Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Monday, October 15, 2012

കോപ്പലിലെ കുരിശും സമാധാനത്തില്‍--

ജോര്‍ജു കുറ്റിക്കാട്ട്,ജര്‍മ്മനി

ഒരു അജ്ഞാത നാമവായി ഇംഗ്ലീഷില്‍ നല്‍കിയിരുന്ന ഒരു അഭിപ്രായം വായിച്ചു. അദ്ദേഹത്തിനു പറയാനുണ്ടായിരുന്നത് കൊപ്പളിലെ കുരിശു പ്രശ്നം കൈകാര്യം ചെയ്തതില്‍ വ്യക്തി എന്ന രീതിയില്‍ ഒരു അല്മായന്‍ (ഇടവക അംഗം) ചെയ്ത നടപടി ഏറെ അതിര് കടന്നു പോയ ചെയ്തിയാണെന്നാണ് . കൊള്ളാം അദ്ദേഹത്തിന്‍റെ സ്വന്തം അഭിപ്രായം..!.
ഇത്തരം സംഭവങ്ങളെ ഒരു മഹാവിപത്ത് എന്ന് ഞാനും പറയുന്നു. പക്ഷെ ,ഒരു കാര്യം കൂടി ഓര്‍ത്ത്‌ നോക്കുക.-ഒരു അജ്ഞാത നാമാവായി ഏതൊരുവനും പറയുന്ന എന്തെങ്കിലും അഭിപ്രായങ്ങള്‍ കടലിലെ തിരകളോട് പറയുന്നതിന് തുല്യമാണ്. ഒരു വസ്തുത നോക്കുക -"വിവേകത്തിനു രണ്ടു കണ്ണുകള്‍ ഉണ്ട്. എന്താണ് ചെയ്യേണ്ടത് എന്ന് മുന്‍കൂട്ടി കാണുന്നതാണ് ഒന്ന്. എന്താണ് ചെയ്തതെന്ന് പിന്നീട് പരിശോധിക്കുകയാണ് മറ്റേത് ". -ഇത് പറഞ്ഞത് വിശുദ്ധ ഇഗ്നേഷ്യസ് ലെയോളയാണ്. നാം എല്ലാവരും പഠിക്കുന്നത്, ക്രിസ്തു മാത്രമാണ് പുരോഹിതന്‍, .എന്നാല്‍ മറ്റുള്ളവര്‍ അവിടുത്തെ ശുശ്രൂഷകര്‍ ആണ് .രക്ഷയുടെ ഒരു മാര്‍ഗ്ഗമാണ് വൈദിക പട്ടം നല്‍കുന്നു.അത് ഒരു വ്യക്തിക്ക് വേണ്ടിയല്ല,പിന്നെയോ മുഴുവന്‍ സഭയ്ക്ക് വേണ്ടിയാണ്.
ഇവിടെ വിവാദ വിഷയം കുരിശുകളുടെ ആകൃതി യിലുള്ള വൈരുദ്ധ്യമാണ്. യേശു ആരായിരുന്നുവെന്നും എന്തിനു ,ആര്‍ക്കായി ,ജീവന്‍ നല്‍കേണ്ടി വന്നുവെന്നും കുരിശു എന്താണെന്നും നമ്മുടെ സഭ വിശ്വാസികളെ പഠിപ്പിക്കുന്നുണ്ട്. കുരിശിന്‍റെ ഏറ്റവും പ്രാചീനമായ ഒരു ചിത്രം റോമിലെ പലാത്തീന്‍ കുന്നില്‍ കാണുന്ന ഒരു പരിഹാസ ചിത്രമാണ്.(ബി.സി.200 ) ക്രിസ്ത്യാനികളുടെ രക്ഷകനെ പരിഹസിക്കാന്‍ ഉദ്ദേശിക്കപ്പെട്ടതാണ്. അതിലുള്ള ഗ്രീക്ക് ഭാഷയില്‍ എഴുതിയിരിക്കുന്നത് "അലക്സ മേനോസ് അവന്‍റെ ദൈവത്തെ ആരാധിക്കുന്നു" , എന്നാണ്.

