Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Wednesday, September 5, 2012

മി. കട്ടിക്കാരനെ അനുകൂലിച്ചു "അല്‍മായ ശബ്ദം"

 സുരേഷ് പാട്ടപ്പറമ്പില്‍

ശ്രീ ജോര്‍ജ് കട്ടിക്കാരന്‍ സീറോമലബാര്‍ വോയ്‌സില്‍ പ്രസിദ്ധികരിച്ച ``ജനപങ്കാളിത്തവും ഇടവകഭരണവും'' എന്ന ലേഖനം ശ്രദ്ധേയമായി.
രണ്ടാം വത്തിക്കാന്‍ കൗണ്‍സിന്റെ നിര്‍ദ്ദേശങ്ങള ല്ലാതെ വേറൊന്നും അതില്‍ ഇല്ല താനും. (ചിക്കാഗോയിലെ ഞങ്ങളുടെ ലേഖകന്‍ ജോണ്‍ തോമസും അത് റിപ്പോര്‍ട്ടു ചെയ്തിരുന്നു.) അതോടെ അമേരിക്കയില്‍ സീറോമലബാര്‍ വിശ്വാസികളെ ചൂഷണം ചെയ്യുന്ന ബിഷപ്പ് അങ്ങാടിയത്തിന്റെ അഭയാര്‍ത്ഥി പുരോഹിതമാര്‍ക്കും ക്ലാവര്‍രോഗികള്‍ക്കും ഹിസ്റ്റീരിയ പിടിച്ചതു പോലെയായി. ബി. അങ്ങാടിയത്തിന്റെ ഫെയ്തുബ്ലോഗില്‍ ചില പുരോഹിതരും ക്ലാവര്‍രോഗികളും പേരു വയ്ക്കാതെ എഴുതിവിടുന്ന ലേഖനങ്ങള്‍ക്കു മറുപടിയായി `` കട്ടിക്കാരനെതിരെ ഷിക്കാഗോ രൂപത'' എന്ന ശീര്‍ഷകത്തില്‍ ``അല്‍മായശബ്ദം'' പ്രതികരിക്കുന്നു.

  Joseph Mathew
   (Eastern സഭയുടെ പരമാധികാരത്തെ പൂര്‍ണ്ണമായും അംഗീകരിച്ചു കൊടുത്തിരിക്കുന്ന ഭാഗം എന്താണ് മറന്നു കളഞ്ഞത്?
അമേരിക്കന്‍ അതിര്‍ത്തികളിലും വടക്കേ ഇന്ത്യന്‍ അതിര്‍ത്തികളിലും എന്ത് അധികാരം ആണ് വത്തിക്കാനില്‍ നിന്നും സീറോ മലബാര്‍ രൂപതകള്‍ക്ക് ലഭിച്ചിരിക്കുന്നത്? ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന പ്രസക്ത ഭാഗങ്ങളില്‍നിന്നും സുനഹദോസ്സ് തീരുമാനങ്ങളിലെ അധികാര പരിധിയെപ്പറ്റി മനസിലാകുന്നില്ല. അതിര്‍ത്തി വിട്ടുള്ള എല്ലാ സീറോ മലബാര്‍ രൂപതകളും നേരിട്ട് വത്തിക്കാന്റെ നിയന്ത്രണത്തിലെന്നും അറിയുവാന്‍ കഴിഞ്ഞു. അതനുസരിച്ച് ആലഞ്ചെരിയുടെ ആത്മീയ അധികാരം കേരളത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതാണ്. അങ്ങാടിയത്തിനുമേല്‍ ഇല്ല. അദ്ദേഹത്തിന്‍റെ രൂപത ഷിക്കാഗോ മെത്രാ പോലീത്തായുടെ നിയമത്തില്‍ കീഴിലാണ്.

