ജോര്ജു കുറ്റിക്കാട്ട്
സമീപകാലങ്ങളില്‍ നമ്മുടെ സീറോ മലബാര്‍ സഭയില്‍ പുരോഹിതരും മെത്രാന്മാരും സഭാ നിയമങ്ങളെ പുശ്ചിക്കുന്ന തരത്തില്‍ അല്മായ ഗണത്തെ ഉപയോഗിക്കുന്നതിനു പദ്ധതികള്‍ ആസൂത്രണം ചെയ്ത കാര്യങ്ങള്‍ വളരെ നിന്ദ്യമാണ് എന്ന് പറയാതെ വയ്യ.- നാം സീറോമലബാര്‍ സഭയിലെ അംഗങ്ങള്‍ ആണല്ലോ എന്ന് കരുതി എത്രനാള്‍ ഇതൊക്കെ കണ്ടുകൊണ്ടിരിക്കും.- ഞാന്‍ വായിച്ചിട്ടുള്ള നിരവധി പേരുടെ ശ്രദ്ധേയമായ അഭിപ്രായങ്ങള്‍ എത്രയോ വാസ്തവം ! ഇടവകകളിലെ വൈദികരുടെ പെരുമാറ്റങ്ങള്‍ ഏതോ വിചിത്ര ലോകത്തെ ചൂണ്ടിക്കാണിക്കുന്നു.
സഭാംഗങ്ങള്‍ ഒരു സഭാ പരിഷ്ക്കരണത്തിനായി മുന്നോട്ടു വരണം എന്നാണു എന്റെ അഭിപ്രായം. ഇത്രയും കാലം ബ്ലോഗുകള്‍ വഴി അജ്ഞാത നാമാവിന്റെ വേഷം കെട്ടി അഭിപ്രായം പറയുന്നവരുടെ കഷ്ട്ടതരമായ അലമുറകള്‍ കൊണ്ട് എന്തുണ്ടായി? ഒന്നും സംഭവിച്ചില്ല. ഇക്കൂട്ടര്‍ സഭയുടെ അഴിക്കൂട്ടിലെ തടവുകാരല്ലേ? അവര്‍ പുറത്തേയ്ക്ക് വന്നു അഭിപ്രായങ്ങള്‍ രൂപീകരിക്കണം. നാം ആരുടേയും അടിമകളാകാന്‍ അവസരം കൊടുക്കരുത്. സഭയിലെ ഉന്നതരുടെ ഏകാധിപത്യത്തെ ചോദ്യം ചെയ്യുന്നവരെ സഭാവിരോധികളും നിരീശ്വര വാദികളും ആണെന്ന് പറഞ്ഞു വിമര്‍ശനം നടത്തുന്ന പുരോഹിതന്മാരും അവരുടെ അനുയായികളും ഇപ്പോഴും പ്രാകൃത സംസ്കാരത്തെ ഉപേക്ഷിക്കുവാന്‍ തയ്യാറാകുന്നില്ല.
