Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Tuesday, October 2, 2012

Sorry! എല്ലാത്തിനും കാരണം ഫാ ശാശ്ശേരിയുടെ തണ്ട്

കൊപ്പെളില്‍ വികാരിയായി ചാര്‍ജ് എടുത്ത ഉടനെ ഞങ്ങള്‍ പറഞ്ഞിരുന്നു. നല്ലവണ്ണം ആണെങ്കില്‍ ഫാ ശാശ്ശേരി മമ്മൂട്ടിയായിരിക്കും. അല്ലെങ്കില്‍ മാമുകോയ. ഇതിപ്പോള്‍ മാമുക്കോയ പോയിട്ട് ഇന്ദ്രന്‍സിനേക്കാള്‍ കഷ്ടം.



തലയുടെ വട്ടു  തെറ്റിയ മാതിരിയുള്ള പ്രവര്‍ത്തികളാണ് ഈയിടെ ഫാ ശാശേരിയുടെത്. ചിക്കാഗോ രൂപതയുടെ "പുതിയ മുഖം" എന്നൊക്കെ ഞങ്ങള്‍ ഒരു കാലത്ത് പാടി പ്രശംസിച്ച ഈ മനുഷ്യന് എന്ത് പറ്റി?

ഈ കഴിഞ്ഞ ആഴ്ച വരെ പ്രത്യേകിച്ചും ആരുടേയും പോക്കറ്റില്‍ വീഴാതെ സാമാന്യം ന്യൂട്രല്‍ ആയി ഇടവകഭരണം നടത്തിക്കൊണ്ടിരുന്ന ഒരു വ്യക്തിയാണ് ഇദ്ദേഹം. അങ്ങനെ ഇരിക്കുമ്പോളാണ് ഈ പൊട്ടിത്തെറി. ആത്മഹത്യ ചെയ്യുന്നവന്‍ ചുറ്റും നില്‍ക്കുന്നവരെക്കൂടി പണ്ടാരം അടക്കി കൊണ്ടുപോകുന്ന പോലെയാണ് ഇത്. കൊപ്പെലുകാര്‍ക്ക് മുമ്പിലേക്ക് ക്ലാവര്‍ കുരിശു എന്ന് എല്ലുംമുട്ടി എറിഞ്ഞു കൊടുത്തുകൊണ്ട് പിന്‍വാതിലില്‍ക്കൂടി ധൈര്യപൂര്‍വ്വം പിന്മാറുകയാണ് ഫാ ശാശ്ശേരി.

ഇതിനിടക്ക്‌ ചത്ത വീട്ടില്‍ പന്തലിട്ടു ആളുകളിക്കാന്‍ വരുന്ന നാടുപ്രമാണിയെ പ്പോലെയാണ് എ.വി. ചേനത്തലയന്‍. ഇത്രയും നാളും ഫാ ശാശേരിക്ക് ഇട്ടു ശരിക്ക് പണി കൊടുത്ത് കൊണ്ടിരിക്കയായിരുന്നു ഈ കോട്ടുധാരി. ഇപ്പോളുണ്ട് ഈ മാന്യദേഹം ഫാ സാശ്ശെരിക്ക് തല ചായ്ച്ചു കരയുവാന്‍ തന്റെ തോള് കടം കൊടുത്തിരിക്കുന്നു. കുറെ കഴിയുമ്പോള്‍ ഫാ ശാശേരിയുടെ വായില്‍ക്കൂടി ഒരു കമ്പിപ്പാര പുറത്തു ഇറങ്ങി വരുന്നത് കാണാം. ഫാ സജിയും ഫാ വര്‍ഗീസും A.V . യുടെ ഈ കമ്പിപ്പാരയുടെ മുഴുപ്പ് പണ്ടേ കണ്ടതാ.

ഫാ ശാശ്ശേരി ഇങ്ങനെ കറുത്ത ക്ലാവറും വെളുത്ത ക്ലാവറും കശക്കിക്കുത്തുന്നു. പക്ഷെ ക്ലാവര്‍ കുരിശിന്റെ ആള്‍ക്കാര്‍ക്ക് ഇതൊരു ടാര്‍ ബേബിയാണ്. ഈ സാധനത്തെ മാര്‍ തോമ കുരിശു എന്ന് വിളിക്കാന്‍ പോലും അവര്‍ക്ക് മടിയാണ്. ഉദാഹരണം രൂപതയുടെ ഒത്താശയോടെ ക്ലാവര്‍ മക്കള്‍ നടത്തുന്ന ബ്ലോഗ്‌ സ്വയംഭോഗജന്യ സമാനമായ നിര്‍വൃതിയോടെ പറയുന്നു::

