Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Wednesday, August 15, 2012

സഭയിലൊരു മാറ്റത്തിന്റെ മന്ദമാരുതന്‍ (സഭാനവീകരണ സംവാദം)

ഫാ. ഡേവീസ് കാച്ചപ്പിള്ളി 

പ്രൊഫസര്‍ പി.ടി. ചാക്കോ 2012 ജൂലൈ 25 ലെ സത്യദീപത്തില്‍ എഴുതിയ 'അല്‍മായചിന്തകള്‍ക്ക് തീ പിടിക്കുമ്പോള്‍' എന്ന ലേഖനം സീറോ മലബാര്‍ സഭയുടെ നവീകരണത്തിനായുള്ള പരിശുദ്ധാത്മാവിന്റെ തീനാളമോ മന്ദമാരുതനോ ആണെന്ന് വിശേഷിപ്പിക്കട്ടെ. ഈ ലേഖനം സത്യദീപത്തില്‍ പ്രസിദ്ധീകരിച്ചു എന്നതു തന്നെ സഭയുടെ നവീകരമത്തിനു വേണ്ടിയുള്ള പരിശുദ്ധാത്മാവിന്റെ അത്ഭുതകരമായ ഇടപെടലാണെന്നാണ് എന്റെ വിശ്വാസം. ലേഖകന്റെ വാക്കുകളുടെ അടിസ്ഥാനത്തില്‍ സഭാനവീകരണത്തിനായുള്ള ഏതാനും ചിന്തകള്‍ പങ്കുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കയാണ്. 

1. 'സഭയുടെ പ്രസിദ്ധീകരണങ്ങള്‍ മുഴുവനും സഭാനേതൃത്വത്തിന്റെ കൈവശത്തിലാണ്. അതില്‍ സ്വതന്ത്രമായി അഭിപ്രായങ്ങള്‍
പറയാന്‍ പലപ്പോഴും അവസരങ്ങള്‍ ഇല്ല. നമ്മുടെ പ്രസിദ്ധീകരണങ്ങളില്‍ അച്ചടിച്ചു വരുന്ന പലതും പലര്‍ക്കും ഉപകാരപ്രദമല്ല.'
പ്രതികരണം : എന്റെ ഇന്നോളമുള്ള അനുഭവങ്ങള്‍ ഇപ്പറഞ്ഞതിന് തെളിവാണ്. സഭാധികാരികളുടേയോ സഭാപ്രവര്‍ത്തനങ്ങളുടേയോ അപാകതകള്‍ സഭയുടെ നന്മയ്ക്കുവേണ്ടി ക്രിയാത്മകവും വിമര്‍ശനാത്മവുമാക്കിക്കൊണ്ട് എഴുതി അയച്ച ലേഖനങ്ങള്‍ വളരെ ചുരുക്കമായി മാത്രമെ സത്യദീപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളൂ. എന്നാല്‍ അവയെല്ലാം വൈദികരും അല്‍മായരും സ്വതന്ത്രമായി നടത്തുന്ന നസ്രാണിദീപം, അല്‍മായ ശബ്ദം, സത്യജ്വാല, സോള്‍ ആന്റ് വിഷന്‍, ഓശാന, കാത്തലിക് യൂണിയന്‍ വാര്‍ത്തകള്‍ തുടങ്ങിയവയില്‍ പ്രസിദ്ധീകരിക്കാറുണ്ട്. സത്യദീപത്തില്‍ പ്രസിദ്ധീകരിക്കാത്തതിന്റെ കാരണം അന്വേഷിച്ചപ്പോള്‍ എഡിറ്ററുടെ മറുപടി ഇപ്രകാരം : 'അച്ചന്‍ പറയുന്നതൊക്കെ ശരിയാണ്; പക്ഷെ, ഞങ്ങളുടെ കൈകള്‍ കെട്ടപ്പെട്ടിരിക്കയാണെന്ന് അച്ചനറിയാമല്ലോ.' പി.ടി. ചാക്കോയുടെ പ്രസ്താവന എത്രയോ സത്യം. 'സഭാപ്രസിദ്ധീകരണങ്ങള്‍ മുഴുവനും സഭാനേതൃത്വത്തിന്റെ കൈകളിലാണ്.' എനിക്കു പറയാനുള്ളത് എന്താണെന്നോ ? സഭ മുഴുവനും മേലധ്യക്ഷന്മാരുടെ ബന്ധനത്തിലാണ്. തലോരിലെ ഇടവകപ്രശ്‌നം ലോകം മുഴുവന്‍ വാര്‍ത്തയായപ്പോള്‍ ദീപിക ദിനപത്രം അവ മൂടിവച്ചു. കാരണം, പ്രശ്‌നത്തിന്റെ ഉത്തരവാദി തൃശൂര്‍ രൂപാതാധ്യക്ഷനായിരുന്നു. അതേസമയം 'ദീപിക സത്യത്തിന്റെ നാക്ക്' എന്നാണ് രൂപതാധ്യക്ഷന്റെ പ്രസ്താവന. ഈ ശൈലി സഭയ്ക്ക് നന്മയല്ല, തിന്മയാണ് എന്ന തിരിച്ചറിവാണ് ഇപ്പോഴെങ്കിലും സഭയ്ക്കുണ്ടാകേണ്ടത്.
ഇത്തരം അനുഭവങ്ങള്‍ കേരളത്തിലെ മറ്റനവധി കത്തോലിക്ക എഴുത്തുകാര്‍ക്കും ഉണ്ടാകും എന്നുറപ്പാണ്. പലരും എന്നോടിക്കാര്യം പറഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനം എന്താണ് ? സഭാനേതൃത്വം തെറ്റ് തിരുത്താന്‍ തയ്യാറല്ല. ഫലമോ ? കത്തോലിക്കാ എഴുത്തുകാരുടെ ക്രിയാത്മക ചിന്തകള്‍ സഭയുടെ നന്മയ്ക്കും വളര്‍ച്ചയ്ക്കും ഉപകരിപ്പിക്കാനായിട്ടില്ല. അവരുടെ ക്രിയ്ത്മകവും വിമര്‍ശനാത്മകവുമായ ചിന്തകളും നിരൂപണങ്ങളും യഥാസമയം കത്തോലിക്കാ മാസികകളില്‍ പ്രസിദ്ധീകരിച്ചിരുന്നെങ്കില്‍ ഇന്ന് സഭയ്ക്കാകമാനം അവഹേളനമായിരിക്കുന്ന അധികാര ദുര്‍വിനിയോഗങ്ങളും നിയമലംഘനങ്ങളും അഴിമതികളും, ഏകാധിപത്യ നടപടികളും, തന്മൂലമുള്ള പ്രശ്‌നങ്ങളും ഉണ്ടാകുമായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. സഭാനേതൃത്വം ക്രിയാത്മകമായ നിരൂപണങ്ങളും വിമര്‍ശനങ്ങളും സ്വീകരിക്കുന്നില്ലെന്നു മാത്രമല്ല, വിമര്‍ശിക്കുന്നവരെ അടച്ചാക്ഷേപിച്ച് നിശ്ശബ്ദരാക്കാനും സമൂഹത്തില്‍ അവഹേളിക്കാനുമുള്ള ശൈലികളാണ് ഇന്നും സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. രണ്ടായിരം ആണ്ടില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ സഭയുടെ മുന്‍കാല തെറ്റുകള്‍ക്ക് പരസ്യമായി മാപ്പ് പറഞ്ഞതുപോലെ അടുത്ത നൂറ്റാണ്ടിലെ മാര്‍പ്പാപ്പയുടെ കാലം വരെ കാത്തിരിക്കേണ്ടിവരും ഇത്തരം തെറ്റുകള്‍ മനസ്സിലാക്കാനും മാപ്പ് പറയാനും. അപ്പോഴേക്കും സഭയുടെ സ്ഥിതി എന്തായിരിക്കും എന്ന് ഊഹിക്കാവുന്നതാണ്.

