Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, September 2, 2012

എന്തിനു ഈ അല്‍മായ സമ്മേളനം? തിരുത്തല്‍ അനിവാര്യം

 ( ജോര്‍ജ് കുറ്റിക്കാട്ട് )

Visiting the Arch Bishop of Singapore
മാര്‍ അറക്കലും ശിങ്കിടി  V C സെബാസ്റ്റ്യനും  സിംഗപ്പൂരില്‍   

സ്വിറ്റ് സ്സര്‍ലാന്‍ഡില്‍ സീറോമലബാര്‍ അല്‍മായ കമ്മിഷന്‍ എന്ന തട്ടിപ്പ് സംഘടനയുടെ ഒരു രഹസ്യ യോഗം ചേരുന്നു. കേരളത്തിലെ ഒരു സാധാരണ അല്മായനും ഇതിനു നേതാവായി പ്രത്യക്ഷപ്പെട്ടിരിക്കുന്ന വി.സി. സെബാസ്റ്റ്യന്‍ എന്നൊരാളെ അറിയുകയില്ലാ. ഇങ്ങനെ ഒരു പ്രസ്ഥാനത്തെപ്പറ്റി അറിയുകയുമില്ലാ. ഇങ്ങനെയിരിക്കെ ,സ്വിസ് ബാങ്കില്‍ രഹസ്യമായ ഇടപാടുകള്‍ നടത്തുവാന്‍ കാഞ്ഞിരപ്പള്ളി മെത്രാനും ഒരു.
വി.സി.സെബാസ്റ്റ്യനും ഇവിടെ എത്തുന്നത് തട്ടിപ്പിന് വേണ്ടി തന്നെ. മാര്‍ അറക്കാന്‍ പറയട്ടെ-സീറോ മലബാര്‍ സഭയിലെ അല്മായര്‍ സമാഹരി ച്ചെടുത്തതും സഭയ്ക് വേണ്ടി ദാനം ചെയ്തതുമായ ഇടവക സ്വത്തുക്കളും ഇന്ന് മെത്രാനെന്ന ഒരു വ്യക്തിയില്‍ ചെന്ന് ചേര്‍ന്നു. ഏതെങ്കിലും ഒരു അല്‍മായനു ഈ സഭയുടെ സമ്പത്തില്‍ അവകാശം ഉണ്ടെന്നു മാര്‍ അറക്കലിന്
അല്‍മായരുടെ മുന്നില്‍ ധീരപൂര്‍വം സമ്മതിക്കാമോ? സഭയുടെ പൊതു സ്വത്തിനെ ഒറ്റയാന്‍ പിടിയിലാക്കിയ സഭാ നടപടിയെപ്പറ്റി ഏതെങ്കിലും ഇടവകകളില്‍ മുന്‍കൂട്ടി അറിയിച്ചിരുന്നോ? സഭയെന്നാല്‍ മെത്രാന്മാരുടെയും വൈദിക ഗണത്തിന്‍റെയും സ്വന്തം സംഘടനയാണോ? എന്നാല്‍
അങ്ങനെയല്ലായെന്നു അല്‍മായരും ക്ലെര്‍ജിയും  സമ്മതിച്ചേ തീരൂ. സഭയുടെ
നിര്‍വചനത്തില്‍-അല്മായനും വൈദിക ഗണവും കൂടിയ ഒരു സംഘാടന ഘടനയാണ് നല്‍കിയിട്ടുള്ളത്.കോടിക്കണക്കിന് ഉള്ള ആസ്തി ഉണ്ടായപ്പോള്‍ "ഈ സമ്പത്തെല്ലാം ഞങ്ങളുടെതെന്നു" അവകാശപ്പെടുന്ന മെത്രാന്‍ സംവിധാനം സഭാ അംഗങ്ങളുടെ ശക്തിയേറിയ പ്രതികരണത്തെ നേരിടേണ്ടി വരും.ഇത്തരം
അഭിപ്രായങ്ങള്‍ പറയുന്നവരെ സഭയ്ക്കുള്ളില്‍ പീഡിപ്പിക്കുന്ന നിരവധി സംഭവങ്ങള്‍ നിലവില്‍ നടക്കുന്നുണ്ട്. ഏതു വിധത്തിലും അല്മായരെ ഭീഷണിപ്പെടുത്തിയും അല്‍മായ സമ്മേളനം പോലെയുള്ള പദ്ധതികള്‍ നടത്തിയും പണത്തിനും പ്രതാപത്തിനും പ്രചാരണം നടത്തുകയാണ്. സഭയുടെ അല്‍മായ പങ്കാളിത്തത്തെപ്പറ്റി യാതൊന്നും അറിയാത്ത വിവരംകെട്ട ചില വിളക്കത്തെ വെള്ളീച്ചകളെ ഈ തട്ടിപ്പ് വേലയ്ക്കു മെത്രാന്മാര്‍ ഉപയോഗിക്കുകയാണ്. സര്‍ക്കാരിനെയും മനുഷ്യരുടെ അവകാശങ്ങളെയും
വെല്ലു വിളിച്ചു യേശുവിന്‍റെ പേര് പറഞ്ഞു നടത്തികൊണ്ടിരിക്കുന്ന അഭിനവ ഫരിസേയരെ നാം ഇതേ വരെ മനസ്സിലാക്കിയില്ലേ?

