Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, September 9, 2012

താമരകുരിശ്ശുവാദികളുടെ ബ്ലോഗിന് പിറകില്‍ തെറിവിരുതരായ പുരോഹിതരോ!

ചെങ്ങളം ദൈവദാസന്‍ 
 
അമേരിക്കയിലെ താമരകുരിശ്ശുവാദികളുടെ ബ്ലോഗില്‍ ഈയടുത്ത ദിവസങ്ങളില്‍ പേരുവയ്ക്കാത്ത ചില പുരോഹിതരുടെ ലേഖനങ്ങള്‍ വായിക്കാന്‍ ഇടയായി. സാമാന്യ വിദ്യാഭ്യാസപോലുമില്ലാത്ത വൈദികരാണ് ഇതെഴുതി വിടുന്നതെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാം. അമേരിക്കയിലെ കുഞ്ഞാടുകളെ മേയ്ക്കുവാന്‍ ഈത്തരക്കാരെയാണോ ബ. ബിഷപ്പ് അങ്ങാടിയത്ത് നിയോഗിച്ചിരിക്കുന്നത്?  
വെറുതെയല്ലാ സീറോമലബാര്‍ കത്തോലിക്കരുടെ പ്രശ്‌നങ്ങള്‍ പുകഞ്ഞു കൊണ്ടിരിക്കുന്ന ഒരുഅഗനി പര്‍വ്വതത്തോടു ഉപമിക്കാമെന്നു ഒരുമാധ്യമ പ്രവര്‍ത്തകന്‍ ഈയിടെ പറഞ്ഞത്.

ഈ വൈദികര്‍ അമേരിക്കയില്‍ കുടിയേറിപാര്‍ത്തിട്ടു ഒരു കൊച്ചുമനുഷ്യനെയെങ്കിലും മനസാന്തരപ്പെടുത്തിയതായി അറിവില്ലാ. അമേരിക്കപോലെയുള്ള ഒരു ജനാധിപത്യരാജ്യത്തുവന്നു സ്വയം നന്നാവനും ഈ കൂട്ടര്‍ തയ്യാറല്ല എന്നു കാണുന്നത് പരിതാപകരം തന്നെ.
ചിക്കാഗോയിലെ ജോണ്‍ തോമസ് എഴുതിയതുപോലെ  ഈക്കൂടര്‍ക്ക്   ഇടവകഭരണ പരിജ്ഞാനം സീറോ.   ഇടവകക്കാരുമായിട്ടുള്ള ആശയവിനിമയത്തിനുള്ള കഴിവുകള്‍ സീറോ. ദൈവശാസ്ത്രത്തിലുള്ള പരിജ്ഞാനമോ? അതും സീറോ. എല്ലാംകൊണ്ടും സീറോമലബാറി തന്നെ.
 
ഈ കൂട്ടരുടെ തലയില്‍ ആകെയുള്ളത് താമരകുരിസ്സും കിട്ടുന്ന പള്ളികളില്‍ ശീല തൂക്കന്നകാര്യങ്ങള്‍ മാത്രം. ഇതെല്ലാം ആര്‍ക്കുവേണം. ക്രൂശിതരൂപത്തെ തൊട്ടുകളിക്കാതിരുന്നാല്‍ എല്ലാവര്‍ക്കും നല്ലത്.

ജോണ്‍ തോമസ് സൂചിപ്പിച്ചതുപോലെ റോം നിര്‍ദ്ദേശിച്ചട്ടുള്ള ഇല്ക്ഷന്‍നിയമങ്ങള്‍ അനുസരിച്ചു തിരഞ്ഞെടുപ്പു നടത്തി വികാരിമാര്‍ ഇടവകഭരിക്കുകയാണ് വേണ്ടത്. പ്രാര്‍ത്ഥനായോഗങ്ങളില്‍നിന്നും വൈദികര്‍ ശിങ്കടികളെ പാരിഷ് കൗണ്‍സില്‍ അംഗങ്ങളെ നിയമിക്കുന്നത് നിയമവിരുദ്ധവും അന്യായവുമാണ്.

