ചിക്കാഗോ കത്തീദ്രല്‍ പള്ളിയോടനുബന്ധിച്ചുള്ള ഗ്രോട്ടോയില്‍ ഒരു മനുഷ്യനും പോയി പ്രാര്‍ത്ഥിക്കുന്നതായി ഇന്ന് വരെ കാണാന്‍ കഴിഞ്ഞിട്ടില്ല. പ്രേതാലയം പോലെ ഒഴിഞ്ഞു കിടക്കുന്ന ഗ്രോട്ടോയില്‍ നിന്നും ടേപ്പ് റെക്കോര്ഡില്ക്കൂടി അലയടിക്കുന്ന ഗാനങ്ങള്‍ അവിടെ ഭീതി ജനകമായ ഒരു അന്തരീക്ഷം തന്നെ സൃഷ്ടിക്കുന്നു എന്ന് പറയാം. കഴിഞ്ഞ പെരുന്നാളിന് വെടിക്കെട്ട് കാണാന്‍ ജനങ്ങള്‍ മേല്‍പ്പറഞ്ഞ ഗ്രോട്ടോയുടെ അരമതിലില്‍ കുത്തിയിരിക്കുന്നത് കണ്ടിരുന്നു. നേര്ച്ചപ്പെട്ടിയില് ഇന്ന് വരെ പത്തു പൈസ ആരും ഇട്ടതായി അറിവില്ല. നല്ലൊരു കറവപ്പശുവായി ഗ്രോട്ടോയെ കണ്ടവര്‍ക്ക് കടുത്ത നിരാശയാണ് ഫലം.
സംഗതി ഇങ്ങനെ പോയാല്‍ ശരിയാകില്ല എന്ന് കരുതിയിട്ടാകം ഇന്നലെ അവിടെ ഒരു വി. കുര്‍ബാന അര്‍പ്പിക്കാന്‍ വികാരിയച്ചന് തീരുമാനിച്ചത്. ഏതായാലും ഇന്നലെ 11 മണി കുര്‍ബാനയ്ക്ക് വന്ന നിരപരാധികള്‍ക്ക് ഇള വെയിലും കൊണ്ട് ഔട്ട് ഡോര്‍ കുര്‍ബാന കാണേണ്ടി വന്നു.
ഈ ലേഖകന്‍ പറയാനുള്ളത് ഇതാണ്. ഇങ്ങനെ ഒരു കുര്‍ബാനയര്‍പ്പിച്ചത് കൊണ്ടൊന്നും ഗ്രോറ്റൊയിലേക്ക് ഭക്ത ജന പ്രവാഹം ഉണ്ടാകുകയില്ല. അവിടെ പണം ഒട്ടു വീഴുകയും ഇല്ല . അതിനു അവിടെ ഒരത്ഭുതം തന്നെ നടക്കണം. മാതാവിന്റെ ഒരത്ഭുതം.
എന്തെല്ലാം അത്ഭുതങ്ങളാണ് നമ്മുടെ കൊച്ചു കേരളത്തില്‍ നടക്കുന്നത്! രണ്ടു മൂന്നു വര്‍ഷം മുമ്പ് റോസാ മിസ്ട്ടിക്കാ എന്നാ അത്ഭുതം വഴി മാതാവ് കണ്ണില്‍ക്കൂടി എത്രമാത്രം തേനും എണ്ണയുമാണ് പൊഴിച്ചത്. ഈയടുത്ത കാലത്ത് മരിച്ചു കിടക്കുന്ന കര്‍ത്താവിന്റെ തലമുടി വെറുതെ വളരാന്‍ തുടങ്ങി. മുടി നീണ്ടു നീണ്ടു ഇപ്പോള്‍ എവിടെ വരെ എത്തി എന്ന് അറിഞ്ഞു കൂടാ. ഈയടുത്ത കാലത്തല്ലേ ബാലു എന്ന പാര്‍ട്ടിക്ക് പഞ്ച ക്ഷതങ്ങള്‍ ഉണ്ടായതും ഭക്തി പാരവശ്യത്താല്‍ കന്ന്യാസ്ത്രീയമ്മ അദ്ദേഹത്തില്‍ ആകൃഷ്ടനായി ഒളിച്ചോടിയതും!
ഇങ്ങനെ ലോകമെമ്പാടും തലങ്ങും വിലങ്ങും അത്ഭുതങ്ങള്‍ നടക്കുമ്പോള്‍ ചിക്കാഗോയില്‍ ഒരെണ്ണം തന്നെയെങ്കിലും നടക്കേണ്ട കാലം അധിക്രമിച്ചിരിക്കുന്നു. അതിനു വേണ്ട നടപടികള്‍ അധികാരി കള്‍ ഉടന്‍ കൈക്കൊള്ളണമെന്ന് ഞങ്ങള്‍ അഭ്യര്ത്ഥി ക്കുകയാണ്.
സംഗതി ഇങ്ങനെ പോയാല്‍ ശരിയാകില്ല എന്ന് കരുതിയിട്ടാകം ഇന്നലെ അവിടെ ഒരു വി. കുര്‍ബാന അര്‍പ്പിക്കാന്‍ വികാരിയച്ചന് തീരുമാനിച്ചത്. ഏതായാലും ഇന്നലെ 11 മണി കുര്‍ബാനയ്ക്ക് വന്ന നിരപരാധികള്‍ക്ക് ഇള വെയിലും കൊണ്ട് ഔട്ട് ഡോര്‍ കുര്‍ബാന കാണേണ്ടി വന്നു.