അമേരിക്കയിലെ കൊപ്പളില്‍ മാത്രമല്ല അടുത്ത നാളുകളിലായി പൌരസ്ത്യ സീറോമലബാര്‍ സഭാ നേതൃത്വം ലോകമെങ്ങും പ്രാകൃതവും അധികാര വടം വലിയുടെ പരിഹാസ ചിത്രമായി" കുരിശു "എന്നതിനെ കല്‍ദായ കുരിശു പ്രദര്‍ശിപ്പിച്ചു സഭാംഗങ്ങളില്‍ ഭിന്നാഭിപ്രായം ഉണ്ടാക്കേണ്ട യാതൊരു കാര്യങ്ങളും ഇല്ലായിരുന്നു. സഭാ നേതൃത്വം യാതൊരു തരത്തിലും ഒരു ഇടനില അഭിപ്രായം പോലും കേള്‍ക്കാനുള്ള സഹിഷ്ണത കാണിക്കുന്നില്ലായെന്ന സൂചനയാണ് ഇന്ന് നിലനില്‍ക്കുന്ന പ്രകോപനകരമായ അവസ്ഥയെ കാണേണ്ടത്. ഈ അവസ്ഥയെ പഠിച്ചു പരിഹാരം കാണാന്‍ നാം അടച്ചിട്ട മുറിയില്‍ ഇരുന്നു അജ്ഞാത ശബ്ദം ഉണ്ടാക്കിയിട്ട് ഫലമുണ്ടാകുന്നില്ല. പുറത്തേക്ക് നിങ്ങള്‍ വന്നു അഭിപ്രായം പറയണം. ഞാന്‍ ഒരു സാധാരണക്കാരന്‍ എന്ന നിങ്ങളുടെ എളിമയുടെ വിശദീകരണം അല്ല ഇവിടെ ആവശ്യം .ആര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്. കണ്ടിട്ടും കണ്ടില്ലായെന്നോ ,ഞാനായിട്ട് എന്തിനു ഈ കാര്യം പറഞ്ഞു സഭാനേത്രുത്വത്തിന്‍റെ ഇടയില്‍ എന്നെപ്പറ്റിയുള്ള വിലയിരുത്തലുകള്‍ക്ക് പാത്രമാകണം എന്നൊക്കെ ചിന്തിച്ചു മൂകരായിരിക്കുന്നവര്‍ നാമെല്ലാവരെക്കാലും അപകടകാരികള്‍ ആണ്. അവര്‍ ഒരു പക്ഷെ ഏറെ ബുദ്ധിമതികളോ ആയിരിക്കാം. തോമസ്‌ അക്വേനാസ്  പറഞ്ഞത് പോലെ " നിങ്ങള്‍ നിങ്ങളുടെ കുരിശു സന്തോഷത്തോടെ വഹിച്ചാല്‍ അത് നിങ്ങളെ വഹിച്ചു കൊള്ളും. " അള്‍ത്താരകളിലും, വഴിവക്കത്തും ,കളിസ്ഥലങ്ങളിലും, ശവക്കോട്ടകളിലും ഊണ്‍മുറി മേശപ്പുറങ്ങളിലും , വൈദികന്‍ ധരിക്കുന്ന കോട്ടിന്‍റെ പോക്കറ്റിനരികെയും പ്രാകൃത കുരിശിന്‍റെ പരിഹാസ രൂപങ്ങള്‍ കാണുന്നു., ഈ കല്‍ദായ കുരിശിലാണ് യേശുവിനെ തറച്ചതെന്നും അല്ലാ പഠിപ്പിക്കേണ്ടത്. നേരെ മറിച്ച്,യേശു യഥാര്‍ത്ഥത്തില്‍ കുരിശില്‍ മരിച്ചു ,അവിടുത്തെ ശരീരം സംസ്കരിക്കപ്പെട്ടു .എല്ലാ ഉറവിടങ്ങളും ഇത് സാക്ഷ്യപ്പെടുത്തുന്നു. നമ്മള്‍ നമ്മുടെ ജീവിതത്തിലെ സഹനങ്ങളുടെ കുരിശുകള്‍ വഹിക്കണം അതിനു യേശുവിനെ അനുഗമിക്കണം എന്ന് സഭാ നേതൃത്വം പറഞ്ഞാല്‍ മതിയല്ലോ. പിന്നെ എന്തിനു ആരോ മെനഞ്ഞെടുത്ത അറബിക്കഥകളിലെ കുരിശു ചരിത്രത്തെ പിന്തുടരാന്‍ നെട്ടോട്ടം നടത്തുന്നത്.?--ജോര്‍ജു കുറ്റിക്കാട്ട് ,ജര്‍മ്മനി.

