Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, August 8, 2010

പുതിയ പള്ളികളും പൂട്ടുകച്ചവടവും

By: Anonymous Reader

ചിക്കാഗോ രൂപത ആക്ക്രാന്തതോടെ പുതിയ പള്ളികള്‍ക്ക് വേണ്ടി തലങ്ങും വെലെങ്ങും ഓടുകയാണ്‌. ഓര്‍ശലേം   ദേവാലയത്തിലെ കച്ചവടം പൂര്‍വാധികം ഭംഗിയായി നടത്തുവാനുള്ള പരക്കംപാച്ചില്‍തുടരുകയാണ്. ആരാഥനയും കച്ചവടവും ഒരേ സമയം ഒരേ സ്ഥലത്ത്. ഹ-ഹ-ഹാ. ഇതില്‍ കൂടുതല്‍ എന്തുവേണം.
അമേരിക്കയിലെ പൂട്ടിയിടുന്ന പള്ളികളും വിലകുറഞ്ഞു കിട്ടുന്ന പള്ളികളും വേണ്ടേ വേണ്ട. റിയല്‍ എസ്റ്റേറ്റ്‌ കള്ളന്മാര്ക്കും പളളി വ്യവ്സായങ്ങള്ക്കും ഇത്തരത്തിലുള്ള ഒരു ഡീല്‍ നടന്നാല്‍ എന്തു പ്രയോജനം ? കള്ളന്മ്മാരുടെ കളി, അച്ചന്മാരുടെ പിന്തുണ, .രൂപതയുടെ ഒത്താശ. കുശാലെ കുശാലേ.  ദൈവ്വത്തിനേയും തിരുവചനങ്ങളേയും സാക്ഷിയാക്കി വാരിക്കൂട്ടുന്ന ലക്ഷങ്ങളും കോടികളും കൈകാര്യം ചെയുന്നത് ഏതാനും ചോട്ടാ നേതാക്കളും അവര്ക്ക്  കൂട്ടു നില്ക്കുന്നതു പണകൊതിയന്മാരയാ കുറെ പുരോഹിതരുമാണ്. ക്രിസ്തു ഒരിക്കല്‍ യൂദാസിനോട് പറഞ്ഞതുപോലെ ഇവന്‍ ജനിക്കാതിരുന്നെകില്‍ എത്ര നന്നായിരുന്നു . ഇവിടെ അമേരിക്കന്‍ ഡോളറിന്റെ മാസ്മര ശകതിക്ക് അടിമപെട്ടു പ്രേഷിത വേല ചെയ്യുന്ന കുറെ പേര്‍ ഈ രാജ്യത്തു വന്നുചെര്ന്നി ട്ടുണ്ട്. സ്വന്തമായും ബന്ധുക്കള്‍ക്കും വേണ്ടി വലിയ മണിമാളികള്‍ പണിത് പേരെടുക്കാനുള്ള വ്യഗ്രത.  . ഇപ്പോള്‍ ഇവര്‍  ലക്ഷ്യമിട്ടിരിക്കുന്നത് ന്യൂയോര്ക്കിനേയൂം ന്യൂ ജെഴിസിയേയുമാണ്. ഈ രണ്ടു സ്ഥലങ്ങളിലും വിതക്കാനും കൊയ്യാനും പരക്കം പായുകയാണ്. ബിഷപിന്റെല കലപ്പകള്‍ക്ക്  ഈ പാടങ്ങളില്‍ ഉഴ്ഴാന്‍ പറ്റുമെന്നു  തോന്നുന്നില്ല . കടുപ്പന്‍ തന്‍റെ  ട്രാക്ടര്‍ ഇങ്ങോട്ടു കൊണ്ടുവന്ന് വിശ്വാസികളെ ഉഴ്തുമറിച്ച് വെറുപ്പും തമ്മിലടിയും തൊഴുത്തില്ക്കു ത്തും പാരവെപ്പും വിതച്ച്‌ ഡോളര്‍ കൊയ്ത് ക്ലാവെര്‍-താമര മാണിക്ക്യന്‍ കുരിശു സ്ഥാപിച്ച് വെന്നിക്കൊടി പാറിച്ചിട്ടേ പാല, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി ത്രിമൂര്‍ത്തികള്‍ അടങ്ങുകയുള്ളു. അങ്ങാടിയത്ത് പിതാവ് ഹനുമാന്റെ  വേഷമിട്ട് അമേരിക്കയിലെ  സിറോമലബാര്‍ ലങ്ക കത്തിക്കാന്‍ തയ്യാറെടുക്കുകയാണ്. ഒറ്റ സങ്കടമെയുള്ളൂ. പാവം അങ്ങാടിയത്ത്‌ കേരളത്തിലെ ഏതാനും രൂപത കള്‍ക്ക് വേണ്ടി മാത്രമാണ്‌  ഇതു ചെയ്യുന്നത് . അദ്ദേഹത്തോട് ദൈവം ക്ഷമിക്കട്ടെ!!!!!!!!!!!.

2 comments:

Anonymous said...

Can you elaborate ? What is hapening in N J. It would be good to know before we part with our money for the new church. W#aht's the plann for Kurisu

Anonymous said...

What is wrong with you people? Haven't you learnt anything?

Keep you money and save a ton of headache. The other option is to give your money to Syro Bank and lose your peace of mind with it. If you must part with your money, give it to charitable organizations that take care of hungry poor people in Africa, Asia, India, Europe, or even USA.