Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Monday, October 22, 2012

ഫാ ജോണ്‍സ്റ്റി കോപ്പെലിലേക്ക്

കൊപ്പേല്‍ സീറോ മലബാര്‍ ഇടവകയുടെ പുതിയ വികാരിയായി ഫാ ജോണ്‍സ്റ്റി തച്ചാറ യെ ബിഷപ്പ് മാര്‍ അങ്ങാടിയത് നിയമിച്ചതായി രൂപതയോട് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. നിലവിലുള്ള വികാരി ഫാ ശാശ്ശേരിയെ പൊടുന്നനെ  നീക്കം ചെയ്ത ഒഴിവിലേക്കാണ്  ഇപ്പോള്‍ കൊളുംബസ് മിഷനില്‍ സേവനം ചെയ്യുന്ന ഫാ ജോണ്‍സ്റ്റി നിയമിതനായിരിക്കുന്നത്.

എറണാകുളം രൂപതാംഗമാണ് ഫാ ജോണ്‍സ്റ്റി. പ്രസ്തുത രൂപതയിലെ പല ഇടവകകളിലും സേവനം ചെയ്ത പരിചയവും ചേര്‍ത്തലക്കാരനായ  അദ്ദേഹത്തിനുണ്ട്. എറണാകുളം രൂപതക്കാരനായതുകൊണ്ട് കല്‍ദായ വിരുദ്ധനായിരിക്കും  അദ്ദേഹം എന്ന് എടുത്തു ചാടി വിധിയെഴുതുന്നത്  മണ്ടത്തരിമായിരിക്കും. വടവാത്തൂര്‍ സെമിനാരിയില്‍ പഠിച്ച അദ്ദേഹത്തിന്‍റെ "ക്ലാവര്‍ യോഗ്യതാ " സര്‍ടിഫിക്കറ്റ് ശരിക്ക് പരിശോധിച്ച ശേഷമാണ് ബിഷപ്‌ അങ്ങാടിയത്ത് അദ്ദേഹത്തെ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്തത് എന്ന് വേണം അനുമാനിക്കുവാന്‍.

ചിക്കാഗോ രൂപതാ മെത്രാന്‍ ഈയിടെയായി കൈക്കൊണ്ടിരിക്കുന്ന charm offensive ന്റെ മറ്റൊരു ഭാഗമായി ഫാ ജോണ്‍സ്റ്റിയുടെ ഈ പുതിയ നിയമനത്തെയും കണക്കാക്കാം. കേരളത്തില്‍ നിന്നുള്ള വടക്കന്‍ രൂപതക്കാരെ ഒന്ന് അടക്കി ശാന്തരാക്കുവാന്‍ വടക്കന്‍ രൂപതകളില്‍ നിന്നുള്ള ബിഷപ്പുമാരെ ചിക്കാഗോ രൂപതയില്‍ അങ്ങോളമിങ്ങോളം അദ്ദേഹം പരേഡ് ചെയ്യുകയാണ്. അറ്റ്‌ലാണ്ട കണ്‍വെന്ഷന് ബിഷപ്പ് പൊരുന്നേടം, വൈദീകരുടെ ധ്യാനത്തിനായി വിരമിച്ച തൃശ്ശൂര്‍ മെത്രാന്‍ തൂംകുഴി,  ബിഷപ്പ് കണ്ണൂക്കാടന്‍, ക്ലാസ്സെടുക്കുവാന്‍ എന്ന വ്യാജേന മംഗലപ്പുഴ സെമിനാരി റെക്ടര്‍ ഫാ നരികുളം, കഴിഞ്ഞ ആഴ്ച ബിഷപ്പ് ആണ്ട്യൂസ് താഴത്ത് അങ്ങനെ പോകുന്നു ആ നിര.

കൊപ്പെളില്‍ ഫാ  ജോണ്‍സ്റ്റി ഒരു വിജയമായിരിക്കുമോ അല്ലയോ എന്നുള്ളത് ബിഷപ്പ് മാര്‍ അങ്ങാടിയത്ത് എന്ന ഏക വ്യക്തിയേ ആശ്രയിച്ചാണ്‌ ഇരിക്കുന്നത്. കൊപ്പേല്‍ വിശ്വാസികളെ വിഡ്ഢികളാക്കി ക്ലാവര്‍ കുരിശു എങ്ങനെയും കേറ്റുക  എന്ന രഹസ്യ അജണ്ടായുമായാണ് അദ്ദേഹം വരുന്നത് എങ്കില്‍ പരാജയം ഉറപ്പാണ്. തന്റെ മുന്‍ഗാമികളുടെ അനുഭവത്തില്‍ നിന്നും പാഠം പഠിച്ചു തന്റെ കല്‍ദായ വീര്യം തല്‍ക്കാലം കുപ്പിയിലിട്ടു അടപ്പിട്ടു മുറുക്കി അലമാരിയില്‍ ഭദ്രമായി വച്ചാല്‍ അദ്ദേഹം  അവിടെ ശോഭിക്കും എന്നുള്ളതിന് സംശയമില്ല. അല്ലെങ്കില്‍ നാറും എന്നുള്ളത് രണ്ടുതരം.

കൊപ്പേല്‍ പള്ളിയിലെത്, ഈ ചുരുങ്ങിയ കാലത്തിനിടക്ക്  ഇത് നാലാമത്തെ വികാരിയാണ്‌. കഴിഞ്ഞ മൂന്നുപേരും കണ്ണീരും കയ്യുമായാണ്  പോയത്. അതിന്റെ ചീത്തപ്പേര് നിര്‍ഭാഗ്യവശാല്‍ കൊപ്പെളിലെ സത്യകത്തോലിക്കര്‍ക്കും. എന്നാല്‍ ബിഷപ്പ് അങ്ങാടിയത്തിന്റെ വിഭാഗീയ നയങ്ങളും, രഹസ്യ അജണ്ടകളുമാണ് കൊപ്പേല്‍ വികാരിമാര്‍ക്ക് പ്രശനമുണ്ടാക്കിക്കൊണ്ടിരിക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. കൊപ്പെളില്‍ ചിലവാകാത്ത ക്ലാവര്‍ കുരിശു അവിടെ എങ്ങനെയെങ്കിലും അടിച്ചേല്‍പ്പിക്കുക എന്ന അസാധ്യമായ ദൌത്യവുമായി ആര് വന്നാലും അവര്‍ കരഞ്ഞേ പോകൂ എന്ന സത്യം ബിഷപ്‌ അങ്ങാടിയത്ത് മനസ്സിലാക്കണം. തന്റെ ഇടവകയെ ഐക്യത്തിലും സ്നേഹത്തിലും ആത്മീയതയിലും നയിക്കുക എന്നതൊഴിച്ചു മറ്റൊരു സഭാ രാഷ്ട്രീയവും കളിക്കാന്‍ വികാരിമാര്‍ നിര്‍ബന്ധിതരാകരുത്. കൊപ്പെളിലും മറ്റെല്ലാ ഇടവകകളിലും ശാശ്വത സമാധാനം കൈവരിക്കാന്‍ ഈ ഒരു പോംവഴിയെയുള്ളൂ.