9 comments:

Anonymous said...

John Thomas, Consultant

Recommendations adopted by the parish council become effective when approved by the pastor/
pastoral administrator. ( In the case of Mr. Tom Varkey there was no recommendation in writing from the Parish council to prohibit him from entering the chuirch.)

Pastor’s Role
The pastor/pastoral administrator approves or vetoes a recommendation within two weeks of its presentation to him/her by the council. ( In the case of Mr. Tom Varkey pastoral administrator acted on his own accord and on his own risk)

In this case the pastoral administrator is solely responsible
for the loss of prestige

Sharmila Nair said...

ഈ കാലത്ത് മലയാളം പള്ളികളില്‍ ഇരിക്കുന്ന അച്ചന്മാര്‍ക്ക് ഹാ കഷ്ടം! കാലം പുരോഗമിച്ച ഒരു പോക്കെ! പണ്ടൊക്കെ ഇരുന്നവര്‍ ഭാഗ്യവാന്മാര്‍ തന്നെ. എന്തൊക്കെ വന്നാലും എല്ലാം ലോക്കല്‍ ആയിരുന്നു. ഇപ്പോള്‍ എല്ലാം അന്തര്‍ദേശീയമായി മാറിപോയില്ലേ! ഇന്റര്‍നെറ്റില്‍ കൂടി വളരെ പെട്ടന്നല്ലേ കുപ്രേസിധി ഉണ്ടാക്കി കൊടുക്കുന്നത്! ഇതൊക്കെ എന്തിനു വേണ്ടി എന്ന് ആരെങ്കിലും ആലോചിച്ചു നോക്കിയോ! മനുഷ്യനെ മനുഷ്യനായി കാണാന്‍ സാധിക്കാത്തവര്‍ എന്തിനു പള്ളിയില്‍ വരുന്നു? മനുഷ്യരെ തമ്മില്‍ അടിപ്പിക്കാന്‍ എന്തിനു അങ്ങാടിയത് പിതാവ് ക്ലാവര്‍ കുരിശുകള്‍ നിരത്തുന്നു? സമാധാനം ഉണ്ടാക്കാനോ ഭിന്നതകള്‍ സ്രെഷ്ടിക്കാണോ? ഇതെല്ലാം എന്തിനു? ഈ നടക്കുന്ന കൊലഹലങ്ങല്‍ക്കെല്ലാം എന്ത് സമാധാനം ആണ് അങ്ങാടിയേത് പിതാവിന് പറയാനുള്ളത്?

എനിക്കിതൊന്നും വിഷയമേ അല്ല. ക്രിസ്ത്യാനികളുടെ ഇടയില്‍ വളര്‍ന്നത്‌ കൊണ്ട് ഇങ്ങനെ അടി ഉണ്ടാക്കുന്നത്‌ കേള്‍ക്കുമ്പോള്‍, ഇതൊക്കെ എന്ത് നേടാനെന്നു വെറുതെ ഓര്‍ത്തു പോകുന്നു? അത്ര മാത്രം!

Anonymous said...

The headig of this article is,kind of counciliatory.Fighting for different KURISU had been going on for a long time and solution or compromise is urgently needed.
The CLAVER cross has no authenticated history and the CRUCIFIX is allergy for SABHA authorities and few VISWASSIES.Let all come to an unanimous decision of what should be kept on ALTAR.Welcome all members suggestions.
My humble opinion:As God's own country has an old history of its creation by PARASURAMAN with an AX.Let us keep couple of KODALIES(mazhu) and end these crisis amicably.

Anonymous said...

Let us read about syro malabar church by clicking here

A church activist,vatican,Rome said...

