By George Katticaren
ആഗസ്റ്റ് മാസം
ലക്കത്തിനു പുറമെ സോള്‍ ആന്‍ഡ് വിഷന്‍ ഒരു സപ്ളിമെന്റ് പ്രസിദ്ധീക
രിക്കുവാന്‍ നിര്‍ബന്ധിതരായി. അതിനു ഞങ്ങളെ പ്രേരിപ്പച്ച സാഹചര്യമിതാണ്.
ജര്‍മനിയില്‍ താമസിക്കുന്ന കേരളകത്തോലിക്കര്‍, പ്രത്യേകിച്ച് സീറോമലബാര്‍
സമൂഹത്തിലെ നേതാക്കന്മാര് ഉള്‍പ്പടെ പലരും എങ്ങിനെയാണ് ജനങ്ങളുടെ
വികാരങ്ങളും പ്രതിഷേധവും നാട്ടിലുള്ള സഭാധികരികളുടെയും പൊതുജനങ്ങളുടെയും
ശ്രദ്ധയില്‍ കൊണ്ടുവരിക എന്ന വിഷയത്തി ല്‍ ഞങ്ങളുമായി ബന്ധപ്പെട്ടു.
നാട്ടിലുള്ള സഭാധികാരികളുടെ ആശീര്‍വാദത്തോടെ കല്‍ദായവല്‍ക്കരണത്തിന്റെ ഭാഗമായി 2012 സെപ്റ്റംബര്‍ നാലും അഞ്ചും തിയതികളില്‍ സീറോമ ലബാര്‍ അല്മായ കമ്മീഷന് കോളോണില്‍ ലെയ്റ്റി സെന്റര്‍ തുടങ്ങുന്നു. കൂടാതെ കോളോണില്‍ സീറോമലബാര്‍ പാര്യമ്പര്യത്തെക്കുറിച്ച് സെമിനാര്‍ സംഘടിപ്പിക്കുന്നുവെന്നാണ് അല്മായ കമ്മീഷന്പരസ്യം ചെയ്തിരുന്നത്. കോളോണില്‍ നടക്കാന്‍ പോകുന്ന ഒരുസങ്കീര്ണപ്രശ്നമാണെന്നു ജനങ്ങള്‍ ഇതിനെ കണ്ടു . കാരണം ക്രൂശിതരൂപത്തിനുപകരം മാര്‍ തോമാ കുരിശ്ശെന്ന മണിക്കേയന്‍ കുരിശ്ശിനു പ്രധാന്യം നല്‍കുന്നതാണ് പുതിയ പാര്യമ്പര്യ സിദ്ധാന്തങ്ങള്‍. ഇതു തികച്ചും അധികാരദുര്‍വിനിയോഗവും ക്രിസ്തിയവിശ്വാസത്തോടുള്ള വെല്ലുവിളിയുമാണ്.
നാട്ടിലുള്ള സഭാധികാരികളുടെ ആശീര്‍വാദത്തോടെ കല്‍ദായവല്‍ക്കരണത്തിന്റെ ഭാഗമായി 2012 സെപ്റ്റംബര്‍ നാലും അഞ്ചും തിയതികളില്‍ സീറോമ ലബാര്‍ അല്മായ കമ്മീഷന് കോളോണില്‍ ലെയ്റ്റി സെന്റര്‍ തുടങ്ങുന്നു. കൂടാതെ കോളോണില്‍ സീറോമലബാര്‍ പാര്യമ്പര്യത്തെക്കുറിച്ച് സെമിനാര്‍ സംഘടിപ്പിക്കുന്നുവെന്നാണ് അല്മായ കമ്മീഷന്പരസ്യം ചെയ്തിരുന്നത്. കോളോണില്‍ നടക്കാന്‍ പോകുന്ന ഒരുസങ്കീര്ണപ്രശ്നമാണെന്നു ജനങ്ങള്‍ ഇതിനെ കണ്ടു . കാരണം ക്രൂശിതരൂപത്തിനുപകരം മാര്‍ തോമാ കുരിശ്ശെന്ന മണിക്കേയന്‍ കുരിശ്ശിനു പ്രധാന്യം നല്‍കുന്നതാണ് പുതിയ പാര്യമ്പര്യ സിദ്ധാന്തങ്ങള്‍. ഇതു തികച്ചും അധികാരദുര്‍വിനിയോഗവും ക്രിസ്തിയവിശ്വാസത്തോടുള്ള വെല്ലുവിളിയുമാണ്.
ജര്‍മ്മനിയില്‍
കുടിയേറിപാര്‍ത്തിട്ടുള്ള സീറോമലബാര്‍ സമുഹത്തിന്റെ വിശ്വാസത്തെ
വൃണപ്പെടുത്തുന്ന ഒരു പദ്ധതി ആയതു കൊണ്ട് ഈ ജേര്‍ണലും കൂടി
ഉള്‍പ്പെടുന്ന സമൂഹം വികാരഭരിതരായതില് ഒട്ടും അ
അത്ഭുതപ്പെടാനില്ല.
മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരെ ശബ്ദിക്കുകയെന്നതാണ് സോള്‍ ആന്‍ഡ്
വിഷ്യന്റെ പ്രവര്‍ത്തന ലക്ഷ്യം. ജനങ്ങളുടെ പ്രതിഷേധവും വികാരവും യഥാസമയം
സഭാധികാരികളുടെയും പൊതുശ്രദ്ധയിലും കൊണ്ടു വരുന്നതിന്റെ ധാര്‍മ്മിക ചുമതല
ഞങ്ങള്‍ നിര്‍വഹിച്ചു. ഇതിന്റെ ഫലമായി ഉലകം ചുറ്റാന്‍ യൂറോപ്പില്‍ എത്തിയ
അല്മായകമ്മീഷന് ഏ തു വഴിക്കുപോയി എന്നതാര്‍ക്കും അറിവില്ലാ.
കരയുന്നവര്ക്കുമാത്രമേ
രാഷ്ട്രീയത്തിലും സഭയിലും തങ്ങളുടെ മനുഷ്യാവകശങ്ങള്‍ നേടിയെടുക്കുവാന്‍
സാധി ക്കുകയുള്ളു എന്ന സ്ഥിതിവിശേഷം പരിതാപകരം തന്നെ. പട്ടിണികോലങ്ങളായ
നേര്സു സഹോദരിമാര്‍ ന്യായവേതനത്തിനു വേണ്ടി സമരംചെയ്ത് നിരാശരായി
ജീവിതം അവസാനിപ്പിക്കാമെന്നു തീരുമാനമെടുത്തു നാലാം നിലയില്‍ നിന്നും
എടുത്തു ചാടുവാന്‍ ശ്രമിച്ചപ്പോഴും കാഴ്ചക്കാരെപോലെ നോക്കിനിന്നവരാണ്
നമ്മുടെ സഭാധികാരികള്‍, അതേ സമയത്ത് പാവപ്പെട്ടവരെ സഹായിക്കുവാന്‍
വിദേശത്തുംനിന്നും സമ്പാദിക്കുന്ന കോടികള്‍ കുമിഞ്ഞു കുടുന്നു. സഭയിലെ
ധാര്‍മ്മികത എവിടെയോ നഷ്ടപ്പെട്ടു. അദ്ധ്യാന്മികതയുള്ളവര്ക്കേ
ധാര്മ്മികതയുണ്ടാകാറു ള്ളൂ. സഭാനവീകരണത്തിന്റെ ആവശ്യകതെയാണ് ഇതു
ചൂണ്ടികാണിക്കുന്നത്.
യൂറോപ്പില്‍
ഒരു സീറോമലബാര്‍ ബിഷപ്പോ വികാരിയത്തോ ഇല്ല. ആ നിലയ്ക്ക് ഇവിടെ വരുന്ന
പ്രവാസി സീറോമലബാര്‍ വിശാസികള്ക്കു ഒരേ ഒരു മാര്‍ഗ്ഗം മാതൃസഭവിട്ടു
ലോക്കല്‍ ലത്തീന്‍ പള്ളിയില്‍ ചേരുകയെന്നുള്ളതാണ് അതു കൊണ്ട് സീറോമലബാര്‍
വിശ്വാസികള്‍ ഇവിടത്തെ ലത്തീന്‍ ബിഷപ്പിന്റെ അധികാര പരിധിയിലാണ്.
സീറോമലബാര്‍ അല്മായ കമ്മീഷന് ഇവിടെവന്ന് വേറൊരു ബിഷപ്പിന്റെ
അധികാരപരിധിയില്‍ അനധികൃതമായി കൈകടുത്തുന്നത് നിയമവിരുദ്ധമാണ്.
കര്‍ദ്ദിനാള്‍
ആലംഞ്ചേരിയുടെ നേതൃത്വത്തിലുള്ള സിനഡ് ഏതു അടിസ്ഥാനത്തിലാണ് സീറോമലബാര്‍
അല്മായ കമ്മീഷന് ലോകവ്യാപകമായ പ്രവര്ത്തനഅംഗീകാരം
കൊടുത്തിരിക്കുന്നതെന്ന് എത്ര ആലോചിട്ടും മനസ്സിലാകുന്നില്ലാ. നിയമപരമായി
പള്ളികരം കൊടുത്തു വേറൊരു ബിഷപ്പിന്റെ അധികാരപരിധിയില്‍ വസിക്കുന്ന
വിശ്വാസികളുടെ കാര്യത്തില്‍ സീറോ മലബാര്‍ അല്മായ കമ്മീഷനോ അതിന്റെ
ചെയര്മാന് ബിഷപ്പിനോ കൈ കടത്താന്‍ നിയമം അനുവദിക്കുന്നില്ലായെന്നാണ്
പേപ്പല്‍ കാനോനിക്കല്‍ ഓര്‍ഡറില്‍ നിന്നും മനസ്സിലാക്കുന്നത്.