ഈ ലേഖകന്‍ പറയാനുള്ളത് ഇതാണ്. ഇങ്ങനെ ഒരു കുര്‍ബാനയര്‍പ്പിച്ചത് കൊണ്ടൊന്നും ഗ്രോറ്റൊയിലേക്ക് ഭക്ത ജന പ്രവാഹം ഉണ്ടാകുകയില്ല. അവിടെ പണം ഒട്ടു വീഴുകയും ഇല്ല . അതിനു അവിടെ ഒരത്ഭുതം തന്നെ നടക്കണം. മാതാവിന്റെ ഒരത്ഭുതം.
എന്തെല്ലാം അത്ഭുതങ്ങളാണ് നമ്മുടെ കൊച്ചു കേരളത്തില്‍ നടക്കുന്നത്! രണ്ടു മൂന്നു വര്‍ഷം മുമ്പ് റോസാ മിസ്ട്ടിക്കാ എന്നാ അത്ഭുതം വഴി മാതാവ് കണ്ണില്‍ക്കൂടി എത്രമാത്രം തേനും എണ്ണയുമാണ് പൊഴിച്ചത്. ഈയടുത്ത കാലത്ത് മരിച്ചു കിടക്കുന്ന കര്‍ത്താവിന്റെ തലമുടി വെറുതെ വളരാന്‍ തുടങ്ങി. മുടി നീണ്ടു നീണ്ടു ഇപ്പോള്‍ എവിടെ വരെ എത്തി എന്ന് അറിഞ്ഞു കൂടാ. ഈയടുത്ത കാലത്തല്ലേ ബാലു എന്ന പാര്‍ട്ടിക്ക് പഞ്ച ക്ഷതങ്ങള്‍ ഉണ്ടായതും ഭക്തി പാരവശ്യത്താല്‍ കന്ന്യാസ്ത്രീയമ്മ അദ്ദേഹത്തില്‍ ആകൃഷ്ടനായി ഒളിച്ചോടിയതും!
ഇങ്ങനെ ലോകമെമ്പാടും തലങ്ങും വിലങ്ങും അത്ഭുതങ്ങള്‍ നടക്കുമ്പോള്‍ ചിക്കാഗോയില്‍ ഒരെണ്ണം തന്നെയെങ്കിലും നടക്കേണ്ട കാലം അധിക്രമിച്ചിരിക്കുന്നു. അതിനു വേണ്ട നടപടികള്‍ അധികാരി കള്‍ ഉടന്‍ കൈക്കൊള്ളണമെന്ന് ഞങ്ങള്‍ അഭ്യര്ത്ഥി ക്കുകയാണ്.
13 comments:
ചിക്കാഗോ പള്ളയില്‍ നിന്നും ഈശ്വരന് ഇറങ്ങിപോയ് എന്നതിന്റെ സുചനയല്ലേ ബ്ലോഗ് മസ്റെരെ ?
Deepika.com- Today's Snapshots.
ഇന്നത്തേതില്‍ കണ്ട കാഴ്ച....
ഈ വിളക്ക കത്തോലിക്കന്റെ തന്നെ ഒരു സംശയവുമില്ല.
വല്ലാ൪പാടം പളളി തീ൪ഥാടനത്തിന്റെ സമാപനത്തോട് അനുബന്ധിച്ചുളള പൊന്തിഫിക്കല്‍ ദിവൃബലിക്ക് മുന്നോടിയായി സീറോ മലബാ൪ സഭ മേജ൪ ആ൪ച്ച് ബിഷപ് ക൪ദിനാള് മാ൪ ജോ൪ജ് ആലഞ്ചേരി "ദീപം" തെളിക്കുന്നു വാരാപ്പുഴ ആ൪ച്ച് ബിഷപ്പ് ഡോഫ്രാ൯സീസ് കല്ലറയക്കല്‍, മോണ്‍, അലക്സ് വടക്കുംതല എന്നിവ൪ സമീപം.
ദീപം തെളിക്കുന്നു ആ വിളക്ക് എല്ലാവരും ദീപികയില്‍ പോയി നോക്കുന്നത് നല്ലതാണ്.
ക്ലാവ൪ നിലവിളക്കല്ല, ശ്ലീഹ നിലവിളക്കല്ല. ഈ കുരിശ് കത്തോലിക്ക൪ക്ക് പറ്റിയ ദീപം കൊളുത്താ൯ പറ്റിയത് തന്നേ.
Shon Johan said...
"തോമയെ ആരാധിക്കുന്നവര്‍ എന്തുകൊണ്ട് തോമസ് സുവിശേഷങ്ങള്‍ അംഗികരിക്കുന്നില്ല
Silly question. The gospel of Thomas was not written by the apostle st Thomas. The gospel of Thomas is not accepted because that auther is not St Thomas but a anonymous thomas.
Then one question for Thaamara Achan Shon Johan, Do you have proof all other gospel were written by the so called apostles?