കോപ്പലില്‍ സമാധാനം ഉണ്ടാവണം .( സീറോ മലബാര്‍ ചര്‍ച്ച്‌ ആക്ടിവിസ്റ്റ് ,വത്തിക്കാന്‍.)
ടോം വര്‍ക്കിയെ പള്ളിക്ക് പുറത്താക്കിയ നടപടി ഒറ്റ നോട്ടത്തില്‍ തെറ്റായി എന്ന് പറയട്ടെ. വികാരി ചെയ്ത പുറത്താക്കല്‍ കല്‍പ്പന നിയമ വിരുദ്ധമായിരിക്കുന്നു. സഭയിലെ ഇത്തരം ഗുരുതര പ്രശ്നങ്ങള്‍ സഭാ അധികാരികള്‍ ആരും കണ്ടില്ലായെന്നു നടിക്കരുത്. രൂപതാ ബിഷപ്പ് അങ്ങാടിയത്ത് നയപരമായ ഇടപെടലുകള്‍ ചെയ്യേണ്ടിയിരുന്നു. അധികാരമുള്ളവര്‍ മൌനവ്രുതം ചെയ്യുന്നത് ബുദ്ധി സാമര്‍ത്ഥ്യം ആണെന്ന് വിചാരിക്കരുത്. വെട്ടിക്കൊല്ലുന്ന ക്രൂരകൃത്യം കണ്ടുകൊണ്ടു കൈയും കെട്ടി നോക്കി നില്‍ക്കുന്ന പോലീസുകാരനെ നമുക്ക് എവിടെ നിറുത്താം.? മാര്‍ അങ്ങാടിയത്ത്, സാശ്ശേരി എന്ന ഇടവക വികാരിയുടെ നടപടികള്‍ ഇതുവരെയും എന്താണെന്ന് അന്വേഷിച്ചോ? ഈ ഇടവക പ്രശ്നം ലോക മലയാളീ സീറോമലബാര്‍ സഭയിലെ ഒരു പ്രശ്നമായി തീര്‍ക്കുന്നത് ആരോഗ്യകരമായ സഭാ പ്രവര്‍ത്തനമല്ല. ഇരു കക്ഷികളും ഒരു മേശയില്‍ വരേണ്ട സമയം വൈകിയെന്നു ഞാന്‍ കരുതുന്നില്ല, പക്ഷെ ,ഉടനടി സമാധാനം കൊപ്പേല്‍ ഇടവകയില്‍ ഉണ്ടാവണം. ആദ്യമായി നിരുപാധികം ടോം വര്‍ക്കിയെ പള്ളിയില്‍ വീണ്ടും പ്രവേശിപ്പിച്ചു ഇരു കൂട്ടരും ചര്‍ച്ചയ്ക്കു തയ്യാറാകണം. കോപ്പലില്‍ സമാധാനം പുന:സ്ഥാപിക്കണം.

Anonymous said...