രണ്ടാംവത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രബോധനത്തില്‍ സഭയുടെ നന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചു വരുന്ന സ്വതന്ത്രസംഘടനയായ കാത്തലിക് ഫെഡറേഷനെ തൃശൂര്‍ രൂപതാകേന്ദ്രം 'വ്യാജസംഘടന' എന്ന് പരസ്യമായ പത്രപ്രസ്താവനയിലൂടെ അവഹേളിച്ചത് എത്രയോ നിന്ദ്യമായ പ്രവര്‍ത്തിയാണ്. സ്വതന്ത്രസംഘനകള്‍ ഉണ്ടാകേണ്ടത് സഭയുടെ വളര്‍ച്ചയ്ക്കും നവീകരണത്തിനും വളരെ ആവശ്യവും ഉപകാരപ്രദവുമാണ് എന്ന കൗണ്‍സിലിന്റെ പ്രബോധനം തൃശൂര്‍ രൂപതാധ്യക്ഷന്‍ വായിച്ചിട്ടില്ല എന്നല്ലേ ഇത് വ്യക്തമാക്കുന്നത്. 'വിശുദ്ധ ലിഖിതങ്ങളും ദൈവത്തിന്റെ ശക്തിയും അറിയാത്തതുകൊണ്ടല്ലേ, നിങ്ങള്‍ക്ക് തെറ്റ് പറ്റുന്നത്' (മാര്‍ക്ക് 12:24) എന്ന തിരുവചനം ഇവിടെ പ്രസക്തമാണ്. സഭയുടെ കാനോന്‍ നിയമങ്ങളും രൂപതാനിയമങ്ങളും സഭയുടെ പാരമ്പര്യങ്ങളും അവയുടെ ചൈതന്യവും രൂപതാധ്യക്ഷന്‍ ശരിയായി ഗ്രഹിച്ചിരുന്നെങ്കില്‍ സഭയുടെ നിയമങ്ങള്‍ അവഗണിച്ചു കൊണ്ടുള്ള ഇടവക പുനഃക്രമീകരണ നടപടിയിലൂടെ തലോര്‍ ഇടവകയെ ഭിന്നിപ്പിച്ച് നശിപ്പിക്കുമായിരുന്നോ ? 'വെളിപ്പെടുത്തപ്പെടാതെ മറഞ്ഞിരിക്കുന്നത് യാതൊന്നുമില്ല” എന്ന തിരുവചനം ശ്രദ്ധിക്കാത്തതു കൊണ്ടല്ലെ, ഒട്ടനവധി കൃത്രിമങ്ങളുപയോഗിച്ച് ഇടവക പുനഃക്രമീകരണത്തിന് തലോരില്‍ വഴിയൊരുക്കിയത്. ? വിശ്വാസികളുടെ ആത്മീയ സുസ്ഥിതിയെപ്പറ്റി മുന്‍നോട്ടമുണ്ടായിരുന്നെങ്കില്‍, തലോര്‍ ഇടവകയുടെ ആത്മീയ അധഃപതനത്തിന് ഇടയാക്കിയ ഇടവക പുനഃക്രമീകരണം രൂപതാധ്യക്ഷന്‍ നടത്തുമായിരുന്നോ ? (vat. Bishop. No.32). മാര്‍ വര്‍ക്കി പിതാവിന്റെ കമ്മീഷനായ മെത്രാന്‍ സമിതിയെക്കൊണ്ട് സത്യസന്ധമല്ലാത്ത പ്രസ്താവന പറയിപ്പിച്ച് തന്റെ നടപടി അംഗീകരിപ്പിക്കാന്‍ ശ്രമിച്ച രൂപതാധ്യക്ഷന്‍, റോമന്‍ അധികാരികളെപ്പോലും തന്റെ അധികാര സ്വാധീനത്തില്‍ തെറ്റിദ്ധരിപ്പിച്ച് തലോര്‍ നടപടിയെ അടിച്ചേല്പിക്കാന്‍ ശ്രമിച്ചെന്ന് വരും, പക്ഷെ, നീതിമാനായ ദൈവവും നിഷ്‌ക്കളങ്കരായ വിശ്വാസികളും തലോര്‍ നടപടി ഒരു കാലത്തും അംഗീകരിക്കയില്ല. കാരണം, സത്യത്തിനോ, നീതിക്കോ, സഭയുടെ നിയമങ്ങള്‍ക്കോ എതിരായ നടപടിയാണത്. തന്മൂലം ഈ നടപടി അന്യായമായി അടിച്ചേല്പിക്കാന്‍ ശ്രമിക്കുന്നവര്‍ സഭയിലെ ശീശ്മകളാകില്ലെ ? 
സത്യസഭയില്‍ എന്തുകൊണ്ട് ഇത്രമാത്രം അനീതികള്‍ ഉണ്ടാകുന്നു എന്നതിന്റെ കാരണം മാര്‍ വര്‍ക്കി പിതാവ് വെളിപ്പെടുത്തിയ തന്റെ ദര്‍ശനത്തില്‍ കാണാനാകും :-“സീറോ മലബാര്‍ സഭയെ സാത്താന്‍ ബാധിച്ചിരിക്കുന്നു”. (നസ്രാണി ദീപം - ജൂലൈ 2012). സാത്താനെ പരാജയപ്പെടുത്തണമെങ്കില്‍ സഭാധികാരികള്‍ യേശുവിന്റെ മാതൃകയിലും പ്രബോധനത്തിലും പ്രാര്‍ത്ഥനയിലൂടെയും ഉപവാസത്തിലൂടേയും ദൈവശക്തി സ്വീകരിക്കേണ്ടിയിരിക്കുന്നു. രാഷ്ട്രീയക്കാരുടെ ശൈലിയില്‍ അനുദിനം പകലന്തിയോളം ഉദ്ഘാടകരും അദ്ധ്യക്ഷരും കാര്‍മ്മികരുമായി നടന്നാല്‍ ഇതിന് സമയം കിട്ടുമോ ? ഇതാണോ മെത്രാന്മാര്‍ക്ക് സഭ നല്‍കിയിരിക്കുന്ന ജോലികള്‍ ? വരുന്ന കത്തുകള്‍ക്ക് സാമാന്യമര്യാദ പാലിച്ച് മറുപടി നല്‍കാന്‍ പോലും നമ്മുടെ മേലധ്യക്ഷന്മാര്‍ക്ക് സമയമില്ല; അജഗണത്തിന്റെ പ്രശ്‌നങ്ങളില്‍ ചിന്തയില്ല എന്നല്ലെ ഇതു വ്യക്തമാക്കുന്നത്. ഒരു എഴുപതുകാരന്‍ എനിക്കയച്ച കത്തിലെ വരികള്‍ ഇപ്രകാരം : “കേരളത്തിലെ മെത്രാന്മാര്‍ ലഭിക്കുന്ന കത്തിനോ, നിവേദനങ്ങള്‍ക്കോ മറുപടി അയയ്ക്കാറില്ല. വള്ളോപ്പിള്ളി പിതാവും പവ്വത്തില്‍ പിതാവും മറുപടി നല്‍കാറുണ്ട്. N.S.S. ന്റെയും S.N.D.P. യുടേയും തലപ്പത്തിരിക്കുന്നവര്‍ ഉടനടി മറുപടി നല്‍കും. ഇതൊന്നും മെത്രാന്മാര്‍ക്ക് ബാധകമല്ല; ബോസ്‌കോ മെത്രാന്‍, മറുപടി അയയ്ക്കണമെന്ന് എഴുതിയാല്‍ മറുപടി അയയ്ക്കും. ഗൗരവമായ തെറ്റ് ചെയ്തവരെ ശിക്ഷിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ സദാചാരബോധം നമ്മുടെ നേതൃത്വത്തിനില്ല”. ഞാനൊരു സത്യം പറയട്ടെ. സി.എം. ഐ. ജനറാളച്ചന്‍ പല മെത്രാന്മാരേക്കാളും തിരക്കുള്ള അധികാരിയാണ്. അദ്ദേഹം എല്ലാ കത്തുകള്‍ക്കും മറുപടി നല്‍കും എന്നത് എന്റെ അനുഭവമാണ്. അതുകൊണ്ട്, സീറോ മലബാര്‍ സഭയെ രക്ഷിക്കണമെങ്കില്‍ സഭാ മേലധ്യക്ഷന്മാരുടെ ജീവിതശൈലിയില്‍ അടിസ്ഥാനപരമായ അഴിച്ചുപണികള്‍ നടത്താന്‍ മെത്രാന്‍ സിനഡും അല്‍മായ- വൈദിക- സന്യസ്ത സിനഡും സംയുക്തമായി ശ്രമിക്കേണ്ടിയിരിക്കുന്നു. അതിനുമുമ്പ് മെത്രാന്മാരെയും വൈദികരെയും കുറിച്ച് അല്‍മായരില്‍ നിന്നൊരു അഭിപ്രായ സര്‍വ്വെ എടുപ്പിക്കണം. തലോര്‍പള്ളിപണിയുടെ സര്‍വ്വെ തൃശൂര്‍ മെത്രാന്‍ പൂഴ്ത്തി വച്ച് നുണപ്രസ്താവനയിറക്കിയതു പോലെയാകാന്‍ ഇടയാകരുത്. എങ്കില്‍ സഭയെ വളര്‍ത്താനാകും. യേശു നല്‍കിയ മാതൃക അതാണല്ലോ:“എന്നെപ്പറ്റി നിങ്ങളും മറ്റുള്ളവരും എന്താണ് പറയുന്നത്”, സഭാനേതൃത്വത്തിന് ഇതിനുള്ള ചങ്കൂറ്റം ഉണ്ടാകുമോ ?

