Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Wednesday, September 12, 2012

കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന്‍ മാര്‍ മാത്യൂ അറക്കല്‍ സ്ഥാനം രാജി വച്ചു ക്രിസ്ത്യാനികള്‍ക്ക് മാതൃക കാണിക്കണം

.(ജോര്‍ജു കുറ്റിക്കാട്ട് , ജര്‍മ്മനി)

എരുമേലിയിലെ ആവേ മരിയാ ധ്യാനകേന്ദ്രത്തിനായി ത ന്‍റെ സ്വന്തം സഹോദരന്‍ തോമസിനെയും ഭാര്യ മോനിക്കായെയും വഞ്ചിച്ചു നടത്തിയ സ്ഥലമെടുത്ത തട്ടിപ്പില്‍ കാഞ്ഞിരപ്പള്ളി കോടതിയില്‍ മൂന്നാം പ്രതിയായിരിക്കുന്ന മാര്‍ മാത്യൂ അറക്കലും ഇതിനു കൂട്ടുനിന്ന വൈദികരായ ഫാ.ആന്റണി മണിയങ്ങാട്ടു, ഫാ.തോമസ്‌ വയലുങ്കല്‍ ഫാ. ജോര്‍ജു നെല്ലിക്കല്‍ ,ഫാ.ജോസ് മംഗലം എന്നിവര്‍ നിരുപാധികം രാജി വച്ചു തലസ്ഥാനത്ത് നിന്ന് മാറിക്കൊടുത്തു മാതൃക കാണിക്കണം.
കേരളത്തിലെ ടെലിവിഷന്‍ -പത്ര മാദ്ധ്യമങ്ങളില്‍ ഗുരുതരമായ ക്രിമിനല്‍ കുറ്റം ചെയ്തുവെന്ന് സ്വന്തം സഹോദരര്‍ ആരോപിക്കുമ്പോള്‍ ഇങ്ങനെയൊരു മെത്രാനെ കാഞ്ഞിരപ്പള്ളി രൂപതയിലെ കത്തോലിക്കരുടെ മേധാവിയായി അംഗീകരിക്കാനാവില്ല. കാഞ്ഞിരപ്പള്ളി രൂപതയിലെ സഭാംഗങ്ങളോട് പരസ്യ മാപ്പ് പറഞ്ഞു സ്ഥാനം ഒഴിഞ്ഞു നിയമത്തിനു കീഴടങ്ങണം.

കേരളത്തില്‍ കുറ്റകൃത്യങ്ങള്‍ സഭയില്‍ പൂത്തുലയുകയാണെന്ന് ഞാന്‍ നിരവധി തവണ മാദ്ധ്യമങ്ങളില്‍ കൊണ്ട് വന്നതാണ്. കോഴ വാങ്ങലും അഴിമതിയും ഭള്ളും അഹങ്കാരവും ധിക്കാരവും തട്ടിപ്പുകളും ലൈംഗിക കുറ്റകൃത്യങ്ങളും ഇവരുടെ ഇടയില്‍ നടമാടുന്നു . അല്മായനെ കാല്‍ ചുവട്ടില്‍ നിറുത്തി  വളര്‍ത്തു നായെപ്പോലെ കരുതുന്ന അറക്കല്‍ മെത്രാന്‍ സഭയുടെ മുഴുവന്‍ പണം കൈക്കുള്ളിലാക്കിയിരികയാണ്. എന്തും ഞാന്‍ നടത്തും എന്ന ധിക്കാര മനോഭാവം ഈ കാലത്ത് ചെല വാകുകയില്ലായെന്നു അദ്ദേഹം ഒരിക്കലും ചിന്തിക്കുന്നില്ല. കാഞ്ഞിരപ്പള്ളി രൂപതയിലെ ചരിത്ര പ്രസിദ്ധമായ ചെങ്ങളത്തെ അന്തോനീസു പുണ്ണ്യവാന്‍റെ നാമത്തില്‍ ഉണ്ടായിരുന്ന ദേവാലയം ബോംബിട്ടു തകര്‍ക്കാന്‍ (,സര്‍ക്കാരി ന്‍റെ വിലക്കിനെ ധിക്കരിച്ചു), ഫാ.പുതുമനക്ക് കല്‍പ്പന നല്‍കിയ മെത്രാന്‍ ഇന്ന് ദൈവത്തിനു മുന്‍പില്‍ സത്യം ബോധിപ്പിക്കണം. അദ്ദേഹത്തെ ഇന്ന് നിയമം വളഞ്ഞിരിക്കുന്നു. മെത്രാന്‍ സ്ഥാനം രാജി വയ്ക്കണം. അദ്ദേഹം ക്രൈസ്തവ വിശ്വാസികളെ പീഡിപ്പിക്കുന്നതില്‍ നിന്ന് പിന്മാറണം. സഹോദരന്‍ അറിയാതെ തട്ടിപ്പില്‍ കൈവശമാക്കിയ വസ്തുക്കള്‍ മാര്‍ മാത്യൂ അറക്കല്‍ നിരുപാധികം വിട്ടു കൊടുത്തില്ലെങ്കില്‍ ലോക വ്യാപകമായ പ്രത്യാഖാതങ്ങള്‍ അദ്ദേഹവും കൂട്ട് പ്രതികളും നേരിടേണ്ടി വരും. സീറോമലബാര്‍ സഭയും വത്തിക്കാന്‍ കാര്യാലയവും ഇതില്‍ അടിയന്തിരമായി ഇടപെടണം.

