Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Friday, January 1, 2010

പുതുവത്സര വാര്‍ത്തകള്‍

സീറോ മലബാര്‍ വോയ്സിന്റെ അന്ത്യത്തിനായി ആസ്തപ്പാട്  കൂട്ടിയിരിക്കുന്ന പല പള്ളി മക്കളും  അധികാരികളും  ഉണ്ടെന്നറിയാം. അവരെ ഇങ്ങനെ ഇടയ്ക്കിടെ നിരാശപ്പെടുത്താന്‍ കഴിയുന്നതില്‍ വളരെ സന്തോഷമുണ്ട്.

വിഷയത്തിലേയ്ക്ക് കടക്കാം. ക്രിസ്മസ് രാത്രി കുര്‍ബാന സമയം ബോധം കേട്ടു വീണ കുഞ്ഞു ശുശ്രുവിന്റെ ഒരു അപ്ഡേറ്റ് ആദ്യമായി. തല കറക്കത്തിന്റെ കാരണം അറിയില്ലെങ്കിലും വീഴ്ചയില്‍ കുട്ടിക്ക് സാരമായ പരിക്കുകള്‍ പറ്റി എന്നാണ് ഞങ്ങള്‍ക്കറിയാന്‍ കഴിഞ്ഞത്. ബലി വേദിയുടെ നടയിലേയ്ക്ക് മുഖമടിച്ചാണ് കുട്ടി വീണത്‌. വീഴ്ചയില്‍ മൂക്കിന്റെ പാലം ഒടിഞ്ഞുപോയി. കൂടാതെ അഞ്ചോ ആറോ പല്ലുകളും വീഴ്ചയുടെ ആഘാതത്തില്‍ തെറിച്ചു പോയി.  പല തുന്നലും വേണ്ടി വന്ന നീണ്ട ഒരു മുറിവും ആ കുട്ടിയുടെ ചുണ്ടില്‍ ഏറ്റിട്ടുണ്ട്. ഇതില്‍ നിന്നും എത്ര ഗൌരവതരമായ പരിക്കുകളാണ് ആ പാവം കുട്ടിക്ക് ഏറ്റിരിക്കുന്നത് എന്ന് മനസ്സിലാക്കാം.

കുട്ടിയെക്കൂടാതെ മറ്റൊരു വ്യക്തിയും അതെ രാത്രി തന്നെ കുഴഞ്ഞുവീണു. ആംബുലന്‍സ് ല്‍ കയറ്റി അദ്ദേഹത്തെയും ആശുപത്രിയിലേയ്ക്ക് മാറ്റി. വിശദ വിവരങ്ങള്‍ അറിയില്ല.  

സംശയമില്ല. ഇത് അപശകുനം തന്നെ. പൈശാചിക ശക്തികളുടെ വിളയാട്ടമാണ് നമ്മുടെ പള്ളിയില്‍ പൊതുവേ. അതിനോടൊപ്പം അശുദ്ധ ഹൃദയരായ ഒരു പറ്റം പുരോഹിതരും, കപട ശുശ്രൂഷികളും ലൂസിഫര്‍ സമാനനായ വൈദിക മേലദ്ധ്യക്ഷനും ഒരേ വേദിയില്‍ സന്നിഹിതരാകുമ്പോള്‍ പിശാശ് അവന്റെ സാന്നിധ്യം ശരിക്കും വെളിപ്പെടുത്തും.  ആ പ്രതിഭാസമാണ് ഭക്തജനങ്ങള്‍ അന്ന് കണ്ടത്. വെറുതെ നിന്ന പാവം പയ്യനെ അവന്‍ കമഴ്ത്തിയടിച്ചു അവന്റെ ശക്തി തെളിയിച്ചു. ഇതൊരു തരം മുന്നറിയിപ്പ് മാത്രം എന്ന് മനസ്സിലാക്കുക. ഇതിലും വലുത് അവിടെ നടക്കാനിരിക്കുന്നതെയുള്ളൂ.

കാര്യം സാധനം മൂന്നാംതരം തിരിവ്, പക്ഷെ എന്തായാലും ഗ്രാനൈറ്റ് അല്ലെ. വീണാല്‍ വല്ല മയവുമുണ്ടാകുമോ? വരും കാലങ്ങളില്‍ എത്രയോ മനുഷ്യര്‍ നമ്മുടെ പള്ളിയില്‍ തലകുത്തി വീണ് കയ്യും കാലും നടുവും ഒക്കെ ഒടിക്കാനിരിക്കുന്നു. ഓര്‍ക്കുമ്പോള്‍ പള്ളിയിലേയ്ക്ക് പോകാന്‍ തന്നെ ഭയമാകുന്നു. പക്ഷെ ഒരു കാര്യം സമ്മദിക്കാതെ വയ്യ. മെത്രാന്‍ ആള് വേല പഠിച്ച വിദ്വാനാണ്. കുഴഞ്ഞു വീഴാനുള്ള സാധ്യത ഒഴിവാക്കാന്‍ ആശാന്‍ ഇരുന്നാണ് പ്രസംഗിക്കുന്നത്. അത് വേറെ കാര്യം!

