Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, August 8, 2010

കുറെ ചിക്കാഗോ വാര്‍ത്തകള്‍

ചിക്കാഗോ: ഇന്ന് കുര്‍ബാന കഴിഞ്ഞു പതിവ് കാപ്പി ഉണ്ടായിരുന്നില്ല. കാരണം കാപ്പി പ്പാത്രങ്ങള്‍ അഞ്ചും മലവെള്ളത്തില്‍ ഒഴുകിപ്പോയി. പുതിയത് വാങ്ങാന്‍ മൂന്ന് sponsors മുമ്പോട്ട്‌ വന്നിട്ടുണ്ട് , ഇനി രണ്ട്‌ പേരും കൂടി വേണം. അങ്ങനെ രണ്ട്‌ പേരും കൂടി മുമ്പോട്ട്‌ വന്നാല്‍ കാപ്പി റെഡി.


ഫാ. കടുപ്പന്‍ പ്രസ്ത്താവിച്ച പോലെ 125 ന്‍റെ  കാപ്പി  പാത്രത്തിനു 600 വച്ചെങ്കിലും ഇന്‍ഷുറന്‍സ് ല്‍ നിന്നും കിട്ടും. അതു കൈക്കിട്ടുന്നതിനു മുമ്പ് തന്നെ sponsor ന്‍റെ ചിലവില്‍ പുതിയ പാത്രങ്ങള്‍ വാങ്ങിയിരിക്കുകയും ചെയ്യും. നാട്ടില്‍ പോയിരിക്കുന്ന ആന്‍റണിയച്ചനും പേമാരിയില്‍ ഒഴുകി പോയി എന്ന് പറഞ്ഞു ഇന്‍ഷുറന്‍സ് നോട് പൈസ വാങ്ങുമോ എന്നാണ് ഈയുള്ളവന്‍റെ സംശയം. കടുപ്പന്‍റെ  മൊട്ടത്തലയില്‍  എന്തൊക്കെ കുടുക്ക് വിദ്യകളാണ് ഉദിക്കാന്‍ പോകുന്നതെന്ന് ആരറിഞ്ഞു. ഫാ. ആന്‍റണിയോട് കടുപ്പന് വലിയ കോള് ഒട്ട് ഇല്ല താനും!

ചിക്കാഗോയിലെ യുവ തുര്‍ക്കി, അഥവാ, കുട്ടി സ്രാങ്ക്‌ നേതാക്കന്മാര്‍, തങ്ങളുടെ പേരുകള്‍ എവിടെയെങ്കിലും കൊത്തിവച്ചു അനശ്വരാകാനുള്ള അതീവ തിടുക്കത്തിലാണ്.  ഈ ഗ്രോട്ടോ അതിനുള്ള ഒരു ഉപാധി മാത്രമാണ് എന്ന് ഏവര്‍ക്കും അറിയാം. ഇന്നത്തെ ചര്‍ച്ച് ബുള്ളറ്റിനില്‍ ഗ്രോട്ടോ സ്പോന്‍സര്‍ മാരുടെ നീണ്ട ഒരു ലിസ്റ്റ് ഉണ്ടായിരുന്നു. 90 % പേരുകളും പള്ളിയില്‍  എന്തെങ്കിലും സ്ഥാനം വഹിക്കുന്നവരുടെതായിരുന്നു.

ഈ ചിക്കാഗോയില്‍, ഇന്നത്തെ സാഹചര്യത്തില്‍ ഈ ഗ്രോട്ടോ എന്ന് പറയുന്ന സാധനത്തിന്‍റെ പ്രസക്തി എന്തു എന്ന് മനസ്സിലാകുന്നില്ല.  ഇപ്പോള്‍ തന്നെ പള്ളി കൂടാതെ ചാപ്പെലുകള്‍ രണ്ടെണ്ണമുണ്ട്. . പ്രാര്‍ത്ഥിക്കാന്‍ ഇടം ഇല്ലാത്ത സാഹചര്യം ഇല്ല. ഇടം ഇല്ലാത്തത് വണ്ടികള്‍ പാര്‍ക്ക് ചെയ്യാനാണ്.  ഈ ഗുരുതരമായ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാതെ ഗ്രൂട്ടോക്ക് പിന്നാലെ പരക്കം പായുന്നവരുടെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യുന്നത് അന്ന്യായ മായി ഞങ്ങള്‍ കാണുന്നില്ല.


