Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Friday, April 22, 2011

ഒരമ്മയുടെ വിലാപവും അതിനൊരു വൈദീകന്റെ പ്രതികരണവും

ബഹുമാന്യരും ആദരനീയരുമായ പിതാക്കന്മാരേ,
 
അമേരിക്കയിലുള്ള നമ്മളുടെ സീറോമലബാര്‍ രൂപതയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഭവ വികാസങ്ങള്‍ നാം എല്ലാവരുടെയും ശ്രദ്ധയില്‍ പെട്ട് കാണുമല്ലോ . ഈ സംഭവ വികാസങ്ങള്‍ ഒക്കെയും നമുക്ക് ഒരു വിതത്തിലും സന്തോഷത്തിനു വക നല്‍കുന്ന ഒന്ന് അല്ല.നാള്‍ കുറെ ആയി അമേരിക്കയിലുള്ള സിറോ മലബാര്‍ വിശ്വാസികള്‍ അനുഭവിക്കുന്ന യാതനകള്‍ ഇവിടെ വിവരിക്കാവുന്നതിലും അപ്പുറത്താണ് .ഈ യാതനകള്‍ക്കിടയിലും ഞങളെ വളരെ അതികം വിഷമിപ്പിക്കുന്ന കാരിയം നമ്മുടെ പിതാക്കന്മാര്‍ നിഷ്ക്രിയരായി ഈ സംഭവവികാസങ്ങളെ നോക്കി കാണുന്നു എന്നുള്ളതാണ് .

ഞാനും എന്റെ കുട്ടികളോടൊപ്പം കുടുംബ സമേതം അമേരിക്കയിലേക്ക് യാത്ര തിരിക്കുമ്പോള്‍ ഇങ്ങനെ ഒരു അവസ്ഥ വന്നു പെടും എന്ന് ഒരിക്കലും ചിന്തിച്ചിട്ട് പോലും ഇല്ല .കാരണം ഓരോരുതര്‍കും അവനവന്റെ കുടുംബവും വിശ്വാസ സംഹിതയും വളരെ വിലപ്പെട്ടതാണ്‌ എന്ന് കരുതുന്നവള്‍ ആണ് ഈ ഉള്ളവള്‍ .

കല്‍ദായ വല്‍ക്കരണം എന്ന ആശയം എനിക്ക് മനസ്സില്‍ ആകുന്നത്‌ തന്നെ ഇവിടെ വന്ന ശേഷം ആണ് .കുരിശിന്റെ പേരും പറഞ്ഞു അതിനെ മുതല്‍ എടുക്കാന്‍ ശ്രമിക്കുന്നത് കാണുമ്പോള്‍ വളരെ വിഷമം തോന്നുന്നു .അതിലും സങ്കടകരമായ വസ്തുത ഈ ശ്രമത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഞങ്ങളുടെ ബഹുമാനിയരായ പുരോഹിതരും അവര്‍ക്ക് നേതൃത്വം കൊടുക്കുന്ന ഞങ്ങളുടെ രൂപതയുടെ പിതാവും ആണെന്നുള്ളതാണ് .

കൊപ്പെല്‍ പള്ളിയില്‍ ഉണ്ടായ അനുഭവത്തിന്റെ വെളിച്ചത്തില്‍ പാഠം പഠിക്കാതെ തുടര്‍ന്നും ഈ വിപത്ത് ആവര്‍ത്തിക്കുന്ന സ്ഥിതിയാണ് സംജാതമായിരിക്കുന്നത് .ഗാര്‍ ലാന്‍ഡ് പള്ളിയില്‍ വികാരിയച്ചന്‍ ജനറല്‍ ബോഡി മീറ്റിംഗ് വിളിച്ചുകൂട്ടി തീരുമാനിച്ച വസ്തുതകള്‍ ഒരു വിലയും കൊടുക്കാതെ കാറ്റില്‍ പറത്തുന്ന ‍കാഴ്ച നിഷ്പ്രിയരായി നോക്കി നില്‍ക്കാനേ ഞങ്ങള്‍ക്ക് സാധിച്ചുള്ളൂ . അല്ത്താരയില്‍ തൂങ്ങപെട്ട കുരിശു മാത്രം മതി എന്ന ഭൂരി പക്ഷ അഭിപ്രായം അവഗണിച്ചുകൊണ്ട് മാര്‍തോമ്മ കുരിശു മാത്രമേ സ്ഥാപികൂ എന്ന് അച്ഛന്‍് ‍ പിടി വാശി പിടിക്കുന്ന  കാഴ്ചയാണ് പള്ളിയില്‍ വീണ്ടും കണ്ടത് .ചങ്ങനാശ്ശേരി രൂപതയില്‍ പെട്ട കൂരൂത് അച്ഛന്‍ വന്നു മാര്‍തോമ്മ കുരിശു വരക്കും .തുങ്ങപെട്ട കുരിശു ഉള്ളിലടത് അച്ഛന്‍ മാര്‍തോമ്മ കുരിശു വരക്കില്ല എന്ന് ഇതിനോടകം ഞങ്ങള്‍ക്ക് അറിയിപ്പും കിട്ടി .ഈ വിധത്തില്‍ ഒരു പുരോഹിതന്‍ ചിന്തിക്കുകയോ പറയുകയോ ചെയുന്നത് ശരിയായ ഒരു സംഹിത ആയി തോന്നുന്നില്ല .