പേര് വെക്കാതെ എഴുതിയിരിക്കുന്ന ലേഖകന്‍ വത്തിക്കാന്‍ കൌണ്‍സില്‍ തീരുമാനം ഒന്നു കൂടെ വായിച്ചിട്ട് വ്യക്തമാക്കുവാന്‍ ആഗ്രഹിക്കുന്നു. ലോകം മുഴുവന്‍ വെട്ടിപിടിക്കുവാന്‍ സീറോമലബാര്‍ രൂപതാധികാരികള്‍ സാമ്പത്തിക മെച്ചമുള്ള രാജ്യങ്ങളില്‍ ഊര് ചുറ്റുകയാണ്. ഇങ്ങനെയെങ്കില് ആഗോള സഭക്ക് ഒരു മാര്‍പാപ്പയുടെ ആവശ്യം എന്താണ്?
  പുരോഹിതര്‍ സാധാരണ ലേഖനങ്ങള്‍ എഴുതുമ്പോള്‍ വ്യക്തികളെ അവഹെളിക്കുക പതിവാണ്. കട്ടികാരന്റെ കട്ടിയുള്ള മീശയെ വര്‍ണ്ണിച്ചാല്‍ ഇത്തരം മണ്ടത്തരങ്ങള്‍ വിളിച്ചു പറയുന്ന പുരോഹിത ലേഖനത്തിന്റെ മാറ്റു കൂടുകയില്ല.

  അതുപോലെ ഭാരത കത്തോലിക്കാസഭയ്ക്ക്
  തൊമ്മശ്ലീഹായുടെ എന്തു പാരമ്പര്യം ആണുള്ളത്? അനേകം പാഴ്തടികള്‍ കൊണ്ടുള്ള കുരിശുകള്‍ ശ്ലീഹാ കപ്പലില്‍ കൊണ്ടുവന്നു കേരളത്തില്‍ പള്ളികള്‍ ഉണ്ടാക്കിയെന്നു വിശ്വസിക്കുന്ന സമൂഹത്തോട് ഇത്തരം പുരോഹിതരുടെ നുണകള്‍ പോരെ.

  തോമ്മയെ ആരാധിക്കുന്നവര്‍ എന്തുകൊണ്ട് തോമസ്‌ സുവിശേഷങ്ങള്‍ അംഗികരിക്കുന്നില്ല? വെറുതെ തീറ്റിയും തിന്നു ജീവിക്കുന്ന ഈ പുരോഹിതര്‍ക്ക് എന്തെല്ലാം നല്ല കാര്യങ്ങള്‍ ചെയ്യുവാന്‍ സാധിക്കും. ഇവര്‍ക്ക് പള്ളിയില്‍ പണികള്‍ ഒന്നും ഇല്ലാത്തതു കൊണ്ടാണ് വ്യക്തിഹത്യകള്‍ ലേഖനത്തില്‍ പേര് വെക്കാതെ തട്ടി വിടുന്നത്.

  ചൂടുള്ള കേരളത്തില്‍ പള്ളിക്ക് ചുറ്റും മരങ്ങള്‍ ഇവര്‍ക്ക് നടരുതോ!!! നാടിനും ഉപകാരപ്പെടുമായിരുന്നു. തോമസ്‌ സുവിശേഷത്തില്‍ പ്രകൃതി സ്നേഹമാണ് കൂടുതലും വിവരിച്ചിരിക്കുന്നതും. തോമസ്‌ കുരിശു അമേരിക്കയില്‍ കുഴിച്ചിട്ടത് ഇതുവരെ വെളിവാക്കിയിട്ടില്ല. അതുപോലെ ഇവര്‍ ആശ്രമ, കോളേജു കെട്ടിടങ്ങള്‍ പണിതു , മരങ്ങള്‍വെട്ടി മലയോരങ്ങള്‍ നശിപ്പിച്ചു. പ്രകൃതിയുടെ താപ നിലയും കൂട്ടി. സമൂഹത്തെയും പ്രകൃതിയെയും പരമാവധി ഉപദ്രവം ചെയ്തു കൊണ്ടിരിക്കുന്നു. റോഡുനിറയെ പ്ലാസ്റ്റിക്കുകള്‍ ആണ്. എന്തും അനുസരിക്കുന്ന കുഞ്ഞാടുകളെക്കൂട്ടി നാട് വൃത്തിയാക്കിയാല്‍ ദേവാലയങ്ങളുടെ പരിശുദ്ധിയും കൂടുമായിരുന്നു.