കേരളത്തിലെ രാഷ്ട്രീയ സംവിധാനം പോലെ അമേരിക്കന്‍ ഇടവകകളെ പല വാര്‍ഡുകള്‍ ആയി തിരിച്ചിരിക്കുകയാണ്. ഓരോ വാര്‍ഡു കള്‍ക്കും പ്രസിഡന്റും സെക്രെട്ടറിയും ഖജാന്ജിയും പ്രത്യേകം പ്രത്യേകം ഉണ്ട്. എല്ലാ മാസവും ഓരോ വാര്‍ഡിലും പ്രാത്ഥനാ യോഗങ്ങളും. ഈ പ്രാര്‍ത്ഥനാ യോഗങ്ങള്‍ നയിക്കുവാന്‍ "മല്‍പ്പാന്‍" എന്ന കള്ളപേരില്‍ അറിയപ്പെടുന്ന ഒരു പറ്റം കപട ഭക്തരും ഉണ്ട്. പത്തോ പതിഞ്ചോ ശതമാനത്തില്‍ അധികം അംഗങ്ങള്‍ ഈ പ്രാര്‍ഥനാ യോഗ പ്രഹസനങ്ങളില്‍ പങ്കെടുക്കുവാന്‍ മിനക്കെടാറില്ല. ഈ യോഗങ്ങളില്‍ സ്ഥിരം പങ്കെടുക്കുന്നവര്‍ ആകട്ടെ "ആമ്മേന്‍"കാരും ധൂപക്കുറ്റി ആട്ടുകാരും അധികാരികളുടെ പാദ സേവകരും. ഇലക്ഷന്‍ മാസത്തിലെ പ്രാര്‍ഥനാ യോഗത്തില്‍ വച്ചാണ് ഇക്കൂട്ടരില്‍ ഒരാളെ പാരിഷ് കൌണ്‍സില്‍ അംഗമായി തിരിരഞ്ഞെടുക്കുന്നത്.

ഇവരെക്കൂടാതെ ഓരോ ഇടവകയിലും പല കടലാസ് സംഘടനകളും ഉണ്ട്. യൂത്തുകളുടെ, യൂത്തികളുടെ, പിന്നെ വൃദ്ധരുടെ സംഘടനയായ ജീസസ് യൂത്ത്. മച്ചി ചുക്കാന്‍ പിടിക്കുന്ന മാതൃ സംഘം. ഇതില്‍ മിക്കതിലും അംഗങ്ങള്‍ ആയി പ്രസിഡന്റും അദ്ദേഹത്തിന്‍റെ ശിങ്കിടി സെക്രട്ടറിയും മാത്രമേ ഉണ്ടാകുകയുള്ളൂ. എങ്കിലും വികാരിയുടെ മാത്രം ഔദാര്യത്തില്‍ തലപ്പത്ത് കയറിക്കിട്ടിയ ഇവര്‍ക്കും ഉണ്ട് പാരിഷ് കൌണ്‍സിലില്‍ ഒരു കസേര.   ഇവരെ ക്കൂടാതെ വികാരിയുടെ ഓമനകള്‍ ആയ നോമിനികള്‍ മൂന്നാലുപേര്‍. എല്ലാം കൂടി നോക്കിയാല്‍ വികാരിയുടെ പക്ഷത്തിനു 99.99 ശതമാനം വോട്ട് ഉറപ്പു. സദ്ദാം  ഹുസൈനോ ഘദ്ദാഫിക്കോ  പോലും ഇത്ര വന്‍ഭൂരിപക്ഷം ഒരിക്കലും കിട്ടിയിരുന്നില്ല.