സഭാ നിയമങ്ങള്‍ രൂപീകരിക്കുന്നത്തില് അല്മായനു തുല്യമായ പങ്കുണ്ടാകണം എന്ന് നാം പറയണം. ഒരു പുരോഹിതനോ മെത്രാനോ പറയുന്ന കാര്യങ്ങള്‍ എല്ലാം തെറ്റാണെന്ന ബോധ്യമൊന്നും നാം മനസ്സില്‍ ഉറപ്പിക്കേണ്ട. എന്നാല്‍, അവര്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും എല്ലാം ദൈവഹിതമാണെന്ന് കരുതി അപ്പാടെ വിശ്വസിക്കുകയും വേണ്ട. അതിനാണ്, അല്മായര് കാനന്‍ മനസ്സിലാക്കാന്‍ ശ്രദ്ധിക്കണമെന്നും ബൈബിള്‍ പഠനവും വായനയും ക്രമമായി നടത്തണമെന്നും എനിക്ക് അഭിപ്രായപ്പെടാന്‍ തോന്നുന്നത്. നാം സഭാ ചരിത്രവുമായി വളരെയേറെ ഇടപഴകണം. സഭാചരിത്രം നമ്മെ വഴി തെറ്റിക്കാന്‍ കാരണമാക്കുകയില്ല. കേരളത്തിലെ ചില മെത്രാന്മാരും പുരോഹിതരും സഭാംഗങ്ങള്‍ ആവശ്യപ്പെടുന്ന നവീകരണ നടപടികളെ പരിശോധിച്ച് നടപ്പില്‍ വരുത്തുവാന്‍ തയ്യാറാകണം. അനാവശ്യമായ കുരിശുവാദങ്ങളും ,അനാവശ്യമായ പാരമ്പര്യ സിദ്ധാന്തങ്ങളും ,കല്‍ദായ വാദവും സഭയെ നവീകരിക്കുകയില്ല. സഭയില്‍ അസമാധാനം ഉണ്ടാക്കുന്ന വിവാദങ്ങളില്‍ നിന്ന് പിന്മാറി സഭയില്‍ ആരോഗ്യകരമായ ഒരു കാലാവസ്ഥ സൃഷ്ടിക്കുവാന്‍ അല്മായരുമായി സഹകരിക്കണം. യേശുവിന്റെ പിന്‍ഗാമിയെന്ന തലക്കെട്ടില്‍ അബദ്ധ സിദ്ധാന്തങ്ങള്‍ അല്മായരുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ നടത്തുന്ന ശരങ്ങളെ അല്മായര് നോക്കി നില്‍ക്കുമോ? സഭയുടെ സാമ്പത്തിക ഘടനയുടെ സവിശേഷതയെപ്പറ്റിയാണ് ഇത് സൂചിപ്പിക്കുന്നത്. ദൂര്ത്തടിച്ചു രാജകീയ ജീവിതം ആസ്വദിച്ചു ജീവിക്കുന്ന ഓരോ മെത്രാന്മാരും ഇതറിയണം. സീറോമലബാര്‍ സഭയുടെ സമ്പത്ത് ഘടനയുടെ ശക്തി പകര്‍ന്നത് ഓരോ വിശ്വാസിയുമാണ് എന്നവര്‍ മറന്നോ? അവര്‍ കേരളീയനോ യൂറോപ്യനോ ആയിരുന്നിരിക്കാം. എല്ലാക്കാര്യത്തിലും നിരവധിയാളുകളുടെ നിസ്വാര്‍ത്ഥ സേവനം ഉണ്ടായിരുന്നു. ഇന്ന് പഴയ മനോഹരമായ പള്ളികള്‍ ബോംബിട്ടു തകര്‍ത്ത് പുതിയ നക്ഷത്ര പള്ളികളും , നക്ഷത്ര പള്ളി മേടകളും കോടികള്‍ രൂപാ മുടക്കി പണിയാന്‍ മുന്നിട്ടിറങ്ങുന്ന വൈദികരും മെത്രാന്മാരും ,യൂറോപ്പിലെ കത്തീദ്രലുകള്‍ പണിത രാജാക്കന്മാരുടെ കയ്യൂക്കിന്റെ ബലം മനസ്സില്‍ സ്വപ്നം കാണുന്നത് തങ്ങളുടെ ഭൌദീക ബലം മാത്രമാണ്, ആത്മീയ ബലം അല്ല.