അവിശുദ്ധ മാര്‍ഗത്തില്‍ കൂടി വാരികൂട്ടിയ സമ്പത്തും അധികാരവുമാണ് ഇന്നത്തെ ഭുരിഭാഗം സിറോ മലബാര്‍ നെത്രത്തിന്റെ മുഖമുദ്ര.സമ്പത്ത് കുമിഞ്ഞു കൂടുമ്പോള്‍ സാധാരണ വിസ്വാസിയോടുള്ള പുച്ഛവും യാഥാര്‍ത്ഥ്യങ്ങളെ നേരിടുവാനുള്ള ഭയയും കൊണ്ട് ആണ് വിഷയങ്ങള്‍ വഴി തിരിച്ചു വിടാനും ഇടവകകരെ ആശയ കുഴപ്പതിലാക്കാനും വേണ്ടി ക്ലാവേര്‍ തുടങ്ങിയ
പുതിയ പുതിയ വെളിപാടുകള്‍ കാലാകാലങ്ങളില്‍ സഭ കൊണ്ടുവരുന്നത്. തങ്ങള്‍ പറഞ്ഞാല്‍ ജനം അനുസരിക്കും എന്നുള്ള മൂഡ വിശ്വാസം മേത്രന്മാര്‍ക്ക് ഇല്ലെങ്കില്‍ കൂടി പത്തു കൊല്ലം സെമിനാരി പഠനം കഴിഞ്ഞു വരുന്ന ചില റവ .പുരോഹിതര്‍ക്ക് ഉണ്ടാകുന്നതു ജനത്തെ മനസിലാക്കാനുള്ള വിവരം കമ്മി ആയതുകൊണ്ടാണെന്നു എടുത്തു പറയേണ്ടതില്ല. ഈ അന്ജത അന്ഗികരിക്കുവാന്
ദുരഭിമാനം ഒട്ടു സമ്മതികുന്നില്ല താനും.
ബഹുമാനപ്പെട്ട പുലിക്കുന്നേല്‍ കാലാകാലങ്ങളില്‍ വെളിച്ചത് കൊണ്ടുവരികയും എതിര്‍ക്കുകയും ചെയ്തത് പല രൂപതകളിലും നടന്ന അഴിമതിയുടെയും കൈയിട്ടുവാരലിന്റെയും പകപോക്കിന്റെയയൂം വിവരങ്ങളായിരുന്നു എന്നത് ഓശാന യുടെ പഴയ ലക്കങ്ങള്‍ വായിച്ചിട്ടുള്ള പലര്‍ക്കും അറിയാം.പല വൈദികരും ഒസനയുടെ നിലപാടിനെ പ്രോസാഹിപിച്ചത് സത്യത്തോടും നീതിയോടും ഉള്ള അഭിമുഖം കൊണ്ട് തന്നെ ആയിരിന്നു. ഒരു പക്ഷെ ഒസാനയുടെ ഇടപെടലുകലല്ലേ പല മെത്രാന്മാരും നേര്‍വഴി നടന്നതിനു കാരണം?.
ഓശാന വിദേശ സഹായം മേടിച്ചു എന്ന് ആരോപിക്കുന്നവര്‍ വിദേശ സഹായം കൊണ്ട് കേരളത്തില്‍ എല്ലാ വീടുകളില്‍ തന്നെ ഏതാണ്ട് പതിനാജു രൂപ വിലക്ക് സുവിഷേഹം എത്തിക്കുവാന്‍ ഈ വിദേശ സഹായം ഹേതുവായി എന്നതും അതുവഴി പല രൂപതകളുടെയും അമിത വിലക്കുള്ള സുവിശേയ കച്ചവടം നിര്‍ത്തേണ്ടി വന്നതും കൂടി മനസിലാക്കണം. അമേരിക്കയിലും യൂറോപ്പിലും നിന്ന് കേരളത്തിലെ ഏതാണ്ട് എല്ലാ സിറോ മലബാര്‍ രൂപതകള്‍ക്കും കിട്ടുന്ന കോടികള്‍ വിശ്വാസംവളര്തുവനാണോ അതോ പണ സമ്പാദനം ലാക്കാക്കി സ്വാശ്രയ സ്ഥാപനഗല്‍ കെട്ടി പോക്കാനാണോ ഉപയോഗിച്ചിരിക്കുന്നത് ?.വര്‍ഷം തോറും കേരളത്തിലെക്കൊഴുകുന്ന കോടികളുടെ കണക്കുകള്‍ സാധാരണ വിശ്വാസിക്ക് മനസിലാക്കുവാന്‍ ആപ്രാപ്തം ആണ്.വിശാസ പരംബരിയം പൊക്കി പറയുകയും എന്നാല്‍ ലതിന് രൂപതകളില്‍ കാശിനു വേണ്ടി തെണ്ടി നടക്കുകയും അല്ലെ മിക്കവാറും നമ്മുടെ പുരോഹിതരുടെ സ്ഥിരം പരിപാടി.
കുമിഞ്ഞു കൂടുന്ന സമ്പത്ത് സംരക്ഷിക്കുവാന്‍ അല്ലാതെ വിശ്വാസിയെ വിശ്വാസം ബോധിപ്പിക്കുവാന്‍ പുരോഹിതര്‍ക്ക് സമയം കിട്ടാത്തത് കൊണ്ടാണ് മിക്ക ഇടങ്ങലളിലും മത ബോധനം രണ്ടു ദിവസത്തെ അല്ലെങ്ങില്‍ മൂന്നു ദിവസത്തെ ധാനത്തില്‍ ഒതുക്കുന്ന കുടില്‍ വ്യവസായം തഴച്ചു വളരുന്നത്.അതുപോലെ തന്നയാണ് വര്‍ഷംതോറും കൊണ്ടാടുന്ന ദളിത കത്തോലിക്കാ അവകാശ സമ്മേളനും. സഭ സ്ഥപനഗളില് കൊടുക്കാത്ത നീതി ഗവണ്മെന്റ് നല്‍കണം എന്ന് ആവസ്യപെടുവാന് ഒരു നാണവും ഇല്ലല്ലോ.വെതന്‍ വര്‍ധനയ്ക്ക് വേണ്ടി പാവം നേഴ്സ് മാര്‍ തെരുവിലിരങ്ങിയതും നമ്മുടെ ഒക്കെ സ്വന്തം സ്ഥാപനഗലില് നിന്ന് തന്നെ അല്ലെ?.
