Author: George Katticaren
2009 ആഗസ്റ്റ് മാസം 13,14,15 തിയതിളില്‍
കാക്കനാടുള്ള മൌണ്ട് തോമസില്‍ സീറോ മലബാര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭ
അന്തര്‍ദേശിയ അല്മായ സമ്മേളനം വിളിച്ചു കുട്ടിയപ്പോള്‍ സീറോ മലബാര്‍
സഭയിലെ അല്മായരെ സംബന്ധിച്ചിടത്തോളം പുതിയൊരു തുടക്കമാണെന്നു
ബഹുഭൂരിപക്ഷം ജനങ്ങളും വിശ്വസിച്ചിരുന്നു. പല രാജ്യങ്ങളില്‍ നിന്നും
സാമുഹ്യ-മനുഷ്യാവകാശ പ്രവര്‍ത്തകരും പങ്കെടുത്തു. സോള്‍ ആന്‍ഡ് വിഷനും ഈ
സമ്മേളനത്തില്‍ സംബന്ധിച്ചു. നിര്‍ഭാഗ്യവശാല്‍ അതൊരു
പ്രഹസനമായിരുന്നുവെന്നും ഒരു രഹസ്യ അജണ്ടയുടെ ഭാഗമാണെന്നും
തിരിച്ചറിയാന്‍ സേേമ്മളനത്തില്‍പങ്കെടുത്ത സാമുഹ്യ-മനുഷ്യാഅവകാശ
പ്രവര്‍ത്തകര്‍ക്കു അധികം സമയം വേണ്ടി വന്നില്ലാ.
2009സെപ്റ്റബര്‍ സോള്‍ ആന്‍ഡ് വിഷന്‍ ലക്കത്തില്‍ ഇതെ സംബന്ധിച്ചു സൂചനയും നല്‍കിയിരുന്നു.
2009സെപ്റ്റബര്‍ സോള്‍ ആന്‍ഡ് വിഷന്‍ ലക്കത്തില്‍ ഇതെ സംബന്ധിച്ചു സൂചനയും നല്‍കിയിരുന്നു.
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു ശേഷം
അമ്പതു വര്‍ഷങ്ങള്‍ കടന്നുപോയി. ലെയിറ്റിയെ സംബന്ധിച്ചുള്ള രണ്ടാം
വത്തിക്കാന്‍ കൗണ്‍സലിന്റെ നിര്‍ദ്ദേശങ്ങളല്ല 2009-ലെ അന്തര്‍ദേശിയ
അല്മായ സമ്മേളനം പരിഗണിച്ചത്. കൗണ്‍സില്‍ നിര്‍ദ്ദേശിക്കുന്ന അല്മായ
പങ്കാളിത്തം അവഗണിച്ചു ജനങ്ങളെ വിഢഢികളാക്കുകയും ചൂഷണംചെയ്യുകയും
ചെയ്യുന്ന നിഷ്ഠൂരനയമാണ് സഭാധികാരികള്‍ കൈക്കൊണ്ടത്. ഇത്
ക്രിസ്തീയമല്ലയെന്ന മുറവിളി ഇന്ന് പല കോണില്‍ നിന്നും കേള്‍ക്കുന്നത്
സ്വഭാവികമാണ്.
2009 അന്തര്‍ദേശിയ സീറോ മലബാര്‍
സമ്മേളനത്തിന്റെ രഹസ്യ അജണ്ട മൂന്നു മെത്രാമാരും ഒരു അല്മായ അഭിഭാഷകനും
ചേര്‍ന്നു ലോകമെമ്പാടുമുള്ള സീറോമലബാര്‍ വിശ്വാസികളെ
പ്രതിനിധിക്കരിക്കാന്‍ ഒരു നാലംഗ കമ്മീഷന് ഉണ്ടാക്കുക, , അതിനു
അല്മായകമ്മീഷന് എന്നു നാമകരണം ചെയ്യുകയെന്ന ലക്ഷ്യമായിരുന്നു. എവിടെ
കേട്ടിടുണ്ട്, മൂന്നുമെത്രാമാരാണ് സീറോ മലബാര്‍ അല്മായരെ പ്രതിനിധാനം
ചെയ്യുന്ന കമ്മിറ്റി. ഇത് തികച്ചും പരിഹാസ്യവും വത്തിക്കാന്‍
കൗണ്‍സിലിന്റെ അടിസ്ഥാനതത്ത്വത്തിനു വിരുദ്ധവുമാണ്.
സീറോ മലബാര്‍ സഭയിലെ തിരിഞ്ഞെടുക്കപ്പെട്ട അല്മായര്ക്ക് പ്രാതിനിധ്യം കൊടുക്കാതെ മെത്രാമാര്‍തന്നെ അല്മായരായി ചമയുന്നത് ഒരു
പരിഷ്കൃത സമുദായത്തില്‍, പ്രത്യേകിച്ചു ക്രിസ്തിയ വിശ്വാസമനുസരിച്ചു
തികച്ചും വഞ്ചനയും ചുഷണവുമല്ലെ? ചുരുക്കത്തില്‍ സീറോമലബാര്‍ അല്മായ
കമ്മീഷന് എന്നത് അല്മായ പ്രാതിനിധ്യമില്ലാത്ത മെത്രാന് കമ്മീഷനാണ്.
ഇതെ സംബന്ധിച്ചു ദെവശാസ്ത്രജ്ഞമാര്‍ക്ക് മറ്റൊരു അഭിപ്രായ
മാണുള്ളതെങ്കില്‍, ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന് സോള്‍ ആന്‍ഡ് വിഷന്റെ പേജുകളിലേക്ക് സ്വാഗതം.
മാണുള്ളതെങ്കില്‍, ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന് സോള്‍ ആന്‍ഡ് വിഷന്റെ പേജുകളിലേക്ക് സ്വാഗതം.