ഇങ്ങനെ നിരവധി ആലോരസങ്ങളായ പ്രശ്നങ്ങള്‍ കേരളത്തില്‍ മാത്രമല്ല ഉണ്ടായിട്ടുള്ളത്. അമേരിക്കയിലെ സീറോമലബാര്‍ കത്തോലിക്കരുടെ ഇടയില്‍ ,യൂറോപ്പില്‍, മറ്റെല്ലാ ഭൂഖണ്ഡങ്ങളില്‍, എവിടെയെല്ലാം സീറോമലബാര്‍ വിശ്വാസികള്‍ ഉണ്ടോ അവിടെയെല്ലാം ചിന്താക്കുഴപ്പങ്ങള്‍ ഉണ്ടായിരിക്കുന്നത് മെത്രാന്മാര് ഉണ്ടാക്കിയ കുരിശു തീയറിയും കല്‍ദായ വാദവും ആണെന്ന് തുറന്നു പറയേണ്ടിയിരിക്കുന്നു. യേശു മരണപ്പെട്ടത് കുരിശില്‍ തന്നെ.!! ഇതില്‍ വിശ്വസിച്ചാല്‍ പോരെ മെത്രാന്മാരെ, പുരോഹിതരെ? അത് സ്വര്‍ണ്ണ കുരിശായിരുന്നില്ല, മറക്കുരിശായിരുന്നെന്നു നാം വിശ്വസിക്കുന്നു. തോമ്മസ്ലീഹ കൊണ്ടുവന്നു കൊടുത്തതുമല്ല, അത് ഫരിസേയരും സദൂക്യരും യേശവിനെ വധിക്കാന്‍ ഉപയോഗിച്ച ആയുധമായിരുന്നു. ഈ കുരിശാണ് , അതില്‍ മരണപ്പെട്ടത് യേശുവാണ്. നമ്മുടെ ജീവനും സത്യവും വഴിയും ! സീറോമലബാര്‍ സഭയുടെ നേതൃത്വം ദോഷം തിരുത്തണമെന്ന് പറയാന്‍ നമുക്ക് ഓരോരുത്തര്‍ക്കും അവകാശം ഉണ്ടോ ?

10 comments:
ആര് വിമര്‍ശിച്ചാലും "ഞങ്ങള്‍ സഭാധികാരികള്‍" ആണ് എന്നാണു പൊതുവെ പറയുക.അതിനാല്‍ അല്മായന്മാര് പൊതുവെ അനുസരണത്തിനു കീഴുവഴങ്ങുകയാണ് എന്നതാണ് പാരമ്പര്യം.അല്മായനുള്ള ഈ പേടി പിന്തുടര്ച്ച അവകാശം പോലെയാ.. ഒരു നാല് തലമുറകള്‍ക്ക് പിറകിലേയ്ക്ക് നോക്കിയാല്‍ കാണാമല്ലോ, അന്നൊക്കെ ഒരു വൈദികന് റോഡേ നടന്നു പോയാല്‍ മതി എതിരെ വരുന്ന ഞങ്ങളൊക്കെ നടുറോഡില്‍ തോളത്തിട്ട തോര്‍ത്തുമുണ്ട് എടുത്തു കക്ഷത്തില്‍ വച്ചു മുട്ടുകുത്തി നിന്നിട്ട്, അച്ചോ,ഈശോ മിശിഹായ്ക്കു സ്തുതി എന്ന് പറയുമായിരുന്നു. ഞാനും എന്റെ ചെറുപ്രായത്തില്‍ ഇങ്ങനെയൊക്കെ ചെയ്തിട്ടുള്ളതാ. ഇപ്പൊ കൊറേ കാലമായിട്ടു അമേരിക്കയില്‍ മൂത്ത മകന്റെ കൂടെ യാണല്ലോ. ഇപ്പൊ ആനപ്പുറ ത്താണല്ലോ. പട്ടിയെ എന്തിനാ പേടിക്കുന്നെ.?