കാഞ്ഞിരപ്പള്ളി ബിഷപ് എന്ന് പറയുന്ന പരനാ....യെ പറ്റിയുള്ള ഒരു വാര്‍ത്ത കണ്ടു. പാവം വൃദ്ധ ദമ്പതികളുടെ വസ്തു തട്ടി എടുത്ത കാര്യത്തെ പറ്റി. താഴത്തെ link കാണുക.
http://marunadanmalayali.com/index.php?page=newsDetail&id=1116
ഇയാള്‍ ഇതിലപ്പുറവും ചെയ്യുന്നവനാണെന്ന് നമുക്കെല്ലാം അറിയാവുന്നതാണല്ലോ? എനിക്കൊരു അപേക്ഷ ഉണ്ട്. കൊപ്പേല്‍ ഇടവക രൂപത ആക്കി ഉയര്‍ത്തി ഈ ബിഷപ്പിനെ അങ്ങോട്ട് സ്ഥലം മാറ്റുക. ഇയാളെ നന്നാക്കാന്‍ കൊപ്പന്മാരെ കൊണ്ടേ സാധിക്കുകയുള്ളൂ. ഇയാള്‍ക്ക് ഡോളറിനോടുള്ള ആര്‍ത്തി തീരാന്‍ ഇതല്ലാതെ മാര്‍ഗമില്ല. കേരളത്തിലെ ആളുകള്‍ രക്ഷപെടട്ടെ.
കോപ്പലിലെ കപൃാ൪ സന്തോഷ് പഢിതത്ത്!
ജീസസ് എന്താണെന്ന് അറിവില്ലാത്ത ജീസസ് യൂത്ത് ഊത്ത്!
ജീസസ് ഊത്തിന്റെ നേതാവായ ചാന്ത്പൊട്ട് ഊതി ഊതി, പളളിവാങ്ങിച്ച അച്ഛന്റെ ഫോട്ടോ തട്ടി താഴെയിട്ടു.
ജീസസ് ഊത്തിലെ സന്തോഷ് പഢിതത്ത് പളളിയിലെ സക്രരി തട്ടി താഴേയിട്ടു.
ജീസസ് ഊത്തിലെ ഇനിയുളളവ൯ ബലിപീഠത്തിലെ ക്ലാവ൪ തട്ടിതാഴെയിടുമോ?
പളളിയിലെ സക്രരി തട്ടി താഴേയിടാ൯വേണ്ടിട്ടായിരുന്നോ സന്തോഷ് പഢിതത്ത് ഇ൪വിങ്ങില് നിന്ന് കോപലേലിലെ അല്താരയിലേക്ക് കപൃാ൪ സവാരിഗിരിഗിരി നടത്തിയതും, റോമില്‍ നിന്ന് അനുജ൯ പാതി അച്ഛന്റെ വേഷം കെട്ടി കോപലേലിലെ അല്താരയിലേക്ക് കപൃാ൪ സവാരിഗിരിഗിരി നടത്തിയത്.
മാര്‍ ജോര്‍ജ് ആലഞ്ചേരി ഓസ്ട്രേലിയ സന്ദര്‍ശിക്കുന്നു .
10 ദിവസത്തെ സന്ദര്‍ശനത്തിനായിട്ടാണ് മാര്‍ ജോര്‍ജ് ആലഞ്ചേരി ഓസ്ട്രേലിയയില്‍ പോകുന്നത് . സിഡ്നി , മെല്‍ബണ്‍ , ടൗൺസ് വില്ല , പെര്‍ത്ത് എന്നീ സ്ഥലങ്ങള്‍ സന്ദര്ശിക്കുവാനായിട്ടാണ് പ്ലാനിട്ടിരിക്കുന്നത് .
സീറോ മലബാര്‍ സഭയുടെ ഓസ്ട്രേലിയന്‍ കോർഡിനേററർ ഫാ . ഫ്രാന്‍സിസ് കോലഞ്ചേരി അറിയിച്ചതാണിത് .
