Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Tuesday, August 21, 2012

സോള്‍ ആന്‍ഡ്‌ വിഷന്‍ സ്പെഷ്യല്‍ സപ്ലിമെന്റ് പുറ‍ത്തിറക്കുന്നു

 സീറാ മലബാര്‍ അല്‍മായകമ്മീഷന് ജര്‍മ്മനിയിലെ കേരളകത്തോലിക്കരുടെ പ്രശ്‌നങ്ങളില്‍ കൈകടത്തുവാനോ ഇടപെടാനോ യാതൊരു അവകാശമില്ല. ജര്‍മ്മനി ഈ കമ്മീഷന്റെ അധികാരപരിധിയില്‍പെട്ട പ്രദേശമല്ല. ജര്‍മ്മനിയില്‍ സീറോമലബാര്‍ വികാരിയത്ത് അനുവദിച്ചിട്ടില്ലാ. ആ നിലയ്ക്ക് സീറോമലബാര്‍ പാര്യമ്പര്യമെന്നു പറഞ്ഞ് ലത്തീന്‍ വിദ്വേഷംവളര്‍ത്തി ജനങ്ങളെ വിഭജിച്ച് മുതലെടുക്കുന്ന സമ്പ്രദായത്തോട് പ്രവാസി കത്തോലിക്കര്‍ എതിരെന്നു മാത്രമല്ല അതൊരു സന്ധിയില്ലാ സമരമായിരിക്കും. മാധ്യമസ്രോതസ്സുകള്‍ വെളിപ്പെടുത്തു ന്നതുപോലെ സീറോ മലബാര്‍ അല്മായ കമ്മീഷന്‍ ഒരു മെഗാ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്സ് ഗ്രൂപ്പാണ്. സുതാര്യത ഇല്ലാത്തതും രഹസ്യമായ പദ്ധതികളുമാണ് അന്യ സംസ്ഥാനങ്ങളിലും മറ്റുരാജ്യങ്ങളിലും നടത്തുന്നത്.
കോളോണിലെ ഒരു സാമുഹ്യവിരുദ്ധപ്രവര്‍ത്തകന്റെ സഹകരണത്തോടെ ജര്‍മ്മനിയില്‍ പ്രത്യേകിച്ചു കോളോണില്‍ ഒരു താവളം സ്ഥാപിക്കാന്‍ ഈ കമ്മീഷന്‍ ഗൂഡശ്രമം നടത്തുന്നതായി അറിയുന്നു. അതിന്റെ പ്രാരംഭമായി സെപ്റ്റംബര്‍ ആദ്യവാരത്തില്‍ ഈ കമ്മീഷന്‍ കോളോണില്‍ എത്തുമെന്ന് ഔദ്യോഗിക റിപ്പോര്‍ട്ടുകള് സ്ഥിരീകരിക്കുന്നു.
ദീപികയുടെ പേരില്‍ നടത്തിയ ചതി യൂറോപ്പിലെ പ്രവാസി കത്തോലിക്കര്‍ ഇനിയും മറന്നിട്ടില്ല.  ഈ കമ്മീഷന്റെ ഇപ്പോഴത്തെ ശ്രമം രാം തലമുറക്കാരുടെ അഡ്രസ്സുകള്‍ ശേഖരിച്ച് അവരെ കെണിയില്‍ വീഴ്ത്തുക എന്ന ലക്ഷ്യമാണ്. ഈ സപ്ലിമെന്റ് ജനങ്ങള്‍ക്കുള്ള മുന്നറിയിപ്പും സീറോമലബാര്‍ അല്‍മായ കമ്മീഷനോടുള്ള ശക്തമായ പ്രതിഷേധവുമായിരിക്കും.


19 comments:

Roshan Francis said...

മര്യാദയുടെ ABCD അറിയാമായിരുന്നെങ്കില്‍ ഇന്ന് സിറോ മലബാര്‍ സഭ ഇത്രയും വലിയ ഒരു ഭിഷണി നേരിടേണ്ടി വരില്ലായിരുന്നു. ലോകത്തിനു കാണിച്ചുകൊടുക്കുവാന്‍ നമുക്ക് ധനാഗമമാര്‍ഗ്ഗങ്ങള്‍ സൃഷ്ടിക്കുന്നതില്‍ കാണിക്കുന്ന നൈപുണ്യം മാത്രം. പള്ളിയില്‍ വരുന്നവരെ കുര്‍ബാന കാണിക്കാനാണോ അതോ ലേഖനം കേള്‍പ്പിക്കാനാണോ ഇവര്‍ക്ക് താല്‍പ്പര്യം? ഉവ്വച്ചോ കമ്മറ്റിക്കാരും അസ്വസ്തരായിക്കഴിഞ്ഞു. ചിക്കാഗോയിലെ രണ്ടു കുഞ്ഞാടുകള്‍ ഇയ്യിടെ പാലാ അരമന വക ബഹു കോടികളുടെ ഷോപ്പിംഗ്‌ കോമ്പ്ലക്സ് കണ്ടു അന്തം വിട്ടു പോയി. അവിടെ പ്രസംഗിക്കുന്നതല്ല ഇവിടെ കാണിക്കുന്നതെന്ന് മനസ്സിലാക്കാന്‍ വേറൊന്നും വേണ്ടായിരുന്നു. ഒരു കാലത്ത് നിലനില്‍പ്പിനു വേണ്ടി കഠിനാദ്ധ്വാനം ചെയ്തു പണിതുകൊണ്ടിരുന്ന പള്ളികള്‍ക്ക് പകരം ഇന്ന് മിടുക്ക് കാണിക്കാന്‍ വേണ്ടിയുള്ള പോരാട്ടം....A/c ചെയ്ത പള്ളികള്‍ വന്നു കഴിഞ്ഞു. ഗദ്സമെന്‍ തോട്ടം കൈയ്യില്‍ കിട്ടിയാല്‍ അതും A/c ചെയ്യും.

ഉറപ്പിച്ചു പറയാന്‍ കഴിയും, ഇത് ഈ മണ്ണില്‍ തന്നെ തകരുമെന്ന്. സത്യത്തിന്റെ മാര്‍ഗ്ഗം കാണിച്ചു കൊടുക്കെണ്ടാവര്‍ ഇത്രയും അധപതിച്ചാല്‍ ദൈവം പൊറുക്കില്ല. സഭയില്‍ നിന്ന് തന്നെയുള്ളവരുടെ എതിര്‍പ്പ് എല്ലാ തലങ്ങളിലും നേരിടുന്നു. ഇത് ഒരു ശ്രദ്ധേയമായ മാറ്റം തന്നെയാണ്. Soul and Vision നു അഭിനന്ദനങ്ങള്‍. !

Anonymous said...

