Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Monday, December 31, 2012

കാഞ്ഞിരപ്പള്ളിനഗരത്തില്‍ മോനിക്കാ-തോമസ്‌ ദമ്പതികള്‍ക്ക് വേണ്ടി ബി.അറക്കനു നേരെ പ്രതിഷേധം ആളിക്കത്തി

ജോയിന്‍റ് ക്രിസ്ത്യന്‍ കൌണ്‍സിലിനു നേരെ ബിഷപ്പ് അറക്കന്‍റെ  ക്വട്ടേഷന്‍ ഗുണ്ടകളുടെ ഭീഷണിയും അക്രമവും.

.ജോര്‍ജു കുറ്റിക്കാട്ട്

ജോയിന്‍റ് ക്രിസ്ത്യന്‍ കൌണ്‍സില്‍ നടത്തിയ  സമാധാനപരമായ പ്രതിഷേധ  പ്രകടന ജാഥയെ  അറക്കല്‍ മെത്രാന്‍റെ ക്വട്ടേഷന്‍ ഗുണ്ടകള്‍ കാഞ്ഞിരപ്പള്ളി ടൌണില്‍ രണ്ടിടത്തു  തടഞ്ഞു നിറുത്തി ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു..  ഇതുപോലെ  ഒരു ഭീകരാന്തരീക്ഷം  സൃടിച്ച സംഭവം ഒരു മെത്രാന്‍ കാരണം ഉണ്ടാകുന്നത് കേരളത്തില്‍ ഇതാദ്യമാണ്.


നൂറുകണക്കിന് കത്തോലിക്കര്‍ കാഞ്ഞിരപ്പള്ളി മെത്രാനെതിരെ നടത്തിയ പ്രതിഷേധം കാഞ്ഞിരപ്പള്ളി പട്ടണത്തില്‍ ആളിക്കത്തുകയായിരുന്നു. അറക്കല്‍ മോണിക്ക -തോമസ്‌ ദമ്പതികളുടെ സ്വത്തുക്കള്‍ കാഞ്ഞിരപ്പള്ളി മെത്രാനും തോമസിന്‍റെ സഹോദരനുമായ ബിഷപ്പ് മാത്യൂ  അറക്കല്‍ വഞ്ചിച്ചു തട്ടിയെടുത്തതിനെതിരെ മെത്രാന്റെ സഹോദര ഭാര്യയായ മോനിക്കാ തോമസിന് സ്ഥലം തിരിച്ചുകൊടുക്കാന്‍ ആവശ്യപ്പെടുന്ന   പ്രതിഷേധ പ്രകടനം ആണ്   നടത്തിയത്. ബി ഷപ്പു ഹൌസിലേക്കുള്ള  പ്രകടനത്തിനു നേരെ   അറക്കന്‍റെ   നൂറോളം വരുന്ന ഗുണ്ടകള്‍ പ്രകടനക്കാരുടെ നേര്‍ക്ക്‌ പോര്‍വിളി നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.. കനത്ത പോലീസ് സന്നാഹം ഒരു വലിയ ദുരന്തം ഒഴിവാക്കി. എങ്കിലും അറക്കന്‍റെ  എച്ചില്‍ തിന്നുന്ന  കാഞ്ഞിരപ്പള്ളി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്(ഡി ,വൈ  .എസ് .പി ) ക്രിസ്ത്യന്‍ കൌണ്‍സില്‍ നേതാക്കളെ ഭീഷണിപ്പെടുത്തി സംസാരിച്ചത് മറ്റൊരു അന്തരീക്ഷം ഉണ്ടാക്കി.  പല പോലീസുകാരും സര്‍ക്കിള്‍ ഇന്‍സ്പെകടര്‍ വരെ പ്രതിഷേധക്കാരെ സംരക്ഷിച്ച അനുഭവമാണ്  ഞാന്‍ അവിടെ  ദര്‍ശിച്ചത്. മോണിക്ക തോമസ്‌ അറക്കല്‍ , ലാല്‍ തരകന്‍, ജോര്‍ജു മൂലേചാലില്‍, ജേക്കബു വര്‍ഗീസ് , തുടങ്ങിയ കേരളത്തില്‍ അങ്ങോളം ഇങ്ങോളം നിന്നുള്ള നിരവധി പേര്‍ പ്രതിഷധ അഗ്നി ആളിക്കത്തിക്കുവാന്‍ എത്തിച്ചേര്‍ന്നു.