വികാരി അച്ഛന്‍ രണ്ടാമതും ഒരു ജനറല്‍ ബോഡി മീറ്റിംഗ് വിളിച്ചു കൂട്ടി ആദിയം കൈക്കൊണ്ട തീരുമാനം, ഒരു തീരുമാനം അല്ലായിരുന്നു എന്നും അത് വെറും ചര്‍ച്ച മാത്രം ആയിരുന്നു വെന്നും , അച്ഛന്‍ എഴുന്നേറ്റു നിന്ന് അസന്നിതമായി മാര്‍തോമ്മ കുരിശു മാത്രമേ വക്കുകയുള്ള് എന്ന് പറയുകയും ഉണ്ടായി .ഈ തീരുമാനം അധികാരികളുടെതാണ് എന്നും ഇതിനു മാറ്റം ഉണ്ടാവില്ല എന്നും പ്രക്കിയാപിക്കുകയുണ്ടായ് .ഇത് കേട്ടപ്പോള്‍ ആളുകള്‍ പ്രകോപിതരായി കര്‍ത്താവിനു സ്തോത്രം പറഞ്ഞു മുദ്രാ വാക്യിം മുഴക്കുകയുണ്ടായി.

എന്തുകൊണ്ട് ഒരു പുരോഹിതന്‍ ആളുകളെ വിളിച്ചുകൂടി മണിക്കൂറുകളോളം ചര്‍ച്ച ചെയിത ശേഷം ഈ വിധത്തില്‍ ഒരു നാടകം കളിച്ചു സ്വയം പരിഹാസപാത്രം ആവണം .അധികാരികള്‍ തീരുമാനിച്ചു എങ്കില്‍ ആ തീരുമാനം നേരത്തെ തന്നെ പറയാമായിരുന്നു വല്ലോ .

ഞാന്‍ ഒരു അമ്മയാണ് .പരിശുത്ത കന്യകാമറിയത്തിന്റെ ഒരു പ്രതീകം ആണ് ഞങ്ങളും .ഞങ്ങള്‍ക്ക് കുരിശു രൂപം മറിയത്തിന്റെ വ്യാകുലതകളെയും ,യേശു സഹിച്ച യാതനകളുടെയും ഓര്‍മയാണ് പരിസുത്ത കുരിശു മാത്രം ഉള്ള ഒരു അള്‍ത്താര ആണ് ഞങ്ങള്‍ക്ക് അഭിമതം .

ഞങ്ങള്‍ ഇപ്പോള്‍ ഇവിടെ അനുഭവിക്കുന്ന യാതനകളുടെ ആരംഭം ബഹുമാന്യനായ കടുപ്പില്‍ അച്ഛന്റെ അമേരിക്കയിലെ പ്രേഷിത പ്രവര്‍ത്തനത്തിന്റെ ,കല്‍ദായ വല്‍ക്കരണത്തിന്റെ ഫലമായിട്ട്‌ ആണ് എന്നതില്‍ നിസ്സംശയം തര്‍ക്ക മില്ലാതെ എനിക്ക് പറയാന്‍ പറ്റും.