ഫ.ശാശേരി കോപ്പലില് വന്ന ഉടനേ കോപ്പല് പളളി മേടിച്ചവരെ മഹറോ൯ ചെല്ലാ൯ ക്ലാവറുവാദികളുമായി കൂടാലോജന നടത്തി.
കാ൪ന്നമാ൪ മില്ല൯ ഡോള൪ കൊടുത്തുവാങ്ങിച്ച പളളിയില് വേദപാഠം പഠിക്കാ൯ വരുന്ന അവരുടെ കുട്ടികളെ മഹറോ൯ ചെല്ലുമെന്ന് ബീഷണി മുഴക്കുന്നു.

$5000.00 വരെ സ്വന്തം ആവശൃത്തിന് കോപ്പല്കാരുടെ പൈസ ഒരു കൂസലും കൂടാതെ എഴുതിയെടുക്കുന്ന ഈ മാനൃ൯ കത്തോലിക്ക സഭക്ക് ചേരുന്ന പണിയാണോ ചെയുന്നത്. ഫ.ശാശേരിയേ ആരാണ് മഹറോ൯ ചെല്ലുന്നത്.

ഒരു പൈസയും കൊടുക്കാത്ത വീടുകളിലെ പിള്ളേരെ അമേരിക്ക൯ ഇഠഗ്ലീഷ് പളളികളില്‍ വേദപാഠം പഠിക്കാ൯ വീട്ടുകളില്‍ സ്കൂള്‍ ബെസ് വന്ന് രണ്ട് കൈയികളും നീട്ടി സ്നേഹത്തോടെ വിളിച്ചുകൊണ്ടുപോകും. ആദൃം ഫ.ശാശേരി നല്ലത് കണ്ട് പഠിക്ക്, എന്നിട്ട്പോരെ, മില്ല൯ ഡോള൪ കൊടുത്ത് പളളിവാങ്ങിച്ച കാ൪ന്നമാരുടെ കുട്ടികളെ, നക്കാപിച്ച പൈസക്ക് വേണ്ടി കുട്ടികളെ മഹറോ൯ ചൊല്ലുവാ൯!

Anonymous said...

xxx ജോ.കപൃറിനേ ഫാ.വ൪ഗ്ഗീസ്,xxxല്‍ പോകുന്ന കാരണം, കപൃ൪ ജോലിയില്‍ നിന്ന് ഫയ൪ ചെയ്തു. എന്നാല്‍ ഫാ.ശാശ്ശേരിയാകട്ടേ xxx ജോ.കപൃറിനെ വീണ്ടും hire ചെയുകയും എന്നാല്‍ xxxല്‍ പോകാത്തതിന് കുഞ്ഞുമോ൯ കപൃറിനേ ഫയ൪ ചെയ്തു. ഇത് എന്തൊരു നൃായം. എന്തൊരു നീതി. ഭാക്കിയൊളള കപൃരുമാ൪ വെബലുകൊള്ളുന്നമാതിരി അറിയുന്നു.

Anonymous said...

ഫാ.ശാശേരി വീണ്ടും വീണ്ടും വീണ്ടും വീണ്ടും വീടുകള്‍ തോറും E-mail വിട്ടതി൯റെ ഉദേശം: നമ്മുടെ Historyയും നാട്ടിലെ നമ്മുടെ കാ൪ന്നമാരുടെ Historyയും ഇവ൪ക്ക് എന്തിന്?

നല്ലFormമാണ് ചിക്കാഗോ രൂപതയുടെത്!

അച്ഛന്മാ൪ കാണിക്കുന്ന പോക്കിരിതരം ഇവിടെയുളള ജെനം ചോദിച്ചാല്‍, നാട്ടിലെ കാ൪ന്നവ൯മാരുടെ ശവംവെച്ച് വെലപേശുവാ൯അല്ലേ നാട്ടിലെ നമ്മുടെ കാ൪ന്നമാരുടെ Historyയും വേണം എന്ന് ഉദേശിക്കുന്നതി൯റെ അ൪ത്ഥം! ഇതുതന്നേയല്ലേ ഇരിഞ്ഞാലകുടയിലെ അച്ഛന്മാ൪ ശവംവെച്ച് വെലപേശിയത്.
gender- ആണോ, പെണ്ണോ. dob- ജെനനതിയതി. status- നാട്ടിലെ ഏത് രൂപത(വടക്കനോ, തെക്കനോ) (നിറം- വെളുപ്പോ, കറുപ്പോ) സുന്ദരനോ, സുന്ദരിയോ. phone- സുന്ദരിയെങ്കില്‍ ഫോ.. നബ൪. email- ഫീമെയിലാണെങ്കില്‍ ഈ-മെയില്. education- പഠിത്തം ക്ലാവറാണൊ, ക്രൂസിഫിക്സാണോ. school- പളളികൂടം N.S.S.എന്ന പൗവത്തി൯റേതാണോ, അതോ യേശുവി൯റേതാണോ. profession- ജോലി പൗവത്തി൯റേ കൂടെ നിന്ന് ദൈവത്തിനെ ഉപദ്രവിക്കുന്നതോ, തീട്ടം കോരലോ വാരല്ലോ.പിന്നേ ശബ്ളവും കിബ്ളവും. homeparish- നാട്ടിലെ ഇടവക ക്ലാവ൪ മഠംമോ, കുരിശ് മഠംമോ. homediocese-ക്ലാവ൪ രൂപതയോ, കുരിശ് രൂപതയോ. note(Please write your family name)കുടുബത്തിലെ എല്ലാപേരും കൂട്ടത്തില്‍ പട്ടിയും പൂച്ചയും.
Active
Active
Active


ഈ Formമി൯റെ അ൪ത്ഥമെന്ത്?
ഇതി൯റെ ആവശൃമെന്ത്?

Anonymous said...

chanaserry kanjirapally pala...the ulcer of syro malabar church....

Anonymous said...

ആദൃം Fr. Mathew Sasseril പറഞ്ഞത് ഓഗസ്റ്റ് 18- 2012 കൊടുക്കണമെന്നായിരുന്നു നി൪ബദ്ധം. എപ്പോഴത്തേ മെയില്‍ എക്സ്പ്രസ് വന്നത് ഓഗസ്റ്റ് 22- 2012. ഇത് എന്താ പറ്റിയത്. ആരും ഇതേവരെ ഫോം എഴുതി കൊടുക്കാത്തതുകൊണ്ടല്ലേ Fr. Mathew Sasseril പിന്നേയും ദിവസം മാറ്റിയത്. ഭാഗൃകുറി മറക്കല്ലേ, നാളയാണ്! നാളയാണ്! നാളയാണ്!

From: "St. Alphonsa Catholic Church"
Date: Aug 21, 2012 12:43:16 AM
Subject: Family Details
To: undisclosed-recipients:;


Dear Parish Members,

Details of our parish members and their dependents are being entered to a new system which is known as Syro Soft. To complete the process we need more information on each family/members. Attached is the Excel work sheet with required information needed to update the system. Please complete the format and forward back to parish priest’s personal e mail shajisasseril@gmail.com as early as possible. We need to complete the process by 08/22/2012. This is a reminder.

