Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Wednesday, November 28, 2012

ഒരു കുരിശു വരുത്തിയ വിന



(ജീവന്‍ TV യിലും സത്യദീപത്തിലും ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ചിട്ടുള്ള റവ. ഫാ. ജോര്‍ജ്ജു നെല്ലിശ്ശേരി, ഇപ്പോള്‍ കാക്കനാട് (കൊച്ചി) സെ. അസ്സിസ്സി പള്ളി വികാരിയാണ്‌. നിരവധി ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുള്ള അദ്ദേഹം, ജര്‍മ്മനിയില്‍ നിന്ന് പ്രസിദ്ധികരിക്കുന്ന Soul and Vision എന്ന പ്രസിദ്ധികരണത്തില്‍ എഴുതിയ Counter-witness of the Syro Malabar Church in the U S  എന്ന ലേഖനത്തിന്റെ തര്‍ജ്ജമ.) 
  
“നാം പ്രസംഗിക്കുന്ന ക്രൂശിതനായ യേശു, യഹൂദര്‍ക്ക് ഒരു മാര്‍ഗ്ഗതടസ്സമായിരിക്കുന്നു” വെന്നു വി. പൌലോസ് അപ്പസ്തോലന്‍ കൊറിന്തിയാക്കാര്‍ക്ക് എഴുതി. ഒരു മെത്രാനും അദ്ദേഹത്തിന്റെ ഏതാനും പിണിയാളുകളും കൂടി അമേരിക്കയിലുള്ള സിറോ മലബാര്‍ വിശ്വാസികളുടെ ഇടയില്‍ ബലമായി സ്ഥാപിച്ചുകൊണ്ടിരിക്കുന്ന മാര്‍ത്തോമ്മാ കുരിശ്, ഇന്ന് ഒരിക്കല്‍ കൂടി മാര്‍ഗ്ഗതടസ്സം ആയിരിക്കുകയാണ്. ചെന്നൈക്കടുത്തുള്ള മൈലാപ്പൂരിലുള്ള മാര്‍ത്തോമ്മാസ്ലിഹായുടെ കബറിടത്തില്‍നിന്ന് ഈ കുരിശ് ആദ്യം കണ്ടെത്തിയത് പോര്‍ട്ടുഗീസുകാരാണ്. കബറിടത്തിനുള്ളില്‍ ഭിത്തിയില്‍ കൊത്തിവെച്ചിരുന്നതായാണ് അത് കാണപ്പെട്ടത്. ചില നിഗൂഡലക്ഷ്യങ്ങളോടെ പോര്‍ട്ടുഗീസുകാര്‍ തന്നെ ഇത് കൊത്തിവെച്ചതായിരിക്കാം എന്നൊരു വ്യാഖ്യാനം പണ്ട് മുതലേ നിലവിലുണ്ട്. പിന്നിട്, ഇതേ രീതിയിലുള്ള ഏതാനും കുരിശുകള്‍ക്കൂടി കേരളത്തിലെ ചില സ്ഥലങ്ങളില്‍ നിന്ന് കണ്ടെടുക്കപ്പെട്ടു. പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഈ കുരിശുകള്‍ കണ്ടെടുത്തത് ദേവാലയങ്ങള്‍ക്കുള്ളില്‍ നിന്നായിരുന്നില്ല, പകരം ദേവാലയങ്ങള്‍ക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നുവെന്നതാണ്. ഇതില്‍നിന്ന്, ഈ പ്രത്യേക കുരിശിനു യാതൊരു പ്രത്യേകതയോ വിശേഷ മൂല്യമോ നൂറ്റാണ്ടുകളായി ആരും കല്പ്പിച്ചിരുന്നില്ലായെന്നത് തന്നെയാണ് മനസ്സിലാക്കേണ്ടത്. ഇതിലുള്ള ലിപി AD 3-7 നൂറ്റാണ്ടുകളില്‍ ഇപ്പോഴത്തെ ഇറാന്‍റെ പടിഞ്ഞാറുള്ള പാര്‍ത്തിയാ പ്രദേശത്തുണ്ടായിരുന്ന പല്ലവി ഭാഷ ആണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. അതെ കാലയളവില്‍ മാനിക്കെയന്‍ സിദ്ധാന്തം ആ പ്രദേശങ്ങളില്‍ പ്രചരിചിരുന്നുവെന്നതും സത്യമാണ്. മാനി എന്ന സ്വേശ്ചാധിപതിയുടെ പുതിയ മതം, പഴയ നിയമങ്ങളെ പൂര്‍ണ്ണമായും പുതിയ നിയമത്തിലെ ഏതാനും ഭാഗങ്ങളെയും അംഗികരിച്ചിരുന്നില്ലെങ്കിലും, യേശുവിന്റെ അപ്പസ്തോലന്‍ എന്നാണു മാനി സ്വയം വിശേഷിപ്പിച്ചിരുന്നത്.