  "കട്ടിക്കാരന്റെ തനി വിവരം ഇല്ലായ്മയും കൂടി ഒത്തു ചേരുമ്പോള്‍ ബൈബിളിലെ ഒരു തിരുവചനം ആണ് ഓര്‍മ്മയില്‍ വരിക. അന്ധനെ അന്ധന്‍ നയിച്ചാല്‍ എന്താകും അവസ്ഥ" (ലേഖകന്‍)

  എന്തു നല്ല ഉപമ. ഇത്രെയേറെ വക്രത കാട്ടുന്ന പുരോഹിത മെത്രാന്മാര്‍ ഭരിക്കുന്ന ഭരണം കേരളസഭാ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. ഇവര്‍ കുഞ്ഞാടുകളെ നയിച്ചാല്‍ സഭ എത്രത്തോളം ദൈവത്തോട് അടുക്കും. കാഞ്ഞിരപ്പള്ളി മെത്രാന്‍ കറക്കു കമ്പനി ഉണ്ടാക്കി വിദേശത്തു പോയി സ്വന്തം കീശ നിറക്കുവാന്‍ പണം ഉണ്ടാക്കുന്നുണ്ട്. കുതിച്ചുയരുന്ന കേരളത്തില്‍ റീയല്‍ എസ്റ്റെറ്റു സാമ്രാജ്യം ഉണ്ടാക്കി ചില മെത്രാന്മാര്‍ കേരളത്തില്‍ മിടുക്കരായി. അമേരിക്കയിലെ പാവം മെത്രാന്റെ റീയല്‍ എസ്റ്റെട്കളെല്ലാം നഷ്ടകച്ചവടം ആയിരുന്നു. കുറെ മിടുക്കന്മാരുടെ ചാന്‍സലര്‍ ഭരണത്തില്‍ പേടിച്ചു മനംനൊന്തു കരഞ്ഞു കൊണ്ട് അദ്ദേഹം അരമനക്കകത്ത് കുത്തിയിരിക്കുന്നു.
 

10 comments:

Anonymous said...

മനികേയന്‍ കുരിസ്സു കേരളത്തില്‍ വന്നത് എങ്ങനെ ?


1977- ലാണ് കഞ്ഞിരപ്പള്ളി രൂപത സ്ഥാപിക്കപെടുന്ന്തു.

പുതിയ രുപതക്ക് ഒരു മുദ്ര (court of arms) ആവശ്യമാണ്.

കഞ്ഞിരപ്പല്ലി രൂപതയുടെ മുദ്ര ആയി മൈലാപ്പൂര്‍ മനികേയന്‍ കുരിസിനെ സ്വീകരിച്ചു.

ഇതിന്റെ പിന്നില്‍ ബഹു.കുഉടപ്പുഴ അച്ഛന്‍ ആയിരുന്നു.

പിന്നീട് ഒരു ഗൂദ്തലോചന്യുദെ ഫലമായി മൈലാപൂര്‍ കുരിസ്സു "മര്തോമാശ്ലീബ" ആയി.


എന്നാല്‍ കുഉടപുഴ അച്ഛന്റെ ഗുരു ആയ പ്ലാസിട്അച്ഛന്‍ ഈ കുരിസിനെ 'പെര്ഷിയന്കുരിസു' ഈന്നാണ് വിവരിചിരിക്കുനത്


1988 -ല്‍ വഴുതനപ്പല്ലി അച്ഛന്‍ :”The Biblical And Archaeological Foundations of the MarThoma Sliba” എന്ന തന്റെ ഗ്രന്ഥത്തില്‍

“മൈലാപൂര്‍ കുരിശേ”ന്നും “പേര്‍ഷ്യന്‍ കുരിസെ”ന്നും “പല്ലവി കുരിസെന്നും “അന്ന് വരെ അറിയപെട്ടിരുന്ന ഈ കുരിസിനെ മര്തോമാകുരിസെന്നു
പേരിട്ടു.