Thank you and God Bless
___________________________________
Fr. Mathew Sasseril, MST(Vicar)
Cell: 630-201-8875
www.saintalphonsachurch.org
George Joseph, Secretary
Cell: 845-489-3509
member - Updated.xls member - Updated.xls
29K View Open as a Google spreadsheet Download

Anonymous said...

ഇടവക ഇടവകാരുടേതാണ്. ജനാധിപത്യതിരിഞ്ഞെടുപ്പിലൂടെ പ്രാബല്യത്തില്‍ വരുന്ന ഒരു പാരിഷകൗണ്‍സിലിന്റെ് അംഗീകാരത്തോടെയല്ലാതെ ഒരു വികാരിക്ക് സ്വന്ത ഇഷ്ടപ്രകാരം ഇടവകകാരുടെ ആവശ്യമില്ലാത്ത വിവരങ്ങള്‍ ശേഖരിക്കുവാന്‍ അനുവാദമില്ല. ഇതാണ് പാരിഷ് പാസ്റ്ററല്‍ കൗണ്‍സിലിനെ സംബന്ധിച്ചുള്ള നിയമം. ഫാ.ശാശേരി ഇപ്പോള്‍ ആവശ്യപ്പെടുന്നത് തികച്ചും തെറ്റായ നടപടിയാണ്. നാട്ടിലുള്ള നമ്മുടെ ബന്ധുക്കളുടെ വിവരങ്ങള്‍ കൈമാറുന്നതില്‍ നിന്നും ഇടവകക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണം. കാരണം നാട്ടിലുള്ള നമ്മുടെ ബന്ധുക്കളെ മുള്‍മുനയില്‍ നിര്‍ത്തിയിട്ട് വിദേശത്തുതാമസിക്കുന്ന നമ്മളെ അവരുടെ വരുതിയില്‍ കൊുവരുക എന്ന കിരാത നയമാണ് പുരോഹിതര്‍- മെത്രാന്‍മാരും ഇന്നുവരെ കൈകൊിട്ടുള്ളത്.
ജനാധിപത്യതിരിഞ്ഞെടുപ്പിലൂടെ ഇടവകയില്‍ ഒരു പാസ്റ്ററല്‍ കൗണ്‍സില്‍ പ്രാബല്യത്തില്‍ വരാതിരിക്കുന്നിടത്തോളംക്കാലം ഫാ.ശാശേരി അഭ്യര്‍ത്ഥന അപ്പാടെ ബഹിഷ്ക്കരിക്കുന്നതില്‍ നിയമപരമായി തെറ്റില്ല. വികാരിയുടെ ദൗത്യം പാരീഷ് കൗണ്‍സിലിന്റെ തീരുമാനങ്ങള്‍ നടപ്പിലാക്കുകയെന്നതാണ്. അല്ലാതെ നേരെമറിച്ചല്ല.
KOPPAN

Anonymous said...

ജയിക്കാന്‍ സമരം ചെയ്‌തവരും തോല്‍ക്കാന്‍ സമരം ചെയ്യുന്നവരും‍

കോതമംഗലത്ത്‌ നഴ്‌സുമാര്‍ നടത്തിയ സമരത്തിന്റെ വിജയം ചില വലിയ മാറ്റങ്ങളുടെ തുടക്കമാണ്‌.

കോതമംഗലം മാര്‍ ബസേലിയോസ്‌ ആശുപത്രിയിലെ മൂന്നു നഴ്‌സുമാര്‍ നടത്തിയ ആത്മഹത്യാസമരം. നൂറു ദിവസത്തിലധികമായി സമരത്തിലേര്‍പ്പെട്ട നഴ്‌സുമാരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ആശുപത്രി മാനേജ്‌മെന്റ്‌ തയാറാകാത്തതാണ്‌ ഇവര്‍ സാഹസിക സമരത്തിലേക്കു നീങ്ങാന്‍ കാരണം. ആശുപത്രി അഞ്ചാം നിലയിലെ ടെറസില്‍ കയറി മൂന്നു യുവതികള്‍ ആത്മഹത്യാഭീഷണി മുഴക്കി. ബഹുജനവും സംഘടനകളും ഒറ്റക്കെട്ടായി സമരത്തിനു പിന്നില്‍ അണിനിരന്നു. തങ്ങള്‍ സമൂഹത്തില്‍നിന്നു പൂര്‍ണമായും ഒറ്റപ്പെടുന്നു എന്നു മെത്രാന്മാര്‍ക്കും പുരോഹിതര്‍ക്കും ബോധ്യമായപ്പോള്‍ അവര്‍ ധാര്‍ഷ്‌ട്യം അവസാനിപ്പിച്ച്‌ ഒത്തുതീര്‍പ്പിനു തയാറായി. മൂന്നുമാസം മുമ്പു മാനേജ്‌മെന്റ്‌ ഒപ്പുവച്ച കരാര്‍ നടപ്പാക്കണമെന്നതു മാത്രമായിരുന്നു സമരക്കാരുടെ ആവശ്യം.

പ്രശ്‌നത്തില്‍ ഉദ്യോഗസ്‌ഥമേധാവികളും വനിതാ കമ്മിഷന്‍ അധ്യക്ഷയും രാഷ്‌ട്രീയപാര്‍ട്ടി പ്രതിനിധികളുമെല്ലാം ഇടപെട്ടെങ്കിലും മാനേജ്‌മെന്റ്‌ വഴങ്ങാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ കൊടുംമഴയെ വകവയ്‌ക്കാതെ പ്രതിപക്ഷനേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ രംഗത്തുവന്നതോടെയാണു ചിത്രം മാറിയത്‌. ചീഫ്‌വിപ്പ്‌ പി.സി. ജോര്‍ജും നേതാക്കളും ഒപ്പം കൂടിയതോടെ സമരം വിജയിച്ചു. സമരത്തില്‍നിന്നു മുതലെടുക്കാന്‍ അക്രമമഴിച്ചുവിടാനും മറ്റും ചിലര്‍ ശ്രമിച്ചത്‌ സമരാനുകൂലികളും പോലീസുമായി ഏറ്റുമുട്ടലുകള്‍ക്കിടയാക്കി. ഇതെല്ലാം നമ്മുടെ നാട്ടില്‍ ഏതൊരു സമരത്തിന്റേയും വികൃതമുഖങ്ങളാണെന്നതു മറ്റൊരു കാര്യം. പാര്‍ട്ടികളില്‍നിന്നു നീതി ലഭിക്കുകയില്ലെന്നു സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ക്കു ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ്‌ അവര്‍ ഇന്ത്യന്‍ നഴ്‌സസ്‌ അസോസിയേഷന്‍ എന്ന സ്വതന്ത്ര യൂണിയന്റെ പേരില്‍ സംഘടിച്ചത്‌. അതിനുകാരണം എല്ലാ പാര്‍ട്ടികളുടെയും ട്രേഡ്‌ യൂണിയനുകളുടേയും നേതാക്കള്‍ക്ക്‌ ആശുപത്രി മാനേജ്‌മെന്റുകള്‍ പ്രത്യേക പരിഗണനയും സൗജന്യവും നല്‍കിവരുന്നുണ്ടെന്നതായിരുന്നു. കോതമംഗലത്തെ സമരത്തിനു നേതൃത്വം നല്‍കിയ അസോസിയേഷന്റെ സംസ്‌ഥാന ജോയിന്റ്‌ സെക്രട്ടറി ജോമോന്‍ ജോണിന്റെ വെളിപ്പെടുത്തലുകള്‍ മനുഷ്യത്വമുള്ള ആരേയും ഞെട്ടിക്കും.