പ്രത്യേകിച്ച് ജര്‍മ്മനി, സ്വിറ്റ്സര്‍ലന്‍ഡ് എന്ന രാജ്യങ്ങളില്‍. അല്മായ
കമ്മീഷന്റെ യൂറോപ്പിലെ പ്രവര്‍ത്തനം നിയമവിരുദ്ധമയതുകൊണ്ട് അത്
സംഘര്‍ഷങ്ങള്‍ക്കും ചേരിതിരിവിനും വഴിതെളിയിക്കുമെന്നതില്‍ ഒട്ടും
സംശയമില്ലാ.
അല്മായകമ്മീഷനെ
ഇതര രാജ്യങ്ങളില്‍ പറഞ്ഞുവിട്ടു പ്രശ്നങ്ങള്‍ സൃഷ്ടിക്കുക എന്നതാണോ
സീറോമലബാര്‍ സിനഡിന്റെ അജണ്ട. പോപ്പിനെ വെല്ലുവിളിക്കാനും ഒരു
സമാന്തരസഭയ്ക്കു രുപം കൊടുക്കാനുമുള്ള രഹസ്യ പദ്ധതിയുടെ ഭാഗമായിട്ടാണ്
ജനങ്ങള്‍ ഇതിനെ കാണുന്നത്.
സീറോമലബാര്‍
സഭയെ പറ്റി നല്ലൊരുപര്യസമാണ് ബി.അങ്ങാടിയാത്ത് അമേരിക്കയിലുണ്ടാക്കി
യിട്ടുള്ളത്. അവിടെയുള്ള സീറോമലബാറികളുടെ കഷ്പാടുകളും യാതനകളും
അറിയാവുന്നവര്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും
അങ്ങനെയൊരു സംവിധാനം യൂറോപ്പിലുണ്ടാകാരുതെന്നാണ്.
എന്താണ് ഈ അല്മായ കമ്മീഷന്?
മൂന്നുമെത്രാന്മാരുടെ സംഘടന. അല്മായ കമ്മീഷന് എന്ന ഓമനപ്പേര്.
ചെയര്മാന് പദം കാഞ്ഞിരപ്പള്ളി ബി. മാത്യു അറക്കന് അലങ്കരിക്കുന്നു. ഒരു
അല്മായ സെക്ക്രട്ടറിയെ നിയമിച്ചിട്ടുണ്ട് . വേറെ അല്മായിരില്ല.
ലോകമെമ്പാടുമുള്ള സീറോമലബാര്‍ വിശ്വാസികളുടെ പ്രാതിനിധ്യം അപഹരിച്ചു അവരെ
ഒതുക്കി ഭരിക്കുന്ന ഒരു മെത്രാന് സംവിധാനം എന്നതില്‍ കവിഞ്ഞ് ഇതിനെ
വിശേഷിപ്പിക്കുവാന്‍ സാധിക്കുകയില്ലാ. ഉത്തരത്തില്‍ ഇരിക്കുന്ന പല്ലി
ചിലച്ചു കൊണ്ടു
പറയുന്നത് താനാണ് ഉത്തരം മുഴുവന്‍
താങ്ങുന്നതെന്ന്. അതേ രീതിയിലാണ് ഈ കമ്മീഷന്റെ ഏക അല്മായനായ
സെക്ക്രട്ടറിയദ്ദേഹം പറയുന്നതും പത്രപ്രസ്താവനകള്‍ അടിച്ചിറക്കുന്നതും.
രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ കഴിഞ്ഞിട്ട്
അന്‍പതു കൊല്ലം കഴിഞ്ഞു. ഇനിയൊരു അന്‍പതു കൊല്ലം കഴിഞ്ഞാലും കൗണ്‍സില്‍
നിര്‍ദ്ദേശിച്ച അല്മായരുടെ അവകാശങ്ങള്‍ സീറോമലബാര്‍ സഭയില്‍
നടപ്പിലാക്കുമെന്നു പ്രതീക്ഷിക്കേണ്ട.
എന്താണ് ഈ അല്മായ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍?