ഈ സംഭവം ഒരു തുടക്കം മാത്രമാണ്. അറ ക്കന്‍റെ മാഫിയ കച്ചവടത്തെ എതിര്‍ത്തവര്‍ക്ക്  അപ്പോള്‍ നേരിട്ട  ഗുണ്ടകളുടെ ഭീഷണിയും അതിനെ   നേരില്‍ അനുഭവിച്ചതു   ഹൃദയത്തില്‍ നിന്നും  അങ്ങനെയൊന്നും    ഒരിക്കലും മായുകയില്ലാ,- അറക്കനു എപ്പോഴും ഇടത്തും വലത്തും  കൂട്ട് സംരക്ഷണം കാണുകയില്ലല്ലോ. ബിഷപ്പ് അറക്കന് പുറത്തിറങ്ങാതെ അരമനയില്‍ തന്നെ കഴിഞ്ഞു കൂടാന്‍ ഒക്കുകയില്ലല്ലോ. ഇതൊരു വെല്ലുവിളി ആണ്. അല്മായന്‍ എന്ന് പറയപ്പെടുന്നവന്‍ അടിമയാണെന്ന മെത്രാന്‍റെ ഭാവം മാറ്റിയില്ലെങ്കില്‍ അരുതാത്ത പലതും ഉണ്ടാകും എന്ന ഒരു സൂചനയാണ്,ഒരു പാഠമാണ് നമുക്ക്  മോണിക്ക-തോമസ്‌ ദമ്പതികളുടെ  സംഭവം നല്‍കിയത്.

കാഞ്ഞിരപ്പള്ളി പേട്ടക്കവലയില്‍ ആരംഭിച്ച പ്രകടന ജാഥ മെയിന്‍ റോഡിലൂടെ നീങ്ങി മെത്രാസനമന്ദിരത്തിനു നേരെയുള്ള റോഡിലൂടെ നീങ്ങിയപ്പോഴാണ്  വഴിയില്‍ ഗുണ്ടകള്‍ തടഞ്ഞു ഭീഷണിപ്പെടുത്തിയത്.  പെന്‍ഷന്‍ പറ്റിയ  പവ്വത്തില്‍  മെത്രാന്‍റെ  ഒരു സഹപാഠിയായിരുന്ന  ഒരു   വൈദികന്‍  ഉള്‍പ്പെടെ നൂറുകണക്കിന് ജനങ്ങള്‍ പങ്കെടുത്ത ജാഥയെ പിന്തുടര്‍ന്ന് രഹസ്യങ്ങള്‍ പിടിക്കാന്‍ അറ ക്കന്‍റെ  കാര്‍ ഡ്രൈ വര്‍ രഹസ്യമായി കൂടെ  നടന്നത് ഏറെ ശ്രദ്ധേയമായി.  ഈ പ്രതിഷേധ മുന്നറിയിപ്പ് പ്രകടനം ഒരു ചരിത്ര സംഭവമായി തീര്‍ന്നിരിക്കയാണ്‌.. ബി.അറക്കനു ഇനി ഉറക്കമില്ലാത്ത രാത്രികള്‍ വരുന്നു. നിരുപാധികം മോനിക്കാ-തോമസ്‌
ദമ്പതികളുടെ സ്ഥലം മുഴുവന്‍ ബി.അറക്കന്‍ തിരിച്ചു കൊടുക്കണം എന്ന പരസ്യമായ
 ആഹ്വാനം വരുന്ന ദിവസങ്ങളും മാസ്സങ്ങളും വളരെ ഭീകരമായ സത്യങ്ങള്‍ തുറന്നു
കാണിക്കുന്ന ദിനങ്ങള്‍ ആയിത്തീരും.. സീറോമലബാര്‍ സഭയിലെ മെത്രാന്മാരും വൈദികരും പണക്കൊതിയനായിരുന്ന യൂദാസിനു സമാനരായിത്തീരുന്ന അവസ്ഥയെ പ്രാപിക്കുന്ന  ഭീകര പ്രതിഭാസമാണ് നാം കാഞ്ഞിരപ്പള്ളിയില്‍  ഇന്ന് കാണുന്നത്. ഈ സഭയുടെ അന്തസത്തയെ ഇവര്‍ തന്നെ നശിപ്പിക്കുന്നു. കാഞ്ഞിരപ്പള്ളി പ്രതിഷേധം ഒരു ഒറ്റപ്പെട്ട പ്രതിഷേധം ആയിരിക്കയില്ല, മറിച്ച്‌ , കേരളത്തിലെ ഓരോ ഇടവകയും ഇത്തരം തട്ടിപ്പ് നേതൃത്വങ്ങളുടെ ബലിവസ്തുവായി തീരുന്നതും നമുക്ക് കാണാം.