Anonymous said...

നാലുവര്‍ഷം നഴ്‌സിംഗ്‌ പഠിച്ചതിനു ശേഷം നഴ്‌സായി ജോലിയില്‍ പ്രവേശിക്കുന്ന യുവതീയുവാക്കള്‍ക്ക്‌ സര്‍ക്കാര്‍ നിശ്‌ചയിച്ചിട്ടുള്ള മിനിമം ശമ്പളം 8500 രൂപയാണ്‌. പക്ഷേ, കോതമംഗലം ആശുപത്രിയില്‍ നാലുവര്‍ഷമായി ജോലി ചെയ്യുന്ന ചില നഴ്‌സുമാര്‍ക്ക്‌ രണ്ടായിരത്തിയഞ്ഞൂറു രൂപയാണു ശമ്പളം നല്‍കുന്നത്‌. ജോലിസ്‌ഥിരതയുമില്ല. വിദ്യാഭ്യാസ വായ്‌പ എടുത്ത കുട്ടി വായ്‌പ തിരിച്ചടയ്‌ക്കാന്‍ പ്രതിമാസം ആറായിരം രൂപ ബാങ്കിലടയ്‌ക്കണം.

അങ്ങനെയുള്ള നഴ്‌സിനാണു മിനിമം വേതനം നല്‍കാതെ രണ്ടായിരത്തിയഞ്ഞൂറു രൂപ നല്‍കി മാനേജ്‌മെന്റ്‌ നിയമലംഘിക്കുന്നത്‌. എങ്ങനെയെങ്കിലും ഒരാശുപത്രിയില്‍നിന്നു പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്‌ വാങ്ങി വിദേശത്തെവിടെയെങ്കിലും പോയി രക്ഷപ്പെടാമെന്ന പ്രത്യാശ ഒന്നുകൊണ്ടു മാത്രമാണു പല സ്വകാര്യ ആശുപത്രികളിലും നഴ്‌സുമാര്‍ ഹീനവും മനുഷ്യത്വരഹിതവുമായ ചൂഷണത്തിനു വിധേയരായി ജോലി ചെയ്‌തിരുന്നത്‌. അന്യസംസ്‌ഥാനത്തുനിന്നുള്ളവര്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്നതാണു പെരുമ്പാവൂര്‍, കോതമംഗലം മേഖല. അവിടെ ഏഴുമണിക്കൂര്‍ കൂലിപ്പണി ചെയ്യുന്ന തമിഴ്‌നാട്ടുകാരായ തൊഴിലാളിസ്‌ത്രീക്ക്‌ പ്രതിദിനം കുറഞ്ഞ കൂലി അഞ്ഞൂറു രൂപയാണ്‌. എന്നുവച്ചാല്‍ പ്രതിമാസം പതിനയ്യായിരം രൂപ. അതേസമയം, മൂന്നും നാലും വര്‍ഷം നഴ്‌സിംഗ്‌ പഠിച്ച നഴ്‌സിന്‌ ശമ്പളം രണ്ടായിരത്തി അഞ്ഞൂറു രൂപ. എത്രയോ ഹീനമായ ഈ ചൂഷണം നടത്തുന്നവര്‍ മെത്രാന്മാരും വൈദികരുമാണെന്നതാണു ദുഃഖകരം.

മറ്റു സമുദായങ്ങളും ചൂഷണം നടത്തുന്നതു കാണാതിരിക്കുകയല്ല. പക്ഷേ, രണ്ട്‌ അപ്പം കൈയിലുള്ളവര്‍ ഒന്ന്‌ ഇല്ലാത്തവന്‌ കൊടുക്കണമെന്നും ഭ്യത്യന്മാരോടും ദാസന്മാരോടുമാണ്‌ ഏറ്റവും നീതിയും സമഭാവനയും കാണിക്കേണ്ടതെന്നും പഠിപ്പിച്ച യേശുക്രിസ്‌തുവിന്റെ ഭൂമിയിലെ പ്രതിപുരുഷന്മാരാണ്‌ ഈ പിടിച്ചുപറി നടത്തുന്നതെന്നു ഓര്‍ക്കണം.

അക്കാര്യത്തില്‍ യാക്കോബായക്കാരും ഓര്‍ത്തഡോക്‌സുകാരും കത്തോലിക്കരും മാര്‍ത്തോമ്മാക്കാരും സി.എസ്‌.ഐക്കാരും ഒന്നും വ്യത്യസ്‌തരല്ല. ഈ സഭയുടെ മേലധ്യക്ഷന്മാരധികവും എയര്‍കണ്ടീഷന്‍ കാറുകളില്‍ സഞ്ചരിക്കുന്നവരായതിനാല്‍ മണ്ണില്‍ ജീവിക്കുന്ന സാധാരണക്കാരുടെ വേദന മനസിലാക്കാന്‍ കഴിയാറില്ല. മേലധ്യക്ഷന്മാര്‍ക്ക്‌ ആകെയുള്ള ബന്ധം ചുറ്റും നില്‍ക്കുന്ന സ്വാര്‍ഥതാല്‍പര്യക്കാരായ സ്‌തുതിപാഠക സംഘത്തോടാണ്‌. സമൂഹത്തിന്റെ മറ്റേതെങ്കിലും മേഖലയില്‍ ഒരംഗീകാരവും നേടാന്‍ കഴിയാത്ത കുറെ ആളുകളാണ്‌ എപ്പോഴും സഭാധ്യക്ഷന്മാരുടെ സ്‌തുതിപാഠകരായി ചുറ്റും കൂടുന്നത്‌. കേരളത്തിലെ സഭകള്‍ക്ക്‌ ഏറ്റിരിക്കുന്ന ഏറ്റവും വലിയ ശാപവും ഇന്നിതാണ്‌. വിദ്യാഭ്യാസരംഗത്ത്‌ ക്രൈസ്‌തവസഭകള്‍ നടത്തുന്ന കച്ചവടം കുപ്രസിദ്ധമായിക്കഴിഞ്ഞു. നിയമനത്തിനും വിദ്യാര്‍ഥി പ്രവേശനത്തിനും ലക്ഷങ്ങള്‍ കോഴയും കൈക്കൂലിയും സംഭാവനയെന്ന പേരില്‍ വാങ്ങുന്ന വിദ്യാഭ്യാസക്കച്ചവടം. അതിനുശേഷം കണ്ടെത്തിയ പുതിയ കച്ചവട മേഖലയാണ്‌ ആശുപത്രികള്‍. ഇതില്‍ യേശുക്രിസ്‌തു കാണിച്ചുകൊടുത്ത വഴി മനസിലാക്കി മനുഷ്യസ്‌നേഹപരമായി സേവനം നടത്തുന്ന സ്‌ഥാപനങ്ങള്‍ ഇല്ലാതല്ലെന്നല്ല. അവ വിരലിലെണ്ണാവുന്നത്ര മാത്രം. നിയമത്തിന്റെ ചക്രങ്ങളുരുട്ടാന്‍ കെല്‍പും നട്ടെല്ലുമുള്ള ഭരണാധികാരികളുണ്ടായാല്‍ മാറ്റം വരാതിരിക്കില്ല.

