Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Thursday, September 20, 2012

സിനഡ് വാര്‍ത്തകള്‍

 സുരേഷ് പാട്ടപ്പറമ്പില്‍

പതിവ് പോലെ ഈ  കഴിഞ്ഞ സിനടിലും വെറുതെ ഗ്യാസ് അടിക്കുന്നതില്‍ നമ്മുടെ മെത്രാന്മാര്‍ പരാജയപ്പെട്ടില്ല. ഒരു ചെറിയ തീപ്പൊരി എങ്ങാന്‍ വീണിരുന്നെങ്കില്‍ സിലിണ്ടര്‍ ലോറി പൊട്ടി ത്തെറിക്കുന്നത് പോലെ മൌണ്ട് കാക്കനാട് പൊട്ടിത്തെറിച്ചെനെ. അത്രമാത്രം ഗാസ് ആയിരുന്നു നമ്മുടെ മെത്രാന്മാര്‍ അവിടെ അടിച്ചു വിട്ടത്. 

ആഗസ്റ്റ്‌ 20 നു കാക്കനാട് സെന്‍റ് തോമസ്‌ മൌണ്ടില്‍ മേജര്‍ ആര്‍ച് ബിഷപ്‌ മാര്‍ ആലഞ്ചേരി യുടെ അധ്യക്ഷതയില്‍ ആരംഭിച്ച പ്രസ്തുത സിനഡ് സെപ്റ്റംബര്‍ 1 നു സമാപിച്ചു. മാര്‍ അങ്ങാടിയത്ത് ഉള്‍പ്പടെ 42 മെത്രാന്മാര്‍ പങ്കെടുത്തു.

ലോക പര്യടനങ്ങള്‍ കൊണ്ട് കേരളത്തില്‍ കാലുകുത്താന്‍ നേരം കിട്ടാത്ത മാര്‍ ആലഞ്ചേരിക്ക് ഒരാഴ്ച എങ്ങനെ സിനഡില്‍ അദ്ധ്യക്ഷനായി കുത്തിയിരിക്കാന്‍ കഴിഞ്ഞു എന്ന് പിടി കിട്ടുന്നില്ല. അമേരിക്കയിലും യൂറോപ്പിലും ആസ്ട്രേലിയയിലും ഒരേ സമയം പ്രത്യക്ഷപ്പെടാന്‍ കഴിവുള്ള അദ്ദേഹത്തിനു അസാധ്യമായി പക്ഷെ ഒന്നുമില്ലല്ലോ.

അഖില കേരള കത്തോലിക്കാ  കോണ്ഗ്രസ്സിന്റെ ശാഖകള്‍ കഴിയുന്നിടത്തോളം   ഇടവകകളില്‍  സ്ഥാപിക്കാനും യുവജനങ്ങള്‍ക്ക്‌ സഭാത്മകമായ പരിശീലനം നല്‍കാനും സിനഡ്  തീരുമാനി ച്ചു. കത്തോലിക്കാ കോണ്‍ഗ്രസ്സിന്‍റെ പരിഷ്കരിച്ച നിയമാവലിക്ക് താല്‍കാലിക അംഗീകാരം നല്‍കി. വര്‍ത്തമാനമായ ആക്രമ പ്രവണത, അഴിമതി, സാമൂഹ്യ സമ്പര്‍ക്ക മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ എന്നീ വിഷയങ്ങളെപ്പറ്റി പബ്ലിക് അഫയേഴ്സ് കമ്മിറ്റി തയ്യാറാക്കിയ കരടുരേഖകള്‍ സിനഡ് ചര്‍ച്ച ചെയ്തു അംഗീകരിച്ചു.

 യാ, നമ്മുടെ ഇടവകകളില്‍ ഇനി ആകപ്പാടെ ഈയൊരു കേരള കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ കുറവേ ഉള്ളൂ. . വാര്‍ഡു നേതാക്കള്‍ ഭക്ത സംഘടന നേതാക്കള്‍ ജീസുസ് ഊത്ത് നേതാക്കള്‍ ട്രസ്റ്റി കള്‍ CCD പ്രൊഫസര്‍മാര്‍ തുടങ്ങിയവരെ മുട്ടിയിട്ടു ഇപ്പോള്‍ തന്നെ നമ്മുടെ പള്ളികളില്‍ നടക്കാന്‍ വയ്യ. കേരള കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ പുതിയ ഒരു തസ്തിക കൂടി വന്നാല്‍ എല്ലാം തികഞ്ഞു. ഒട്ടു മിക്ക കുട്ടി രാഷ്ട്രീയകാരും ജീസസ് ഊത്തും മറ്റു ഭക്ത സംഘടനകളും വിട്ടു അവിടെ ചേക്കേറാന്‍ ഉള്ള സാധ്യത കാണുന്നുണ്ട്.

വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന സീറോ മലബാര്‍ വിശ്വാസികളെ സംഘടിപ്പിക്കുന്നതിനും അവരുടെ കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിനും അല്‍മായ കമ്മീഷന്‍ നിര്‍വഹിച്ചു കൊണ്ടിരിക്കുന്ന മഹത്തായ സേവനം കൂടുതല്‍ വ്യാപിപ്പിക്കണം എന്നും പ്രസ്തുത കമ്മീഷന്റെ ഓഫീസ് എല്ലാ രൂപതകളിലും ആരംഭിക്കണമെന്നും സിനഡ് നിര്‍ദ്ദേശിച്ചു.

അല്‍മായ കമ്മീഷന്‍ എന്ന കറക്കു കമ്പനി സീറോ മലബാര്‍ വിശ്വാസികളെ സംഘടിപ്പിച്ചതോ അവരുടെ കൂട്ടായ്മ ശക്തിപ്പെടുത്തിയതോ ആയി ഇന്നുവരെ കേട്ട് കേള്‍വി പോലുമില്ല പ്രധാനമായും ഒരു റിയല്‍ എസ്റ്റേറ്റ്‌ മാഫിയയായാണ്‌ വിശ്വാസികള്‍ക്കിടയില്‍ ഈ പ്രസ്ഥാനം അറിയപ്പെടുന്നത്. തരം  കിട്ടുമ്പോള്‍ വിശ്വാസികളെ തമ്മില്‍ അടിപ്പിക്കാനും അവരുടെ പോക്കട്ടടിക്കാനും  അവര്‍ ബഹുകേമന്മാരാണ് എന്ന് കേട്ടിട്ടുണ്ട് . മിണ്ടാപ്രാണിയായ സ്വന്തം സഹോദരനെ കുത്തിവാരിയ മാര്‍ അറക്കനും ശിങ്കിടിയായ തൊഴിലില്ലാ വക്കീലും പ്രവാസി കത്തോലിക്കരെ ഒരു പരുവം ആക്കും എന്നതിന് സംശയമില്ല.

കരിസ്മാറ്റിക് നവീകരണം വഴി വിശ്വാസ ജീവിതത്തിനു ഉണ്ടായ ഉണര്‍വ് സിനഡ് അനുസ്മരിച്ചു. ഒപ്പം അബദ്ധ  സിദ്ധാന്തങ്ങള്‍ തടയാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടതുണ്ട് എന്നും സിനഡ് നിരീക്ഷിച്ചു.കരിസ്മാറ്റിക് ധ്യാന കച്ചവടക്കാരുടെ ഒരു യോഗം വിളിച്ചു കൂട്ടി ഇക്കാര്യം ചര്‍ച്ച ചെയ്യുവാന്‍ കൂരിയ മെത്രാന്‍ മാര്‍ ബോസ്കോ പുത്തൂരിനെ സിനഡ് ചുമതലപ്പെടുത്തി.