ഈ മൂന്നു മെത്രാമാര് പ്രസിദ്ധീകരിക്കുന്ന
മാധ്യമം യഥാര്‍ത്ഥ്യത്തില്‍് മെത്രാന് വോയ്സ് ആണ്. പക്ഷെ
അതിനുപേരിട്ടിരിക്കുന്നതോ ലെയിറ്റി വോയ്സെന്നാണ്. ഇത് അസത്യവും
വഞ്ചനയുമല്ലേ? അല്മായരുടെ സംരംഭങ്ങള്ക്കല്ലെ അല്‍മായയുടെ ശബ്ദമെന്നു
അവകാശപ്പെടുവാന്‍ സാധിക്കുകയുള്ളു.
സീറോമലബാര്‍ സഭയിലെ സഭാധികാരികളുടെ ഈ
വിധത്തിലുള്ള ദുര്നടപ്പു കണ്ടിട്ട് സത്യം പറയാന്‍ പഠിപ്പിച്ച യേശുവും
സ്വര്‍ഗ്ഗവും നാണിക്കുന്നു എന്നു പറഞ്ഞാല്‍ അതാണ് പരമാര്‍ത്ഥം.
സീറോ മലബാര്‍ അല്മായ കമ്മീഷന്
എന്നുപറയുന്ന ഈ മെത്രാന് കമ്മീഷന് സഭയില്‍ അല്മായരുടെ നില
മെച്ചപ്പെടുത്തുവാന്‍ എന്തുചെയ്തു എന്നു ചോദിച്ചാല്‍ സഭയുടെ പേരു
തുടങ്ങുന്നതുപോലെ സീറോയാണ്. അല്മായര് അന്നും ഇന്നും സഭാനടത്തിപ്പില്‍
യാതൊരുവിധ പങ്കാളിത്തമില്ലാത്ത രണ്ടാം
ക്ലാസ് ജനവിഭാഗമാണ്.
പാവപ്പെട്ടവരുടെ സമുദ്ധരണത്തിനുവേണ്ടി സീറോമലബാര്‍
വിശ്വാസികളില്‍ നിന്നും ഫണ്ടുകള്‍ സമാഹരിക്കുകയും സുതാര്യത ഇല്ലാത്ത
ബിസിനസ് പ്രൊജക്റ്റ്കളില്‍ അവ നിക്ഷേപിക്കുകയും കോടികണക്കിനു
ലാഭമുാക്കുന്ന പദ്ധതികളുടെ നടത്തിപ്പുകരായിട്ടു മാറിയിരിക്കുകയാണ് ഈ
കമ്മീഷന് എന്ന് ജനങ്ങളുടെ ഇടയില്‍ സംസാരം. സൗകര്യത്തിനുവേണ്ടി
കേരളത്തിനു പുറത്തും വിദേശ രാജ്യങ്ങളിലുമാണ് ഭൂമി ഇടപാടുകളില്‍ പണം നിക്ഷേപിക്കുന്നതെന്ന് പരസ്യമായ രഹസ്യമാണ്.
അല്മായ കമ്മീഷന്റെ പേരിലാണ് പദ്ധതികള്‍ കൈകാര്യം ചെയ്യുന്നൃവെങ്കിലും
ഈമെത്രാന് കമ്മീഷന് ആരോടും കണക്കു ബോധിപ്പിക്കേണ്ട കാര്യമില്ല. ഇതര
സംസ്ഥാനങ്ങളിലും അന്യരാജ്യങ്ങളിലും സഭയുടെ സ്വത്താണെന്നുള്ള
അവകാശവാദവുമായി ആരും വരുകയുമില്ല. അതെല്ലാം വളരെയേറെ ചിലവുള്ള
കാര്യമാണല്ലോ?
ഉദാഹരണത്തിനു മഹാരാഷ്ട്രയില്‍ Waste Land
Development എന്ന പേരില്‍ നിസാരവിലക്കു വാങ്ങിയ ആയിരം ഏക്കറോളം ഭൂമി
പതിന്‍മടങ്ങ്വിലക്ക് സ്വകാര്യവ്യക്തികള്‍ക്ക് വില്‍ക്കുന്ന കഥകളാണ്
കേള്‍ക്കുന്നത്. ഫാരീസുമായിട്ടുള്ള ``അവിശുദ്ധ കൂട്ടുകച്ചവടത്തില്‍''
ചുക്കാന്‍ പിടിച്ച കാഞ്ഞിരപ്പള്ളി മെത്രാനാണ് ഈ അല്മായ കമ്മീഷന്റെയും
ചെയര്മാന്. മഹാരാഷ്ട്രയില്‍ ഈ സ്ഥലത്ത് ഇപ്പോള്‍ ഒരു മുസ്ലീം കോളനിയാണ്
പടുത്തുയര്‍ത്തിരിക്കുന്നതെന്നാണ് ജനങ്ങള്‍ പറയുന്നത്. ഇതുകൊണ്ട് സീറോമലബാര്‍ സഭയിലെ പാവപ്പെട്ടവരായ അല്മായര്ക്ക് , സഭാംഗങ്ങള്‍ക്ക് എന്തു നേട്ടമാണ് ഉണ്ടായിട്ടുള്ളത്?
മഹാരാഷ്ട്ര പദ്ധതിയുടെ അഡ്മിനിസ്ട്രേറ്റര്‍
ഫാ. വടക്കെമുറിയുടെ അപകടമരണം ഇരട്ടി ദു:ഖത്തോടെയാണ് പലര്‍ക്കും
ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞത്. സുതാര്യത ഇല്ലാത്ത ഇടപാടുകള്‍ ആയതുകൊണ്ട്
അഡ്വാന്‍സു പണം കൊടുത്ത കേരളത്തിലെ പല അപേക്ഷകരും നിരാശയോടെ തെക്കു വടക്കു
ഓടി നടക്കുന്നു. ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ മടികാണിച്ചു
കാഞ്ഞിരപ്പളി മെത്രാന് കൈ മലര്‍ത്തുന്നു എന്നാണ് തദ്ദേശവാസികള്‍
പറയുന്നത്. ഇതാണോ സീറോ മലബാര്‍ അല്മായ കമ്മീഷന്റെ കാരുണ്യ
പ്രവര്‍ത്തനങ്ങള്‍?