ചിക്കാഗോ രൂപതയുടെ 11 വര്‍ഷത്തെ ചരിത്രത്തില്‍ സീറോ മലബാര്‍ സഭക്കോ, അമേരിക്കന്‍ സീറോ മലബാര്‍ വിശ്വാസികള്‍ക്കോ അഭിമാനിക്ക ത്തക്കതായി ഒന്നും തന്നെയില്ല. കുറെ പള്ളികള്‍ വാങ്ങിക്കൂട്ടി വിശാസികള്‍ക്ക് ഭീമമായ കടബാധ്യതകള്‍ ഉണ്ടാക്കി വച്ചിട്ടു ബിഷപ്പിനും കൂട്ടര്‍ക്കും വേഷം കെട്ടി നടക്കാനും കുറെ കുട്ടി നേതാക്കള്‍ക്ക് കോട്ടിട്ടു വിലസാനും ഒരവസരം കിട്ടി എന്നല്ലാതെ  ആവറേജ് വിശ്വാസിക്ക് എന്ത് ഗുണം കിട്ടി? ആത്മീയമായി അവര്‍ ക്ഷയിച്ചിട്ടെയുള്ളൂ. ഉണ്ടായിരുന്ന ഐക്യവും സമാധാനവും കൂടി നശിച്ചു. ഇനിയൊരിക്കലും മുറി കൂട്ടാന്‍ പറ്റാത്ത പോലെ സമൂഹം രണ്ടായി പിളര്‍ന്നു കഴിഞ്ഞു. ക്രൂസിഫിക്സ് മാത്രം അറിഞ്ഞിരുന്ന വിശ്വാസികളില്‍ മാര്‍ത്തോമാ കുരിശെന്ന വ്യാജനെ ബിഷപ്‌ അങ്ങാടിയത്ത് കടത്തിവിട്ടു. സ്വന്തം കുഞ്ഞാടുകളുടെ ആത്മീയ ക്ഷേമത്തെക്കാള്‍ തന്റെ യജമാനരുടെ സഭാരാഷ്ട്രീയത്തിനു അദ്ദേഹം മുന്‍ തൂക്കം കൊടുത്തു.

വര്‍ഷങ്ങള്‍ ഒന്നുരണ്ടായി കൊപ്പേല്‍ ആണ്  മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നത്. അതുകൊണ്ട് അവിടെ മാത്രമാണ് പ്രശ്നങ്ങള്‍ ഒള്ളൂ എന്ന് ധരിക്കരുത്. ചിക്കാഗോ രൂപതയിലെ എല്ലാ പള്ളികളിലും തന്നെ അസംതൃപ്തിയും അസമാധാനവും അനൈക്യവും തളം കെട്ടി നില്‍പ്പുണ്ട്. ചിക്കാഗോ കത്തീദ്രല്‍ ഇടവകയില്‍ സീറോ മലബാര്‍ കാത്തലിക് ലെയ്റ്റി ഓര്‍ഗനൈ സെഷന്‍ എന്ന പേരില്‍ ഒരല്‍മായ സംഘടന രൂപം കൊണ്ടിട്ടുണ്ട്. ബിഷപ്പ് അങ്ങാടിയത്തിന്റെ വിഭാഗീയ നയങ്ങളെ സംഘടിതമായി നേരിടുക യാണ് അവരുടെ ഉദ്ദേശം. അവരുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കത്തോലിക്കാ സഭാ മേലധ്യക്ഷന്മാര്‍ക്കും വത്തിക്കാനും അയച്ച നിവേദനങ്ങള്‍ ഉന്നതതലങ്ങളില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു.

ദാല്ലസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ കുര്ബാനയിലെ പ്രാര്‍ത്ഥ നയില്‍ വരുത്തിയ ചില മാറ്റങ്ങള്‍ ജനങ്ങളെ രോഷാകുലരാക്കി. അതുപോലെ തന്നെ സാന്‍ ഫ്രാന്‍സിസ്കോയില്‍. അവിടെ അള്‍ത്താരയുടെ ഒത്ത നടുക്ക് വച്ചിരിക്കുന്നത് ക്ലാവര്‍ കുരിശാണ് എന്ന് പറയപ്പെടുന്നു. ജനങ്ങള്‍ക്ക്‌ ഇതില്‍ ശക്തമായ എതിര്‍പ്പുണ്ട്,. എന്ത് മേല്‍നടപടികള്‍ ആണ് ഇതിനെതിരെ കൈക്കൊള്ലെണ്ടത് എന്നുള്ളതിനെപ്പറ്റി  അല്‍മായ നേതാക്കള്‍ വേണ്ടപ്പെട്ടവരുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട് എന്നാണറിവ്.  അരിസോണയും  റ്റൊരോണ്ടോയും നീറി പ്പുകഞ്ഞു കൊണ്ടിരിക്കുന്നു. ചുരുക്കം പറഞ്ഞാല്‍ എവിടെയൊക്കെ മാര്‍ അങ്ങാടിയത്ത് ക്ലാവര്‍ കുരിശു തിരുകിക്കയറ്റാന്‍ ശ്രമിച്ചിട്ടുണ്ടോ അവിടെയൊക്കെ പ്രശ്നവും ഉണ്ട്.

19 comments:

Thomas mathew . said...