ഏതു പുസ്തകത്തിലാണ് ദശാംശ പിരിവിനു അവകാശം പറയാന്‍ അവര്‍ക്ക് അധികാരമുള്ളത്.?
 അല്‍മായനു ശുശ്രൂഷ ചെയ്യാന്‍ നിയോഗിക്കപ്പെട്ടവര്‍ ഏതു അവകാശത്തിന്മേല്‍ അല്മായരെ പീഡിപ്പിക്കുന്നു?
അല്‍മായരുടെ മുഴുവന്‍ സാമ്പത്തിക സഹായത്താല്‍ ഉയര്‍ത്തപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും മെത്രാന്മാരുടെ ദൃഷ്ട്ടിയില്‍ അവരുടെ സ്വന്തം തന്തമാര്‍ ഇവര്‍ക്കൊക്കെ നല്‍കിയ തറവാട്ടു സ്വത്ത് പോലെയാണ് . ഇപ്രകാരം ഒരു പൊതുമുതലിനെ മെത്രാന്‍ എന്ന ഒറ്റയാന്‍ വ്യക്തിയുടെ കൈക്കുള്ളില്‍ ഒതുക്കിയെടുക്കാന്‍ നടത്തിയ വ്യവഹാരം തീര്‍ച്ചയായും ക്രിസ്തീയമല്ല.ഞങ്ങള്‍ ഇങ്ങനെയൊക്കെ ചെയ്യും, ഈ അല്മായന്‍ എന്ന ഭോഷന്മാര്‍ക്ക് എന്താണ് ചോദിക്കാന്‍ അവകാശം ?
ഇതല്ലേ നിലവിലെ സ്ഥിതി സവിശേഷത.? കോളജിലെ നിയമനം കോഴ വാങ്ങലിനു ഒരു കോടിയെന്ന തുകയിലേക്ക് എത്തി. നഴ്സിനെ ജോലിക്ക് നിയമിക്കണമെങ്കില്‍ അതിനും തടിച്ച ശുപാര്‍ശയും കോഴപ്പണം വേറെയും. കോളജു പ്രവേശനത്തിന് ഇതില്‍ നിന്ന് എന്ത് വ്യത്യാസം, പറയൂ മാന്യ
ബഹുമാനപ്പെട്ട മെത്രാന്മാരും വൈദികരും. വേദനാജനകമായ ഉദാഹരണമാണ് ,ജോലി ചെയ്ത ആതുര ശുശ്രൂഷകരെ അവരര്‍ഹിക്കുന്ന പ്രതിഫലം നല്‍കാതെ ആത്മഹത്യയുടെ വക്കോളം എത്തിച്ച സംഭവങ്ങള്‍. എന്നിട്ടോ, ഇവര്‍ പറയുന്നൂ, ഞങ്ങള്‍ സേവനം ചെയ്യുകയാണ് മിശിഹായുടെ നാമത്തില്‍.! ആരോടിതൊക്കെ പറയാന്‍.? ഇതൊന്നും അറിയാത്ത വിദേശത്തു വസിക്കുന്ന മലയാളികളെ ചൂഷണം ചെയ്യാന്‍ മാര്‍ അറക്കനും സെബാസ്റ്യനും ഇറങ്ങി തിരിച്ചത് വിദേശ മലയാളികളെയും അവിടെ സ്വസ്ഥമായി ജീവിക്കാന്‍ അനുവദി ക്കുകയില്ലെന്നാണ്. വിദേശ മലയാളികള്‍ സ്വന്തം ഇടവകയില്‍ ഒരു
ആവശ്യത്തിനായി ഇടവക പള്ളി വികാരിയുടെ അടുക്കല്‍ എത്തുമ്പോള്‍ ആണ് തിക്താനുഭവങ്ങള്‍ മനസ്സിലാക്കുന്നത്. നിരവധി ഉദാഹരണങ്ങള്‍ ഇവിടെ നിരത്താനുണ്ട്. കാര്യം സാധിക്കണമെങ്കില്‍ പണം അവിടെ കാഴ്ച നല്‍കണം.