ആവശ്യത്തിലേറെ പ്രശ്നങ്ങളുടെ നടുവിലാണ് നമ്മുടെ കൊച്ചുകേരളവും ഇന്ത്യയുടെ വടക്കന്‍ സംസ്ഥാനങ്ങളും . പണപരമായും മതപരമായും ഒത്തിരി ക്ലേശങ്ങള്‍ സഹിച്ചു ദിനങ്ങള്‍ തള്ളിനീക്കുന്ന പാവപ്പെട്ട
വൈദികരെയും അല്മായരെയും നമുക്ക് അവിടെ കാണാന്‍ സാദിക്കും . ഭക്ഷണവും പാര്‍പ്പിടവും എന്തിനുപറയുന്നു സഞ്ചരിക്കാന്‍ പറ്റുന്ന റോഡുകളോ വാഗനങ്ങളോ ഇല്ലാതെ കഷ്ടപ്പെട്ട് സുവിശേഷവേലയില്‍
കഴിയുന്നവരെ ഒന്ന് സന്ദര്‍ശിക്കുവാന്‍ ഒരു പിതാക്കന്മാര്ക്കും നേരമില്ല . മൈലുകള്‍ താണ്ടിപോകണം ഒരുനേരത്തെ കുടി വെള്ളത്തിനായി . ഇതെല്ലാം കണ്ടില്ലാന്നു നടിച്ചു ഈ ജോര്‍ജ് ആലഞ്ചേരി ഓസ്ട്രേലിയയില്‍
ചെന്നിട്ടു എന്തോന്ന് ഒലത്താനാണ് . സഭയുടെ പണം ദുര്‍വിനിയോഗം ചെയ്തു പരമശിവന്റെ വലിയ രുദ്ദ്രാക്ഷ മാലയും ധരിച്ചു എന്താവശ്യത്തിനാണ് അങ്ങേരിപ്പോള്‍ ഓസ്ട്രേലിയായിലേക്ക് കെട്ടിയെടുക്കുന്നത് .
നിര്‍ദ്രരായ എത്രയോ പാവപ്പെട്ട കുടുംബങ്ങള്‍ ഇന്ത്യയിലുണ്ട് . വസ്ത്രമില്ലാത്തവര്‍ , പാര്‍പ്പിടമില്ലാത്തവര്‍ , ഒരുനേരത്തെ ആഹാരത്തിനു വഴിയില്ലാത്തവര്‍ . ഈ ധൂര്‍ത്തടിക്കുന്ന പണം ഇവര്‍ക്ക് ആര്‍ക്കെങ്കിലും
ഉപകരിച്ചുകൂടെ . സഭയുടെ ധനം ഇതുപോലെ ദുര്‍വിനിയോഗം ചെയ്യണോ . ഇതിനുവേണ്ടിയിട്ടാണോ പള്ളികള്‍ തോറും പാത്രമായിട്ടു വന്നു രൂപ താ ....രൂപ താ എന്നുപറഞ്ഞു തെണ്ടുന്നത് .
ഈ ജോര്‍ജ് ആലഞ്ചേരി ശെരിക്കും സഭയെ ചൂഷണം ചെയ്യുന്നു . സ്വന്തം വീട്ടിലെ കാര്യം നോക്കാതെ അയല്ക്കാരന്റെ വീട്ടിലെ ക്ഷേമം തിരക്കുന്നു . ഇങ്ങേരു ഓസ്ട്രേലിയയില്‍ ചെന്നിട്ടു ഏത് മലയാണോ മറിക്കാന്‍
പോകുന്നത് . പട്ടി ചന്തക്കു പോയതുപോലെ പത്തു ദിവസം ഓസ്ട്രേലിയന്‍ മലയാളികളുടെ പണം കൊണ്ട് സുഭിക്ഷമായി പുട്ടടിച്ചു തിരിച്ചു പോരും . മാര്‍ ആലഞ്ചേരിയുടെ തലയിലുവരയെ .
ദത്തെടുത്തെന്നു തെറ്റിദ്ധരിപ്പിച്ച് ധ്യാന കേന്ദ്രത്തിനായി ഭൂമി തട്ടിയെടുത്തെന്ന് ആരോപണം
Text Size:
കോട്ടയം: ദത്തെടുത്തെന്നു തെറ്റിദ്ധരിപ്പിച്ചു ധ്യാന കേന്ദ്രത്തിനായി തങ്ങളുടെ ഭൂമി കൈവശപ്പെടുത്തിയെന്ന് ആരോപണം. കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ മാത്യു അറയ്ക്കലിന്റെ സഹോദരന് തോമസ് അറക്കലും ഭാര്യ മോനിക്കയുമാണു വാര്‍ത്താ സമ്മേളനത്തില്‍ ആരോപണം ഉന്നയിച്ചത്.
