ചിക്കാഗോ കത്തീദ്രല്‍ പള്ളിയിലെ വാര്‍ഷീക പൊതുയോഗം അടുത്ത ഞായറാഴ്ച നടക്കും. കഴിഞ്ഞ ഞായറാഴ്ച കുര്‍ബാനയ്ക്ക് ശേഷം അസ്തേന്തി വികാരി ഫാ. ശാശ്ശേരിയാണ് തന്റെ അറിയിപ്പില്‍ ഇക്കാര്യം അറിയിച്ചത്.
രാഷ്ട്രീയവും വ്യക്തി വൈരാഗ്യങ്ങളും മാറ്റി വച്ച് ജനങ്ങള്‍ പൊതുയോഗത്തില്‍ പങ്കെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. പള്ളിക്ക് വേണ്ടി സേവനം ചെയ്തവരെയും ചെയ്തു കൊണ്ടിരിക്കുന്നവരെയും താറടിക്കാനും ചെളി വാരി ഏറിയാനുമുള്ള ഒരു വേദിയാക്കി പൊതുയോഗം മാറ്റരുത് എന്നും അദ്ദേഹം ജനങ്ങളെ പ്രത്യേകം ഓര്‍മ്മിപ്പിച്ചു.ഇത്രയും കാര്യങ്ങള്‍ വളരെ ഭംഗിയായി അവതരിപ്പിച്ച ഫാ. ശാശ്ശേരി, പിന്നീട് പറഞ്ഞ കാര്യത്തോട് ഞങ്ങള്‍ക്ക് തികച്ചും വിയോചിപ്പാണ്. പൊതുയോഗത്തില്‍ ചോദിക്കാനുള്ള ചോദ്യങ്ങള്‍ നേരത്തെ എഴുതി അധികാരികളെ ഏല്‍പ്പിക്കണം എന്നാണു അച്ഛന് പറഞ്ഞത്. ചോദ്യങ്ങള്‍ നേരത്തെ കിട്ടിയാല്‍ അതുകൊണ്ടുള്ള ഗുണം എന്താണെന്ന് എടുത്തു പറയേണ്ട ആവശ്യമില്ലല്ലോ.
ജനങ്ങള്‍ ചോദിക്കാന്‍ പോകുന്ന ചോദ്യങ്ങള്‍ എന്താണെന്ന് മുന്‍കൂട്ടി അറിഞ്ഞിരുന്നാല്‍ ഒന്നാമതായി പലരും ശക്തവും, അധികാരികളെ ചൊടിപ്പിക്കുന്നതുമായ ചോദ്യങ്ങള്‍ എഴുതിക്കൊടുക്കില്ല. രണ്ടാമത്, അങ്ങനെ ആരെങ്കിലും ചെയ്താല്‍ തന്നെ അവരുടെ തലവേദന തരുന്ന ചോദ്യങ്ങള്‍ വേദിയില്‍ അവതരിപ്പിക്കാന്‍ ചാന്‍സ് കൊടുക്കാതെ ഒഴിവാക്കാം. അങ്ങനെ നടന്നിട്ടുള്ള സംഭവങ്ങള്‍ അനവധിയാണ്. മൂന്നാമത് മറ്റു ചിലരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി കള്ളക്കഥകള്‍ കെട്ടി ചമച്ചു ഉണ്ടാക്കുവാനുള്ള സാവകാശം അധികാരികള്‍ക്ക് കിട്ടും.
പത്തുകൊല്ലത്തോളം ഈ ഇടവക ഭരിച്ചിട്ടു വിശ്വാസികളുടെ ചോദ്യങ്ങള്‍ക്കോ സംശയങ്ങള്‍ക്കോ മറുപടി പറയാന്‍ നമ്മുടെ വികാരിയച്ചന് കഴിവില്ലെന്നോ? പറ്റുന്ന സംഗതികള്‍ക്ക് പൊതുയോഗത്തില്‍ തന്നെ വച്ച് ഉത്തരം പറയുക. ഉടനടി ഉത്തരം പറയാന്‍ പറ്റാത്ത ചോദ്യമാണെങ്കില്‍ പിന്നീട് മറുപടി തരാം എന്ന് പറയുക. അത്രയുമല്ലേ അച്ഛന് ചെയ്യേണ്ടതുള്ളൂ.