ഇങ്ങനെ അല്മായനെ വെറും സഭയിലെ കോലം കുത്തികളാക്കുന്ന വൈദിക ഗണത്തിന്‍റെ അതിരുകടന്ന മനോഭാവവും നടപടികളും അധിക നാള്‍ കണ്ടുകൊണ്ടു നാം നോക്കി നില്‍ക്കുമോ?വിദേശ രാജ്യങ്ങളില്‍ ലക്ഷക്കണക്കിന്‌ ഹെക്ക്ട്ടാര്‍ ഭൂമി കച്ചവടം നടത്തി വരുന്ന ഇവര്‍ പ്രേഷിത വേലയാണോ നടത്തുന്നത്? സഭാ തലവന്‍ മാര്‍ ആലഞ്ചേരി ഉരുള് പൊട്ടല്‍ നടന്ന ദുരിത പ്രദേശം പോയി നോക്കി കണ്ടു, അത് വലിയ പത്ര വാര്‍ത്തയായി.ഏതെങ്കിലും ഒരു വ്യക്തിക്ക് അവിടെ ഒരു ദുരിതാശ്വാസ സഹായം അവിടെയ്ക്ക് നല്‍കിയോ ? അറിയാന്‍ എനിക്ക് ആഗ്രഹമുണ്ട്. പണം പിരിച്ചു സ്വന്തം പോക്കറ്റ്
വീര്‍പ്പിക്കാന്‍ മാത്രം ബൈബിള്‍ വാക്യങ്ങള്‍ ഉപയോഗിക്കുന്ന മെത്രാന്മാരും വൈദികരും മനുഷ്യ ജാതിക്കു ഒരപമാനമാണ്. ഇത്തരം ആളുകളെയും നടപടികളെയും വിമര്‍ശിക്കുമ്പോള്‍ പറയുന്നവരെ ഒറ്റപ്പെടുത്തുവാനുള്ള ഇവരുടെ മെഗാ തിടുക്കവും നമുക്ക് നന്നായി അറിയാം. കള്ളന്മാര്‍ എത്ര
മോഷ്ട്ടിചാലും പിടിക്കപ്പെട്ടാലും കുറ്റം അവര്‍ സമ്മതിക്കുകയില്ലല്ലോ. സ്വിറ്റ് സര്‍ലാന്‍ഡില്‍ ന ടക്കാന്‍ പോകുന്നതും ഇത് തന്നെ. അല്മായര്‍ സത്യം തേടി പോകണം ,മെത്രാന്മാരെ തേടിപ്പിടിച്ചു സ്വീകരണം കൊടുക്കാനല്ല തത്രപ്പെടെണ്ടത്. അഭിപ്രായങ്ങള്‍ പറയുന്നവരെ സഭാവിരോധികള്‍ എന്ന്
വിളിച്ചു അധിക്ഷേപിക്കുന്ന തന്ത്രം എന്നേ പഴയതായി; ഇത്രയുമെങ്കിലും അല്‍മായനു സാധിച്ചു. 

വത്തിക്കാനെ വെല്ലുവിളിച്ചു സഭയെ കല്‍ദായമാക്കുവാന്‍ വത്തിക്കാനില്‍ മാര്‍പ്പാപ്പയ്ക്ക് ചുറ്റും വട്ടം കൂടിയ ഇവര്‍ തിരുത്തലിനു തയാറാവണം.

11 comments:

Anonymous said...

Bishop Mathew Arakal and Mr.V.C.Sebastian go back from switzerland. Almaya sammelanam is absolutly a failure.

ഫിലിപ്പ് കുറ്റിക്കാട്ട് said...