മാര്‍ത്തോമ്മാ കുരിശു എന്ന് പറയുന്നത് അക്ഷരാര്‍ഥത്തില്‍ മാനിക്കെയന്‍ കുരിശാണെന്നുള്ള വാദഗതി വളരെ ശക്തമാണ്. കുരിശിന്‍റെ മുകളില്‍ കാണിച്ചിരിക്കുന്ന പ്രാവ് മാനിയെത്തന്നെയാണ് ഉദ്ദേശിച്ചിരിക്കുന്നതെന്ന് വ്യാഖ്യാനിക്കപ്പെട്ടെങ്കിലും, സഭയിലെ ഒരു വിഭാഗം ഇത് സിറോ മലബാര്‍ സഭയുടെ അതി വിശേഷപ്പെട്ട ഒരടയാളമാണെന്നു വ്യാഖ്യാനിച്ചു; അതിനു ദിവ്യത്വം കൊടുക്കാനായി പൌരസ്ത്യ ദൈവശാസ്ത്രത്തില്‍ അത് തിരുകികയറ്റുകയും, വിടര്‍ന്ന പുഷ്പം ഉഥിതനായ ക്രിസ്തുവിന്റെ മഹത്വത്തെ സൂചിപ്പിക്കുന്നതായി വ്യാഖ്യാനിക്കുകയും ചെയ്തു. പക്ഷെ, അത് മാനിക്കെയന്‍ അടയാളം തന്നെയാണെങ്കില്‍ ലൌകികതയുടെ അതിപ്രസരത്തെ സൂചിപ്പിക്കുന്നതാവുമെന്നു പറയാതെ തരമില്ല. അക്രൈസ്തവമായ ഏത് അടയാളങ്ങളെയും പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കി ക്രൈസ്തവത്ക്കരിക്കുക ബുദ്ധിമുട്ടുള്ള ഒരു ജോലിയേയല്ല. അത് വിശ്വാസ വളര്‍ച്ചക്ക് ഉതകുന്നതും ന്യായവുമാണെങ്കില്‍ സാവധാനം വിശ്വാസികള്‍ അംഗികരിക്കുകയും ചെയ്യും. പകരം, നേതൃത്വം അത് അടിച്ചേല്‍പ്പിക്കാന്‍ ഗൂഡതന്ത്രങ്ങളാണ് ആവിഷ്കരിക്കുന്നതെങ്കില്‍ അതിന്റെ ഉദ്ദേശം വിശകലനം  ചെയ്യപ്പെടുകതന്നെ ചെയ്യണം.

തലശ്ശേരി രൂപതയില്‍ പുതുതായി പണിയുന്ന എല്ലാ പള്ളികളിലും മാര്‍ത്തോമ്മാക്കുരിശ് ഉണ്ടായിരിക്കണമെന്ന് ഒരിക്കല്‍ രൂപതാ മെത്രാന്‍ കര്‍ശനമായി നിര്‍ദ്ദേശിക്കുകയുണ്ടായി. അത് സഭയുടെ എല്ലാ തലത്തിലും വിമര്‍ശന വിധേയമാവുകയും, ഒടുവില്‍ വിശ്വാസികള്‍ രണ്ടു പക്ഷമായി തിരിയുകയും ചെയ്തു. വളര്‍ന്നു വന്ന എതിര്‍പ്പുകളുണ്ടാക്കാവുന്ന ഭവിഷ്യത്തുകളെപ്പറ്റി  സുബോധത്തോടെ ചിന്തിച്ച മെത്രാപ്പോലിത്ത സംയമനത്തോടെ സമന്വയത്തിന്റെതായ ഒരു പാത സ്വികരിക്കാന്‍ ഒട്ടും മടിച്ചില്ല. ആ പ്രശ്നം അവിടെത്തന്നെ ഒതുങ്ങാന്‍ അത് കാരണവുമായി.