USA-യിലെ syromalabarvoice.blogspot.com എന്നബ്ലോഗില്‍ വന്ന വാര്‍ത്ത അതേപടി ഞങ്ങളിവിടെ പ്രസിദ്ധീകരിക്കുന്നു.
``സീറോമലബാര്‍
സഭയിലെ അല്മായ കമ്മീഷന് മൂന്നുമെത്രാമാരാണ്. ഈ കമ്മീഷന്റെ സെക്രട്ടറി
മാത്രം ഒരു അല്മായന്. കോടതികളുടെ വരാന്തപോലും കണ്ടിട്ടില്ലാത്ത
അഡ്വക്കേറ്റാണ് ഈ കഥാപുരുഷന്. സീറോമലബാര്‍ സഭയിലെ അല്മായ കമ്മീഷന്
അംഗങ്ങള്‍ ചുരുക്കത്തില്‍ മൂന്നുമെത്രാമാരും ഒരു കേസില്ലാ വക്കീലും. ഈ
അല്മായ കമ്മീഷനില്‍ വേറെ അംഗങ്ങിളല്ല അല്മായരില്ല.
ഇതിന്റെ ചെയര്മാന്
കഞ്ഞിരപള്ളിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു അറക്കന്റെ നേതൃത്തതില്‍ ദീപക
തുടങ്ങി മഹാരാഷ്ട്രയിലെ ആയിരം ഏക്കര്‍, ടാന്‍സാനിയായില്‍ 26000 ഹെക്ടര്‍
ഭൂമി ഇടപാടുകള്‍ നടത്തി കോടികളുടെ ലാഭമുാക്കിയ മഫിയസംഘമാണ്.
ഫാരിസുമായിട്ടാണ് കൂട്ടുകച്ചവടം. ഇപ്പോള്‍ മൊസാബിക്കില്‍ ഭൂമി ഇടപാടുകള്‍
നടത്തികൊണ്ടിരിക്കുന്നു. സീറോമലബാര്‍ അല്മായ കമ്മീഷന് ലോകത്തിലെ ഏറ്റവും
വലിയ കറക്കുകമ്പനികളില്‍ ഒന്നാണ്. അല്മായ കമ്മീഷന് ചെയര്മാന്
കഞ്ഞിരപള്ളിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു അറക്കന് സീറോമലബാര്‍
മഫിയസംഘത്തിന്റെ നേതാവും.'' (റിപ്പോര്‍ട്ട്: സീറോമലബാര്‍ വോയ്സ്)
സീറോമലബാര്‍ വോയ്സ് തുടരുന്നു:
``ലോകത്തിന്റെ എല്ലാകോണിലും പോയി സുവിശേഷം
പ്രസംഗിക്കുകയെന്ന് യേശു പറഞ്ഞു. പക്ഷെ കാഞ്ഞിരപള്ളി രൂപതാഅദ്ധ്യക്ഷന്‍
മാര്‍ അറക്കന് പറയുന്നത് ലോകത്തിന്റെ എല്ലാ കോണിലും പോയി റബറു നടുക''.
അദ്ദേഹത്തിന്റെ ഉത്തരവുപ്രകാരം കാളകെട്ടി കോണ്‍വെന്റിലെ ഒരുബാച്ചു
കന്യാസ്ത്രീകള്‍ ടാന്‍സാനിയായില്‍ എത്തി റബര്‍കൃഷിയും പാല് ശേഖരണവും
ആരംഭിച്ചൃ. അനുസരണകേടിനുള്ള ശിക്ഷ ഭയന്ന് കാളകെട്ടിയിലെ കന്യാസ്ത്രീകള്‍
ടാന്‍സാനിയായിലെ അല്മായകമ്മീഷന്റെ 26000 ഹെകടര്‍ ഏക്കറോളം വരുന്ന
ഭൂമിയില്‍ കോണ്‍വെന്റ്സ്ഥാപിക്കുവാന്‍ നിര്‍ബന്ധിതരായി.'' (റിപ്പോര്‍ട്ട് : സീറോ മലബാര്‍ വോയ്സ്)
കേരളത്തിലെ അല്മായശബദം ബ്ലോഗ് എഴുതുന്നു::
``അറക്കല്‍ പിതാവ് സാന്ദര്‍ഭികമായി നിരവധി ആരോപണങ്ങളുടെ നിഴലിലാണ്. ....... NIA അന്വേഷണവും അങ്ങേരുടെ പെരിലുണ്ടെന്നു
കേള്‍ക്കുന്നു. ഇവിടെ പ്രശ്നം
പൊതുജനത്തിന് കിട്ടിയ സന്ദേശമാണ്. ..... അദ്ദേഹം യാത്ര ചെയ്ത കാറ് ഇയ്യിടെ
പോലീസ് പരിശോധിച്ചെന്നും, പിതാവാണെന്നു പറഞ്ഞിട്ടും കൂട്ടാക്കാതിരുന്ന
പോലീസുകാരനെ പിറ്റേ ദിവസം സ്ഥലം മാറ്റിയെന്നും പറഞ്ഞു കേട്ടു.
ദശാംശത്തിന്റെ ബുദ്ധിയും അങ്ങേരുടെതാണെന്നു കേള്‍ക്കുന്നു.'' (റിപ്പോ ര്‍ട്ട്: almayasabdam.blogspot.com)
സീറോമലബാര്‍ അല്മായകമ്മീഷന് എന്നു
പറയുന്ന മെത്രാന് കമ്മീഷന്റെ ചരിത്രം അമേരിക്കയിലും യൂറോപ്പിലും
കുപ്രസിദ്ധമാണ്. പ്രത്യേകിച്ചു ഈ കമ്മീഷന് ചെയര്മാന് നടത്തിയ ``വി.