മറ്റു ഗത്യന്തരമൊന്നും ഇല്ലാത്തത് കൊണ്ട് ഒരു ചടങ്ങ് എന്ന രീതിയില്‍ മാത്രം നടത്തുന്ന ഒന്നാണ് നമ്മുടെ പൊതുയോഗം എന്നതിന് സംശയമില്ല. പരമാവധി ജനങ്ങള്‍ക്ക് പങ്കെടുക്കാന്‍ പറ്റാത്ത സമയത്ത്, നല്ല ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍ നിന്നും ജനങ്ങളെ നിരുല്സാഹപ്പെടുത്തുന്ന സാഹചര്യം ഉണ്ടാക്കി ഇങ്ങനെ പൊതു യോഗം എന്ന പേരില്‍ ഒന്ന് നടത്തുന്നതിന്റെ ഉദ്ദേശം എന്താണ്. പള്ളിഭരണം അച്ഛന്റെ തന്നിഷ്ടമനുസരിച്ച് നടക്കുന്നു. അത് നടത്തുവാന്‍ അച്ഛന് സ്വയം തിരഞ്ഞെടുത്ത കയ്യാളന്മാരുമുണ്ട്. ഇവരും അച്ഛനും കൂടി നടപ്പാക്കുന്ന എന്തെങ്കിലും കാര്യങ്ങള്‍ അവതാളത്തിലാകുമ്പോള്‍ പഴിചാരാന്‍ ആരെങ്കിലും വേണം. അതിനു വേണ്ടി പൊതു യോഗം നടത്തുന്നു.
ഇപ്പോള്‍ ഇങ്ങനെ ഒരു പൊതു യോഗം വയ്ക്കുന്നതിന്റെ ഉദ്ദേശം തന്നെ ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല. ജനങ്ങള്‍ എന്ത് ചോദ്യങ്ങള്‍ ഉന്നയിക്കാനാണ്? അവര്‍ അന്ധകാരത്തിലാണ്. ജനങ്ങള്‍ക്ക് എന്തെങ്കിലും സംഗതികളെക്കുറിച്ചു അറിവുണ്ടെങ്കില്‍ അല്ലെ ചോദ്യങ്ങള്‍ എഴുതിക്കൊടുത്തോ നേരിട്ട് ചോദിച്ചോ സംശയ നിവര്‍ത്തി വരുത്തുവാന്‍ സാധിക്കൂ. ഉദാഹരണം പറഞ്ഞാല്‍ നമ്മുടെ വികാരി ഫാ. ആന്റണി ഇന്നുവരെ നമ്മുടെ പള്ളിയുടെ കണക്കുവിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. അത് പുറത്തു വിടാതെ രഹസ്യമാക്കി വച്ചിരിക്കുന്നിടത്തോളം കാലം ജനങ്ങള്‍ക്ക് എങ്ങനെ അതിനെപ്പറ്റി എന്തെങ്കിലും ചര്‍ച്ച ചെയ്യുവാന്‍ സാധിക്കും? ചോദ്യങ്ങള്‍ നേരത്തെ എഴുതിക്കൊടുത്തു സ്ക്രീന്‍ ചെയ്യണം പോലും! ആരെയാണ് അധികാരികള്‍ക്ക് ഇത്ര ഭയം? നേരെ ചൊവ്വേ കാര്യങ്ങള്‍ നടത്തുന്നവരാണെങ്കില്‍ തങ്ങളുടെ പ്രിയപ്പെട്ട സീറോ മലബാര്‍ കുഞ്ഞാടുകളുടെ ചോദ്യങ്ങളെ ഇടയര്‍ എന്തിനിത്ര ഭയപ്പെടണം?