ആവേ മരിയ ധ്യാനകേന്ദ്രത്തിനായി, എരുമേലിയില്‍ മോനിക്കയുടെ ഉടമസ്ഥതയിലുള്ള 4.5 ഏക്കര്‍ സ്ഥലവും തോമസിന്റെ പേരിലുള്ള 55 സെന്റ് സ്ഥലവും തെറ്റിധരിപ്പിച്ച് കൈവശപ്പെടുത്തിയതായാണ് ആരോപണം. ഫാ. ജോര്‍ജ് നെല്ലിക്കല്‍, ഫാ.ജോസ് മംഗലം, ഫാ.തോമസ് വയലുങ്കല്‍, ഫാ.ആന്റണി
മണിയങ്ങാട്ട് എന്നിവര്‍ ചേര്‍ന്നാണു തങ്ങളില്‍ നിന്ന് ഭൂമി എഴുതി വാങ്ങിയതെന്ന് ഇവര്‍ പറയുന്നു. സംസാരശേഷി നഷ്ടപ്പെട്ട ഭര്‍ത്താവിനു സംസാരിക്കാനുള്ള കഴിവ് തിരിച്ചുകിട്ടുമെന്ന് വിശ്വസിപ്പിച്ചായിരുന്നുവത്രെ ഭൂമി തട്ടിയെടുത്തത് തട്ടിപ്പ്. കുട്ടികളില്ലാത്തതിനാല്‍ അവസാനകാലത്ത് സംരക്ഷിക്കാന്‍ ആരും കാണില്ലെന്നും സഭ സംരക്ഷിക്കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. ഭൂമിയും അതിലുള്ള വസ്തുവകകളും ദൈവത്തിന്റേതാണെന്നും അതു ദാനം കൊടുത്താല്‍ ദൈവം പ്രസാദിക്കുമെന്നും ഫാ. നെല്ലിക്കലും ഫാ. വയലുങ്കലും പറഞ്ഞതായി അവര്‍ ആരോപിച്ചു. ഭര്‍ത്താവിന്റെ സഹോദരങ്ങളെ അറിയിക്കരുതെന്നും വിലക്കി. 2010 ലാണ് ധ്യാന കേന്ദ്രത്തിന് ദാനമായി ഭൂമി എഴുതിനല്‍കിയത്. വെള്ളക്കടലാസില്‍ ഒപ്പിട്ട് വാങ്ങുകയായിരുന്നു. അര ഏക്കര്‍ നല്‍കാമെന്നാണ് അന്നു സമ്മതിച്ചിരുന്നത്. എന്നാല്‍ പിന്നീട് സംശയംതോന്നി ബന്ധുക്കള്‍ ആധാരം വാങ്ങിനോക്കിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടത് മനസിലായത്. ഇതറിഞ്ഞ് കാഞ്ഞിരപ്പള്ളി ബിഷപ്പ് മാത്യൂ അറയ്ക്കലിനെ സമീപിച്ചെങ്കിലും സഹായിച്ചില്ല. നിങ്ങള്‍ക്കെന്തിനാണ് ഭൂമി എന്നാണ് ബിഷപ്പ് ചോദിച്ചത്. ഒരു കോടി രൂപ പാട്ടത്തിലൂടെ ലഭിക്കേണ്ട റബര്‍തോട്ടം തങ്ങളുടെ അനുവാദമില്ലാതെ പുരോഹിതന്മാര് 35 ലക്ഷം രൂപക്ക് മറ്റൊരാള്‍ക്ക് പാട്ടത്തിന് നല്‍കിയതായും ഇവര്‍ ആരോപിച്ചു. സ്ഥലം തിരികെ ചോദിച്ചതോടെ പുരോഹിതന്മാരുടെ നേതൃത്വത്തില്‍ നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും ഇവര്‍ പറഞ്ഞു. ബിഷപ് മാത്യു അറയ്ക്കലിനെ മൂന്നാം പ്രതിയാക്കി കാഞ്ഞിരപ്പള്ളി കോടതിയില്‍ കേസ് നല്‍കിയതായും മോനിക്ക പറഞ്ഞു. പത്രസമ്മേളനത്തില്‍ തോമസ് അറയ്ക്കലിന്റെ സഹോദരന് സി.വി തോമസ്, ഇവരുടെ സുഹൃത്ത് ജേക്കബ് വര്‍ഗീസ് എന്നിവരും പങ്കെടുത്തു.
E-mail to a friend
കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന് മാര്‍ മാത്യൂ അറക്കല്‍ സ്ഥാനം രാജി വച്ചു ക്രിസ്ത്യാനികള്‍ക്ക് മാതൃക കാണിക്കണം.(ജോര്ജു കുറ്റിക്കാട്ട് ,ജര്‍മ്മനി)
എരുമേലിയിലെ ആവേ മരിയാ ധ്യാനകേന്ദ്രത്തിനായി ത ന്റെ സ്വന്തം സഹോദരന് തോമസിനെയും ഭാര്യ മോനിക്കായെയും വഞ്ചിച്ചു നടത്തിയ സ്ഥലമെടുത്ത തട്ടിപ്പില്‍ കാഞ്ഞിരപ്പള്ളി കോടതിയില്‍ മൂന്നാം പ്രതിയായിരിക്കുന്ന മാര്‍ മാത്യൂ അറക്കലും ഇതിനു കൂട്ടുനിന്ന വൈദികരായ ഫാ.ആന്റണി മണിയങ്ങാട്ടു,ഫാ.തോമസ് വയലുങ്കല്‍ ഫാ. ജോര്ജു നെല്ലിക്കല്‍ ,ഫാ.ജോസ് മംഗലം എന്നിവര്‍ നിരുപാധികം രാജി വച്ചു തലസ്ഥാനത്ത് നിന്ന് മാറിക്കൊടുത്തു മാതൃക കാണിക്കണം. കേരളത്തിലെ ടെലിവിഷന്‍ -പത്ര മാദ്ധ്യമങ്ങളില്‍ ഗുരുതരമായ ക്രിമിനല്‍ കുറ്റം ചെയ്തുവെന്ന് സ്വന്തം സഹോദരര്‍ ആരോപിക്കുമ്പോള്‍ ഇങ്ങനെയൊരു മെത്രാനെ കാഞ്ഞിരപ്പള്ളി രൂപതയിലെ കത്തോലിക്കരുടെ മേധാവിയായി അംഗീകരിക്കാനാവില്ല. കാഞ്ഞിരപ്പള്ളി രൂപതയിലെ സഭാംഗങ്ങളോട് പരസ്യ മാപ്പ് പറഞ്ഞു സ്ഥാനം ഒഴിഞ്ഞു നിയമത്തിനു കീഴടങ്ങണം.