ദീപിക.കച്ചവട'' ത്തിന്റെ കഥകള്‍ യൂറോപ്പിലെ മലയാളികള്‍ വളരെ വേദനയോടെയാണ്
അയവിറക്കുന്നത്. മോഹന വാഗ്ദാനങ്ങള്‍ നല്കി കത്തോലിക്കാകുടംബങ്ങളില്‍
നിന്നും ഓഹരികള്‍ പിരിച്ചു. അതിനു ശേഷം ദീപിക വിറ്റ ചതിയില്‍ നിരാശാരായ
ചിലരെ ആ ത്മഹത്യശ്രമങ്ങളുടെ വക്കത്തുപോലും എത്തിച്ചിട്ടുണ്ട്.
അതേ ടീം തന്നെ `` അല്മായ കമ്മീഷന്'' എന്ന
പുതിയ ബാനറിലാണ് ഇപ്പോള്‍ രംഗപ്രവേശം ചെയ്യുന്നത്. കമ്മീഷന് സെക്രട്ടറി
സെപ്റ്റബര്‍ നാലും അഞ്ചും തിയതികളില്‍ കോളോണില്‍ എത്തി
``സീറോമലബാര്‍സഭയുടെ തനിമയും പാര്യമ്പര്യവും'', `` ആഗോള അല്മായ
കൂട്ടായ്മകളുടെ പ്രസക്തി '' അന്തര്‍ദേശിയഅല്മായപ്രവര്‍ത് തനങ്ങളും
വെല്ലുവിളികളും'' എന്ന വിഷയങ്ങളില്‍ പ്രഭാഷണം നടത്തുമെന്നു ഓഗസ് റ്റ്
2012 ലക്കം ലെയിറ്റി വോയ്സ് (Volume 3.no2) റിപ്പോര്‍ട്ടുചെയ്യുന്നു.
കേരളത്തില്‍ മുപ്പതു ലക്ഷത്തോളം അല്മായര് സഭയില്‍ അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി മുറവിളി കൂട്ടൂമ്പോള്‍ അതു ശ്രദ്ധിക്കാതെ
വിദേശത്തുകഴിയുന്ന സീറോമലബാര്‍ വിശ്വാസികളെ ഗുണദോഷിക്കുവാന്‍ ഈ മാന്യനെ
പറഞ്ഞുവിടുന്നതിന്റെ അല്മായ കമ്മീഷന്റെ (മെത്രാന് കമ്മീഷന്) ഔചിത്യം
എത്ര ആലോചിട്ടും മനസ്സിലാകുന്നില്ല. ആദ്യം കേരളത്തിലെ അല്മായരുടെ
പ്രശ്നങ്ങള്‍ പരിഹരിക്കുകയല്ലെ വേണ്ടത്.
പതിനായിരത്തോളംവരുന്ന ഒരു ചെറിയ കേരള
കത്തോലിക്ക സമൂഹമാണ് ജര്‍മ്മനിയിലുള്ളത്. സീറോമലബാര്‍ പാര്യമ്പര്യമെന്ന്
പറഞ്ഞ് വിഭാഗീയതയും വിഭജനവും മതസ്പര്‍ദ്ദയും ഉണ്ടാക്കുന്ന സംരംഭങ്ങളോട്
ആര്‍ക്കും താല്പര്യമില്ല. പല നേതാക്കമാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍,
വൈദികര്‍ എന്നിവരുമായി ഞങ്ങള്‍ നടത്തിയ അഭിമുഖ സംഭാഷണത്തില്‍ നിന്നും
അറിയാന്‍ കഴിഞ്ഞ അഭിപ്രായപ്രകടനമാണിത്.
ജര്‍മ്മനിയില്‍ സീറോ മലബാര്‍ വികാരിയത്തോ
അതു പോലെയുള്ള സംവിധാനങ്ങളോ ഇല്ല. ഇവിടെ വന്നിട്ടുള്ള വൈദികരും സന്യസ്തരും
ലത്തീന്‍ രൂപതകളില്‍ സേവനം ചെയ്യുന്നവരും ലത്തീന്‍ വേതനം
പറ്റുന്നവരുമാണ്. ജര്‍മ്മനിയിലെ സീറോമലബാര്‍ വിശ്വാസികള്‍ പള്ളിക്കരം
കൊടുത്തു അവര്‍ താസിക്കുന്ന സ്ഥലത്തെ ഇടവകകളില്‍ പേരു രജിസ്റ്റര്‍ ചെയ്തു
സുരക്ഷിതമായി ജീവിക്കുന്നവരാണ് . അവരുടെ അവകാശങ്ങള്‍ വിവേചനംകൂടാതെ
പങ്കുപറ്റുകയും ചെയ്യുന്നു. സീറോമലബാര്‍ അല്മായ കമ്മീഷന് എന്നും പറഞ്ഞ് ഈ
മെത്രാന് കമ്മീഷന് ഞങ്ങളുടെ സാമാധാനപരമായ അന്തരീക്ഷം അലങ്കോലപ്പെടുത്തരുത്.
മാര്‍തോമാകുരിസ്സുകഥ പോര്‍ത്തുഗ്ഗീസുകാര്‍ ചമച്ചുണ്ടാക്കിയ
ഐതിഹ്യമാണ്. അത് ഉയര്‍ത്തിപിടിച്ച് ക്രൂശിതരൂപത്തെ വെല്ലുവിളിക്കാമെ
ന്നോ
ജനങ്ങളുടെ ഇടയില്‍ ലത്തീന്‍ വിദ്വേഷം വളര്‍ത്താമെന്നോയെന്ന വ്യാമോഹം വെറും
പാഴ് ശ്രമങ്ങളാണ്. കല്‍ദായവല്‍ക്കരണത്തിനു ജര്‍മ്മന്‍ സീറോമലബാര്‍
കത്തോലിക്കര്‍ എതിരാണ്. ഇത് ജനങ്ങളൃടെ വികാരമാണ്.