ഫാ:പുതുമന അന്തോനീസു പുണ്യാളനെ പീഡിപ്പിക്കുന്നു.:
തോമസ്‌ മാത്യു . പാലാ
കഴിഞ്ഞ ദിവസം പാലാ പൊന്‍കുന്നം ബസ്സില്‍ ചെങ്ങളം കൂടി യാത്ര ചെയ്തു കടന്നപ്പോള്‍ ഒരു ഭീകര വാര്‍ത്ത കേട്ട് ഞാന്‍ ഞെട്ടിപ്പോയി. പള്ളി പണി തീരും വരെ ഒരു പ്രത്യേക അന്തോനീസിനെ ചെങ്ങളം ഇടവകയിലെ വീടുകളില്‍ ഓരോ ദിവസവും കൊണ്ട് പോയി വയ്ക്കുന്നു എന്ന്. ഈ പുണ്യാളനെ ഇറ്റലിയിലെ പാദുവായില്‍ നിന്നും പൊതിഞ്ഞുകെട്ടി റോമില്‍ കൊണ്ടുവന്നു ഒരു വെഞ്ചരിപ്പു നടത്തി. അതവിടുന്നു വിമാനത്തില്‍ കയറ്റി ചെങ്ങളത്തു കൊണ്ടുവന്നു. നിലവില്‍ ചെങ്ങളത്തു മൂന്നു നാല് അന്തോനീസു പുണ്യാളന്റെ പ്രതിമകള്‍ ഉണ്ട്. അത് പോരാ. ചെങ്ങളത്തെ നാട്ടുകാരെ പള്ളി പണിക്കു കൂടുതല്‍ കാശ് കൊടുപ്പിക്കാന്‍ തക്ക ശേഷിയുള്ള മറ്റൊരു അന്തോനീസു പുണ്യാളന്‍ വേണം എന്ന് പുതുമനയുടെ ബുദ്ധി പറഞ്ഞു.എന്തായാലും പ്രതിമ അവിടെ എത്തി ചേര്‍ന്നു. ഏതായാലും പുതുമന അതൊന്നുകൂടി ആഘോഷമായി ഒരു വെഞ്ചരിപ്പും കൂടി നടത്തി. ഇപ്പോള്‍ അന്തോനീസു പുണ്യാളനു ഇരിക്കപ്പൊറതിയില്ല . പള്ളി പണി തീരും വരെ പുണ്യാളന്‍ എല്ലാ വീടുകളിലും ഒരു രാത്രിയും ഒരു പകലും ഓരോരോ വീടുകളില്‍ കഴിയണം. ആ പുതുമന നിശ്ചയിക്കപ്പെട്ട സമയം കഴിയുമ്പോള്‍ കത്തനാര്‍ പ്രദേക്ഷിണമായി എത്തി രൂപം അടുത്ത വീട്ടിലേയ്ക്ക് കൊണ്ട് പോയി വയ്ക്കും . ഈ പ്രക്രിയ പള്ളി പണി തീരും വരെ നീളും എന്ന് പുതുമന പ്രഖ്യാപിച്ചു. ഹ...എന്തൊരു കഷ്ടം. വിവരം കേട്ട പരമ ദരിദ്ര ഹൃദയനായ പുതുമന ചെങ്ങളം നിവാസികളെ ഇട്ടു പൊട്ടന്‍ കളിപ്പിക്കുകയാണ്‌. അവരിലുള്ള വിശ്വാസത്തെ തകര്‍ക്കുന്ന ഇത്തരം നടപടികള്‍ മതരഹിത പ്രാകൃത മനുഷ്യര്‍ പോലും ചെയുകയില്ല. എന്നോട് ഈ പ്രശ്നം പറഞ്ഞത് ,ഒരു വൈദികന്‍ തന്നെയാണ്. "അയാള്‍ക്ക്‌ തലയ്ക്കു അത്ര സുഖമില്ല"എന്നാ ഒരു കമണ്ടും കൂടി തട്ടി. കൊള്ളാം, എന്ത് തരം വികൃത വിശ്വാസം നാട്ടുകാരില്‍ അടിച്ചേല്‍പ്പിക്കുന്നു എന്ന് ഓര്‍ത്താല്‍ ഇതിനൊക്കെ ഒരു മറുപടിയെ ഉള്ളൂ പുതുമനയെ ചികിത്സിക്കണം എന്ന് മാത്രമേ ഇപ്പോള്‍ പറയാനൊക്കൂ. പൊന്‍കുന്നം വരെ പോയ എനിക്ക് യഥാര്‍ത്ഥത്തില്‍ ചെങ്ങളം നിവാസികളുടെ കഷ്ടകാലം എന്ന് തോന്നി.സഭയിലെ കാഞ്ഞിരപ്പള്ളി മെത്രാനും പുതുമയില്‍ നിന്നും എന്ത് വ്യത്യാസം. അയാള്‍ കള്ളനു കഞ്ഞി വച്ച പെരുംകള്ളനാണല്ലോ. പക്ഷെ ഇത്തരം പ്രാകൃത കോലം കേട്ടാല്‍ നമ്മെപ്പോലെയുള്ളവര്‍ എങ്ങനെ നോക്കി നില്‍ക്കും എത്രനാള്‍. ? സഭയില്‍ അടുത്ത റിഫോര്‍മേഷന്‍ ഉണ്ടാകുമെന്നു ള്ളതിനു എന്തിനു സംശയിക്കണം? ചെങ്ങളം ഒരു ഭ്രാന്താലയം ആയി മാറുകയാണ്. അതിനു കാരണം ഇങ്ങനെയുള്ള പുതുമനയെപ്പോലെയുള്ള സാത്താന്‍ അരൂപികളാണ്.

Thomas mathew said...

Anonymous said...

Iyaal ennu ee klaver gulan upekshikkunnuvo annu samadhaanam kaivarum . It is coming in different colours and sizes in koppel every sunday . who is the" PANIKKAN" in coppel to make this different colours in sizes every week . Is it Perumchazhi Thoma or Chana Thoma or Thadi Thoma ? Who is the Moothaasaari ? THOMAKALKKU VERE PANI ONNUM ILLE OTHER THAN MAKING THIS DEVIL, THAMARA {CLAVER}CROSS . THENDI THOMAKAL! KICK THESE THREE THOMAS OUT OF KOPPEL CHURCH THEN ONLY WE WILL HAVE PEACE IN KOPPEL CHURCH , THEY ARE HERE TO MAKE PROBLEMS ONE WAY OR OTHER . ALL ACHANS ARE UNDER THESE THREE MAFIYAS. TAKE THE DARM POLITICS OUT OF THIS KOPPEL CHURCH FOR HEAVEN SAKE. OR GIVE THESE THREE THOMAS CHEVALIER PATTAM AND MAKE THEIR PICTURES ALL AROUND THE CHURCH AND THE ALTER THEN ONLY THEY WILL STOP. DO SOME THING PITHAAVE BEFORE THE NEW PRIEST COMING TO KOPPEL CHURCH.THESE THREE THOMAS HOUSES ARE NOT ACHANS CONTROLE ROOM !

Anonymous said...

എറണാകുളം രൂപതാംഗമാണ് ഫാ ജോണ്‍സ്റ്റി ക്ലാവ൪ രോഗിയായാല്‍, ക്രിസ്തുവിന്‍റെ ജെനത്തിന് ഒരു മാറ്റവും സംഭവിക്കുകയില്ല. ചേര്‍ത്തലയിലെ ഒപ്പ്രസം മാത്രം ഫാ ജോണ്‍സ്റ്റിയുടെ കണ്ണിലൂടെ ഒഴുകാതെ ശ്രേമിച്ചാല്‍, നല്ലത്.
കോപ്പേല്‍ പളളി, കോപ്പേല്‍ ജെനത്തിന്‍റേതാണ്. അതല്ലാതെ ബിഷപ് അങ്ങാടിയത്തിന്‍റെ അപ്പന്‍റെയും, അപ്പന്‍റെ അമ്മയുടെയും കുടുബസ്വത്തല്ല കോപ്പേല്‍ പളളി എന്ന് ഓ൪ത്താല്‍ നല്ലത്.

Anonymous said...

ഒഹായോയിലെ ഫാ.ജോണ്‍സ്റ്റി അച്ഛോ, കോപ്പേല്‍ പളളിയിലേക്ക് സ്വാഗതം!

chacko chettan said...