ആണും പെണ്ണും കെട്ടവന്‍ ജോര്‍ജിനെ എന്തിനു ഭയപ്പെടുന്നു?
ഒരു " സാത്താന്‍ഫെയ്ത് ബ്ലോഗില്‍" സ്വന്തം പേര് വയ്ക്കാതെ ഏതോ ഒരു പിത്രുശൂന്യന്‍ , "സീറോ മലബാര്‍ വോയിസ് ബ്ലോഗിനെ"" തെറിബ്ലോഗ് എന്ന് പറഞ്ഞു ആക്ഷേപിച്ചു എഴുതിയത് വായിച്ചു. വിവരക്കേടിനു കൈയും കാലും വച്ചാല്‍ അതിനുള്ള പേര് ,"ഊളന്‍പാറ" യിലെ ചികിത്സ കഴിഞ്ഞു വന്നു "സാത്താന്‍ഫെയ്ത്തില്‍" പൂരത്തെറി എഴുതിയ അയാള്‍ക്ക്‌ നല്‍കാം എന്ന് ദയനീയമായി പറയാം.ഒരു ജോര്‍ജു കുറ്റിക്കാട്ട് എന്നയാള്‍ പേരുവച്ച് അഭിപ്രായം എഴുതിയത് , സീറോമലബാര്‍ വോയിസ് ബ്ലോഗില്‍ ആയതു കൊണ്ടാണ് എന്ന് വ്യക്തമാണ്, ഏതോ ഒരു നപുംസക ജീവിയായ ,(ആണും പെണ്ണും കെട്ടവന്‍), വഴിവക്കില്‍ കണ്ട കക്കൂസ് സന്ദര്‍ശിച്ചു വയറു നിറയെ ത്രുപതനായ, ഏതോ നാമം ഇല്ലാത്ത ഉടമസ്ഥനില്ലാത്ത തെരുവു നായ്‌ വഴിയെ പോയ മര്യാദയുള്ള ആളുകളെ നോക്കി കുരച്ചു നോക്കിയത്. ഇത്തരം നായകള്‍ക്ക് അവസാനം ഏതോ വണ്ടിക്കടിയില്‍പ്പെട്ടു അവസാനിക്കുകയാണെന്ന പരമ സത്യം അവനു അറിയില്ലാല്ലോ. ഇതുപോലെയാണ് ശാശേരിക്കും അനോനിമൂസിനും വരാന്‍ പോകുന്നത്.
"മാക്കാന്‍ മൂത്ത് മരക്കാനാകും" എന്ന് കേട്ടിട്ടുണ്ട്.ഇതുപോലെയാണ് സാത്താന്‍ ഫെയിതില്‍ ഒന്ന് കാഷ്ടിച്ചു നോക്കിയ നീര്‍ക്കോലി അനോനിമുസ് .-ക.നീ.മൂ.സ. ഒരു പ്രയോഗം അവിടെ എഴുതി കാച്ചി വിട്ടത് . അയാള്‍ക്ക്‌ തന്‍റെ അപ്പനേതാണ് അമ്മ ഏതാണ് അടയ്ക്കാമരം ഏതാണ്‌ എന്ന് ഒന്നും അറിയില്ലാ. ശരിക്കും പറഞ്ഞാല്‍ അയാള്‍ പിത്രുശൂന്യനായത് കാരണം അയാള്‍ക്ക്‌ പേര് വയ്ക്കാന്‍ ഒരു മാര്‍ഗവുമില്ലല്ലോ. വല്ലവരുടെയും പേര് അപ്പനുള്ള പേര് വച്ചാല്‍ ആയുസ്സ് പെട്ടെന്ന് കുറയുമെന്ന് അയാള്‍ക്ക്‌ നല്ല ബോദ്ധ്യം ഉണ്ട് എന്ന് നമുക്ക് നിശ്ചയിക്കാം.
നായക്ക് കുരയ്ക്കാനും കന്നിമാസത്തില്‍ "ചിട്ടികൂടാനും "മാത്രമേ അറിയുള്ളൂ എന്ന് നാടന്‍ ചൊല്ലാണ്.ഇതുപോലെയുള്ള ഒരു പരോപകാരിയായ ഒരു ആത്മീയ ഗുരുവാണ് ജര്‍മ്മനിയിലും ഇതുപോലെ കൊപ്പെളിലും എന്ന് വായിച്ചവര്‍ വായിച്ചവര്‍ പറയുന്നു. ഇതുപോലെ ചിട്ടികൂടാന്‍ വിദഗ്ദ്ധനായിരുന്നു, ജര്‍മ്മനിയിലെ മ്യൂനിച്ചിനു അടുത്തുള്ള ഫ്യൂര്‍സ്ട്ടന്‍ഫെല്‍ദ് ബ്ര്യുക്കില്‍ ഇടവക കപ്ലാന്‍ ആയിരുന്ന ,ശരിയായി പറഞ്ഞാല്‍ മേല്‍പ്പറഞ്ഞ അനോനിമുസിനെ പോലെ ,ഒരു മാനസിക രോഗിയായ ഒരു കള്ളവെടിയന്‍ കത്തനാര്‍ സാജു വെന്ന വിവര ദോഷി. അയാള്‍ അവിടെയുള്ള ജര്‍മ്മന്‍കാരികളായ എട്ടു,ഒന്‍പതു, പതിമൂന്നു എന്നീ വയസു മാത്രം പ്രായമുള്ള പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു. ഒന്നര വര്‍ഷം മുഴുവന്‍...അയാള്‍ക്ക്‌ ശിക്ഷ കോടതി വിധിച്ചത് ,ഇരുപത്തിരണ്ടു മാസത്തെ തടവുശിക്ഷ!. അയാള്‍ ജയിലില്‍ കിടന്നു ബാക്കി തടവി. എന്നാല്‍ കേരളത്തിലെ പുരോഹിത ശ്രേഷ്ട്ടന്മാര്‍ക്ക് വശമുള്ള കൈവയ്പ്പില്‍ ജയിലില്‍ നിന്നും മോചിപ്പിച്ചു കേരളത്തിലേയ്ക്ക് കടത്തി. അവിടെ സാത്താന്‍ ഫെയിതില്‍ എഴുതിയ അനോനിമൂസിനെ പ്പോലെയുള്ളവരെ കാമസൂത്രം പഠിപ്പിക്കാന്‍ പ്രോഫസ്സര്‍ ആക്കി ഉയര്‍ത്തി. പക്ഷെ ,പിള്ളാരുടെ തന്തയും തള്ളയും അയാളെ വിടുമോ? അവിടെ നിന്നും പുകച്ചു.ഇപ്പോള്‍ പൂനയില്‍ ഒളിത്താവളത്തില്‍ കഴിയുന്നു. ഇത് ജര്‍മ്മന്‍ പത്രത്തില്‍ അനോനിമൂസ് ഒന്ന് വായിച്ചു നോക്കി ആശ്വസിക്കൂന്നെ . അപ്പോള്‍ ഒരു കാര്യം-അനോനിമൂസേ ,തന്നെപ്പോലെ അപ്പന്‍ ആരാണ് ,അമ്മ ആരാണ് ,പെങ്ങള്‍ ആര് എന്നൊന്നും തിരിച്ചറിയാത്ത ,താന്‍ എന്തിനു ഈ പേക്കോലം പറയുന്നു. അതുകൊണ്ടല്ലേ താന്‍ തന്നെ ആയിരിക്കുമല്ലോ സീറോമലബാര്‍ വോയിസില്‍ ജോര്‍ജു കട്ടിക്കാരനും ജോര്‍ജു കുറ്റിക്കാട്ടും ഒരാള്‍ തന്നെയാണോ എന്ന് ചോദിച്ചതും. തനിക്കു ജനിച്ച നാടും വീടും ഉണ്ടായിരുന്നെങ്കില്‍ ഇത്തരം പിതൃ ശൂന്യത്വം എഴുതുകയില്ല.

