Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Friday, August 17, 2012

ജാഗ്രതൈ! പ്രവാസി കത്തോലിക്കര്‍ സൂക്ഷിക്കുക!.

ചെങ്ങളം ദൈവദാസന്‍


ദീപകകച്ചവടത്തില്‍ അനേകം കോടികളുടെ തിരിമറി നടത്തി. അതേ ടീം അല്‍മായകമ്മീഷന്‍ എന്നപേരില്‍ ഇപ്പോള്‍ അനേകം ആയിരം കോടികളുടെ ബിസിനസ്സു മഹാരാഷ്ട്ര, ടാന്‍സാനിയ, മൊസാംബിക്ക് എന്നീ സ്ഥലങ്ങളില്‍ നടത്തുന്നു. വിശദാശംങ്ങള്‍ പൊതുജനങ്ങള്‍ക്കു പങ്കുവെയ്ക്കാതെ വളരെ രഹസ്യമായി നടത്തുന്ന അട്ടിമറിപ്രസ്ഥാനങ്ങളാണ് ഇവ.
രാഷട്രീയക്കാരും ബിനാമി പ്രവര്‍ത്തകരും വനഭുമികള്‍ കൈവശംവെച്ചു കൊണ്ടിരിക്കുന്നതുപോലെ മെത്രാന്മാരും അവരുടെ ബന്ധുക്കളും ഉപജാപകരും ചേര്‍ന്ന് സഭാസ്വത്തുകളും, അന്യസ്ഥലങ്ങളില്‍ വാങ്ങിച്ചുകൂട്ടുന്ന ഭൂമികളും പങ്കുവയ്ക്കുകയാണെന്ന് പൊജനങ്ങളുടെ ഇടയില്‍ സംസാരം. ഇടപാടുകള്‍ വളരെ രഹസ്യമായതുകൊണ്ട് ജനങ്ങളുടെ സംശയം ശരിയാവാനാണ് കൂടുതല്‍ സാദ്ധ്യത.

മഹാരാഷ്ട്ര ഭൂമി ഇടപാടുകളുടെ ഭരണകര്‍ത്താവായ ഫാ.വടക്കേമുറിയുടെ അപകടമരണത്തില്‍ ദുരൂഹത ഉണ്ടെന്നുപലരും സംശയിക്കുന്നു.

പ്രവാസി മൈഗ്രന്‍സ് യൂത്തിന്റെ സാമ്പത്തിക കഴിവിനെ ഉന്നം വെച്ചുകൊണ്ട് ഒരു ഡാറ്റാ ശേഖരണ ഫോം ഈ അല്‍മായ കമ്മീഷന്‍ ഉണ്ടാക്കിയിട്ടുണ്ട്.
നമ്മുടെ മക്കള്‍ ഇവരുടെ ചതിയില്‍ ചെന്നു ചാടാതിരിക്കുവാന്‍ ശ്രദ്ധിക്കേണ്ടത് മാതാപിതാക്കളുടെ കടമ കൂടിയാണ്.

അഡ്വാന്‍സു പണം കൊടുത്തു വഞ്ചിക്കപ്പെട്ടവര്‍ക്കു കിട്ടുന്ന മറുപടി സ്വര്‍ഗ്ഗത്തില്‍ കൂടുതല്‍ സ്ഥലം കിട്ടുമെന്നാണ്.

3 comments:

Anonymous said...

സീറോ മലബാര്‍ സഭയിലെ സാത്താന്‍ സാ്വധീനവും വിഷമതകളും അവസാനിപ്പിക്കാന്‍ അറയ്ക്കന്‍, അങ്ങാടിയത്ത്, ആലംഞ്ചേരിമാരെ
സ്ഥാനഭ്രഷ്ടരാക്കുക എന്ന ജനങ്ങളുടെ മുറവിളി റോമില്‍ എത്തിക്കു
കയാണ് ഒറ്റവഴി.

ഇവരാണ് സിറോ മലാബാര്‍ സഭയെ നസ്സിപ്പിക്കുനത്.

Anonymous said...

സീറോമലബാര്‍ അല്‍മായകമ്മീഷന്‍ ചെയര്‍മാനും സെക്രട്ടറിയും ലോകത്തിലെ വന്‍കിട തട്ടിപ്പുസംഘത്തിലെ അംഗങ്ങളാണ്. എല്ലാരാജ്യങ്ങളിലും അവര്‍ പുതിയ നെറ്റ്‌വര്‍ക്ക് തുടങ്ങുന്നു. ഈ നെറ്റ്‌വര്‍ക്കില്‍ അകപ്പെട്ടവര്‍ വെള്ളംകുടിച്ചു താഴോട്ടു പോയതല്ലാതെ ആരും കരയ്ക്കു കയറിയ ചരിത്രമില്ല. ജനങ്ങള്‍ സൂക്ഷിക്കണം.
ദീപിക കള്ള കച്ചവടവും, 2004ലെ സുനാമിയില്‍ കഞ്ഞിരപ്പള്ളിയില്‍നിന്നും ഒഴുക്കില്‍പ്പെട്ടുപോയവരുടെ കുടുംബാംഗങ്ങള്‍ക്ക് യൂറോപ്പില്‍ പണപിരിവു നടത്തിയതും ചരിത്ര സംഭവങ്ങളാണ്.

ഇപ്പോഴത്തെ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്സ് വളരെ രഹസ്യവും ദൈവനാമത്തിലുമാണ്. അതിനു പറ്റിയ നല്ല പേരാണ് കമ്പനിക്ക് ഇട്ടിരിക്കുന്നത്- സീറോ മലബാര്‍ അല്‍മായ കമ്മീഷന്‍.

ജനങ്ങള്‍ സത്യം മനസ്സിലാക്കിയതോടെ അമേരിക്കയിലും യൂറോപ്പിലും ജനരോഷം വളരുന്നു.

യൂറോപ്പില്‍ ജനങ്ങളെ വഞ്ചിക്കാന്‍ ഈ കള്ളസംഘത്തിനു ഒത്താശകള്‍ ചെയ്യുന്നവര്‍ അണലി സന്തതികളാണ്.

Anonymous said...

അല്‍മായകമ്മീഷന്‍ എന്ന കള്ളസംഘത്തിനു കൊളോണില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത് കോളോണിലെ പ്രവാസിപത്രത്തില്‍ അസത്യകഥകള്‍ എഴുതിവിടുന്ന ``ഊബുളുവേലി'' എന്ന അപരനാമത്തില്‍ അറിയുന്ന കളള റിപ്പോര്‍ട്ടറാണ്. ഈ റിപ്പോര്‍ട്ടര്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലംഞ്ചേരിയുടെ ഫ്രാങ്ക്ഫുര്‍ട്ട് സന്ദര്‍ശനത്തെ പറ്റി ദീപികയില്‍ തെറ്റായി കൊടുത്ത റിപ്പോര്‍ട്ടു പിന്നീട് വന്‍വിവാദമായി. ദീപിക തെറ്റു തിരുത്തുകയുംചെയ്തു.

ഒരു സീറോമലബാറി, ഫ്രാങ്ക്ഫുര്‍ട്ട് )