അതുകൊണ്ട് 1988 വരെ ജീവിച് മരിച്ചു കേരളത്തിലെ
സഭ മക്കള്‍ക് മര്തോമാശ്ലീഹയുമായി ഒരു ബന്ധവും ഇല്ലേ ?


വിശ്വാസികള്‍ മനികേയന്‍ കുരിസിനെ തള്ളിപ്പറയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.


ആലഞ്ചെരിയുടെ ആത്മീയ അധികാരം കേരളത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതാണ്.അങ്ങാടിയത്തിനുമേല്‍ ഇല്ല.

അങ്ങാടിയത്തിന്‍റെ രൂപത ഷിക്കാഗോ മെത്രാ പോലീത്തായുടെ നിയമത്തില്‍ കീഴിലാണ്.


തൊമ്മശ്ലീഹായുടെ എന്തു പാരമ്പര്യം ആണുള്ളത്?

അനേകം പാഴ്തടികള്‍ കൊണ്ടുള്ള കുരിശുകള്‍ ശ്ലീഹാ കപ്പലില്‍ കൊണ്ടുവന്നു കേരളത്തില്‍ പള്ളികള്‍ ഉണ്ടാക്കിയെന്നു വിശ്വസിക്കുന്ന സമൂഹത്തോട് ഇത്തരം പുരോഹിതരുടെ നുണകള്‍ പോരെ.

തോമ്മയെ ആരാധിക്കുന്നവര്‍ എന്തുകൊണ്ട് തോമസ്‌ സുവിശേഷങ്ങള്‍ അംഗികരിക്കുന്നില്ല?

വെറുതെ തീറ്റിയും തിന്നു ജീവിക്കുന്ന ഈ പുരോഹിതര്‍ക്ക് എന്തെല്ലാം നല്ല കാര്യങ്ങള്‍ ചെയ്യുവാന്‍ സാധിക്കും

പുരോഹിതര്‍ക്ക് പള്ളിയില്‍ പണികള്‍ ഒന്നും ഇല്ലാത്തതു കൊണ്ടാണ് വ്യക്തിഹത്യകള്‍ ലേഖനത്തില്‍ പേര് വെക്കാതെ തട്ടി വിടുന്നത്.

Anonymous said...

അമേരിക്കയിലുള്ള സീറോമലബാര്‍ സഭ കാട്ടികൂട്ടുന്ന ദൈവത്തിനു
നിരക്കാത്ത പ്രവര്‍ത്തികള്‍ ലോകമെബാടും അറിഞ്ഞുകഴിഞ്ഞു.

പോപ്പിനെവരെ വെല്ലുവിളിച്ചും

വിശ്വാസ യോഗ്യമല്ലാത്ത കാര്യങ്ങള്‍
ജനങ്ങളില്‍ അടിച്ചേല്‍പ്പിച്ചു കത്തോലിക്കാ സഭയെ ചൂഷണം ചെയ്തു

കൊള്ള നടുത്തുന്ന വര്‍ഗ്ഗിയ വിപ്ലവകാരികളായി മാറിയിരിക്കുന്നു
ഇന്ന് സീറോ മലബാര്‍ സഭ .

Anonymous said...

