Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, October 2, 2010

പ്രാര്‍ത്ഥനാ വിജിലിന്റെ ഒരുക്കങ്ങള്‍ ധ്രുതഗതിയില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു.

കോപ്പേല്‍ സീറോ മലബാര്‍ ഇടവകാംഗങ്ങള്‍ ഒന്നടങ്കം അടുത്ത  ഞായറാഴ്ച നടത്താനായിരിക്കുന്ന പ്രാര്‍ത്ഥനാ വിജിലിന്റെ ഒരുക്കങ്ങള്‍ ധ്രുതഗതിയില്‍ പൂര്‍ത്തിയായി ക്കൊണ്ടിരിക്കുന്നു.

തങ്ങളുടെ ഇടവകാ ദേവാലയമായ വി. അല്‍ഫോന്‍സാമ്മ ദേവാലയത്തിന്റെ മുമ്പിലുള്ള വളരെ ആള്‍ത്തിരക്കുള്ള  തെരുവീഥിയിലായിരിക്കും പ്രാര്‍ത്ഥനാ  വിജില്‍ കൊണ്ടാടുക. കാലത്ത് പത്തരയോടെ ആരംഭിക്കുന്ന വിജില്‍ പന്ത്രണ്ടുമണിയോടെ സമാപിക്കും. നൂറുകണക്കിന് ഭക്ത ജനങ്ങള്‍ പങ്കെടുക്കുന്ന ഈ പ്രാര്‍ത്ഥനാ യജ്ഞത്തില്‍ ജപമാലയര്‍പ്പണം വലിയൊരു ഭാഗമായിരിക്കുമെന്ന് സംഘാടകര്‍ ഞങ്ങളോട് പറഞ്ഞു. 

ചിക്കാഗോ സീറോ മലബാര്‍ രൂപതാ ബിഷപ്പു മാര്‍ അങ്ങാടിയത്ത് അമേരിക്കന്‍ വിശ്വാസികളുടെ ശിരസ്സില്‍  വര്‍ഷങ്ങളായി താണ്ഡവ നൃത്തം ആടിക്കൊണ്ടിരിക്കുകയാണ്. തന്‍റെ സ്വകാര്യ തത്വശാസ്ത്രങ്ങളും ദൈവ ശാസ്ത്രങ്ങളും,  വിശ്വാസങ്ങളും, അന്ധവിശ്വാസങ്ങളും,  ആചാരങ്ങളും അനുഷ്ടാനങ്ങളും ഒരു ജനതതിയുടെ ശിരസ്സില്‍ നിര്‍ദയം അടിച്ചേല്‍പ്പിക്കുക എന്നത്  തന്‍റെ  ജീവിത ദൌത്യമായി അദ്ദേഹം തോളിലേറ്റിയിരിക്കുകയാണ്. അതിനായി എന്തു മാര്‍ഗവും സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറാണ് എന്ന് കോപ്പെലിലെ സംഭവങ്ങള്‍ തെളിയിക്കുന്നു. ഒരു എളിയ പുരോഹിതന്റെ മേല്‍ വ്യാജ ആരോപണങ്ങള്‍ നടത്താനോ, തന്‍റെ നിലപാടുകളോട് സഹകരിക്കാത്തവരെ നിലംപരിശാക്കാനോ തെല്ലുപോലും വൈമനസ്യം അദ്ദേഹം പ്രകടിപ്പിച്ചിട്ടില്ല. തന്‍റെ പ്രതിയോഗികളെ അമര്‍ച്ച ചെയ്യുവാന്‍ ഏത് അധമ മാര്‍ഗവും സ്വീകരിക്കുവാന്‍ നമ്മുടെ ബിഷപ്പു മടിച്ചിട്ടില്ല എന്നതിന് ഒരുത്തമ ഉദാഹരണമാണ് ഫാ. സജിയുടെ ഫോണ്‍ സംഭാഷണം രഹസ്യമായി റെക്കോര്‍ഡ്‌ ചെയ്ത്‌ അദ്ദേഹത്തിന്‍റെ പല സഹ പുരോഹിതരെയും കേരളത്തിലെ പല മത മേലധ്യക്ഷന്മാരെയും കേള്‍പ്പിച്ച സംഭവം. കോപ്പെലില്‍ തന്നെ തന്‍റെ കൂലികളെ ഉപയോഗിച്ച് പ്രതിയോഗികളെ തളര്ത്തുവാനും തളക്കുവാനുള്ള ശ്രമങ്ങളാണ് ബിഷപ്പും കൂട്ടരും  നടത്തിക്കൊണ്ടിരിക്കുന്നത്. സ്നേഹത്തിലും ഒരുമയിലും ഇക്കാല മത്രയും കഴിഞ്ഞിരുന്ന ഒരു ജനസമൂഹത്തെ തന്‍റെ സ്വാര്‍ത്ഥലാഭത്തിനായി പരസ്പരം തമ്മില്‍ അടിപ്പിച്ചു തുലക്കാനും  അദ്ദേഹം അശേഷം മടിച്ചില്ല. ഒരു ആത്മീയ ഗുരുവെന്ന പേരിന് തന്നെ അര്‍ഹനാണോ ബിഷപ്‌ അങ്ങാടിയത്ത് എന്ന ചോദ്യം  അദ്ദേഹത്തിന്‍റെ ചെയ്തികള്‍ ജനങ്ങളില്‍ ഉദിപ്പിക്കുന്നു.