മഹാരാഷ്ട്ര സംസ്ഥാനത്തും , ടാന്‍സാനിയ മൊസാംബിക്ക് എന്നി രാജ്യങ്ങളിലും
റിയല്‍എസ്റ്റേറ്റ് ബിസിനസ്സ് രംഗത്താണ് അല്മായ കമ്മീഷന്
വ്യാപൃതരായിരിക്കുന്നുവെന്നു ഗുരുതരമായ ആരോപണം `അല്മായശബ്ദം' ` സീ
റോമലബാര്വോയ്സ് ' എന്നീ ബ്ലോഗുകാര് ഉന്നയിച്ചിട്ടും എന്തുകൊണ്ടു
അല്മായ കമ്മീഷന് നിശ്ബദ്ധത പാലിക്കുന്നു?
എന്തുകൊണ്ടു സീറോമലബാര്‍ ബിഷപ്പ് സിനഡ്
ഇതെപറ്റി ഒരക്ഷരം പറയാതെ മൗനം പാലിക്കുന്നു? അല്മായ കമ്മീഷന്
ചെയര്മാന് ബിഷപ്പ് മാര്‍ മാത്യു അറക്കന് ഭൂമി ഇടപാടില്‍ സ്വന്ത
സഹോദരനെ പറ്റിച്ച കഥ പുറത്തു വന്നിരിക്കുന്നു. ഒരു സുപ്രഭാതത്തില്‍
ദീപിക പാഴ്വിലക്ക് ഒരു മുസ്ലിം യുവാവിന് വില്ക്കു കയും സ്വര്‍ണവിലക്ക്
അതുതിരിച്ചുവാങ്ങുകയും ചെ യ്ത കഥ ജനങ്ങള്‍ മറന്നിട്ടില്ല. അതേ ബിഷപ്പ്
നേതൃത്വം കൊടുക്കുന്ന അല്മായകമ്മീഷനാണ് എല്ലാ രുപതകളിലും അവരുടെ
പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുവാന്‍ ബിഷപ്പ് സിനഡ് പച്ചക്കൊടികാട്ടിയത്.
അന്നു തന്നെ നൂറുകൊല്ലം പഴക്കമുള്ള അല്‍മായസംഘടന, ഓള് കേരള കാത്തലിക്ക്
കോണ്‍ഗ്രസിന്റെ തോളത്തു തട്ടി അതിനും അംഗീകാരവും കൊടുത്തു. ഒരു പഞ്ച
പാണ്ഡവ കൗരവയുദ്ധത്തിനുള്ള സകല സന്നാഹങ്ങ ളും ഒരുക്കി കഴിഞ്ഞു.
എകെസിസിയെന്ന ആനയെ പള്ളിപറമ്പില്കൊണ്ടു വന്നു കെട്ടി ചങ്ങലയ്ക്കിടുക.
കാഞ്ഞിരപള്ളിയിലെ മിടുക്കമാരായ പാപ്പാന്മാരെകൊണ്ടു മെരുക്കിയെടുത്ത്
തടിപിടിപ്പിക്കുക എന്ന ലക്ഷ്യം. എപ്പോഴാണ് ആനക്ക് മദം പൊട്ടുന്നതെന്ന്
കാക്കനാടന്സ്രിക്പിറ്റില് കാണുന്നില്ലാ. പ്രായം ചെന്ന ആനയായതുകൊണ്ടു
അങ്ങനെയൊന്നും സംഭവിക്കുകയില്ല എന്നാണ് കണ ക്കുകൂട്ടല്‍.
മാര്‍ തോമാ കുരിശ്ശെന്ന മാണിക്കേയന്‍ കുരിശ്.
തോമാ സ്ലീഹ ജീവിച്ചിരുന്നപ്പോള്‍
മാണിക്കേയന്‍ കു രിശ്ശ് അദ്ദേഹം കണ്ടിട്ടില്ല. ഇന്ന് അത് അറിയപ്പെടു ന്നത്
മാര്‍ തോമാ കുരിശ്ശെന്ന പേരിലാണ്. നാലാം ശത കത്തില്‍ പേര്ഷ്യാക്കരുടെ
വരവോടെയാണ്് ഈ ശില്പകല ഇന്‍ഡ്യയിലും കേരളത്തിലെ പല സ്ഥലങ്ങളി ലും
പ്രചരിച്ചത്. നാലാം ശതകത്തില്‍ പേര്ഷ്യാക്കാര് സ്ഥാപിച്ച പള്ളിയുടെ
അവശിഷ്ടങ്ങള്‍ക്കിടയില്‍ കണ്ടുകിട്ടിയതാണ് മാണിക്കേയന്‍ കുരിശ്. 1547ലാണ്
പോര്‍ത്തുഗ്ഗീസുകാര്‍ ഇത് കണ്ടെടുക്കുന്നത്. കണ്ടുകിട്ടിയ സ്ഥലത്തിനു
തോമസ് നഗരം (Santhome=
City of Thomas) എന്ന പേരും നല്കി. അവ ര്‍ മാണിക്കേയന്‍ കുരിശിന് കൊടുത്തപേര് Cross of Santhome
എ ന്നാണ്. പോ ര്‍ത്തുഗ്ഗീസുകാര്‍ എവിടെയെല്ലാം കോളനികള്‍ സ്ഥാപിച്ചുവോ
അവിടെയെല്ലാം സെന്റ് തോമാ കഥകള്‍ മെനയുന്നതില്‍ അവര്‍ സമര്‍ത്ഥരായിരുന്നു.