Anonymous said...

ളോഹയിട്ട സാത്താന്മാരുടെ സങ്കേതമാണ്" സാത്താന്‍സ് ഫെയ്ത് എന്ന ഒരു ബ്ലോഗ്‌.. അവര്‍ക്ക് ബൈബിള്‍ വാചകങ്ങള്‍ കേട്ടാല്‍ ഹാലിളകി ലോകം എമ്പാടുമുള്ള മനുഷ്യരെ ചീത്ത വിളിക്കും. "ജോര്‍ജു" എന്ന പേര് കേട്ടാല്‍ ഉടന്‍ അവന്മാര്‍ പേ പ്പട്ടിയെപ്പോലെ കുരയ്ക്കും, കടിക്കാന്‍ ഓടി നടക്കും .പിന്നെ പെരുമ്പറ വളിവിട്ടു ഓടും. പിന്നെ ഒരു വെളിവും ഇല്ല. കൊപ്പളില്‍ ഓടിനടന്നു നുരയുന്ന ഭ്രാന്തന്‍ ഫാ.ശാശേരിക്ക് പെണ്ണിനെ കൂട്ടികൊടുക്കുന്നവനും സ്വവര്‍ഗ്ഗ ഭോഗിയുമായ അനോനിമുസ് കനി.മൂ.സ.എന്നയാലാണ് "സാത്താന്‍ഫെയിത്തി ല്‍ കയറി " (ശാശേരിയുടെ ചെരിപ്പുകുത്തി ) നരകം കലക്കുന്നത്. നരക പിതാവായ ശാശേരിയെ ( സാത്താന്‍ ജനറാള്‍ ലൂസിഫറിനു പകരക്കാരന്‍) കാമസൂത്ര വിദ്യ പഠിപ്പിച്ചവനാണ് ഫയിത്തിലെ കക്കൂസ് മുറിയില്‍ ഇരുന്നു നാറ്റിച്ചു തേച്ചു പിടിപ്പിക്കുന്നത്.എന്നിട്ട് സീറോമലബാര്‍ വോയിസിനെ പൂക്കുറ്റി തെറിയും പറയുന്നു.

Anonymous said...

സാത്താന്‍ഫെയിത് ബ്ലോഗിലെ എഴുത്തുകാരാ, സംശയമെന്തിരിക്കുന്നു? ഒരു പുരോ ..ഹിതന്‍ തന്നെ. തന്‍റെ ശവമടക്കിനു ഞാന്‍ വരുമെടോ ....പേടിക്കേണ്ടാ. ശവപ്പെട്ടീന്നു ഇറങ്ങി ഓടരുത്. പിന്നെ പതിനാരടിയന്തിരത്തിനും ചില കൂടോത്ര കര്‍മ്മങ്ങള്‍ ചെയ്തില്ലെങ്കില്‍ താന്‍ ലോകം മുഴുവന്‍ പാഞ്ഞു നടന്നു സീറോ മലബാര്‍ വോയിസ് ബ്ലോഗിനെ പുളിച്ച തെറി പറഞ്ഞു എഴുതുകയില്ലേ? തന്നെ തളച്ചു ശാശേരിയുടെ കൂടെ കിടത്തണം.