13 comments:

Anonymous said...

പുലിക്കുന്നനും മകനും തമിലുള്ള വഴക്കിനു കാരണം സഭയെ അപകീര്‍ത്തിപ്പെടുത്തുന്ന പാപത്തിന്റെ പ്രതിഫലമെന്നാണ് അച്ചന്‍മാര്‍ ഫെയിത്ത് വെബില്‍ തട്ടി വിട്ടിരിക്കുന്നത്. അപ്പോള്‍ കാഞ്ഞിരപ്പള്ളി ബിഷപ്പ് അറക്കലും, അദ്ധേഹത്തിന്റെ സഹോദരനും തമ്മിലുള്ള വഴകും, കേസും എനതു പാപത്തിന്റെ പ്രതിഫലമാണ്‌?

Anonymous said...

ജോസ് മുക്കാല said

നമ്മുടെ മെത്രാന്മാരുടെയും അവരുടെ സെക്ക്രട്ടറിമാരുടെയും വിദേശയാത്രകള്‍ക്കു സ്വന്തമായിട്ടു ഒരു ബോയിങ്ങു ഡ്രീം ലൈനര്‍ ഉള്ളതല്ലേ ലാഭകരം. അമേരിക്ക, യുറോപ്പ് എന്നീ സ്ഥലങ്ങളിലെ സീറോമലബാറികളുടെ ദശാംശപിരിവുകൊ് ഒരു സീറോമലബാര്‍ എയര്‍പോര്‍ട്ടു തുടങ്ങിയാലും ബാക്കി പണം മിച്ചം വരും.

``എമര്‍ജിങ്ങ് സീറോ മലബാര്‍'' പദ്ധതിയുടെ ഭാഗമായി എല്ലാ രൂപതകളിലും അല്‍മായ കമ്മീഷന്റെ ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കര്‍ദ്ദിനാള്‍ മാര്‍ ആലംഞ്ചേരി ഉത്തരവായിട്ടുണ്ട്.


എരുമേലിയില്‍ ആവെ മരിയ എയര്‍പോര്‍ട്ടിന്റെ റണ്‍വേയ്ക്കു എടുത്ത സ്ഥലത്തിന്റെ പേരിലുള്ള
തര്‍ക്കം ഉടനെ പരിഹരിക്കും. ജര്‍മ്മനിയില്‍ ലാന്‍ഡുചെയ്യുവാന്‍ തല്ക്കാലം അനുമതിയില്ല. അതിനും പോംവഴി കണ്ടു പിടിക്കണം.

പണത്തിനു പകരം സ്ഥലം. കുടുതല്‍സ്ഥലം സംഭാവനചെയ്യുന്നവര്‍ക്കു അല്‍മായകമ്മീഷന്‍ ചെയര്‍മാനും സെക്രട്ടറിയും സ്വര്‍ഗ്ഗത്തില്‍ കൂടുതല്‍ സ്ഥലം രജിസ്റ്റര്‍ ചെയ്യുമെന്നുള്ളത് ഉറപ്പാണ്. ഇതാണ് ``എമര്‍ജിങ്ങ് സീറോ മലബാര്‍'' പദ്ധതിയുടെ പ്രത്യേകത. ക്യാന്‍സറിനും മറ്റുചില അംഗ വൈകല്യങ്ങള്‍ക്കും സത്യപ്രതിജ്ഞയും നടത്തുന്നു.