അതിലും മിടുക്കമരായിരുന്നു സീറോമലബാര്‍ സഭയിലെ നമ്മുടെ സഭാധികാരികള്‍.
`സെന്റ് തോമാസ്നഗരത്തിന്റെ കുരിശ്ശെന്നു അര്‍ത്ഥം വരുന്ന Cross of Santhome എന്ന പേരിലെ santhome എന്നവാക്കില്‍ i,t, എന്ന രണ്ട ക്ഷരങ്ങള്‍ കൂട്ടിചേര്‍ത്ത് Cross of Saint Thomasആക്കി
മാറ്റി. അങ്ങനെയാണ് മാണിക്കേയന്‍ കുരിശ്ശു മാര്‍ തോമാ കുരിശ്ശായി
മാറിയത്. ഈ മാര്‍ തോമാ കുരിശി ന് തോമാസ്ലീഹയായിട്ടു യാതൊരു ബന്ധവുംമില്ല
എന്നാണ് സഭയിലെ പണ്ഡിതന്മാാര്‍ പറയുന്നത്.
1977-ല്‍
കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിതമായപ്പോള്‍ രൂപതാഅധികാരികള്‍ ഈ കുരിശിനെ
ദത്തെടുത്തു. ഈ കെട്ടുകഥ പ്രസ്താനത്തിന് ക്രുശിതരൂപവുമായി തുലനം
ചെയ്യുവാന്‍ യാതൊരു യോഗ്യതയുമില്ലാ. ഇതെല്ലാം അറിയാമായിരുന്നിട്ടും
ക്രൂശിതരൂപത്തിനു പകരം മാണിക്കേയന്‍ കുരിശ് ദേവാലയങ്ങളില്‍
പ്രതിഷ്ക്കുവാന് തുടങ്ങി. ഈ പ്രശ്നം ഇതുവരേയുള്ള ജനങ്ങളുടെ
ക്രിസ്തീയവിശ്വാസത്തോടുള്ള ഒരു വെല്ലുവിളിയായി മാറിയിരിക്കുകയാണിപ്പോള്‍.
സഭയില്‍ ചേരിതിരിവിന് തുടക്കം കുറിച്ചു. കയ്യൂക്കുള്ളവ ന് കാര്യക്കാരന്‍
എന്ന സ്ഥിതിയിലേക്ക് സംഗതികള്‍ വഷളായിക്കൊ കൊണ്ടിരിക്കുന്നു. ഏറ്റവും
അധികം ദുരി തം അനുഭവിക്കുന്നത് അമേരിക്കയിലെ സീറോമലബാര്‍ സമൂഹമാണ്.
ചിക്കാഗോ സീറോ മലബാര്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയാത്ത്
അദ്ദേഹത്തിന്റെ കീഴി ലുള്ള പള്ളികളില്‍ മാണിക്കേയന്‍ കുരിശ്
നിര്‍ബന്ധിതമാക്കിയതോടെ യുദ്ധസമാനമായ അന്തരീക്ഷമാണ് ഇപ്പോളവിടെ
നിലവിലുള്ളത്.
``ദൈവം ആത്മാവാണ്. അവിടുത്തെ ആരാധിക്കുന്നവര്‍ ആത്മാവിലും സത്യത്തിലുമാണ് ആരാധിക്കേണ്ടത് (യോഹ: 4:24)'.
മാര്‍ തോമാ കുരിശു അസത്യമാണെന്നു തിരിച്ചറിഞ്ഞ
ഫരീദാബാദിലെ ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണി കുളങ്ങര അദ്ദേഹത്തിന്റെ
കീഴിലുള്ള പള്ളികളില്‍ നിന്നും മാണിക്കേയന്‍ കുരിശു മാറ്റി തല്‍സ്ഥാനത്ത്
ക്രൂശിതരൂപം സ്ഥാപിക്കുവാന്‍ നിര്‍ദ്ദേശം നല്കി. ഇത് കേരളത്തിലെ എല്ലാ
പള്ളികളിലും പ്രത്യേകിച്ചു അമേരിക്കയിലെ സീറോമലബാര്‍ പള്ളികളിലും
സംഭവിക്കുങ്ങവാന് നമുക്കു ദൈവത്തോടു പ്രാര്‍ത്ഥിക്കാം.
