ശ്രീ റോഷന് ഫ്രാന്‍സീസ് അല്മായ ശബ്ദം ബ്ലോഗില്‍ പ്രസിദ്ധീകരിച്ച ലേഖനം
അല്മായാ ശബ്ദത്തില്‍
എഴുതുന്ന പലര്‍ക്കും സഭ നന്നാവും എന്ന കാര്യത്തില്‍ വേണ്ടത്ര ശുഭാപ്തി
വിശ്വാസം ഇല്ലെന്നു തോന്നുന്നു. പക്ഷെ സഭാധികാരികള്‍ എത്രമാത്രം
വേവലാതിയിലാണ് കഴിയുന്നത് എന്ന് ചുറ്റും നടക്കുന്ന കാര്യങ്ങള്‍
ശ്രദ്ധിച്ചാല്‍ കാണാവുന്നതെയുള്ളൂ. വി. ബൈബിള്‍ പൊതു ജനത്തിനു വായിക്കാന്‍
കൊടുത്തത് ഏറ്റവും വലിയ മണ്ടത്തരം ആയിപ്പോയിയെന്നു പിതാക്കന്മാര്ക്കു
നന്നായി അറിയാം. ഇന്ന് സഭ ഏറ്റവും കൂടുതല്‍ ഭിഷണി നേരിടുന്നത് സെമിനാരി
വിദ്യാഭ്യാസം നടത്തിയവര്‍, വൈദികവൃത്തി മതിയാക്കിയവര്‍, സാമൂഹ്യ സേവനത്തിനു
നേതൃത്വം കൊടുക്കുന്ന കത്തോലിക്കര്‍ എന്നിവരില്‍ നിന്നാണ് എന്ന് കാണാം.
ചുരുക്കത്തില്‍, ബൈബിള്‍ ആരൊക്കെ പഠിക്കാന്‍ ശ്രമിച്ചോ അവരെല്ലാം സഭയുടെ
ശത്രുക്കള്‍ ആയി എന്ന് മറ്റൊരര്‍ത്ഥത്തില്‍ പറയാം. അതുകൊണ്ടാണ് പള്ളി
അച്ചന്മാരുടെ അടുത്തല്ലാതെ ആരുടേയും അരുകില്‍ പോയിരിക്കുന്നത് പോലും
തെറ്റാണ് എന്ന് സഭ പഠിപ്പിച്ചു തുടങ്ങിയത്. അതിന്റെ തുടര്‍ച്ചയായാണ്
ഏതെങ്കിലും മെത്രാന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ളതല്ലാത്ത എല്ലാ
കത്തോലിക്കാ പ്രസിദ്ധികരണങ്ങളെയും ഒഴിവാക്കി ഓരോ രൂപതയിലും പ്രത്യേകം
പ്രത്യേകം മാസികകള്‍ തുടങ്ങിയത്. എങ്കിലും അടുത്ത കാലത്ത് ഇറങ്ങിയ ചില
ആത്മകഥകളെ പ്രതിരോധിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല.
ഒരു കത്തോലിക്കന് ഒരു കാരണവശാലും വഴിവിട്ടു പോയി ഒരു ശ്വാസം പോലും എടുക്കരുതെന്നാണ് പിതാക്കന്മാരുടെ ആഗ്രഹം. പ്രലോഭനങ്ങളെ അതിജീവിക്കാന്‍ പരി.ആത്മാവ് പണ്ടത്തെപോലെ വിശ്വാസികളെ സഹായിക്കുന്നുല്ലെന്ന പരാതിയുമുണ്ട്. കുഞ്ഞി ശിശുക്കള്‍ക്ക് മുതല്‍ പ്രായമായവര്‍ക്ക് വരെ സംഘടനകളും സാദ്ധ്യതകളും പള്ളി പശ്ചാത്തലത്തില്‍ ഇന്ന് റെഡിയാണ്. ഓണത്തിനും വിഷുവിനും പള്ളികളില്‍ മത്സരങ്ങളും ആഘോഷവും നടത്തുന്നത് ഇതേ ലക്ഷ്യം കണ്ടുകൊണ്ടു തന്നെയാണ്. ഇതില്‍ നിന്ന് വെട്ടി മാറി നില്ക്കുന്ന സര്‍വ്വരെയും വിഴുങ്ങാന്‍ കൂട്ടായ്മയും ഉണ്ട്.
കഴിഞ്ഞ ഒരു വര്‍ഷം ഇറങ്ങിയ നാല് ഇടയലേഖനങ്ങളിലെങ്കിലും, അബദ്ധ സിദ്ധാന്തങ്ങള്‍ക്കും, വ്യാജ വ്യാഖ്യാനങ്ങള്‍ക്കും ചെവികൊടുക്കരുത് എന്ന് ആഹ്വാനമുണ്ട്. ഈ അടുത്ത നാളില്‍ നടന്ന മെത്രാന്മാരുടെ സിനട് ധ്യാന പ്രസംഗകരെപ്പോലും പിടികൂടിയിരിക്കുന്നു എന്ന് പറയുമ്പോള്‍ എന്ത് മാത്രം ദ്വാരങ്ങളാണ് സഭ ഓരോ ദിവസവും അടച്ചുകൊണ്ടിരിക്കുന്നത് എന്ന് മനസ്സിലാക്കാം.