ഒരുഗതിയും പരഗതിയും ഇല്ലാത്ത ഒരു പറ്റം ദുര്‍ബല മനസ്സുകളെ തത്തമ്മകളെ പ്പോലെ ഹല്ലെലുയ്യ പാടിക്കാനും മറുഭാഷ എന്ന പേരില്‍ വായില്‍ തോന്നിയത് വിളിച്ചു കൂവാനും ഉള്ള ഉണര്‍വാണ് കരിസ്മാറ്റിക് കാര്‍ കൊടുക്കുന്നത്. നാനാവിധ ഓമനപ്പേരുകളില്‍ അറിയപ്പെടുന്ന വിവിധ ഇനം ധ്യാനങ്ങളും പ്രഘോഷണങ്ങളും ഫെസ്റ്റിവല്‍കളും, ഇപ്പോള്‍ അഭിഷേകാഗ്നി എന്ന സാധനവും എല്ലാം കൂടി കേരളത്തിലെ വിശ്വാസികളെ ഇവര്‍ ഒരു പരുവം ആക്കി. ദൈവത്തിന്‍റെ സ്വന്തം നാട് ഭ്രാന്തന്മാരുടെ നാടാക്കി ഇവര്‍ മാറ്റിയിരിക്കുന്നു. നന്നാക്കി നന്നാക്കി ലോകത്തിലെ ഒന്നാംതരം മദ്യപരുടെ കേന്ദ്രമാക്കി കേരളത്തെ അവര്‍ മാറ്റി. കൂടാതെ ലോകത്തിന്റെ ആത്മഹത്യാ കാപ്പിറ്റല്‍ എന്ന സ്ഥാനവും അവര്‍ കേരളത്തിനു നേടിക്കൊടുത്തു.  ഇപ്പോള്‍ അവരുടെ  അബദ്ധ  സിദ്ധാന്തങ്ങള്‍ തടയാനുള്ള നടപടികള്‍ എടുക്കണമെന്നാണ് സിനഡ് പറയുന്നത്. അതിനു ആദ്യം ചെയ്യേണ്ടത് പ്രസ്തുത ധ്യാനക്കച്ചവടക്കാര്‍ക്ക് വേറെ എന്തെങ്കിലും ഉപജീവന മാര്‍ഗം കാണിച്ചു കൊടുക്കുക എന്നതാണ്. അവരെ അല്‍പ സ്വല്പ്പ, CCD പഠിപ്പിക്കുന്നതും നല്ലതാണ്.

ഇരിട്ടി, പുല്ലാരാം പാറ കടവൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഉണ്ടായ ഉരുള്‍ പൊട്ടല്‍ മൂലം വീടും കൃഷി സ്ഥലങ്ങളും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപ അടിയന്തിര സഹായമായി കൊടുക്കുവാന്‍ സിനഡ് തീരുമാനിച്ചു. ഇത്ര ഭീമമായ ഒരു തുക എന്ന് കേള്‍ക്കുമ്പോള്‍ വീണ്ടും ഒരു ഉരുള്‍ പൊട്ടല്‍ കൂടി അവിടെ ഉണ്ടാകില്ല എന്ന് എന്താണ് ഉറപ്പു.

പ്രവാസി സാംസ്കാരിക സംഘടനകള്‍ "കലാതിലകം" "കലാപ്രതിഭ" തുടങ്ങിയ പട്ടങ്ങള്‍ കൊച്ചു കുട്ടികള്‍ക്ക് വാരിക്കോരി കൊടുക്കുന്ന പതിവുണ്ട്. നമ്മുടെ പട്ടക്കാര്‍ക്കും അങ്ങനെ ചില "പട്ടങ്ങള്‍" കൊടുക്കുവാന്‍ സിനഡില്‍ തീരുമാനമായി. ഏതോ ഒരു ഫാ. ജേക്കബ്‌ എരനാട്ടിനു "വൈദിക രത്നം" സ്ഥാനം. എന്തടിസ്ഥാനത്തില്‍ ആണ് അദ്ദേഹത്തെ ഇങ്ങനെ ഒരു രത്നമാക്കിയത് എന്ന് രൂപതയിലെ ഒരച്ചന്മാര്‍ക്കും പിടി കിട്ടുന്നില്ല., അതുപോലെ തന്നെ മോണ്‍. മാത്യു വെല്ലാനിക്കലിനു "മല്പ്പാന്‍" സ്ഥാനവും കൊടുക്കാന്‍ സിനഡ് തീരുമാനിച്ചു. ഇതില്‍ എന്തോ കാര്യമായ തെറ്റ് സിനടിനു പറ്റിയിട്ടുണ്ട്. കാരണം ചിക്കാഗോ രൂപതയില്‍ എത്രയോ കാലങ്ങള്‍ ആയി മല്പാന്മാര്‍ നിലവിലുണ്ട്. അവിടെ പ്രാര്‍ഥനാ യോഗങ്ങള്‍ നയിക്കുന്ന സര്‍വ കപടന്മാരും മല്പ്പാന്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. അതുകൊണ്ട് ഫാ വെല്ലാനിക്കലിനു കിട്ടിയിരിക്കുന്ന ഈ മല്പ്പാന്‍ സ്ഥാനം ഒരു സ്ഥാനക്കയറ്റമാണോ അല്ലയോ എന്ന് അദ്ദേഹം വിലയിരുത്തണം.