സെപ്റ്റംബര്‍ 2012 ലക്കം സോള്‍ ആന്‍ഡ് വിഷനില്‍ പ്രസിദ്ധീകരിച്ച പത്രാധിപക ലേഖനം.
8 comments:
ക്രൂശിതരൂപത്തിനുപകരം മാര്‍ തോമാ കുരിശ്ശെന്ന മണിക്കേയന്‍ കുരിശ്ശിനു പ്രധാന്യം നല്‍കുന്നതാണ് പുതിയ പാര്യമ്പര്യ സിദ്ധാന്തങ്ങള്‍. ഇതു തികച്ചും അധികാരദുര്‍വിനിയോഗവും ക്രിസ്തിയവിശ്വാസത്തോടുള്ള വെല്ലുവിളിയുമാണ്.
eമഹാരാഷ്ട്ര സംസ്ഥാനത്തും , ടാന്‍സാനിയ മൊസാംബിക്ക് എന്നി രാജ്യങ്ങളിലും റിയല്‍എസ്റ്റേറ്റ് ബിസിനസ്സ് രംഗത്താണ് അല്മായ കമ്മീഷന് വ്യാപൃതരായിരിക്കുന്നുവെന്നു ഗുരുതരമായ ആരോപണം `അല്മായശബ്ദം' ` സീ റോമലബാര്വോയ്സ് ' എന്നീ ബ്ലോഗുകാര് ഉന്നയിച്ചിട്ടും എന്തുകൊണ്ടു അല്മായ കമ്മീഷന് നിശ്ബദ്ധത പാലിക്കുന്നു?
ജോസ് മുക്കാല
തോമാ സ്ലീഹ ജീവിച്ചിരുന്നപ്പോള്‍ മാണിക്കേയന്‍ കുരിശ്ശ് അദ്ദേഹം കണ്ടിട്ടില്ല......
അപ്പോള്‍ എന്തിനാണ് ഈ മെത്രാന്മാരും വൈദികരും അത് മര്തോമാകുരിസ്സെന്നു പറഞ്ഞു മനുഷ്യരെ കളിപ്പിക്കുന്നത്? എന്തിനാവര് നുണ പറയുന്നത്? കള്ളത്തിന്റെ ചിന്ഹം അല്ത്താരയില് വെച്ച്
കുര്‍ബാനയും ചൊല്ലുന്നു. ഇവിടെ നടക്കുന്നത് ദൈവത്തിന്റെ ബലിയല്ല. ചെകുത്താനെ സേവിക്കുകയാണ്
ഇവര്‍ ചെയ്യുന്നത്.
ചെങ്ങളം ദൈവദാസന്
ഇപ്പോള്‍ കിട്ടിയ വാര്‍ത്ത
കാഞ്ഞിരപള്ളി ഇടവകമാതൃ സംഘത്തിലെ അംഗങ്ങളും അച്ചന്മാരുടെ ശിങ്കടികളുമായ തരുണിമണികളെ മോനിക്ക തോമസ് ദബതികളുടെ വീട്ടില്‍ പറഞ്ഞുവിട്ടു മോനിക്കയെ ഭീക്ഷണിപ്പെടുത്തതായി വാര്‍ത്ത.
Sureh Pattaparambil
ക്ലാവര്‍ കുരിശിനെ വലിച്ചെറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
കേരളത്തില്‍ വന്ന പോര്‍ച്ചുഗീസുകാരു കണ്ടെത്തിയത് നെസ്തോറിയന്‍ പാഷണ്ടതയില്‍ കഴിഞ്ഞിരുന്ന ഒരു സമൂഹത്തെയാണ്.
ഇന്ന് നമ്മള് ജീവിക്കുന്ന കത്തോലിക്കാ വിശ്വാസത്തിലേക്ക് നമ്മെ നയിച്ചതും തിരിച്ചുകൊണ്ടു വന്നതും പോര്‍ച്ചു ഗീസ് മിഷനറി മാര്‍ ആയിരുന്നു എന്നത് നമ്മള് നന്ദിയോടെ സ്മരിക്കേണ്ട ഒരു സത്യമാണ്.
AD 1200 കളുടെ മധ്യകാലങ്ങളില്‍ ലോക സഞ്ചാരം നടത്തിയ ഇറ്റാലിയന്‍ സഞ്ചാരി മാര്‍ക്കോ പോളോ പേര്‍ഷ്യ, ഇന്ത്യ, മംഗോളിയ, ചൈന എന്നിവിടങ്ങളില്‍ നെസ്തോറിയന്‍ ക്രിസ്ത്യാനികളെയും ജാക്കൊബൈറ്റ് ക്രൈസ് തവരെയും കണ്ടെത്തിയതായി അദ്ദേഹത്തിന്റെ യാത്രാ വിവരങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
മലബാര്‍ മുതല്‍ കന്യാകുമാരി വരെ യാത്ര ചെയ്ത അദ്ദേഹം അവിടെയും കണ്ടു മുട്ടിയത് മേല്‍പ്പറഞ്ഞ തരത്തിലുള്ള ക്രൈസ്തവ സമൂഹത്തെയായിരുന്നു.