8 comments:

C.Devassyachan said...

ഉണര്‍ന്നു കര്‍മനിരതരാകുക

കേരള കത്തോലിക്കസഭയിലെ ഖദ്ദാഫിയാണ് കാഞ്ഞിരപ്പള്ളിയിലെ അറയ്ക്കല്‍ മെത്രാന്‍......:.
അങ്ങേര് യേശുവിന്റെ അനുയായിയാണെങ്കില്‍ എന്തിന് ജനങ്ങളെ അഭിമുഖീക്കരിക്കുവാന്‍ ഭയപ്പെടണം.
ജനങ്ങളെ അഭിമുഖീകരിച്ചുകൊ് അവരുടെ ദു:ഖങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും പ്രതിവിധികള്‍ക്കും യേശു ഉപദേശങ്ങള്‍ നല്‍കി. അതാണ് നല്ല ഇടയന്റെ മാതൃക.

ഒരു സാമാധാന ജാഥയ്ക്കു എതിരെ ഗുണ്ടകളെ അഴിച്ചുവിട്ട് സംഘര്‍ഷം സൃഷ്ടിച്ചത് ചെന്നായയുടെ അഭിനയമാണ് അറക്കല്‍ മെത്രാന്‍ കാഴ്ച്ചവെച്ചത്. ഇത്തരം അടവുകള്‍ ഭീരുത്വത്തില്‍ നിന്നുമാണ് ജനിക്കുന്നത്. ഇതിന്റെഅനന്തരഫലം ജനരോഷം ആളികത്തിക്കുവാന്‍ അതു ഉപകരിച്ചു.

ഖദ്ദാഫിയെ ഓടയില്‍നിന്നും വലിച്ചിറക്കിയതുപോലെ പോലയുള്ള ചരിത്രം ഈ ഇടയന്റെ ജീവിതകാലത്തു നടക്കാതിരിക്കുവാന്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കാം.

കേരള കത്തോലിക്കസഭയില്‍ ഒരു കറുത്തഅദ്ധ്യായം കൂട്ടിചേര്‍ത്ത ഈ മെത്രാന്‍ സഭയുടെ ശാപമാണ്. ആളികത്തുന്ന രോഷം പടര്‍ന്നു പിടുക്കുന്നതിനുമുബ് അദ്ദേഹം രാജിവെക്കുകയായിരിക്കും സഭക്കുഭൂഷണം.

ഒരു ഇല അനങ്ങിയാല്‍ പത്രങ്ങളില്‍ പ്രസ്തവനങ്ങള്‍ പ്രസിധികരിക്കുന്ന സെക്രട്ടറി വട്ടന്‍ ചട്ടമ്പി സെബാസ്തിയാനോസ് ഈ പൗരവാകശലംഘനത്തെപറ്റി ഒന്നുപറയാതെ ഒളിഞിരിക്കുന്നത് എന്തുകൊണ്ട് .

ഇലനക്കിപട്ടികളുടെ കിറിനക്കിപട്ടികളായി ജീവിച്ചൃ സായുജ്യം അടയുവാനുള്ളതാണ്് ചിലരുടെയെല്ലാം ജന്മം.

