Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, November 10, 2012

കാര്യം നിസ്സാരമല്ല!!

- റോഷന്‍ ഫ്രാന്‍സിസ്

അടുത്ത കാലത്ത് കത്തോലിക്കാ വിശ്വാസികളുടെ ഇടയില്‍ വല്ലാത്ത ഒരാശയക്കുഴപ്പം പടര്‍ന്നു വളരുന്നത്‌ പലരും ശ്രദ്ധിക്കുന്നുണ്ടാവും. 
സിറോ മലബാര്‍ സഭ വളരെ തെറ്റായ ഒരു സന്ദേശമാണ് ലോകത്തിനു നല്‍കുന്നതെന്ന് മാര്‍ ആലഞ്ചേരി തന്നെ വത്തിക്കാനില്‍ വെച്ച് പറഞ്ഞത് സഭാ പ്രസിദ്ധികരണങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തു. കുറച്ചു നാള്‍ മുമ്പ് വരെ സഭയില്‍ ആവിഷ്കരിച്ച പല പരിഷ്കാരങ്ങളും വിമര്‍ശന വിധേയമായപ്പോള്‍, അതിനെ ശക്തിയുക്തം ന്യായികരിക്കാനും വ്യത്യസ്തമായ വാദമുഖങ്ങള്‍ അവതരിപ്പിക്കാനും ധാരാളം പേരുണ്ടായിരുന്നു. ഇന്ന് അതില്‍ ഒരു വലിയ മാറ്റം തന്നെ കാണാന്‍ കഴിയും - ഒരു ന്യായികരണത്തിനും ആരും തന്നെ മുതിരുന്നില്ല. അച്ചന്മാര്‍ ആയാല്‍പ്പോലും, നിങ്ങള്‍ നിങ്ങളുടെ വിശ്വാസം കാത്തു സൂക്ഷിച്ചാല്‍ മതി മറ്റു കാര്യങ്ങള്‍ അന്വേഷിക്കണ്ടാ എന്നൊരു സമിപനമാണ് വ്യാപകമായി സ്വികരിച്ചു കാണുന്നത്.  നിഷ്ക്രിയത്വം സ്വര്‍ഗ്ഗത്തിലേക്കുള്ള മാര്‍ഗ്ഗമാണ് എന്ന് ഭൂരിപക്ഷം പേരും വിശ്വസിക്കുന്നു; കുറേപ്പേര്‍ ഈ പോരുത്തക്കെടുകളെ അവഗണിക്കുന്നു; മറ്റു ചിലര്‍ വിധിയെന്ന് കരുതി സമാധാനിക്കുന്നു; വേറെ ചിലര്‍ വ്യവസ്തകളില്ലാത്ത അനുസരണം ഒരു മഹാഭൂഷണമാണെന്ന്   പഠിപ്പിക്കുന്നു. എല്ലാം കൂടി ഒത്തുചെര്‍ന്നുണ്ടായ ശൂന്യത ഭൂഷണമായി കരുതി പിതാക്കന്മാര്‍ അവരുടെ അധികാര സിമകള്‍ വികസിപ്പിച്ചുകൊണ്ടുമിരിക്കുന്നു.