അതുപോലെ തന്നെ മറ്റൊരു സ്ഫോടനാത്മകമായ വിഷയമാണ് സീറോ മലബാര്‍ കത്തീദ്രലിന്റെ നാണക്കേടിന്റെ തിലകക്കുറിയായ ചുവന്ന വിരി. വിരിയുടെ സംവിധാനത്തില്‍ ചില മാറ്റങ്ങള്‍ വരുത്താനുള്ള രഹസ്യ തീരുമാനങ്ങള്‍ ഇപ്പോള്‍ തന്നെ എടുത്തു കഴിഞ്ഞതായി വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും ഞങ്ങള്‍ക്ക് അറിവ് കിട്ടിയിട്ടുണ്ട്. സര്‍ക്കസ്സു കൂടാരം മാറ്റി, മറ്റൊരു ഡിസൈനില്‍ അത് തൂക്കാനുള്ള തന്ത്രങ്ങളാണ് ഇവര്‍ മിനഞ്ഞിരിക്കുന്നത്. മുപ്പതിനായിരം ഡോളര്‍ തന്നെയെങ്കിലും അതിനു ചെലവ് വരും എന്നും കണക്കു കൂട്ടിക്കഴിഞ്ഞു. എന്നിട്ടും പൊതുജനങ്ങളെ അവര്‍ ഇക്കാര്യത്തില്‍ ഇപ്പോഴും ഇരുട്ടില്‍ നിരുത്തിയിരിക്കയാണ്. അര്‍ത്ഥമോ അന്തസ്സോ ഇല്ലാത്ത ഈ വിരിക്കുവേണ്ടി ഇനിയും ജനങ്ങളുടെ പണം വാരി വിതറാന്‍ അധികാരികള്‍ക്ക് യാതൊരു വൈമനസ്സ്യവുമില്ല. പൊതുയോഗത്തിന്റെ അവസാനം അച്ഛനും അദ്ദേഹത്തിന്റെ വാലാട്ടിപ്പട്ടികളും മാത്രം ഹാളില്‍ ബാക്കി അവശേഷിക്കുമ്പോള്‍ വിരി വിഷയം അവതരിപ്പിച്ചു, പാസാക്കിയെടുത്ത്, ജനങ്ങളെ ഇനിയും വഞ്ചിക്കാനുള്ള കപട നീക്കങ്ങളാണ് ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
സീറോ മലബാര്‍ സഭാ തലവന്‍ മാര്‍ വിതയത്തില്‍ മരിച്ചിട്ട് അദ്ദേഹത്തിന്റെ ശരീരത്തിന്റെ ചൂടാറിയിട്ടില്ല. അതിനു മുമ്പ് തന്നെ അദ്ദേഹത്തെ വിറ്റ് കാശാക്കാനുള്ള വേലകളും നമ്മുടെ ഇടവകാ നേതൃത്വം കണ്ടു പിടിച്ചു കഴിഞ്ഞു. അവിശ്വസനീയം എന്ന് തന്നെ പറയാം. പക്ഷെ സത്യമാണ്. കേള്‍ക്കുക.
വര്‍ഷങ്ങള്‍ക്കു മുമ്പ്, കത്തീദ്രല്‍ വെഞ്ചരിപ്പിനോട് അനുബന്ധിച്ച് ഫോട്ടോ വിവരണിക ഇറക്കുമെന്ന് വീരവാദം മുഴക്കി, ജനങ്ങളുടെ ഫോട്ടോകള്‍ എടുപ്പിച്ചു, കാശ് മേടിച്ചിട്ട്, ഇപ്പോള്‍ വിവരണികയുമില്ല, ഒരു ചുക്കുമില്ല. അന്ന് ഫോട്ടോ എടുത്ത പലരും ചത്തു മണ്ണടിഞ്ഞു, പലരുടെയും മുടിയും പല്ലും കൊഴിഞ്ഞു. പല കൊച്ചു പെമ്പിള്ളേരും കൊച്ചമ്മമാരായി, പല കൊച്ചമ്മമാരും വല്യമ്മമാരായി. എന്നിട്ടും വിവരണികയില്ല.
