഴെതിയാല്‍ മെത്രാന്മാര്‍ക്കും വൈദികര്‍ക്കും ചിലപ്പോള്‍ ദെഹിക്കുകയില്ല . അവര്‍ ശപിക്കും , ശപിച്ചാല്‍ കുടുംബം നശിച്ചു പോകും . അതുകൊണ്ട് വലിയവായില്‍ ഒന്നും പറയുകയോ എഴുതുകയോ
അരുത് . കുടുംബം തലമുറ തലമുറകള്‍ വരെ നശിച്ചുപോകും ഇവര്‍ പിരാകിയാല്‍ . അമേരിക്കയിലുള്ള മെത്രാന്റെയും അച്ചന്മാരുടെയും ( സീറോ മലബാര്‍ ) വിവരങ്ങള്‍ അറിയാന്‍ ദൂരെയെങ്ങും പോകണ്ട . അങ്ങാടിമൂപ്പനെ കണ്ടാല്‍
എല്ലാം അറിയാം . സ്ത്രീകളോട് എങ്ങനെ ഇടപെടണം കുഞ്ഞുങ്ങളെ എങ്ങനെ വളര്‍ത്തണം ആവശ്യമില്ലാത്ത ഗര്‍ഭങ്ങള്‍ എങ്ങനെ നശിപ്പിക്കാം അത് ഇലക്കും മുള്ളിനും കേടുവരാതെ ( ആരും അറിയാതെ ) . പള്ളികൃഷി ലാഭമോ
നഷ്ടമോ എല്ലാത്തിനും ഉത്തരംകിട്ടും . ചോദിക്കുമ്പം ചോദിക്കുമ്പം പണം അങ്ങ് കൊടുക്ക്‌ , അവസാനം ഇവന്മാര്‍ വായില്‍ തിരുകിതരും ; വാങ്ങിക്കാന്‍ തയ്യാറായ് ഇരുന്നോ എല്ലാവരും . ദൈവ വേലക്കുപകരം സാത്താന്റെ വേല
ആണ് ഇവന്മാര്‍ ചെയ്യുന്നത് . തികച്ചും ദൈവ നിന്ദ . രാത്രികാലങ്ങളില്‍ ഇവന്മാരുടെ കിടപ്പിറയില്‍ പോയി നോക്കിയാല്‍ അറിയാം വേദം ഊതുന്ന ഇവന്മാരുടെ കളികള്‍ . എന്തിനും ഏതിനും തയ്യാറായി നില്‍ക്കുകയല്ലേ കുറെ
കൊച്ചമ്മമാര്‍ . വായ്നോക്കികളായ ഭര്‍ത്താക്കന്മാര്‍ ഉള്ളടത്തു ഇതും ഇതിന്റെ അപ്പുറവും നടക്കും . ആഴ്ചയില്‍ കുബസാരിക്കാന്‍ അവസരം ഉണ്ടാക്കിയാല്‍ കുറേകൂടി എളുപ്പത്തില്‍ കാര്യങ്ങള്‍ നടക്കും . ഒളിച്ചും പാത്തും
നിന്ന് കാര്യങ്ങള്‍ ഓടിക്കണ്ടല്ലോ .

Anonymous said...

പണ്ടെല്ലാം ഇടവകയില്‍ ഒതുങ്ങി കൂടിയുള്ള ധ്യാനമായിരുന്നു. അതു സഹിക്കാമായിരുന്നു. സഭ ധ്യാനം ഇന്നു വ്യവസായവല്‍ക്കരിച്ചു. അതോടെ കയ്യും കാലും ഉയര്‍ത്തി ആയിരങ്ങളുടെ അല്ലേലുയ വിളികേട്ട് സ്വര്‍ഗം പോലും ഞെട്ടി. കൂട്ടത്തില്‍ പതിനായിരവും ഇരുപതിനായിരം വാട്ടുകളുടെ മൈക്കു സെറ്റുകളും. പിന്നെ കൊട്ടയിലേക്ക് വീഴുന്നത് തുട്ടുകളും നോട്ടുകളും. തുട്ടുകളുടെ വിഷയത്തില്‍ കര്‍ത്താവിനെന്തു കാര്യം?

പിന്നിടു പേരുമാറ്റി ``അഭിഷേകാഗനി'' യാക്കി. ഇപ്പോള്‍ ദേ വരുന്നു ``മെഗാ അഭിഷേകാഗ്‌നി''. ഒരു ``മെഗാ അഭിഷേകാഗ്‌നി'' കൊണ്ട്
പാലാപിതാവിനു രണ്ടു പാലസ് പണിയമെന്നാണു കണക്കുകൂട്ടല്‍.