കാഞ്ഞിരപള്ളിയില്‍ ഡിസംബര്‍ 29-ാംതിതി നടന്ന സ്രാമാധാനജാഥ കേരള കത്തോലിക്കസഭയിലെ അല്‍മായരുടെ വികാരപ്രകടനംമായിരുന്നു. അതൊരു തുടക്കം മാത്രം. അല്മായ പ്രാതിനിധ്യം ഇല്ലാത്ത അല്‍മായകമ്മീഷന്‍ സെക്രട്ടറി വട്ടന്‍ ചട്ടമ്പി സെബാസ്തിയാനോസ് പ്രസ്താവനകള്‍ ഇറക്കുമ്പോള്‍ ശ്രദ്ധിച്ചാല്‍ നല്ലത്. കാരണം ജനവികാരങ്ങളെ മറികടന്ന് പ്രസ്താവനകള്‍ പ്രസിദ്ധീക്കരിക്കുന്നത് ശരിയായിട്ടുള്ള പരിപാടിയല്ലല്ലോ.

Anonymous said...

കാഞ്ഞിരപ്പള്ളിയില്‍ സമാധാന പാദ യാത്രക്ക് എതിരെ അറക്കല്‍ ബിഷപ്പിന്റെ ഗുണ്ടകള്‍ സംഗര്‍ഷം ഉണ്ടാക്കിയത് അദ്ദേഹത്തിന്‍റെ സംസ്കരശുന്യതയാണ് വെളിപ്പെടുത്തുന്നത്. പ്രതിഷേധസ്വാതന്ത്യ്രം പൗര അവകാസമാണ്. ഈ മനുഷ്യന്‍ ഒരു ക്രിമിനലാണ്.
നമ്മുടെ പൂര്‍വികന്മാരുടെ ശ്രമംകൊണ്ട് ഉണ്ടാക്കിയ ദീപിക പാഴ്വിലക്ക് ഒരു മുസ്ലിം യുവാവിനു എഴുതി കൊടുത്തു. അതിനു ശേഷം സ്വര്‍ണ വിലക്കു തിരിച്ചു വാങ്ങി. ഇതു ആരെ സഹായിക്കാന്‍ ? അതെന്തു വാത്സല്ല്യത്തിന്‍റെ പേരിലാണ് ഈ കച്ചവടം നടത്തിയത് ? ഒരു DNA ടെസ്റ്റ്‌ നടത്തിയിരുന്നുവെങ്കില്‍ സകല കഥകളും പുറത്തു വന്നേനെ?

Anonymous said...

അല്മായന്‍ എന്ന് പറയപ്പെടുന്നവന്‍ അടിമയാണെന്ന മെത്രാന്‍റെ ഭാവം മാറ്റിയില്ലെങ്കില്‍ അരുതാത്ത പലതും ഉണ്ടാകും എന്ന ഒരു സൂചനയാണ്,ഒരു പാഠമാണ് നമുക്ക് മോണിക്ക-തോമസ്‌ ദമ്പതികളുടെ സംഭവം നല്‍കിയത്
This is a warning for Bishop Angadiath too.

Anonymous said...

അങ്ങാടി ഡോളര്‍ വാരി കൊടുത്ത് വിട്ടു കണ്ണൂകാടന്‍ കയ്യില് , വേതാനവും മുത്തോലത്തും സഹായ മെത്രാനായി വോട്ടു പിടിക്കാന്‍.

Almayasabdam said...