അത് ചിന്തിക്കേണ്ടി ഇരിക്കുന്നു!!!

Anonymous said...

മാര്‍ അറക്കല്: ഗുണ്ട തലവും കളരി തൊഴിയും പഠിച്ച് സ൪ട്ടിഫിക്കറ്റ് ഉളള ക്ലാവ൪ അച്ഛനേയല്ലേ ഇദേഹം.

Anonymous said...

കൊത്തിയ മൂര്‍ഖനെ കടിച്ചുകൊന്നു!

കടിച്ച പാമ്പിനെ തിരിച്ചു വരുത്തി വിഷമെടുപ്പിക്കുന്ന വിഷഹാരികളെ കുറിച്ചുളള നിറംപിടിപ്പിച്ച കഥകള്‍ നാം കേട്ടിട്ടുണ്ട്‌. അത്‌ കഥ. എന്നാല്‍, ഒരാള്‍ യഥാര്‍ഥ ജീവിതത്തില്‍ കടിച്ച പാമ്പിനെ തിരിച്ചു കടിച്ചുകൊന്നു! അതും ഒരു മൂര്‍ഖനെ!

നേപ്പാള്‍ തലസ്‌ഥാനമായ കാഠ്‌മണ്ഡുവില്‍ നിന്ന്‌ 200 കിലോമീറ്റര്‍ അകലെയുളള ഒരു ഗ്രാമത്തിലാണ്‌ സംഭവം നടന്നത്‌. പാടത്തുവച്ചാണ്‌ മൊഹമ്മദ്‌ സാല്‍മോ മിയ എന്നയാളെ മൂര്‍ഖന്‍ കടിച്ചത്‌. തന്റെ കഷ്‌ടകാലത്തിനാണ്‌ ഇത്തരമൊരു ദുര്‍ബുദ്ധി തോന്നിയതെന്ന്‌ മൂര്‍ഖന്‌ അപ്പോള്‍ തോന്നിക്കാണില്ല! പാമ്പ്‌ തന്നെ കടിച്ചപ്പോള്‍ ഭയത്തിനു പകരം കടുത്ത കോപമാണ്‌ മിയയ്‌ക്ക് തോന്നിയത്‌. പാമ്പിനെ ഓടിച്ചിട്ട്‌ പിടിച്ച്‌ അതിനെ കടിച്ചുകൊന്നപ്പോഴാണ്‌ മിയയുടെ കോപം അല്‍പ്പമൊന്ന്‌ ശമിച്ചത്‌.

പാമ്പിനെ വേണമെങ്കില്‍ തനിക്ക്‌ അടിച്ചു കൊല്ലാമായിരുന്നു. എന്നാല്‍, പ്രതികാരബുദ്ധി അതിനനുവദിച്ചില്ല. അതിനാലാണ്‌ അതിനെ കടിച്ചു തന്നെ കൊന്നതെന്നും മിയ ഒരു പ്രാദേശിക പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. എന്തായാലും തന്നെ കടിച്ച പാമ്പിനെ കടിച്ചുകൊന്ന ശേഷമാണ്‌ മിയ ചികിത്സയ്‌ക്കു വിധേയനായത്‌. ജീവന്‌ അപകടകരമായ രീതിയില്‍ മിയയ്‌ക്ക് വിഷമേറ്റിരുന്നില്ല.

Anonymous said...

The German Kerala Catholics and the "Soul and Vision " have warned them not to enter in Germany in the name of Syro Malabar Almaya Commission.
They have planned to conduct a seminar on 4th and 5th of September in Cologne.
These are the same group of people who have organised the mischievous
transaction of DEEPIKA (Sale and Purchasing) and profited unaccounted crores of Rs. and cheated catholic community in Kerala and in Europe .
Their main business now is real estate
business in mega scale all over the world as reported by the reporters in Syro Malabar Voice and "Soul and Vision".

The readers who happen to get in contact with this group should be so careful that they are not get trapped and cheated by them.
A cheated in Europe

Anonymous said...

e elihotമാര്‍ അറക്ക൯ പുറലോകത്ത്പോകുബോള്‍, സ്വന്തം കഴുത്തില്‍ ക്ലാവ൪ കുരിശിനുപകരം സാതാ കുരിശ് കഴുത്തില്‍ ധരിച്ച് ആള്‍മാറാട്ടം നടത്തുന്നതെന്തിന്?

Anonymous said...