കേരളാ സഭാധികാരികളുടെ അന്യായമായ നിലപാടുകള്‍, അധികാര
ദുര്‍വിനിയോഗം എന്നിവക്കെതിരെ അമേരിക്ക,
യൂറോപ്പ് തുടങ്ങി മറ്റുരാജ്യങ്ങളില്‍ പ്രതിഷേധം വളരുന്നു. ഈ പ്രവണതയ്ക്കു
നേരെ കണ്ണടക്കുന്നത്് ബുദ്ധിമോശമായിരിക്കും.
ഓഗസ്റ്റ് 2012 ലക്കം സോള്‍ ആന്‍ഡ് വിഷനില്‍ പ്രസീധികരിച്ച പത്രാധിപിക ലേഖനം.
അഭിപ്രായങ്ങള്‍ സോള്‍ ആന്‍ഡ് വിഷനിലും പ്രസീധികരിക്കുന്നു.
14 comments:
ഒരുപോലീസുകാരന്‍ കാഞ്ഞിരപ്പള്ളി പിതാവിന്റെ കാറു പരിശോധിച്ചു. അതിന്റെ പേരില്‍ ആ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം കൊടുപ്പിക്കുക എന്നത് സീറോമലബാര്‍സഭാധികാരികളുടെ കാട്ടാളഭരണത്തിന്റെ മാതൃകയല്ലേ? ജനങ്ങളെ ഭയപ്പെടുത്തി സീറോമലബാര്‍ സഭയെ നശിപ്പിക്കുന്നത് ഈ മ്രെത്രാമാരാണ്.
ഇന്‍ഡ്യയില്‍ നിയമാനുസൃതമല്ലാത്ത പണമിടപാടുകള്‍ നടത്തുന്ന വ്യക്തികളുട കൂട്ടത്തില്‍
ഈ മെത്രാനും ഉള്‍പ്പെട്ടതായി ഇന്‍ഡ്യാ വിഷന്‍ ഈയടുത്ത ദിവസങ്ങളില്‍ റിപ്പോര്‍ട്ടു ചെയ്തു.
സീറോ മലബാര്‍ സഭയെ വെറുമൊരുവ്യവസായസ്ഥാപനമാക്കാനാണ് ഈ മെത്രാന്റെ പുറപ്പാട്.
ദീപിക വിറ്റ ചതിയില്‍ നിരാശാരായ ചിലരെ ആ ത്മഹത്യശ്രമങ്ങളുടെ വക്കത്തുപോലും എത്തിച്ചിട്ടുണ്ട്.
അതേ ടീം തന്നെ `` അല്മായ കമ്മീഷന്'' എന്ന പുതിയ ബാനറിലാണ് ഇപ്പോള്‍ രംഗപ്രവേശം ചെയ്യുന്നത്. കമ്മീഷന് സെക്രട്ടറി സെപ്റ്റബര്‍ നാലും അഞ്ചും തിയതികളില്‍ കോളോണില്‍ എത്തി ``സീറോമ ലബാര്‍സഭയുടെ തനിമയും പാര്യമ്പര്യവും'', `` ആഗോള അല്മായ കൂട്ടായ്മകളുടെ പ്രസക്തി '' അന്തര്ദേശിയഅല്മായപ്രവര്ത്തനങ്ങളും വെല്ലുവിളികളും'' എന്ന വിഷയങ്ങളില്‍ പ്രഭാഷണം നടത്തുമെന്നു ഓഗസ് റ്റ് 2012 ലക്കം ലെയിറ്റി വോയ്സ് (Volume 3.no2) റിപ്പോര്‍ട്ടുചെയ്യുന്നു.
കേരളത്തില്‍ മുപ്പതു ലക്ഷത്തോളം അല്മായര് സഭയില്‍ അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി
മൃറവിളി കൂട്ടൂമ്പോള്‍ അതു ശ്രദ്ധിക്കാതെ വിദേശത്തുകഴിയുന്ന സീറോമലബാര്‍ വിശ്വാസികളെ ഗുണദോഷിക്കുവാന്‍ ഈ മാന്യനെ പറഞ്ഞുവിടുന്നതിന്റെ അല്മായ കമ്മീഷന്റെ (മെത്രാന് കമ്മീഷന്) ഔചിത്യം എത്ര ആലോചിട്ടും മനസ്സിലാകുന്നില്ല. ആദ്യം കേരളത്തിലെ അല്മായരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുകയല്ലെ വേണ്ടത്.
കാര്യം നിസ്സാരം, ചിക്കാഗോയിലെ കത്തോലിക്കര്‍ ആഗ്രഹിച്ചു.... അവിടെ ഒരു നല്ല പള്ളി....എല്ലാവര്ക്കും കണ്ടുമുട്ടാനും സഭാവശ്യങ്ങള്‍ നിറവേറ്റാനും ഉള്ള ഒരിടം... ഇടം ഉണ്ടായി... പക്ഷെ നടപ്പായത്.. മെത്രാന്റെ ഹിതം... സംഗതി കൊള്ളാം... ഒരു തിരശ്ശിലയില്‍ തുടങ്ങിയ പ്രതിക്ഷേധം സിറോ മലബാര്‍ വോയിസ് ലൂടെ ഇന്ന് ലോകം മുഴുവന്‍ കേള്‍ക്കുന്നു.....33 ലക്ഷം പേര് ഈ blog ഇതിനോടകം വായിച്ചു കഴിഞ്ഞു. ഇതിന്റെ പ്രത്യാഘാതം എന്ന് പറയാം യുറോപ്പില്‍ ഇന്നും സിറോ മലബാര്‍ മെത്രാന്മാര്ക്ക് തല വെക്കാന്‍ ആരും ഇടം കൊടുത്തിട്ടില്ല. അമേരിക്കയില്‍ സഭാധികാരികള്‍ നല്ലത് ചെയ്താലും ചിത്ത ചെയ്താലും അടിമുടി ആരോപണങ്ങളില്‍ കുളിപ്പിക്കപ്പെടുന്നു.
