Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, August 15, 2010

ചിക്കാഗോ ഞായറാഴ്ച വിശേഷങ്ങള്‍

ചിക്കാഗോ: ഞങ്ങളുടെ പുതിയ അസ്ത്തേന്തി അച്ഛനെ ഞങ്ങള്‍ക്ക് ഒരു മാതിരി പിടിച്ചിരിക്കുന്നു. നിര്‍വചിക്കാന്‍ പാടില്ലാത്ത എന്തോ ഒരു "ഇത്" അദ്ദേഹത്തിനുണ്ട്. ഒരു സ്വാഭാവികത. ഒരു ലാളിത്യം. എന്താ പറയുക, നമ്മളില്‍ ഒരാള്‍ എന്ന ഒരു ചിന്ത നമ്മില്‍ ജനിപ്പിക്കുന്ന ഒരു വ്യക്തി.

മട്ടു കണ്ടിട്ട് അദ്ദേഹം അധികനാള്‍ വെറും ഒരു അസ്ത്തേന്തിയായി തുടരാന്‍  സാധ്യത ഇല്ല. ഇടവകയുടെ മുഴുവന്‍ കടിഞ്ഞാണും അദ്ദേഹത്തിന്‍റെ കയ്യില്‍ വരാനാണ് സാധ്യത. എന്തോ ഞങ്ങള്‍ക്ക് അങ്ങനെ ഒരു തോന്നല്‍.

പിന്നെ അച്ഛന്‍ ഇന്നത്തെ പ്രസംഗത്തില്‍ പുതിയ കാപ്പി പാത്രങ്ങള്‍ വാങ്ങിയ കാര്യം വിളിച്ച് പറഞ്ഞു. കൂട്ടത്തില്‍ ഇത്രയും കൂടി പറഞ്ഞു: "നമ്മളെല്ലാം  ഒരു കുടുംബത്തില്‍ പെട്ട വരെപ്പോലെയല്ലേ. . ഒരു കുടുംബത്തില്‍ എന്തെങ്കിലും കുറവുകള്‍ ഉണ്ടായാല്‍ അതു ലോകം മുഴുവന്‍ കൊട്ടിഘോഷിക്കുന്നതു നല്ലതാണോ. ഒരു വീടായാല്‍ ചിലപ്പോള്‍ അരി തീര്‍ന്നു പോയെന്നിരിക്കും, അല്ലെങ്കില്‍ ഉപ്പോ മുളകോ തീര്‍ന്നു പോയെന്നിരിക്കും. പക്ഷെ അതു നാട് മുഴുവന്‍ പറഞ്ഞു കൊണ്ടു നടക്കുന്നത് അന്തസ്സാണോ."

കാപ്പിപ്പാത്രം ഒഴുകിപ്പോയതും അതു  കൊണ്ടു കഴിഞ്ഞ ആഴ്ച കാപ്പിയില്ലാതെ പോയതുമായ കാര്യങ്ങള്‍  ഞങ്ങള്‍ യഥാസമയം റിപ്പോര്‍ട്ട്‌ ചെയ്തതിനെയാണ് അച്ഛന്‍ പരോക്ഷമായി സൂചിപ്പിച്ചതെന്നു ഞങ്ങള്‍ മനസ്സിലാക്കുന്നു. അച്ഛന്‍ പറഞ്ഞത് തീര്‍ത്തും ശരിയാണ്. We sincerely apologize.

അച്ഛന്‍ പള്ളി ബുള്ളറ്റിനില്‍ ഒരു പരമ്പര എഴുതുന്നുണ്ടല്ലോ. എന്തുകൊണ്ട് ഈ ബ്ലോഗിലും ഒരു പരമ്പര എഴുതിക്കൂട? ഞങ്ങള്‍ ആത്മാര്‍ഥമായി തന്നെ ചോദിക്കുകയാണ്. ഇത് ഇരുപത്തൊന്നാം നൂറ്റാണ്ടാണ്‌. അച്ചനെപ്പോലെയുള്ള യുവതുര്‍ക്കികളായ വൈദീകര്‍ ആധുനീക മാധ്യമങ്ങളെ സഭക്കും സമൂഹത്തിനും വേണ്ടി നൂറു ശതമാനം  ഉപയോഗപ്പെടുത്തണം എന്ന് ഞങ്ങള്‍ ആഹ്വാനം ചെയ്യുകയാണ്.