Anonymous said...

സമുദായ പ്രവര്‍ത്തനമെന്നു പറയുന്നത്‌ അഴിമതിയും ചൂഷണവുമാണെന്നു കരുതുന്ന വ്യക്‌തികള്‍ സമുദായങ്ങളുടെമേല്‍ പിടിമുറുക്കുമ്പോള്‍ ഇതല്ലാതെന്തു സംഭവിക്കാനാണ്‌? പക്ഷേ ഇതിനൊക്കെ മാറ്റമുണ്ടാവുക തന്നെ ചെയ്യുമെന്നുള്ളതിന്റെ സൂചനയാണു കോതമംഗലം സംഭവം. കേരളം മറ്റൊരു സമരത്തിനു സാക്ഷ്യം വഹിക്കാന്‍ പോകുകയാണ്‌. ഇന്ത്യയിലെ ഇരുപത്തിയാറു സംസ്‌ഥാനങ്ങളും രണ്ടു കേന്ദ്ര ഭരണപ്രദേശങ്ങളും കേന്ദ്രസര്‍ക്കാരും നടപ്പാക്കിയ പങ്കാളിത്ത പെന്‍ഷന്‍ സമ്പ്രദായം കേരളത്തിലും നടപ്പാക്കാനുള്ള സംസ്‌ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേയാണു സംസ്‌ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ സമരമാരംഭിക്കുന്നത്‌. ഇപ്പോള്‍ സര്‍വീസിലുള്ള എല്ലാ ജീവനക്കാര്‍ക്കും ഇപ്പോഴത്തെ രീതിയില്‍ പെന്‍ഷന്‍ നല്‍കുമെന്നു സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്‌.

അതുപോരാ, ഭാവിയില്‍ ജോലിയില്‍ പ്രവേശിക്കാന്‍ പോകുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇപ്പോഴത്തെ രീതിയില്‍ സര്‍ക്കാര്‍ തന്നെ പെന്‍ഷന്‍ നല്‍കണമെന്നതാണ്‌ ജീവനക്കാരുടെ സംഘടനകളുടെ ആവശ്യം. ഒരു യുക്‌തിക്കും നിരക്കാത്ത കാര്യം. ഭാവിയില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ചേരാന്‍ പോകുന്നവര്‍ക്കു മാത്രമാണു പങ്കാളിത്ത പെന്‍ഷന്‍ ബാധകമാക്കുക എന്നു സര്‍ക്കാര്‍ സംശയങ്ങള്‍ക്കിടവരാത്ത വിധം വ്യക്‌തമാക്കിയിട്ടുണ്ട്‌. അതു തീരുമാനിക്കാനുള്ള അധികാരം മാറി മാറി വരുന്ന സര്‍ക്കാരുകള്‍ക്കാണ്‌. അത്‌ ജീവനക്കാരാണു തീരുമാനിക്കുക എന്ന വാദം വിചിത്രമാണ്‌. ഭാവിയില്‍ സര്‍ക്കാര്‍ ജോലിക്കു ചേരുന്നവരേയും തങ്ങളുടെ യൂണിയനില്‍ അംഗങ്ങളാക്കിയെടുക്കാന്‍ കഴിയുമെന്നതാണു യൂണിയന്‍ നേതാക്കളുടെ ഗൂഢലക്ഷ്യം.

ഏറ്റവും കൂടുതല്‍ കടം വാങ്ങി കൂട്ടിയിട്ടുള്ള സംസ്‌ഥാനമാണു കേരളം. ഓരോ കേരളീയനും 26000-ത്തില്‍പ്പരം ആളോഹരി കടക്കാരനാണ്‌. റവന്യൂ വരുമാനത്തിന്റെ 75 ശതമാനത്തിലധികം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിനും പെന്‍ഷനുമാണ്‌ ഇന്നു ചെലവഴിക്കുന്നത്‌. അഞ്ചുവര്‍ഷം കഴിയുമ്പോള്‍ നൂറു ശതമാനമായി ഉയരും.

അങ്ങനെയാണെങ്കില്‍ വികസന പ്രവര്‍ത്തനത്തിന്‌ ചെലവഴിക്കാന്‍ എവിടെനിന്നു പണം കണ്ടെത്തും. കേരളത്തിലെ മൂന്നരക്കോടി ജനങ്ങളില്‍ പത്തുലക്ഷം വരുന്ന ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വേണ്ടി തല ചായ്‌ക്കാന്‍ ഇടം പോലുമില്ലാത്തവരും കൂലിപ്പണിക്കാരും കര്‍ഷകത്തൊഴിലാളികളും മീന്‍പിടിത്തക്കാരും വഴിയോരക്കച്ചവടക്കാരുമെല്ലാം ജീവിതം തുലയ്‌ക്കണമെന്നാണോ സര്‍ക്കാര്‍ ജീവനക്കാരുടെ നിലപാട്‌? അവര്‍ക്കും പട്ടിണിയെങ്കിലും മാറ്റാന്‍ കഴിയുംവിധമുള്ള പെന്‍ഷന്‍ തുടങ്ങിയ ക്ഷേമപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തേണ്ടേ? അതിനുവേണ്ടിയുള്ള വ്യവസായ സാമ്പത്തിക വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ എവിടെനിന്നു സര്‍ക്കാര്‍ പണം കണ്ടെത്തും? കേരളത്തിലെ ജനം മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുവേണ്ടി ജീവിതം ഹോമിക്കണമെന്നാണോ അവകാശപ്പെടുന്നത്‌?