Anonymous said...

അല്മായനെ കാല്‍ ചുവട്ടില്‍ നിറുത്തി വളര്‍ത്തു നായെപ്പോലെ കരുതുന്ന അറക്കല്‍ മെത്രാന്‍ സഭയുടെ മുഴുവന്‍ പണം കൈക്കുള്ളിലാക്കിയിരികയാണ്. എന്തും ഞാന്‍ നടത്തും എന്ന ധിക്കാര മനോഭാവം ഈ കാലത്ത് ചെല വാകുകയില്ലായെന്നു അദ്ദേഹം ഒരിക്കലും ചിന്തിക്കുന്നില്ല.

Anonymous said...

ധൃാന കേന്ദ്രം!
ധൃാന കേന്ദ്രം!
ധൃാന കേന്ദ്രം!
കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന്‍ മാര്‍ മാത്യൂ അറക്കല്‍ കേന്ദ്രം!

സ്വന്തം സഹോദ്രനേയും സഹോദ്രന്റെ ഭാരൃയേയും ഊബിച്ചും പറ്റിച്ചും നടക്കുന്ന കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന്‍ മാര്‍ മാത്യൂ അറിക്കുന്ന അറക്കല്‍.
തോമാസിനേയും മോണിക്കയെയും പറ്റിച്ച ക്ലിന്റാനായ മാത്യൂ അറിക്കുന്ന അറക്കല്‍. ബീഷണി ധൃാന കേന്ദ്രം!

Anonymous said...

നാട്ടുകാരുടെ സ്വത്ത് മാ൪ ബിഷപ്പ് അങ്ങാടിയത്തിന്റെ സ്വന്തം കൈയില് വന്നതിനുശേഷം...

അമേരിക്കയില്‍ പളളി വാങ്ങിച്ച അച്ഛ൯ അല്ത്താരയില്‍ താമര കുരിശ് വെക്കാതെ ക്രൂസിഫിക്സ് വെച്ചതിന്റെ പേരില്‍, ആ അച്ഛനേ ബീഷണിപെട്ടുത്തി നാട്കടത്തി മാ൪ ബിഷപ്പ് അങ്ങാടിയത്ത്.

തോമാസ് അറക്കലിന്റെ സ്വത്ത്, കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന്‍ മാര്‍ മാത്യൂ അറക്കലിന്റെ സ്വന്തം കൈയില് വന്നതിനുശേഷം...
മിണ്ടാപ്രാണി അനുജനെയും അനുജന്റെ ഭാരൃയേയും ബീഷണിപെട്ടുത്തി മാര്‍ മാത്യൂ അറക്ക൯ സ്വത്ത് സ്വന്തമാക്കി. അനുജന്റെ ഭാരൃയേനേ മണിവാട്ടിയാക്കാമെന്ന മോഹിപ്പിക്കലും, ഇവരാണോ ദൈവത്തേ നിന്നിക്കുന്ന കത്തനാ൪മാ൪!

Anonymous said...

പവ്വത്തി൯റെ മക്കള്‍,
അറക്കല്‍, അങ്ങാടിയത്ത്, ആലഞ്ചേരി നല്ല കള്‍ദായ കൂട്ട്കെട്ട്.

thomas mathew said...

thomas mathew said...


ബിഷപ്പ് അറക്കന്‍-മോനിക്കായുടെ ഭൂമി തട്ടിയെടുത്തു.
എരുമേലി അറക്കല്‍ തോമസ്‌ - മോനിക്കാ ദമ്പതികള്‍ക്ക് അവരുടെ സ്വത്ത് തിരിച്ചു ലഭിക്കുവാന്‍ മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടണം. മോണിക്കയെ വഞ്ചിച്ച കേസ്സില്‍ അതുപോലെ വനിതാ കമ്മിഷന്‍ അറക്കല്‍ മെത്രാനെതിരെ നടപടിയെടുക്കണം. കത്തോലിക്കാ സഭയിലെ ഏറ്റവും വലിയ ഭൂ മാഫിയാ തട്ടിപ്പ് നടത്തിയത് കാഞ്ഞിരപ്പള്ളി രൂപതാ മേതാനാണ് . പണത്തിന്റെയും രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ച് ബിഷപ്പ് അറക്കന്‍ കേസ്സില്ലാതാക്കാന്‍ പരക്കം പായുന്നു. അറക്കനെയും കൂട്ട് തട്ടിപ്പുകാരെയും ഉടന്‍ അറസ്റ്റു ചെയ്തു റിമാന്‍ഡില്‍ വയ്ക്കണം. സി.ബി.ഐ.കേസ്സന്വേഷണം ഏറ്റെടുക്കണം.-( തോമസ്‌ മാത്യൂ ,ന്യൂ ഡല്‍ഹി .)