പള്ളിയേയും  പട്ടക്കാരെയും, പള്ളിമക്കളെയും,  ആക്ഷേപിക്കാനും അധിക്ഷേപിക്കാനുമുള്ള  ഒരു മാധ്യമം മാത്രമല്ല ഈ ബ്ലോഗ്‌. നല്ല കാര്യങ്ങള്‍ എഴുതുന്നതാണ് ഞങ്ങള്‍ക്കിഷ്ടം. പക്ഷെ പലപ്പോഴും എത്ര മുങ്ങിത്തപ്പിയാലും നല്ലതൊന്നും കാണാന്‍ പറ്റുന്നില്ല. ഉണ്ടെങ്കില്‍ ശ്രദ്ധയില്‍പ്പെടുത്താന്‍ വായനക്കാരോടും വൈദീകരോടും ഞങ്ങള്‍ അപേക്ഷിക്കുകയാണ്.

ഏതായാലും പുതിയ അസ്ത്തേന്തിയച്ചനോടുള്ള ബഹുമാനസൂചകമായി കുറെ നാളേക്ക് ഞങ്ങള്‍ ആത്മസംയമനം പാലിക്കുകയാണ്. ആളുകളെ അടുത്തറിയാനും കാര്യങ്ങള്‍ നേരിട്ട് പഠിക്കാനും അദ്ദേഹത്തിന്  സമയം വേണമല്ലോ. അതിന് അദ്ദേഹത്തെ അനുവദിക്കുക എന്നത് സാമാന്യ മര്യാദ മാത്രമാണ്‌.

ഈ ലേഖകന് ഒരേ ഒരു ഭയമേയുള്ളൂ. അച്ചന്‍റെ ഈ charm offensive കൂടുതല്‍ നാള്‍ തുടര്‍ന്നാല്‍ എനിക്ക് വല്ല മാനസാന്തരവും വന്നു ഭവിച്ചു, ബ്ലോഗ്‌ പണി ഉപേക്ഷിച്ച് ,വല്ല ധ്യാന ടീമിന്റെ കൂടെ കൂടിപ്പോകുമോ  ആവോ. (Bro . Blogger ) അങ്ങനെ വന്നാല്‍ പട്ടിണിയാകുന്നത് ഞങ്ങളുടെ ആയിരക്കണക്കിന് വായനക്കാരാണ്.

വാല്‍ക്കഷ്ണം:

ഇന്ന് സൂസന്‍റെ തൊണ്ടയില്‍  കുഞ്ഞുമോന്‍ കൊരണ്ടി തള്ളിയിരുന്നത് കൊണ്ടു അവിടെ നിന്നും അലറിവിളിയുണ്ടായില്ല. പക്ഷെ എന്തു പ്രയോജനം. അതിന് കണ്ട് ശാന്തി ഡബിള്‍ ഇരട്ടി  അമറിപ്പാടി. കൂടാതെ ഓരോ പാട്ടും കഴിയുമ്പോള്‍ ശ്രീമതി ശാന്തി പിറകോട്ടു തിരിഞ്ഞു കുഞ്ഞുമോനെ നോക്കി കുഴഞ്ഞാടി പല്ലിളിക്കുന്നതും കണ്ടു. അതിന്‍റെ ഗുട്ടന്‍സ് പിടി കിട്ടുന്നില്ല.

പാടിയില്ലെങ്കിലും MC റോഡിലെ  വീതി കൂടിയ മൈല്‍ക്കുറ്റി പോലെ സൂസന്‍ കൊയറില്‍  നില്‍ക്കുന്നതിന്റെ പിറകില്‍ ചില ഉദ്ദേശങ്ങള്‍ ഒക്കെയുണ്ട്. പൊതുജനങ്ങളെ കൊയര്‍ മെമ്പര്‍ ആണെന്ന് കാണിച്ച്, കൊയര്‍ പിടിച്ചു ഭര്‍ത്താവും കൂടി പോയി പാടി  ചിക്കിലി ഉണ്ടാക്കുക. ഇതിനെപ്പറ്റി വിശദമായ റിപ്പോര്‍ട്ട്‌ പിന്നെ. ഞങ്ങള്‍ യഥാസ്ഥിതി പഠിച്ചു കൊണ്ടിരിക്കുകയാണ്. 