ഞങ്ങളുടെ കൊച്ചച്ചന്‍, ഫാ. ശാശ്ശേരിയെ പുതിയ വികാരിയാക്കാന്‍ മെരുക്കിക്കൊണ്ടിരിക്കുകയല്ലേ  എന്ന് ഞങ്ങള്‍ സംശയിക്കുന്നു. ഒന്നാമതെ അദ്ദേഹം MST യാണ്. വന്ന പാടെ അദ്ദേഹം ബുള്ളറ്റിനില്‍ പലതരം പാഷന്ടതകളെ പ്പറ്റി ഒരു പരമ്പര എഴുതിക്കൊണ്ടിരിക്കുകയാണ്.  വായിച്ചു നോക്കിയാല്‍ അറിയാം ഈ എല്ലാ പാഷന്ടത കളിലും നമ്മുടെ ബിഷപ്പു പങ്കാളിയാണെന്ന്. തല തിരിഞ്ഞ ബിഷപ്പ് എന്നെ ഞങ്ങള്‍ക്ക് അങ്ങാടിയത്തിനെപ്പറ്റി പറയാനാകൂ.

ബിഷപ്പു നാളെ നാട്ടിലോട്ടു വിടുകയാണ്. സിനഡില്‍ പങ്കെടുക്കാന്‍. ഇത്തവണ അദ്ദേഹം അല്‍പസ്വല്‍പ്പം കഷായിക്കുവാന്‍ സാധ്യതയുണ്ട്. ഫാ. സജി അങ്ങാടിയത്തിന്‍റെ  രക്തത്തിന് വേണ്ടി പേപ്പട്ടിയെപ്പോലെ ദാഹിച്ചു നടക്കുകയാണ്. കൂടാതെ പല അല്‍മായ നേതാക്കളും നാട്ടിലേക്ക് തിരിക്കുന്നുണ്ട് എന്ന് പറയപ്പെടുന്നു. എല്ലാം കൂടി ബിഷപ്പിന് കോളായിരിക്കും. ഒഴുക്കത്ത് കുത്തിയ കഴുക്കോലു പോലെ സിനഡില്‍ പോയി കസേര ചൂടാക്കി അമേരിക്കന്‍ ചക്രവര്‍ത്തി കളിച്ചു തിരിച്ചു പോരുന്ന സാധാരണ പതിവായിരിക്കില്ല ഇത്തവണ. അല്‍പ്പം വിയര്‍ക്കു. സൂത്രശാലിയായ കടുപ്പന്‍ എല്ലാം ചിക്കാഗോയില്‍ ഇരുന്നു നോക്കിക്കണ്ട് ചിരിക്കും.

11 comments:

Anonymous said...