ഇവിടെ ഞങ്ങള്‍ കേരളത്തിന്റെ പല രൂ പതകളില്‍ നിന്ന് വന്നവര്‍ ആണ് .ഇവിടെ ഞങ്ങളുടെ മുകളില്‍ കല്‍ദായ വല്‍ക്കരണം അടിച്ചു എല്‍പിക്കരുത് എന്ന ഒരു അപേക്ഷ കൂടിയുണ്ട് .

ഇത്തരുണത്തില്‍ ബഹുമാന്യരായ പിതാക്കന്മാരോടു ഒരു അപേക്ഷ മാത്രമേ ഉള്ളു .നിങ്ങള്‍ എല്ലാവരും കൂടി ഇരുന്നു ഒരു തീരുമാനത്തില്‍ എത്തി ഞങ്ങളെ ഇങ്ങനെ തീ തീറ്റിക്കാതെ ഇരിക്കണം .തീരുമാനം എന്തായാലും ഞങ്ങള്‍ ദെയിവ തിരുമനസ്സായി കണ്ടു അത് പ്രാവര്‍തികമാക്കുന്നതാണ് .


എന്ന് വിധേയതതോടും ,പ്രാര്‍തനയോടും കൂടി,

സിറോ മലബാര്‍ വിശ്വാസി ,അമേരിക്ക

പ്രതികരണം
By: ഫാ. ജോസഫ് സിമിത്തേരിപറമ്പില്‍

വളരെ വേദനയോടെ ഒരമ്മ എഴുതിയ കമെന്റ് എല്ലാ സിറോ മലബാര്‍ വിശ്വാസികളും ഒന്ന് വായിക്കുകയും ചിന്തിക്കുകയും വേണ്ടതാണ്. വെറുതേ വഴിയെ പോകുന്നവനെ എല്ലാം തെറി വിള്ക്കാന്‍ മിക്കവരും സമയം മേനക്കടുതുമ്പോള്‍ ഇത്തരം കമെന്റുകള്‍ തീര്‍ച്ചയും അഭിനന്ദനം അര്‍ഹിക്കുന്നു.

ബഹുമാനപെട്ട സഹോദരി എഴുതിയ ചില കരിയങ്ങള്‍ എടുത്തു കുറിക്കട്ടെ.
"കല്‍ദായ വല്‍ക്കരണം എന്ന ആശയം എനിക്ക് മനസ്സില്‍ ആകുന്നത്‌ തന്നെ ഇവിടെ വന്ന ശേഷം ആണ് .കുരിശിന്റെ പേരും പറഞ്ഞു അതിനെ മുതല്‍ എടുക്കാന്‍ ശ്രമിക്കുന്നത് കാണുമ്പോള്‍ വളരെ വിഷമം തോന്നുന്നു .അതിലും സങ്കടകരമായ വസ്തുത ഈ ശ്രമത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഞങ്ങളുടെ ബഹുമാനിയരായ പുരോഹിതരും അവര്‍ക്ക് നേതൃത്വം കൊടുക്കുന്ന ഞങ്ങളുടെ രൂപതയുടെ പിതാവും ആണെന്നുള്ളതാണ് .

കൊപ്പെല്‍ പള്ളിയില്‍ ഉണ്ടായ അനുഭവത്തിന്റെ വെളിച്ചത്തില്‍ പാഠം പഠിക്കാതെ തുടര്‍ന്നും ഈ വിപത്ത് ആവര്‍ത്തിക്കുന്ന സ്ഥിതിയാണ് സംജാതമായിരിക്കുന്നത് .ഗാര്‍ ലാന്‍ഡ് പള്ളിയില്‍ വികാരിയച്ചന്‍ ജനറല്‍ ബോഡി മീറ്റിംഗ് വിളിച്ചുകൂട്ടി തീരുമാനിച്ച വസ്തുതകള്‍ ഒരു വിലയും കൊടുക്കാതെ കാറ്റില്‍ പറത്തുന്ന ‍കാഴ്ച നിഷ്പ്രിയരായി നോക്കി നില്‍ക്കാനേ ഞങ്ങള്‍ക്ക് സാധിച്ചുള്ളൂ".