ഈ പശ്ചാത്തലത്തിലാണ് കോപ്പെലിലെ വിശ്വാസികള്‍ പ്രാര്‍ത്ഥനയെ അഭയം പ്രാപിച്ചിരിക്കുന്നത്‌. അവര്‍ക്ക് ബിഷപ്പില്‍ നിന്നും നീതി ലഭിച്ചിട്ടില്ല. നിയമ ലംഘനം, നീതി നിഷേധം വ്യാജ കുറ്റാരോപണങ്ങള്‍, സ്വഭാവഹത്യ തുടങ്ങിയ  കുത്സിത മാര്‍ഗങ്ങള്‍ പ്രതിയോഗികള്‍ക്കെതിരെ തെല്ലും  മനസാക്ഷിയില്ലാതെ പ്രയോഗിച്ചു അവരെ അദ്ദേഹം അടിച്ചമര്‍ത്തുകയാണ്. നീതി നിഷേധിക്കപ്പെട്ടവര്‍ നൂറു കണക്കിനാണ്. അതുപോലെ തന്നെ ബിഷപ്പിനല്‍ വഞ്ചിക്കപ്പെട്ടവരും, തെറ്റി ധരിപ്പിക്കപ്പെട്ടവരും. ബിഷപ്‌ കോപ്പെലിലെ വിശ്വാസികളുടെ ന്യായമായ ആഗ്രഹങ്ങളെ മാനിക്കണം. അതിനദ്ദേഹം തയ്യാറായില്ലെങ്കില്‍ പൊതു ജനാഭിപ്രായ കോടതിയില്‍ അദ്ദേഹത്തിനെതിരെ അവര്‍ വിധി  നേടും. ഇതിന്റെ ഒരു ഭാഗമാണ് ഞായറാഴ്ച പത്തരക്ക് കോപ്പേല്‍ വിശ്വാസികള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്ന വിജില്‍. ഇത് സഭാ വിരുദ്ധ പ്രവര്‍ത്തനമോ , സഭാധികാരി ധിക്കാരമോ ആയി ആരും കണക്കാക്കേണ്ടതില്ല. അമേരിക്കന്‍ മീഡിയ പലതും ഈ ചരിത്ര സംഭവം ലോകം മുഴുവന്‍ എത്തിക്കാന്‍ തയ്യാറായിട്ടുണ്ട്.  കോപ്പെലിലെ ദുരന്തം ലോകം അറിയണം. ലോകം വിധിയെഴുതട്ടെ.

തികച്ചും സമാധാനപരമായി, നല്ല ഉദ്ദേശം വച്ചു മാത്രം നടത്തുന്ന ഈ പ്രതിഷേധ പ്രാര്‍ത്ഥനാ വിജിളില്‍ സഭാ സ്നേഹികളായ എല്ലാ വിശ്വാസികളും ഭക്തി പുരസ്സരം പങ്കെടുക്കണമെന്ന് പ്രവര്‍ത്തകര്‍ ആഹ്വാനം ചെയ്യുന്നു. അതോടൊപ്പം അമേരിക്കന്‍ സീറോ മലബാര്‍ വിശ്വാസികളുടെ പ്രാര്‍ത്ഥനകളും അവര്‍ യാചിക്കുകയാണ്.

15 comments:

Anonymous said...

Lip service and another way to tame the people who are bold enough to protest. Now they will use prayer to make you accept the corrupted leaders in the name of Jesus and move forward.They know very well that over the course of time all resistance will weaken.