പോയ വര്‍ഷങ്ങളില്‍ എല്ലാം തന്നെ  പാതിരാക്കുര്‍ബാനയ്ക്ക് ശേഷം ഹാളില്‍  കരോള്‍ പാടിയിരുന്നത് വിവിധ വാര്‍ഡുകളില്‍ നിന്നും കരോളിനു പോയവര്‍ തന്നെയായിരുന്നു. അവര്‍ വീടുകളില്‍ പോയി പാടിയിരുന്ന കരോള്‍ ഗാനങ്ങള്‍ എല്ലാ ഭക്ത ജനങ്ങള്‍ക്ക്‌ മുമ്പിലും അവതരിപ്പിക്കാനുള്ള ഒരവസരമായിരുന്നു അത്. ഒരു മാസം തണുപ്പും കൊണ്ട്‌ നാട് നീളം തെണ്ടി കരോള്‍ പിരിവു നടത്തി പള്ളിക്ക് കാശുണ്ടാക്കി ക്കൊടുത്തിട്ടു അവസാനം ഒന്ന് രണ്ടെണ്ണം വിട്ടിട്ട് സ്റ്റേജ് ല്‍ നിന്നു കരോള്‍ പാടുന്നത് ഏവര്‍ക്കും ഒരു ഹരമായിരുന്നു. ദാ, ഈ വര്‍ഷം അച്ഛന്‍ അതും എടുത്തു തലകുത്തി മറിച്ചു.

ഇക്കൊല്ലം കുഞ്ഞുങ്ങളുടെ കരോള്‍ ആണത്രേ! കുഞ്ഞുങ്ങളുടെ.

ഞങ്ങള്‍ ചോദിക്കുകയാണ്. ഇനി ഈ കുര്‍ബാനയായിട്ടു മാത്രം അച്ചന്മാര്‍ എന്തിനാണ് ഇത്ര കഷ്ടപ്പെടുന്നത്? അതും നമ്മുടെ യൂത്തിനെ അങ്ങ് ഏല്‍പ്പിക്കരുതോ? അതിന് എന്താ ഒരു കുഴപ്പം? അവരാണെങ്കില്‍ നല്ല ഉച്ഛാരണ ശുദ്ധിയോടെ കുര്‍ബാന എന്നല്ല എന്ത് വേണമെങ്കിലും ചൊല്ലുകയും ചെയ്യും! നമുക്ക് പിന്നെ മംഗ്ലീഷ് കുര്‍ബാനയുടെ ആവശ്യം വരില്ല. നല്ല പക്കാ ഇംഗ്ലീഷ് തന്നെ ആകാം. അധികാരികള്‍ ഇക്കാര്യം ഒന്ന് ഗൌരവമായി പരിഗണിച്ച് എല്ലാം യൂത്തിനെ ഏല്‍പ്പിച്ചു സ്ഥലം കാലിയാക്കിയാല്‍ ഉപകാരമായിരുന്നു.

പുതുവത്സര കുര്‍ബാന. ഈ കൊടും തണുപ്പത്ത് എന്നെ കെട്ടിവലിച്ചു പാതിരാത്രി പള്ളിയില്‍ കൊണ്ടുപോയ ഇത്തമ്മയെ തൊഴിക്കണമായിരുന്നു. പക്ഷെ ഇറങ്ങുന്നതിനു മുമ്പ് കട്ടിയായത്‌ രണ്ടെണ്ണം വിട്ടിരുന്നതിനാല്‍ തണ്‌പ്പറിഞ്ഞില്ല. കൂടാതെ ഇടയ്ക്കിടയ്ക്ക് സുഹൃത്തിന്റെ  SUV ബാറില്‍ നിന്നും ഓരോന്ന് അങ്ങനെ  വിട്ടുകൊണ്ടുമിരുന്നു. സംശയം തോന്നിയ ഇത്തമ്മയോട്  ഞാന്‍ പറഞ്ഞു: അസമയമല്ലേ. കൂടെക്കൂടെ മൂത്രശങ്ക.