2. “രണ്ടാംവത്തിക്കാന്‍ കൗണ്‍സിലില്‍ പ്രകടമാക്കിയ ഉന്നത ചിന്താഗതികള്‍ അനുസരിച്ചുള്ള മുന്നേറ്റം സഭാതലത്തില്‍ ഉണ്ടായിട്ടില്ല”. 
പ്രതികരണം : ഇക്കാര്യത്തില്‍ സഭാനേതൃത്വത്തിനും ബഹുഭൂരിഭാഗം വിശ്വാസികള്‍ക്കും അവബോധം ഇല്ല എന്നതാണ് സത്യം.കൗണ്‍സില്‍ പ്രബോധങ്ങള്‍ പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്തിട്ടുണ്ടോ. അല്‍മായ പങ്കാളിത്തം, അജപാലന നവീകരണം, അധികാരവികേന്ദ്രീകരണം എന്നിവ പ്രത്യേകം ശ്രദ്ധേയമാണ്. സഭാസിനഡിലും, സഭയുടെ പ്രവര്‍ത്തനമേഖലകളിലും ആനുപാതികവും ഉത്തരവാദിത്വപൂര്‍ണ്ണവുമായ പ്രാതിനിധ്യം അല്‍മായര്‍ക്ക് ഉണ്ടായിട്ടില്ല. അല്‍മായര്‍ ഇന്നും സഭയില്‍ “നോക്കുകുത്തി”കളല്ലെ ? സഭനവീകരണത്തേയും കൂട്ടായ്മയേയും ശക്തീകരിക്കാനുതകുന്ന “ഡയലോഗ്” നടക്കുന്നുണ്ടോ? ഒരു പള്ളിപണിയുടെ പേരിലാരംഭിച്ച തൃശൂര്‍ രൂപതയില്‍പെട്ട തലോരിലെ ഇടവക പ്രശ്‌നം മെത്രാന്റെ ഏകാധിപത്യനടപടിയിലൂടെ ഇടവകയുടെ നാശത്തിലെത്തിയതിന്റെ കാരണം കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ മെത്രാനും ഇടവകക്കാരുമായി യാഥാര്‍ത്ഥ്യബോധത്തോടെയുള്ള ഡയലോഗ് ഉണ്ടായില്ല എന്നതാണ്. ഇതുപോലെ ഞാറയ്ക്കല്‍, മലയാറ്റൂര്‍ എന്നിങ്ങനെ എത്രയോ പ്രശ്‌നങ്ങള്‍ സഭയിലുടനീളം കീറാമുട്ടികളായി തുടരുന്നു. അടിസ്ഥാനകാരണം രൂപതാധ്യക്ഷന്മാരുടെ ഏകാധിപത്യ കസേരകള്‍ തന്നെ. “ഡയലോഗ്” കൗണ്‍സിലിന്റെ കടലാസില്‍ മാത്രവും ! ലിറ്റര്‍ജിയുടെ ഭാഷാമാധ്യമം മലയാളമാക്കിയെന്നതില്‍ ലിറ്റര്‍ജി നവീകരണം അവസാനിപ്പിച്ചിരിക്കയാണ്. അര്‍ത്ഥശൂന്യമായ കല്‍ദായവത്ക്കരണമല്ലെ ഇപ്പോള്‍ കൊടുങ്കാറ്റായി സമൂഹത്തെ ഛിന്നഭിന്നമാക്കുന്നത്. കാലോചിതമല്ലാത്തതും, അന്ധവിശ്വാസത്തിലേക്ക് നയിക്കുന്നതുമായ ആചാരാനുഷ്ഠാനങ്ങളും നേര്‍ച്ചകാഴ്ച്ചകളും കത്തോലിക്കാസഭയെ വര്‍ദ്ധമാനമായ രീതിയില്‍ കച്ചവടസഭയും, സത്യസഭയെ തട്ടിപ്പുസഭയും ആക്കിക്കൊണ്ടിരിക്കുകയല്ലെ? അവയെ സഭയുടെ ചൈതന്യത്തില്‍ നവീകരിക്കാനായോ ? ഒരു ഉദാഹരണം പ്രസ്താവിക്കട്ടെ. ഞാന്‍ വികാരി യായിരുന്ന തലോര്‍ ഇടവകയില്‍ ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളുടെ അടിസ്ഥാനത്തില്‍ പുണ്യവതിയുടെ ഊട്ടുതിരുനാളിനുമുമ്പ്, ഇരുകൂട്ടരുമായി ഡയലോഗ് നടത്തി പ്രശ്‌നം പരിഹരിക്കാം എന്ന് ഞാന്‍ രൂപതാധ്യക്ഷനോട് അപേക്ഷിച്ചു. അതിന് രൂപതാധ്യക്ഷന്റെ മറുപടി : “വഴക്ക് തീര്‍ത്തിട്ടൊന്നും തിരുനാള് നടത്താനാകില്ല; അച്ചന്‍ തിരുനാള് നടത്തിക്കോ”. വികലമായ ആത്മീയത! വഴക്ക് തീരാതിരിക്കണം എന്നതായിരുന്നു രൂപതാധ്യക്ഷന്റെ മനസ്സിലിരിപ്പ് : കുളം കലക്കി മീന്‍ പിടിക്കണം എന്നതു തന്നെ. പിടിച്ച മീന്‍ മുഴുവനും വിഷലിബ്ദമാണ്. കുളം കലങ്ങി മറിഞ്ഞുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ തലോരില്‍ രൂപപ്പെട്ട നേര്‍ച്ചയെന്തെന്നോ ? “ഉണ്ണിക്കൊരു എണ്ണക്കുളി”! നൂറ് രൂപ ഓഫീസില്‍ അടച്ചാല്‍ കിട്ടുന്ന എണ്ണ ഉണ്ണിരൂപത്തിന്റെ നിറുകയില്‍ ഒഴിച്ച് ഉണ്ണിയെ കുളിപ്പിച്ചാല്‍ കുടുംബത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും! ഇടവകപ്രശ്‌നമോ ? എണ്ണ ആരുടെ തലയിലൊഴിക്കണം. ? 