കേരളത്തില്‍ സാമ്പത്തിക വികസനത്തിനു വഴിതുറന്നപ്പോള്‍ അതിനെതിരേയാണു സര്‍ക്കാര്‍ ജീവനക്കാര്‍ നിലകൊണ്ടതെന്ന വേദനിപ്പിക്കുന്ന സത്യം അവര്‍ മറക്കരുത്‌. ലോകം മുഴുവന്‍ വാരിപ്പുല്‍കിയ കമ്പ്യൂട്ടറിനെ

അമേരിക്കന്‍ മൂരാച്ചികളുടെ യന്ത്രമെന്ന്‌ എതിര്‍ക്കുകയും അവ സംസ്‌ഥാന സെക്രട്ടേറിയറ്റില്‍ കൊണ്ടുവരാന്‍ ശ്രമിച്ചാല്‍ തങ്ങളുടെ മൃതശരീരത്തിന്റെ മുകളിലൂടെ മാത്രമേ സാധ്യമാവൂ എന്നു പറഞ്ഞുകൊണ്ടു സമരം നടത്തിയവരാണു സര്‍ക്കാര്‍ ജീവനക്കാര്‍. കാലത്തിന്റേയും ലോകത്തിന്റേയും മാറ്റം അറിയാതെ സമരത്തിനിറങ്ങിയവര്‍. കമ്പ്യൂട്ടര്‍വല്‍ക്കരണത്തെ സ്വീകരിക്കാന്‍ ആദ്യം കേരളം തയാറായിരുന്നെങ്കില്‍ ഐ.ടി. രംഗത്ത്‌ ഇന്ത്യയില്‍ മാത്രമല്ല, ലോകത്തില്‍ത്തന്നെ ഇന്നു കേരളം കൊടികുത്തി വാഴുകയും നൂറുകണക്കിനു കോടി രൂപ കേരളം വരുമാനമുണ്ടാക്കുകയും ചെയ്യുമായിരുന്നു.

ജനത്തിനെതിരേ സമരം ചെയ്യാനല്ല സര്‍ക്കാര്‍ ജീവനക്കാര്‍ക്കു സംഘടനകള്‍ നേതൃത്വം നല്‍കേണ്ടത്‌. മറിച്ച്‌ അവരെ സാമൂഹിക പ്രതിബദ്ധതയുള്ളവരായി മാറ്റാനാണ്‌ ആത്മാര്‍ഥമായ ശ്രമം നടത്തേണ്ടത്‌. വഴിവക്കിലും ചേരിപ്രദേശങ്ങളിലും നരകിച്ചു ജീവിക്കുന്ന ഇല്ലായ്‌മക്കാര്‍ക്ക്‌ തുഛമായ വിലയ്‌ക്കു ഭക്ഷണം നല്‍കാന്‍ ദാരിദ്ര്യരേഖയ്‌ക്കു താഴെയുള്ളവര്‍ക്കായി കൊണ്ടുവന്ന ബി.പി.എല്‍. കാര്‍ഡുകള്‍ സ്വന്തം പേരിലാക്കി ചൂഷണം നടത്തിവന്നത്‌ ഇരുപത്തിനാലായിരം സര്‍ക്കാര്‍ ജീവനക്കാരായിരുന്നു എന്നു കണ്ടെത്തിയ സംസ്‌ഥാന സര്‍ക്കാര്‍ തന്നെയാണ്‌ എന്നോര്‍ക്കണം. ബി.പി.എല്‍. കാര്‍ഡ്‌ കൊടുക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ തന്നെ സ്വന്തം പേരിലാക്കി എന്ന ഹീനവൃത്തി. അവരെയൊക്കെ നേര്‍വഴിക്കു കൊണ്ടുവരാന്‍ ആദ്യം സമരനേതാക്കള്‍ ശ്രമിക്കട്ടെ, എന്നിട്ടു മതി ബാക്കിയെല്ലാം.

Anonymous said...

ഏഴുമണിക്കൂര്‍ കൂലിപ്പണി ചെയ്യുന്ന തമിഴ്‌നാട്ടുകാരായ തൊഴിലാളിസ്‌ത്രീക്ക്‌ പ്രതിദിനം കുറഞ്ഞ കൂലി അഞ്ഞൂറു രൂപയാണ്‌. എന്നുവച്ചാല്‍ പ്രതിമാസം പതിനയ്യായിരം രൂപ. അതേസമയം, മൂന്നും നാലും വര്‍ഷം നഴ്‌സിംഗ്‌ പഠിച്ച നഴ്‌സിന്‌ ശമ്പളം രണ്ടായിരത്തി അഞ്ഞൂറു രൂപ. എത്രയോ ഹീനമായ ഈ ചൂഷണം നടത്തുന്നവര്‍ മെത്രാന്മാരും വൈദികരുമാണെന്നതാണു ദുഃഖകരം.

WHEN THIS NURSES COME TO USA OR UAE THIS PRIESTS AND BISHOPS ARE THEIR BEST FRIENDS ,THEY WILL CONTINUE THEIR പിടിച്ചുപറി AGAIN!

IN AMERICA SERO CHURCHES FUNDED BY NURSES MONEY ! WITHOUT THIS NURSES MONEY SERO CHURCHES WILL BE A ZERO... IN USA AND ABROAD!

Anonymous said...

റോഡില്‍ പിടി മുറുകി, ബാറില്‍ കുടി കുറഞ്ഞു; മദ്യവില്‍പ്പന പക്ഷേ റെക്കോഡ


കോട്ടയം/കൊച്ചി/തിരുവനന്തപുരം: മൂവന്തി കഴിഞ്ഞാല്‍ മോന്തി നാലു കാലില്‍ വീട്ടിലെത്തിയിരുന്ന ശരാശരി മലയാളിക്കുടിയന്‍മാര്‍ ശീലങ്ങള്‍ മാറ്റുന്നു. ബാറുകളില്‍നിന്ന്‌ അടിച്ചു 'വീലായി' വണ്ടിയുമെടുത്ത്‌ റോഡിലിറങ്ങിയാല്‍ പണ്ടത്തേപ്പോലെയല്ല, 'ഊതി' പിടിക്കപ്പെട്ടാല്‍ ഊരിപ്പോരാനാകില്ല. 3000 മുതല്‍ 10,000 വരെ പിഴ മാത്രമല്ല ഡ്രൈവിംഗ്‌ ലൈസന്‍സ്‌ തന്നെ റദ്ദാക്കപ്പെട്ടേക്കാം. കോടതി കാത്തുനില്‍പ്പു വേറേ. അതുകൊണ്ടുതന്നെ കുടിയന്‍മാര്‍ ഇപ്പോള്‍ റിസ്‌ക്കെടുക്കാതെ ക്യൂ നിന്നു സാധനം വാങ്ങി എത്രയും വേഗം വീടണയുകയാണത്രേ 'വൈകിട്ടത്തെ പരിപാടി'. ബാറുകളില്‍ കച്ചവടം കുറഞ്ഞെന്ന്‌ ഉടമകള്‍തന്നെ പറയുന്നു. റോഡുകളിലെ പരിശോധന കര്‍ശനമാക്കിയതോടെ മദ്യപിച്ചുള്ള വാഹനാപകടങ്ങള്‍ കുറഞ്ഞെന്നു പോലീസും. ബാറില്‍ കച്ചവടം കുറഞ്ഞാലും മദ്യവില്‍പ്പനയില്‍ കേരളത്തിന്റെ കുപ്രസിദ്ധി മേലോട്ടുതന്നെയെന്നു ബിവറേജസ്‌ കോര്‍പറേഷന്റെ കണക്കുകള്‍. കെട്ടിയവന്റെ കുടി കുറഞ്ഞിട്ടില്ലെങ്കിലും വീട്ടിലിരുന്നായതിനാല്‍ അത്രയും സമാധാനമെന്നു ചില വീട്ടമ്മമാരെങ്കിലും അടക്കം പറയുന്നു. മൊത്തത്തില്‍ മലയാളി സ്വന്തം 'മദ്യനയം' തിരുത്തുന്നു. കഴിഞ്ഞ രണ്ടുമാസത്തിനിടെയാണത്രേ ബാറുകളില്‍ കുടിയിങ്ങനെ കുറഞ്ഞത്‌. ബാറുകളുടെ സമയം കോര്‍പറേഷനിലും പഞ്ചായത്തിലും വ്യത്യസ്‌തമായി ക്രമീകരിച്ചതോടെ വില്‍പ്പന 10 ശതമാനത്തിലേറെ കുറഞ്ഞതായി ബാര്‍ ആന്‍ഡ്‌ റസ്‌റ്റൊറന്റ്‌ അസോസിയേഷന്‍ സംസ്‌ഥാന പ്രസിഡന്റ്‌ ഡി. രാജ്‌കുമാര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി മദ്യപിച്ചു വാഹനമോടിക്കുന്നവര്‍ക്കെതിരേ പോലീസ്‌ നടപടി കര്‍ശനമാണ്‌. ജൂലൈയില്‍ മാത്രം കോട്ടയം ജില്ലയില്‍ 3600 കേസുകളാണ്‌ മദ്യപിച്ചു വാഹനമോടിച്ചതിനു രജിസ്‌റ്റര്‍ ചെയ്‌തു പിഴയടപ്പിച്ചത്‌.