സക്കറിയാസ് നെടുങ്കനാല്‍December 30, 2012 9:56 PM
നൂറ്റാണ്ടുകളോളം മൃഗീയമായ സ്വെഛാധിപത്യത്തില്‍ കഴിഞ്ഞ അറേബ്യന്‍ നാടുകളില്‍ പോലും മര്‌ദ്ദിതരയ ജനം എതിര്‍ത്തു തുടങ്ങിയപ്പോള്‍ അതുവരെ കിറിനക്കി പട്ടികളായിരുന്ന പോലീസും പട്ടാളവും പോലും ജനങ്ങളുടെ ഭാഗത്ത് ചേര്‍ന്ന സംഭവങ്ങള്‍ ആണ് ആധുനിക കാലതുണ്ടായിട്ടുള്ളത്. ഇവിടെ മാത്രം പോലീസ് ഇന്നും ഇലനക്കികള്‍ തന്നെ. അഞ്ചു രൂപാ കിട്ടിയാല്‍ മതി, ഏതനീതിക്കും അവര്‍ വാലാട്ടി കൂടെ നില്‍ക്കും. DVSPകള്‍ എല്ലായിടത്തും തന്നെ അഞ്ചു രൂപാക്കൂലികള്‍ ആണ് എന്നത് അനുഭവത്തില്‍ നിന്ന് എനിക്കറിയാം. അവര്‍ തീരുമാനിച്ചാല്‍, കാര്യങ്ങള്‍ തെരെ തിരിയും. ജനമവരെ വിശ്വാസത്തില്‍ എടുക്കും. അറക്കല്‍ ഗദാഫിയെ വരെ നേര്‍വഴിക്കു കൊണ്ടുവരാം. പകരം അരമനയില്‍ വിളമ്പുന്ന അരക്കുപ്പികള്‍ക്കായി അവര്‍ സ്വന്തം അഭിമാനം കളഞ്ഞ് മനുഷ്യരുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് തടയിടുകയാണ്. 29ന് പോലീസ് ജനപക്ഷം ചേര്‍ന്നിരുന്നെങ്കില്‍ ഗടാഫിയുടെ മാളത്തില്‍ വരെയെത്തി, ഒരു പെട്ടിഷനെങ്കിലും കൊടുക്കാന്‍ അവസരം ഒരുക്കാമായിരുന്നു. ഇല്ല, വൈകീട്ടു കിട്ടാനുള്ള അരക്കുപ്പി പോകില്ലേ! ദല്ലിയിലായാലും കാഞ്ഞിരപ്പള്ളിയില്‍ ആയാലും, ഭീരുവായയ ജമാനന്മാരെപ്പോലെ തന്നെ ചെറ്റകള്‍ ഇവിടുത്തെ പോലീസും

almayasabdam said...

ഗദ്ദാഫിയ്ക്ക് കുറച്ചു ക്വാളിറ്റികള്‍ ഉണ്ടായിരുന്നു ആ പേരിനു പോലും അറയ്ക്കന്‍ അര്‍ഹനല്ല .അറക്കുക എന്നാല്‍ കശാപ്പു ചെയ്യുക എന്ന് അര്‍ഥം അപ്പോള്‍ അറക്കന്‍ കശാപ്പുകാരന്‍ .നീതിയെ ,ന്യായത്തെ ,ദീപികയെ ,സഭയെ കശാപ്പു ചെയ്തവന്‍ ,വെറുക്കപ്പെട്ടവന്റെ പിതാവ് .
അറയ്ക്കുക എന്നാല്‍ മറ്റൊരു അര്‍ഥം കൂടിയുണ്ട് സ്വന്തം കുടുംബക്കാര്‍ വരെ അറപ്പോടെ കാണുന്നവന്‍

Soul and Vision said...

കാഞ്ഞിരപള്ളി സംഭവം നല്‍കുന്ന സന്ദേശം.
George Katticaren

ക്രിസ്തുവിന്‍റെ ജനനശേഷം രണ്ടായിരം വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു. ദൌര്‍ഭാഗ്യവശാല്‍, ഇന്ന് സഭയിലും സമൂഹത്തിലും സാര്‍വ്വത്രികമായി ചര്‍ച്ചചെയ്യപ്പെടുന്നത് മനുഷ്യാവകാശ ലംഘനങ്ങളുടെ കരിപുരണ്ട കഥകളാണ്. ബോംബുകള്‍ക്ക് നേടാനാവാത്തത് ഒരു തരി സ്നേഹം കൊണ്ട് നേടാനാവും. യേശു കാട്ടിത്തന്ന അപരന്‍റെ പാദങ്ങളും പാദുകങ്ങളും കഴുകി ചുംബിക്കാന്‍ പോന്ന ലാളിത്യവും എളിമയും, മറ്റുള്ളവര്‍ക്കുവേണ്ടി സ്വയം എരിഞ്ഞടങ്ങാന്‍ പോന്ന സ്നേഹവും മനുഷ്യ ഹൃദയങ്ങളില്‍ വിണ്ടും സ്ഥാനം പിടിക്കുമ്പോഴേ ലോകമെ മ്പാടും രൂക്ഷമായികൊണ്ടിരിക്കുന്ന അസ്വസ്ഥതകള്‍ക്കും അന്ത്യമാവൂ. അതുകൊണ്ടാണ് യേശുവാണ് ഒരേയൊരു മാര്‍ഗ്ഗമെന്ന് ആവര്‍ത്തിക്കുന്നത്.