ചില കുഞ്ഞാടുകളെയും ഓമനപ്പേരുകള്‍  ചൊല്ലി വിളിച്ചു ആദരിക്കുവാന്‍  സിനഡ് മറന്നില്ല. ശ്രീ പി. റ്റി. കുരിയാക്കോസ്, പ്രൊഫ. കെ. ടി. സെബാസ്റ്റ്യന്‍, ഡോ സിറിയക് തോമസ്‌, പ്രൊഫ. എ.റ്റി. ദേവസ്യ, ശ്രീ ജോണ്‍ കച്ചിറമറ്റം  എന്നിവര്‍ക്ക് സീറോ മലബാര്‍ "സഭാ താരം" എന്ന സ്ഥാനം നല്‍കാനാണ് സിനഡ് തീരുമാനിച്ചത്.

കേരളത്തിലെ അര്‍പ്പിത മനോഭാവമുള്ള സന്ന്യാസിനി സമൂഹത്തെ സിനഡ് അപ്പാടെ മറന്നു എന്ന് വേണം കണക്കാക്കുവാന്‍."കന്യാമണി" എന്നോ "കന്യാമണി രത്നം" എന്നോ  പേരിട്ട ഒരു സ്ഥാനം അവര്‍ക്കും കൂടി കൊടുക്കാമായിരുന്നു. കാശ്  ചിലവുള്ള കാര്യമല്ലല്ലോ. അല്‍മായ കമ്മീഷന്റെ ടാന്‍സാനിയയിലെ  റബര്‍ തോട്ടത്തില്‍ കര്‍ത്താവിനു വേണ്ടി വേല ചെയ്യുവാന്‍ അവര്‍ക്കതൊരു പ്രചോതനമായെന്നെ.


8 comments:

Anonymous said...

മാര്‍ അങ്ങാടിയത്ത് ഉള്‍പ്പടെ 42 മെത്രാന്മാര്‍ പങ്കെടുത്ത സിനഡില്‍

റോമിനേ അതവാ ക്രിസ്ത്യാനികളെ വഴിതെറ്റിക്കുന്ന മാര്‍ പവ്വത്തില്‍, അദ്ദേഹത്തിന്‍റെ വിശ്വസ്തന്‍ മാര്‍ അങ്ങാടിയത്ത്, തുടങ്ങിയ കല്‍ദായ ഭീകരുടെ ക്ലാവ൪ ക്രിഷി വളരുമോ?
ക്ലാവ൪ കീടനാഷി ക്രിഷിയെ ക്രിസ്ത്യാനികളായ മറ്റ് മെത്രാ൯മാ൪ മെരുന്ന് ഒഴിച്ച് നശിപ്പിച്ച് കളയുമോ?
അതോ സീറോ മലബാ൪ ക്രിസ്ത്യാനികളെ കല്‍ദായ ഭീകരമാ൪ നശിപ്പിക്കുമോ?

Anonymous said...

ചിക്കാഗോ;
അടികൂടെ രാത്രി സമയങ്ങളില് ക്ലാവ൪ കുരിശും ശീലയും കേറ്റുന്ന അങ്ങാടിയത്ത് പിതാവ്. ഹഹഹഹഹഹഹഹഹഹ......


അങ്ങാടിയത്ത് പിതാവിന്റെയും അച്ഛന്മാരുടെ കൂട്ടായ്മലും, അങ്ങാടിയത്ത് പിതാവ്[ഏത് കുരിശായാലും വിരോധമില്ല] പ്രക്കാപിച്ചു.