ബാറുകളുടെ പ്രവര്‍ത്തനസമയം മൂന്നുമണിക്കൂര്‍ കുറച്ചിട്ടും മദ്യപിച്ചു വാഹനമോടിക്കുന്നവരെ ഓടിച്ചിട്ടു പിടിച്ചിട്ടും കേരളത്തില്‍ മദ്യവില്‍പ്പന നാള്‍ക്കുനാള്‍ മേലോട്ടുതന്നെ. സാമ്പത്തികവര്‍ഷത്തിന്റെ ഒന്നാംപാദത്തില്‍ 275 കോടി രൂപയുടെ വില്‍പ്പനവര്‍ധന. ബിവറേജസ്‌ കോര്‍പറേഷന്റെ അധികവിറ്റുവരവ്‌ ഇക്കൊല്ലം 1000 കോടി കടക്കും. കള്ളുഷാപ്പുകളുടെയും ബിവറേജ്‌ ഔട്ട്‌ലെറ്റുകളുടെയും പ്രവര്‍ത്തനസമയം കുറയ്‌ക്കാതെ ബാറുകളുടേതു മാത്രം കുറയ്‌ക്കുന്നതുകൊണ്ട്‌ മദ്യനിയന്ത്രണം ഫലപ്രദമാവില്ലെന്നും വാദമുണ്ട്‌

Anonymous said...

ഇടവക ഇടവകാരുടേതാണ്. ജനാധിപത്യതിരിഞ്ഞെടുപ്പിലൂടെ പ്രാബല്യത്തില്‍ വരുന്ന ഒരു പാരിഷകൗണ്‍സിലിന്റെ് അംഗീകാരത്തോടെയല്ലാതെ ഒരു വികാരിക്ക് സ്വന്ത ഇഷ്ടപ്രകാരം ഇടവകകാരുടെ ആവശ്യമില്ലാത്ത വിവരങ്ങള്‍ ശേഖരിക്കുവാന്‍ അനുവാദമില്ല. ഇതാണ് പാരിഷ് പാസ്റ്ററല്‍ കൗണ്‍സിലിനെ സംബന്ധിച്ചുള്ള നിയമം. ഫാ.ശാശേരി ഇപ്പോള്‍ ആവശ്യപ്പെടുന്നത് തികച്ചും തെറ്റായ നടപടിയാണ്. നാട്ടിലുള്ള നമ്മുടെ ബന്ധുക്കളുടെ വിവരങ്ങള്‍ കൈമാറുന്നതില്‍ നിന്നും ഇടവകക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണം. കാരണം നാട്ടിലുള്ള നമ്മുടെ ബന്ധുക്കളെ മുള്‍മുനയില്‍ നിര്‍ത്തിയിട്ട് വിദേശത്തുതാമസിക്കുന്ന നമ്മളെ അവരുടെ വരുതിയില്‍ കൊുവരുക എന്ന കിരാത നയമാണ് പുരോഹിതര്‍- മെത്രാന്‍മാരും ഇന്നുവരെ കൈകൊിട്ടുള്ളത്.
ജനാധിപത്യതിരിഞ്ഞെടുപ്പിലൂടെ ഇടവകയില്‍ ഒരു പാസ്റ്ററല്‍ കൗണ്‍സില്‍ പ്രാബല്യത്തില്‍ വരാതിരിക്കുന്നിടത്തോളംക്കാലം ഫാ.ശാശേരി അഭ്യര്‍ത്ഥന അപ്പാടെ ബഹിഷ്ക്കരിക്കുന്നതില്‍ നിയമപരമായി തെറ്റില്ല. വികാരിയുടെ ദൗത്യം പാരീഷ് കൗണ്‍സിലിന്റെ തീരുമാനങ്ങള്‍ നടപ്പിലാക്കുകയെന്നതാണ്. അല്ലാതെ നേരെമറിച്ചല്ല.
Koppan

reply

It is absolutely correct. Fr.Mathew Sasseril must call for a genral elction of the parishoners
first and listen to the decision of the PPC( Parish Pastoral council). This is the law which is recommended by the Church authorities in Rome.

The present step of Fr.Mathew Sasseril and Sec. George Josep
is not in accordance with law and hence it is illegal.

Anonymous said...

മേലധ്യക്ഷന്മാര്‍ക്ക്‌ ആകെയുള്ള ബന്ധം ചുറ്റും നില്‍ക്കുന്ന സ്വാര്‍ഥതാല്‍പര്യക്കാരായ സ്‌തുതിപാഠക സംഘത്തോടാണ്‌. സമൂഹത്തിന്റെ മറ്റേതെങ്കിലും മേഖലയില്‍ ഒരംഗീകാരവും നേടാന്‍ കഴിയാത്ത കുറെ ആളുകളാണ്‌ എപ്പോഴും സഭാധ്യക്ഷന്മാരുടെ സ്‌തുതിപാഠകരായി ചുറ്റും കൂടുന്നത്‌. കേരളത്തിലെ സഭകള്‍ക്ക്‌ ഏറ്റിരിക്കുന്ന ഏറ്റവും വലിയ ശാപവും ഇന്നിതാണ്‌.

Anonymous said...