എന്നാല്‍ ചിക്കാഗോ കത്തീദ്രല്‍ ഇടവകയിലെ കാര്യം ഒരു പടി കൂടി കടന്നതാണ്. മേല്‍പ്പറഞ്ഞ രീതിയില്‍ എന്ത് കാര്യത്തിനും 99.99 ശതമാനം വോട്ട് ഉറപ്പാകത്തക്ക വിധം  "ജനാധിപത്യ" രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട അവിടുത്തെ പാരിഷ് കൌണ്‍സില്‍ അംഗങ്ങള്‍ വെറും നോക്കുകുത്തികള്‍ ആണ്. വല്ലപ്പോഴുമൊക്കെ മീറ്റിംഗ് കൂടുമ്പോള്‍ വെറുതെ കസേര ചൂടാക്കി സൂക്ഷിക്കുക എന്നതു മാത്രമാണ് അവരുടെ പണി. തീരുമാനങ്ങള്‍ ഒക്കെ ആരാലും തിരഞ്ഞെടുക്കപ്പെടാത്ത ഒരു സംഘം പ്രമാണികള്‍ നടത്തിക്കൊള്ളും.
ഇവരുടെ ഒക്കെ തീരുമാനം അനുസരിച്ച് ഇപ്പോള്‍ ചിക്കാഗോയിലെ മലയാളം പള്ളിയില്‍ കുഞ്ഞുങ്ങള്‍ക്ക്‌ മലയാളം കുര്‍ബാന നിഷിദ്ധമാണ് എന്നാണു അറിയപ്പെടുന്നത്. അവര്‍ക്ക് വേണ്ടി ഇപ്പോള്‍ ഉള്ളത് ഇംഗ്ലീഷ് കുര്ബാനയാണ്. നാടുകാര്‍ പക്ഷെ അതിനു പേരിട്ടിരിക്കുന്നത് മംഗ്ലീഷ് കുര്‍ബാന എന്നാണ്. പത്താം ക്ലാസും ചെത്തുപാസും മാത്രം വാങ്ങി വരുന്ന വൈദീകര്‍ക്ക് അല്‍പ്പമെങ്കിലും "ഇന്‍ഗ്രീസ്" വശമാക്കാനുള്ള ഒരവസരമായി ആണ് ബിഷപ്‌ അങ്ങാടിയത്ത് ഇതിനെ കാണുന്നത്.

ഒരിക്കല്‍ മാര്‍ അങ്ങാടിയത്തു അര്‍പ്പിച്ച ഒരു ഇംഗ്ലീഷ് കുര്‍ബാനയില്‍ പങ്കെടുത്ത മദാമ്മ പെങ്കൊച്ചു അവളുടെ മലയാളി കൂട്ടുകാരിയോട് പിന്നീട്  പറഞ്ഞു: " I enjoyed the bishop's mass.  I didn't know some words of your language sounded kind of English."

ഇത് തമാശല്ല. നടന്ന സംഭവമാണ്.
  
ഈ എളിയവന്‍ ഇത്രയും പറഞ്ഞതുകൊണ്ട്  പരിഭവിക്കരുത്. വേണമെങ്കില്‍ ക്രൂശിക്കാം പക്ഷെ പേരുവയ്ക്കുവാന്‍ മറക്കരുത് കെട്ടോ

12 comments:

Anonymous said...

" I enjoyed the bishop's mass. I didn't know some words of your language sounded kind of English."

Who is this Bishop? Clue Chicago

Anonymous said...

ജോസ് മുക്കാല said..

ബി്. അങ്ങാടിയത്തിന്റെ പുരോഹിതര്‍ പേരുവയ്ക്കാതെ താമരകുരിശ്ലുബ്ലോഗില്‍ തെറി എഴുതുന്നു. ഇവരുടെ തന്തമാരുടെ പ്രയംവരുന്ന നാട്ടിലെ പുലിക്കുന്നേല്‍ സാറിനെപോലും ഇവര്‍ വെറുതെ വിടില്ല. ആധികാരികമായിലേഖനം എഴുതുമ്പോള്‍ കുടുംബത്തു ജനിച്ച പുരോഹിതര്‍ പേരുവച്ചു എഴുതുന്നതല്ലെ ആണത്വം?

വിവരദോഷികളായ കുറെ പുരോഹിതര്‍ അജപാലനത്തിന്റെ പേരില്‍ അമേരിക്കയല്‍ വന്നു ചാടിയിട്ടു്.പത്തു പന്ത്രണ്ടു

കൊല്ലം സെമനാരിയില്‍ പഠിച്ചിട്ട് ഒരുകൊതുകിനെപോലും പിടിക്കാന്‍ അറിയാത്ത പാര്‍ട്ടികളാണോ അമേരിക്കയിലെ അത്മാക്കളെ വലയില്‍ വീഴുത്തുവാന്‍ എത്തിയിരിക്കുന്നത്. ഇതിലും ഭേദം റബറുവെട്ടന്ന ജോലിയല്ലെ കുറെകൂടിനല്ലതും പുണ്യപ്പെട്ടതും. കയ്യിലിരിപ്പ് തല്ലുക്കൊളിത്തരം മാത്രമായാല്‍ എങ്ങനെ ശരിയാവും ദൈവത്തിന്റെ പ്രതിപുരുഷന്‍മാരെ?