September 14, 2012 11:56 PM

prawasi malayali said...

കാഞ്ഞിരപ്പള്ളി മെത്രാന്‍ അറക്കല്‍ ഏഴാം പ്രമാണം ലംഘിച്ചിരിക്കുന്നു . (ഒരു പ്രവാസി മലയാളി )

തന്‍റെ സഹോദരന്‍ തോമസ്സിന്‍റെയും ഭാര്യ മോണിക്കയുടെയും അഞ്ചേക്കര്‍ വസ്തു സ്വര്‍ഗ്ഗം വാഗ്ദാനം നല്‍കി പ്രേരിപ്പിച്ചു സ്വന്തമാക്കിയ മാര്‍ അറക്കല്‍ ഏഴാം പ്രമാണം ലംഘിച്ചിരിക്കുകയാണ്. കത്തോലിക്കാ സഭയില്‍ ഇപ്രകാരം ഒരു വലിയ ക്രിമിനല്‍ കുറ്റം കേരളത്തില്‍ ഒരു മെത്രാനും കുറെ വൈദികരും ഒരുമിച്ചു നടത്തിയത് ഒരു പക്ഷെ ആദ്യമല്ലായിരിക്കാം.നിരവധി തവണ ആവര്‍ത്തിച്ചുള്ള കൂട്ടമായ കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ക്ക് മാത്രമേ ഇത്രമാത്രം പരസ്യമായ ഒരു കുറ്റം നടത്തുവാന്‍ കഴിയൂ.

നിരവധി ആരോപണങ്ങള്‍ മെത്രാന്‍ എന്നാ ഒരു വ്യക്തിയുടെ നേരെ വളരെ കാലമായി ഞാന്‍ കേള്‍ക്കുന്നു. ബഹു.വൈദികര്‍ ,അദ്ധ്യാപകര്‍,രാഷ്ട്രീയ നേതാക്കള്‍,സാഹിത്യകാരന്മാര്‍, അതുപോലെ തുടങ്ങി നിരവധിയാളുകള്‍ അടങ്ങുന്ന കാഞ്ഞിരപ്പള്ളി രൂപതയിലെ സമൂഹത്തില്‍ നിന്നും ഉയരുന്ന ഒരു അഭിപ്രായമാണ്, "അദ്ദേഹം കൊള്ളരുതാത്തവനാണു." ഇങ്ങനെ പറയുന്നതില്‍ നിരവധി കാരണങ്ങള്‍ അവര്‍ക്ക് പറയാനുണ്ട്. അതില്‍ പ്രധാനമാണ്, അദ്ദേഹത്തിനു പത്തു കല്‍പ്പനകള്‍ ഒട്ടും ബാധകമാല്ലാ ,അവര്‍ക്ക് പറയാനുള്ളത് . രൂപത വിട്ടു പുറത്തും കേരളം വിട്ടും രാജ്യങ്ങളുടെ അതിര്‍ത്തി വിട്ടും കാഞ്ഞിരപ്പള്ളി മെത്രാനെ പലതിനും കാണാം. വികസനം പോലും..ഇന്ത്യയുടെ പ്ലാനിംഗ് കമ്മിഷനില്‍ പോലും എവിടെയോ ഒക്കെ ഒരു കട വാവലിനെപ്പോലെ കാണാം.എവിടെയൊക്കെയോ എല്ലാം കാണാം.! അവിടെയെല്ലാം പണം എന്ന തേന്‍ കുടിച്ചു വീര്‍ത്തു വരാനുള്ള തത്രപ്പെടലില്‍ അള്ളിപ്പിടിചിരിക്കും .

