Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, October 3, 2010

കൊപ്പെലിലേക്ക് സ്വാഗതം (Rev. 9:40)

കോപ്പേല്‍ പള്ളിയില്‍ ഇന്ന് ആദ്യത്തെ കുര്‍ബാനയ്ക്ക് വന്നവരെ സ്വാഗതം ചെയ്തത് പള്ളി മുമ്പില്‍ റോന്തു ചുറ്റുന്ന പോലീസ് കാറുകളാണ്. ബിഷപ്പിന്‍റെ ക്ലാവര്‍  കുരിശിന്‍റെ മഹത്വം എന്നല്ലാതെ എന്തു പറയാന്‍ . വിജില്‍ കഴിയുന്ന 12 മണി വരെ അവിടെ പോലീസ് കാറുകളുടെ പേട്ടയായിരിക്കും. ഭക്ത ജനങ്ങള്‍ക്ക്‌ സമാധാന പൂര്‍വ്വം വിജിലില്‍ പങ്കെടുക്കാനുള്ള സാഹചര്യം ഉറപ്പ് വരുത്താനാണ് നിയമാധിക്രിതര്‍ ഈ നടപടി കൈക്കൊണ്ടിരിക്കുന്നത്.

അമേരിക്കന്‍ സീറോ മലബാര്‍ സഭയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു ബിഷപ്പിന്‍റെ നടപടികള്‍ക്കെതിരെ പ്രതിഷധ പ്രകടനം നടത്തുന്ന ഈ സംഭവം അമേരിക്കന്‍ ടീവീ ചാനലുകളും പത്രങ്ങളും റിപ്പോര്‍ട്ട്‌ ചെയ്യുന്നതായിരിക്കും. ഏഷ്യ നെറ്റും CNN ഉം പരിപാടി കവര്‍ ചെയ്യുമെന്ന് പ്രസ്താവിച്ചിട്ടുണ്ട്. അങ്ങനെ വിവിധ മാധ്യമങ്ങള്‍ വഴി താമരക്കുരിശിന്റെ ഖ്യാതി ലോക മേമ്പാടും വ്യാപിക്കുകയാണ്.

വിജില്‍ തുടങ്ങുന്നതോടെ തല്‍സമയ റിപ്പോര്‍ട്ടുകളും ഫോട്ടോകളും വീഴ്ചകൂടാതെ ഈ ബ്ലോഗില്‍ ഞങ്ങള്‍ പോസ്റ്റ് ചെയ്യുന്നതാണ്.

ഇന്നത്തേത് കൂടാതെ രണ്ട്‌ പ്രാര്‍ത്ഥനാ വിജിലുകള്‍ കൂടി സംഘാടകര്‍ നടത്താന്‍ ഉദ്ദേശിക്കുന്നു. അടുത്ത ഞായറാഴ്ച ഇതേ സമയം ദാല്ലാസ്, അമേരിക്കന്‍ മെത്രാസന മന്ദിരത്തിനു മുമ്പിലും, പിന്നത്തെ ഞായറാഴ്ച കോപ്പേല്‍ അയല്‍ ദേവാലയമായ സെന്‍റ് ആന്‍സ് ദേവാലയത്തിന്റെ മുമ്പിലും. നമ്മുടെ സഭാ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകണമെങ്കില്‍ അമേരിക്കന്‍ സഭാധികാര്‍ ഇടപെടണം എന്ന വിശ്വാസമാണ് ജനങ്ങള്‍ക്ക്‌. കേരളത്തിലെ സീറോ മലബാര്‍ സഭാധിക്രിതര്‍  രണ്ട്‌ മുഖം കൊണ്ടു സംസാരിക്കുകയല്ലേ എന്ന് അവര്‍ സംശയിക്കുന്നു. അങ്ങാടിയത്തിന് മൂക്ക് കയര്‍ ഇടാന്‍ ഉള്ള തന്റേടം തല്ക്കാലം അവര്‍ കാണിക്കുന്നില്ല.

ഈ റിപ്പോര്‍ട്ടിനെ തുടര്‍ന്നു വിജിലിന്റെ തല്‍സമയ റിപ്പോര്‍ട്ട്‌ ഉണ്ടായിരിക്കുന്നതാണ്. 