Readers without any sense of humor are a disgrace
Obviously a few of our readers thought it was not funny we published the article by "Ayurvedic Doctors". Because they let us know their sensibilities were hurt by that post we are removing it. We apologize to any one whose feelings were hurt, and thank you for letting us know.
മുകളില്‍ പറഞ്ഞിരിക്കുന്ന നിങ്ങളുടെ ക്ഷമാപണത്തിന് ഒരു ചെറിയ മറുപടി കുറിക്കട്ടെ.
ആയൂര്‍വേദ വൈദ്യന്‍ മാരുടെ സംവാദം വളരെ രസകരമായിരുന്നു എന്നതിലുപരി അത് പ്രസിദ്ധീകരിക്കാന്‍ ധൈര്യം കാണിച്ച വോയിസിന് അഭിനന്ദനങ്ങള്‍. പക്ഷേ ഇപ്പോഴുള്ള ഒരു സങ്കടം അത് പിന്‍വലിച്ചു എന്നുള്ളതാണ്. സത്യം തുറന്നു പറയുമ്പോള്‍ ചിലര്‍ക്കൊക്കെ ചൊറിച്ചില്‍ വരുമെന്ന് പറയുന്നത് എത്രയോ ശരി. അതില്‍ പറഞ്ഞിരിക്കുന്ന ചികില്‍സാ വിധികള്‍ സത്യമല്ല എന്നിരുന്നാല്‍ പോലും അതിലെ ഹ്യൂമര്‍ ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോയ ചുരുക്കം ചില മാന്യ വായനക്കാര്‍ വെറും കഴുതകളോ അതോ സാമാന്യ ബുദ്ധി ഉറഞ്ഞു പോയ അഭിനവ മന്ദ ബുദ്ധികളോ? ചികില്‍സാ വിധി ശരിയല്ലെങ്കിലും രോഗ ലക്ഷണങ്ങള്‍ എത്രയോ ശരി! ഈ സത്യങ്ങള്‍ വായിച്ചതിന്റെ പേരില്‍ ആര്‍ക്കെങ്കിലും വിശ്വാസം കുറയുകയോ അച്ചന്‍മാരോടുള്ള ബഹുമാനം നഷ്ടപ്പെടുകയോ ചെയ്തെങ്കില്‍, അവര്‍ വെറും അല്‍പ്പ വിശ്വാസികളും അവസര വാദികളുമാണ്. ഈ തമാശയൊക്കെ വായിക്കുന്നതല്ലേ ബോറന്‍ പൊളിറ്റിക്സിനിടക്ക് ഒരു രസം. കൂടാതെ വൃത്തികെട്ട പാതയിലൂടെ സഞ്ചരിക്കുന്ന അച്ചന്‍മാര്‍ക്ക് ഒരു താക്കീതും. അതിത്ര വലിയ കാര്യമാക്കാനുണ്ടോ? അതിനെ എതിര്‍ത്തത് വഴി നിങ്ങള്‍ സമൂഹത്തിനോടൊരു വഞ്ചനയാണ് ചെയ്തത്. സന്‍മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കാനുള്ള വൈദികര്‍ക്ക് വഴി തെറ്റാന്‍ ഒരു അവസരവും!

Anonymous said...

There is a time and place for everything.

You wouldn't expect your priests to make the same type of jokes you hear on comedy central, would you?

When you are in an airplane, do you think it is appropriate to jump up and say your rear end is on fire?

Anonymous said...

Dont ever think that you wont paid back for what you are doing.

If you are doing anything against Priests and Bishop then it is not good for you and your family.

Your success wont last long.

CHURCH said...

Wow!! I think I heard this in a church or was it in a retreat? To scare the people.. do not say anything agaist the priest and bishops...YOU FOOL... what did Jesus say? Did not he speak against the priests and the kings.. at the end they crucified Him,... are you being frighten being cricified?

Jesus even drove out thief and robbers from the temple and he said"beware of fox in sheep clothing"

Nowhere it says that you should not speak against the priest.. it says that you should put your hands on the anointed ones.. as the follwer of Chrit you are the anoited one though not a priest.. but you can be a Prophet speaking for the poor and down troden.. Pray that...

Anonymous said...

I agree with you hundred percent. The punishment is coming. We already saw some signs in Coppell. Stay tuned!!

Anonymous said...

Sinking ship - Zero Malabar church

It is high time that the Church of Jesus Christ today woke up to the truth of what is going on in the Syro Malabar Church as millions of misguided believers led astray by their misguided leadership are perishing for all eternity.

We are seeing the actual fulfillment of Jesus’ prophecy about the blind leading the blind.

Satan has hurled our moral compass that is supposed to give us spiritual direction based on the Word of God into the bottom of the Arabian Sea or the Atlantic Ocean in the case of those of us who live in America.

As a result, we are groping in darkness going from bad to worse in our spiritual life as more and more churches find the Mar Thoma Cross at the center of their worship.

Anonymous said...

Zac attack in Garland again ?????

Zacharia was in Garland church this last Friday, Saturday.

Coming all the way from Florida for a party.

Rejimon was with Zac and appeared so happy, same mentality both have.

Zac taught Reji some more bad stuff.

Zac is the guru of Reji for the last two years, both of them are Claver supporters.

Anonymous said...

Coppell Kikaran Reji

സ്വന്തം വീട്ടിലെ കറന്റ് ബില്‍ പള്ളിയുടെ ബാങ്ക് അക്കൗണ്ട്‌ വഴി കൊടുത്ത രജി എങ്ങനെ പള്ളി ക്യ്ക്കാരന്‍ ആകും.