അതുകൊണ്ടും തിരുന്നില്ല. ഇന്റര്‍നെറ്റ് സഭക്ക് ഇന്നും കൈയ്യെത്തി പിടിക്കാന്‍ പറ്റിയിട്ടില്ല; മഹാപിതാവിനാണെങ്കില്‍ ആ സാധനം വഴങ്ങി തുടങ്ങിയിട്ടില്ല. ഇന്റര്‍നെറ്റ് ബ്ലോഗുകളില്‍ കൂടി പുറത്തുവരുന്ന അഹിത വാര്‍ത്തകളെ പ്രതിരോധിക്കുന്ന രിതി കണ്ടാല്‍ പോലും ചിരി വരും. അമേരിക്കന്‍ പള്ളി ബ്ലോഗ്ഗില്‍ വാടാ പോടാ വിളികള്‍ പോലും ആവശ്യത്തിനുണ്ട്; കാക്കനാട് അല്മായാ ബ്ലോഗ്ഗില്‍ ആണെങ്കില്‍ എഴുതാന്‍ അല്മായരില്ലാത്ത അവസ്ഥ.
പൊത്തുകള്‍ അടക്കാന്‍ വേണ്ടിയാണ് ഇന്ന് സഭയുടെ കൂടുതല്‍ ഊര്‍ജ്ജവും ചിലവിട്ടുകൊണ്ടിരിക്കുന്നത്. പക്ഷെ, അകത്തു നിന്നുള്ള വെല്ലുവിളികളാണ് ഇപ്പോള്‍ രൂക്ഷമായികൊണ്ടിരിക്കുന്നത്. ഒരു വടക്കേ ഇന്ത്യന്‍ രൂപതയിലെ പള്ളികളില്‍നിന്നും താമരകുരിശുകളെല്ലാം എടുത്തു മാറ്റാന്‍ മെത്രാന് ഉത്തരവായി എന്ന് കേള്‍ക്കുന്നു. അടിയന്റെ ചോദ്യം പൊട്ടയാണെന്നു അറിയാം എങ്കിലും ചോദിച്ചോട്ടെ; എത്ര നാള് ഇങ്ങിനെ പൊത്തടച്ചുകൊണ്ടിരിക്കും? നമുക്കാ യേശുവിന്റെ മാര്‍ഗ്ഗം മറയില്ലാതെ പിന്തുടര്‍ന്നാലെന്താ?

3 comments:
പോത്തുകള്‍...
പൊത്തുകള്‍ എന്നെഴുതിയ തലക്കെട്ട് വായിച്ചു. പക്ഷെ ചേരുന്നത് പോത്തുകള്‍ പോത്തുകള്‍ മെത്രാന്മാര്! പോത്തുകള്‍ വെള്ളം കാണുന്നിടത്ത് ചരിയും. എന്നാല്‍ മെത്രാന്മാര് പണം കാണുന്നിടത്ത് വീണ് തപ്പും.
satheeshan said...
യൂറോപ്പിലെ പള്ളികളില്‍ കൂലിപ്പണിക്ക് പോകാന്‍ കേരളത്തിലെ ബിഷപ്പ് ഹൌസില്‍ സീറോമലബാര്‍ കത്തനാന്മാര് ക്യൂ നില്‍ക്കുകയാണ്. ആസമില്‍ നിന്നും കേരളത്തിലേയ്ക്ക് വരുന്ന തൊഴിലാളികലെപ്പോലെ. ഇവര്‍ പറയുന്നത് അവിടെ യൂറോപ്യന്മാര്ക്ക് സഭാ വിശ്വാസം ഇല്ലാ ,പള്ളിയില്‍ വരുന്നവര്‍ ഇല്ലാ എന്നൊക്കെ. പള്ളിയില്‍ ആളില്ലെങ്കില്‍ ഇവര്‍ എന്തിനു അങ്ങോട്ടേയ്ക്ക് പറക്കണം . സീറോ മലബാര്‍ മെത്രാന്മാരുടെ ഒരു സ്വപ്നമാണ്, യൂറോപ്പില്‍ ഒരു രൂപത ഉണ്ടാക്കണമെന്ന്. ഒരു താവളം ,വത്തിക്കാനിലെ പോപ്പിന് നേരെ വെല്ലുവിളിച്ചു ചിന്നം വിളിക്കാന്‍.-
ഒരു പാവം വായനക്കാരന് ചോദിച്ചു: പിപ്പിലാടന് എവിടെപ്പോയി? എഴുത്ത് കാണുന്നില്ലാല്ലോ....ഹ! നല്ല ചോദ്യം ? അങ്ങേരെ പിടിച്ചു മെത്രാനാക്കിയെന്നോ,അല്മായ കമ്മിഷന്
സിന്‍ഡ്രോം ബാധിച്ചു മാര്‍ അറക്കലിന് മൂടുതാങ്ങി ചുവടു വച്ചു കൂടെ നടക്കുവാന്നോ ഒക്കെ കേട്ടു. എന്തായാലും അയാള്‍ മുങ്ങി .,ഡോക്ടര്‍ കൊച്ചാപ്പി എസ്.എസ്.എല്‍.സി. പി.എച്ച് .ഡി, റോഷന്.F . ഐ.എ.എസ് തുടങ്ങിയവര്‍ . അള്സിമേര്സു സീറോമലബാര്‍ തെറാപ്പി നടത്താന്‍ പരിശീലനം നടത്തുന്നു. പുതിയ മാര്‍ത്തോമ്മ കുരിശു എങ്ങനെ രൂപ കല്‍പ്പന നടത്തണം എന്ന് അവര്‍ പ്ലാനിടുന്നു.( ചെയര്മാന്, പിപ്പിലാടന് ട്രസ്റ്റ് )
Post a Comment