3. “കോടികള്‍ മുടക്കി പള്ളികള്‍ പണിയിച്ചിട്ട് എന്താണ് ഫലം? ധ്യാനാത്മകമായ പ്രാര്‍ത്ഥനയ്ക്ക് ഇത്തരം പള്ളികള്‍ ആവശ്യമില്ല. വിശ്വാസവും വിശ്വാസജീവിതവും വര്‍ദ്ധിപ്പിക്കാന്‍ അവ ഉപകരിക്കുമോ ?”
പ്രതികരണം: പള്ളി എന്നത് “ദൈവജനമാണ്”. ദൈവജനമാകുന്ന പള്ളിയെ പടുത്തുയര്‍ത്തുക എന്നതാണ് പള്ളിയെന്ന സൗധം പണിയുന്നതിനേക്കാള്‍ ആവശ്യം. ഇക്കാലത്ത് വര്‍ദ്ധിച്ചു വരുന്ന പള്ളി പണിഭ്രമം മെത്രാന്മാര്‍ക്കും വൈദികര്‍ക്കും ഒരു ഹോബിയാണ്. തന്മൂലം പീഡിപ്പിക്കപ്പെടുന്നവരോ ഇടവകയിലെ ദരിദ്രരായ കുടുംബങ്ങള്‍! സംഭാവന നല്‍കാത്തവര്‍ക്കും സംഭാവന വൈകിക്കുന്നവര്‍ക്കും എതിരെ അള്‍ത്താരയില്‍നിന്ന് എറിഞ്ഞു കൊടുക്കുന്നത് വചനത്തില്‍ പൊതിഞ്ഞ ശാപവാക്കുകള്‍ ! അച്ചന്‍ ശപിച്ചാല്‍ ഏല്ക്കുമോ എന്ന് ചോദിച്ചവരോട് ഞാന്‍ പറയും, ശാപം തിരിച്ചു കുത്താതിരിക്കാന്‍ നിങ്ങള്‍ അച്ചനു വേണ്ടി പ്രാര്‍ത്ഥിക്കണം. സമ്പന്നരില്‍ നിന്ന് സ്വരൂപിക്കാവുന്ന ഉയര്‍ന്ന സംഭാവനയും ദരിദ്രരുടെ കഴിവനുസരിച്ചുള്ള സംഭാവനയും ഉപയോഗിച്ച് പണിയാവുന്ന പള്ളി പണിയിച്ചാല്‍ അവിടെ ദൈവജനമാകുന്ന യഥാര്‍ത്ഥ ദേവാലയം വളര്‍ന്ന് പുഷ്പിക്കുകയില്ലെ? അംബര ചുംബികളായ മുഖവാരങ്ങളും മണിമാളികകളും എന്തിനാണ്? സമയനിഷ്ഠയും വാച്ചും കൈവശമുള്ള ആധുനിക മനുഷ്യന് മണിമാളികയില്‍ നിന്നുയരുന്ന മണിനാദം കേട്ടിട്ടു വേണോ പള്ളിയിലേക്ക് പുറപ്പെടാന്‍ ? ഉള്ളവന്‍ ഇല്ലാത്തവന് നല്‍കുന്ന ആദിമക്രൈസ്തവ സമൂഹശൈലിയല്ലെ സഭാനേതൃത്വം വിശ്വാസികളെ പഠിപ്പിക്കേണ്ടത്? എന്തുകൊണ്ട് സഭാ നേതൃത്വം ഇപ്രകാരം ചിന്തിക്കുകയും വിശ്വാസികളെക്കൊണ്ട് ചിന്തിപ്പിക്കുകയും ചെയ്യുന്നില്ല.? 
ദൈവജനമാകുന്ന യഥാര്‍ത്ഥപള്ളിയെ നശിപ്പിച്ച് പള്ളിക്കെട്ടിടം പണിയാനുള്ള തൃശൂര്‍ ആര്‍ച്ച് ബിഷപ്പിന്റെ ദുര്‍മോഹം 5 വര്‍ഷമായിട്ടും തലോര്‍ ഇടവകയില്‍ നടപ്പിലാക്കാനായിട്ടില്ല. ഇക്കാര്യം സഭ മുഴുവന്റെയും കണ്ണുതുറപ്പിക്കേണ്ടതാണ്. തലോരിലെ ഔദ്യേഗിക ഇടവകദേവാലയം പുതുക്കിപ്പണിയുകയെന്നതായിരുന്നു ദൈവഹിതം. ഇടവകക്കാരുടെ ഏകയോഗമായ തീരുമാനത്തിലൂടെ അത് വെളിവാക്കപ്പെടുകയും ചെയ്തു. ഈ ദൈവഹിതത്തെ നാടകീയമായ ഇടവകമാറ്റത്തിലൂടെ തകിടം മറിച്ചതു കൊണ്ടല്ലേ, ഇന്നും പള്ളിപണി വഴിമുട്ടി നില്‍ക്കുന്നത്. ? എന്തിനാണ് ഈ പാഴ് വേല.

അജപാലന സൗകര്യത്തെ പ്രതി കേരളത്തിലെ എല്ലാ സന്ന്യാസ വൈദിക ഭവനങ്ങളോടും അവരുടെ ദേവാലയങ്ങളോടും ചേര്‍ന്ന് ഇടവകകള്‍ രൂപപ്പെടുത്തിയാല്‍ എന്തുമാത്രം ആത്മീയ നന്മയാണ് വിശ്വാസികള്‍ക്ക് സംലഭ്യമാക്കാനാകുകയെന്ന് സഭാനേതൃത്വം എന്തുകൊണ്ട് ചിന്തിക്കുന്നില്ല ? ഇതും കൗണ്‍സില്‍ നല്‍കിയ നവീകരണ ചിന്തയാണല്ലോ. ഇത് കൗണ്‍സില്‍ നല്‍കിയ അധികാരവികേന്ദ്രീകരണമല്ലേ? അധികാര വികേന്ദ്രീകരണത്തിനു പകരം അധികാര ധ്രൂവീകരണമല്ലെ സഭയില്‍ വര്‍ദ്ധിച്ചു വരുന്നത്. തന്മൂലം എന്തുമാത്രം പ്രശ്‌നങ്ങള്‍!ഇപ്പറഞ്ഞവയുടേയെല്ലാം ലക്ഷ്യം ഇതാണ്. തിരുസ്സഭയുടെ ചൈതന്യത്തിലും സഭയുടെ കാലോചിതമായ പ്രബോധനത്തിലും അധിഷ്ഠിതമായ സഭാനവീകരണം (അജീയൊര്‍ണമേന്തോ) രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ 50 ാം വാര്‍ഷികത്തിലെങ്കിലും യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കാപ്പെടേണ്ടിയിരിക്കുന്നു. സാത്താന്റെ കുടില ശക്തികളൊന്നും ഇതിനെതിരായി പ്രബലപ്പെടാതിരിക്കട്ടെ.

17 comments:

Anonymous said...

Every one is good a Preaching... But Its hard to find a person practicing what they preach.

Now a days our churches are like a membership club. I dont see any affection or heart felt mass or prayers.

Most of the priests are not even 50% qualified to be called as a priest. Though there are some minority with good heart and intention they were pushed under the carpet.

Anonymous said...

ദീപികയെ നഷ്ടത്തില്‍ നിന്നും കരകയറ്റാന്‍ ലോകംമുഴുവന്‍ ഓടിനടന്നു കോടികളുടെ സംഭാവനകള്‍ പിരിച്ചു. അതിനുശേഷം ഫാരിസുമായിട്ടുള്ള പരസ്പരധാരണയില്‍ നടത്തിയ``വി.കച്ചവടത്തില്‍'' അടിച്ചു മാറ്റിയ കണക്കില്ലാത്ത വേറെ കോടികള്‍.
അതേ ടീം തന്നെ ആണ് ഇന്ന് ``സീറോ മലബാര്‍ അല്‍മായ കമ്മീഷന്‍'' എന്ന ഓമനപേരില്‍ അറിയുന്നത്.

ഇവര്‍ അന്യ സംസ്ഥാനങ്ങളിലും അന്യരാജ്യങ്ങളിലും രഹസ്യഭൂമിഇടപാടുകള്‍ നടത്തുന്നു.

ഈ കമ്മീഷന്‍ സുതാര്യത ഇല്ലാത്ത വ്യവസായസ്ഥാപനമായതുകൊ് പലരും കമ്പളിക്കപ്പെട്ടു.

പ്രാവാസി കത്തോലിക്കരുടെ അഡ്രസുകള്‍ ശേഖരിക്കുവാന്‍ കമ്മീഷന്‍ ചെയര്‍മാനും സെക്രട്ടറിയും അടുത്തദിവസങ്ങളില്‍ ലോകപര്യത്തിടത്തിനു ഇറങ്ങിതിരിക്കുന്നു. വഞ്ചിതാരാകാതിരിക്കുവാന്‍ ശ്രദ്ധിക്കുക!

Anonymous said...