ദാ, ഇപ്പോള്‍ മാര്‍ വിതയത്തില്‍ മരിച്ചപ്പോള്‍ നമ്മുടെ ഈ സ്ഥിരം തട്ടിപ്പുകാര്‍ക്ക് വേറൊരു ആശയം ഉദിച്ചിരിക്കുന്നു. ആശയം ഇതാണ്: നമ്മുടെ കത്തീദ്രല്‍ ഫണ്ടിലേക്ക് സംഭാവന ചെയ്തിട്ടുള്ളവരില്‍ ആരുടെയെങ്കിലും പക്ഷം മാര്‍ വിതയത്തിലിന്റെ കൂടെ നിന്നും എടുത്ത ഫോട്ടോ ഉണ്ടെങ്കില്‍ അത് ഇനി വരാന്‍ പോകുന്ന "പുതിയ ഫോട്ടോ വിവരണിക"യില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും. അച്ചടിച്ചിലവിലെക്കായി ചെറിയൊരു സംഭാവനയായി വെറും 250 ഡോളര്‍ കൊടുക്കണം. അത്രേയുള്ളൂ.! നേരത്തെ കൊടുത്തിരിക്കുന്നതു കൂടാതെയാണ് ഈ 250 .
കാശുണ്ടാക്കാനുള്ള ഈ പദ്ധതിയെപ്പറ്റി മുന്‍കൂട്ടി അറിവുണ്ടായിരുന്നെങ്കില്‍ ബ. ശാശ്ശേരിയച്ചന് തന്റെ അറിയിപ്പില്‍ പിതാവിനെപ്പറ്റി അല്പം കൂടി ആഞ്ഞു തട്ടിയിരുന്നെനെ. നല്ല ഒരു പബ്ലിസിറ്റിയായിരുന്നെനെ അത്. അച്ഛന് നടത്തിയ അറിയിപ്പ് വെറും ഒരു വഴിപാടു കഴിക്കുന്ന പോലെയിരുന്നു. പോട്ടെ, പോയ ബുദ്ധി പിടിച്ചാല്‍ കിട്ടുമോ!
നമ്മുടെ പള്ളിയിലെ സാമ്പത്തിക വിദഗ്ദ്ധന്മാരെപ്പറ്റി ഒരു സത്യം ഞങ്ങള്‍ തുറന്നു പറഞ്ഞു കൊള്ളട്ടെ: ശവംതീനിയുറുമ്പുകള്‍ എന്നല്ലാതെ നിങ്ങളെ വിളിക്കാന്‍ മറ്റൊരു പേരും ഞങ്ങള്‍ കാണുന്നില്ല.
(പൊതുയോഗത്തില്‍ തുടങ്ങിയ ലേഖനം ശവംതീനിയുറുമ്പുകളില് കൊണ്ട് വന്നു നിറുത്തേണ്ടി വന്നതില്‍ ഞങ്ങള്‍ അതിയായി ഖേദിക്കുന്നു. )

16 comments:
As long as we can manage to have two groups we will succeed in moving forward our hidden agenda.
Very Accurate Judgement.
Even within the white house, press reporters ask random questions to the President and President answers them as possible as he could.
Now at Syro Malabar Chicago, Public do not even have a clue what's going to be discussed over at Pothuyogam. Without knowing the facts, how does the Father Antony expect us to ask questions? It would have been reasonable, if the church announce their end facts prior a week and ask the public to ask question on those facts. Here the expectation is to assume some thing and ask magic questions.