Anonymous said...

കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് കേരളത്തിലെ എല്ലാ കത്തോലിക്കാ ഇടവകകളിലും കുരിശും വഹിച്ചു ഇടവക ജനങ്ങള്‍ കൊന്തനമസ്കാരം ചൊല്ലി ക്കൊണ്ട് ഇടവകയിലെ എല്ലാ ഭാഗത്തെയ്ക്കും ചുറ്റി പ്രദക്ഷിണം നടത്തുമായിരുന്നു: അന്നൊക്കെ എല്ലാവരും മരക്കുരിശായിരുന്നു ഉപയോഗിച്ചിരുന്നത്: വികാരി വലിയ മരക്കുരിശു ഉപയോഗിച്ചിരുന്നു.. എല്ലാ വീടുകളിലും വീട്ടംഗങ്ങളുടെ എണ്ണം അനുസരിച്ച് തടിക്കുരിശു(മരക്കുരിശു ) വാങ്ങി വയ്ക്കുകയോ പണിതു സൂക്ഷിക്കുകയോ ചെയ്യുമായിരുന്നു. ചിലര്‍ മരക്കുരിശു തോളില്‍ പിടിച്ചു കുര്‍ബാനയില്‍ പങ്കെടുക്കുമായിരുന്നു. അതിനെചൊല്ലി ഒരു കത്തനാരും മെത്രാനും പ്രശ്നം ഉണ്ടാക്കിയില്ല. ഇതൊരു കാലത്തെ ആരാധനാ സംസ്കാരമായിരുന്നു.അന്നൊന്നും ഇപ്പോഴുള്ള മെത്രാന്മാരും കത്തനാന്മാരും ഒന്നും സെമിനാരിയിയില്‍ ചേര്‍ന്നിട്ടില്ല. വലിയ ആലപ്പുഴ കോണകം ചുറ്റി അന്നത്തെ മലയാളം പള്ളിക്കൂടത്തില്‍ പഠിക്കുന്നതേയുള്ളൂ. അവരില്‍പ്പെട്ടവരാണ് പവ്വത്തില്‍, പള്ളിക്കാപ്പറമ്പില്‍pil ,അറക്കല്‍ ,ആലഞ്ചേരി ഇങ്ങനെ തുടങ്ങി ഇങ്ങോട്ട് ഇന്ന് കാണപ്പെടുന്ന എല്ലാ കല്‍ദാ യന്മാരും . അന്നൊക്കെ പ്രധാന മെത്രാന്മാര്‍ കാവുകാട്ട് മെത്രാനും മറ്റും ആയിരുന്നു. അവര്‍ക്കൊന്നും ഈ കല്‍ദായ ക്ലാവര്‍ കുരിശു അനാവശ്യമായിരുന്നു. ഇപ്പോള്‍ ക്ലാവര്‍ കുരിശു അഭിനവ മെത്രാന്മാര്‍ക്ക് ഒരു ഭാഷന്‍ സാധനമാണ്. പെണ്ണുങ്ങള്‍ പലവിധ സാരികള്‍ മാറിയുടുക്കുന്നത് പോലെ. ഒന്ന് പള്ളിയില്‍ പോയി പുതിയ സ്വര്‍ണ്ണം പതിപ്പിച്ച ,കല്ലുവച്ച സാരി മറ്റുള്ളവരുടെ മുന്‍പില്‍ പ്രദര്‍ശി പ്പിച്ചാലെ ഉറക്കം വരുകയുള്ളൂ. ഇതുപോലെ മെത്രാന്മാര്‍ സ്വര്‍ണ്ണ കുരിശു കൈയില്‍ പൊക്കിപ്പിടിച്ച് "ഇതുകണ്ടോ നിങ്ങള്‍" എന്ന് തോന്നിക്കത്തക്ക വിധമാണ് ഒരു നടത്തം. ഇവര്‍ ചെയ്യുന്നത് കുരിശിനെ,,, ആ പഴയ തടികുരിശിനെ, അതെ , യേശു മരണപ്പെട്ട തടിക്കുരിശിനെ ഇവര്‍ പരിഹസിക്കുകയാണ്.