ഫ്ലാഷ് ന്യൂസ്‌...കോപ്പേല്‍ പള്ളിയുടെ ബലി പീഡത്തില്‍ പുതിയ സ്ലീവ കുരിശു

സ്ലീബ കുരിശു എന്താണെന്നും ക്ലാവര്‍ കുരിശു എന്താണെന്നും അറിയാത്ത ശുംഭന്മാര്‍. അതോ സ്വന്തം തന്ത കറുത്തതായത് കൊണ്ട് മമ്മൂട്ടിയാണ് തന്റെ തന്ത എന്ന് കൂട്ടുകാരോട് പറയുന്ന  കോളേജ് കുമാരന്മാരെപ്പോലെയോ ഇവര്‍?

10 comments:

Anonymous said...

മാര്‍ത്തോമ കുരിശിനെ അവഹേളിച്ചു പരിശുദ്ധമായ സ്ലീവ കുരിശിനെ ഒരു വ്യക്തിയും നിന്ദിക്കാന്‍ പാടില്ല എന്നുള്ള കര്‍ശന നിബധന കൊടുത്ത സസ്സേരില്‍ അച്ഛന്‍.....
-----------------------
മറ്റേ ബ്ലോഗില്‍ കണ്ടതാണ് ഇത്. ഇത് വായിച്ചപ്പോള്‍ ആകെ കണ്‍ഫ്യൂഷന്‍. മാര്‍ തോമ കുരിശും ശ്ലീവ കുരിശും രണ്ടാണോ? മാര്‍ത്തോമ കുരിശെന്നും ക്ലാവേര്‍ കുരിശെന്നും കേട്ടിട്ടുണ്ട്. സ്ലീവ കുരിശെന്ന് പറയുന്നത് പുതിയ വല്ല അവതാരവും ആണോ? അതോ ഗേറ്റു വാതില്‍ എന്നൊക്കെ പറയുന്ന പോലെ വല്ലതും ആണോ? വെറുതെ അല്ല ശാശേരി അച്ചനു പ്രാന്ത് പിടിക്കുന്നത്‌.

Anonymous said...

ചെകുത്താ൯ കുരിശ് രൂപം കണ്ടാല്‍ പ്രാന്തനേപോലെ ഓടി നടക്കും.

കഴിഞ്ഞ ഞായറാഴ്ച കോപ്പലിലെ അച൯ കു൪ബാനക്ക് വന്നപ്പോള്‍ കണ്ടത് ബേമയിലും മതുബായിലും ആയിരുന്നു. ഇത് കണ്ട അച൯ ചെകുത്താ൯ കുരിശ് രൂപം കണ്ടതുപോലെയായി.

കുരിശ് രൂപം കണ്ട അച൯, ചെകുത്താ൯ കുരിശ് രൂപം കണ്ടതോടെ കാപ്പ വലിച്ചെറിഞ്ഞ് കഥ കളിയും ഓട്ടം തുളളലുമായി ഒരു പ്രാന്തനേപോലെ ഓടി നടന്നു.

Anonymous said...

പാലായിലെ മെത്രാഭിഷേക ചടങ്ങ് പൊടിപൂരം നടന്നപ്പോള്‍ സീറോമലബാര്‍ സഭയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി എവിടെപ്പോയി? ഇത്രവലിയ ഒരു മഹാസംഭവം സഭയില്‍ നടന്നപ്പോള്‍ അദ്ദേഹം വിദേശത്തു കൊഴിഞ്ഞു പോയ ആടുകളെ തപ്പി അലയുകയായിരുന്നെന്നും ,അതല്ലാ തന്‍റെ കേരളത്തിലെ കൂട്ടില്‍ പിടിച്ചു കെട്ടിയിരിക്കുന്ന ആടുകള്‍ക്ക് ഗോതമ്പ് വാങ്ങാന്‍ ജര്‍മ്മനിയിലെക്കും മറ്റും പോയി കാശ് തെണ്ടാന്‍ പോയെന്നുമാണ്‌ പറഞ്ഞു കേള്‍ക്കുന്നത്. എന്തായാലും മഹാ ഇടയന്‍ സംഭവത്തിനു മുന്‍പേ കളം കാലിയാക്കിയത് പവ്വത്തിലുമായി എന്തോ മണക്കുന്നതാണ്കാരണം എന്നും അഭ്യൂഹം. നമ്മുക്കെന്താ അറിഞ്ഞിട്ടു കാര്യം..?അല്ലെ ?

Anonymous said...