Anonymous said...

വെറുതെ തീറ്റിയും തിന്നു ജീവിക്കുന്ന ഈ താമര കുരിശ്ശുവാദി പുരോഹിതര്‍ക്ക് എന്തെല്ലാം നല്ല കാര്യങ്ങള്‍ ചെയ്യുവാന്‍ സാധിക്കും

ഈ താമര കുരിശ്ശുവാദി പുരോഹിതര്‍ക്ക് ഇടവകഭരണ പരിജ്ഞാനം സീറോ.

ഇടവകക്കാരുമായിട്ടുള്ള ആശയ വിനിമയത്തിനുള്ള കഴിവുകള്‍ സീറോ.

ദൈവശാസ്ത്രത്തിലുള്ള പരിജ്ഞാനമോ അതും സീറോ.

എല്ലാംകൊണ്ടും സീറോ മലബാറി തന്നെ.
മാന്യമായമായ രീതിയില്‍ രണ്ട ക്ഷരം എഴുതുവാന്‍ കഴിവില്ലാത്ത സംസ്ക്കാരശൂന്യരായ ഇവര്‍ പല്ലുകൊഴിഞ്ഞ കുരക്കുന്ന കൊടിച്ചിപട്ടികളാണ് എന്നുവിശേഷിപ്പിച്ചതില്‍ തെറ്റൊന്നുമില്ല.

ഇവര്‍കുടുംബത്തു ജനിച്ചവരാണോ?
ഇപ്പോള്‍ പുതിയ അവാകശവാദവുമായിവന്നരിക്കുന്നു, ദൈവത്തിന്റെ പ്രതിപുരുഷമാരാണെന്ന്.

അങ്ങനെയൊന്നു ഈ ഭൂലോകത്തിലില്ല.

ദൈവത്തിന്റെ നാമം പ്രയോഗിക്കുന്നത് സാത്താന്റെ തന്ത്രമാണ്. ഈതാമരകുരിശ്ശുവാദികള്‍ ളോഹയിട്ട സാത്താന്‍മാരാണ്.

Anonymous said...

യൂദാസ് പണക്കൊതിയനായിരുന്നു. പണത്തിനു വേണ്ടി ഈശോയെ ഫരിസേയരുടെയും സദ്ദൂക്യരുടെയും മുന്‍പില്‍ കാണിച്ചു കൊടുത്ത് ത്രുപ്തനാവാന്‍ ശ്രമിച്ചു. ഈശോയെ ഒറ്റിക്കൊടുത്തതില്‍ മനം നൊന്തല്ല മുപ്പതു വെള്ളിക്കാശു വലിച്ചെറിഞ്ഞത്. . പണം കുറഞ്ഞത്‌ മൂലമാകാം. ? ഇതേ മനോഭാവമാണ് ഇന്നുള്ള യൂദാസിന്‍റെ പിന്‍ഗാമികളായ മെത്രാന്മാരും വൈദികരും കാത്തു സൂക്ഷിക്കുന്നത് എന്നു ഉറക്കെ പറയാം. അദ്ധ്യാപക നിയമനം വിദ്യാര്‍ഥികളുടെ കോളജു നിയമനം എന്നു വേണ്ട ഏതു മേഖലകളിലും കോഴ വാങ്ങലും അഴിമതിയും മാത്രമാണ് നമുക്ക് കാണാവുന്നത്‌.
www.GOD-JESUS.ORG

Anonymous said...

സാബു ചിറ്റാട്ട് said ..