ആരോപണങ്ങള്‍ ഉയരുന്നത് കേരളത്തില്‍ നിന്നും മാത്രമല്ല. ലോകമൊട്ടാകെയുള്ള മലയാളികളില്‍ നിന്നും നമുക്ക് കേള്‍ക്കാം.അതിങ്ങനെ പോകുന്നു . ദീപികയുടെ വില്‍പ്പന ചരിത്രം.,ദീപികയുടെ (ഇംഗ്ലണ്ട് )യൂറോപ്യന്‍ എഡീ ഷന്‍ കാഞ്ഞിരപ്പള്ളിക്കാരിയില്‍ നിന്നും പിടിച്ചെടുത്തു തകര്‍ത്ത് കളഞ്ഞ നാടകം ,അവിടെയും പണം തട്ടിച്ചുവെന്ന ചരിത്രം, പ്രവാസി മലയാളികളെ ചതിച്ചു കാഞ്ഞിരപ്പള്ളി പാലം കടത്തി പറഞ്ഞു വിട്ടു. അടുത്ത വലിയ മെഗാ തട്ടിപ്പാണ് അല്‍മായ കമ്മിഷന്‍ എന്ന മെത്രാന്‍ സംഘടന. ഇടതും വലതും അറിയില്ലാത്ത ഒരു കൊജ്ഞാണന്‍ എന്നാണു കാഞ്ഞിരപ്പള്ളിക്കാര്‍ അയാളെ വിശേഷിപ്പിക്കുന്നത്.ആ മാന്യവ്യക്തി മെത്രാന്റെ ഗുമസ്തനാണ്‌. മെത്രാന്‍ പറയുന്നത് അയാള്‍ അല്‍മായ കമ്മിഷന്‍ സെക്രട്ടറി ആണെന്നാണ്. കാഞ്ഞിരപ്പള്ളിക്കാര്‍ക്കും കേരളത്തിലെ ഒരു കത്തോലിക്കനും അയാളെപ്പറ്റി അറിവില്ല.എന്തായാലും അയാളെ അറിയുന്നത് അയാള്‍ നടത്തുന്ന ഒരു ഇന്റര്‍ നെറ്റ് ലഘു ലേഖയില്‍ പാന്റും കോട്ടുമിട്ട് മെത്രാന്റെ തോളത്തു ഉരുമ്മി കൈകള്‍ രണ്ടും അടിവയര്‍ മൂടിപൊത്തി നില്‍ക്കുന്ന ഒരു ശോക രംഗത്തിലെ നിശ്ചല ഫോട്ടോയിലാണ്.സീറോമലബാര്‍ വിശ്വാസികള്‍ നല്‍കുന്ന പണം കൈകാര്യം ചെയ്യുന്ന മെത്രാനും ഇയാളുംകൂടി ലോകം മുഴുവന്‍ യാത്ര ചെയ്തു ദൂര്‍ത്തടിക്കുകയാണ്.ഇന്ന് അമേരിക്കയില്‍,അടുത്ത നാള്‍ യൂറോപ്പ് ,പിന്നെ ആഫ്രിക്കാ തുടങ്ങി ഉലകം ചുറ്റുന്ന അല്‍മായ രക്ഷകര്‍ ആണ് ഇവര്‍.ലോകമെമ്പാടുമുള്ള കേരളത്തില്‍ നിന്നും എത്തി ജോലി ചെയ്യുന്നവില്‍ നിന്നും യാതൊരു നാണവുമില്ലാതെ യേശുനാമം പറഞ്ഞു പണം ചോദിച്ചു വാങ്ങി പോക്കറ്റില്‍ ഇട്ടു പോരുകയാണ് ഇവരുടെ പ്രേഷിത വേല.ഇവരുടെ ലജ്ഞ യില്ലാത്ത
പ്രവര്‍ത്തികള്‍ കാണുന്ന മറുനാടന്‍ മലയാളികള്‍ ഇപ്പോഴിപ്പോള്‍ പരസ്യമായി അവരുടെ അന്യായ നടപടികളെ ചോദ്യം ചെയ്തു തുടങ്ങി. ചിലര്‍ പറയും:നമ്മള്‍ എന്തിനു പറയണം?
ഈ അഭിപ്രായം നിരാശയുടെതാണ്.
സഭാധികാരികള്‍ പുനര്‍ ചിന്തിക്കണം.കാലം അവര്‍ക്കും മാപ്പുനല്കില്ല.!

Anonymous said...