കപടവേഷമണിഞ്ഞു പള്ളി സേവനം വരുമാന മാര്‍ഗമായി ദുരുപയോഗപ്പെടുത്തുന്നവര്‍ സൂക്ഷിക്കുക. അവരെ സമൂഹത്തിന്‌ മുമ്പില്‍ തുണിയുരിഞ്ഞു പരിഹാസപാത്രമായി ഞങ്ങള്‍ മാറ്റുന്ന സമയം അധികം ദൂരെയല്ല.

9 comments:

Anonymous said...

All the priests start good. But when they get attached to $$ they chnage and forget their primary mission. So, let us wait until we see the sincerity. We see lot of examples. Dr.Dr. katackal,Zac Thottuveli, R. Kaduppan,J. Maleppuram etc. are some of them..

Anonymous said...

ഈ എളിയവനും ഇന്ന് പള്ളിയില്‍ ഉണ്ടായിരുന്നു. പാട്ടുകാരോട് ഒരു വാക്ക്. നിങ്ങള് നില്‍ക്കുന്നത് അല്തരയോടെ ചേര്‍ന്ന് , അതായതു വൈദികനും സുസ്രൂഷികളും കഴിഞ്ഞാല്‍ നിങ്ങള്. അവിടെ നിന്ന് ഉള്ള നിങ്ങളുടെ ഗോഷ്ടികളും ചിരിയും കുറയ്ക്കുക. ഇന്ന് പല ഗായകരും പുറകില്‍ ഇരുന്നു മിണ്ടുന്നു, ചിരിക്കുന്നു ,വേറെ ചിലര് പുറകിലേക്ക് നോക്കി ആരെയോ നോക്കി ചിരിക്കുന്നു. ഇത് പല പ്രാവശ്യമായി (പല ആഴ്ചകളായി) കാണുന്നു , അതുകൊണ്ട് എഴുതിപ്പോയതാണ്.
നിങ്ങള്ക്ക് നിങ്ങള്‍ നില്‍ക്കുന്ന സ്ഥലത്തിനോടു ബഹുമാനം തോന്നുന്നില്ലെങ്കില്‍ എന്തിനു അവിടെ നിന്ന് അധര വ്യായാമം നടത്തുന്നു. നിങ്ങള് നില്‍ക്കുന്നത് പരിപാവനമായ ഒരു സ്ഥലത്താണ്. ഇത് നിങ്ങള്ക്ക് ഷോ കാണിക്കാനുള്ള സ്ഥലമല്ല , വിശ്വാസത്തോടെ ദൈവം നിങ്ങള്ക്ക് തന്ന കഴിവ് ഉപയോഗിച്ച് ദൈവത്തെ സ്തുതിക്കാനുള്ള (ആരാധിക്കാനുള്ള) സ്ഥലമാണ്‌. അതുകൊണ്ടെ ഇനിയെങ്കിലും അല്പം സംയമനത്തോടെ പാടണ്ട ഭാഗം ഭാഗം പാടി കുര്‍ബാനയില്‍ പങ്കു ചേരാന്‍ നോക്കുക. നിങ്ങളുടെ കുഞ്ഞങ്ങളും പള്ളിയില്‍ ഉണ്ട് എന്ന് ഓര്‍ക്കുക. അവര്‍ക്കും ഒരു മാതൃകയായി പള്ളിയില്‍ നില്‍ക്കുക.

Anonymous said...

“Do not pay back evil with evil or cursing with cursing; instead pay back with a blessing, because a blessing is what God promised to give you when he called you” 1 Peter 3:9

John said...

John
Part 1

BIBLE SCHOLARS; BIBLE PANDITS; RELIGIOUS LEADERS; OR ANYONE ELSE:

Below written is the verse Acts 2:46 in the Holy Bible, which is:

***Acts 2:46. Every day they devoted themselves to meeting together in the temple and to BREAKING BREAD IN THEIR HOMES. They ate their meals with exultation and sincerity of heart***

It says at the time of the disciples of Jesus, the Christians gathered in the temple daily and BROKE BREAD IN THEIR HOMES DAILY. What is meant by “BREAKING BREAD IN THEIR HOMES”. Is it breaking bread as Jesus did with His disciples in Jesus’ last passover-supper? If it is so why the “BREAKING BREAD IN HOMES” was stopped, when the church started breaking bread at churches that is the Holy Mass.?