ഇനി നമ്മുടെ ബിഷപ്‌ മാര്‍ അങ്ങാടിയത്ത് അറിയുവാന്‍:

ജനപങ്കാളിത്വം ഉറപ്പുവരുത്തികൊണ്ട് എല്ലാ ഇടവകകളിലും നിയമപരമായ ഇലക്ഷന്‍ നടത്തി പാരിഷ് കൗണ്‍സില്‍ ഉണ്ടാക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. രണ്ടാം വിമോചനസമരത്തിന്റെ തരംഗങ്ങള്‍ കൂടുതല്‍ കൂടുതല്‍ ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്ന കാലാവസ്ഥയാണിന്ന്. ഇത് അമേരിക്കയില്‍നിന്ന് തുടങ്ങി യൂറാപ്പീലും അറമ്പി രാജ്യങ്ങലിലുംകൂടെ കടന്ന് കേരളത്തില്‍ എത്തുന്നതുവരെ നോക്കി ഇരിക്കേ കാര്യമുണ്ടെന്നു ഈ എളിയവനു തോന്നുന്നില്ല.

Anonymous said...

ഭാരത കത്തോലിക്കാസഭയ്ക്ക്
തൊമ്മശ്ലീഹായുടെ എന്തു പാരമ്പര്യം ആണുള്ളത്? അനേകം പാഴ്തടികള്‍ കൊണ്ടുള്ള കുരിശുകള്‍ ശ്ലീഹാ കപ്പലില്‍ കൊണ്ടുവന്നു കേരളത്തില്‍ പള്ളികള്‍ ഉണ്ടാക്കിയെന്നു വിശ്വസിക്കുന്ന സമൂഹത്തോട് ഇത്തരം പുരോഹിതരുടെ നുണകള്‍ പോരെ.

തോമ്മയെ ആരാധിക്കുന്നവര്‍ എന്തുകൊണ്ട് തോമസ്‌ സുവിശേഷങ്ങള്‍ അംഗികരിക്കുന്നില്ല? വെറുതെ തീറ്റിയും തിന്നു ജീവിക്കുന്ന ഈ പുരോഹിതര്‍ക്ക് എന്തെല്ലാം നല്ല കാര്യങ്ങള്‍ ചെയ്യുവാന്‍ സാധിക്കും. ഇവര്‍ക്ക് പള്ളിയില്‍ പണികള്‍ ഒന്നും ഇല്ലാത്തതു കൊണ്ടാണ് വ്യക്തിഹത്യകള്‍ ലേഖനത്തില്‍ പേര് വെക്കാതെ തട്ടി വിടുന്നത്.

Anonymous said...

തശൂരില്‍ സമരം ചെയ്‌ത അഞ്ചു നഴ്‌സുമാര്‍ അറസ്‌റ്റില്‍

തൃശൂര്‍: തൃശൂര്‍ മദര്‍ ഹോസ്‌പിറ്റലില്‍ സമരം ചെയ്‌ത അഞ്ച്‌ നഴ്‌സുമാരെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. ആശുപത്രിയുടെ പ്രവര്‍ത്തനം തടസപ്പെടുത്താന്‍ നഴ്‌സുമാര്‍ ശ്രമിച്ചു എന്ന മാനേജ്‌മെന്റ്‌ അധികൃതരുടെ പരാതിയെ തുടര്‍ന്നാണ്‌ പോലീസ്‌ നടപടി. സേവന, വേതന വ്യവസ്‌ഥകര്‍ പരിഷ്‌കരിക്കണമെന്നും അന്യായമായ സ്‌ഥലം മാറ്റം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ്‌ നഴ്‌സുമാര്‍ സമരം നടത്തിയത്‌. അറസ്‌റ്റ് ചെയ്‌ത നഴ്‌സുമാരെ വിട്ടയക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ നഴ്‌സുമാരുടെ സംഘടന പോലീസ്‌ സേ്‌റ്റഷനിലേക്ക്‌ മാര്‍ച്ച്‌ നടത്തി.

അതേസമയം, നഴ്‌സുമാരുടെ സമരം ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചു.

Anonymous said...