കുരുടനും , അടച്ച കണ്ണ് തുറക്കാന്‍ ഇഷ്ടമില്ലാത്തവനും മാത്രമേ കാഞ്ഞിരപ്പള്ളി മെത്രാന്‍ അറക്കനും അയാളുടെ കാവല്‍പ്പട്ടികളായ കത്തനാന്മാരും കൂടി മോനിക്കാ-തോമസ്‌ ദമ്പതികളുടെ
അഞ്ചേക്കര്‍ ഭൂമി തട്ടിയെടുത്തില്ലായെന്നു പറയുകയുള്ളൂ. ഇങ്ങനെയുള്ള കുരുടന്മാരും മറ്റുമാണ് മെത്രാന്‍ അരമനയിലെ കാവല്‍ പട്ടികള്‍ കത്തനാന്മാര്‍. സീറോ സീറോ മലബാര്‍ സഭയെന്നതു ഇത്തരം ജീവികളെ കൊണ്ട് നിറഞ്ഞിരിക്കയാണ് . ആലഞ്ചേരി കര്‍ദ്ദിനാള്‍ ഉലകം ചുറ്റി കറങ്ങുകയാണ്. ഇപ്പോള്‍ ജര്‍മ്മനിയിലെക്കും പോകും. അവിടെയും ചെന്ന് രുദ്രാക്ഷ മാല പൊക്കി കാണിക്കും.എന്ത് കോളം കെട്ടലാണ്‌ അങ്ങേരു കാണിക്കുന്നത്. പണം പിരിക്കണം എന്ത് ഗോഷ്ട്ടി കാണിച്ചാലും കുഴപ്പമില്ല. ഇതിനൊക്കെ അങ്ങേര്‍ക്കും പായ് വിരിച്ചു കൊടുക്കാന്‍ അങ്ങേരുടെ മൂടുതാങ്ങികള്‍ എവിടെയും കിട്ടും. ജര്‍മ്മനിയില്‍ കൊളോണില്‍ ഒരു മൂടുതാങ്ങി കുംബിളുവേളിയെന്ന എമ്പോക്കി വിരിച്ചു പിടിച്ചു നടക്കുന്നു.ഒരു കള്ള കത്തനാര്‍ ചാലിശ്ശേരി ചൂടും വീശി കൂടെ നടപ്പുണ്ട്. സീറോ മലബാര്‍ പണം പിരിവു മെത്രാന്‍സംഘം സിന്താബാദ് !!!

Anonymous said...

കുറ്റവും കുരവുമില്ലതവാര്‍ ഇവിടെയുണ്ട് സഹോദരരെ .൩.നിങ്ങളും നിങ്ങളുടേതായ കുറവുകള്‍ ഉള്ളവരാണ്.ഈ വൈദികരും നിങ്ങളുടെ കുടുംബത്തില്‍ നിന്നാണ് വരുന്നത്.അവര്‍ സ്വര്‍ഗത്തില്‍ നിന്നും കെട്ടി ഇറക്കപ്പെട്ടവരല്ല.ആദ്യ,മ സ്വന്തം കുറവുകള്‍ തിരുത്ത്.

Anonymous said...