സീറോമലബാര്‍ സഭയിലെ മെത്രാന്മാര്‍ സ്വര്‍ണ്ണ ക്കുരിശും പൊക്കിപ്പിടിച്ച് നടക്കുന്നത് എന്തിനാന്നലെ ഒരാള്‍ ചോദിച്ചത് ? കൊള്ളാം... ആലുക്ക സ്വര്‍ണ്ണ ക്കടയ്ക്കു പരസ്യം കൊടുക്കുന്നതാണ്,ആശാനെ. കായ് കൈയ്യില്‍ കിടന്നു പിടക്കും . ഒരു പ്രാവശ്യം സ്വര്‍ണ്ണ ക്കുരിശു ഉയത്തിക്കാണിച്ചാല്‍ മെത്രാന് കിട്ടുന്നത് ഒരു ഗ്രാമിന് ആയിരം രൂപ. പിന്നെ എങ്ങിനെ സ്വര്‍ണ്ണ വില കൂടാതിരിക്കും ? കുറെ മൂള വേണം ,അപ്പോള്‍ കാര്യം തിരിയും,വല്ലതും പിരിയുകയും ചെയും.

Anonymous said...

സീറോമലബാര്‍ സഭയിലെ മെത്രാന്മാര്‍ സ്വര്‍ണ്ണ ക്കുരിശും പൊക്കിപ്പിടിച്ച് നടക്കുന്നത് എന്തിനാന്നലെ ഒരാള്‍ ചോദിച്ചത് ? കൊള്ളാം... ആലുക്ക സ്വര്‍ണ്ണ ക്കടയ്ക്കു പരസ്യം കൊടുക്കുന്നതാണ്,ആശാനെ. കായ് കൈയ്യില്‍ കിടന്നു പിടക്കും . ഒരു പ്രാവശ്യം സ്വര്‍ണ്ണ ക്കുരിശു ഉയത്തിക്കാണിച്ചാല്‍ മെത്രാന് കിട്ടുന്നത് ഒരു ഗ്രാമിന് ആയിരം രൂപ. പിന്നെ എങ്ങിനെ സ്വര്‍ണ്ണ വില കൂടാതിരിക്കും ? കുറെ മൂള വേണം ,അപ്പോള്‍ കാര്യം തിരിയും,വല്ലതും പിരിയുകയും ചെയും.

Anonymous said...

ഞാ൯ കൊണ്ടുവന്ന മാ൪ത്തോമ്മ കുരിശിനേ കളിയാക്കി വസ്തു എന്നു വിളിച്ചു. ഫാ ശാശ്ശേരി വസ്തു എന്നു വിളിച്ചത് ഒട്ടും ശെരിയായില്ല. മാ൪ത്തോമ്മ കുരിശ് വസ്തു വാണെങ്കില്‍ പിന്നേ എന്തിനാണ് ഈ വസ്തുവിനെ ബലിപീഠംത്തില്‍ വെച്ചു. പിന്നേ എന്തിനാണ് കുരിശുരൂപത്തേ ബലിപീഠംത്തില്‍ നിന്ന് ഫാ ശാശ്ശേരി മാറ്റി.

Anonymous said...

Kaduppan did not go to attend Auxiliary Bishop's consecration ceremony.All priests were there except him.How could he be present when he thought he would be the Bishop???

Nobody likes to be humiliated?????

Anonymous said...

Fr Sasseri is under claver cross mania. be carefull.

Anonymous said...

നമ്മുക്ക് ഒരു നല്ല നേതൃത്വം ഇല്ലാത്തതിന്റെ കുഴപ്പം ആണ് കഴിഞ്ഞ ഞായറാഴ്ച പറ്റിയത്. യുവാക്കള്‍ ആയിട്ടു ആരും മുന്നോട്ടു വരുന്നില്ല. ഒരാള്‍ ചന്തക്കു പോകുന്ന ബാഗില്‍ കൃശിത രൂപം കൊണ്ട് വരിക മറ്റൊരുവന്‍ അപസ്മാര രോഗി ആയി മാറുക. എന്ത് പറ്റി നിങ്ങള്ക്ക് ? നിങ്ങള്‍ കാണിക്കുന്നതും എഴുതുന്നതും കൃശിത രൂപത്തില്‍ അടി ഉറച്ചു വിശ്വസിക്കുന്നവര്‍ അന്ന് എന്ന് തോന്നല്‍ ഉളവാക്കുന്നില്ല. പ്രത്യേകം ശ്രദ്ധിക്കുക

Anonymous said...

കോപ്പലില്‍ "വെടി " നിറുത്തല്‍ !!