ഞാനൊരു പഴയ കഥ പങ്കു വെയ്ക്കട്ടെ. രണ്ടു പ്രൊഫസ്സര്‍മാര്‍ ചേര്‍ന്ന് ഒരു തവളയെ ജീവനോടെ പുഴുങ്ങാന്‍ തിരുമാനിച്ചു. വെള്ളത്തിലിട്ടു പുഴുങ്ങുമ്പോള്‍ തവള ചാടിപ്പോകാതിരിക്കാന്‍ അവര്‍ എന്ത് ചെയ്തെന്നോ, ആദ്യം വളരെ ചെറുതായി വെള്ളം ചൂടാക്കി. തവള നോക്കിയപ്പോള്‍ തണുപ്പ് മാറിയ ചെറു ചൂടുവെള്ളത്തില്‍ അങ്ങോട്ടും ഇങ്ങോട്ടും ചാടാന്‍ നല്ല രസം. അവര്‍ വെള്ളം അല്‍പ്പം കൂടി ചൂടാക്കി. തവള ഓര്‍ത്തത് തണുത്ത വെള്ളം ചൂടായതുപോലെ ഉടന്‍ വെള്ളം തണുത്തെക്കാം എന്നാണ്. പക്ഷെ വെള്ളത്തിന്റെ ചൂട് ക്രമമായി കൂടിക്കൊണ്ടിരുന്നതെയുള്ളൂ. ചൂട് അസഹനിയമായപ്പോള്‍ തവള പുറത്തേക്ക് ചാടാന്‍ തിരുമാനിച്ചു - പക്ഷെ അപ്പോഴേക്കും അതിന്‍റെ കാലുകള്‍ നിര്‍ജ്ജിവമായിക്കഴിഞ്ഞിരുന്നു.

പ്രസ്ഥാനങ്ങള്‍ ഇഞ്ചിഞ്ചായി മനുഷ്യനെ കൊല്ലുന്നതും ഇങ്ങിനെ തന്നെയാണ്.  ഒരു സുപ്രഭാതത്തില്‍, കഴിഞ്ഞ മുപ്പതു വര്‍ഷങ്ങളിലെ എല്ലാ പരിഷ്കാരങ്ങളും കൂടി ഒരുമിച്ചു സഭയില്‍ നടപ്പാക്കിയിരുന്നെങ്കില്‍ സഭയില്‍നിന്നു മുഴുവന്‍ വിശ്വാസികളും ചാടിപ്പോകുമായിരുന്നു.
കേരളത്തിലെ സഭാവിശ്വാസികളെ മുഴുവന്‍ ഇവിടെത്തന്നെയുള്ള ഒരു ചട്ടക്കൂട്ടില്‍ കൊണ്ടുവന്നു മുച്ചൂടും അടക്കി ഭരിക്കാനുള്ള കേരളാ മെത്രാന്മാരുടെ ഗൂഡ പദ്ധതി ഇവിടെ നടപ്പാക്കി കൊണ്ടിരിക്കുന്നതിന്റെ നാള്‍വഴി വേണമെങ്കില്‍ ഒന്ന് കൂടി അയവിറക്കിക്കൊള്ളൂ. ആദ്യം  കുര്‍ബാന സുറിയാനിയില്‍ നിന്ന് മലയാളമാക്കി - ഭാരതിയതയുടെ മറവില്‍ തിരു വസ്ത്രങ്ങളും രൂപം മാറി. ക്രമങ്ങള്‍ പതിയെ ഒന്നൊന്നായി മാറിക്കൊണ്ടിരുന്നു - പുറത്തു വിശ്വാസികളുടെ കൈയ്യില്‍ നിന്ന് സഭാ സ്വത്തുക്കളുടെ അവകാശം നഷ്ടപ്പെട്ടുകൊണ്ടുമിരുന്നു. യേശുവിന്റെയും ശിക്ഷ്യന്മാരുടെയും പാരമ്പര്യത്തിന്റെ കാര്യം പറയാതെ മാര്‍ത്തോമ്മ വിശേഷങ്ങള്‍ പറഞ്ഞു തുടങ്ങി, നിലക്കലിലെ കാട്ടില്‍ ഒരു കുരിശു ജന്മമെടുക്കുന്നു, എക്യുമെനിക്കല്‍ ജിവിത രിതി ഉടലെടുക്കുന്നു, POC പ്രത്യേക ബൈബിള്‍ പുറത്തിറക്കുന്നു, പതിയെ മാനിക്കെയന്‍ കുരിശു മാര്‍ത്തോമ്മായുടെതായി രംഗത്ത് വരുന്നു, ക്രൂശിത രൂപങ്ങള്‍ ഒന്നൊന്നായി അപ്രത്യക്ഷമായി തുടങ്ങി, റോമില്‍ സിറോ മലബാര്‍ റിത്തിനു പ്രത്യേക അവകാശങ്ങള്‍ക്കും അധികാരങ്ങള്‍ക്കും വേണ്ടിയുള്ള മുറവിളി തുടങ്ങി, ആഗോള തലത്തില്‍ വികാരിയാത്തുകളുടെ,  രൂപികരണമായി, ഇപ്പോള്‍ രഹസ്യമായി ഒരു വത്തിക്കാന്‍ തന്നെ റോമില്‍ സ്ഥാപിക്കാനുള്ള ഒരുക്കങ്ങളും തുടങ്ങി. ആലഞ്ചേരി പിതാവ് കുറഞ്ഞൊരു കാലഘട്ടത്തിനുള്ളില്‍ തുല്യ അധികാരമുള്ള മറ്റൊരു മാര്‍പ്പാപ്പയായി മാറിയേക്കാം.