ഈ പ്രക്കാപന പണ്ട് ജെനങ്ങളോട് പലവട്ടം പറഞ്ഞ കാരൃമാണ്. ഇത് കേട്ട സീറോ മലബാര്‍ സഭയിലെ ക്രിസ്ത്യാനികള്‍, ക്രൂസിഫിക്സ് പളളിയുടെ അള്‍ത്താരയിലും ബെലിപീഠംത്തിലും വെച്ചാല്‍, ആ പളളിയിലിരിക്കുന്ന അച്ഛന്മാരെ നാടുകടത്തും. നാട്ടില്‍ നിന്ന് പുതിയതായി കൊണ്ടുവരുന്ന അച്ഛന്മാ൪ ക്ലാവ൪ പ്രേമികളാണൊ എന്ന് പരിശോധിച്ചതിനുശേഷമേ അമേരിക്കയിലേക്ക് കൊണ്ടുവരു. ക്രൂസിഫിക്സ് വെക്കുന്ന അച്ഛന്മാരാണെന്ന് മനസിലായാല്‍, ആ അച്ഛന്മാ൪ക്ക് വിസ അങ്ങാടിയത്ത് പിതാവ് കൊടുക്കുകയില്ല. ക്രൂസിഫിക്സിനേ നോക്കി ചത്ത ശവം എന്നു പറയുന്ന അച്ഛന്മാ൪ക്കും, ക്രൂസിഫിക്സിനേ നോക്കി ഉയ൪പ്പിനുമുബ് എല്ലാം ഉപ്പിലിട്ട് കുപ്പിലിട്ടാല്‍ മതി എന്നു പറയുന്ന അച്ഛന്മാ൪ക്കും മാത്രമേ അങ്ങാടിയത്ത് പിതാവ് വിസ കൊടുക്കു.

പിന്നേ എന്തിനാണാവോ അങ്ങാടിയത്ത് പിതാവ്[ഏത് കുരിശായാലും വിരോധമില്ല] എന്ന വിളബരം ഇറക്കുന്നേ. അങ്ങാടിയത്ത് പിതാവ് ആണാണെങ്കില്‍ പറയാമോ, കല്‍ദായ ഭ്രാന്ത് നി൪ത്തി, ക്രിസ്ത്യാനിയായി മടങ്ങി വന്ന് ക്രിസ്തുവില്‍ വിശ്വസിച്ച് ക്രൂസിഫിക്സ് വെച്ചാല്‍മതി, ക്ലാവ൪ കുരിശുകള്‍ പളളികളില്‍ നിന്ന് നീക്കം ചെയുക. അതല്ലാതെ ഏത് കുരിശ് വെച്ചാലും വിരോധമില്ല എന്ന് പറയുന്നത് ആണങ്ങള്‍ക്ക് ചേ൪ന്നതല്ല. പ്രത്തേകിച്ച് അങ്ങാടിയത്ത് പിതാവിന്!

Anonymous said...

മാര്‍ ഭരണികുളങ്ങരയുടെ ശക്തമായ കരങ്ങള്‍ പരാജയപ്പെടില്ല


കേരളത്തില്‍ വന്ന പോര്‍ച്ചുഗീസുകാരു കണ്ടെത്തിയത് നെസ്തോറിയന്‍ പാഷണ്ടതയില്‍ കഴിഞ്ഞിരുന്ന ഒരു സമൂഹത്തെയാണ്.

ഇന്ന് നമ്മള്‍ ജീവിക്കുന്ന കത്തോലിക്കാ വിശ്വാസത്തിലേക്ക് നമ്മെ നയിച്ചതും തിരിച്ചുകൊണ്ടു വന്നതും പോര്‍ച്ചു ഗീസ് മിഷനറി മാര്‍ ആയിരുന്നു എന്നത് നമ്മള്‍ നന്ദിയോടെ സ്മരിക്കേണ്ട ഒരു സത്യമാണ്.

AD 1200 കളുടെ മധ്യകാലങ്ങളില്‍ ലോക സഞ്ചാരം നടത്തിയ ഇറ്റാലിയന്‍ സഞ്ചാരി മാര്‍ക്കോ പോളോ പേര്‍ഷ്യ, ഇന്ത്യ, മംഗോളിയ, ചൈന എന്നിവിടങ്ങളില്‍ നെസ്തോറിയന്‍ ക്രിസ്ത്യാനികളെയും ജാക്കൊബൈറ്റ് ക്രൈസ് തവരെയും കണ്ടെത്തിയതായി അദ്ദേഹത്തിന്‍റെ യാത്രാ വിവരങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

മലബാര്‍ മുതല്‍ കന്യാകുമാരി വരെ യാത്ര ചെയ്ത അദ്ദേഹം അവിടെയും കണ്ടു മുട്ടിയത്‌ മേല്‍പ്പറഞ്ഞ തരത്തിലുള്ള ക്രൈസ്തവ സമൂഹത്തെയായിരുന്നു.