ദേ പോയി .................ദാ വന്നു , അങ്ങനെ പാലാ പിതാവും കോടീശ്വരന്‍ ആകാന്‍ പോകുന്നു .
ഇനി പാലസ്‌ ഒന്നോ രണ്ടോ പണിയാം . എല്ലാം ഫുള്‍ A / C ആയിക്കോട്ടെ . നടുക്ക് ഒരു നീന്തല്‍
കുളവും , അല്ല പിന്നെ .
എന്‍റെ കര്‍ത്താവേ എന്‍റെ ദൈവമേ നീ ഇതൊന്നും കാണുന്നില്ലയോ ?
"ധനവാന്‍ സ്വര്‍ഗ്ഗ രാജ്യത്തില്‍ പ്രവേശിക്കുന്നതിനേക്കാള്‍ എളുപ്പം
ഒട്ടകം സൂജികുഴയിലുടെ കടക്കുന്നതാണ് " എന്നുപറഞ്ഞ കര്‍ത്താവേ
ഇവന്മാരെയെല്ലാം ഓര്‍ത്താണോ അങ്ങ് അത് പറഞ്ഞത് .

Anonymous said...

ഒരു ഇടയനും ഇടയ ലേഖനവും.-
ജോര്‍ജു കുറ്റിക്കാട്ട് അഭിപ്രായപ്പെട്ട ഈ പ്രശ്നം ഒരു ആനുകാലിക പ്രശ്നം ആണ്. മെത്രാന്മാരുടെ നിലപാട് വളരെ വിചിത്രമാണ്. ഇവര്‍ സാമൂഹ്യ ജീവിത ചലനങ്ങള്‍ മനസ്സിലാക്കി വേണം അവര്‍ അഭിപ്രായം എഴുതാന്‍. വിവരക്കേട് പറയാന്‍ മാത്രം ഇടയ ലേഖനങ്ങളെ തരം താഴ്ത്തരുത്.
റോമന്‍ കത്തോലിക്കാ സഭയില്‍ പിളര്‍പ്പുണ്ടാക്കി സുറിയാനിയില്‍ നിന്നും അകറ്റി നമ്മെയെല്ലാം സീറോ മലബാര്‍ തോമ്മാ ക്രിസ്ത്യാനിയാക്കിയ ശേഷം ഇപ്പോള്‍ കല്‍ദായ സഭക്കാരാണ് നമ്മളെല്ലാവരും എന്ന് പറഞ്ഞു സഭയില്‍ ഫ്ലക്സ് ബോര്‍ഡ് എഴുതി പ്രചാരണം നടത്തുന്ന ചങ്ങനാശ്ശേരി പവ്വത്തില്‍ മെത്രാന്‍ വീണ്ടും സഭയുടെ മഹത്തായ നെടും തൂണാണെന്ന് സഹ മെത്രാന്മാര്‍ വിശേഷിപ്പിക്കുന്നു. ഇതൊരു വിരോധാഭാസമാണ്.റോമിലെ പോപ്പിനെ പുറം കാലുകൊണ്ട്‌ കൊട്ടുന്ന കേരള മെത്രാന്മാര്‍ ഇനി ഏതുതരത്തിലുള്ള ഇടയ ലേഖനം എഴുതി കേരളത്തിലെ പള്ളികളില്‍ വായിപ്പിച്ചാലും നുണ പറയുന്ന ഈ ഗണത്തെ ആര് വിശ്വസിക്കും ?. അല്‍മായനെന്ന പാവം വിവരദോഷികള്‍ എന്നും ഇവര്‍ പറഞ്ഞു പടച്ചുവിടുന്ന കാര്യങ്ങള്‍ അതേപടി ചവയ്ക്കാതെ വിഴുങ്ങുവാന്‍ മാത്രം ജനിച്ചവരായ ശുദ്ധ ഹൃദയരാണ്. ഇത്തരം മെത്രാന്മാരെ സഭാംഗങ്ങള്‍ അംഗീ കരിക്കരുത്. ഇവര്‍ക്ക് നേരെ വിരല്‍ ചൂണ്ടി സത്യം പറയുവാന്‍ നാം പ്രബുദ്ധരാവണം. എന്ത് വിവരക്കേടും ഇടയ ലേഖനം എഴുതി അല്മായനെ അടിച്ചേല്‍പ്പിക്കാംഎന്നു ഇവര്‍ ഇനി കരുതരുത്.

Anonymous said...

രണ്ടു മൂന്നു അലവലാദികളും കുറെ എമ്പോക്കികളും ചേര്‍ന്നാല്‍ എന്താ നടന്നു കൂടാത്തത് ! .

പണ്ടെല്ലാം ഇടവകയില്‍ ഒതുങ്ങി കൂടിയുള്ള ധ്യാനമായിരുന്നു. അതു സഹിക്കാമായിരുന്നു. സഭ ധ്യാനം ഇന്നു വ്യവസായവല്‍ക്കരിച്ചു. അതോടെ കയ്യും കാലും ഉയര്‍ത്തി ആയിരങ്ങളുടെ അല്ലേലുയ വിളികേട്ട് സ്വര്‍ഗം പോലും ഞെട്ടി. കൂട്ടത്തില്‍ പതിനായിരവും ഇരുപതിനായിരം വാട്ടുകളുടെ മൈക്കു സെറ്റുകളും. പിന്നെ കൊട്ടയിലേക്ക് വീഴുന്നത് തുട്ടുകളും നോട്ടുകളും. തുട്ടുകളുടെ വിഷയത്തില്‍ കര്‍ത്താവിനെന്തു കാര്യം?