കളരി മര്‍മ്മാണി വൈദ്യന്‍ വാസവ ഗുരുക്കള്‍ said...

കളരി മര്‍മ്മാണി വൈദ്യന്‍ വാസവ ഗുരുക്കള്‍
ആയുര്‍വേദ വൈദ്യന്‍മാരുടെ സംവാദം കണ്ടു. ഞാനും ഒരു ചികില്‍സാ വിധി എഴുതിവന്നപ്പോഴേക്കും ആ ലേഖനം പിന്‍വലിച്ചു.ഈ കാര്യത്തില്‍ ഞാന്‍ അഷ്ടാംഗ വൈദ്യ ശിരോമണി കടമക്കുടി കുട്ടപ്പന്‍ അവര്‍കളോട് യോജിക്കുന്നു. കെട്ടിപ്പിടുത്തം ഒരു രോഗമല്ല. അത് പ്രകൃതിയുടെ പ്രത്യുല്‍പ്പാദന പ്രക്രിയയുടെ തുടക്കമായ ഒരു ലാസ്യ ഭാവത്തിന്റെ പ്രതിഫലനമാണ്. പക്ഷേ അത് ആര് ചെയ്യുന്നു എന്നതാണ് പ്രധാനം . ഗൃഹസ്ഥാശ്രമം സ്വീകരിച്ച ദമ്പതികള്‍ക്ക് ധൈര്യമായി തുടങ്ങാവുന്ന ആദ്യ സമാഗമ സംഗമമാണ് കെട്ടിപ്പിടുത്തം അഥവാ ആലിംഗനം.പക്ഷേ ഗൃഹസ്ഥാശ്രമത്തിനോടു വിടുതല്‍ ചൊല്ലി വാനപ്രസ്ഥം ആശ്ലേഷിച്ച പുരോഹിതന്‍ ഏത് മതസ്ഥനായാലും കെട്ടിപ്പിടുത്തം തീര്‍ച്ചയായും നിഷിദ്ധമാണ്. പുരോഹിതന്‍ ദൈവത്തിന്റെ വേല ചെയ്യാന്‍ തിരഞ്ഞെടുക്കപ്പെട്ടവനാണ്. അവന്‍ ഭൂമിയിലെ സര്‍വാഡംബരങ്ങളും സുഖ സൌകര്യങ്ങളും ത്യജിച്ച മുനി വര്യനാണ്. അവനെ ഇഹലോക പരീക്ഷണങ്ങള്‍ ഒന്നും അലട്ടിക്കൂടാ . അവന്‍ അതിനെല്ലാം അതീതനാണ്. ഹിന്ദു , ബുദ്ധ , ജൈന , ക്രിസ്തു , മുസ്ലീം മതങ്ങള്‍ പരിശോധിച്ചാല്‍ , പുരോഹിതന്റെ നിര്‍വ്വചനം എല്ലാത്തിലും ഒന്നു തന്നെ.
അതവിടെ നില്‍ക്കട്ടെ. വഴി തെറ്റുന്ന പുരോഹിതര്‍ക്ക് കളരി മര്‍മ്മാണി ചികില്‍സാ വിധി പ്രകാരം , ആദ്യ മായി രണ്ടു മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കാം.
ഒന്ന്. പൌരോഹിത്യ വൃത്തി ഉപേക്ഷിക്കുക. ഏറ്റവും എളുപ്പമുള്ള മാര്‍ഗം!
രണ്ട്. പൌരോഹിത്യ വൃത്തിയില്‍ തുടര്‍ന്നു കൊണ്ട് കര്‍ത്തവ്യങ്ങളും കടമകളും ചെയ്യാന്‍ സ്വയം പ്രാപ്തനാകുക.
രണ്ടാമത്തെ മാര്‍ഗം തിരഞ്ഞെടുക്കുന്നവര്‍ക്ക് മനസ്സിനെ പ്രാപ്തമാക്കാന്‍ നാലു വിവിധ ചികില്‍സാ രീതികള്‍ ഉണ്ട്.
സാമം , ദാനം , ഭേദം , ദണ്ഡം.
ചെറിയ ചാഞ്ചാട്ടമുള്ളവരേ ആദ്യമായി നല്ല വാക്കുകള്‍ പറഞ്ഞു അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിക്കും. അതാണ് സാമ ചികില്‍സാരീതി .അതിനും വഴങ്ങാത്തവരെ എന്തെങ്കിലും ഒക്കെ സമ്മാനങ്ങള്‍ കൊടുത്തു ഈ ലൌകിക സുഖങ്ങളില്‍ നിന്നും പിന്തിരിപ്പിക്കും. ദാന ചികില്‍സ . എന്നിട്ടും വഴങ്ങുന്നില്ലെങ്കില്‍ അത് കൂടിയ കേസാണ്. അടുത്തത് ഭീഷണി മുറയാണ്. ഭേദം.അഥവാ ഭീഷണി.