Isn’t it like the church started a restaurant at the church and the church prevented & stopped the church members cooking food in their homes? As the result, the church members lost their rights to cook food in their homes. When they are hungry, they have to go to the church restaurant & eat paying money.
More info in the website, www.4justice.org. Please agree or disagree and respond at email: info896@gmail.com

see part 2
John

John said...

John
part 2

Another verse (Word of God) says the following:

1 John 1:9-10 - Read in the Holy Bible

9. If we confess our sins, he (God) IS FAITHFUL AND JUST TO FORGIVE US OUR SINS, and to cleanse us from all unrighteousness.

10. If we say that we have not sinned, we make him (God) a liar, and his (God*s) word is not in us.

Read the Holy Bible, praying to The Holy Spirit ((REFER TO JOHN 14:26 IN THE HOLY BIBLE)).*** THE HOLY BIBLE IS THE OCEAN OF UNLIMITED SPIRITUAL TREASURES; GIFTS & BLESSINGS FOR FREE TO EVERYONE.


CONFESSION TO GOD OUR FATHER:

"God our Father, Jesus, Holy Spirit, I am a sinner. You know I am a sinner and all my sins. I am very sorry and I repent and I confess all my sins. In Jesus holy name, I ask & pray to You: please forgive all my sins. Lord Jesus, I offer to You, myself and my life and I receive You as my Lord and Savior. Please take control of my life. Please make me the kind of person You want me to be. I thank You for forgiving me all my sins and giving me eternal life. I pray all these in Jesus' name. I adore You, praise You, love You, worship You, glorify You, foreever.***Amen."

((((NB: The above version - 1 John 1:9, (WORD OF GOD) reveals that whether we confess to a priest or not, THE FORGIVENESS OF SINS COMES FROM GOD. In addition to it, it is nice to confess with a priest who can give good spiritual advice. More info in the website, www.4justice.org If you do the above confession to God, it is not a must for the Christians to confess with a priest for receiving Holy Communion - Jesus body & blood. Please agree or disagree and respond at email: info896@gmail.com))))

John

Liar's Enemy said...

The "after-crucifixion" trial has started in Kakkanad.

Fr. Saji, an honest priest, was crucified by the panthios pilathos and the chief priests of Syro diocese.

Now they are trying to wash of the blood of Fr.Saji from their hands with altered versions of letter they sent to the people of Coppell.

You cannot wash your hands clean with more lies. It will only stain your hands even more. It doesn't matter what your position is. What matters is what is in your heart.

Chicago diocese is nearly full of crooks and criminals.

Anonymous said...

എന്നാല്‍ ഇപ്പോള്‍ വളരെ രഹസ്യമായ ഒരു ഉന്നത source ല്‍ നിന്നും അതിന്‍റെ ഒരു പകര്‍പ്പ് CD രൂപത്തില്‍ ഞങ്ങള്‍ക്ക് കിട്ടിയിട്ടുണ്ട്.

Excellent!!!

Do not post it. Give it to the lawyer. This drama is becoming a big time criminal case.

Anonymous said...

കളള പ്രവാജകനും [അങ്ങാടിയത്ത് ബിഷപ്പ്]കൂട്ടത്തിലുളള പല തട്ടകട കളള ദ്രോഹികളും.പുളിക്കന്‍ തുടങ്ങി നെല്ലുവേലി സണ്ണിവരെ,അഥവാ ആലിബാബയും നല്‍പ്പത്തോന്ന് കളള കഴുവേറികളും നമ്മുടെ പളളിക്കുളളിയിലും പളളിക്കുപുറത്തും ഉണ്ട്‌. ഈ നാറികളെ സൂക്ഷിയ്ക്കുക.

Anonymous said...

ചിക്കാഗോലെ ബിഷപ്പ് കുര്‍ബാന സമയത്ത് ഇരിയ്ക്കുന്ന കസേരയുടെ വിലയും,ഒരു വീടിന്‍റെ വിലയും ഒന്ന്തന്നേ!അതായത് ബിഷപ്പിന്‍റെ കസേരയുടെ വിലയ്ക്ക് ഒരു വീട് വാങ്ങാം.അല്ലേങ്കില്‍ ഒരു വീടിന്‍റെ വിലയ്ക്ക് ബിഷപ്പിന് ഒരു കസേര വാങ്ങാം.