രണ്ടു സംസ്കാരങ്ങളുടെ ഇടയ്ക്കു ഞെരുങ്ങുന്ന ഒരു കൊച്ചു സമൂഹമായ അമേരിക്കയിലെ കത്തോലിക്കാ സഭയില്‍ ഇപ്പോള്‍ ഒട്ടും ആശാസ്യമല്ലാത്ത  ഒരു മത്സരമനോഭാവമാണുള്ളത്. സഭാ സമൂഹത്തിന്റെ എല്ലാ ശക്തിയും വിശ്വാസം ബലപ്പെടുത്താനും ബുദ്ധിമുട്ടുന്നവര്‍ക്ക് ആശ്വാസം പകരാനും വേണ്ടി ചിലവഴിക്കപ്പെടേണ്ടതാണ്. ചെറുപ്പക്കാരിലെ വിശ്വാസസംരക്ഷണം ഒരു വെല്ലു വിളിയായി ഏറ്റെടുക്കുവാന്‍ നേതൃത്വത്തിന്റെയും വിശ്വാസികളുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനമാണ് നിശ്ചയമായും വേണ്ടത്. ഈ അടിസ്ഥാന ദൌത്യം  മറന്നു, അര്‍ത്ഥമില്ലാത്ത ഒരു യുദ്ധത്തില്‍ സഭാധികാരികള്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്നുള്ളത് വളരെ വേദനാജനകമാണ്. എല്ലാ മുക്കിലും മൂലയിലും മാര്‍ത്തോമ്മാ കുരിശു സ്ഥാപിക്കുകയെന്ന എകൊദ്ധേശത്തോടെയുള്ള നീക്കം വിപരിത ഫലമേ ചെയ്യൂ. ചിക്കാഗോയുടെ മെത്രാന്‍ സുബോധത്തോടെ പ്രവര്‍ത്തിക്കുകയോ അല്ലെങ്കില്‍  രൂപതയില്‍ ഐക്യവും സമാധാനവും നിലനിര്‍ത്താന്‍ കഴിയാത്തതിലുള്ള വിഴ്ച സ്വയം ഏറ്റെടുത്തു തല്‍സ്ഥാനം ഒഴിയുകയോ ചെയ്യണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം. 

14 comments:

Anonymous said...

എന്‍റെ ദൈവമേ, ക൪ത്താവാണോ വലിയത്!
ക൪ത്താവ് നട്ടുവള൪ത്തിയ തോമയാണോ വലിയത്!

ക൪ത്താവിനേ ക്രൂശില്‍ കയറ്റിയ കുരിശാണോ വലിയത്!
പവത്തില്‍ സ്വന്തം സാ൪ത്ഥയോടെ കണ്ടുപിടിച്ച [ജെനങ്ങളുടെ സമാധാനം നഷ്ട പെടുത്തുന്ന] താമര തെണ്ടി ക്രോസാണോ വലിയത്.

Anonymous said...

കുരിശിനെപ്പറ്റി നാം അറിയേണ്ടുന്ന അടിസ്ഥാന ജ്ഞാനം.

ഭീതിയുടെയും മരണത്തിന്‍റെയും നിഴലില്‍ നിന്ന് ഉയര്‍പ്പിന്‍റെയും പ്രത്യാശയുടെയും രക്ഷയുടെയും നിത്യജീവന്‍റെയും പ്രതീകമായി കുരിശു മഹത്വവല്‍ക്കരിക്കപ്പെട്ടു.



ഇതിനെയെല്ലാം മറച്ചു പിടിച്ചു ചില മെത്രാന്മാരും ,അവരുടെ ആജ്ഞാനുവര്‍ത്തികളും കൂടി ചില ലൌകിക ലാഭത്തിനായി നടത്തുന്ന പ്രചാരണവും തെറ്റാണ്.