രണ്ടായിരം ആണ്ടില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ സഭയുടെ മുന്‍കാല തെറ്റുകള്‍ക്ക് പരസ്യമായി മാപ്പ് പറഞ്ഞതുപോലെ അടുത്ത നൂറ്റാണ്ടിലെ മാര്‍പ്പാപ്പയുടെ കാലം വരെ കാത്തിരിക്കേണ്ടിവരും ഇത്തരം തെറ്റുകള്‍ മനസ്സിലാക്കാനും മാപ്പ് പറയാനും. അപ്പോഴേക്കും സഭയുടെ സ്ഥിതി എന്തായിരിക്കും

Anonymous said...

കോപ്പേല്‍ പള്ളിയില്‍ പണം വീഴ്ത്തുവാനായി ഫാ.ശാശ്ശേരിയുടെയും ഫാ.വിനോദനിയുടെയും പുതിയ തന്ത്രം.

വീഴുന്ന പണത്തിന്റെ ജെനം അറിയേണ്ട കാരൃമില്ല. പണം വീണാലോ ഫാ.ശാശ്ശേരിക്ക് കുതിരകളി.

ജനം പോത്തിനേപോലെ പണിയെടക്കുക. കണക്ക് ജനം ചോദിച്ചാല്‍, പലിശയടക്കം ഫാ.ശാശ്ശേരി, ജെനങ്ങളെ ശപിക്കും. പിന്നേയും കണക്ക് ജനം ചോദിച്ചാല്‍, ഫാ.ശാശ്ശേരിക്ക് ഉത്തരം കിട്ടാതേ വന്നാല്‍, വേണ്ടിവന്നാല്‍, പോലീസിനേ വിളിക്കും. അരിശം മൂത്താല്‍, ഫോട്ടകളും തല്ലിയൊടക്കും. കിട്ടിയ പണം മുഴുവനും ചിക്കാഗോ പന്നിപടക്കം രാജാവും കല്‍ദായ കളളന്മാരും കട്ടുമുടിപ്പിക്കുകയും, പിന്നെ തിന്നുമുടിപ്പിക്കുകയും ചെയുന്നു. എന്നാലും മറക്കല്ലേ Bank Account Number. ഫാ.ശാശ്ശേരിക്ക് പുളിശ്ശേരി വെക്കാ൯വേണ്ടി ഈ മാസം 18-)ഠ തിയതിക്കകം കൊടുക്കാ൯ മറക്കല്ലേ മക്കളെ ഈ Number.

ഫാ.ശാശ്ശേരി, Bank Account Number ചോദിച്ച്..ചോദിച്ച്.. കോപ്പലിലെ വീടുകള്‍ തോറും കേറി നിരങ്ങുന്നു. ഭ൪ത്താക്കന്മാരെ സൂക്ഷിക്കണെ ഈ ബാലകോപലനെ!

Anonymous said...

സത്യസഭയില്‍ എന്തുകൊണ്ട് ഇത്രമാത്രം അനീതികള്‍ ഉണ്ടാകുന്നു എന്നതിന്റെ കാരണം മാര്‍ വര്‍ക്കി പിതാവ് വെളിപ്പെടുത്തിയ തന്റെ ദര്‍ശനത്തില്‍ കാണാനാകും :-“സീറോ മലബാര്‍ സഭയെ സാത്താന്‍ ബാധിച്ചിരിക്കുന്നു”. (നസ്രാണി ദീപം - ജൂലൈ 2012). സാത്താനെ പരാജയപ്പെടുത്തണമെങ്കില്‍ സഭാധികാരികള്‍ യേശുവിന്റെ മാതൃകയിലും പ്രബോധനത്തിലും പ്രാര്‍ത്ഥനയിലൂടെയും ഉപവാസത്തിലൂടേയും ദൈവശക്തി സ്വീകരിക്കേണ്ടിയിരിക്കുന്നു. രാഷ്ട്രീയക്കാരുടെ ശൈലിയില്‍ അനുദിനം പകലന്തിയോളം ഉദ്ഘാടകരും അദ്ധ്യക്ഷരും കാര്‍മ്മികരുമായി നടന്നാല്‍ ഇതിന് സമയം കിട്ടുമോ ?(ആലെഞ്ചേരി പിതാവ് ) ഇതാണോ മെത്രാന്മാര്‍ക്ക് സഭ നല്‍കിയിരിക്കുന്ന ജോലികള്‍ ? വരുന്ന കത്തുകള്‍ക്ക് സാമാന്യമര്യാദ പാലിച്ച് മറുപടി നല്‍കാന്‍ പോലും നമ്മുടെ മേലധ്യക്ഷന്മാര്‍ക്ക് സമയമില്ല; അജഗണത്തിന്റെ പ്രശ്‌നങ്ങളില്‍ ചിന്തയില്ല എന്നല്ലെ ഇതു വ്യക്തമാക്കുന്നത്

Anonymous said...

മെത്രാന്മാരെയും വൈദികരെയും കുറിച്ച് അല്‍മായരില്‍ നിന്നൊരു അഭിപ്രായ സര്‍വ്വെ എടുപ്പിക്കണം. തലോര്‍പള്ളിപണിയുടെ സര്‍വ്വെ തൃശൂര്‍ മെത്രാന്‍ പൂഴ്ത്തി വച്ച് നുണപ്രസ്താവനയിറക്കിയതു പോലെയാകാന്‍ ഇടയാകരുത്.(അങ്ങാടിയത് പിതാവിന്ടെ ഗുരു ആണോ ഈ പിതാവ്). യേശു നല്‍കിയ മാതൃക അതാണല്ലോ:“എന്നെപ്പറ്റി നിങ്ങളും മറ്റുള്ളവരും എന്താണ് പറയുന്നത്”, സഭാനേതൃത്വത്തിന് ഇതിനുള്ള ചങ്കൂറ്റം ഉണ്ടാകുമോ ?

Anonymous said...

തലോര്‍ ഇടവകയില്‍ ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളുടെ അടിസ്ഥാനത്തില്‍ പുണ്യവതിയുടെ ഊട്ടുതിരുനാളിനുമുമ്പ്, ഇരുകൂട്ടരുമായി ഡയലോഗ് നടത്തി പ്രശ്‌നം പരിഹരിക്കാം എന്ന് ഞാന്‍ രൂപതാധ്യക്ഷനോട് അപേക്ഷിച്ചു. അതിന് രൂപതാധ്യക്ഷന്റെ മറുപടി : “വഴക്ക് തീര്‍ത്തിട്ടൊന്നും തിരുനാള് നടത്താനാകില്ല; അച്ചന്‍ തിരുനാള് നടത്തിക്കോ”. വികലമായ ആത്മീയത! വഴക്ക് തീരാതിരിക്കണം എന്നതായിരുന്നു രൂപതാധ്യക്ഷന്റെ മനസ്സിലിരിപ്പ് : കുളം കലക്കി മീന്‍ പിടിക്കണം എന്നതു തന്നെ. പിടിച്ച മീന്‍ മുഴുവനും വിഷലിബ്ദമാണ്. കുളം കലങ്ങി മറിഞ്ഞുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ തലോരില്‍ രൂപപ്പെട്ട നേര്‍ച്ചയെന്തെന്നോ ? “ഉണ്ണിക്കൊരു എണ്ണക്കുളി”! നൂറ് രൂപ ഓഫീസില്‍ അടച്ചാല്‍ കിട്ടുന്ന എണ്ണ ഉണ്ണിരൂപത്തിന്റെ നിറുകയില്‍ ഒഴിച്ച് ഉണ്ണിയെ കുളിപ്പിച്ചാല്‍ കുടുംബത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും! ഇടവകപ്രശ്‌നമോ ? എണ്ണ ആരുടെ തലയിലൊഴിക്കണം. ?

Anonymous said...

സംഭാവന നല്‍കാത്തവര്‍ക്കും സംഭാവന വൈകിക്കുന്നവര്‍ക്കും എതിരെ അള്‍ത്താരയില്‍നിന്ന് എറിഞ്ഞു കൊടുക്കുന്നത് വചനത്തില്‍ പൊതിഞ്ഞ ശാപവാക്കുകള്‍ ! അച്ചന്‍ ശപിച്ചാല്‍ ഏല്ക്കുമോ എന്ന് ചോദിച്ചവരോട് ഞാന്‍ പറയും, ശാപം തിരിച്ചു കുത്താതിരിക്കാന്‍ നിങ്ങള്‍ അച്ചനു വേണ്ടി പ്രാര്‍ത്ഥിക്കണം(കോപലിലെ ശശ്ശേരി അച്ഛന്‍)

Anonymous said...