Here is Syro Malabar, Fr Antony is a tricky priest and he does not want any nuisance even as a question.
And my question to Fr Antony are
"Why is this drama? Be bold as a priest and face the question on the spot. WHO are you afraid of if you do not have anything to hide?
Atleast publish your agendas prior you request questions from public.
Here are the reasons, people get more and more frustrated and hence the donation becoming less and less. You can cry and curse a 1000 times but unless you change, nothing is gonna be changed.
Real Catholic.
Its 100% clear that our church is a pure business entity only for the benefit of making money.
Priest being a manager, who collects salary and benefit should answer to each and every questions of the investors. The real investors only want to make sure that the investments are in the right hands and managed properly. They do not ask for any share of profit.
In short, priest should reply to each and every question, if they have nothing to hide or no hidden agenda.
Are we losing the social teachings of the Catholic Church and sanity as well? What is wrong with our Achan and his advisors anyway? These are baffling questions that are frequently being asked by more and more members. "Christeen" is the only movement under Phoenix Holy Family church that is growing every week in number of kids attending. All other gatherings are struggling to retain members especially monthly prayer meetings.
One family devoted their time, skill, resource and residence (time, talents, and treasure) for the gathering of CHRISTEEN. They are "Called to Serve", NOT TO BE SERVED. Suspending Christeen is the biggest insult to a volunteer as far as their community service is concerned. Suspending this activity without any reason is a gross mistake made by the church.
SMCC Phoenix teaches "Love of Power" rather than "Power of Love".
Phoenix ല്‍ എന്തോ ചീഞ്ഞു നാറുന്നു
I wish people spent time to know the political process and take part in it in this great country. Just use the English church and save money and time. Try to see if there are some churches around you that can fulfill you spiritual needs. This thing is an absolute waste. The GBM is just another trick they use. We are not fools as they would like
Publish the agenda and accounts online prior to the meeting. Put it on the website.
Tom Varkey Said ...
In 2 Tim. 4:1-5 we read: "In the last days, dangerous times will come. Men will be lovers of pleasures, covetous [lusting after money and other pleasures of this world], proud, blasphemers, disobedient to parents [and the Pope] unholy, false accusers, despisers of what is good [rejecting the Crucifix and going after symbolism like the Mar Thoma Cross which is an idol], ..." Sounds familiar? This is exactly what we see in the Chicago Diocese and the Syro-Malabar churches under this diocese. In v. 5 it says: "They have a form of godliness, but denying its power. Turn away from these." In this verse, we know what we are supposed to do -- Not only turn away from them but also fight them till our very death and not surrender to such idolatry.
ശവംതീനി voice ......
എന്താ മോനെ നിന്റെ തല മൊട്ട അടിച്ചോ....അതോ നാട്ടുകാര്‍ അടിപ്പിച്ചോ........ശവംതീനി വോയിസ് പൊതുയോഗത്തിന് വാ ....നീ ഒരു പിണ്ണാക്കും ഇവിടെ ചെയ്യില്ല...കൊച്ച്ചച്ച്ചനെ തൊട്ടു കളി വേണ്ട കേട്ടോ...സസ്സേരില്‍ ഫാന്‍സ് അസോസിയേഷന് ഇടപെടും ........മൊട കണ്ടാല്‍ ഇട പെടും മോനെ
...കരിന്തിരി
Only a small minority is interested in facts. Most of the members are kept in the belief that money and management is for the priest. They are told that the priests are god themselves. See how they talk in homily ? Any difference from Gaddafi's religion? There are agents who work for the autocrats. Sometimes the agents are doing it because they are stupid, superstitious or looking for some benefits from this cult group. Those who made Jesus the center will act according to his teachings. Tom is one of them thank you