വിട്ടു വിട്ടു അവസാനം പള്ളി ആകെ  കിടന്നങ്ങനെ കറങ്ങാന്‍ തുടങ്ങി. പമ്പരം കറങ്ങുന്ന പോലെ. കളര്‍ ലൈറ്റും painted glass window കളും ഒക്കെ ചരട് പൊട്ടിയ പട്ടങ്ങള്‍ പോലെ കണ്മുമ്പില്‍  മിന്നി മറയുന്നു. ഏറ്റവും പുതിയ ഫാഷനില്‍  വേഷാലങ്കാരം നടത്തിയ നമ്മുടെ യുവസുന്ദരിമാര്‍ പള്ളിയുടെ സീലിങ്ങില്‍ മാലാഖമാരെ പ്പോലെ അലസമായി പറന്നു നടക്കുന്നു. ആലീസും, ബീനയും, ബെറ്റിയും, ലിറ്റിയും, എന്നുവേണ്ട, നമ്മുടെ പള്ളിയിലെ സര്‍വ മാനം സുന്ദരിക്കൊച്ചമ്മമാരും താഴികക്കുടത്തിനു താഴെ തത്തിക്കളിക്കുന്നു. ശുശ്രൂഷിമാരും കാര്‍മ്മികളും തൊഴിലില്ലാത്ത കൊച്ചു ലുട്ടാപ്പിമാരെപ്പോലെ ബിഷപ്പിന്റെ വളയത്തെല്‍ കേറിയിരുന്നു കാലാട്ടി ഈ കാഴ്ചകള്‍ ഒക്കെ കണ്ട് സുഖിക്കുന്നു. അങ്ങനെ ഒരു മായാലോകത്തില്‍ ഞാനങ്ങനെ പുതുവല്‍സരത്തെ സ്വാഗതം ചെയ്തു.

പക്ഷെ ഈ മാസ്മര ലോകത്തിലും ഒരു കാര്യം മാത്രം സഹിക്കാന്‍ പറ്റിയില്ല-നമ്മുടെ സൂസന്റെ പാട്ട്. എന്റമ്മോ! അപ്പൊ നമ്മുടെ കൊയര്‍ ലീഡര്‍ കുഞ്ഞുമോന് ഒട്ടും ചെവി കേള്‍ക്കില്ലേ? ഭാര്യയോടൊന്നു  അടങ്ങാന്‍ പറയാന്‍ .  ഇങ്ങനെയുണ്ടോ പെണ്ണുങ്ങളുടെ ഒരു കാറിച്ച. എന്റെ ഇത്തമ്മയായിരുന്നെങ്കില്‍ ഞാന്‍ ഷൂ ഊരി അവളുടെ തൊണ്ടയില്‍ കുത്തിക്കേറ്റിയേനെ . അല്ലാ,  അതോ ഇനി അവള്‍ക്കും കൂടിയോ ബാധ ? സംശയിക്കണം. നമ്മുടെ പള്ളിയാണെന്നോര്‍ക്കണം. അതും പാതിരാ കഴിഞ്ഞ നേരം. യക്ഷികളും, ചാത്തന്മാരും, ഭൂത പ്രേതങ്ങളും അങ്ങനെ ആശ്വസ്തരായി അലഞ്ഞു നടക്കുന്ന സമയം! ഏതായാലും ഏതോ യക്ഷി ആവാസിച്ചപോലെയാണ് സൂസന്‍ കുര്‍ബാന ഉടനീളം അമറിക്കൊണ്ടിരിന്നതു എന്ന് പറയാതെ വയ്യ.

8 comments:

Anonymous said...

May God forgive our Church leaders...

May God give them the wisdom to understand the needs and wants of the community.

May God give them the knowledge to realise whats going on in the community.

May God give them the ability to lead the community to fulfill the needs of the community.

Anonymous said...

This is a very good article. The Chicago Syro Malabar Catholic Diocese is another worst example. Please read the following link.

http://www.catholic.org/international/international_story.php?id=24335

Out Catholic Church is declining in many places and the “main threat" to the church is from within. Many priests and religious have conveniently forgotten their basic missionary vocation and use the people for the name of God. There is no correlation between their word and deeds. When the church authorities remove the Veil and the circular ring from the church it will turn to a graceful look first.

The church in India had been flourishing for many years only because of the forign influence, foreign missionaries and foreigner’s donations.

Let us pray for everybody during this year so that we could convert the 9 million worth building into a good worship house.

Anonymous said...

We really enjoyed your article. What you are saying is correct. It is also very funny. I am sure our church leaders dont think it is funny.

We have a church authority that want to do whatever they want. Not what the people want. Are we ready to realize this and let them know how we feel about their stupid policies? We are in a hopless situation. This leadership is currpt, and should go. We do not want any bishop. We do not want any priest. We do not want any preaching from these ignorant idiot bishop and priest. Jest go away and leave us alone. We can manage without you. Otherwise it is better to go to hell than living under the stupid people like you.

Anonymous said...

A VERY FUNNY ARTICLE!

KARKODAKAN said...

STOP WRITING COMMENTS ON YOUR OWN ARTICLE.....

Anonymous said...

Hello karkodakas, please be positive. First admit your faults and return into the reality show. The bishop along with his karkadoakans cannot keep their show for ever; they need to be born again and stop your stupidity toward the faithful.

വിന്‍സ് said...

ഹഹ...ഹ്യൂമര്‍ സെന്‍സ് കൊള്ളാം :)

Vazhipokkan said...

Please don't use anyone' name in your article. This is very bad. You can criticize, but,not by Name please...