21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ കള്ളകഥകളില്‍ ഒന്നാണ് താമരകുരിശ്ശു കഥ. ദി ഗ്രേററ് ട്രെയിന്‍ റോബറിപോലെ വളരെ തന്ത്രപൂര്‍വ്വം മെനഞ്ഞെടുത്തതാണ് ഇതിന്റെ തിരകഥ. ഇതിലെ ഇതിവൃത്തം മഠയമാരായ ജനങ്ങളൈ ദൈവത്തിന്റെ പേരില്‍ കൊള്ളയടിക്കുക. ഈ കഥയിലെ പിന്നണി പ്രവര്‍ത്തകര്‍ ക്രിസ്തുവിന്റെ അനുയായികളെന്നു പറഞ്ഞു ളോഹയിട്ട കുറെ കള്ളപുരോഹിതരും. മെത്രാമാരുമാണ്. മനസ്സാക്ഷി എന്നു പറയുന്ന സംഗതി ഇവര്‍ക്കില്ല.

താമരകുരിശ്ശു എന്നുപറയുന്ന പേയ്ഗന്‍വസ്തുവിനെ തല്ലിയുടച്ച് തല്‍സ്ഥാനത്ത് ക്രൂശിതരൂപം സ്ഥാപിക്കുകയാണ് ക്രിസ്ത്യാനിയുടെ കടമ. കള്ളകഥകള്‍ കൊണ്ടു മെനഞ്ഞെടുത്ത ഇതിനെ ആരാധിക്കുന്നത് സാത്താനെ ആരാധിക്കുന്നതിനു തുല്യമാണ്.

Anonymous said...

താമരകുരിശ്ശുവാദികളുടെ ബ്ലോഗിന് പിറകില്‍ തെറിവിരുതരായ പുരോഹിതരോ!

ദൈവത്തിനേപോലും തെറി പറഞ്ഞ, താമരകുരിശ്ശുവാദിയായ പുരോഹിതനല്ലേ ക൪ദ്ദിനാളായ ആലഞ്ചേരിയുടെ സ്വന്തം ചേട്ടനായ ജോസ് ആലഞ്ചേരിയായ കളളപുരോഹിത൯!

Anonymous said...

ഒരിക്കല്‍ മാര്‍ അങ്ങാടിയത്തു അര്‍പ്പിച്ച ഒരു ഇംഗ്ലീഷ് കുര്‍ബാനയില്‍ പങ്കെടുത്ത മദാമ്മ പെങ്കൊച്ചു അവളുടെ മലയാളി കൂട്ടുകാരിയോട് പിന്നീട് പറഞ്ഞു: " I enjoyed the bishop's mass. I didn't know some words of your language sounded kind of English."

ആ മദാമ്മ തന്നേയാണോ ഗാ൪ലാഡിലെ പഴയ പളളിക്ക് ക൪ട്ട൯ സമ്മാനിച്ചത്.
മാര്‍ അങ്ങാടിയത്തി൯റെ മദാമ്മ didn't know some words of your language sounded kind of Mnglish."

മദാമ്മക്ക് കാരൃം പിടിക്കിട്ടി, മാര്‍ അങ്ങാടിയത്തി൯റെ മഗ്ലീഷ് കുര്‍ബാന പ്രസംഗം ദൈവത്തിനുപോലും കേട്ടിട്ട് മനസിലാവുകയില്ല എന്ന് മനസിലായതുകൊണ്ടല്ലേ, ഒരു ദൈവത്തിനിരിക്കട്ടേ എന്നുകരുതി കൊടുത്ത മദാമ്മ ശീല മാര്‍ അങ്ങാടിയത്ത് എല്ലാ പളളികളിലും വെക്കണമെന്ന് കൊച്ചുപിള്ളെരുകളേപോലെ വാശിപിടിക്കുന്നത്.

ഫാ.ശാശ്ശേരിയച്ഛ൯, മാര്‍ അങ്ങാടിയത്ത് നന്നാവാനായി എന്നും കോപ്പേല് പളളിയില്‍ കുര്‍ബാനക്ക് ഇടക്ക് പ്രാ൪ത്ഥിക്കാറുണ്ട്. എന്നിട്ടും മാര്‍ അങ്ങാടിയത്ത് നന്നാവുന്നില്ല എന്നോ൪ക്കുബോഴാണ് കഷ്ടം തോന്നുന്നത്.

Anonymous said...

Deepika.com- Today's Snapshots.

ഇന്നത്തേതില്‍ കണ്ട കാഴ്ച....

ഈ വിളക്ക കത്തോലിക്കന്റെ തന്നെ ഒരു സംശയവുമില്ല.