1) When the Rome decides about a new Bishop, are they really doing a background check on the candidate priests? If they do, we shouldn't have arrogant / problems creating Bishops like Angadi, Thazheth, Arakkal etc.
2) 20% of all the priests in the world are Malayalies. All the good malayali priests who keep relegious values are staying in India only. All useless business minded and crooked malayali priests are working abroad on Latin churches and the So called Syro malabar Chicago Diocese. When they work for Latin diocese, they are atleast behaving good. But the meoment they join Syro diocese in USA, the real business starts for most of them . It seems like a requirement to become a priest in chicago Syro malabar Diocese, that the priest should very well know the Money Laundering, how to split people/community and make them fight each other, how to hate Christ / Crucifix and how to impose Marthoma cross and finally the priest should belong to Pala-Changanassery. (If there is a good priest who honestly work for the liaty, then that priest will be fired by imposing false charges such as Money Laundering, etc.: For e.g. Fr. Sajy ).
3) In other Malayali churches such as Jacobite / Marthoma, the priest come from Kerala and he can stay only for 3 years in USA. Then it is mandatory that the priest must go back to India. Why don't the Syro church in USA impose such rules? That way at least we will have an opportunity to see the real good priests to help increase our strength in relegious belief.

Anonymous said...

ഫാ.ശാശേരി വീടുകള്‍ തോറും E-mail വിട്ടതി൯റെ ഉദേശം: നമ്മുടെ Historyയും നാട്ടിലെ നമ്മുടെ കാ൪ന്നമാരുടെ Historyയും ഇവ൪ക്ക് എന്തിന്?


നല്ലFormമാണ് ചിക്കാഗോ രൂപതയുടെത്!

അച്ഛന്മാ൪ കാണിക്കുന്ന പോക്കിരിതരം ഇവിടെയുളള ജെനം ചോദിച്ചാല്‍, നാട്ടിലെ കാ൪ന്നവ൯മാരുടെ ശവംവെച്ച് വെലപേശുവാ൯അല്ലേ നാട്ടിലെ നമ്മുടെ കാ൪ന്നമാരുടെ Historyയും വേണം എന്ന് ഉദേശിക്കുന്നതി൯റെ അ൪ത്ഥം! ഇതുതന്നേയല്ലേ ഇരിഞ്ഞാലകുടയിലെ അച്ഛന്മാ൪ ശവംവെച്ച് വെലപേശിയത്.
gender- ആണോ, പെണ്ണോ. dob- ജെനനതിയതി. status- നാട്ടിലെ ഏത് രൂപത(വടക്കനോ, തെക്കനോ) (നിറം- വെളുപ്പോ, കറുപ്പോ) സുന്ദരനോ, സുന്ദരിയോ. phone- സുന്ദരിയെങ്കില്‍ ഫോ.. നബ൪. email- ഫീമെയിലാണെങ്കില്‍ ഈ-മെയില്. education- പഠിത്തം ക്ലാവറാണൊ, ക്രൂസിഫിക്സാണോ. school- പളളികൂടം N.S.S.എന്ന പൗവത്തി൯റേതാണോ, അതോ യേശുവി൯റേതാണോ. profession- ജോലി പൗവത്തി൯റേ കൂടെ നിന്ന് ദൈവത്തിനെ ഉപദ്രവിക്കുന്നതോ, തീട്ടം കോരലോ വാരല്ലോ.പിന്നേ ശബ്ളവും കിബ്ളവും. homeparish- നാട്ടിലെ ഇടവക ക്ലാവ൪ മഠംമോ, കുരിശ് മഠംമോ. homediocese-ക്ലാവ൪ രൂപതയോ, കുരിശ് രൂപതയോ. note(Please write your family name)കുടുബത്തിലെ എല്ലാപേരും കൂട്ടത്തില്‍ പട്ടിയും പൂച്ചയും.
Active
Active
ഈ Formമി൯റെ അ൪ത്ഥമെന്ത്?
ഇതി൯റെ ആവശൃമെന്ത്?

Anonymous said...

കുബസാര രഹസൃം പോലും വെളിയില്‍ വിടുന്ന ഫ സാശേരിക്ക്, എന്ത് വിശ്വാസത്തിലാണ് നമ്മുടെ INFORMATION നും ബേങ്ക് എക്കൗണ്ടും എങ്ങനേ കൊടുക്കുവാ൯ പറ്റും. INFORMATION കിട്ടിയാല്‍ ഉട൯ നമ്മുടെ ക൪ദ്ദിനാളിന്റെ ചേട്ട൯ ഫ ജോസ് ആല൯ചേരി ക്രൂശിതരൂപത്തേ ചത്ത ശവം എന്ന് വിളിച്ച വലിയ അച്ഛനായിരിക്കും അവസാനം നമ്മുടെ INFORMATION നും ബേങ്ക് എക്കൗണ്ടും ചോ൪ത്തി ലോകം മുഴുവ൯ താമര കുരിശ് നട്ട് വള൪ത്തും അമുജന്റെ മൈയില്‍ പീലി തൊപ്പികളും വലിയ അച്ഛനായ ചേട്ടന്റെ താമരകളും ലോകമെബാടും ആഫ്രിക്ക൯ പായലുപോലെ വെളളിത്തില്‍ ഒഴികി നടക്കും.

Anonymous said...

ഫാ.ശാശ്ശേരി എന്ത് ഉദേശത്തിലാണോ, ജോലി അപ്ലികേഷന് ഫോം, ചരിത്രം മുഴുവനും എഴുതി ഈ..മെയില് വഴി വിട്ടത്. ജെനത്തിനെ കുടുക്കാനുളള ഫോം അല്ലേ ഇത്
gender dob status phone email education school profession homeparish homediocese note(Please write your family name)
Active
Active
Active
Active
Active
Active

Anonymous said...

തൊടുപുഴ: വിവരംകെട്ട എം.എം.മണി വിവാദപ്രസംഗങ്ങഉും, കത്തോലിക്ക സഭയിലെ വിവരംകെട്ട കല്‍ദായ വിവാദപ്രസംഗങ്ങഉും തമ്മില്‍ ഒരു വിതൃാസവുമില്ല!

ഇതിന് ഉദാഹരണമാണ്..... ഫാ.ഇോസ് ആലഞ്ചേരി ക്രൂശിതരൂപത്തേ നോക്കി ചത്ത ശവം കെട്ടിതൂക്കിയിട്ടിരിക്കുകയാണ് എന്ന് പളളിയില്‍ കു൪ബാനയുടെ ഇടക്ക് വിളിച്ചുപറഞ്ഞത്. ഇദേഹം നമ്മുടെ ക൪ദ്ദിനാളിന്റെ സ്വന്തം ചേട്ടനാണ്. പിന്നേ പറയാനുണ്ടോ അനുജനായ മാ൪ ആലഞ്ചേരി ക൪ദ്ദിനാളിന്റെ കാരൃം. മാ൪ ആലഞ്ചേരി ക൪ദ്ദിനാളാണല്ലോ സീറോമലബാറിലെ വലിയ മൈയില്‍ പീലി കോമാളി. അതുപോരാഞ്ഞിട്ട് വേറേയൊരു പ്രാന്ത൯. ചിക്കാഗോയിലെ കോമാളി മാ൪ അങ്ങാടിയത്ത്.

Anonymous said...

അങ്ങാടിയത്ത് പിതാവിന്‍റെ ഹുങ്കും, ആലെഞ്ചേരി പിതാവിവിന്‍റെ പത്തിയും സീറോ മലബാ൪ സഭക്ക് നാശം!

Anonymous said...