അനോണിമസ് എഴുതി , അഭിപ്രായം പറയുന്നവന്‍ സ്വയം നന്നാകണം എന്ന്. ഇങ്ങനെ അഭിപ്രായം പറയുന്നവരോട് മറിച്ചും ധാരാളം കാര്യങ്ങള്‍ ചോദിയ്ക്കാന്‍ ഉണ്ടാകും. ഇദ്ദേഹത്തിന്‍റെ ശ്രമ ഫലമായി ഉണ്ടാക്കിയെടുത്ത ജീവന സാദ്ധ്യതകള്‍ -അത് പണമായാലും ഭൂമിയായാലും പിതൃ സ്വത്തുക്ക ളായാലും അന്യര്‍ തട്ടിയെടുത്തു കൊണ്ടുപോയാല്‍ താങ്കള്‍ കൈയും കെട്ടി നോക്കി നില്‍ക്കുമോ? അല്‍മായനു ലഭിക്കേണ്ട അവകാശങ്ങള്‍ കുറെ മെത്രാന്മാരും വൈദികരും അവരുടെ സ്വന്തമാക്കിക്കൊണ്ട് -സ്ഥാപനങ്ങള്‍ ,ഇടവകകളുടെ സ്വത്തുക്കള്‍ എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ഉണ്ടാകും - ഇവയെല്ലാം ഞങ്ങളുടെതായി പ്രഖ്യാപിച്ചു തന്നിഷ്ടപ്രകാരം തീരുമാനങ്ങള്‍ നടത്തുന്നു. അല്‍മായനു ഇക്കാലത്ത് യാതൊരു അവകാശങ്ങളും ഉണ്ടാവില്ല. അല്മായനെ തെറ്റിദ്ധരിപ്പിക്കാന്‍ അല്മായാനുപോലും മനസ്സിലാകാത്ത ഒരു പ്രസ്ഥാനം -അല്‍മായ കമ്മിഷന്‍ എന്ന സംഘാടന ഘടന മെത്രാന്മാര്‍ കൂടി മാത്രം അധികാരികളായി പ്രവര്‍ത്തിക്കുന്നുവെന്ന് ഇതിനകം ഏവര്‍ക്കും അറിയാം. കേരളത്തിലെ അല്മായര്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ അറിയുന്നുമില്ലാ.അതെ സമയം വിദേശങ്ങളില്‍ സീറോമലബാര്‍ കത്തോലിക്കര്‍ ജോലി തേടിപ്പോയ സ്ഥലങ്ങളിലേക്ക് ഈ മ്ത്രാന്മാര്‍ നിരന്തരം വിമാന യാത്ര നടത്തി അവരില്‍ നിന്നും പണം ചോദിച്ചു വാങ്ങുന്നുവെന്ന് നിരവധി പരാധികള്‍ അറിയിക്കുന്നുണ്ട്.ഇതൊന്നും യേശ്ക്രിസ്തു രൂപപ്പെടുത്തിയ കാര്യങ്ങള്‍ അല്ലാ. ഇതുപോലെ ,മറ്റു രംഗങ്ങള്‍ നോക്കുക .ഈയിടെ ഒരു പ്ലസ് ടൂ.വിനു എണ്‍പത്തി യാറു ശതമാനം മാര്‍ക്ക് നേടി പാസ്സായ ഒരു കുട്ടിക്ക് ഡിഗ്രിക്ക് പഠിക്കുവാന്‍ ഒരു ക്രിസ്ത്യന്‍ മാനേജുമെന്റു വക കോളജില്‍ പ്രവേശനത്തിന് അനുമതി കൊടുത്തില്ല. അരമന വൈദിക നേതൃത്വങ്ങളില്‍ യാചിച്ചു നോക്കി...ഫലമില്ലാ! അവസാനം ഉന്നത രാഷ്ട്രീയ സ്വാധീനം തേടേണ്ടി വന്ന എനിക്ക് തോന്നിയത് എന്‍റെ സ്വന്തം അന്ത: സത്തയെ വരെ ചോദ്യം ചെയ്ത ഒരു അസാധാരണ കാര്യമാണ്, ഈ നടപടിയിലൂടെ പ്രവേശനം ലഭിച്ചുവെങ്കിലും... ഇങ്ങനെ എന്നെക്കൊണ്ട് ചെയ്യിച്ചവര്‍ താങ്കള്‍ പറഞ്ഞതുപോലെ, നമ്മുടെയൊക്കെ കുടുംബങ്ങളില്‍ നിന്നും ഒക്കെ പിറന്നു വൈദികര്‍ ആയവരല്ലേ ,അവര്‍ക്കും തെറ്റും കുറ്റവും ഉണ്ടാകാം എന്ന് അവരെ ന്യായീകരിച്ചു പറഞ്ഞല്ലോ? താങ്കളുടെ ഒരു സഹോദരന്‍ ഒരാള്‍ വൈദികനായി കണ്ണില്‍ ചോരയില്ലാത്ത ചെയ്തികള്‍ ചെയ്‌താല്‍ ന്യായീകരിക്കാന്‍ തയ്യാറാകുമോ.? അങ്ങനെയെങ്കില്‍ താങ്കളും ഒരുപോലെ ക്രിമിനല്‍ തന്നെയല്ലേ? അറക്കല്‍ പിതാവിന്‍റെ സഹോദരന്റെ യും ഭാര്യ മോണിക്കയുടെയും വസ്തുക്കള്‍ തട്ടിയെടുക്കപ്പെട്ട സംഭവത്തില്‍, സഭാവിശാസികള്‍ തന്നെ മെത്രാന്‍ എന്ന ആ വ്യക്തിയെ ക്രോസ്സുവിസ്താരം ഇതിനകം ചെയ്തു കഴിഞ്ഞു. ഇങ്ങനെ നിരവധി കാര്യങ്ങള്‍ അല്മായന്‍ എന്ന ഒരു സഭാഘടകത്തെ തള്ളിപ്പറഞ്ഞു പ്രവര്‍ത്തിക്കുന്ന ഇവര്‍ക്കെതിരെ ആരെങ്കിലും ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് നീതിയല്ല. നാം ആരും യേശു ക്രിസ്തുവല്ല ,ഇരു ചെവിടും കാണിച്ചു കൊടുത്ത് നമ്മുടെ ധാര്മികതയ്ക്ക് മുറിവേള്‍ക്കാന്‍, അതെ സമയം ,ഈ വൈദിക ഗണം നമുക്ക് എല്ലാവര്‍ക്കും അവകാശപ്പെട്ട ,സഭയില്‍ നിന്ന് കിട്ടേണ്ട നന്മകളെ തടഞ്ഞു വയ്ക്കുന്നവര്‍ ആല്ലേ, ?,അങ്ങനെ നമ്മെ അവര്‍ ക്രൂശിക്കുകയാണ്. ഇവരെപ്പോലെയുള്ള ഒരു സമൂഹം നായിവരുവാന്‍ ആരെങ്കിലും അഭിപ്രായം എഴുതിയാല്‍ അവരെ നമുക്ക് എങ്ങനെ കുറ്റപ്പെടുത്താന്‍ കഴിയും? നീതിയും സത്യവും കാണാന്‍ ഇഷ്ടമില്ലാത്ത കുരുടന്മാരായി ത്തീരാനുള്ള യോഗമാണോ സഭയിലെ അല്‍മായനു ഉണ്ടാകേണ്ടത്.? ആരോഗ്യകരമായ ഏതു വിമര്‍ശനവും തെറ്റാണെന്ന് കാണാന്‍ മാത്രമുള്ള ചിലരുടെ അവിവേകം അംഗീകരിക്കാന്‍ ആവില്ല. നമ്മുടെ സീറോമലബാര്‍ സഭയില്‍ എന്ത് നടക്കും വരും കാലങ്ങളില്‍ എന്ന് നമുക്ക് കാത്തിരുന്നു കാണേണ്ടി വരും.