Anonymous said...

Untill now Syro Malabar folks are required to pay without any question.This will end the profitable Church Business in USA, by dividing and ruling by priests who are not welcome in their home dioceses.

Hope that this will open the eyes of the blind.Pray for Thoma and associates to come out from their sins.

Anonymous said...

One thing is becoming very clear now that diocese leaders want THoma Cross in any way.For them fighting and division is secondary.

Dear Bishop which is more important to you?

Cross or peaceful co existence of people?

Why are you sitting idle there.

We do not blame you because you are under the evil influence of Koppan Kaduppan?

Anonymous said...

Do not ever feel that you will get justice from Church especially Catholic Church.

It is flourishing like anything,it is told.So why do they need to hear our cries?

Even some of the church leaders were harassed by super leaders.
Look at what happened to a church leader in Mexico in recent past.I hope you know that incident.

So look up to Lord for Guidance.He is the ultimate hope for us.

Anonymous said...

സെമിനാരിയില്‍ പഠിക്കുന്ന സമയത്തും കടുപ്പന്‍ ഇങ്ങിനെ ആയിരുന്നു ,കൂട്ടിക്കൊട്ടും കുന്നൈമ്മയും എന്നും അയാളുടെ കുടെപിറപ്പ് ആയിരുന്നു.യാതൊരു വിധ ധാര്‍മിക മൂല്യവും ഒട്ടും ഇല്ലാത്ത അദ്ദേഹത്തിനു ഈ സ്ഥാനത് തുടരാന്‍ അര്‍ഹത ഇല്ല തന്നെ.

ആരെ ദ്രോഹിക്കണം ?എങ്ങനെ ദ്രോഹിക്കണം ?എന്ന ഒരു ചിന്ത മാത്രം ആണ് അയാളെ ഭരിക്കുന്നത്‌.

Anonymous said...

Why do you worry too much if the messages communicated over the phone were good. If so everybody can listen to it. So, what you are trying to say is that the father communicated secret messages over the phone?

Anonymous said...

സ്നേഹം ,ക്ഷമ ,സഹനം എന്നിവ പറഞ്ഞു നടക്കുന്ന കടുപ്പന് നമ്മള്‍ ഈ കാര്യങ്ങള്‍ പറഞ്ഞു കൊടുക്കണ്ട അവസ്ഥ വന്നിരിക്കുന്നു .ലോകം പോകുന്ന പോക്ക് !

Anonymous said...

ആരെയും ചവുട്ടി മെതിച്ചു ഇനിക്ക് ആളാകണം എന്ന ഒരു ചിന്ത മാത്രം ആണ് കടുപ്പന് .അതിനു വേണ്ടി ഏതറ്റം വരെ പോകാന്‍ ഈ പുരോഹിതന് പൂച്ച് കൂടാതെ സാധിക്കും .

Anonymous said...

കടുപ്പന്‍ പുരോഹിത വര്‍ഗത്തിന് തന്നെ നാണക്കേടാണ് .

Anonymous said...

WHO IS THE BISHOP OF SMC CHICAGO?

IS IT KAAVAALAM OR KADUPPAN OR OR ZAC OR NO USE ANGAADI?

THAT IS THE REAL PROBLEM!!!!

TOO MANY BISHOPS FOR SMC CHICAGO!!

Anonymous said...

കടുപന്റെ ഉദ്ദേശം എങ്ങനെയും ബിഷപ്പ് ആവുക എന്നതാണ്.

അതിനു വേണ്ടി ആണ് ഈ കളികള്‍ ഒക്കെ നാം കാണുന്നത് .

ദൂരെ നിന്ന് നോക്കി കാണുന്നു, അട്ടഹസിക്കുന്നു ,ആഹ്ലാദിക്കുന്നു.

കുഞ്ഞാടുകള്‍ തമ്മില്‍ അടിച്ചു ചാവട്ടെ എന്ന ചിന്ത തലയില്‍ കയറി ഇരിക്കുന്നു .

ഇത്രയും അഹന്തയോടെ പെരുമാറുന്ന ഒരു വൈദികനെ ഞാന്‍ ഇന്ന് വരെയും കണ്ടിട്ടില്ല.

ഇത്രയും അധികാര മോഹി, അതിലും വലിയ വൈരാഗിയ ബുദ്ധി .

ക്ഷമ എന്ന് പറയുന്നത് അന്ച്ചയിലോക്കതുകൂടി പോയിട്ടില്ല.