പ്രസ്തുത വ്യക്തിയെ കൈകള്‍ പിന്നില്‍ കെട്ടി അരഭാഗം ബന്ധിച്ചു നിഷ്ക്രിയനായി നിറുത്തിയ ശേഷം , കളരിഗുരുക്കള്‍, ഇടത്തു ചാഞ്ഞു വലം വെട്ടി മുച്ചുവടു മുന്നോട്ടാഞ്ഞു ,ഒരു ചുവടു പിന്നോട്ടാഞ്ഞു, ഇടത്തു മാറി, വലം തിരിഞ്ഞു , വലത്തു മാറി , ഇടം തിരിഞ്ഞു, കൈ കുത്തി കാല്‍ പൊക്കി കുട്ടിക്കരണം മറിഞ്ഞ് , പ്രസ്തുത വ്യക്തിയുടെ കീഴ് നാഭിക്ക് നേരെ മുട്ട് മടക്കി ഒറ്റക്കാലില്‍ നില്ക്കുന്ന ഒരു പ്രയോഗം ഉണ്ട്. ഒരു മാതിരിപ്പെട്ട ആള്‍ക്കാരെല്ലാം ഈ പ്രയോഗം കൊണ്ട് എല്ലാ വേണ്ടാതീനങ്ങളും ഉപേക്ഷിക്കും. എന്നിട്ടും ഫലിക്കുന്നില്ലാ എങ്കില്‍ , ദണ്ഡ പ്രയോഗം . മേല്‍ പറഞ്ഞ കളരി മുറകളില്‍ കൂടി അഭ്യാസം നടത്തി വരുന്ന കളരിഗുരുക്കള്‍ , പ്രസ്തുത വ്യക്തിയുടെ നാഭിക്ക് നാല്‍വിരല്‍ താഴെ തന്റെ മുട്ടുകാല്‍ കേറ്റുന്നു.അതില്‍ നിന്നും ഉളവാകുന്ന പ്രകമ്പനത്തില്‍ നിന്നും ടിയാന്‍, മലമൂത്രാദി വിസര്‍ജ്ജനങ്ങള്‍ക്കൊപ്പം ഉറക്കെ കരയുകയും ചെയ്യുന്നു. പീന്നീടിരിക്കലും പ്രസ്തുത വ്യക്തി യാതൊരു വിധ വേണ്ടാതീനങ്ങള്‍ക്കും വഴിപ്പെടില്ല. ഈ ചികില്‍സ ആവശ്യമുള്ളവര്‍ , കോട്ടയം പട്ടണത്തില്‍ നിന്നും തെക്കുമാറി ചിങ്ങവനം എന്ന സ്ഥലത്ത് ബസ്സിറങ്ങി , വാസവ ഗുരുക്കളുടെ കളരി ചോദിച്ചാല്‍ മതി. ആരും കാണിച്ചുതരും.

Anonymous said...

Post #3 said,
"If you are doing anything against Priests and Bishop then it is not good for you and your family."

Would you please define what you mean by "not good"?

Is it revealing the financial wrong doings of diocese and parish priest?

Is it letting others know that our diocese steal from retreat collection?

Is it bringing to light the fact that Syro diocese pockets the money that we collect on Good Friday for pope's intentions?

Here is a solid proof: More than half of the money collected for Fr.Xavier Khan not given to him.

Anonymous said...

That is very true half of the money went to the main basket.Everything is very profitable business for church retreat, perunnal etc. Don't ask any questions that is the church policy,No pothuyogam planned committee meetings{m eans everything already planned by achen and his buddies before the meetings}that is what is going on in Coppel.