ഒഹായോയിലെ പ്രിയപ്പെട്ട ഫാ.ജോണ്‍സ്റ്റി അച്ഛോ

കോപ്പെളിലെല്ല്ക്ക് വരുന്നതിനു മുന്പ് അങ്ങ് കുറെ കാര്യങ്ങള്‍ അറിയേണ്ടതാണ്.ചിക്കാഗോ സിറോ മാലാബര്‍ രൂപതയിലെ

നല്ല ഒരു ഗ്രൂപ്പ്‌ അല്മായര്‍ ആണ് എവിടെ ഉള്ളത്.ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിവുള്ള ഈ ഗ്രൂപിനെ നയിക്കാന്‍ പ്രാപ്തി ഉള്ള ഒരു വൈദികനെ ആണ്

ഈവിടെ ആവശ്യം.അല്ലാതെ ബിശോപിന്റെയും കുറെ കൈ മണ്ണി ക്കാരുടെയും വാക്ക് കേട്ട്എടുത്തു ചാടി പടക്കം എടുത്തു വേണ്ടാത്തിടത് വെക്കുന്ന ഒരു സില്‍ബന്ധി യെ അല്ല.

ക്ലാവേരും കുരിശും ചീലയും എന്ന അജണ്ട ഇപ്പോളെ മറന്നിട്ടു എങ്ങോട്ട് വന്നാല്‍ മതി.ഈ രണ്ടു വാക്കുകളും പിന്നെ ഈയിടെ ആയിട്ട് കേള്‍ക്കാന്‍ തുടങ്ങിയ ക്യാമറ മുതലായ

ചില വട്ടന്‍ മാരുടെ പിച്ചും പേയൂം മാത്രം ഒരിക്കലും ശ്രട്ധി ക്കാതെയും ഇരുന്നാല്‍ ഒരു വിധ ത്തിലുള്ള എതിരിപ്പും അങ്ങേക്കുക്ക് നേരിടെന്റെ വരില്ല. മനസ്സില്‍ മുറിവേറ്റ

ഇവിടെത്തെ ഇടവക ജനതയ്ക്ക് ആവശ്യം ക്ലാവേര്രും ഷീലയും ക്യാമറയും പിന്നെ കുറെ പൊങ്ങച്ച കോട്ടുകാരും അല്ല.എവിടെ വരുമ്പോള്‍ പള്ളി മേടിച്ചു എന്നത് മുതല്‍ ബിശോപിനെയും പിന്നെ എവിടെ ഇരുന്ന എല്ലാ വികാരിമാരെയും വഴിതെറ്റിക്കുകയും മാര്‍പാപ്പയെ വരെ ചട്ടംപടിപിച്ചു എന്നവകാശപെടുന്ന വട്ടു പിടിച്ച കുറെ പഴയ സെമിനരി ചട്ടക്കാരുടെയും അവരുടെ കുടുംബത്തിന്റെയും ജല്പനഗല്കും അവര്‍ വെച്ച് നീടുന്ന ചെറിയ കോഴി തുടകള്കും വില കല്പിക്കാതെ ആരോടും പക്ഷംപിടിക്കാതെ നന്മ മാത്രം ചിന്തിച്ചു മുന്നോട്ടു പോകുവാന്‍ അങ്ങയെ ദൈവം സഹായിക്കട്ടെ.

Anonymous said...

ഫാ.സാസേരി, വട്ട൯ തോമാ പറഞ്ഞതുപോലെ ഫയലുകള്‍ മോഷ്ടിക്കുമോ?
അങ്ങാടിയത്ത് പിതാവ് പറഞ്ഞാല്‍ പിന്നേ,ഫാ.സാസേരി ഫയലുകള്‍ മാത്രമല്ല മോഷ്ടിക്കുക. കോപ്പേല്‍ പളളിപോലും മോഷ്ടിക്കുവാ൯ ഫാ.സാസേരി തെയാറാണല്ലോ കൊച്ചാപ്പി ചേട്ടാ.

Anonymous said...

"ചിക്കാഗോ രൂപതയുടെ 11 വര്‍ഷത്തെ ചരിത്രത്തില്‍ സീറോ മലബാര്‍ സഭക്കോ, അമേരിക്കന്‍ സീറോ മലബാര്‍ വിശ്വാസികള്‍ക്കോ അഭിമാനിക്ക ത്തക്കതായി ഒന്നും തന്നെയില്ല. കുറെ പള്ളികള്‍ വാങ്ങിക്കൂട്ടി വിശാസികള്‍ക്ക് ഭീമമായ കടബാധ്യതകള്‍ ഉണ്ടാക്കി വച്ചിട്ടു ബിഷപ്പിനും കൂട്ടര്‍ക്കും വേഷം കെട്ടി നടക്കാനും കുറെ കുട്ടി നേതാക്കള്‍ക്ക് കോട്ടിട്ടു വിലസാനും ഒരവസരം കിട്ടി എന്നല്ലാതെ ആവറേജ് വിശ്വാസിക്ക് എന്ത് ഗുണം കിട്ടിവര്‍ഷങ്ങള്‍ ഒന്നുരണ്ടായി കൊപ്പേല്‍ ആണ് മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നത്. അതുകൊണ്ട് അവിടെ മാത്രമാണ് പ്രശ്നങ്ങള്‍ ഒള്ളൂ എന്ന് ധരിക്കരുത്. ചിക്കാഗോ രൂപതയിലെ എല്ലാ പള്ളികളിലും തന്നെ അസംതൃപ്തിയും അസമാധാനവും അനൈക്യവും തളം കെട്ടി നില്‍പ്പുണ്ട്.
This is absolutely true.
No doubt about it.

The so called Syro priests who came to US for the serving the spiritual needs of the people are solely greedy for $$$$$$$$$. Nothing but $$$$$$$$$$$. Day in and day out , most of them weave plans to get ( STEAL) your dollars by saying one or other reassons. This is high way robbery. The reason you are here in the US fto make $$$$$$$, don't exploit faithfuls. You are free to start any business, like bars, GO GO Bars or strip clubs. You must be called not Syro priests, You are big SERO men, if not less than a human being.
Pity on you ,Shame on you, You Dollar greedy Monsters. I don,,t think most of them trust in GOD, They seems to trust in Dollars Nothing but DOLLARS $$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$

G.Kuttikattu said...