കേരളത്തില്‍ കുറ്റകൃത്യങ്ങള്‍ സഭയില്‍ പൂത്തുലയുകയാണെന്ന് ഞാന്‍ നിരവധി തവണ മാദ്ധ്യമങ്ങളില്‍ കൊണ്ട് വന്നതാണ്. കോഴ വാങ്ങലും അഴിമതിയും ഭള്ളും അഹങ്കാരവും ധിക്കാരവും തട്ടിപ്പുകളും ലൈംഗിക കുറ്റകൃത്യങ്ങളും ഇവരുടെ ഇടയില്‍ നടമാടുന്നു . അല്മായനെ കാല് ചുവട്ടില്‍ വളര്‍ത്തു നായെപ്പോലെ കരുതുന്ന അറക്കല്‍ മെത്രാന് സഭയുടെ മുഴുവന്‍ പണം കൈക്കുള്ളിലാക്കിയിരികയാണ്. എന്തും ഞാന്‍ നടത്തും എന്ന ധിക്കാര മനോഭാവം ഈ കാലത്ത് ചെല വാകുകയില്ലായെന്നു അദ്ദേഹം ഒരിക്കലും ചിന്തിക്കുന്നില്ല. കാഞ്ഞിരപ്പള്ളി രൂപതയിലെ ചരിത്ര പ്രസിദ്ധമായ ചെങ്ങളത്തെ അന്തോനീസു പുണ്ണ്യവാന്റെ നാമത്തില്‍ ഉണ്ടായിരുന്ന ദേവാലയം ബോംബിട്ടു തകര്‍ക്കാന്‍ (,സര്‍ക്കാരി ന്റെ വിലക്കിനെ ധിക്കരിച്ചു), ഫാ.പുതുമനക്ക് കല്‍പ്പന നല്കിയ മെത്രാന് ഇന്ന് ദൈവത്തിനു മുന്പില് സത്യം ബോധിപ്പിക്കണം. അദ്ദേഹത്തെ ഇന്ന് നിയമം വളഞ്ഞിരിക്കുന്നു. മെത്രാന് സ്ഥാനം രാജി വയ്ക്കണം. അദ്ദേഹം ക്രൈസ്തവ വിശ്വാസികളെ പീഡിപ്പിക്കുന്നതില്‍ നിന്ന് പിന്മാറണം. സഹോദരന് അറിയാതെ തട്ടിപ്പില്‍ കൈവശമാക്കിയ വസ്തുക്കള്‍ മാര്‍ മാത്യൂ അറക്കല്‍ നിരുപാധികം വിട്ടു കൊടുത്തില്ലെങ്കില്‍ ലോക വ്യാപകമായ പ്രത്യാഖാതങ്ങള്‍ അദ്ദേഹവും കൂട്ട് പ്രതികളും നേരിടേണ്ടി വരും. സീറോമലബാര്‍ സഭയും വത്തിക്കാന്‍ കാര്യാലയവും ഇതില്‍ അടിയന്തിരമായി ഇടപെടണം.
മാര്‍ മാത്യൂ അറക്കല്‍ രാജി വയ്ക്കണം. (സീറോ മലബാര്‍ കത്തോലിക്കര്‍ ,യൂറോപ്പ്)
അംഗവൈകല്യം വന്ന സ്വന്തം സഹോദരനെ കബളിപ്പിച്ചു കോടികളുടെ വിലമതിക്കുന്ന സ്വത്ത് കൈയിലാക്കിയ കാഞ്ഞിരപ്പള്ളി മെത്രാന് മാത്യൂ അറക്കല്‍ ,കൂട്ട് പ്രതികളായ നാല് വൈദികര്‍ ഇവരെല്ലാം രാജി കൊടുത്ത് അല്മായര്ക്കു മാതൃക കാണിക്കണം. ഇവരെ രൂപതയിലെ സഭാംഗങ്ങള്‍ ബഹിഷ്ക്കരിക്കണം . ഇവര്‍ നിയമത്തിനു മുപില്‍ മറുപടി പറയട്ടെ. ക്രിസ്തീയ പഠനപ്രകാരം ഇവര്‍" മോഷ്ടിക്കരുത് ,അന്യന്റെ മുതല്‍ ആഗ്രഹിക്കരുത് എന്ന പ്രമാണങ്ങള്‍ ലംഘിച്ചിരിക്കുന്നു.
മാര്‍ മാത്യൂ അറക്കല്‍ രാജി വയ്ക്കണം. (സീറോ മലബാര്‍ കത്തോലിക്കര്‍ ,യൂറോപ്പ്)
അംഗവൈകല്യം വന്ന സ്വന്തം സഹോദരനെ കബളിപ്പിച്ചു കോടികളുടെ വിലമതിക്കുന്ന സ്വത്ത് കൈയിലാക്കിയ കാഞ്ഞിരപ്പള്ളി മെത്രാന് മാത്യൂ അറക്കല്‍ ,കൂട്ട് പ്രതികളായ നാല് വൈദികര്‍ ഇവരെല്ലാം രാജി കൊടുത്ത് അല്മായര്ക്കു മാതൃക കാണിക്കണം. ഇവരെ രൂപതയിലെ സഭാംഗങ്ങള്‍ ബഹിഷ്ക്കരിക്കണം . ഇവര്‍ നിയമത്തിനു മുപില്‍ മറുപടി പറയട്ടെ. ക്രിസ്തീയ പഠനപ്രകാരം ഇവര്‍" മോഷ്ടിക്കരുത് ,അന്യന്റെ മുതല്‍ ആഗ്രഹിക്കരുത് എന്ന പ്രമാണങ്ങള്‍ ലംഘിച്ചിരിക്കുന്നു.