പിറകെ തുടങ്ങിയ അല്മായാ ശബ്ദം ആധികാരികമായി ഓരോന്നും ചോദ്യം ചെയ്തു തുടങ്ങി. വിവരമുള്ളവര്‍ പറഞ്ഞു, സൂചി കൊണ്ടെടുക്കേണ്ടത് എടുക്കാന്‍ തൂമ്പാ ആവശ്യമായി വരരുത് എന്ന്. ഇന്ന് തൂമ്പ കൊണ്ടും എടുക്കാനാവാത്ത അത്ര മാലിന്യം അന്തരിക്ഷത്തില്‍ നിറഞ്ഞു കഴിഞ്ഞു. പിതാക്കന്മാര്ക്കു നോവുന്നതായിരുന്നെങ്കില്‍ അവര്‍ അത് പരിഹരിച്ചേനെ ... അവര്‍ ഇപ്പോഴും കരുതിയിരിക്കുന്നത് 'ആരാന്റെ തടി തേവരുടെ ആന... പിടിയെടാ പിടി' യെന്നു തന്നെയാണെന്ന് തോന്നുന്നു. അവരുടെ മാതാപിതാക്കന്മാര് കാശ് മുടക്കിയതല്ലാത്തതുകൊണ്ട് തന്നെയാണ് ഈ മനോഭാവവും...
ഫാരീസുമായിട്ടുള്ള ``അവിശുദ്ധ കൂട്ടുകച്ചവടത്തില്‍'' ചുക്കാന്‍ പിടിച്ച കാഞ്ഞിരപ്പള്ളി മെത്രാനാണ് ഈ അല്മായ കമ്മീഷന്റെയും ചെയര്മാന്. മഹാരാഷ്ട്രയില്‍ ഈ സ്ഥലത്ത് ഇപ്പോള്‍ ഒരു മുസ്ലീം കോളനിയാണ് പടുത്തുയര്‍ത്തിരിക്കുന്നതെന്നാണ് ജനങ്ങള്‍ പറയുന്നത്.
...............................
ഇതോന്നും പുത്തരിയല്ല.
കോപ്പേല് പളളിയുടെ പരിശുദ്ധ സ്ഥലമായ ക്ലാസ് റൂമുകള്‍, മുസ്ലീംമിന് വാടകക്ക് കൊടുപ്പിക്കാ൯ നോക്കിയതല്ലേ, വട്ടനും കരണ്ട് പൊട്ടനും. അതിന്റെ കമ്മീഷ൯ അടിച്ചുമാറ്റുകയും ചെയ്യാം. കോപ്പേല് പളളിക്ക് one world Bank-പണത്തിന് ഇവരുടെ കൈയില്‍ നിന്നാണ് ലോണ്‍ ഇടുത്തത്. കമ്മീഷ൯ കിട്ടിയത് xxxജോസിക്ക്. ചുരുങ്ങിയത് $40000.00 കിട്ടിട്ടുണ്ടെന്നാണ് അറിവ്. അതുകൊണ്ട് xxxജോസിക്ക്, ബ൯സ് കാ൪ വാങ്ങാനും സാധിച്ചു.
ചെങ്ങളം ദൈവദാസന്
കാഞ്ഞിരപ്പള്ളി മെത്രാന് സീറോമലബാര്‍ സഭ സിനഡിന്റെ ധനകാര്യമന്ത്രികൂടിയാണ്. അല്മായ കമ്മീഷന് എന്ന പേരില്‍ സഭയുടെ സ്വത്തൃക്കള്‍ അന്യ സംസ്ഥാനങ്ങളിലും അന്യരാജ്യങ്ങളിലും കടത്തുന്നു. സീറോമലബാര്‍ സഭയില്‍ ഇത്രയും ഗുരുതരമായ ആരോപണങ്ങള്‍ പൊങ്ങിവന്നിട്ട് മറ്റു പിതാക്കന്മാര് മൗനം പാലിക്കുന്നതിന്റെ രഹസ്യമെന്താണ്? ദൈവ മഹത്വത്തിന്റെപേരില്‍ നടത്തുന്ന ഈ കൂട്ടകവര്‍ച്ചയില്‍ അവരുടെ വിഹിതം ലഭിക്കുന്നു എന്നു വേണം സംശയിക്കുവാന്‍.
ജെര്‍മ്മനിയില്‍ താമസിക്കുന്ന സീറോമലബാര്‍ കത്തോലിക്കര്‍ ഇവിടത്തെ നിയമഅനുസരിച്ചു പള്ളിക്കരം കൊടുത്തു ജീവിക്കുന്നവരാണ്. സീറോമലബാര്‍ വികാരിയത്ത് ഇല്ലാത്തിടത്തോളംകാലം അവര്‍ ഒരുപ്രത്യേക അധികാര പരിധിയിലാണ്. അതിനെ മറികടന്ന് സീറോമലബാര്‍ അല്മായ കമ്മീഷനോ അതിന്റെ ഭാരവാഹികളോ ഇവിടെ വന്നു കുത്തിത്തിരിപ്പു ഉണ്ടാക്കാന്‍
ശ്രമിക്കുന്നത് സ്വാഗതാര്‍ഹമല്ല. സീറോ മലബാര്‍ അല്മായ കമ്മീഷന് യാതൊരുവിധത്തിലും പ്രവാസി സീറോ മലബാര്‍ വിശ്വാസികളെ പ്രതിനിധീകരിക്കുന്നില്ല. ഈ കമ്മീഷന്റെ ഇപ്പോഴത്തെ ശ്രമം സഭയില്‍ വലിയൊരു സംവാദത്തിനു തുടക്കം കുറിക്കും.
ജെര്‍മ്മനിയിലെ സീറോമലബാര്‍ വിശ്വാസി.