ഒരു സിസ് റ്റര്‍ സുജാതയെപ്പറ്റിയും അവരുടെ ജീവിത ശൈലിയെക്കുറിച്ചും എല്ലാം വളരെ ആവേശത്തോടെ പലരും എഴുതിയത് വായിച്ചു. നല്ലത് തന്നെ . എന്തെങ്കിലും നല്ല കാര്യങ്ങള്‍ ചെയ്യുന്നതിനെ അഭിനന്ദിക്കാം.നന്ദിയോടെ സ്മരിക്കണം ,നന്ദി പറയണം. നേരിട്ടോ നമ്മുടെ പ്രാര്‍ത്ഥനയിലൂടെയോ ചെയ്യാം . പക്ഷെ, ഒരു കാര്യം നാം മറക്കരുത് ,യേശ ക്രിസ്തു സഹായം ആവശ്യമായിരുന്നവരെ ,അന്ധനെയും ബാധിരനെയും കുഷ്ടരോഗിയെയും സഹായിച്ചു, അവരെ ആരോഗ്യവാന്മാരാക്കി ,അവരെയെല്ലാം സന്തോഷിപ്പിച്ചു,എന്ന് നാം യേശുവില്‍ വിശ്വസിക്കുന്നു. ആ യേശുവിനെ അധികനാള്‍ അപ്രകാരം കഴിയുന്നതിനു നോക്കിനിന്നില്ല , ഫരിസേയരും സദൂക്യരും യേശുവിനെ മനസ്സിലാക്കാത്തവരും ഒരുമിച്ചു യേശുവിനെ പീഡിപ്പിച്ചു കുരിശില്‍ വധിച്ചു. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജീവിതത്തില്‍ മുഴുവന്‍ വൈവിധ്യം നിറഞ്ഞ അനുഭവങ്ങള്‍ ഉണ്ടായിരുന്നു. ഒരു കാര്യം നാം ഓര്‍ക്കണം, ഒരു സഹോദരിയോ ഒരു സാധാരണ സഹോദരനോ ആര്‍ക്കുവേണ്ടി തന്‍റെ ജീവിതത്തിലെ അനുഭവങ്ങളില്‍ നിന്നും ഒരു പങ്കു മറ്റുള്ള സഹജീവികള്‍ക്ക് വേണ്ടി നന്മ ചെയ്യാന്‍ സമയം കാണാന്‍ ശ്രമിച്ചത് ,അപ്രകാരം ചെയ്തതും നാം മനസ്സിലാക്കണം ,നാം കാണണം . എന്നും അവരോടൊത്ത് നമ്മുടെ ജീവിത വഴികളും പോകട്ടെ..,അവരെ നാം , അവസാനം ക്രൂശിക്കാന്‍ അവസരം ഉണ്ടാക്കരുത്.. ഇവരെ പോലെ ഈ ലോകത്തില്‍ മാതൃകാ കൃത്യങ്ങള്‍ ചെയ്യുന്നവര്‍ ധാരാളം ഉണ്ടാകും . അവരെ മാദ്ധ്യമങ്ങളില്‍ വിശുദ്ധനോ വിശുദ്ധയോ ആക്കാനുള്ള വ്യഗ്രത നാം അവസാനിപ്പിക്കണം. അവയെ മാത്രമല്ല , അവരെത്തന്നെയോ അഥവാ , നാം ആരെയോ നന്മ ചെയ്യാന്‍ വേണ്ടി ഒരുക്കേണ്ട ബാലപാഠം ഒരു പക്ഷെ നാം തന്നെ അവഗണിക്കുകയല്ലേ ?G.Kuttikattu

Anonymous said...

കര്‍ത്താവിനു വേണ്ടി വേല ചെയ്യാന്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ തന്നെ കര്‍ത്താവിനിട്ടു പാര പണിയുന്നു . കാലം പോയ പോക്കെ . തീക്കട്ട ഉറുമ്പരിക്കും എന്ന് കേട്ടിട്ടുണ്ട് , പക്ഷെ കണ്ടിട്ടില്ല . എന്നാല്‍ കര്‍ത്താവിനിട്ടു
പാര പണിയുന്നവരെ കണ്ടിട്ടുണ്ട് . ഷിക്കാഗോയിലെ വലിയ കള്ളന്‍ , അങ്ങാടിയിലെ നാറിയ കള്ളന്‍ ജേക്കബും , അങ്ങേരുടെ കീഴിലുള്ള അമേരിക്കയിലെ സീറോ മലബാറികളായ ആണും പെണ്ണുംകെട്ട കുറെ അച്ചന്മാരും
അമേരിക്കയില്‍ ചെയ്യുന്നതെന്താണ് . ബൈബിളിനെ നിന്ദിക്കുക , പോപ്പിനെ വെല്ലുവിളിക്കുക , തൂങ്ങപ്പെട്ട കുരിശുരൂപത്തെ നിന്ദിക്കുക , ഇടവകയിലെ ജനങ്ങളെ ഭിന്നിപ്പിച്ചു സഭക്കെതിരെ കലഹങ്ങള്‍ ശ്രക്ഷ്ടിക്കുക .
ക്രിസ്തീയ വിശ്വാസത്തെയും വിശ്വാസികളെയും തമ്മില്‍ തെറ്റിക്കുക , ജനങ്ങളെ ചൂഷണം ചെയ്തു പണം പിരിക്കുക , കിട്ടുന്നതൊക്കെ തട്ടിപ്പുനടത്തി കീശ വീര്‍പ്പിക്കുക ഇതൊക്കെയാണ് അങ്ങാടിക്കള്ളനും കള്ളന്‍റെ
കീഴിലുള്ള കള്ളന്മാരും ചെയ്തികൊണ്ടിരിക്കുന്നത് . ഇവന്മാര്‍ക്ക് ക്ലാവരും ശീലയും വേണം ഇവന്റെയൊക്കെ അമ്മെനെയും അപ്പനെയും പൊതപ്പിച്ചു കിടത്താന്‍ . കൊപ്പേല്‍ പള്ളിയില്‍ മൂന്നുപേര്‍ കരഞ്ഞുകൊണ്ട്‌
പോയി . നാലാമത്തെ കക്ഷി എങ്ങനെ ആകുമോ . വരട്ടെ കാത്തിരുന്നു കാണാം .

Anonymous said...