ചരിത്രത്തിന്‍റെ ചാരക്കൂമ്പാരത്തിലേക്ക് ക്ലാവര്‍ കുരിശിനെയും അതിന്‍റെ പ്രത്യയശാസ്ത്രത്തെയും വലിച്ചെറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ഇന്നത്തെ സഭയിലെ പാഷണ്ടതക്ക് നിധാനം അധികാര ക്കൊതിയന്മാരായ ഒരു പറ്റം കള്ളയിടയന്മാരുടെ കുത്സിത പ്രവര്‍ത്തനങ്ങള്‍ ആണ് എന്നത് അത്യന്തം ശോചനീയമാണ്.

ക്ലാവര്‍ കുരിശിനെ വലിച്ചെറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

അവരാല്‍ വഴിതെറ്റി നയിക്കപ്പെട്ട ഈ സമൂഹത്തെ സത്യവിശ്വാസത്തിലേക്ക് തിരികെ കൊണ്ടുവരിക എന്ന ദൌത്യം ദൈവം ഏല്‍പ്പിച്ചിരിക്കുന്നത് മാര്‍ ഭരണികുളങ്ങരയുടെ ശക്തമായ കരങ്ങളിലാണ്.

Anonymous said...

മാ൪ ജെക്കബ് അങ്ങാടിയത്ത് ഈ ദിവസങ്ങളില്‍ അച്ഛ൯മാരോട് ബി.ജേ.പി. കുരിശ് വെക്കാതേ ക്രൂശിതരൂപം പളളിയില്‍ വെക്കുന്നതിന് വിരോധം ഇനി മേലാല്‍ ഉണ്ടാവുകയില്ല എന്ന് വിളബരം ചെയ്തതുപോലെ അമേരിക്കന്‍ സീറോ മലബാര്‍ വിശ്വാസികള്‍ക്ക്, സീറോ മലബാറി൯റെ ഹെഡായ കാക്കനാടില്‍ ജെനങ്ങളെ മുഖം കാണിച്ച് മുഴുവ൯ നേരം കു൪ബാന ചൊല്ലുവാ൯ അച്ഛ൯മാരോട് മാ൪ ജെക്കബ് അങ്ങാടിയത്ത് പറയുമോ, ആവോ? കാത്തിരുന്ന് കാണാം!

Jose Mukkala said...

I am a regular reader of Voice. Syro Malabar Church is most corrupted institution in this world. 10 Lakhs of Rs. is nothing to Synode. They are taking 15 to 20Lakhs of Rs.from teachers for appointment in schools. They take thousands to lakhs from parents for childrens admission in the schools.
Kanjirapally rate to become a Saint is minimum 5 acres of Rubber plantation. This is only for family people of Kanjirappaly bishop. For other people the rates
are high.
There is a big a rush in Kanjirapally bishop's palace. One man has offered 5 acres of Teak Plantation to become a Saint, but refused.
They are looking for candidates who can not speack.
in addition to the real estate dealings the offer of Syro Malabar Laity commission to become
Saint is getting more attention.

Anonymous said...

കാക്കനാട് സെന്‍റ് തോമസ്‌ മൌണ്ടില്‍ മേജര്‍ ആര്‍ച് ബിഷപ്‌ മാര്‍ ആലഞ്ചേരി യുടെ അധ്യക്ഷതയില്‍ ആഗസ്റ്റ്‌ 20 ന് 42 മെത്രാന്മാര്‍ സിനഡ് കൂടിയപ്പോള്‍, മാ൪ അറക്കല്‍ കറക്കു കമ്പനി കളള പേപ്പറില്‍ അര ഏക്ക൪ മതി എന്നുപറഞ്ഞ് അഞ്ചാറ് ഏക്ക൪ സ്വന്തം സഹോദരന്‍ തോമസിനെയും ഭാര്യ മോനിക്കായെയും തട്ടിയെടുത്തതുപോലെ, സിനഡ് കൂടിയ മെത്രാ൯മാരെ കളള പേപ്പറില്‍ ഒപ്പിടിപ്പിച്ചു വാങ്ങിയോ മാ൪ മാത്യൂ അറക്കാ. എന്നാല്‍ പിന്നേ അറിക്കുന്ന അറക്ക൯ സീറോ മലബാര്‍ സഭയെ നശിപ്പിച്ചതുതന്നേ.

Anonymous said...