അല്മായാരായോ വൈദികരരോ സന്യസ്തരോ മനുഷ്യാവകാശങ്ങള്‍ക്കും നീതിക്കുംവേണ്ടിയും സ്വരം ഉയര്‍ത്തുന്നതില്‍ യാതൊരു തെറ്റുമില്ല. അതാണ്് യേശുവന്റെ ആഗമനദൗത്യം വെളിപ്പെടുത്തുന്നത് Vow of Obedience എന്ന ഊരാകുടുക്കില്‍ അകപ്പെട്ടുപോയ വൈദികര്‍ക്കും സന്യസ്തര്‍ക്കും വേണ്ടി സ്വരം ഉയര്‍ത്തേണ്ടതുകൂടി അല്മായരുടെ കടമയാണ്.

"അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്‍െറ അടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്‍െറ നുകം വഹിക്കുകയും എന്നില്‍നിന്നു പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍, നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. (Mathew 11:28-299)." എന്നാണ് യേശു പറഞ്ഞത്.

പക്ഷെ ഈയടുത്ത ദിവസങ്ങളില്‍ കാഞ്ഞിരപള്ളിയില്‍ നടന്നത് എന്താണ്. തന്റെ സങ്ക ടം ബോധിപ്പി ക്കാന്‍ ച്ചെന്ന ഒരു സ്ത്രിയോട് സ്ഥലത്തെ കത്തോലിക്കാ മെത്രാന്‍ എങ്ങനെയാണ് പെരുമാറിയത് ? അവര്‍ നടത്തിയ മനുഷ്യാവകാശ ജാഥക്ക് നേരെ ഗുണ്ടകളെ അഴിച്ചു വിടുകയാണ് ഈ മെത്രാന്‍ ചെയ്തത്. അത് ക്രിസ്തിയമല്ല, പിന്നെയോ പൈശാചികമാണ്, അവഹേളിക്കപ്പേടെണ്ടതാണ് . ക്രിസ്തുവിന്റെപ്രതിനിധിയെന്ന് പറയുന്ന ഈ സഭാധികാരിയുടെ ഗുണ്ടായിസനയം കാലത്തിനു യോജിച്ചതല്ല. അതിനാല്‍

"അവസാനമായി കര്‍ത്താവിലും അവിടുത്തെ ശക്തിയുടെ പ്രാഭവത്തിലും കരുത്തുള്ളവരാകുവിന്‍.. സാത്താന്‍െറ കുടിലതന്ത്രങ്ങളെ എതിര്‍ത്തുനില്‍ക്കാന്‍ ദൈവത്തിന്‍െറ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍ എന്തെന്നാല്‍, നമ്മള്‍ മാംസത്തിനും രക്തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്ധകാരലോകത്തിന്‍െറ അധിപന്‍മാര്‍ക്കും സ്വര്‍ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്നതിന്‍മയുടെ ദുരാത്മാക്കള്‍ക്കുമെതിരായിട്ടാണു പടവെട്ടുന്നത്. അതിനാല്‍, ദൈവത്തിന്‍െറ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍. തിന്‍മയുടെ ദിനത്തില്‍ ചെറുത്തുനില്‍ക്കാനും എല്ലാ കര്‍ത്തവ്യങ്ങളും നിറവേറ്റിക്കൊണ്ട് പിടിച്ചുനി ല്‍ക്കാനും അങ്ങനെ നിങ്ങള്‍ക്കു സാധിക്കും '' (എഫേസോസ് 6: 1 0-13) "

ഈയൊരു സന്ദേശമാണ് കാഞ്ഞിരപള്ളി സംഭവത്തില്‍ നിന്നും മനസ്സിലാക്കുവാന്‍ കഴിയുന്നത്‌ . ഇതു എല്ലാവരുടെയും ഹൃദയത്തില്‍ കത്തി ജ്വലിക്കുകയും നല്ലൊരു നാളക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യാം.