ഒരു കര്‍ദ്ദിനാള്‍ എന്ന നിലയില്‍ ഒരു ടോമിക്ക് അദ്ദേഹമെഴുതിയതുപോലെ ഒരു പണപ്പിരിവു അഭ്യര്‍ത്ഥന ( കള്ളപ്പണം ഉണ്ടാക്കാന്‍ കൂട്ട് നില്‍ക്കാനുള്ള അഭ്യര്‍ത്ഥന )നടത്തിയത് തികച്ചും തെറ്റാണ്. ലോകത്തില്‍ ആര്‍ക്കും അദ്ദേഹം മാര്‍പാപ്പയുടെ അടുത്തിരിക്കുന്ന ആള്‍ എന്നറിയാം ..ഒരു പ്രമുഖ വ്യക്തിഎന്നാ നിലയിലുള്ള പദവിയെ അദ്ദേഹം തന്നെ വിലകുറച്ച് ക്രിസ്ത്യന്‍ സമൂഹത്തില്‍ പ്രദര്‍ശിപ്പിക്കുകയാണ് ചെയ്തത്. ആ സ്ഥാനത്തെ ദുരുപയോഗം ചെയ്തു. ഇതിനു പിന്നില്‍ നടക്കുന്ന കള്ളത്തരങ്ങള്‍ ചെറുതല്ല. വത്തിക്കാനില്‍ കുടിയിരിക്കുന്ന ഒരു കത്തനാര്‍ ചിറപ്പനത്തു എന്നയാളിനേ ഒറ്റയടിക്ക് കാശ് കൊടുത്ത് മോണ്‍സിഞ്ഞോര്‍ ആക്കി ഒരു അലങ്കരിച്ച കസേരയില്‍ ചുവന്ന അരക്കെട്ടും ഉടുപ്പിച്ചു ഇരുത്തിക്കഴിഞ്ഞു. അതും ബാസ്ക്കറ്റു ബോള്‍ കോര്‍ട്ട് ഇരിക്കുന്ന പറമ്പും ഒരു മണിമാളികയും -വെറുതെയല്ല, കാശ് കൊടുത്തിട്ട് ആണ് വാങ്ങി ഇട്ടതു......ഇടയ്ക്കിടെ ബോള്‍ കളിക്കാന്‍ പ്രായം ചെന്നിരിക്കുന്ന മാര്‍പാപ്പയെ കൂടെ കൂട്ടാം എന്ന് ആലഞ്ചേരി ഉപദേശിച്ചു...കൂട്ടുകളിക്കാരനിട്ടല്ലേ ഇടത്ത് കാലിനു ഡാവില്‍ ഒന്ന് തട്ടാന്‍ പറ്റൂ. അങ്ങനെ ഞാന്‍ കല്‍ദായ "പാത്രീയാര്‍ക്കീസു ടാക്കീസ് ബാവാ മോര്‍ ഗീവര്‍ഗീസ് ഡീറ്റര്‍ ബോളന്‍" എന്ന് എല്ലാവരും വിളിക്കണം. ഇനി മുതല്‍ ചിറപ്പണം എന്ന ആ വ്യക്തിയാണ് സീറോ-കല്‍ദായ മലബാര്‍ സഭയുടെ" കമാണ്ടര്‍ ജനറാള്‍ ചിറപ്പണത്തു." !! ആലഞ്ചേരി പറഞ്ഞതുപോലെ ഇനി അവിടെയിരുന്നു റിമോട്ട് കൊണ്ട്രോള്‍ട്‌ അതിര്‍ത്തി സംരക്ഷണം നടത്തും എന്നാണ് പദ്ധതി. ഇനി മാര്‍പാപ്പയുടെ നടുമുറ്റത്ത് ഒരു ഔട്ട്‌ പോസ്റ്റില്‍ ഇരുന്നു മാര്‍പാപ്പയുടെ സ്വിസ്സ് ഗാര്‍ഡിനെ വരെ ചിറപ്പനത്തു കൈകാര്യം ചെയ്യും. മാര്‍പാപ്പ കരുതി നിന്നില്ലെങ്കില്‍ പുള്ളിയുടെ കസേര ആലഞ്ചേരി തെറിപ്പിക്കും തീര്‍ച്ച. ഞങ്ങള്‍ ലോകത്തില്‍ മുഴുത്തവനാണ് എന്ന് വത്തിക്കാനില്‍ നിന്നൊരു കാച്ചു കാച്ചി വിട്ടു. എന്താ ആള് മിടുമിടുക്കന്‍ മീനച്ചിക്കുണ്ടന്‍ എന്ന് പണ്ട് പള്ളിക്കൂടം വാദ്ധ്യാന്മാര്‍ പറയുന്നത് കേട്ടിട്ടുണ്ട്. ഇതാണ് ആലഞ്ചേരി.... വത്തിക്കാനില്‍ ഔട്ട്‌ പോസ്റ്റ് കള്ളപ്പണം കൊണ്ട് വാങ്ങിയ ശേഷം ആ അപ്പൂപ്പന്‍താടിക്കാരന്‍ ആലഞ്ചേരി മര മണ്ടന്‍ ടോമിയ്ക്ക് പാര പണിതു... അതും പൊന്നുംപാര പണിതു എന്ന് കല്‍ദായന്മാര്‍ തന്നെ പറഞ്ഞു ഒരു വശം കോടിചിരിക്കുന്നുണ്ട് . കോടിക്കണക്കിനു ഡോളറും യൂറോയും വത്തിക്കാനില്‍ കടത്തിയിട്ടു അത് മറച്ചു പിടിക്കാന്‍ ഒരു കൊജ്ഞാനന്‍ മതിയെന്ന് ആലഞ്ചേരിക്ക് ബുദ്ധിയുണ്ട്. പ്രിയ ബഹുമാനപ്പെട്ട കര്‍ദ്ദിനാള്‍ ആലഞ്ചേരി ഇനി മേലില്‍ ജര്‍മ്മന്‍ മണ്ണില്‍ വന്നു പാവപ്പെട്ട മലയാളികളെ മുന്നില്‍ നിറുത്തി അവഹേളിക്കരുത് ,അവരെ വെറുതെ വിടണം .സമാധാനമായി ജീവിക്കുന്ന ഒരു മലയാളി സമൂഹത്തെ കല്‍ദായ അടിമകളാക്കാനും പണം പിരിപ്പ്ച്ചു പിടിച്ചുവാങ്ങാന്‍ തക്ക ഒരു സമൂഹമല്ല മലയാളികള്‍ എന്നും അദ്ദേഹം അറിയണം.യേശു ക്രിസ്തുവിന്‍റെ നാമത്തില്‍ കള്ളപ്പണം പിരിക്കാന്‍ ജര്‍മ്മനിയില്‍ വരുന്നത് നാണം കെട്ട പണിയാണ്. മുരിക്ക്മരത്തില്‍ ടോമിയെ ഏണി വച്ചു കെട്ടിയ ശേഷം ആലഞ്ചേരി ഏണി മാറ്റിക്കളഞ്ഞു സ്ഥലം വിട്ടു. ചൊക്കാത്തില്‍ ചിറപ്പനത്തു ജനറാളായി കസേരയില്‍ സ്ഥാനം പിടിച്ചു., കുറഞ്ഞ പക്ഷം ഒരു " ബോനെ മോരെന്തി " തൊപ്പിയെങ്കിലും ടോമിക്ക് നല്‍കാമായിരുന്നു.

Watch out these people in coppel:

LADIES COMING TO CHURCH WITH FOOD FOR PRIEST HOUSE .

LADIES WEARING DRESS LIKE NISHA CLUBS SHOWING EVERY CURVE & BUMPS IN THEIR BODY FRONT AND BACK. {SEE THROUGH CLOTHES }

MEN WEARING COAT & TIE ,WATCH OUT KAPYAARS,CHOIR LEDERS ESPECIALLY THE ONE WITH COAT&TIE.

THEY ARE TRYING TO COVER UP ALL THEIR MESS WITH THAT COAT AND TIE.

KOTTARA VIDOOSHAKAR ,ESPECIALLY ANYBODYS NAME START WITH THOMA .

FR.JOHNSTI,

IF YOU ARE A MAD MAN{ANGER} STOP THE MADNESS BEFORE YOU COME HERE KOPPEL.SUGGESTION, YOU MAY TAKE ANGER MANAGEMENT CLASS BEFORE YOU ENTER KOPPEL CHURCH.