നമ്മുടെ അച്ചന്മാരും മെത്രാന്മാരും എല്ലാം മലയാളികളായ നമ്മുടെ ഒക്കെ വീട്ടില്‍ നിന്നും പോയവരാനല്ലോ. അപ്പോള്‍ അവര്‍ക്ക് നമ്മുടെ പോലെ തന്നെ ഉള്ള ആകൃതി തന്നെയല്ല, നമ്മുടെ തന്നെ സ്വഭാവസവിശേഷതകളും ഉള്ളവരാണ്. ശരിയല്ലേ? തൊട്ടതിനും പിടിച്ചതിനും അസൂയാലുക്കളായി, മറ്റുള്ളവരുടെ കുറ്റവും ഏഷണിയും പറഞ്ഞു പരത്തി മറ്റുള്ളവരെ നശിപ്പിക്കാവുന്നതിന്റെ പരമാവതി നശിക്കാന്‍ ശ്രെമിക്കുന്ന കാശിനു കൊള്ളില്ലാത്ത മലയാളി കൊന്തന്മാരുടെയും കൊന്തികളുടെയും ചേട്ടന്മാരും, അനുജന്മാരും, മക്കളും, ആങ്ങളമാരുമോക്കെയാണ് നമ്മള്‍ കുറ്റം പറഞ്ഞു കൊണ്ടേ ഇരിക്കുന്ന ഈ അച്ചന്മാര്‍ എന്ന് മനസ്സിലാക്കണം. നമ്മള്‍ ശരിയല്ല പിന്നെ എങ്ങനെയാണ് നമ്മുടെ അച്ഛന്‍മാര്‍ ശരിയാകുന്നത്. നിങ്ങള്‍ അവരെ വേറെ കണ്ണില്‍ കാണുന്നത് കൊണ്ടാണ് അവരെ മാത്രം കുറ്റം പറയാന്‍ നിങ്ങള്ക്ക് പ്രേരണ തോന്നുന്നത്.
ഒന്ന് ആലോചിച്ചു നോക്കിക്കേ! ഒരച്ചന്‍ യാക്കോബ അച്ഛന്‍ പോലെ തന്നെ മൂന്നു വര്ഷം കഴിഞ്ഞപ്പോള്‍ സ്ഥാലം മാറി വന്നെന്നു തന്നെ കരുതുക. എന്താണ് നമ്മില്‍ ഒരു കൂട്ടര്‍ ചെയ്യുന്നത്. ഓടി ചെന്ന് അച്ഛനെ സ്വീകരിക്കുന്നു. വീട്ടില്‍ കൊണ്ട് പോയി കിടത്തി സുസ്രൂഷിക്കുന്നു എന്ന് വേണ്ട എന്തൊരു മറിമായം! തന്നെയുമല്ല കയൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്നുപറയും പോലെ, അച്ഛനെകൊണ്ട് വേറൊരു ആളോട് മിണ്ടിക്കാന്‍ പോലും നിങ്ങളുടെ ഭാര്യമാര്‍ മിടുക്കികലാനങ്കില്‍ സമ്മതിക്കില്ല. ശരിയല്ലേ? ഇനി വേറൊരു കൂട്ടര്‍ പള്ളിക്കര്യങ്ങളില്‍ ഓടി നടന്നു അച്ഛനെ സഹായിക്കുന്നു. എന്തിനാണ് ഇതെല്ലാം! കൂട്ടത്തില്‍ അച്ഛനിട്ട് രാകാന്‍.------:, മനസ്സിലായില്ല അല്ലെ? തങ്ങള്‍ക്കു ആരോടൊക്കെ ദേഷ്യമോ, കുശുമ്പോ ഉണ്ടോ അവനിട്ടും അവള്‍ക്കിട്ടും എല്ലാം അച്ഛനെ കൊണ്ട് പറ്റും വിധത്തില്‍ തെറി വിളിപ്പിക്കാന്‍.
ഇനി പറ-- ആരാണീ അച്ചനെ ഗുണ്ട തലവനാക്കുന്നത്? ആരാണ് ബിന്‍ ലാദന്‍ പോലെ ഒളിച്ചു സൂത്രധാരകണോ/സൂത്രധരകയോ ആയി പ്രവര്‍ത്തിക്കുന്നത്? ഇവിടെ പ്രത്യക്ഷത്തില്‍ അച്ചന്‍ കുറ്റക്കാരനാകുന്നു-- കാരണം എല്ലാവരും അച്ഛനെ ആണ് ഉറ്റു നോക്കുന്നത്. അച്ഛന്‍ പൊട്ടന്‍ വിളിച്ചു പ്രേസംഗിക്കുന്നതാണ് എല്ലാവരും കേള്‍ക്കുന്നത്. പക്ഷെ, പിറകില്‍ നിന്ന് സൂത്രം പ്രയോഗിക്കുന്ന വിരുതനെയോ വിരുതിയെയോ ആരും കാണുന്നില്ലല്ലോ? തീറ്റ കൊടുത്തിട്ട് വിളിച്ചു പറയാന്‍ പറയുന്നത് പറഞ്ഞില്ലെങ്കില്‍ അച്ഛന്റെ കൊങ്ങാക്കു പിടി വീഴുമോ അല്ലങ്കില്‍ ഇനിയും തീറ്റ കിട്ടാതെ വന്നാലോ എന്ന് വിചാരിച്ചു മാത്രമാണ് അച്ഛന്‍ വിളിച്ചു കൂകുന്നത്. അതല്ലേ ഫോട്ടോ എടുത്തു മാറ്റാന്‍ സ്രെമിക്കുന്നു, വിരി ഇടാന്‍ നോക്കുന്നു, ഇതെല്ലാം നമ്മുടെ ഓരോരിതരുടെയും പ്രേരണ മൂലം മാത്രമാണ്.
അതുകൊണ്ട് മക്കളെ, മാതാപിതാക്കളെയും സഹോദരങ്ങളെയും എല്ലാം ഉപേക്ഷിച്ചു നമ്മളെ പോലെ ഉള്ളവരെ കാപലികരെ നന്നാക്കാനെന്നും പറഞ്ഞു സെമിനാരിയില്‍ പോയി അച്ഛനായി, ഭാര്യയോ മക്കളോ ആരും ഒന്ന് ഉള്ളു തുറന്നു പറയാന്‍ പോലും ആരും ഇല്ലാത്തവരെ നിങ്ങള്‍ ഇതുപോലെ കുറ്റം പറയരുതേ. അവരും ജീവിക്കട്ടു. എനിക്കുറപ്പാണ് ഒരു കാര്യം-- നിങ്ങള്‍ ഈ കുറ്റം പറയുന്ന ഒരോരിത്തരെകാളും മേചെപ്പെട്ടവരാന് നമ്മുടെ അച്ഛന്മാരില്‍ ഭൂരിഭാഗവും.
നേഴ്സ് രണ്ടു ജോലി ചെയ്തു കിട്ടുന്ന കാശ് കണ്ടാണോ നിങ്ങളൊക്കെ ഇത്രയും അധികം ക്ഷോപിക്കുന്നത്? അത് നല്ലതല്ല കേട്ടോ!
വേള്‍ഡ് വൈട് വെബ്‌ ആയതിനാല്‍, അച്ചന്മാര്‍ ആരെങ്കിലും ഇതൊക്കെ വായിക്കുന്നുണ്ടായിരിക്കുമല്ലോ! അചെന്മാരെ, നിങ്ങള്‍ എന്തിനാന്നു നിങ്ങളെ ആവശ്യമില്ലാത്ത ഈ നന്ദി കേട്ട ആള്‍ക്കാരുടെ ആട്ടും തുപ്പും വാങ്ങുന്നത്. നിങ്ങള്ക്ക് വേറെ ജോലി ഒന്നും ഇല്ലേ? ഒന്നുകില്‍ പോയി പെണ്ണും കെട്ടി ജീവിക്ക് അല്ലങ്കില്‍ വെറുതെ, തന്നെthaan ജീവിക്ക്. ഒരു പരിധി ഇല്ലേ ഈ കാശിനു കൊള്ളില്ലാത്ത കഴുതകളുടെ ആട്ടു മേടിക്കുന്നതിനു?
ഒരുത്തനും ഒരച്ചനെയും അങ്ങ് ബോദിക്കുന്നില്ല. വിഡ്ഢികളുടെ അഹങ്കാരം എന്നല്ലാതെ എന്തു പറയാന്‍!, ഇനി പോട്ടെ വല്ല പ്രിത്രുക്കയോ, വഴക്കായോ, മറ്റേ കൊട്ടൂരാണോ ഒക്കെ ആണങ്കില്‍ കുറ്റം പറയാന്‍ ഒരു കാരണമുണ്ട്. ഇത് തൊട്ടതും പിടിച്ചതിനും, നിന്നതിനും, ഇരുന്നതിനും, നോക്കിയതിനും, തിന്നതിനും, ചിരിച്ചതിനും എന്ന് വേണ്ട കുറ്റമില്ലാത്ത ഒന്നുമില്ല. പക്ഷെ എന്താനന്നല്ലേ ഇതെല്ലാം ഈ കഴുതകളെ കൊണ്ട് ചെയ്യിക്കുന്നതെന്ന് ആലോചിച്ചാല്‍ മനസ്സിലാകും. ഇവന്റെ ഒക്കെ കൂടെ താമസിക്കുന്നവലുമാരുടെ അടുത്ത് ഇവന്മാര്‍ വാലാട്ടി പട്ടികള്‍ പോലെ, വാല്‍ കാലിനുള്ളില്‍ ഒളിച്ചു നടക്കുന്ന പട്ടികളെ പോലെ ആണ്. അപ്പോള്‍ പിന്നെ ആകെ കുതിര കേറാന്‍ കിട്ടുന്നതെ മിണ്ടാന്‍ പാടില്ലാത്ത അച്ചന്മാരുടെ അടുത്തല്ലേ ഉള്ളോ. പെമ്പ്രന്നോത്തി ഒന്ന് ശരിക്കും നോക്കിയാല്‍ പട്ടി വാല്‍ ഒളിക്കും പോലെ, വിറച്ചു നില്‍ക്കും ഈ മരമാണ്ടാമാര്‍!!,!!