കഴിഞ്ഞ 50 നോമ്പ് കാലത്ത് ഒന്ന് ഇന്ത്യയില്‍ പോയതാണ് . അന്ന് പുതുഞാരാഴ്ച എന്‍റെ മകളും ഭര്‍ത്താവും കൂടി മലയാറ്റൂര്‍ മലകയറി .
ഞാന്‍ ജനിച്ച നാള്‍മുതല്‍ എന്നുവച്ചാല്‍ എനിക്ക് ഓര്‍മവന്ന നാള്‍ മുതല്‍ ഞാന്‍ മലയാറ്റൂര്‍ പോകാറുണ്ടായിരുന്നു .പതിവിനു വിപരീതമായി
ഈ പ്രാവശ്യം മലമുകളില്‍ ചെന്നപ്പോള്‍ ക്ലാവരുകളുടെ ഒരു നിരതന്നെ പലയിടത്തും കണ്ടു . എന്‍റെ മകന് മലയാളം അത്ര വശമല്ല , പലതും
ചൂണ്ടിക്കാണിച്ചു അതെന്താ ഇതെന്താ ചോദ്യങ്ങളുടെ ശരവര്‍ഷം . ഒത്തിരി കാക്കകള്‍ ഉള്ള നാടായതിനാല്‍ ഞാന്‍ പറഞ്ഞു സീറോ മലബാര്‍ കാക്കകള്‍
st . Thomas നെ കാണാന്‍ വന്നപ്പോള്‍ കാഷ്ടിച്ചിട്ടു പോയതാ മകനെ എന്ന് .

Anonymous said...

ഒട്ടകപക്ഷിയുടെ ബുദ്ധിയുളള അങ്ങാടിയത്ത് പിതാവിന്‍റെ ബുദ്ധിയും.

ഞാ൯ ചെയുന്നത് ആരും അറിയുകയില്ല എന്ന മട്ടില്‍, ഒട്ടകപക്ഷി സ്വന്തം കുഞ്ഞി തല മാളത്തില്‍, പൂത്തിവെച്ച് വലിയ ശരീരം ചെറിയ മാളത്തിന്‍റെ പുറത്ത് ആവുന്നതും, അങ്ങാടിയത്ത് പിതാവ് കത്തോലിക്ക സഭക്ക് എതിരായി പ്രവ൪ത്തിക്കുബോള്‍, ജെനം അങ്ങാടിയത്ത് പിതാവിനോട് ചോദിച്ചാല്‍ ഉടനേ, അങ്ങാടിയത്ത് പിതാവ് സ്വന്തം കുഞ്ഞി തല തൊപ്പിക്കുളളില്‍ കേറ്റിവെച്ച്, സ്വന്തം ശരീരം പൊറത്ത് വെച്ച് നടന്നാല്‍, അങ്ങാടിയത്ത് പിതാവിന്‍റെ കളളത്തരങ്ങള്‍ ആരും കണ്ടുപിടിക്കുകയില്ല എന്ന് അങ്ങാടിയത്ത് പിതാവിന് തോനുന്നുണ്ടെങ്കില്‍, അത് തെറ്റാണ് മാഷേ!

Anonymous said...

ചെങ്ങളം ദൈവദാസന്‍

അമേരിക്കയിലെ താമരകുരിശ്ശുവാദികളുടെ ബ്ലോഗില്‍ ഈയടുത്ത ദിവസങ്ങളില്‍ പേരുവയ്ക്കാത്ത ചില പുരോഹിതരുടെ ലേഖനങ്ങള്‍ വായിക്കാന്‍ ഇടയായി. സാമാന്യ വിദ്യാഭ്യാസപോലുമില്ലാത്ത വൈദികരാണ് ഇതെഴുതി വിടുന്നതെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാം. അമേരിക്കയിലെ കുഞ്ഞാടുകളെ മേയ്ക്കുവാന്‍ ഈത്തരക്കാരെയാണോ ബ. ബിഷപ്പ് അങ്ങാടിയത്ത് നിയോഗിച്ചിരിക്കുന്നത്?