IF YOU THINK YOU ARE LIKE A LION OR A TIGER JUST FORGET THAT AND REMOVE THAT COAT BEFORE YOU ENTER KOPPEL CHURCH.IT DOES NOT FIT OR LOOK GOOD FOR A PRIEST.

IF YOU THINK YOU ARE A TRICKY FOX, YOU ARE GOING TO FACE A WHOLE LOT OF MESS .

DO NOT PLAY ANY GAME WITH KOPPEL PEOPLE JUST LIKE DONT MESS WITH TEXAAAAAAAS.

DONT GET ANY FREE FOOD FROM ANY BODY ESPECIALLY BOILED EGG IT IS LIKE AN ATOMBOMB . IT CAN EXPLODE ANY TIME .IF YOU DONT BELIEVE PUT IT IN A MICRO WAVE OWEN FOR JUST 15 SECOND AND WATCH .THAT IS WHAT IT IS GOING TO BE .

AROUND COPPEL CHURCH THRE IS LOTS OF INDIAN STORES YOU CAN BUY VERY TASTY INDIAN FOOD , IF YOU LIKE ONLY AMERICAN FOOD THERE IS WHOLE LOT OF AMERICAN FOOD STORES WITHIN MINUTES . TRY TO UTILIZE AS MUCH AS YOU CAN . COPPEL PEOPLE WILL PAY FOR FOOD & ACCOMODATION . IT IS FREE. THE LADIES COMING WITH FOOD IS BRINGING LOTS OF TROUBLES {VIZHIPPUKAL} DON'T EVER ACCEPT ANY FREE FOOD FROM ANY LADIES COMING INTO YOUR HOUSE{PALLIMEDA}

THAT WILL SET YOU FREEEEEEEEEEEEEEEE FROM MOST OF THE TROUBLES.

IF YOU ARE LISTENING YOU WILL BE A WISE MAN. IF NOT YOU WILL GO TO THE SAME PATH LIKE PREVIOUS PRIESTS. ASK ANYBODY THEN ONLY YOU KNOW WHAT I MEAN .

GOOD LUCK .THIS IS NOT AN ADVISE . HOPE YOU TAKE THIS AS A REQUEST .DON'T WANT SEE ANOTHER PRIEST WALKING THROUGH THE DARKNENESS OF THE COPPEL VALLEY.AMEN.

Anonymous said...

L ഈ സുഭിക്ഷം ആയ അമേരികയില്‍ പലതരം വിഭവങ്ങള്‍ അനായാസം കിട്ടുമ്പോള്‍ എന്തിനു ഒരു അച്ഛന് വീട്ടില്‍ ഉണ്ടാക്കുന്ന കോയിക്ക റിയോ മൊട്ട കറിയോ സുതാര്യം ആയ തുണിയും ഉടുത്
കൊപ്പെളിലെ ചേച്ചിമാര്‍ തന്നെ കൊണ്ട് കൊടുക്കുന്നു എന്തുകൊണ്ട് പണ്ടത്തെ അമ്മച്ചിമാര്‍ കൊടുത്തു വിടും പോലെ ചേട്ടന്‍ മാരുടെ കയിലോ പിള്ളാരുടെ കയിലോ കൊടുത്തു വിടുന്നില്ല ,
എന്തുകൊണ്ട് ബിശോപ്പു വരുമ്പോള്‍ അച്ചന്മാര് വെളുത്ത തൊലിയുള്ള സ്ത്രീകളെ കൊണ്ട് മാത്രം ഫുഡ്‌ വിളമ്പി കൊടുപ്പിക്കുന്നു , കറുത്ത ബിശോപ്പിനു വെളുത്ത സ്ത്രീവിളമ്പി കൊടുത്താലേ
ഇറങ്ങൂ എന്ന് വല്ല ഭൂതിയും ഉണ്ടോ ? എന്തുകൊണ്ട് മേശയില്‍ വച്ചിരിക്കുന്ന ഫുഡ്‌ ഭാര്യ ഇല്ലത അച്ഛനും ബിശോപ്പിനും സ്ത്രീ തന്നെ വിളമ്പണം എന്ന് വാശി പിടിക്കുന്നു ? എന്തുകൊണ്ട് പ്രുഷ്ട ഭാഗം തള്ളിയിരിക്കുന്ന ഈ സ്ത്രീകള്‍ മാത്രംബിശോപ്പു വരുമ്പോള്‍ ഫുഡ്‌ വിളമ്പുന്നു , എന്തുകൊണ്ട് എന്നും ഇവരെ തന്നെ വിളിക്കുന്നു ?

Anonymous said...

ഒഹായോയിലെ പ്രിയപ്പെട്ട ഫാ.ജോണ്‍സ്റ്റി അച്ഛോ

കോപ്പെളിലെല്ല്ക്ക് വരുന്നതിനു മുന്പ് അങ്ങ് കുറെ കാര്യങ്ങള്‍ അറിയേണ്ടതാണ്.

ആരുടേയും വീട്ടില്‍ നിന്നും ഫുഡ്‌ പള്ളിമേടയില്‍ കയറ്റാതിരിക്കുക , യേശു സക്കെവൂസേ ഇന്ന് ഞാന്‍ നിന്റെ വീട്ടില്‍ ഊണിനു ഉണ്ടാകും എന്ന് പറഞ്ഞപോലെ ഈ ഫുഡും ആയി വരുന്ന സ്ത്രീയോട് പറയുക വീട്ടിലെ ചേട്ടനും പിള്ളേരും ആയി ഫുഡ്‌ കഴിക്കാന്‍ ഞാന്‍ ഇന്ന് നിന്റെ വീട്ടില്‍ വരും എന്ന് പറഞ്ഞു വിടുക . കൊപ്പെളിലെ അച്ഛന് ഫുഡ്‌ എന്നും വാങ്ങിത്തരാന്‍ ഇവിടെ കൊപ്പെന്‍ മാര്‍ ഉണ്ട് ഒരു സ്ത്രീയും ഉടുത് ഒരുങ്ങി അതിനു പോകേണ്ട ആവശ്യം ഇല്ല . അത് ഇഷ്ടം അല്ല എങ്കില്‍ അടുത്തുള്ള കടയില്‍ നിന്നും അത് കൊപ്പെന്‍ മാര്‍ ശരി ആക്കി തരാന്‍ സംവിധാനം ഉണ്ടാക്കി തരും . ഫുഡും ആയി വരുന്ന സ്ത്രീ ഒരുപാട് ഉപദേശങ്ങളും ആയി വരും പിറകെ കെട്ടിയവനും ഉപദേശങ്ങളും ആയി ഉടനെ എത്തും , തിന്ന ഫുഡ്‌ നു മര്യാദ കാണിക്കേണ്ട ഗതികേട് അച്ഛന് വരും അത് ഇടവക്ക് നല്ലത് ആകാം അല്ലെങ്കില്‍ ഇടവക കുളം തോന്ടുന്നതും ആകാം അതുകൊണ്ട് കൊപ്പെളിലെ വരുന്ന അച്ഛന്‍ സ്ട്രീയ ജനങ്ങളെ കെട്ടിയവന്‍ ഇല്ലാതെ മുറിയില്‍ വരരുത് എന്ന് താക്കീത് നല്‍കുക കാരണം ഇവളുമാര് കേട്ടിയവന്മാരെ അനുസരികാതെ ഭൂതനകള്‍ ആണ് എന്ന് അച്ഛന്‍ മനസിലാക്കുക .