കര്‍ത്താവിനു വേണ്ടാത്തത് അലവലാദികളും എമ്പോക്കികളും ചേര്‍ന്ന് നക്കി തിന്നുന്നു , അത്രമാത്രം .
വെറുതെ കളയാന്‍ പറ്റില്ലല്ലോ .
ഒരു ജാതി പേ കൂത്ത് , അല്ലാണ്ട് ഇതിനു എന്താ പറയുക . ധ്യാന ഗുരു ധ്യാന വേദിയില്‍നിന്ന് പണവും
കൊള്ളാവുന്ന ഒരുത്തിയും കൂടി സ്ഥലം വിടുന്നു .
പണം തട്ടിപ്പുകാരുടെ മറ്റൊരു ശൈലി എന്നുവേണം ഇതിനെ പറയാന്‍ . എല്ലാം ഒരു വ്യവസായം
മായി മാറിയിരിക്കുന്നു . സഭാ അധികാരികള്‍ക്ക് എന്തും ആകാം എന്ന നിലയില്‍ എത്തിനില്‍ക്കുന്നു
കാര്യങ്ങള്‍ . പണത്തിനു ഒന്നാം സ്ഥാനം . അത് കഴിഞ്ഞു മതി ദൈവത്തിനുള്ള സ്ഥാനം . അതിനുവേണ്ടി
ദൈവത്തെത്തന്നെ ബലിയാടാക്കാന്‍ ഇക്കൂട്ടര്‍ മടിക്കില്ല . അതെല്ലേ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതും .
ധ്യാനം ,കണ്‍വെന്‍ഷന്‍ തുടങ്ങി എന്തെല്ലാം പേരിലാണ് ഇതിനൊക്കെ വേദി ഒരുക്കുന്നത് . ഈ നാറികള്‍ക്ക്‌
തിന്നിട്ടു എല്ലിനിടയിലൂടെ കേറുന്നതിനു അല്മായര്‍ എന്ത് പിഴച്ചു .

Anonymous said...

പണ്ടെല്ലാം ഇടവകയില്‍ ഒതുങ്ങി കൂടിയുള്ള ധ്യാനമായിരുന്നു. അതു സഹിക്കാമായിരുന്നു. സഭ ധ്യാനം ഇന്നു വ്യവസായവല്‍ക്കരിച്ചു. അതോടെ കയ്യും കാലും ഉയര്‍ത്തി ആയിരങ്ങളുടെ അല്ലേലുയ വിളികേട്ട് സ്വര്‍ഗം പോലും ഞെട്ടി. കൂട്ടത്തില്‍ പതിനായിരവും ഇരുപതിനായിരം വാട്ടുകളുടെ മൈക്കു സെറ്റുകളും. പിന്നെ കൊട്ടയിലേക്ക് വീഴുന്നത് തുട്ടുകളും നോട്ടുകളും. തുട്ടുകളുടെ വിഷയത്തില്‍ കര്‍ത്താവിനെന്തു കാര്യം?

പിന്നിടു പേരുമാറ്റി ``അഭിഷേകാഗനി'' യാക്കി. ഇപ്പോള്‍ ദേ വരുന്നു ``മെഗാ അഭിഷേകാഗ്‌നി''. ഒരു ``മെഗാ അഭിഷേകാഗ്‌നി'' കൊണ്ട്
പാലാപിതാവിനു രണ്ടു പാലസ് പണിയമെന്നാണു കണക്കുകൂട്ടല്‍.

ദേ പോയി .................ദാ വന്നു , അങ്ങനെ പാലാ പിതാവും കോടീശ്വരന്‍ ആകാന്‍ പോകുന്നു .
ഇനി പാലസ്‌ ഒന്നോ രണ്ടോ പണിയാം . എല്ലാം ഫുള്‍ A / C ആയിക്കോട്ടെ . നടുക്ക് ഒരു നീന്തല്‍
കുളവും , അല്ല പിന്നെ .
എന്‍റെ കര്‍ത്താവേ എന്‍റെ ദൈവമേ നീ ഇതൊന്നും കാണുന്നില്ലയോ ?
"ധനവാന്‍ സ്വര്‍ഗ്ഗ രാജ്യത്തില്‍ പ്രവേശിക്കുന്നതിനേക്കാള്‍ എളുപ്പം
ഒട്ടകം സൂജികുഴയിലുടെ കടക്കുന്നതാണ് " എന്നുപറഞ്ഞ കര്‍ത്താവേ
ഇവന്മാരെയെല്ലാം ഓര്‍ത്താണോ അങ്ങ് അത് പറഞ്ഞത് .
http://jesus-world-government.blogspot.com/