"Then one question for Thaamara Achan Shon Johan, Do you have proof all other gospel were written by the so called apostles?"Anony
To Ano
അനോണി സാറെ ഞാന്‍ തോമയുടെ സുവിശേഷം അഗീകരിയ്ക്കത്തതിന്റെ കാരണമാണ് പറഞ്ഞത്. അത്യാവശ്യത്തിനു നാലെണ്ണം ഉണ്ടല്ലോ ? അത് പോരാഞ്ഞിട്ടാണോ ഇനി ഏതോ ഒരു തോമായുടെ കൂടി. ഒരു തോമ കുരിശു കാരണം കുരിശു യുദ്ധം നടത്തുന്ന നമ്മള്‍ക്ക് ഇനി ഒരു തോമ സുവിശേഷം കൂടി വേണോ തമ്മില്‍ തല്ലാന്‍.? തോമാ കുരിശിന്റെ തമ്മിലടി തീര്‍ന്നിട്ട് പോരെ അടുത്ത തോമാ സുവിശേഷ കൂട്ടത്തല്ലും ചവിട്ടു നാടകവും. എന്റെ പോന്നു അനോണി സാറെ എനിയ്ക്ക് തോമാ കുരിശിനോടു പണ്ടേ അലരജിയ. ഇപ്പൊ പറയുകയും വേണ്ട. എനിയ്ക്ക് താമര കുരിശു കാണുന്നത് ചെകുത്താന് കുരിശു കണ്ട പോലെയ. അത് കൊണ്ട് വെറുതെ എന്തെങ്കിലും പറഞ്ഞു സ്മാര്‍ട്ട് ആകാം എന്നാണ് തോന്നുന്നത് എങ്കില്‍ ആയിക്കോളൂ. അതല്ല ഇനി ഒരു തോമാ സുവിശേഷം കൂടി കൊണ്ടുവന്നു അഗീകരിയ്ക്കണമെങ്കില് താങ്കള്ക് അതും ആകാം. സ്വന്തം ചെലവില്‍ അച്ചടിച്ച് വിതരം ചെയ്തു ആ തോമാ സുവിശേഷത്തെ അടിസ്ഥാനമാക്കി ഒരു പുതിയ സഭ തന്നെ ഉണ്ടാക്കാം സുറിയാനി തോമാ സഭ എന്ന പേരില്‍. അതോ ഇനി അങ്ങിനെ തോമാ സുവിശേഷം കൂടി കൊണ്ടുവന്നു സഭയെ വീണ്ടും "ഏറണാകുളത്തെക്കാള് വലിയ കുളം ആക്കനമെന്നാണോ ?ഈശ്വരോ രക്ഷ തൂ.!
Roshan Francis, (From almayasabdam.blogspot.com)
Published on September 12, 2012
വളരെ ഹൃദയഭേദകമായ വാര്‍ത്തകളാണ് നമ്മുടെ അധികാരവര്ഗ്ഗത്തെപ്പറ്റി നാം കേള്‍ക്കുന്നത്. അറക്കല്‍പിതാവ് നിരവധി ആക്ഷേപങ്ങളുടെ മറവിലാണ്. സ്വന്തം രൂപതയില്‍ ഇളങ്ങുളം ഇടവകയില്‍ പണിയുന്ന 4 കോടിയുടെ അജപാലന കേന്ദ്രത്തിന്റെ ശിലാസ്ഥാപനം നടത്താന്‍ പോലും പിതാവ് ഇവിടില്ല. ഇല്ലാഞ്ഞത് നന്നായി, അരമന്ക്ക് അടക്കേണ്ട നോക്ക് കൂലി ലാഭം. സ്വന്തം വിട്ടുകാരില്‍ ഒരു നല്ല വിഭാഗത്തിന്റെ പിന്തുണ ഈ കേസില്‍ അദ്ദേഹത്തിന്റെ സഹോദരനോപ്പമുണ്ടെന്നു കേള്‍ക്കുന്നു. പണം ഉണ്ടാക്കാന്‍ വേണ്ടി ഏതു മാര്‍ഗ്ഗവും അവലംബിക്കാന്‍ മടിയില്ലാത്ത അദ്ദേഹം, എന്തുമാത്രം നാണക്കേടാണ് സഭക്കുണ്ടാക്കികൊണ്ടിരിക്കുന്നത് എന്ന് അദ്ദേഹം എപ്പോള്‍ മനസ്സിലാക്കും? ദിപിക...പിന്നെ പണയം പിടിക്കാന്‍ ഒരു ബാങ്ക് (പാതിവഴി ഉപേക്ഷിക്കേണ്ടി വന്നു), അല്മായാ കമ്മിഷന്, റിയല്‍ എസ്റ്റേറ്റ് .... ദശാംശം, പ്രവാസികള്‍ക്ക് വിശദാംശ ശേഖരണം... ലോക സിറോ സമ്മേളനങ്ങള്‍.... മുഴുവന്‍ പേര്‍ക്കും രൂപതകള്‍.... ഒരൊറ്റ കുഞ്ഞാട് വളരുന്നുണ്ടോയെന്നു അന്വേഷിക്കാന്‍ നേരമില്ല.... അത് കപ്യാരന്മാരെ ഏല്‍പ്പിക്കാം. മടുത്തു കര്‍ത്താവേ മടുത്തു....
Post a Comment