എന്താണ് കോപ്പേല്‍ പള്ളിയിലും അതിനു ശേഷം GARLAND പള്ളിയിലും സംഭവിച്ചിരിക്കുന്നത്?. ചുരുക്കത്തില്‍ പറഞ്ഞാല്‍ അധികാര ധുര്മോഹംവും പിടിപ്പുകേടും കൂടെ എന്തുവാകം എന്ന ധാര്‍ഷ്ട്യവും അല്ലെ. പൊതുജനത്തിനെ തെല്ലും വക വയ്ക്കാതെ തമ്മിലടിപ്പിച്ചു ചോര കുടിക്കുന്ന ഇവര്‍ക്ക് വിശുദ്ധ അല്ത്താരയില്‍  കയറി നിന്ന് വിശുദ്ധ വചനം പറയുവാന്‍ നാണമില്ലേ?.കാലം എത്ര മാറിയാലും ഇത്തരം പുരോഹിതവര്‍ഗം മാറുകയില്ല എന്നതിന് ബൈബിള്‍ തന്നെ ഉദാഹരണം.പള്ളി കച്ചവട സ്ഥാപനം ആക്കി ലാഭം കൊയ്യുന്ന ഇവരെ അടിചോടിക്കുവാന്‍ യേശു ഒന്നുകൂടി വരേണ്ട വരുമോ?

അമേരിക്കയില്‍ പല സ്ഥലങ്ങളിലും പള്ളി നടക്കുവാനും മേടിക്കുവനും ഉള്ളത് പൊളിച്ചു പണിയിക്കുവനും മുന്നോട്ടിരങ്ങുന്നതിനും സംഭാവന കൊടുക്കുവാന്‍ തീരുമാനിക്കുന്നതിന് മുന്‍പിലും എല്ലാ വിശ്വാസികളും ഉറപ്പു വരുത്തേണ്ട കാരിയം പള്ളിയിലെ കുരിശും ശീലയും  താന്താങ്ങളുടെ വിശ്വാസം അനുസരിച്ചയിരിക്കുമോ അതോ നമ്മുടെ സേവനത്തിനായി എന്ന പേരില്‍ അവിടെ വന്നിരിക്കുന്ന ചിലരുടെ അല്പതരതിന്റെനുയം പിടിപ്പുകെടിന്റെയും തന്നിസ്ടതിനെറെയും പ്രതി രൂപം ആണോ പള്ളിയില്‍ വെക്കുവാന്‍ പോകുന്നത് എന്നത്. ഈ വക കരിയാങ്ങള്‍ നേരത്തെ ചര്‍ച്ച ചെത് അഭ്പ്രിയ സമനയം ഉണ്ടാക്കിയിട്ട് മാത്രം മതി പുതിയ പള്ളി എന്ന് തീരുമാനിച്ചാല്‍ പാവം ജനം തമ്മിലടിക്കാതെ നിന്നോളും.

ഗരലണ്ടില്‍ ഇപ്പോള്‍  സംഭവിച്ചിരിക്കുന്നത് അടിച്ചമര്‍തി ഭരിക്കാം എന്നാ വ്യമോഹത്തിനു കിട്ടിയ മറുപടിയാണ്‌.ബിഷപ്പ് പറയുന്നത് കേട്ട് ചാടിയ വികാരി അച്ഛന്‍ മുഖം രക്ഷിക്കുവാന്‍ വല്ല അഫ്രികാക്കും പോകേണ്ടി വരും എന്നത് തീര്‍ച്ച തന്നെ. ‍ ‍

കമെന്റുകല്‍ പലതും വിഷയത്തില്‍ നിന്നും മാറി വ്യക്തികളെ തേജോവധം ചെയ്യുവാന്‍ ഉപയോഗിക്കുന്നത് ബ്ലോഗ്‌ മോഡറേറ്റര്‍ നിയന്ത്രിക്കുമല്ലോ?.

10 comments:

Anonymous said...

Fr.Simitheriparambil deserves a lot of appreciation because in today's world priests do not come out openly and take a stand.

If others follow the same path we could have avoided a lot of happenings here.

Achan said avoid bad comments.It is true but all our efforts go to dead ears .So we can expect such attempt from people.I do not blame any one.

Anonymous said...