എന്തായാലും നമ്മുടെ പുതിയ കൈക്കരന്മാര്‍ ഇപ്പോള്‍ പറഞ്ഞു നടക്കുന്നത് ഞങ്ങള്‍ക്ക് ഇതു കുരിശായാലും പ്രശ്നം ഇല്ല. ചുരുക്കം ഗുണ്ടകള്‍ക്ക് മാത്രമേ അതില്‍ പ്രശ്നം ഉള്ളു എന്നാണ്.ഞങ്ങള്‍ക്ക് ഇങ്ങനെ അങ്ങ് പോണം ഇന്നു മാത്രമേ ഉള്ളു. എല്ലാ മാസവും നല്ല കളര്‍ഫുള്‍ ഷര്‍ട്ട് ഒക്കെ ഇട്ടു പത്രത്തില്‍ അച്ഛന്റെ വലതും ഇടതും ഇരുന്നുള്ള ഫോട്ടോ അടിച്ചു വരണം എന്നാ ഒറ്റ ഉദ്ദേശം മാത്രമേ ഉള്ളു. ഇന്നലെ എന്റെ പേരും എനിക്ക് രണ്ടു വീടും കിട്ടത്തുള്ളൂ
The Chicago SYro Malabar Diocese is filled with graceless priests and the diocese is simply a waste. One of the previous crooks among them was behind all these hidden agenda. He has taken refuge in Palai and waiting for a Bishop upgrade for him. Now his active role is vacant. Therefore someone needs to cling on to his agenda in USA so as to continue the looting behind the Sunday show. Poor people’s money, they use them for their dirty politics, fame and business and untimely insulted the whole Syro Malabar community in USA.
There are many Wolfs in Sheep's Clothing in our dioceses. Please watch the Chicago and Garland situation very closely.
To Fr. Antony and Sassaril,
Can you come close to this level ever?
Are we the `Chicago Syro Malabar diocese` is under the influence of satanic cult? Where we stand?
We are still going behind the pagan idol, and rejecting Jesus and his might Crucifix. Think about this.
Hear from this link.
http://www.youtube.com/watch?v=_ZDxfo_fMwQ
Fr Antony is being in Chicago Parish for last 10 years. Many people and prominent personalities knew Achan very well and hence they do not want to hurt him with anything though they are against his policies. Fr Antony know this very well and he is capitalizing his "Priest Value" for that. He knew that people will not speak even though they do not like it and he can pretty much do anything he wanted with his agendas.
Fr Antony or Fr Sasseri do not have any shame accepting they are WRONG. They wanted to screen the questions because they are afraid of questions and they want to address them private. As long as they are answering the questions with answers, there is no need to ask the same question again right?
So Drama - Drama again Drama..
I am loosing my interest day by day and now church is a place to worship and socialize. And I enjoy my nearby catholic church more since they have a much better mass. Still I am clinched to syro Malabar church because all my dudes are there and that's the day I see them and speak to them.
On the "New Viri" - Why would we spend our quality money again? Answer is - Current Viri is NOT a good design. ( If so who put the current viri in the first place?)
This will be another financial fiasco like the other ones our Bishop House did. (2.2 Mil Bishop House and 900K wrecked Office Building )
So a total spending of $75,000 (35K for the current red viri and the new one will be the same or more).
Just imagine, the 75K could have been well spend on many many good things. There are lots of people NEED help. If you continue doing the same mistakes again and again - that's NOT fine with me. Who cares right..Church will have some people contributing the same or more anyways because it's God's place.
But I won't be the same individual to pay you the same money I'd used to. My money is for God and I will very well spend on poor people who need the money and that's what God's intention too. If you plan to install another "Viri" instead of the current one, I am DONE. I am DONE with your money scandals. My contribution will be the very absolute minimum from now onwards. Because it's a clear symbol that, you do NOT have value for the VERY HARD EARN money. I am sure there are other fellow minds here in Chicago too. So better be cautious and this will be the BIGGEST mistake Fr Antony is planning to execute. Take it or leave this as a friendly advice
An Ordinary Chicago Church Member.