വെറുതെയല്ലാ സീറോമലബാര്‍ കത്തോലിക്കരുടെ പ്രശ്‌നങ്ങള്‍ പുകഞ്ഞുകൊിരിക്കുന്ന ഒരുഅഗനി പര്‍വ്വതത്തോടു ഉപമിക്കാമെന്നു ഒരുമാധ്യമ പ്രവര്‍ത്തകന്‍ ഈയിടെ പറഞ്ഞത്.

ഈ വൈദികര്‍ അമേരിക്കയില്‍ കുടിയേറിപാര്‍ത്തിട്ടു ഒരു കൊച്ചുമനുഷ്യനെയെങ്കിലും മനസാന്തരപ്പെടുത്തിയതായി അറിവില്ലാ. അമേരിക്കപോലെയുള്ള ഒരു ജനാധിപത്യരാജ്യത്തുവന്നു സ്വയം നന്നാവനും ഈ കൂട്ടര്‍ തയ്യാറല്ല എന്നു കാണുന്നത് പരിതാപകരം തന്നെ.

ചിക്കാഗോയിലെ ജോണ്‍തോമസ് എഴുതിയതുപോലെ ഈക്കൂടര്‍ക്ക് ഇടവകഭരണ പരിജ്ഞാനം സീറോ. ഇടവകക്കാരുമായിട്ടുള്ള ആശയവിനിമയത്തിനുള്ള കഴിവുകള്‍ സീറോ. ദൈവശാസ്ത്രത്തിലുള്ള പരിജ്ഞാനമോ അതും സീറോ. എല്ലാംകൊണ്ടും
സീറോമലബാറി തന്നെ.

ഈ കൂട്ടരുടെ തലയില്‍ ആകെയുള്ളത് താമരകുരിസ്സും കിട്ടുന്ന പള്ളികളില്‍ ശീല തൂക്കന്നകാര്യങ്ങള്‍ മാത്രം. ഇതെല്ലാം ആര്‍ക്കുവേണം. ക്രൂശിതരൂപത്തെ തൊട്ടുകളിക്കാതിരുന്നാല്‍ എല്ലാവര്‍ക്കും നല്ലത്.

ജോണ്‍ തോമസ് സൂചിപ്പിച്ചതുപോലെ റോം നിര്‍ദ്ദേശിച്ചട്ടുള്ള ഇല്ക്ഷന്‍നിയമങ്ങള്‍ അനുസരിച്ചു തിരഞ്ഞെടുപ്പു നടത്തി വികാരിമാര്‍ ഇടവകഭരിക്കുകയാണ് വേത്. പ്രാര്‍ത്ഥനായോഗങ്ങളില്‍നിന്നും വൈദികര്‍ ശിങ്കടികളെ പാരിഷ് കൗണ്‍സില്‍ അംഗങ്ങളെ നിയമിക്കുന്നത് നിയമവിരുദ്ധവും അന്യായവുമാണ്.

ഈ എളിയവന്‍ ഇത്രയും പറഞ്ഞതുകൊു പരിഭവിക്കരുത്. വേണമെങ്കില്‍ ക്രൂശിക്കാം പക്ഷെ പേരുവയ്ക്കുവാന്‍ മറക്കരുത് കെട്ടോ.

tomas thomas.kollam said...