കര്‍ത്താവിന്റെ മുന്തിരിതോപ്പുകളെല്ലാം നശിപ്പിച്ച് ലോകംമുഴുവന്‍ സീറോമലബാര്‍ബ്രാന്‍ഡ് റബര്‍ ഷീറ്റുകള്‍ ഉണ്ടാക്കാനാണ് കാഞ്ഞിരപ്പള്ളി മാത്തച്ചന് മുതലാളിയുടെ പദ്ധതിയെങ്കില്‍ അതു ജെര്‍മ്മനിയില്‍ വിജയിക്കുകയില്ല. കാരണം റബറിനു പററിയ കാലാവസ്ഥയല്ലാ ഇവിടെയുള്ളത്. വിത്തും മുതലും വണ്ടി
ക്കൂലിയും എല്ലാം നഷ്ടത്തില്‍ !
അനുഭവസ്ത്ഥന്‍
കാത്തോലിക് വിശ്വാസി അത് എത് ഘടക വിഭാഗത്തില്‍ പെട്ടതെങ്കിലും
അവരുടെ ന്യായമായ അവകാസങ്ങളെ എല്ലാം അടിച്ചമര്‍ത്തി ഭരണം നടത്തുക എന്നത് പുരോഹിത വര്‍ഗ്ഗത്തിന്റെ കടമ ആയിട്ടാണ് കാലാ കാലങ്ങളായി കരുതിപോരുന്നത്.മരണ ശേഷം സ്വര്‍ഗത്തില്‍ സീറ്റ് ഉറപ്പിക്കാനുള്ള തത്രപാടില്‍ വിശ്വാസി എല്ലാം സഹിച്ചു കഴിഞ്ഞു കൂടും എന്നുള്ള മൂഡവിചാരം പുരോഹിത വര്‍ഗത്തെ വെറും മത കച്ചവടക്കാര്‍ ആക്കി തീര്‍ത്തതാണ് എന്ന് കാണുന്ന
മൂല്യ ച്യുതിയുടെ കാരണം. വത്തിക്കാന്‍ കൌണ്‍സില്‍ പ്രബോധനം വര്‍ഷം അമ്പതു കഴിഞ്ഞിട്ടും ഒരു സില്ബന്ധിയെ അല്മയന് കമ്മീഷന് മെമ്പര്‍ ആക്കിയതല്ലാതെ
വേറെ എടുത്തു പറയത്തക്ക പുരോഗതി ഒന്നും ഈ കരിയതില്‍ വരാത്തത് ബോധ പൂര്‍വമായ ചില പുരോഹിത ശ്രെസ്ടരുടെ നീക്കങ്ങള്‍ കൊണ്ട് മാത്രം ആണ്. സഭയുടെ പേരില്‍ കുമിഞ്ഞു കൂടുന്ന ധനം കൈ കാരിയം ചെയ്യുക എന്നതല്ലാതെ വേറെ ഒന്നും ഇവരുടെ മുന്പില് ഇല്ല.
ചെങ്ങളം ദൈവദാസന്
കര്‍ത്താവിന്റെ മുന്തിരിതോട്ടത്തില്‍ ജോലിചെയ്യാന്‍ വന്ന കന്യാസ്ത്രീകളെ ടാന്‍സാനിയായിലെ റബര്‍തോട്ടത്തില്‍ പറഞ്ഞുവിട്ടു കാഞ്ഞിരപ്പളി മെത്രാന് അടിമജോലിചെയ്യിപ്പിക്കുന്നു. അവരുടെ വേതനമോ? ഇതെല്ലാം ആരോടു പറയാന്‍?
``നിങ്ങളുടെ നിലങ്ങളില്‍നിന്നു വിളവു ശേഖരിച്ച വേലക്കാര്‍ക്കു കൊടുക്കാതെ പിടിച്ചുവച്ച കൂലി ഇതാ, നിലവിളിക്കുന്നു. കൊയ്ത്തുകാരുടെ നിലവിളി സൈന്യങ്ങളുടെ കര്‍ത്താവിന്‍െറ കര്ണപുടങ്ങളില് എത്തിയിരിക്കുന്നു. നിങ്ങള്‍ ഭൂമിയില്‍ ആ ഡംബരപൂര്‍വം സുഖലോലുപരായി ജീവിച്ചു. കൊലയുടെ ദിവസത്തേക്കു നിങ്ങളുടെ ഹൃദയങ്ങളെ നിങ്ങള്‍ കൊഴുപ്പിച്ചിരിക്കുന്നു. നീതിമാന് നിങ്ങളെ എതിര്‍ത്തുനിന്നില്ല. എന്നിട്ടും, നിങ്ങള്‍ അവനെ കുറ്റം വിധിക്കുകയും കൊല്ലുകയും ചെയ്തു (യാക്കോബ് 5:4-6)'' .
ആത്മഹത്യാഭീഷണിയുമായി നഴ്സുമാര്‍ ആസ്പത്രി കെട്ടിടത്തിന് മുകളില്‍
Text Size:
കോതമംഗലം: 113 ദിവസമായി നടക്കുന്ന സമരത്തില്‍ തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കോതമംഗലം മാര്‍ ബസേലിയോസ് മെഡിക്കല്‍ മിഷന് ആസ്പത്രിയിലെ മൂന്ന് നഴ്സുമാര്‍ ആസ്പത്രി കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി. ബുധനാഴ്ച കാലത്ത് മുതല്‍ ആസ്പത്രിയുടെ പുതിയ കെട്ടിടത്തിന്റെ മുകളില്‍ ഭീഷണിയുമായി ഇവര്‍ നിലയുറപ്പിച്ചത്. പോലീസെത്തി നഴ്സുമാരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല. തുടര്‍ന്ന് അഗ്നിശമന സേനാംഗങ്ങളും രംഗത്തെത്തി. നഴ്സുമാരുടെ ആത്മഹത്യാശ്രമത്തെ കുറിച്ച് കേട്ടറിഞ്ഞ് വന്‍ ജനസഞ്ചയമാണ് ആസ്പത്രിപരിസരത്ത് തടിച്ചുകൂടിയത്. ഇവര്‍ ആസ്പത്രി മാനേജ്മെന്റിനും പോലീസിനുമെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി.