മഡ്രാസിലേമോന് എന്നറിയപെടുന്ന ഫാ. ശാശ്ശേരി മേനേ, മോന് പഠിക്കുന്നത് ഒന്നാം ക്ലാസിലോ അതോ ചിക്കാഗോ കത്തീദ്രല്‍ പള്ളിയിലെ കൊച്ചാഅച്ഛനോ, അറിയാന്പാടില്ലാതേ ചോദിച്ചതാണേ!
രാഷ്ട്രീയവും വ്യക്തി വൈരാഗ്യങ്ങളും മാറ്റി വച്ച് ജനങ്ങള്‍ പൊതുയോഗത്തില്‍ പങ്കെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ..
പിന്നീട് പറഞ്ഞ കാര്യത്തോട് ഞങ്ങള്‍ക്ക് തികച്ചും വിയോചിപ്പാണ്. പൊതുയോഗത്തില്‍ ചോദിക്കാനുള്ള ചോദ്യങ്ങള്‍ നേരത്തെ എഴുതി അധികാരികളെ ഏല്‍പ്പിക്കണം എന്നാണു അച്ഛന് പറഞ്ഞത്.
എന്ന് വച്ചാല്‍, പൊതുയോഗത്തില്‍ ചോദിക്കാന്‍ പോകുന്ന ചോദ്യങ്ങള്‍ മഡ്രാസിലേമോന് പരീക്ഷക്ക് വായിച്ച് പഠിച്ചദിനുശേഷമേ ഉത്തരം തരുവാന്‍ സാദിക്കു എന്നല്ലേ അര്‍ത്ഥം!
മഡ്രാസിലേമോന്, അടുത്ത മാര്‍പാപ്പാ ആവാനുളള ഉദേശം ഉണ്ടോ?
അങ്ങനേയാണെങ്കില്‍ ഇപ്പോള്‍ തുടങ്ങിക്കോ പഠിത്തം. ഫാ.സക്രിയ പണ്ട് ചാണ്സിലായിരുന്നു, ഇപ്പോള്‍ വികാരി അച്ഛനാണ് എന്ന വിഢിയേപോലെ അവരുത് മഡ്രാസിലേമോനേ!
പൊതുയോഗത്തില്‍ ചോദിക്കുന്മ ചോദ്യങ്ങള്‍ക്ക് ഉത്തരം തരുവാന്‍ കഴിവില്ലാത്ത അച്ഛനാണോ, ഫാ. ശാശ്ശേരി!
നാണമാവുകയില്ലേ, പൊതുയോഗത്തിന് വന്നിരിക്കുവാന്!
I am a Chicago SMC Member,
We urge Fr.Antony to give up his idea of restoring the VEIL again, instead he needs to remove that dirty VEIL, the circus ring, the handing wires and the stupid pegan cross from the Altar. Seems like he is a “puram Jathy” and the gospel is not preached yet to the SMC Chicago priests and they are still in darkness.
Since last many year’s, Fr. Antony was boasting about his wonderful cathedral creations. Now he realizes that it is bad and the VEIL of the holy of holies is not good. Indeed it was an unnecessary design and it created disharmony and downgraded of our community’s unity in USA.
“Life and immortality lay hidden till we were brought to light by the gospel; which was signified by the rending of this vail at the death of Christ, Mt 27:51.”
Ecclesiastes 3:1-4
1. To every thing there is a season, and a time to every purpose under the heaven:
2. A time to be born, and a time to die; a time to plant, and a time to pluck up that which is planted;
3. A time to kill, and a time to heal; a time to break down, and a time to build up;
4. A time to weep, and a time to laugh; a time to mourn, and a time to dance;
5. A time to cast away stones, and a time to gather stones together; a time to embrace, and a time to refrain from embracing;
The time has reached, Please accept our mistakes, clean the church and remove the dirty VEIL and pegan cross from cathedral and restore its serenity. That make each one of us strong in faith and it restore our unity in USA.
Post a Comment