വികാരിയുടെ ദംഷ്ട്രങ്ങള്‍ ഇന്ന് വീണ്ടും പുറത്തു വന്നു.
"ഇംഗ്ലീഷ് കുര്‍ബാന.... മലയാളം കുര്‍ബാ .... ഇംഗ്ലീഷ് കുര്‍ബാനയോടു യോചിക്കാത്ത പല മാതാപിതാക്കളും ഉണ്ടെന്നറിയാം. കുഴപ്പമില്ല," അച്ഛന്‍ തന്റെ അറിയിപ്പില്‍ പറഞ്ഞു. "പക്ഷെ നിങ്ങളുടെ കുഞ്ഞുങ്ങള്‍ നിങ്ങളോടൊത്ത് അടങ്ങി ഒതുങ്ങി ഇരുന്നു കുര്‍ബാന കാണുന്നുണ്ടെന്ന് ഉറപ്പു വരുത്തുക....blaa ...blaa...blaa. ..."
നമ്മുടെ പുവര്‍ വികാരിയച്ചന്‍ ! അദ്ദേഹത്തിന് തന്റെ വികാരങ്ങള്‍ അടക്കാന്‍ അറിയില്ല, അല്ലെങ്കില്‍ കഴിഞ്ഞില്ല . ഓരോ വാചകം പറയുന്തോറും അദ്ദേഹത്തിന്റെ temperature ഉയര്‍ന്നുകൊണ്ടിരുന്നു. വെപ്രാളം കണ്ടപ്പോള്‍ അത്യാഹിതം എന്തെങ്കിലും സംഭവിച്ച്, കുഴഞ്ഞു വീണെങ്കിലോ എന്ന് ഭയന്ന് ഇത്തമ്മ ചാടി എഴുന്നേല്‍ക്കാന്‍ വരെ തുടങ്ങി. പക്ഷെ ഞാന്‍ അവളുടെ സാരിയുടെ തുമ്പില്‍ പിടിച്ച് അവിടെ ഇരുത്താന്‍ ശ്രമിച്ചു. പക്ഷെ പിടിച്ച സാരിത്തുമ്പ് മാറിപ്പോയി.
അത് പേര്‍സണല്‍ പ്രോബ്ലം. വീട്ടില്‍ ചെല്ലുമ്പോള്‍ കണക്കിന് കിട്ടും. ഉറപ്പ്. വിഷയത്തിലേയ്ക്ക് കടക്കാം.
അച്ഛന് ഒരു പരാതിയെ ഉള്ളൂ. ഇംഗ്ലീഷ് കുര്‍ബാനയില്‍ പങ്കുകൊള്ളാതെ, മലയാളം കുര്‍ബാനയില്‍ പങ്കെടുക്കുന്ന കുഞ്ഞുങ്ങളെക്കുറിച്ച്. അവര്‍ പാര്‍ക്കിംഗ് ലോട്ടിലും പഴയ പള്ളിയിലും മറ്റു പല സ്ഥലത്തും കറങ്ങി നടന്നു കുസൃതിത്തരങ്ങള്‍ കാട്ടുന്നു അത്രേ. സര്‍വ കുരുത്തക്കേടുകളും അവര്‍ ഒപ്പിക്കുന്നു. മാതാപിതാക്കള്‍ അവരെ പിടിച്ച് കെട്ടി, അടിത്തിരുത്തി കുര്‍ബാനയില്‍ പങ്കെടുപ്പിക്കുക.