താമര കുരിശു ഒടിഞ്ഞു തുടങ്ങി!
സീറോ മലബാറിലെ കല്‍ദായ വീരന്മാര്‍ കുത്തി നാട്ടി ഉറപ്പിച്ച കല്‍ദായ താമരകുരിശു വടക്കെ ഇന്ത്യയില്‍ ഒടിഞ്ഞു തുടങ്ങി. കുരിശുയുദ്ധം തുടങ്ങിക്കഴിഞ്ഞു . ചൂടുള്ള വാര്‍ത്തകള്‍ ഉടന്‍ പ്രതീക്ഷിക്കുക. -സ്വന്തം ലേഖകന്‍
jesus-world-government.blogspot.com/

Anonymous said...

This indeed is the fact; but the changes will come slowly, perhaps not in our time.

T.S said...

Thank you for sending your article in
Syro-Malabar voice. Your concerns are quite genuine and alarming too.
Bishop Arackal seems to be heading for a showdown in the near future.
Someone has to pursue the veracity of all this and file complaints
with the Nuncio in Delhi. If they call themselves the Laity
Commission, the laity have a right to information concerning their
activities. The RTI Act has been in operation since long. Why not use
it in the Church as well where everyone should be equal in dignity.

satheeshan said...

യൂറോപ്പിലെ പള്ളികളില്‍ കൂലിപ്പണിക്ക് പോകാന്‍ കേരളത്തിലെ ബിഷപ്പ് ഹൌസില്‍ സീറോമലബാര്‍ കത്തനാന്മാര്‍ ക്യൂ നില്‍ക്കുകയാണ്. ആസമില്‍ നിന്നും കേരളത്തിലേയ്ക്ക് വരുന്ന തൊഴിലാളികലെപ്പോലെ. ഇവര്‍ പറയുന്നത് അവിടെ യൂറോപ്യന്മാര്‍ക്ക് സഭാ വിശ്വാസം ഇല്ലാ ,പള്ളിയില്‍ വരുന്നവര്‍ ഇല്ലാ എന്നൊക്കെ. പള്ളിയില്‍ ആളില്ലെങ്കില്‍ ഇവര്‍ എന്തിനു അങ്ങോട്ടേയ്ക്ക് പറക്കണം . സീറോ മലബാര്‍ മെത്രാന്മാരുടെ ഒരു സ്വപ്നമാണ്, യൂറോപ്പില്‍ ഒരു രൂപത ഉണ്ടാക്കണമെന്ന്. ഒരു താവളം ,വത്തിക്കാനിലെ പോപ്പിന് നേരെ വെല്ലുവിളിച്ചു ചിന്നം വിളിക്കാന്‍.-

Gerorge Kuttikattu,Germany said...

അറക്കല്‍ മെത്രാന്റെ സഹോദരങ്ങളുടെ ഭൂസ്വത്ത് അവിഹിതമായി തട്ടിയെടുക്കാന്‍ മെത്രാനൊപ്പം തട്ടിപ്പ് നടത്തിയത് രൂപതാ പ്രൊ ക്കുറെറ്റര്‍ സെമിനാരി റെക്ട്ടര്‍ തുടങ്ങിയ ഉയര്‍ന്ന സ്ഥാനങ്ങളില്‍ ഇരുന്ന വൈദികരാണെന്നു തെളിഞ്ഞു. സംസാര ശക്തി നഷ്ട്ടപ്പെട്ട ഒരു സഹോദരനെ രക്ഷിക്കാനെന്ന മട്ടില്‍ ആണ് മെത്രാന്‍ തട്ടിപ്പ് നടത്തിയത്. സീറോമലബാര്‍ സഭയുടെ ധനകാര്യ മന്ത്രിയാണ് കാഞ്ഞിരപ്പള്ളി മെത്രാന്‍. സീറോമലബാര്‍ സഭയ്ക്ക് കളങ്കം വരുത്തിയ ഇവര്‍ക്കെതിരെ സഭ നടപടിയെടുക്കണം. മെത്രാനും കൂട്ടരും മോഷ്ടിച്ചെടുത്ത വസ്തുക്കള്‍ അതിന്‍റെ ഉടമയ്ക്ക് നിരുപാധികം തിരികെ നല്‍കണം. -(ജോര്‍ജ് കുറ്റിക്കാട്ട്, ജര്‍മ്മനി.)