കുരിശിനെ വിശ്വാസി സമൂഹത്തില്‍ വൈരുദ്ധ്യം നിറഞ്ഞ അര്‍ത്ഥത്തില്‍ അവതരിപ്പിച്ചു അലംകോലപ്പെടുത്തിയതുമായ കാര്യമാണ് മാര്‍ത്തോമ്മ കുരിശുവാദവും കല്‍ദായ കുരിശും.

Anonymous said...

ഇറ്റലിയില്‍ കോട്ടയത്ത് നിന്നുള്ള ഒരു യുവ വൈദികനും, കൂട്ടാളികളും
നടത്തുന്ന പഞ്ചനക്ഷത്ര വേശ്യാലയത്തിന്റെ വാര്‍ത്ത പുറത്തു വന്നു .

Anonymous said...

With in five years syro malabar going to divide in two groups
1. Cross group they will be under pope
2.Thamara cross group and will be under George Alencherry.

Anonymous said...

The author has clearly established the facts about the Mar-thoma cross and the very sad and bad situation of Chicago Syro-Malabar diocese in USA. As Catholics we should not encourage a pagan cross in our Altars. The Folks (bishops) who propagate the mar-thoma cross are under SATANIC attack. The theology of Mar-thoma cross is the biggest blunder and foolishness of SYRO-MALABAR CHURCH.


" 'Father, forgive them, for they do not know what they do.' . . . " (Luke 23:34)

Deepu said...

I don't understand why the Arch Bishop of Verapoly has asked to have St. Thomas Cross in their churches. The Arch Diocese of Verapoly belongs to the Latin rite. They never had anything to do with the St.Thomas cross.

Anonymous said...

ദൈവത്തിന്‍റെ സ്വന്തം നാട് എന്നറിയപ്പെട്ടിരുന്ന കേരളം ഇന്നു ചെകുത്താന്‍റെ സ്വന്തം നാടായി മാറിക്കഴിഞ്ഞു . മതപരമായി പറയുമ്പോള്‍ ഏറ്റവും കൂടുതല്‍ അക്രമങ്ങളും ഭിന്നതകളും നടമാടുന്നത് സീറോ മലബാര്‍
കത്തോലിക്കാ സഭക്കുള്ളില്‍ ആണ് . എവിടെനിന്നോ കളഞ്ഞുകിട്ടിയ ഒരു കുരുശു , സത്യത്തില്‍ കുരിശല്ല കുരിശുപോലെ തോന്നിക്കുന്ന ഒരു അസംസ്കൃത വസ്തു . ഈ കുരിശുകാരണം സഭയില്‍ ഉണ്ടായ ഭിന്നിപ്പുകളും അക്രമങ്ങളും കാരണം കത്തോലിക്കാ വിശ്വാസികള്‍ ആകമാനം ധര്‍മസങ്കടത്തിലാണ് . സഭയിലെ ന്യുന പക്ഷം വരുന്ന സഭാധികാരികള്‍ ഈ കുരിശിനെ ക്ലാവര്‍ എന്നോ താമര എന്നോ പേര് ചൊല്ലിവിളിക്കുന്ന ഈ
അസംസ്കൃത വസ്തു ഇപ്പോള്‍ മാര്‍ തോമാ കുരിശായി അറിയപ്പെടുന്നു . കത്തോലിക്കാ വിശ്വാസികളെ ഈ കുരിശു അടിച്ചേല്‍പ്പിക്കുന്നു ഭരണാധികാരികള്‍ . ക്രമേണ ദേവാലയങ്ങളില്‍ അല്‍ത്താരയില്‍ പ്രതിഷ്ടിച്ചിരുന്ന
ഈശോയുടെ തൂങ്ങപ്പെട്ട കുരിശുരൂപം അപ്രതിഷ്ടമാകാന്‍ തുടങ്ങി . തല്‍സ്ഥാനത്തു ഈ ക്ലാവറിനെ പ്രതിഷ്ടിച്ചു . ഈശോയുടെ കുരിശാണോ ഈ ക്ലാവര്‍ കുരിശാണോ ദേവാലയങ്ങളില്‍ വേണ്ടത് എന്ന് വിശ്വാസികളെ
ചിന്താ കുഴപ്പത്തിലാക്കി . ഈ പാഷാണ്ട വസ്തു പള്ളിക്കുള്ളില്‍ മാത്രമല്ല നാല്‍ക്കവലകളിലും പൊതു സ്ഥലങ്ങളിലും കാക്ക കാഷ്ടിച്ചതുപോലെ നിരത്തി പ്രതിഷ്ടിച്ചു . ഇതില്‍ ഏതു കുരിശിനെ വണങ്ങണം . അമേരിക്കയിലെ
ഡാലസില്‍ ക്രിസ്തുരാജ ക്നായ പള്ളിയില്‍ ഏശുവിന്റെ തിരുനാള്‍ ദിവസം കര്‍ത്താവിന്‍റെ കുരിശിനെ മാറ്റിനിര്‍ത്തി ക്ലാവര്‍ കുരിശെന്ന പാഷാണ്ടത്തെ മുത്തിച്ചു . കര്‍ത്താവായ ഏശുവിനെ ഇതുപോലെ നിന്ദിക്കാന്‍
ഇവര്‍ക്കെങ്ങനെ സാധിക്കുന്നു . ചുരിക്കി പറഞ്ഞാല്‍ സീറോ മലബാര്‍ കത്തോലിക്കാ സഭയുടെ അധ : പഥനം ഏതാണ്ട് പകുതിവക്കില്‍ എത്തിയിരിക്കുന്നു . പൂര്‍ണതയില്‍ എത്താന്‍ അദികം കാത്തിരിക്കേണ്ടിവരില്ല .
ഇതിനു മറ്റാരുമല്ല കാരണക്കാര്‍ , സഭയില്‍ രാഷ്ട്രീയം കളിക്കുന്ന 2 , 3 മേലധികാരികളുടെ പിടിവാശിയാണ് . ഈ ചെകുത്താന്മാരെ ഇല്ലാതാക്കിയാല്‍ മാത്രമേ സഭ നിലനിക്കുകയുള്ളൂ . പല ദേവാലയങ്ങളും ഇന്ന്
പ്രാര്‍ഥനായോഗ്യമല്ല . മനുഷ്യന്‍റെ സ്വസ്ഥത നഷ്ടപ്പെടുത്തുന്ന ആലയങ്ങളായി മാറിയിരിക്കുന്നു . ശവപ്പെട്ടിയും തലയോടും ആന മയ്യില്‍ ഒട്ടകം തുടങ്ങിയവയും താമര ക്ലാവര്‍ തുടങ്ങിയ പാഷാണ്ടങ്ങളാണ് പളളിനിറയെ .
ഈ അന്തരീക്ഷത്തില്‍ പള്ളിയില്‍ പോയി എങ്ങനെ പ്രാര്‍തിക്കാനാകും .