അച്ഛന്‍ പറഞ്ഞതില്‍ എന്താണ് ഒരന്ന്യായം? പറയേണ്ട കാര്യമല്ലേ അച്ഛന്‍ പറഞ്ഞുള്ളൂ. അങ്ങനെ ഉള്ള കാര്യം തുറന്നു പറയുന്നതിന് അച്ഛന്‍ ഇത്ര വെപ്രാളപ്പെടാന്‍ എന്തിരിക്കുന്നു? പോരാഞ്ഞതിന് കൂട്ടത്തില്‍ അച്ഛന്‍ കാട് കയറിപ്പോകുകയും ചെയ്തു. "എല്ലാവരും കൂടി വികാരി അച്ഛനെ നന്നാക്കാന്‍ നോക്കിക്കോ. ചിലപ്പോള്‍ നന്നാകും." ഒരു തരം complex ആണ് അച്ഛന്. വോയിസ് ന് ഇട്ടുള്ള ഒരു കൊട്ടും കൂടിയായിരുന്നു അത് എന്ന് ആര്‍ക്കാ മനസ്സിലാകാത്തത്! പിന്നെ അച്ഛന്റെ പരാതി കേട്ടാല്‍ തോന്നും ഇംഗ്ലീഷ് കുര്‍ബാനയില്‍ പങ്കെടുക്കാത്ത കുഞ്ഞുങ്ങള്‍ മാത്രമേ അങ്ങനെ കറങ്ങി നടക്കുന്നുള്ളൂ എന്ന്. ഇംഗ്ലീഷ് കുര്‍ബാനയില്‍ പങ്കെടുക്കുന്നവര്‍ എല്ലാം മാലാഖമാരാണെന്നാണ് അച്ഛന്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. ഇംഗ്ലീഷ് ആയാലും മലയാളം ആയാലും കുര്‍ബാന സമയത്ത് കറങ്ങി നടക്കുന്ന കുഞ്ഞുങ്ങള്‍ ഏറെ ഉണ്ട്. അത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കുര്‍ബാന എന്ന് തുടങ്ങിയോ അന്ന് തുടങ്ങിയുണ്ട്! അതുപോലെ തന്നെ അച്ഛന്റെ സംസാരം കേട്ടാല്‍ തോന്നും മലയാളം കുര്‍ബാനയ്ക്ക് വരുന്ന കുഞ്ഞുങ്ങള്‍ മാത്രമേ ഗം ചവച്ചിട്ടു ബെഞ്ചിന്റെ അടിയില്‍ വയ്ക്കുന്നുള്ളൂ എന്ന്. അപ്പോള്‍ "ഇംഗ്ലീഷ് കുര്‍ബാന" കുഞ്ഞുങ്ങള്‍ ചവച്ചു ബെഞ്ചിന്റെ അടിയില്‍ ഒട്ടിച്ചു വയ്ക്കുന്നത് എന്താ, പൊന്നാണോ? (ഞങ്ങള്‍ നമ്മുടെ കുഞ്ഞുങ്ങളുടെ ദുര്‍സ്വഭാവങ്ങളെ ഒരു വിധത്തിലും ന്യായീകരിക്കുന്നില്ല. അച്ഛന്‍ പറയേണ്ടത് തന്നെയാണ് പറഞ്ഞത്. തല തെറിച്ച കുരുത്തം കെട്ട സന്താനങ്ങളാണ് നമുക്കുള്ളത്. മാതാപിതാക്കള്‍ ഒരു തരം പോത്തുകുട്ടന്മാരെ വെള്ളത്തിലേയ്ക്ക് ഇറക്കി വിടുമ്പോലെയാണ് അവരുടെ കുഞ്ഞുങ്ങളെ പള്ളിയിലെന്നു മാത്രമല്ല, മറ്റു പല പൊതു വേദികളിലും അഴിച്ചുവിടുന്നത്. അച്ഛന്‍ നോക്കി നിന്നിലെങ്കില്‍ പള്ളി പൊളിച്ചു അവര്‍ ഇഷ്ടികയാക്കി കയ്യില്‍ തരും! ഹോ, എന്തൊരു തലേ വേദന.) സോറി, വീണ്ടും വിഷയത്തിലേയ്ക്ക് കടക്കാം.
തന്റെ ഇടയ ലേഖനത്തില്‍ മാര്‍ അങ്ങാടിയത്ത് പറഞ്ഞ പോലെ പണ്ടൊക്കെ നാട്ടിലെ ഏറ്റവും വിദ്യാഭ്യാസവും അറിവും ഉള്ള ആള്‍ സ്ഥലം വികാരിയായിരുന്നു. ഇന്നിപ്പോള്‍ കാലം മാറി. അത് നേരെ മറിച്ചായിരിക്കുന്നു. (അപ്പൊ നമ്മുടെ അങ്ങാടിയത്തിന് "ബെഹരം" ഉണ്ടോ ഇല്ലയോ? സത്യം പറഞ്ഞാല്‍ നമ്മുടെ അച്ചന്മാരെ laanguage സ്കൂളില്‍ വിടേണ്ട കാലമായെന്ന് എനിക്ക് പോലും പലപ്പോഴും തോന്നിയിട്ടുണ്ട്. അതിനെ പറ്റി പിന്നാലെ.) അതുകൊണ്ട് ബാ. അച്ചാ, ഞങ്ങളെ വെറും വിഡ്ഢികളാക്കാന്‍ ശ്രമിക്കരുതേ. അച്ഛന് മലയാളത്തോട് allergy ആണ്. "നമ്മുടെ കുഞ്ഞുങ്ങള്‍ മിക്കവാറും തന്നെ വളര്‍ന്നു വിവാഹം ചെയ്യാന്‍ സമയമാകുമ്പോള്‍ കെട്ടുകുര്‍ബാന ഇംഗ്ലീഷ് ല്‍ മതി. മലയാളം കുര്‍ബാന വേണ്ട എന്ന് പറയുന്നു. നിങ്ങള്‍ മാതാപിതാക്കള്‍ പുഷ് ചെയ്യുന്നത് കൊണ്ട് മാത്രമാണ് പിള്ളേര് മലയാളം ക്ലാസില്‍ പോകുന്നതും, മലയാളം കുര്‍ബാനയ്ക്ക് പോകുന്നതും. അത് കൊണ്ട് അവരെ നിര്‍ബന്ധിക്കേണ്ട. ഇപ്പോള്‍ തന്നെ സംഗതികള്‍ എല്ലാം ഇംഗ്ലീഷ് ല്‍ തന്നെ ആക്കുക."