ചരിത്രത്തിന്റെ ചാരക്കൂമ്പാരത്തിലേക്ക് ക്ലാവര്‍ കുരിശിനെയും അതിന്റെ പ്രത്യയശാസ്ത്രത്തെയും വലിച്ചെറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ഇന്നത്തെ സഭയിലെ പാഷണ്ടതക്ക് നിധാനം അധികാര ക്കൊതിയന്മാരായ ഒരു പറ്റം കള്ളയിടയന്മാരുടെ കുത്സിത പ്രവര്‍ത്തനങ്ങള്‍ ആണ് എന്നത് അത്യന്തം ശോചനീയമാണ്.
അവരാല്‍ വഴിതെറ്റി നയിക്കപ്പെട്ട ഈ സമൂഹത്തെ സത്യവിശ്വാസത്തിലേക്ക് തിരികെ കൊണ്ടുവരിക എന്ന ദൌത്യം ദൈവം ഏല്‍പ്പിച്ചിരിക്കുന്നത് മാര്‍ ഭരണികുളങ്ങരയുടെ ശക്തമായ കരങ്ങളിലാണ്.
ലോകം മുഴുവന്‍ അല്മായ ഉദ്ധാരണം കൊട്ടി ഘോഷിച്ചു മാമാങ്കം നടത്തി ഉലകം ചുറ്റുന്ന അറക്കല്‍ മെത്രാന്റെയും തന്റെ കൂട്ടുകക്ഷികളായ കത്തനാന്മാരുടെയും തട്ടിപ്പുകളെ രാഷ്ട്രീയമായി ഇടപെട്ടു ഇല്ലാതാക്കുന്നു. ഇതിനെതിരെ അഭിപ്രായം പറഞ്ഞ സഭാവിശ്വാസികളെ രാഷ്ട്രീയപരമായും ഇരുട്ടില്‍ ഭീഷണിപ്പെടുത്തിയും ഒതുക്കാന്‍ ശ്രമിക്കുന്നെന്നു കാഞ്ഞിരപ്പള്ളിയിലും പരിസരത്തും സംസാരമുണ്ട്.മോനിക്കാ-തോമസ് ദമ്പതികളുടെ പ്രശ്നത്തില്‍ ഇടപെട്ട നെല്ലിക്കല്‍ കത്തനാരും ഫാ.മനിയങ്ങാട്ടു ഫാ.വയലുങ്കല്‍ തുടങ്ങിയവരും ദമ്പതികളെ സഹായിക്കാനെത്തിയ അയല്‍ക്കാരെയും മോനിക്കായെയും വിരട്ടുന്നു എന്ന് നാട്ടില്‍ പാട്ടാണ്. ഇത്തരം ക്രിമിനലുകളായ വൈദിക -ശ്രേഷ്ട്ടന്മാരെ പള്ളി മുറ്റത്തു കയറാന്‍ അനുവദിക്കരുത്.177
ആവേ മരിയാ ധ്യാന കേന്ദ്രം കാഞ്ഞിരപ്പള്ളി രൂപതയുടെ ഒരു "ശബരിമല " കേന്ദ്രമാക്കാനുള്ള പദ്ധതിയാണ് പണക്കൊതിയന്മാരായ മെത്രാനും കത്തനാന്മാരും നെല്ലിക്കല്‍ കത്തനാരുടെ നേതൃത്വത്തില്‍ മോനിക്കാ-തോമസ് ദമ്പതികളുടെ ഭൂമി തട്ടിയെടുത്തത്. അഞ്ചേക്കര്‍ ഭൂമി ,അതോ ശബരിപ്പാതയില്‍ ! ഇരുനൂറിലേറെ പേര്‍ക്ക് വസിക്കാന്‍ മാത്രം എ/സി. മുറികള്‍ പണിയാനാണ് കോടികള്‍ മുടക്കി പദ്ധതി ഇട്ടതു. എന്നിട്ട് മെത്രാന് അറക്കലും അങ്ങേരുടെ കുശിനിക്കാരന് ഒരു കേസില്ലാ വക്കീലും കൂടി പണം പിരിക്കാന്‍ ലോകം മുഴുവന്‍ കറങ്ങുന്നത്. ഇവരെ കാണുമ്പോഴേ ചൂലെടുത്ത് ഓടിച്ചു വയര്‍ ഇളക്കണം .വെറുതെ വിടരുത് ,ഇവന്മാരെ.