സാമൂഹ്യ രാഷ്ട്രിയ രംഗങ്ങളിലും സഭ കണ്ണ് വെക്കുന്നു എന്നുള്ളതിന്റെ തെളിവാണ് കേരള കൊണ്ഗ്രസ്സിനെ ഇപ്പോഴും കക്ഷത്തില്‍ വെച്ചിരിക്കുന്നതും, പിതാക്കന്മാര്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയങ്ങളില്‍ ഇടപെടുന്നതും. ആശുപത്രികള്‍, ഷോപ്പിംഗ്‌ കോമ്പ്ലക്സുകള്‍, പ്രഫഷണല്‍ കോളേജുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ (Sahyadri Bank - കാഞ്ഞിരപ്പള്ളി), റിയല്‍ എസ്റെറ്റ് മേഖല എന്നിവയിലും സഭ കൈ വെച്ചു കഴിഞ്ഞു. ഇത് കൊണ്ട് നെട്ടവുമുണ്ടായി - കേരളാ സര്‍ക്കാര്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ ആസ്തി കത്തോലിക്കാ സഭക്ക് തന്നെയാണ്. പഴയ പല കത്തോലിക്കാ പ്രസിദ്ധികരണങ്ങള്‍ക്കും, പ്രസ്ഥാനങ്ങള്‍ക്കും കഴുത്തില്‍ കുരുക്കു വിണു,  സ്വന്തമായി വചനം പ്രസംഗിക്കാനും ഇപ്പോള്‍ അനുവാദം വേണമെന്നായി.

ഇപ്പൊള്‍ വിശ്വാസികള്‍ക്ക് മുമ്പിലുള്ള രണ്ടു സാദ്ധ്യതകള്‍ ഒന്നുകില്‍ ഒപ്പം ചാവുകയെന്നതോ, അല്ലെങ്കില്‍ ഒരു നിമിഷം മുമ്പ് പുറത്തു ചാടുകയെന്നതോ മാത്രം. അറക്കവാളിന് കിഴിലേക്ക് തല വെച്ച് കൊടുക്കുന്ന വിശ്വാസിയോട് കര്‍ത്താവ്‌ ചോദിച്ചെക്കാവുന്ന  ഒരു ചോദ്യമുണ്ട്,  നിങ്ങള്ക്ക് തന്നിരുന്ന വിശേഷ ബുദ്ധി എവിടെയായിരുന്നുവെന്ന്.

3 comments:

Sabu Chittattu said...

കര്‍ദിനാള്‍ അലെന്ചെരിക്കും ബിഷപ്‌ അങ്ങാടിയത്തിനും ചെകുതാന്ബാധ !