പിതാവിന് പ്രയമോക്കെയയിവരുകയല്ലേ..
പ്രായം ചെല്ലും തോറും, മനസ്സിന്റെ
ഉറപ്പുകളൊക്കെ കുറയും .. ഇത് നന്നായി
അറിയാവുന്നതുകൊണ്ടാണ് പിതാവിനെ
ഒരു കണക്കില്‍ ദിക്കരിച്ചിട്ടനെങ്കില്‍ പോലും, അള്‍ത്താരയില്‍ മാര്‍ത്തോമ കുരിശു
മാത്രം മതിയെന്ന് ജോജിയച്ചന്‍ തീരുമാനിച്ചത്.
ജോജിയച്ചന്റെ ആത്മാര്‍ത്ഥത മനസ്സിലാകാന്‍
പിതാവിന് കഴിഞ്ഞില്ലന്നു വേണും പുതിയ സംഭവ
വികസതില്‍നിന്നു മനസ്സിലാകാന്‍.


യാക്കോബ് പിതാവ് ഇനി എങ്ങനെ ബഹു. പവ്വത്തില്‍ പിതാവിന്റെ മുഖത്ത്
നോക്കും എന്നുള്ള ചോദ്യം വേറെ..
എന്തൊക്കെയായാലും, നമ്മുടെ
കല്ടയവല്‍ക്കരണ ശ്രമങ്ങളെ
പൂര്നസക്തിയോടെ പിന്തുടരുന്നത്
ജോജിയച്ചന്‍ മാത്രമാണ്. പിതാവ് ഇടക്കൊന്നു
കാല് മരിയോ എന്നൊരു സംശയം.
ആ ഒരു രീതിയില്‍ പറഞ്ഞാല്‍ അടുത്ത വികാരി ജനറലോ, ഒരു പക്ഷെ പുതിയ ബിഷപോ തെന്നെ ആകാന്‍ എന്തുകൊണ്ടും യോഗ്യന്‍ ജോജിയച്ചന്‍ മാത്രമാണ്.






പറ്റുമെങ്കില്‍ ജോജി അച്ഛനെ പോപ്പ് ആക്കുക ! എന്തിനു കുറക്കുന്നു ! അപ്പോള്‍ ജോജി അച്ഛന് പിതാവിനെ ധിക്കരിക്കാം എന്നാണോ പറയുന്നത് ? എന്തുകൊണ്ട് നാട് കടതുന്നില്ല ഈ കള്ളാ അച്ഛനെ ?പിന്നെ പവതില്‍ പിതാവിന്റെ മുഖത്ത് നോക്കനെന്താ വിഷമം അദ്ദേഹം ആണോ ഇയാളെ കല്‍ദായ വല്കരണത്തിന് ഇങ്ങോട്ട് വിട്ടത് ! എങ്കില്‍ അതാണ്‌ നിങ്ങള്ക്ക് പറ്റിയ തെറ്റ് ഞങ്ങള്‍ കാര്‍ഡിനല്‍ & പോപ്പിന്റെ കീഴില്‍ നിന്നുള്ള ഭരണം ആണ് ആഗ്രഹിക്കുന്നത് അതിനു വേണ്ടിയായിരിക്കും ഇനിയുള്ള ഞങ്ങളുടെ നീക്കങ്ങള്‍ ! ഞങ്ങള്‍ ഡോളര്‍ കൊടുത്തു പള്ളി വാങ്ങിഅത് കല്‍ദായ വല്കരനതിനല്ലാ. ഇനിയെങ്കിലും അത് ഓര്‍ത്താല്‍ നല്ലത് !

Anonymous said...