സമയം 9 :40  
ഫാ. വര്‍ഗീസിന്റെ പ്രസംഗം നടന്നു കൊണ്ടിരിക്കുന്നു. പള്ളിയില്‍ ക്രൂശിത രൂപമുണ്ടല്ലോ,. പിന്നെ എന്തിനാണ് പുറത്തു നിന്ന്‌ പ്രാര്‍ത്ധിക്കുന്നത്. എല്ലാവരും ദയവായി പള്ളിയകത്തിരുന്നു പ്രാര്‍ഥിക്കുക. എന്നിങ്ങനെ വിജിലില്‍ പങ്കെടുക്കാതിരിക്കാന്‍ അച്ഛന്‍ തന്‍റെ പ്രസംഗത്തില്‍ കൂടി ആളുകളെ ആഹ്വാനം ചെയ്യുകയാണ്. എന്നാല്‍  ലക്ഷണം കണ്ടിട്ട് പൊതുജനങ്ങള്‍ അതിന് ഒരു വിലയും കൊടുക്കുന്നില്ല. വിഷയം വിജില്‍ വിരുദ്ധ പ്രോപഗാണ്ടയിലേക്ക് തിരിഞ്ഞതോടെ, ജനങ്ങള്‍ ഓരോന്നായി പള്ളി വിട്ട് ഇറങ്ങി പോയി ക്കൊണ്ടിരിക്കുന്ന കാഴ്ച യാണ് ഞങ്ങള്‍ ഇപ്പോള്‍ കണ്ടു കൊണ്ടിരിക്കുന്നത്.

7 comments:

Anonymous said...

Beware of the danger in all this when the leaders will steer you into a prayer of forgiveness and all this fights could come to an end. The only reason for bringing this different claver cross is to maintain a separate identity from the US catholic churches and that determines the need and existence of your Zero Mala Church. This is all about money and power.Not about bible or Jesus.

Anonymous said...

അടി ഒന്നും ആയിട്ടില്ല അങ്ങാടീ , വടി വെട്ടാന്‍ കോപ്പേല്‍ മക്കള്‍ കാട്ടിലേക്ക് പോകാന്‍ തുടങ്ങുന്നതേ ഉള്ളൂ. പറ്റുമെങ്കില്‍ ആ കടുപ്പന്റെ ചന്തിക്കും കൂടി ഒരു പാള വെച്ചു കെട്ടുന്നത് നല്ലതാ. അടി കൊണ്ട് ചന്തി പൊട്ടാതെ ഇരിക്കാന്‍. ചന്തി പൊട്ടിയാല്‍ പിന്നെ ഒരിടത്തും ഉറച്ച് ഇരിക്കാന്‍ പറ്റുകയില്ലല്ലോ. കലികാല വൈഭവം എന്നല്ലാതെ എന്തു പറയാന്‍!

Anonymous said...

thank you for the updates. we are very anxiously waiting for updates. we like to see some pictures and videos.also kindly inform us about the time of asianet's telecast. we want to inform our friends in kerala.

Anonymous said...

IS THIS BECAUSE OF CLAVAR CROSS?

THEN this CLAVAR Cross has TO BE DUMPED AS EARLY AS POSSIBLE.

fr.Varghese SAYS LET US PRAY infrot of CRUSIFIX.wHERE WERE this crusifix love till NOW?

WHere DID His crusifix LOVE came all OF ITS SUDDEN.

VG OFFERED forgivness and love now.Where this came now?

let us ALL TRY TO STOP CUNNING DRAMA NOW.ALL are smart here acha.not ONLY YOU GUYS....

Anonymous said...

KASHTAM KASHTAM..........

Anonymous said...

NO TAXATION WITHOUT REPRESENTATION. **NO CONTRIBUTIONS WITHOUT REMOVAL OF MARTHOMA CROSS WITHOUT JESUS.

Anonymous said...

ഇന്നു കൈക്കാരന്‍ പോലീസും ശിങ്കാരി പോലീസും

കള്ള തൊരപ്പനും കൂടി ഏതു മാളത്തില്‍ ഒളിച്ചു !!!!

അവന്മാരുടെ ഗ്യാസ് പോയോ ????

അതോ പുന്നെല്ലും പുതിയ പാരയും നോക്കി നടക്കുവാണോ !!!!

എല്ലാം കള്ള പുളിക്കണേ എല്പ്പിച്ചോ ????

ഇന്നു അധികം കള്ള പുളിക്കന് ചാടാന്‍പറ്റിയില്ല !!!!!

ഒരുവിളിപ്പടാക ലെ ഒത്തിരി പോലീസും
പട്ടാളവും കൂടാതെ
കുര്സ്സും ഏന്തി കുറെ ജനങ്ങളു0!!!!


സാത്താനായ ഞാന്‍ {kalla pulickan} കുരിസ്സു
കണ്ടപ്പോളേ പേടിച്ചുപോയി