Laity Voice said...

It was not Varappuzha diocese. It was Thalassheri diocese. We regret the error.

Anonymous said...

പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഈ കുരിശുകള്‍ കണ്ടെടുത്തത്
ദേവാലയങ്ങള്‍ക്കുള്ളില്‍ നിന്നായിരുന്നില്ല, പകരം ദേവാലയങ്ങള്‍ക്ക് സമീപം ഉപേക്ഷിക്കപ്പെട്ട
നിലയിലായിരുന്നുവെന്നതാണ്. ഇതില്‍നിന്ന്, ഈ പ്രത്യേക കുരിശിനു യാതൊരു പ്രത്യേകതയോ
വിശേഷ മൂല്യമോ നൂറ്റാണ്ടുകളായി ആരും കല്പ്പിച്ചിരുന്നില്ലായെന്നത് തന്നെയാണ്

Anonymous said...

WHERE OUR NEW IS CHANCELLOR AND WHAT IS HE DOING?

Kerala was one of the best states among the Indian states and in for front of all good happening. The Catholic contributions and government support was one of the main reasons for that. A FEW OF OUR SYRO-MALABAR BISHOIPS are the most corrupted people in the GODS own country in INDIA now. The SYRO_MALABAR church in now controlled by a few crooked biased, unholy Bishoips and one of those guys is sitting in Chicago-Elmhurst Bishoip House. The Chicago-Elmhurst Bishoip house is safe haven for wrong priests now.

WHERE IS OUR NEW CHANCELLOR?

WHY HE HIS HIDING IN BISHOP HOUSE?

HE MIGHT BE REHEARSING FOR A BISHOIP POSITION OR MAY BE CARVING ANOTHER CROSS FOR BISHOIPS HEAD REST.