പ്രാര്‍ത്ഥന പുസ്തകം കര്‍ത്തവിന്റെതു മാത്രമാണ് . അതില്‍ കര്‍ദിനാള്‍ അലെഞ്ചേരിയുടെയും ബിഷപ്പ് അങ്ങടിയുടെയും പോപ്പിന്റെയും ഫോട്ടോകള്‍ പ്രസിധികരിക്കുന്നത് വെറും പോക്രിത്തരമാണ്

എന്നിട്ട് അവര്‍ ചെയ്ത വേറൊരു പോക്രിത്തരം പോപ്പിന്റെ കയ്യിലെ അംശ വടി മാത്രം ഈ പ്രെയര്‍ ബുക്കില്‍ കാണിക്കുന്നില്ല. ഇത് പൈശാചികമാണ്. ഇതിന്റെ പിന്നിലെ രഹസ്യം പോപ്പിന്റെ അംശവടിയില്‍ മാര്‍ തോമാ കുരിശില്ലാ പിന്നയോ സത്യ ക്രിസ്ത്യാനികളുടെ കുരിശ്ശാണ്.

അതുകൊണ്ടാണ് അവര്‍ അതു മറച്ചുവെച്ചു (പോപ്പിന്റെ അംശ വടി ടിയുടെ ഫോട്ടോ ഇവിടെ പ്രസദ്ധീകരിക്കുന്നു)

ഈ കര്‍ദ്ദിനാളിന്റെയും ബിഷപ്പ് അങ്ങാടിയത്തിന്റെയും കല്‍ദായഭ്രാന്ത് അതിരുകടക്കുന്നു.

ഇതിനെതിരെ ശക്തമായ പ്രതിഷേധം ആവശ്യമാണ്. മാര്‍ തോമാ കുരിശു അസത്യമാണ്. അതു പിശാചു ബാധയാണ്. അറിഞ്ഞുകൊണ്ടു ഈ തെറ്റായ സിദ്ധാന്തങ്ങള്‍ നമ്മുടെ കുട്ടികളുടെ തലയില്‍ അടിച്ചേല്‍പ്പിക്കുവാന്‍ അവസരം കൊടുക്കരുത്. കത്തോലിക്കാ സഭയ്ക്കു എതിരായിട്ടുള്ള സിദ്ധാന്തമാണ് ക്ലാവര്‍ രോഗം.

അമേരിക്കയില്‍ നിയമങ്ങളുണ്ട് . അതായിരിക്കും നമ്മുടെയൊക്കെ അടുത്ത മാര്‍ഗ്ഗം.

Joji Varghese said...

ബൈബിളും പ്രാര്‍ത്ഥനാ പുസ്തകവും ക്രിസ്തിയ വിശ്വാസികളെ സംബന്ധിച്ചു വിശുദ്ധമാണ്. അതില്‍ വൈദികരുടെയും മെത്രാന്മാരുടെയും പരസ്യഫോട്ടോകള്‍ പ്രസദ്ധീകരിക്കുന്നത ്മതനിന്ദയാണ്. ഇവര്‍ ആരും ദൈവങ്ങളോ ദൈവത്തിന്റെ പ്രതിപുരുഷന്‍മാരോ അല്ല.അങ്ങനെയൊക്കെ ഇവര്‍ നമ്മളെ പഠിപ്പിക്കു ന്നുവെങ്കിലും ഇവരെ പിതാവ് എന്നുപോലും അഭിവാദനം ചെയ്യരുതെന്ന് കര്‍ത്താവ് പറഞ്ഞിട്ടുണ്ട്.‌
എന്തടിസ്ഥാനത്തിലാണ് ആലംഞ്ചേരിയുടെ പരസ്യം പ്രാര്‍ത്ഥന പുസ്തകത്തില്‍ തള്ളികയറ്റിത്. രണ്ടു ഇന്‍ഡ്യാകാരെ ഇറ്റാലിയന്‍കാര്‍ വെടിവെച്ചു കൊന്നപ്പോള്‍ ഇറ്റാലിയന്‍കാര്‍ക്കു കൂട്ടുനിന്നു സംസാരിച്ച ആളാണ് ഈ കര്‍ദ്ദിനാള്‍.

