Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, February 7, 2010

കണ്ടതും കേട്ടതും പിന്നെ മനസ്സില്‍ തോന്നിയതും

നാളേറെയായി ചൊറിഞ്ഞു കയറാന്‍ തുടങ്ങിയിട്ട്.
ഇന്ന് പറഞ്ഞിട്ടെയുള്ളൂ.
ഈ അച്ഛന്മാര്‍ക്കെന്താ ഇത്ര ധൃതി? കുര്‍ബാന കഴിഞ്ഞിട്ട് എങ്ങോട്ടോടാനാ ഇവന്മാരുടെ  ഈ തിടുക്കം?
കുര്‍ബാനയ്ക്ക് ഈയുള്ളവന്‍ ആകെ ആസ്വദിക്കുന്നത് നമ്മുടെ കൊയറിന്റെ പാട്ടാണ്. ഓരോ പാട്ട് തുടങ്ങുമ്പോഴേ നമ്മുടെ കൊയര്‍ "ലീഡര്‍"  ഡാഫര്‍ കുഞ്ഞുമോന്‍ കൈയ് കാണിക്കാന്‍ തുടങ്ങും . പാട്ട് നിറുത്താന്‍ . എന്തിനാന് പാട്ട് ഇടയ്ക്ക് വച്ചു  നിരുത്തുന്നതെന്ന് മനസ്സിലാകുന്നില്ല. സമയം ലാഭിക്കാനാ ണെങ്കില്‍  ഈ കത്തനാന്മാരുടെ  ആര്‍ക്കും കേള്‍ക്കേണ്ടാത്ത പ്രാര്‍ത്ഥനകള്‍  അങ്ങ് വെട്ടിച്ചുരുക്കിയാല്‍  പോരെ? വെട്ടി ചുരുക്കാനാനെങ്കില്‍ പ്രാര്‍ഥനകള്‍ എമ്പിടിയുണ്ട്.
കാരണം, എന്തിന് വേണ്ടിയിട്ടാ നമ്മുടെ പള്ളിയില്‍ പ്രാര്‍ത്ഥനയില്ലാത്തത് ? തൊട്ടതിനും പിടിച്ചതിനും പ്രാര്‍ഥനയാണ്.
ഇടവകയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന.
രൂപതയ്ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന.
പുതിയ പള്ളിക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന.
കുടുംബ നവീകരണ "കണ്‍വെന്‍ഷന്‍ "ന് വേണ്ടിയുള്ള പ്രാര്‍ത്ഥന.
പുരോഹിതന് വേണ്ടിയുള്ള പ്രാര്‍ത്ഥന.
പാവം അത്മായനുവേണ്ടി മാത്രം ഒരു ചുക്കുമില്ല!
അല്ല, ഒന്നോര്‍ത്തുനോക്കുക. പുരോഹിതന് വേണ്ടിയുള്ള പ്രാര്‍ത്ഥന ചൊല്ലിയാണ് എല്ലാ കുര്‍ബാനയും അവസാനിക്കുന്നത്.
"...വീണ്ടും ഒരു ബലി അര്‍പ്പിക്കുവാന്‍ ഞാന്‍ വരുമോ ഇല്ലയോ എന്നറിഞ്ഞുകൂടാ...."
ബലിയര്‍പ്പിക്കുന്ന ഈ പ്രസ്തുത അച്ഛന്‍ വീണ്ടും വന്നില്ലേലും ഈ ഇടവകക്കാര്‍ക്ക് ഒരു നഷ്ടവുമില്ല. വേറെ നൂറു കണക്കിന് അച്ഛന്മാരുണ്ട് ബലിയര്‍പ്പിക്കാന്‍ .എന്താ, ഇപ്പോള്‍ തന്നെ നമുക്ക് അച്ചന്മാര്‍ക്ക്  എന്തെങ്കിലും ദാരിദ്ര്യമുണ്ടോ? ബലിയര്‍പ്പിക്കാന്‍ ബലി പീഠത്തില്‍ അച്ചന്മാരുടെ അടിപിടിയല്ലേ.
അതെ സമയം ഒരു കൊച്ചു കുഞ്ഞിന്റെ കാര്യം ഒന്നോര്‍ത്തു നോക്കുക. അതിന്റെ  പാവം ഡാഡി! അയാള്‍ ജോലി കഴിഞ്ഞു തിരിച്ചു "വരുമോ ഇല്ലയോ എന്നറിഞ്ഞു കൂടാ".
തിരിച്ചു വന്നില്ലെങ്കിലോ? അതിനെപ്പറ്റി ആരെങ്കിലും ഓര്‍ത്തിട്ടുണ്ടോ? പ്രാര്‍ഥിക്കുന്നുണ്ടോ?

ജാഗ്രതൈ!!!!
  • മത്തായിയുടെ എളി ഇളക്കിയുള്ള ആ പാട്ട്. ആട്ടു കല്ല്‌ പോലെ എളി ഇളക്കുന്നതല്ലാതെ ഒന്നും പുറത്തേയ്ക്ക് വരുന്നില്ലല്ലോ മത്തായി. അതിന്  ദൈവത്തിനു സ്തോത്രം!
  • സൂസന്റെ കുണുങ്ങി കുണുങ്ങിയുള്ള ഗായകവേദിയിലെയ്ക്കുള്ള ആ അന്നനട. അതും ആദ്യത്തെ പാട്ട് തുടങ്ങി കഴിഞ്ഞിട്ട്... കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ.....
  • "കാലമാടന്‍ " മോനിച്ചന്‍ ഇന്ന് പാട്ട് പെട്ടി മൂളിക്കാന്‍ ഇല്ലായിരുന്നു. എങ്കിലും തെങ്ങും മൂട്ടില്‍ ജോര്‍ജ് കുട്ടി ഭാഗവതര്‍ നന്നായി തന്നെ മൂളിച്ചു. ജോര്‍ജ് കുട്ടി ഭാഗവതര്‍ കി ജയ്‌!

3 comments:

Anonymous said...

I am deeeply saddened by the developments at Koppel. I did enjoy each visit to this community of the people of God and wished and prayed that this community grow from strengh to strengh. I do hope that this present unrest is only for the time being and that all the wounds of division will be healed and that all will be united in the love of Christ. We are not Christians as long as we sling mud on each other. Forgiveness and respect for the duly placed authorities in the Church are our age old TRADITION. My prayers and blessings will continue for each one of you in Koppel Church Community.
Love
Fr. Joseph Ampatt

Anonymous said...

ADA THOMACHA,we have plenty of ponnada in stock. You want one to cover your face in public places?

Anonymous said...

THOMACHA I will sent you a PONNADA from the stock- BINOY