കുരിശിന്റെ മഹത്വം അതില്‍ കിടന്നവന്റെ മഹത്വം ആണെന്ന് മനസിലാക്കുക. അതുപോലെ ഓശാന ഞായറിന്റെ മഹത്വം കഴുതയുടെ മഹത്വം അല്ല മറിച്ചു അതില്‍ ഇരുന്നവന്റെ മഹത്വം ആണെന്ന് മനസിലാക്കുക.
പലരും ഇത് മനസ്സിലാക്കുവാന്‍ വൈകുന്നു!

അങ്ങനെയാണെങ്കില്‍ കര്‍ത്താവിനെ ക്ലാവര്‍ കുരിശിലാണോ തറച്ചു കൊന്നത് . അതുകൊണ്ടാണോ ക്ലാവര്‍കുരിശു മഗത്വമുള്ള കുരിശു എന്നറിയപ്പെടുന്നത് . ഓശാന ഞാറാഴ്ച കഴുതയുടെ ദിനം അല്ല . മറിച്ച് കര്‍ത്താവിനെ ദൈവപുത്രനാണെന്ന്
അറിഞ്ഞു ജനം അവനു ഓശാന പാടി . ഇനി ഓശാന എന്ന വാക്കിന്‍റെ അര്‍ത്ഥം മുകളില്‍ എഴുതിയവന് അറിയില്ലാന്നു ചുരുക്കം . വെറുതെ അതും ഇതും എഴുതി സ്വയം വിവരദോഷി ആകാതെ നോക്കുക . ഇങ്ങനെയൊക്കെ വായില്‍ തോന്നുന്നത്
എഴുതാന്‍ വിവര ദോഷികളായ കല്‍ദായ വാദികള്‍ക്കെ സാദിക്കുകയുള്ളൂ . വിശുദ്ധ കുരിശിനെ നോക്കി കല്‍ദായ വാദിയായ ഒരു കള്ള പുരോഹിതന്‍ കൊപ്പേല്‍ പള്ളിയുടെ അല്ത്താരയില്‍ നിന്നുകൊണ്ട് പറഞ്ഞത് ഞാനിപ്പോഴും ഓര്‍ക്കുന്നു .
ചത്ത ശവമെന്നു കുരിശുരൂപത്തെ നോക്കിപറഞ്ഞ കര്‍ദ്ദിനാളിന്റെ സഹോദരന്‍ വൈദികനോ അല്ലങ്കില്‍ വൈദിക വേഷംകെട്ടിവന്ന ചാരനോ . കല്‍ദായ വാദികളായ വൈദികരും അല്‍മായരും കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെയും അങ്ങാടിയിലെ
വിവരദോഷി ജേക്കബ്‌ മെത്രാന്റെയും വാക്കുകള്‍ കേട്ട് എടുത്തു ചാടിയാല്‍ ചാടിയടുത്തു തന്നെ കിടന്നുപോകും . ഒറ്റ ദ്യേഷ്യത്തിന് കിണറ്റില്‍ ചാടിയാല്‍ ചിലപ്പോള്‍ കേറാന്‍ പറ്റിയെന്നു വരില്ല . മാര്‍പാപ്പയെ അനുസരിക്കുക . പ്രമാണങ്ങള്‍
അനുസരിച്ച് ജീവിക്കുക . ഗ്ലു ഒട്ടിക്കാനും ശീലയുടെ പുറകെ പോകാതെയും ഒള്ള സമയം കളയാതെ ബൈബിളെടുത്ത് വായിച്ചു ദൈവത്തെ കൂടുതല്‍ അറിയുവാന്‍ ശ്രമിക്കുക . മിത്യയായത്തിന്റെ പുറകെ പോകാതെ സത്യ ദൈവത്തെയും
ദൈവ കല്പനകളും അനുസരിച്ച് ജീവിക്കുക . ഇത് വായിക്കുന്ന പ്രിയ വായനക്കാരായ എല്ലാവരെയും സര്‍വ്വ ശക്തനായ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്തിച്ചുകൊള്ളുന്നു .

Anonymous said...

Warning Against the Teachers of the Law

38 As he taught, Jesus said, “Watch out for the teachers of the law. They like to walk around in flowing robes and be greeted with respect in the marketplaces, 39 and have the most important seats in the synagogues and the places of honor at banquets. 40 They devour widows’ houses and for a show make lengthy prayers. These men will be punished most severely.”