ക്രൂശിത രൂപത്തെ നോക്കി അതു ചത്ത ശവമാണെന്നു പറഞ്ഞവനാണ് ഇങ്ങേരുടെ സഹോദരന്‍. എത്ര വലിയവനായാലും ശരി ദൈവത്തെ നിന്ദിക്കുന്ന ഈ സഭാധികാരിയുടെ പരസ്യഫോട്ടോ പ്രാര്‍ത്ഥന പുസ്തകം കൈയ്യില്‍ കിട്ടുന്നവര്‍ കറുത്ത പേനകൊ് വെട്ടി പ്രതിഷേധം രേഖപ്പെടുത്തുകയാണ് വേണ്ടത് -.

വൈദികനായിരുന്നപ്പോള്‍ അടുത്ത ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന യുവതി ഗര്‍ഭം ധരിച്ചു. ഏത് അടിസ്ഥാനത്തിലാണ് ഒരുവൈദികന് യുവതിയുടെ ഗര്‍ഭം കലക്കുവാന്‍ അദ്ധ്യാന്മിക ഉപദേശം നല്‍കിയതെന്ന് എത്ര ആലോചിട്ടും മനസ്സിലാകുന്നില്ല. പിന്‍ കാലത്ത് ഈ വൈദികന്‍ ബിഷപ്പായി. ഇങ്ങനെ കള്ള ദൈവമാരുടെ മുഖമാണ് നമ്മുടെ കുഞ്ഞുങ്ങള്‍ പ്രാര്‍ത്ഥനാപുസ്തകങ്ങളില്‍ കാണുന്നത്. പരസ്യ ഫോട്ടോകള്‍ ഏല്ലാം കറുത്ത പേന കൊു വെട്ടിപ്രതിഷേധം രേഖപ്പെടുത്തിയേ പറ്റൂ.

Unknown said...

താങ്കളുടെ ആര്‍ട്ടിക്കിള്‍ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. നമ്മുടെ പള്ളിയില്‍ വരുന്ന പകൂതി ജനത്തിനെങ്കിലും ഇത്രയും ഭക്തിയും വിവരവും ഉണ്ടായിരുന്നെങ്കില്‍, എന്തിന്, വൈദികരില്‍ പകുതിക്കെങ്കിലും ഉണ്ടായിരുന്നെങ്കില്‍ നമ്മുടെ സഭയില്‍ ഈ ഗതികേട് വരില്ലായിരുന്നു. വിരിയും മാര്‍ തോമ്മകുരിശും പ്രധാനമെങ്കില്‍ അത് വെക്കണം. അതിനു ആരുടേയും സമ്മതം ചോദിക്കണ്ടാകര്യമില്ല. മറ്റെല്ലാ ശവവും എടുത്തു ദൂരെ എറിയണം. ഇത് സീറോ മലബാര്‍ പള്ളിയാണെന്നു കാണിച്ചുകൊടുക്കണം. ഈ വിവര ദോഷികളൊക്കെ എന്ത് ചെയ്യുമെന്ന് കാണാം. എതിര്‍ത്ത് പോകുന്നവനൊക്കെ പോട്ടെ, ഞങ്ങള്‍ ഉള്ളവര് ശരിയായ സീറോ മലബാര്‍ വിശ്വാസികളും മേത്രാനോട് എല്ലാറ്റിനുമുപരി കൂറും ഭക്തിയും ഉള്ളവരായിരിക്കും. മെത്രാന്‍ പറയുന്നത് എന്തായാലും അതുപോലെ നടക്കും. ഈ പള്ളി നശിച്ചാല്‍ വിറ്റുകിട്ടുന്ന പണം കൊണ്ട് അകത്തും പുറത്തും എല്ലാടത്തും മാര്‍തോമ കുരിശും വിരിയും മാത്രം ഉള്ള പള്ളി പണിതു ഇവട്ടകലെയെല്ലാം ലാറ്റിന്‍ പള്ളീലോട്ടു ഓടിക്കും.
എന്നേപ്പോലെ ധൈര്യമായി പേരുവച്ച് എഴുതടാ അനോനിമസിന്റെ കുഞ്ഞുങ്ങളെ!