Anonymous said...

പ്രിയ തോമസ്‌ മാത്യു പാല അറിയുവാന്‍. റോമില്‍ വെച്ച് വെഞ്ചരിച്ചതിനാല്‍ ആ പുണ്യാലന് നാട്ടിലെ പുണ്യാളന്‍മാരെക്കാള്‍ കുറെ കൂടുതല്‍ ശക്തി കിട്ടിയിട്ടുണ്ടെങ്കില്‍, ആ ശക്തിയുടെ പ്രയോജനം ചെങ്ങളംകാര്‍ക്ക്‌ കിട്ടുന്നുണ്ടെങ്കില്‍ അതിനെ ഓര്‍ത്തു താങ്കള്‍ അസൂയപ്പെട്ടിട്ട് എന്ത് കാര്യം? ചെങ്ങളംകാരോട് ഇത്ര അസൂയ നന്നല്ല കേട്ടോ. നാട്ടില്‍ നിന്നും പാസാകുന്ന MBA യെക്കാള്‍ മികച്ചത് oxford ഇല്‍ നിന്നും കിട്ടുന്ന MBA അല്ലെ? വേണമെങ്കില്‍ ആ പുണ്യാളനെ രണ്ടാഴ്ചത്തേക്ക് താങ്കള്‍ കൊണ്ട് പോയി പാലായിലെ വീട്ടിലും വെച്ചോളൂ. പക്ഷെ വാടക കൊടുക്കാന്‍ മറക്കരുത്.

kazhutha said...

ഫാ. ജോന്‍സ്ടിക്ക്ക് ഇവിടെ നല്ല ഒരു സാധ്യത ഉള്ളത് എന്തെന്നാല്‍, അദ്ദേഹം ഇജിപ്തില്‍ നിന്നും ഒരു സാക്ഷാല്‍ പുരാതന ക്ലാവര്‍ കുരിശു റോമില്‍ കൊണ്ടുപോയി വെന്ച്ചരിച്ചതാണെന്ന് ചുമ്മാ പറഞ്ഞു കോപ്പെലിലെ ക്ലാവര്‍ രോഗികളുടെ വീട്ടില്‍ ഓരോ ദിവസവും മാറിമാറി കൊണ്ടുനടന്നു, ചുമ്മാ, ഓരോ കള്ള പ്രാര്‍ത്ഥന ചൊല്ലി കുറെ ഡോളര്‍ പിരിക്കാന്‍ പറ്റും. അങ്ങനെ നല്ല ഒരു പിരിവു ഇവിടുത്തെ, ക്ലാവര്‍ പിരി കൊണ്ട മണ്ടന്മാരില്‍നിന്നും പിരിക്കാം. നമ്മുടെ പള്ളിയുടെ കടവും വേഗം വീട്ടാം, ക്ലാവര്‍ കാണിച്ചു എന്ത് പറഞ്ഞാലും ഇവര്‍ വിശ്വസിക്കും. കഥയില്ലാത്ത വെറും മണ്ടന്മാര്‍. മെത്രാന്റെ ചെരുപ്പ് ഉണ്ടെങ്കില്‍ ഒരെണ്ണം കരുതിക്കോ, ഇവര്‍ക് ഇഷ്ടമാ നക്കികോളും. എന്നാല്‍ ഒരിക്കലും ക്രൂശിതനായ യേശുവിന്റെ രൂപവും ആയി ഇവരുടെ വീട്ടില്‍ പോകരുത്. എണ്ണത്തില്‍ തുച്ചമാണെന്ന്കരുതി മടിക്കണ്ട ഭ്രാന്തില്‍ സാക്ഷാല്‍ പൌവതിനെ വെല്ലും.

kazhutha said...

ഫാ. പുതുമനയെ കണ്ടു പഠിക്കുക, എന്താ അങ്ങനെ കാശു പിരിക്കുന്നതില്‍ കുഴപ്പം? നിനക്കൊക്കെ അസൂയയാണ്. ഫാ. ജോന്‍സ്ടിക്ക്ക് ഇവിടെ കൊപ്പെലില്‍ നല്ല ഒരു സാധ്യത ഉള്ളത് എന്തെന്നാല്‍, അദ്ദേഹം ഇജിപ്തില്‍ നിന്നും ഒരു സാക്ഷാല്‍ പുരാതന ക്ലാവര്‍ കുരിശു റോമില്‍ കൊണ്ടുപോയി വെന്ച്ചരിച്ചതാണെന്ന് ചുമ്മാ പറഞ്ഞു കോപ്പെലിലെ ക്ലാവര്‍ രോഗികളുടെ വീട്ടില്‍ ഓരോ ദിവസവും മാറിമാറി കൊണ്ടുനടന്നു, ചുമ്മാ, ഓരോ കള്ള പ്രാര്‍ത്ഥന ചൊല്ലി കുറെ ഡോളര്‍ പിരിക്കാന്‍ പറ്റും. അങ്ങനെ നല്ല ഒരു പിരിവു ഇവിടുത്തെ, ക്ലാവര്‍ പിരി കൊണ്ട മണ്ടന്മാരില്‍നിന്നും പിരിക്കാം. നമ്മുടെ പള്ളിയുടെ കടവും വേഗം വീട്ടാം, ക്ലാവര്‍ കാണിച്ചു എന്ത് പറഞ്ഞാലും ഇവര്‍ വിശ്വസിക്കും. കഥയില്ലാത്ത വെറും മണ്ടന്മാര്‍. മെത്രാന്റെ ചെരുപ്പ് ഉണ്ടെങ്കില്‍ ഒരെണ്ണം കരുതിക്കോ, ഇവര്‍ക് ഇഷ്ടമാ നക്കികോളും. എന്നാല്‍ ഒരിക്കലും ക്രൂശിതനായ യേശുവിന്റെ രൂപവും ആയി ഇവരുടെ വീട്ടില്‍ പോകരുത്. എണ്ണത്തില്‍ തുച്ചമാണെന്ന്കരുതി മടിക്കണ്ട ഭ്രാന്തില്‍ സാക്ഷാല്‍ പൌവതിനെ വെല്ലും. അപ്പൊ ക്ലാവര്‍ കൊണ്ടുവരാന്‍ മറക്കരുതേ.

Anonymous said...

I like what mr. Kazhutha said, Fr. Johnsti may bring one old shoe of Bishop, for the clavar cross followers to lick, they will do it religiously and be so happy about it.