Paulose Pulluvazhi said...



മനികേയന്‍ കുരിസ്സു കേരളത്തില്‍ വന്നത് എങ്ങനെ ?

1977- ലാണ് കഞ്ഞിരപ്പള്ളി രൂപത സ്ഥാപിക്കപെടുന്ന്തു.

പുതിയ രുപതക്ക് ഒരു മുദ്ര (court of arms) ആവശ്യമാണ്.

കഞ്ഞിരപ്പല്ലി രൂപതയുടെ മുദ്ര ആയി മൈലാപ്പൂര്‍ മനികേയന്‍ കുരിസിനെ സ്വീകരിച്ചു.

ഇതിന്റെ പിന്നില്‍ ബഹു.കുഉടപ്പുഴ അച്ഛന്‍ ആയിരുന്നു.

പിന്നീട് ഒരു ഗൂദ്തലോചന്യുദെ ഫലമായി മൈലാപൂര്‍ കുരിസ്സു "മര്തോമാശ്ലീബ" ആയി.

എന്നാല്‍ കുഉടപുഴ അച്ഛന്റെ ഗുരു ആയ പ്ലാസിട്അച്ഛന്‍ ഈ കുരിസിനെ 'പെര്ഷിയന്കുരിസു' ഈന്നാണ് വിവരിചിരിക്കുനത്

1988 -ല്‍ വഴുതനപ്പല്ലി അച്ഛന്‍ :”The Biblical And Archaeological Foundations of the MarThoma Sliba” എന്ന തന്റെ ഗ്രന്ഥത്തില്‍

“മൈലാപൂര്‍ കുരിശേ”ന്നും “പേര്‍ഷ്യന്‍ കുരിസെ”ന്നും പല്ലവി കുരിസെന്നും “അന്ന് വരെ അറിയപെട്ടിരുന്ന ഈ കുരിസിനെ മര്തോമാകുരിസെന്നു
പേരിട്ടു.
മെത്രന്മാരുണ്ടാക്കിയ ഒരു നുണയാണിത്. അതുകൊണ്ട്
വിശ്വാസികള്‍ മനികേയന്‍ കുരിസിനെ തള്ളിപ്പറയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ക്രുസ്സിതരൂപത്തെ തൊട്ടു കളിക്കരുത്.
വെറുതെ തീറ്റിയും തിന്നു ജീവിക്കുന്ന ഈ പുരോഹിതര്‍ക്ക് എന്തെല്ലാം നല്ല കാര്യങ്ങള്‍ ചെയ്യുവാന്‍ സാധിക്കും.

Johny Panakkapadam said...

താമര കുരിശു അശുദ്ധിയുടെ പ്രതീകമാണ്. കള്ളകഥകള്‍കൊണ്ടു
മാത്രം ആവരണംചെയ്ത കള്ള പ്രവാചകരുടെ അടയാളമാണ് ഇത്. ക്ലാവര്‍ രോഗികള്‍ ഇതു പൊക്കിപിടിച്ച് സീറോമലബാര്‍ പള്ളികള്‍ അശുദ്ധമാക്കുന്നു. ബിഷപ്. ഭരണികുളങ്ങര ചെയ്തുപോലെ ഇതെല്ലാം തുത്തുവാരി ആരു കാണാത്ത കോണില്‍ നിക്ഷേപിക്കുക. പള്ളികക്കം കര്‍ത്താവിന്റെ ആരാധനാലയമാണ്. ചെകുത്താന്റെ ആലയമല്ലാ.

ബിഷപ്. ഭരണികുളങ്ങര നല്ലൊരു കാര്യം ചെയ്തു. ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ! എല്ലാവരും അദ്ദേഹത്തെ അനുകരിക്കുകയാണെങ്കില്‍ നമ്മുടെ സീറോമലബാര്‍ സമൂഹത്തില്‍ സമാധാനം വീണ്ടെടു
ക്കാമെന്നകാര്യത്തില്‍ സംശയമില്ല.