നിങ്ങളെ ഞാന്‍ സ്നേഹിതന്മാര് എന്ന് വിളിക്കുന്നു.
ഒരു പ്രവാസി -
കഴിഞ്ഞമാസ്സത്തില് കേരളത്തില്‍ ,പ്രൊഫ:ജോസഫ് പുലിക്കുന്നേലി ന്റെ ഭാഷയില്‍ പറഞ്ഞാല്‍, "മെത്രാന്മാരുടെ അരിയിട്ട് വാഴ്ച്ചകളുടെ "മെഗാ പൂരപ്പാര്ട്ടികള് നടന്ന കാര്യങ്ങള്‍ എല്ലാ മാദ്ധ്യമങ്ങളിലും നിന്ന് നാമെല്ലാവരും മനസ്സിലാക്കി. കേരളാ മുഖ്യ മന്ത്രി മുതല്‍ കേന്ദ്ര മന്ദ്രിമാര്‍ വരെ ഇതില്‍ പങ്കെടുത്തു. നല്ലകാര്യം. അഭിനന്ദനം ഇടയനു നേരുന്നു. ഇതൊരു സംസ്ഥാന മഹാസംഭവമായി ചിത്രീകരിക്കപ്പെടുകയും ചെയ്തു. കേരളത്തില്‍ പുതിയ മന്ത്രി സഭ സ്ഥാനം ഏറ്റെടുക്കുന്ന ദിവസം ഇത്രയും ആഘോഷം ഉണ്ടോ എന്ന് സംശയിക്കുന്നു? എന്തായാലും പാലായില്‍ മുരിക്കല്‍ മെത്രാന് സ്ഥാനം അലങ്കരിക്കുന്നതിന് മുന്‍പ് തക്കലയിലും ഒരു ആഘോഷം നടന്നു. ഇതാണ് " കണ്ടോ ,സീറോമലബാര്‍ സഭ" എന്ന് അഭിമാനിച്ചു കൊണ്ട് ഭക്തരും ശുദ്ധരുമായ വിശ്വാസികളായ ആടുകള്‍ ആശ്വസിച്ചു. മുരിക്കല്‍ മെത്രാന് ആഘോഷം ഒന്നും അധികം വേണ്ടായെന്നു ആഗ്രഹിച്ചിട്ടും ഇടയനെ ആഘോഷങ്ങളുടെ രഥത്തില്‍ തന്നെ ഇരുത്തി കത്തീദ്രലില്‍ എഴുന്നള്ളിച്ചു പ്രവേശിപ്പിച്ചു. മാദ്ധ്യമങ്ങള്‍ വലിയ പ്രാമുഖ്യം നല്കി തല്‍സമയ പ്രക്ഷേപണം നടത്തി. ക്രിസ്തുവിന്റെ സഭ ഭരിക്കാന്‍ ഏല്‍പ്പിക്കപ്പെട്ട ഒരു മെത്രാന് ഈ ആഡംബരവും പ്രൌഡിയും സ്ഥാനത്തിനു യോജിച്ചതാണോ? " യജമാനനെക്കാള്‍ വലിയ ഭ്രുത്യനില്ല, തന്നെ അയച്ചവനെക്കാള്‍ വലിയ പ്രേഷിതനില്ല .ഇവ നിങ്ങള്‍ അറിയുന്നുവെങ്കില്‍ നിങ്ങള്‍ ഭാഗ്യവാന്മാര്."(യോഹ. 13 :13 -17 ) .കോടികള്‍ രൂപാ ചെലവു ചെയ്തു ആഘോഷങ്ങള്‍ ഒരുക്കിയ ഒരു ദിവസത്തെ മഹാസംഭവം നടക്കുമ്പോള്‍ തച്ചന്റെ മകന് യേശുവിന്റെ
അനുയായിയെ അവിടെ കണ്ടില്ല. വലിയ സ്ഥാനം വഹിക്കുന്ന മെത്രാന്മാരുമായി അടുത്തു നിന്നാല്‍ ഉണ്ടാകാവുന്ന മേന്മകളെ സ്വപ്നം കാണുന്നവര്‍ ഒരുക്കിയ മഹാ മാമാങ്കം ആയിരുന്നു. അവിടെ ,ഗാഗുല്‍ത്തായിലേയ്ക്ക് കുരിശും ചുമന്നു ഉണങ്ങിയ നാവോടും വിളറിയ മുഖത്തോടും കൂടി നടന്നു നീങ്ങിയ മുള്‍ക്കിരീടമണിഞ്ഞ ദൈവപുത്രന്റെ ,രക്ഷകന്റെ ,വെറും മനുഷ്യനായ പിന്‍ഗാമി എവിടെ?....
Post a Comment