WISH YOU ALL A HAPPY NEW YEAR 2013!

Anonymous said...

സീറോ മലബാര്‍ കത്തോലിക്ക സഭ


ദൂര്‍ത്തടിച്ചു രാജകീയ ജീവിതം ആസ്വദിച്ചു ജീവിക്കുന്ന ഓരോ മെത്രാന്മാരും ഇതറിയണം.

സീറോമലബാര്‍ സഭയുടെ സമ്പത്ത്ഘടനയുടെ ശക്തി പകര്‍ന്നത് ഓരോ വിശ്വാസിയുമാണ്

അവര്‍ കേരളീയനോ യൂറോപ്യനോ ആയിരുന്നിരിക്കാം.

എല്ലാക്കാര്യത്തിലും നിരവധിയാളുകളുടെ നിസ്വാര്‍ത്ഥ സേവനം ഉണ്ടായിരുന്നു.

അല്മായന്‍ എന്ന് പറയപ്പെടുന്നവന്‍ അടിമയാണെന്ന മെത്രാന്‍റെ ഭാവം മാറ്റിയില്ലെങ്കില്‍ അരുതാത്ത പലതും ഉണ്ടാകും

ഇന്ന് പഴയ മനോഹരമായ പള്ളികള്‍ ബോംബിട്ടു തകര്‍ത്ത് പുതിയ നക്ഷത്ര പള്ളികളും , നക്ഷത്ര പള്ളി മേടകളും

കോടികള്‍ രൂപാ മുടക്കി പണിയാന്‍ മുന്നിട്ടിറങ്ങുന്ന വൈദികരും മെത്രാന്മാരും മനസ്സില്‍ സ്വപ്നം കാണുന്നത് തങ്ങളുടെ ഭൌദീക ബലം മാത്രമാണ്, ആത്മീയ ബലം അല്ല.

അമേരിക്കയിലെ സീറോമലബാര്‍ കത്തോലിക്കരുടെ ഇടയില്‍ ,യൂറോപ്പില്‍, മറ്റെല്ലാ ഭൂഖണ്ഡങ്ങളില്‍, എവിടെയെല്ലാം സീറോമലബാര്‍ വിശ്വാസികള്‍ ഉണ്ടോ അവിടെയെല്ലാം ചിന്താക്കുഴപ്പങ്ങള്‍ ഉണ്ടായിരിക്കുന്നത്

മെത്രാന്മാര്‍ ഉണ്ടാക്കിയ കുരിശു തീയറിയും കല്‍ദായ വാദവും ആണെന്ന് തുറന്നു പറയേണ്ടിയിരിക്കുന്നു.

യേശു മരണപ്പെട്ടത് കുരിശില്‍ തന്നെ.!!

ഇതില്‍ വിശ്വസിച്ചാല്‍ പോരെ മെത്രാന്മാരെ, പുരോഹിതരെ?

അത് സ്വര്‍ണ്ണ കുരിശായിരുന്നില്ല, മറക്കുരിശായിരുന്നെന്നു നാം വിശ്വസിക്കുന്നു.

തോമ്മസ്ലീഹ കൊണ്ടുവന്നു കൊടുത്തതല്ല, അത് ഫരിസേയരും സദൂക്യരും യേശവിനെ വധിക്കാന്‍ ഉപയോഗിച്ച ആയുധമായിരുന്നു.

ഈ കുരിശാണ്, അതില്‍
മരണപ്പെട്ടത് യേശുവാണ്.

നമ്മുടെ ജീവനും സത്യവും വഴിയും !