Anonymous said...

Anonymous said...

അറക്കല്‍ തോമസ്‌ -മോണിക്ക ദമ്പതികളുടെ സ്ഥലം കാഞ്ഞിരപ്പള്ളി രൂപത മെത്രാനും വൈദികരും കൂടി തട്ടിയെടുത്ത സംഭവം ഏറെ പൈശാചികമാണ്. സീറോമലബാര്‍ സഭാ മേധാവിയും കര്‍ദ്ദിനാളും ആയ മാര്‍ ആലഞ്ചേരി പ്രശ്ന പരിഹാരം ഉണ്ടാക്കണം. ഉലകം ചുറ്റുന്ന കര്‍ദ്ദിനാള്‍ ഇതിനു പ്രതിവിധി ഉണ്ടാക്കിയില്ലെങ്കില്‍ സഭയില്‍ ഉണ്ടാവുന്ന പ്രതികരണങ്ങളെ നേരിടേണ്ടി വരും.

Anonymous said...

Anonymous said...

അറക്കല്‍ തോമസ്‌ -മോണിക്ക ദമ്പതികളുടെ സ്ഥലം കാഞ്ഞിരപ്പള്ളി രൂപത മെത്രാനും വൈദികരും കൂടി തട്ടിയെടുത്ത സംഭവം ഏറെ പൈശാചികമാണ്. സീറോമലബാര്‍ സഭാ മേധാവിയും കര്‍ദ്ദിനാളും ആയ മാര്‍ ആലഞ്ചേരി പ്രശ്ന പരിഹാരം ഉണ്ടാക്കണം. ഉലകം ചുറ്റുന്ന കര്‍ദ്ദിനാള്‍ ഇതിനു പ്രതിവിധി ഉണ്ടാക്കിയില്ലെങ്കില്‍ സഭയില്‍ ഉണ്ടാവുന്ന പ്രതികരണങ്ങളെ നേരിടേണ്ടി വരും.