Anonymous said...

Dear Anonymous- you are right! If I were an atchan, I would have said 'Good Bye' to the stupid/ungrateful parishioners long time ago!

Anonymous said...

അച്ചന്മാരെ കുറ്റം പറയരുത് , അവര്‍ നമ്മുടെ കുടുംബത്തില്‍നിന്ന് ഒക്കെ വന്നവരാണ് എന്നൊക്കെ മുന്‍ പന്തിയില്‍ വായിക്കാനിടയായി . ആരും ഒരഭിഷിക്തനെ കുറ്റം പറയുന്നില്ല , നേരെ മറിച്ച് അവര്‍ ചെയ്തു കൂട്ടുന്ന കൊള്ളരായ്മകളെയാണ് കുറ്റം പറയുകയും വിമര്‍ശിക്കുകയും ചെയ്തത് . ഒരു ദൈവദാസന്‍ കണ്ണില്‍കണ്ടതെല്ലാം വിളിച്ചു പറയാനും സകല കൊള്ളരായ്മതരങ്ങളും ചെയ്തു മറ്റുള്ളവരുടെ കണ്ണില്‍ പൊടിയിട്ടു ഒരു
വിവര ദോഷിയായി ജീവിക്കുന്നത് കാണാന്‍ കുടുംബത്തില്‍ പിറന്ന ഒരു കത്തോലിക്കാ വിശ്വാസിക്ക് പറ്റിയെന്നു വരില്ല . പൗരോഗത്യം സ്വീകരിച്ച ഒരു വൈദികന്‍ ക്രിസ്തുവിനെ അനുഗമിക്കണം . അല്ലാതെ തന്‍റെ
ഇടവകയിലെ ജെനങ്ങളെ ഭിന്നിപ്പിച്ചു സഭക്ക് വിപരീദമായി എന്തും പ്രവര്‍ത്തിക്കാമെന്ന് കരുതരുത് . ഒരു വൈദികന് തന്‍റെ ഇടവകയാണ് വീട് . ആ വീട്ടിലെ ഓരോ അംഗങ്ങളും തന്‍റെ വീട്ടിലെ എന്നപോലെ തനിക്കു
വേണ്ടപ്പെട്ടവര്‍ ആണെന്ന സത്യം മനസിലാക്കി ജീവിക്കണം . അല്ലാതെ സഭയെ ദിക്കരിച്ചു പരുശുദ്ധ പിതാവിനെ വെല്ലുവിളിച്ചു കത്തോലിക്കാ സഭയെ ഒന്നടങ്കം ആക്ഷേപിച്ചും കളങ്കപെടുത്തിയും സഭയെ നാറ്റിച്ചു
ജീവിക്കുന്ന മേലാളന്മാര്‍ക്കൊപ്പം ആകരുത് ഒരു ഇടവക വികാരി . സാത്താന്റെ സന്തതികളായ ഒന്നുരണ്ടു മെത്രാന്മാരും അവരുടെ മൂടുതാങ്ങുന്ന കുറെ " കാ തൊലിക്ക " അച്ചന്മാരും പറയുന്നതുകേട്ടു ജീവിച്ചാല്‍ ആ
ജീവിതം ഏറെനാള്‍ നീണ്ടുനില്‍ക്കില്ല . കര്‍ത്താവില്‍ ജീവിക്കാന്‍ പഠിക്കണം . മറ്റുള്ള ഇടവകകള്‍ക്ക് ഒരു മാതൃകാ പുരോഹിതനാകണം . അല്ലാതെ ക്ലാവരും ,ശീലയും മയ്യില്‍ തൊപ്പിയും ഒക്കെ ദേവാലയത്തില്‍
പ്രതിഷ്ടിക്കരുത് . മാര്‍ ആലഞ്ചേരിയും പവ്വത്തിലും അമേരിക്കന്‍ കള്ള മെത്രാന്‍ അങ്ങാടിയിലെ കള്ളനും ഒക്കെ കത്തോലിക്കാ സഭയെ നശിപ്പിക്കാനായി പിറന്നവരാണ് . ചന്തയില്‍ ജീവിച്ചു പടിച്ചതുകൊണ്ടാകാം
തൊട്ടിത്തരമേ കാണിക്കൂ . കുറെ ക്ലാവര്‍ ക്രോസ്സും , കുറെ അടിപ്പാവാടയും പള്ളിയിലും പരിസരത്തും കാക്ക തൂറിയതുപോലെ നിരത്തി വച്ചാല്‍ ഈ നാറികള്‍ക്ക്‌ തൃപ്തിയായി . അത്രക്കും നിര്‍ബന്തമാണെങ്കില്‍
സ്വന്തം വീടുകളില്‍ കൊണ്ടുപോയി തൂക്കട്ടെ ഈ നാറികള്‍ . ദേവാലയം പരുശുദ്ധമാണ് , ആ ദേവാലയത്തില്‍ ഈ വക മാലിന്യങ്ങള്‍ നിറച്ചു അശുദ്ധമാക്കാന്‍ ആരെയും അനുവദിക്കില്ല . കാര്‍മുകില്‍ വര്‍ണ്ണന്‍ ആലഞ്ചേരി ,
പാലായിലെ രാഷ്ട്രീയ ഗുണ്ടാത്തലവന്‍ പവ്വത്തിലും , കിടന്നു തൂറുന്ന അങ്ങാടിമൂപ്പനും കത്തോലിക്കാ സഭയില്‍ ഒന്നുമല്ല !!!! നേരായ മാര്‍ഗ്ഗത്തിലൂടെ കാര്യങ്ങള്‍ പോയില്ലങ്കില്‍ വിവരം അറിയും ഈ നാറികള്‍ .
ഏറെ താമസിക്കാതെ തന്നെ ഇതിനു പരികാരം ഉണ്ടാകും . പള്ളി കൃഷിയിലുടെ ലാഭങ്ങള്‍ നേടുക , സഭയെ ഭിന്നിപ്പിക്കുക , ബൈബിളിനെ തള്ളി പറയുക , കര്‍ത്താവിന്‍റെ വിശുദ്ധ കുരിശിനെ നോക്കി ചത്ത ശവമെന്നു
വിളിച്ചു ആക്ഷേപിക്കുക തുടങ്ങിയ നീച പ്രവര്‍ത്തികള്‍ ചെയ്തു പോപ്പിനെയും കത്തോലിക്കാ സഭയെതന്നെയും അപകീര്‍ത്തിപ്പെടുത്തി ഈ നാറികള്‍ സഭയില്‍ തുടരണ്ട . തുടര്‍ന്നാല്‍ സഭയുടെ നാശത്തിനു കാരണമാകും .