സീറോ മലബാര്‍ സഭയിലെ ലൈഗിക പ്രശനം പരിഹരിക്കാന്‍....( തോമ്മസ് തോമസ്‌ ,കൊല്ലം.)
എം.സി.ബി.എസ്‌ സഭയിലെ വൈദികര്‍ യോഗാ ധ്യാനം നടത്തുന്നതിനു എല്ലാ അംഗങ്ങളെയും അറിയിച്ചിരിക്കുന്നു. (ദീപിക വാര്‍ത്ത 6 .9 .12 ) വളരെ നല്ല കാര്യം ആണ്. ഫാ. സാജു പൈനാടത്തിനെപ്പോലെയുള്ള( എം.സി..ബി.എസ്‌ ) ഞരമ്പ്‌ രോഗികള്‍ക്ക് ഏറെ പ്രയോജനപ്പെടും. കുട്ടികളെ പീഡിപ്പിച്ച കുറ്റത്തിന് അദ്ദേഹം ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു.എങ്കിലും കോണ്‍ഗ്രിഗേഷന്‍ കുറ്റം പൊറുത്തു ആരോഗ്യവാനാക്കുകയാണ് അടുത്ത നമ്പര്‍ നടത്തുവാന്‍. ഇത്തരം യോഗ പരിശീലനം സീറോമലബാര്‍ അല്‍മായ കമ്മിഷന്‍ സിന്‍ഡ്രോം ബാധിച്ച നിത്യ രോഗികളായ ബിഷപ്പ് അറക്കലിനും കൂടെ നടക്കുന്ന മൂട് താങ്ങി വി.സി. സെബാസ്റ്യനും നമുക്ക് ശുപാര്‍ശ ചെയ്യാം. ഇപ്പോള്‍ ബാസ്സലില്‍ (സ്വിറ്റ്സര്‍ലണ്ട്) പിഴിച്ചിലിനു( പണം )പോയിരിക്കുകയാണ് ഈ രണ്ടു വിദ്വാന്മാര്‍... ഇവര്‍ക്ക് കൂട്ടായി അവിടെ വസിക്കുന്ന പാവങ്ങള്‍ കോന്തന്മാരായ ചില "കിറിനക്കിപ്പൂച്ചകള്‍" പിറകെ കൂടിയിരിക്കയാണ്.എന്ത് കഷ്ട്ടം! യോഗാ നടത്തുന്നത് ബി .അറക്കന്റെ കുടവയര്‍ കുറയ്ക്കാന്‍ ഏറെ പ്രയോജനപ്പെടും. മാത്രമല്ല ,ലൈംഗിക ശേഷി വര്‍ദ്ധിക്കുകയും ചെയും. വി.സി. സെബാസ്റ്യന് ഇത് മറക്കാതെ ചെയ്യേണ്ട കാര്യമാണ്,അല്ലെങ്കില്‍ പിന്നെ ലോകം മുഴുവന്‍ സീറോ മലബാര്‍ സഭയുടെ കാശും കൊണ്ട് ഉല്ലാസ യാത്ര ചെയ്യുന്ന അയാള്‍ക്ക്‌ പിടിച്ചു നില്‍ക്കാന്‍ പറ്റാതെ വരും.ഇവര്‍ക്ക് രണ്ടു പേര്‍ക്കും ആസനത്തില്‍ ആര് കിളിര്‍ത്താലും അതും ഒരു തണലാണ്.

Anonymous said...

ഷര്‍മിളാ നായര്‍ അല്ലാ കളത്തൂര്‍ പണിക്കര്‍ എത്ര വഴിപാട് നേര്‍ന്നാലും ചെങ്ങളം ദൈവദാസന്‍ എന്ന അപൂര്‍വ ജീവിയെ കണി കാണാന്‍ പോലും തരപ്പെടുകയില്ല. ഈ അത്ഭുത വസ്തുവിനെ വഴിയില്‍ തടഞ്ഞാല്‍ അത് പോക്കറ്റില്‍ ചാടിക്കയറുമെന്ന് ഉറപ്പാണ്.വെറുതെ ഷര്‍മിള നായര്‍ വേണ്ടാത്ത തെരച്ചില്‍ നടത്താതിരിക്കുന്നതല്ലേ നല്ലത്. അപൂര്‍വ സിദ്ധിയുള്ള ഈ ദൈവ ദാസന്‍ പല വേഷത്തിലും പേരിലും അവതരിക്കുന്നുണ്ട് ഒരേ സമയം. ആളൊരു പുകിലന്‍ ആണ്.