ജുഡീഷ് വീട്ടില്‍ നിന്നും ട്രെയിന്‍ ചെയ്തു കൊണ്ട് വന്നത് ആണോ അളിയന്‍ അച്ഛനെ കൊപ്പെലുകര്‍ക്ക് ? നാണമില്ലേ മനുഷ്യാ നിങ്ങള്ക്ക് ? അതോ നിങ്ങള്ക്ക് അളിയനോടുള്ള സ്നേഹത്തിനാണോ ഞങ്ങളുടെ മുന്‍പിലേക്ക് അയാളെ തള്ളിവിട്ടത് ? ഇന്ന് പോയി വേറെ വല്ലതും കുപ്പിയില്‍ ആക്കു സമയം കളയാതെ ! കൊപ്പെളില്‍ ഒരു കലടായ വാടിയും ഇനി സംസാരിക്കാന്‍ വര്കിയച്ചന്‍ വേഷം കേട്ടിക്കണ്ട ! കൊല്ലകുടിളില്‍ സൂചി വില്‍ക്കാന്‍ നോക്കണ്ട കള്ളാ പാതിരികളെ ! മരിക്കാതെ ക്രിസ്തു എങ്ങനെ ഉയിര്‍ക്കും കത്തനാരെ ? പുല്‍കൂട്ടില്‍ യേശു ജനിച്ചുവെന്നും കുരിശില്‍ മരിച്ചുഎന്നും മൂന്ന്നാം ദിവസം ഉയിര്‍ത്തു എഴുന്നീട്ടു എന്നും എല്ലാവര്ക്കും അറിയാവുന്ന സത്യം തന്നെ .പിന്നെന്തിനാണ് നിങ്ങള്‍ പകുതി മറച്ചു വച്ച് ഉയിര്‍ത്തു എന്നുമാത്രം പറയുന്നത് ? എന്തിനു കുരിശു വച്ച് മുത്തിച്ചു ഡോളര്‍ വാങ്ങുന്നു കുരിശിന്റെ അടയാളം വഴിയായി നാം എന്ന് പാടുന്നു ! താമര വഴിയായി എന്ന് എന്തുകൊണ്ട് പാടുന്നില്ല ? കൈ കൊണ്ട് കുരിശു അടയാളം വരയ്ക്കുന്നു ? കൊരോത് അച്ഛന് കുരിശു കാണാന്‍ വയ്യാ അയാളെന്താ ചെകുത്താനോ ? മോനെ ജുടിഷേ അളിയനെ വച്ച് കൊപ്പെളില്‍ കളിക്കല്ലേ !

Anonymous said...

ഇവന്മാരോട് കിന്നാരം വായിക്കുനാതിലും നല്ലത് രണ്ടു ലാര്‍ഗെ വീശുകയാണ് ഇന്ന് ഉത്തമം ! ഇന്ന് നോയമ്പ് വീടല് ഒന്ന് ആഘോഷിക്കാ എന്താ ? മാസം രണ്ടു കഴിഞ്ഞു ഒന്ന് മോന്തിയിട്ട്‌ വേണ്ടാന്നു വച്ചാലും ഇവന്മ്മാര് നമ്മളെ കൊണ്ട് കുപ്പിയും എടുപ്പിക്കും വേറേ പലതും ചെയ്യിഇക്കും കള്ളാ പുരോഹിത വര്‍ഗം ! കഴിഞ്ഞ ദിവസം മൈക്രോ ഫോണില്‍ കൂടി കീറിയ പുള്ളിക്കും കുരിശു വേണ്ട ! ഇവര് ഏതു കൊതാഴത് നിന്നും വന്നു ! പോപ്പ് ആണെങ്കില്‍ കുരിശു കൈ യില്‍ നിന്നും മാറ്റുന്നും ഇല്ല ! എന്താ നമ്മള്‍ ചെയ്ക ! കാര്ടിനളിനും ഈ താമര വേണ്ട ! ജോലിയില്‍ നിന്നും വിരമിച്ച പൌവം ആണ് ഇവന്മാരുടെ ദൈവം ! മാനികുരിശു ഇവരുടെ ചിഹ്നം !

Anonymous said...

We would like to know what Fr.Paul Kottackal says about this pothuyogam?

And for sure what Mr.Jojo Kottackal says about this pothuyogam too.

Anonymous said...