വല്ലാ൪പാടം പളളി തീ൪ഥാടനത്തിന്റെ സമാപനത്തോട് അനുബന്ധിച്ചുളള പൊന്തിഫിക്കല്‍ ദിവൃബലിക്ക് മുന്നോടിയായി സീറോ മലബാ൪ സഭ മേജ൪ ആ൪ച്ച് ബിഷപ് ക൪ദിനാള്‍ മാ൪ ജോ൪ജ് ആലഞ്ചേരി "ദീപം" തെളിക്കുന്നു വാരാപ്പുഴ ആ൪ച്ച് ബിഷപ്പ് ഡോഫ്രാ൯സീസ് കല്ലറയക്കല്‍, മോണ്‍, അലക്സ് വടക്കുംതല എന്നിവ൪ സമീപം.


ദീപം തെളിക്കുന്നു ആ വിളക്ക് എല്ലാവരും ദീപികയില്‍ പോയി നോക്കുന്നത് നല്ലതാണ്.

Anonymous said...

ഗാ൪ലാഡ് പളളിയില്‍ മാത്രം ക്രൂശിതനായ യേശുവിന് 4 ആണി.

ഇത് വരച്ച കോരോത്ത് പാതിരി ജോണി വാക്ക൪ കഴിച്ച് നാല് കാലിലായിരുന്നോ?

ഈ പാതിരിക്ക് ഇത്രയതികം കള്ള് കുടിക്കാ൯ കൊടുത്തത് ശവപെട്ടി ജോജി പാതിരിയായിരുന്നോ?

Anonymous said...

ഇന്നലെ ചിക്കാഗോ പിതാവി൯റെ ഇടയ ലേഖനം കോപ്പലില്‍ വായച്ച് രണ്ട് മിനിറ്റിനുളളില്‍ കോപ്പലിലെ എല്ലാവരും ഉറങ്ങിപോയി. സാശേരി എല്ലാവരോടും എ൯റെ കൂടെ ഉണ൪ന്നിരിക്കു എന്ന് അരുളി.
പിതാവ് നേരിട്ട് പ്രസംഗിച്ചാലും ഇത് തന്നെ ഗെതി.
ഇടയ ലേഖനം കോപലുകാ൪ക്ക് ഒരു ഉറക്കഗുളികയായി ഉപകാരപെട്ടു.
മാതാവി൯റെ 8 നൊയബ് ആചരണം ലോകമെബാടും ഭക്തിപൂ൪വ്വം ആഘോഷിച്ചപ്പോള്‍, കോപേലിലെ C.C.D.കുഞ്ഞങ്ങള്‍ക്ക് മാതാവിനെകുറിച്ച് ഒരുവാക്കുപോലും പറഞ്ഞുകൊടുത്തില്ല.
ഇതാണോ ചിക്കാഗോയിലെ സീറോ പാരബരൃം.

Anonymous said...

ജോജി പനക്കപാടം said

ലോകത്തിലുള്ള എല്ലാ മലയാളം തെറിയിലും Phd ഉള്ള അങ്ങാടിയുടെ പുരോഹിതര്‍ക്
ഭരണിപാട്ട് തന്നെയാണ് പറ്റിയ പണി . . . ഫെയ്തില്‍ അതെങ്കിലും മര്യാദയ്ക്ക് ചെയ്താമതിയായിരുന്നു .

ഒരുത്തന്‍ പറഞ്ഞു ജീസുസ് ചത്ത ശവമാണെന്ന്. അത് അതിര് കടന്നു പോയി.

ഈ തെറിവീരന്മാരെ ചങ്ങലക്കിട്ട് ളോഹ പൊക്കി കുണ്ടിക്കിട്ടു അടിക്കണം. ജെറുസലേം ദേവാലയത്തില്‍ ജീസ്‌സ് കാണിച്ചു തന്ന പാഠം ആണ്. ഇതില്‍ ആരും തെറ്റ് പറയുകയില്ല.

Anonymous said...

ഇന്നുമുതല്‍ വൃഴായ്ചവരെ ഫാ.ശാശേരി, ചിക്കാഗോയില്‍.

ചിക്കാഗോ യൂത്ത് ഫാ.ശാശേരിയെ ചിക്കാഗോയില്‍ കാത്തു നില്‍ക്കുന്നു.