കോപ്പലിലെ കാര്യം വഷളാകുന്ന മട്ടാണ്. എന്തുകൊണ്ടാണ് ഈ പട്ടിയും പൂച്ചകളിയും അവിടെ ഉണ്ടാകുന്നത്? വല്ല പള്ളീലച്ചന്മാരും "ബോണ്ട " എന്നാ മധുരപലഹാരം തിന്നുവേന്നു കരുതുക,വയറു നിറയെ തിന്നട്ടെ എന്ന് കണ്ടാല്‍ പോരെ പിള്ളാരെ? എന്തിനാ ഈ പിടിച്ചു പറിക്കലും ഞെക്കി നോട്ടവും ഓട്ടവും ഒക്കെ? കോപ്പലില് ശാ...ശ ശാ ശീ ശേ രീ രാ രീ റീ
കേരളത്തില്‍ അ......(.കാഞ്ഞിരപ്പള്ളി).. ആ.......(എറണാകുളം ) പ ....(ചങ്ങനാശ്ശേരി ) . റിയല്‍ എസ്റ്റെറ്റു ബിസ്സിനസ്സ് - സുനാമി സംരക്ഷണം.... കല്‍ദായ പള്ളിക്കൂടം ബിസ്സിനസ് - എല്ലാം വഷളാണ്...ഞാനും ഒരു രുദ്രാക്ഷ മാല വാങ്ങാന്‍ പണി ഒപ്പിക്കുകയാണ്,ആശാനെ.
എന്തിനാ ഈ പിടിച്ചു പറിക്കലും ഞെക്കി നോട്ടവും ഓട്ടവും ഒക്കെ?
നിങ്ങള്‍ വെറുതെ ഇരിക്കുന്ന ഒരു അച്ഛനെ പറ്റി അനാവശ്യം പരഞ്ഞുണ്ടാക്കരുത്! തമാശിനു അത് ഇതും പറയും പോലെ അല്ല. ഞെക്കി എന്നും കുടിച്ചു എന്നും ഒക്കെ പറഞ്ഞു പരത്തുന്ന കിമ്പദാന്തികള്.., കണ്ടോ നിങ്ങള്‍ ആരെങ്കിലും അച്ഛന് ഞെക്കി നോക്കിയത്? ഇല്ലെങ്കില്‍ പിന്നെ മിണ്ടാതിരിയെടാ നാറികളെ, അനാവശ്യം പറഞ്ഞു പരത്താതെ!
As a member of the church we are the people of God to create or recreate the peace in the whole church family of Jesus. Mr.Kuttikattu asked who is the person to correct the fault-We all;Priests and Laity.If we destroys the peace we are demolishing our HOME ,Jesus Family.
The church belongs to the members of the church.We have to correct or redeem our picture.Appreciable point that the priest and Bishops knows that Jesus said -My kingdom is from Heaven.
Is it possible to have a compromise with clergy?
We need not wait for a small change among the clergy, if anybody wants to make a change they then will be out of the earth.Pray to Jesus to have his Kingdom.
ഇടവക വികാരിമാര്‍ക്ക് അദ്ധ്യാപ്കരെപ്പോലെ ഇടക്കെല്ലാം പ്രത്യേക കോഴ്സ് നല്‍കണം. ഇടവക പ്രശ്നങ്ങള്‍ കൂടുതല്‍ നന്നായി നടക്കുവാനുള്ള പരിശീലനം നല്‍കണം. കേരളത്തിലെ കത്തോലിക്കാ കോണ്‍ഗ്രസ്സ് ഇതിനു വേണ്ടിയ സൗകര്യം ചെയ്തു കൊടുക്കണം.
സഭയില്‍ അല്മായനും വൈദികര്‍ക്കും ഒരേ തുല്യ അവകാശമേ ഉള്ളൂ എന്ന് ക്രിസ്ത്യാനികള്‍ അറിയണം.
പള്ളിക്കൂടം,കോളേജു ,സ്കൂളുകള്‍ ഇവയുടെ കാര്യം മുഴുവന്‍ അവര്‍ക്ക് വിട്ടു കൊടുത്താല്‍ അവരൊന്നും പിന്നെ ഒച്ചയിടുകയില്ലാ. കാശ് അവിടെ എത്തണം അത്രേയുള്ളൂ കാര്യം. പള്ളിപ്പിരിവും അങ്ങോട്ട് എത്തണം ,എന്നാല്‍ പിന്നെ അല്മേനിക്കു സ്വസ്ഥമായി കിടന്നുറങ്ങാം.
Post a Comment