അമേരിക്കയിലെ സീറോ മലബാര്‍ സഭയുടെ അധ : പധനത്തിനു കാരണം മറ്റൊന്നുമല്ല , കള്ള ഒപ്പുകള്‍ ശേഖരിച്ചു ഒരു വ്യാജ പ്രവാചകന്‍ അരമനയെന്ന പേരില്‍ ഒരു ഈറ്റില്ലം രൂപപ്പെടുത്തി അവിടുത്തെ മെത്രാനായി
സ്ഥാനമേറ്റു . അന്ന് തുടങ്ങി ഈ നിമിഷം വരെ അമേരിക്കന്‍ സീറോമലബാര്‍ സഭയില്‍ പല്ലുകടിയും കരച്ചിലും തുടങ്ങി . മെത്രാന്റെ കുത്തഴിഞ്ഞ ജീവിതരീതിയും വിശ്വാസ യോഗ്യമല്ലാത്ത പല അനാചാരങ്ങളും കൊണ്ട്
സഭയെ അലങ്കോലപ്പെടുത്തി സഭയേയും സഭാവിശ്വാസികളെയും തീരാ ദു : ഖത്തിലാക്കി . തികച്ചും അപകാസ്യമായ പ്രകടനം ആണ് അങ്ങേരു കൈകൊണ്ടതും ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്നതും . അല്പന് അര്‍ത്ഥം
കിട്ടിയാല്‍ അര്‍ദ്ധരാത്രിക്ക് കുടപിടിക്കും എന്ന് കേട്ടിട്ടുണ്ട് , ഏതാണ്ട് അതുപോലെയൊക്കെത്തന്നെ ഇതും . വിവരക്കേട് അല്ലാതെന്തു പറയാന്‍ . ഈ വിവരക്കേടുമൂലം സഭയിലുണ്ടായ ഭിന്നിപ്പ് പറയാതെതന്നെ ഏവര്‍ക്കും
ഇതിനോടകം മനസിലായിട്ടുണ്ടാകും . ഇന്ന് പള്ളികളില്‍ ചെന്നാല്‍ കര്‍ത്താവിന്റെ രൂപമില്ല . പകരം പൈശാചികമായ എന്തോ പള്ളികളില്‍ പ്രതിഷ്ടിച്ചിരിക്കുന്നു . കര്‍ത്താവിന്റെ ആലയം പിശാചിന്‍റെ ആലയമായി
മാറ്റി നമ്മുടെ അങ്ങാടിയും കൂട്ടരും . ഇവനെയൊക്കെ തൊഴിച്ചാലുണ്ടല്ലോ കേരളത്തില്‍ ചെന്നിട്ടെ തോഴി നിര്‍ത്താവൂ . അത്രക്കും അനീതിയാണ് ഈ കള്ള പിതാവ് നമ്മളോടും സഭയോടും ചെയ്തത് . കൂട്ടിനു കുറെ
വിവരദോഷികളായ പാതിരിമാരും .

Anonymous said...

നമ്മുടെ ശബള വിവരങ്ങള്‍ ചോദിക്കുവാന്‍ ഫാ.ശശേരിക്കെന്നല്ല ബിഷപ്പ് അങ്ങാടിയത്തിനു അധികാരമില്ലാ. നോ കമന്റന്‍സ് എന്നഴെുതി അയച്ച ആള്‍ക്കു തിരിച്ചയക്കുകയാണു വേണ്ടത്. എന്ത് ഉദ്ദേശംവെച്ചാണ് സെക്ക്രട്ടറി ജോര്‍ജ് ജോസഫ് ഫാ.ശാശേരിയുടെ വേണ്ടാധീനത്തിനു കൂട്ടുനില്‍ക്കുന്നത്? വിവരമില്ലായ്മ കൊണ്ടാണോ?

Anonymous said...

To the attention of Fr.Sasseril and Secretary George Joseph.
Please do not act as dictators

It is now necessary to conduct a general election to form a Parish Pastoral Council as per the rules.

"By reason of the knowledge, competence or predominance which they have, the laity are empowered - indeed sometimes obliged - to manifest their opinion on those things which pertain to the good of the Church." Dogmatic Constitution on the Church

Anonymous said...

കുടിശ്ശിക തീര്‍ക്കാത്തവരുടെ കുഞ്ഞുങ്ങളെ മത ബോധന ക്ലാസ്സില്‍ ഇരുത്താത്ത സസ്ശേരി ഇനി കുടിശ്ശിക തീര്‍ക്കാത്തവരുടെ കുഞ്ഞുങ്ങളുടെ കല്യാണവും നടത്തുകയില്ല അതുപോലെ തന്നെ കുടിശ്ശിക തീര്‍ക്കാത്തവരുടെ ശവമടക്കും സസ്ശേരി നടത്തുകയില്ല. കൊപ്പലിലെ കൊപ്പെന്‍മാരെ സസ്ശേരി പാഠം പഠിപ്പിക്കും
http://jesus-world-government.blogspot.com/

George kuttikattu said...

George kuttikattu,Germany said...

ഭരണങ്ങാനത്ത് പുതിയ ബസ്ലിക്കയും പാലായ്ക്കു പുതിയ കര്‍ദ്ദിനാളും ഉണ്ടാകുന്നു ?
( ജോര്‍ജു കുറ്റിക്കാട്ട് ,ജര്‍മ്മനി.)
പാലായില്‍ പുതിയ സഹായ മെത്രാനായി ഫാ.മുരിക്കന്‍ പ്രഖ്യാപിക്കപ്പെട്ടതോടെ ,അഭ്യൂഹങ്ങളുടെ തിരശീല വീണ്. കേരളത്തിനു രണ്ടാമതൊരു കര്‍ദ്ദിനാളിനെ
ഭരണങ്ങാനം കേന്ദ്രമാക്കി വാഴിക്കുവാനുള്ള സാദ്ധ്യതകള്‍ പൂര്‍ത്തിയായി വരുന്നു എന്ന് അനൌദ്യോഗിക കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. നിലവില്‍ പാലാ മെത്രാനായിരിക്കുന്ന കല്ലറങ്ങാട്ട് പിതാവു തന്നെ യായിരിക്കും പുതിയ കര്‍ദ്ദിനാള്‍ ആവുക എന്ന് സ്ഥിരീകരിക്കാത്തതും എന്നാല്‍ വിശ്വസനീയമായതുമായ സൂചനകള്‍ നല്‍കി ചില കേന്ദ്രങ്ങള്‍ അഭിപ്രായപ്പെട്ടു. ഇതിനു മുന്നോടിയായി ഭരണങ്ങാനത്ത് പുതിയ ഒരു ബസിലിക്ക നിര്‍മ്മിക്കപ്പെടുമെന്നും പറയുന്നു. എന്തായാലും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ വിശുദ്ധസ്ഥലം കേന്ദ്രീകരിച്ചു കര്‍ദ്ദിനാള്‍ ആസ്ഥാനം ഉണ്ടാകുന്നത് എന്തുകൊണ്ടും ഏറ്റവും ഉചിതമാണ്.