വേരുക്കുന്നവനെ വെറുപ്പോടെയും, നിന്ധയോടെയും പെരുമാറുന്ന ഒരു വൈദികന്‍ !

എന്ത് ചെയ്യാം ?

നമ്മുടെ കാലക്കേട്‌?

അല്ലാതെ എന്ത് പറയാന്‍?

Anonymous said...

ആരോ എഴുതി ടെലെഫോണ്‍ സംസാരം ചോര്ന്നതിനെപറ്റി .അതിന്റെ ഉള്ളടകതെപറ്റി .അതിനെചൊല്ലി സ്വികരിച്ച മാര്‍ഗം ശരിയാണോ? അവിടെയാണ് കര്യിയം ഇരിക്കുന്നത്?.

Therefore no need to justify that crooked action.

Anonymous said...

Every one knows what happened to the Arch Bishop Oscar Romero of San Salvador in Mexico on March 24,1980.

He was killed for his stand on the poor while saying mass in a small church.

The Catholic Church was against him.But the people was and is with him still.

This is the so called history of Catholic church.The Church always encouraged oppression and injustice.

So our struggle will be met with all possible resistance.If an Archbishop could be killed what about the ordinary people like us?

Anonymous said...

"If I am killed, I shall rise again in the salvadoran people” – archbishop Romero lives on


Por Hans Egil Offerdal
Número 19

“Thus, the poor have shown the church the true way to go.
A church that does not join the poor
in order to speak out from the side of the poor
against the injustices committed against them
is not the true church of Jesus Christ.”


Archbishop Oscar Romero, February 17, 1980[1

Anonymous said...

കോപ്പെലിലെ വിശ്വാസികള്‍ ==== പ്രാര്‍ത്ഥനാ വിജിലിന്റെ ഒരുക്കങ്ങള്‍

സ്നേഹത്തിലും ഒരുമയിലും ഇക്കാല മത്രയും കഴിഞ്ഞിരുന്ന ഒരു ജനസമൂഹത്തെ ബിഷപ്‌ അങ്ങാടിയത്ത് തന്‍റെ സ്വാര്‍ത്ഥലാഭത്തിനായി പരസ്പരം തമ്മില്‍ അടിപ്പിച്ചു തുലക്കാനു അശേഷം മടിച്ചില്ല.

ഒരു ആത്മീയ ഗുരുവെന്ന പേരിന് തന്നെ അര്‍ഹനാണോ ബിഷപ്‌ അങ്ങാടിയത്ത് എന്ന ചോദ്യം അദ്ദേഹത്തിന്‍റെ ചെയ്തികള്‍ ജനങ്ങളില്‍ ഉദിപ്പിക്കുന്നു.

ഈ പശ്ചാത്തലത്തിലാണ് കോപ്പെലിലെ വിശ്വാസികള്‍ പ്രാര്‍ത്ഥനയെ അഭയം പ്രാപിച്ചിരിക്കുന്നത്‌.

അവര്‍ക്ക് ബിഷപ്‌ അങ്ങാടിയത്ത് നിന്നും നീതി ലഭിച്ചിട്ടില്ല.

നിയമ ലംഘനം, നീതി നിഷേധം വ്യാജ കുറ്റാരോപണങ്ങള്‍, സ്വഭാവഹത്യ തുടങ്ങിയ കുത്സിത മാര്‍ഗങ്ങള്‍ പ്രതിയോഗികള്‍ക്കെതിരെ തെല്ലും മനസാക്ഷിയില്ലാതെ പ്രയോഗിച്ചു അവരെ ബിഷപ്‌ അങ്ങാടിയത്ത് അടിച്ചമര്‍ത്തുകയാണ്.

നീതി നിഷേധിക്കപ്പെട്ടവര്‍ നൂറു കണക്കിനാണ്.

അതുപോലെ തന്നെ അങ്ങാടിയത്ത് ബിഷപ്പിനല്‍ വഞ്ചിക്കപ്പെട്ടവരും, തെറ്റി ധരിപ്പിക്കപ്പെട്ടവരും.

ബിഷപ്‌ കോപ്പെലിലെ വിശ്വാസികളുടെ ന്യായമായ ആഗ്രഹങ്ങളെ മാനിക്കണം.

അതിനദ്ദേഹം തയ്യാറായില്ലെങ്കില്‍ പൊതു ജനാഭിപ്രായ കോടതിയില്‍ അദ്ദേഹത്തിനെതിരെ അവര്‍ വിധി നേടും.