ക്ഷുഭിതരായ നാട്ടകാര്‍ പിന്നീട് കൊച്ചി-ധനുഷ്കൊടി ദേശീയപാത ഉപരോധിച്ചു.ഇതു കാരണം ബുധനാഴ്ച കാലത്ത് ഒന്‍പതര മുതല്‍ ദേശീയപാതയിലെ ഗതാഗതം പൂര്‍ണമായി നിലച്ചിരിക്കുകയാണ്
പെണ്ണ് പിടിയ൯ ലാപ്ടോപ്പ്, ഫാ. സക്കറിയാസ് തോട്ടുവേലിയുമായുള്ള അഭിമുഖം വെള്ളിയാഴ്ച 9.30ന്
ഫ്ളോറിഡ: കോറല്‍സ്പ്രിംഗ് ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് സീറോ മലബാര്‍ പള്ളി വികാരി പെണ്ണ് പിടിയ൯.ഫാ. സക്കറിയാസ് തോട്ടുവേലിയുമായുള്ള അഭിമുഖം ഹൃദയസംവാദം ശാലോം ടെലിവിഷനില്‍ ഓഗസ്റ്റ് 17-ന് വെള്ളിയാഴ്ച രാത്രി 9.30-ന് സംപ്രേഷണം ചെയ്യും. എന്ത് നുണയാവോ പെണ്ണ് പിടിയ൯.ഫാ. സക്കറിയാസ് തോട്ടുവേലിയുടെത്.
07/22/2012 ഡാലസില്‍ വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെ തിരുന്നാളാഘോഷിച്ചു.
ഇത് എങ്ങനേ ശെരിയാകും.
ആഘോഷിച്ചത് വിശുദ്ധ കോപ്പേല് പളളിയിലൊ, ഗാ൪ലാഡ് അശുദ്ധ പളളിയിലൊ, അതോ ഫാ൪മേഴ്സ് ബ്രാജിലെ കനാനായ പളളിലൊ എന്ന് J.മാര്ട്ടിന് വിലങ്ങോലില്‍ വിശിതികരിച്ച് പത്രത്തിലിട്ടിരുന്നാല് നന്നായിരുന്നു.
കോപ്പേല് പള്ളിയില്‍ പണം വീഴ്ത്തുവാനായി ഫാ.ശാശ്ശേരിയുടെയും ഫാ.വിനോദനിയുടെയും പുതിയ തന്ത്രം.
വീഴുന്ന പണത്തിന്റെ ജെനം അറിയേണ്ട കാരൃമില്ല. പണം വീണാലോ ഫാ.ശാശ്ശേരിക്ക് കുതിരകളി.
ജനം പോത്തിനേപോലെ പണിയെടക്കുക. കണക്ക് ജനം ചോദിച്ചാല്‍, പലിശയടക്കം ഫാ.ശാശ്ശേരി, ജെനങ്ങളെ ശപിക്കും. പിന്നേയും കണക്ക് ജനം ചോദിച്ചാല്‍, ഫാ.ശാശ്ശേരിക്ക് ഉത്തരം കിട്ടാതേ വന്നാല്‍, വേണ്ടിവന്നാല്‍, പോലീസിനേ വിളിക്കും. അരിശം മൂത്താല്‍, ഫോട്ടകളും തല്ലിയൊടക്കും. കിട്ടിയ പണം മുഴുവനും ചിക്കാഗോ പന്നിപടക്കം രാജാവും കല്‍ദായ കളളന്മാരും കട്ടുമുടിപ്പിക്കുകയും, പിന്നെ തിന്നുമുടിപ്പിക്കുകയും ചെയുന്നു. എന്നാലും മറക്കല്ലേ Bank Account Number. ഫാ.ശാശ്ശേരിക്ക് പുളിശ്ശേരി വെക്കാ൯വേണ്ടി ഈ മാസം 18-)ഠ തിയതിക്കകം കൊടുക്കാ൯ മറക്കല്ലേ മക്കളെ ഈ Number.
ഫാ.ശാശ്ശേരി, Bank Account Number ചോദിച്ച്..ചോദിച്ച്.. കോപ്പലിലെ വീടുകള്‍ തോറും കേറി നിരങ്ങുന്നു. ഭ൪ത്താക്കന്മാരെ സൂക്ഷിക്കണെ ഈ ബാലകോപലനെ!
കുബസാര രഹസൃം പോലും വെളിയില്‍ വിടുന്ന ഫ സാശേരിക്ക്, എന്ത് വിശ്വാസത്തിലാണ് നമ്മുടെ INFORMATION നും ബേങ്ക് എക്കൗണ്ടും എങ്ങനേ കൊടുക്കുവാ൯ പറ്റും. INFORMATION കിട്ടിയാല്‍ ഉട൯ നമ്മുടെ ക൪ദ്ദിനാളിന്റെ ചേട്ട൯ ഫ ജോസ് ആല൯ചേരി ക്രൂശിതരൂപത്തേ ചത്ത ശവം എന്ന് വിളിച്ച വലിയ അച്ഛനായിരിക്കും അവസാനം നമ്മുടെ INFORMATION നും ബേങ്ക് എക്കൗണ്ടും ചോ൪ത്തി ലോകം മുഴുവ൯ താമര കുരിശ് നട്ട് വള൪ത്തും അമുജന്റെ മൈയില്‍ പീലി തൊപ്പികളും വലിയ അച്ഛനായ ചേട്ടന്റെ താമരകളും ലോകമെബാടും ആഫ്രിക്ക൯ പായലുപോലെ വെളളിത്തില് ഒഴികി നടക്കും.
Post a Comment