കഴിഞ്ഞ ഈസ്റെര്‍ നു കൊപ്പെളിലെ കൊപ്പെന്മാര്‍ എന്ന അപരനാമത്തില്‍ അറിയപെടുന്ന കുരിശു വിശ്വാസികള്‍ അവരുടെ പ്രിയംകരനായ ബഹുമാനപെട്ട സജി അച്ഛന്റെ നേത്രുത്വത്തില്‍ മനോഹരമായ കൊപ്പേല്‍ അള്‍ത്താര പണിതുയര്‍ത്തി ദൈവത്തിന്റെ ഉയിര്‍പ്പ് ആഘോഷിച്ചു ഇന്ന് അവര്‍ അച്ഛനമാര്‍ക്ക് താമസിക്കുവാനുള്ള രേക്ടരി പണിതു ഈ ഈസ്റെരും കൊണ്ടാടി ! അങ്ങനെ ഓരോ ഈസ്റെരും അവിടുത്തെ വിശ്വാസികള്‍ക്കുംഅവരുടെ വരും തലമുറക്കും ദൈവത്തെ ദൈവത്തിന്റെ നാമം പ്രേഘോഷിക്കുവാന്‍ഇനിയും ഇതുപോലുലുള്ള
നല്ല ഓരോ സംരംഭങ്ങള്‍ ഉണ്ടാക്കുവാന്‍ വേണ്ട പ്രചോദനം കാലിത്തൊഴുത്തില്‍ ജനിച്ചു കുരിശില്‍ നമു ക്കുവേണ്ടി നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിച്ചു ഉഥാനംചെയ്ത യേശുനാഥന്‍ കൊപ്പെളിലെ കൊപ്പെന്മാര്‍ക്ക് ശക്തി നല്‍കട്ടെ .പള്ളിയുടെ മുഖ ചായതന്നെ ഈ കൊപ്പെന്മാര്‍ ഇപ്പോള്‍ മാറ്റിയെടുത്തു എല്ലാവരും സന്തോഷത്തില്‍ ആറാടുന്നു . എങ്കിലും ഒരു ദുഖ സത്യം ഇപ്പോഴുംഅവിടെ നടമാടുന്നു കല്‍ദായ വല്കരണം എന്ന പിശാചു ഭാ ധ ഓരോ അച്ചന്മാര്‍ വഴി സന്തോഷ അവസരങ്ങളില്‍ അവരുടെ കഞ്ഞിയില്‍ മണല്‍ വാരി ഇടും പോലെ വികാരി നടപ്പാക്കാന്‍ നോക്കുകയും അതിനു വേണ്ടി പ്രേസങ്ങിപ്പിക്കുകയും ചെയ്യുന്നു എന്ന കാര്യം വ്യസ ന സമേധം അറിയിക്കുന്നു . ഇതിനു ഒരു വിലക്ക് കക്കനാടുനിന്നുംവാങ്ങേണ്ടസമയംഅതിക്രമിച്ചിരിക്കുന്നു .

Tom Varkey said...

Tom Varkey Said ...

I couldn't agree more with what Fr. Simitheriparambil has said on the need to decide on the type of Cross to be installed in the church as the very first thing before any other preliminary decisions are taken for building any Syro-Malabar Church in the U.S. or elsewhere. What happens now is initially a pretense by Bishop Angadiath and his priests to convince the parishioners that there is a genuine need for a church for worship. At this point they will not reveal their hidden agenda. But when the church is half-way through construction, as it is happening in Garland, the priest announces that in obedience to the Bishop, he MUST install the idolatrous Mar Thoma Cross which has nothing to do with St. Thomas any way, but that is another subject. Then the priest and the Bishop impose their heavy-handed tactics like getting their Mar Thoma cross and the abominable Veil in the V-hours of the night as they did in Chicago and changing even the unanimous decision of the parishioners just because it does not fit the Kaldayan agenda of Bishop Mar Angadiath. The church is thus converted into a market place to put it mildly or even worse into a place for shouting matches as we see in Garland.
My sincere appreciation to Fr. Simitheriparambil for speaking out sincerely from the bottom of his heart. I sincerely hope that your last name 'Simitheriparambil' is only a mere coincidence and that you will not have to soon rest in a cemetery which would be worse than what happened to Fr. Sajy who was only deported to India for speaking out like you did. I fear for your life because many of these claver maniacs won't hesitate to finish you off just as they tried to finish off His Excellency Bishop Jacob Thoomkuzhy by sneakingly offering him sulfuric acid to drink because they know that giving it to him in any other way, he won't drink it. I feel depressed looking at the present sad and gloomy state of affairs in the Syro-Malabar Church brought on by 'the apostles of the Mar Thoma Cross agenda'. Instead of praching a gospel of life, they are preaching and practicing a gospel of death -- all in the name of imposing their agenda, a gospel opposite of what Christ preached.

Tom Varkey said...