അടുത്ത ജന്മത്തില്‍ പട്ടിയായി ജനിക്കും എന്ന് കരുതി ഇപ്പോള്‍ തന്നെ തീട്ടം തിന്നാന്‍ തുടങ്ങണോ?
മാത്രമല്ല, ഒന്നോര്‍ത്തു നോക്കിക്കേ. അച്ഛന്റെ മാതാപിതാക്കള്‍ അച്ഛനെ ചെറുപ്പത്തില്‍ തോന്ന്യാസം വിട്ടിരുന്നെങ്കിലോ? അച്ഛന്‍ MST സഭയ്ക്ക് ഒരു മുതല്‍ക്കൂട്ടാകുമായിരുന്നോ? അമേരിക്കയിലെ ആദ്യത്തെ സീറോ മലബാര്‍ കത്തീഡ്രലിന്‍െറ ഭിത്തിയില്‍ പേര് വരുമായിരുന്നോ?
ഇല്ല!
അച്ഛന്‍ തോന്നിയ വഴിക്ക് പോയിരുന്നെങ്കില്‍, അതിന് അച്ഛന്റെ മാതാപിതാകള്‍ അനുവദിച്ചിരുന്നെങ്കില്‍, ഒരു പക്ഷെ അച്ചനിന്ന് പാലായിലെ ഏറ്റവും വലിയ കേഡിയായിരുന്നെനെ. രാമപുരം ചന്തയിലെ ചട്ടമ്പി യായിരുന്നെനെ! അല്ലെങ്കില്‍ ഏതെങ്കിലും ക്വോട്ടേഷന്‍ സംഘത്തിന്റെ നേതാവായേനെ!
ക്രിസ്മസ് ചിന്തകള്‍
എവിടെപ്പോയി നമ്മുടെ ഷട്ടിലുവണ്ടി എന്നിങ്ങനെ ആലോചിച്ചുകൊണ്ടിരിക്കയായിരുന്നു. അപ്പോള്‍ ദേ, വരുന്നു, നമ്മുടെ ഷട്ടിലുവണ്ടി! ഒരു വണ്ടിയല്ല. രണ്ടു വണ്ടികള്‍.
ക്രിസ്മസ് എക്സ്പ്രസ്സ് സര്‍വീസ് ഫ്രം preferred foods. അത് preferred ഡ്രിങ്ക്സ് ല്‍ നിന്നാക്കിയിരുന്നെങ്കില്‍ ഷട്ടില്‍ വണ്ടിയില്‍ ആള് കണ്ടേനെ.
1 comment:
Let the Parents do the parental work and have the Priest do the religious work.
Let the parents worry about their kids, there is no need for the Priest to worry too much about the kids. The more we talk aganist our kids, they may turn aganist malayalam church. Why should they come to church and here all the bad mouthing.
There should be more attention given by each parent on their own kids. I dont think, any parent want to hear that their kid has done something worng in a community.
While I was in Kerala, I saw lots of adults stay out side the church and chatting, during sunday mass time. So, our kids are just showing what thier parents used to do. Its not about the malayalam mass its all about the culture.
After all, the church was organized by the adults, and they all like malayalam mass. If they all wanted to see only English mass why we needed this new church?
Aren't we all one under God and Pope. So there should not be too much inportance for Syro Malabar.
However, its a great social gathering for all of us.....
Post a Comment