An Easter Message to the Parishioners of Garland and the Rest of the Syro-Malabar Church – Tom Varkey
Even though I belong to the Coppell church, I decided to celebrate Easter this year with my former parishioners of Garland by attending their Easter Vigil Service. Unfortunately, I was appalled to see a mood of complacency among the parishioners of Garland. On Holy Thursday, Fr. Joji had announced that he would be installing both the Mar Thoma Cross and the Crucifix in the new church. I see the wide-spread complacency of the parishioners stemming from the contentment originating from this announcement. Like a master politician, Fr. Joji and the Bishop have once again manipulated the parishioners of Garland offering to both sides what they wanted to hear. I was reminded of the story about an old lady visiting one of Catholic churches in Kerala and praying to St. George. At the end of the prayer, she kissed the statue of George first and then also the serpent which is part of the same statue. When she got out of the church, one of the younger women asked her why she kissed the serpent. Her response was “I sincerely believe that I will be going to heaven; but just in case I am not going there, I thought I should make sure that I have at least one friend there when I reach hell.” The complacency prevailing among the parishioners of the Garland is very much like the complacency of this old lady. Unfortunately, Jeus tells us that no servant can serve two masters at the same time.
I was even more appalled to hear how Fr. Joji would even misinterpret the Gospel by stating that “the resurrection is the foundation of our faith” in order to score points for his Claver Cross. Fr. Joji even quoted 1 Cor. 15:14 to substantiate his point. We read in 1 Cor. 15:14: “If Christ has not been raised, our preaching is useless and so is your faith.” Of course this is true like everything else in the Bible. But it cannot be interpreted to mean that the Resurrection of Jesus Christ is the foundation of our faith any more than the fire descending on the altar of Elijah being the foundation of Elijah’s faith in the living God. His faith came first and God approved and confirmed Elijah’s faith by sending fire from heaven on the altar Elijah built in his challenge of the false god Baal. Elijah was not rewarded for the act that God performed by sending fire from heaven but on the basis of his faith which prompted him to challenge the prophets of the false god Baal. His faith would not have been convincing to the prophets of Baal or the pagans who did not believe in Jehovah, the true God if God had not confirmed it by sending fire. But Elijah’s faith was not based on God sending fire on the altar even though this was part of his faith. He was taken up to heaven as we read in 2 Kings 2:11 as a reward for his standing up to the false god Baal and not for what God did by sending fire down to confirm his faith.

Tom Varkey said...

Dear blogger, this is part 2 of the Article "An Easter Message to the Parishioners of Garland ..."
Understanding this truth is very crucial in understanding the Resurrection of Jesus Christ in which case also we are not going to be rewarded for believing in what God did by raising His Son from death even though this is also a part of the Gospel and we must and DO believe it. Before we are rewarded in heaven for believing in the Resurrection, we have to make sure that we go there by believing in the Crucifixion and death of Jesus Christ. We have to be worthy by being adorned with the same righteousness of Jesus Christ by believing in his substitutionary death on the cross for the forgiveness of our sins. That is why we read in 2 Cor. 5:21: “God made him who had no sin to be sin for us, so that in Him we might become the righteousness of God.” This is the gist of our salvation. If we do not believe this and live a life that reflects this faith in our lives, we have no forgiveness of our sins even if we believe in the Resurrection. In other words, believing in the crucifixion and death of Jesus Christ is the foundation of our faith and not the Resurrection.
As true believers in the Gospel of Jesus Christ which includes Resurrection, we have also another very important duty as pointed by the first Pope Peter in 2 Pet. 3:14: “Make every effort to be found spotless, blameless and at peace with Him.” By installing and honoring the Mar Thoma Cross which is in clear violation of the Gospel of Jesus Christ (Jn. 3:14), we can never honestly admit in front of Jesus that we have made every effort to become blameless and spotless as Peter is asking us to do. This was precisely the reason why I did not go to kiss the Mar Thoma Cross when Fr. Joji was using it to bless the parishioners of Garland one by one as they exited from the church.
In Rev. 21:27 again we read: “Nothing impure will ever enter it, nor will anyone who does what is shameful or deceitful.” This is a very important truth that the parishioners of Garland should bear in mind as well as the rest of the Syro-Malabar Church everywhere else. If we deceitfully believe that the foundation of the Gospel is the Resurrection or kiss the idolatrous Mar Thoma Cross even once, we can never claim to have made every effort to be found spotless, blameless and at peace with God when we stand one day in front of the eternal judge (2 Cor. 5:10). The result will mean the difference between being with the Risen Christ for all eternity or being with the serpent kissed by the old lady described above. Happy Easter to one and all.

Anonymous said...

Judish is a real Judas!