നമ്മുടെ മുമ്പിലുള്ള ചോദ്യം, സമാധാനമോ അഥവാ താമരകുരിശോ (Peace or BJP Cross) എന്നാണ്. ബിഷപ്പും പുരോഹിതരും കള്ളം പറയുമ്പോള്‍ അത് അനുസരിക്കുവാന്‍ അല്മായര്‍ നിര്‍ബന്ധിതരല്ലാ. അതിനാണ് ദൈവം വിവേകമെന്ന ഗുണം തന്നിരിക്കുന്നത്. ജീസസ് ഏതുവിധത്തിലാണ് ജെറുസലേം ദേവാലയത്തിലെ കള്ളപുരോഹിതരോടു പെരുമാറിയെന്ന് ബൈബിളില്‍ വിവരിക്കുന്നുണ്ട്.

ഈ താമരകുരിശു നമ്മുടെ ആത്മിയതുമായി യാതൊരുവിധത്തില്‍ ബന്ധമില്ലാത്ത സംഗതിയാണ. അധികാരത്തിന്റെ ഗരവ്വുകൊണ്ടു ഇതു അടച്ചേല്‍പ്പിക്കുവാനാണ് ബിഷപ് അങ്ങാടിയത്തിന്റെ തീരുമാനമെങ്കില്‍ ഈ വണ്ടി അധികദൂരം ഓടുകയില്ലാ. കൂട്ടത്തില്‍ ജനങ്ങളുടെ ശാപവും നിഴലിനെപോലെപിന്തുടരും. അതിലുംഭേദം ബി.അങ്ങാടിയാത്ത് രാജിവച്ച് സ്ഥലം കാലിയാക്കുകയെന്നതാണ് ശരിയായ മാര്‍ഗ്ഗം.

C,Devassyachan. said...

സീറോ മലബാര്‍ സഭയിലെ കള്ളകഥകള്‍ കേട്ടും കോപ്രായങ്ങളും കണ്ടും മടുത്തിരിക്കുകയാണ് വിശ്വാസികള്‍‍.
ഇനി സത്യവിശ്വാസത്തിന്നുള്ള സമരമാണ്.

``അവസാനമായി കര്‍ത്താവിലും അവിടുത്തെ ശക്തിയുടെ പ്രാഭവത്തിലും കരുത്തുള്ളവരാകുവിന്‍. സാത്താന്‍െറ കുടിലതന്ത്രങ്ങളെ എതിര്‍ത്തുനില്‍ക്കാന്‍ ദൈവത്തിന്‍െറ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍. എന്തെന്നാല്‍, നമ്മള്‍ മാംസത്തിനും രക്തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്ധകാരലോകത്തിന്‍െറ അധിപന്‍മാര്‍ക്കും സ്വര്‍ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്നതിന്‍മയുടെ ദുരാത്മാക്കള്‍ക്കുമെതിരായിട്ടാണു പടവെട്ടുന്നത്.അതിനാല്‍, ദൈവത്തിന്‍െറ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍. തിന്‍മയുടെ ദിനത്തില്‍ ചെറുത്തുനില്‍ക്കാനും എല്ലാ കര്‍ത്തവ്യങ്ങളും നിറവേറ്റിക്കൊ�് പിടിച്ചുനില്‍ക്കാനും അങ്ങനെ നിങ്ങള്‍ക്കു സാധിക്കും (എഫേസോസ് 6: 10-13)."

kazhuthga said...

"ക്ഷീരമുല്ലോരകിടിന്ച്ചുവട്ടിലും ചോരതന്നെ കൊതുകിന്നു പ്രിയങ്കരം." എന്ന് കവി പാടിയത് കോപ്പേല്‍ കാരെ തിരുവുള്ളാല്‍ കണ്ടിട്ടല്ലേ എന്ന് കഴുതയ്ക്ക് ശങ്ക. മറ്റൊരു പ്രധാന കാര്യം, നമ്മുടെ മാര്‍ത്തോമ്മാ ക്കുരിസു ഇതാ ഇപ്പൊ തമിഴ് നാട്ടിലെ പള്ളിയില്‍നിന്നും ഫോടോ സഹിതം തെളിവെടുപ്പ് നടത്തി കണ്ടുപിടിച്ചിരിക്കുന്നു. ഇനി ഇതിനു നമ്മുക്ക് അവകാശം നിഷേധിക്കുമോ ചേട്ടാ ? നമ്മുടെ പാരമ്പര്യം എല്ലാം തമിഴന്മാര്‍ തട്ടിയെടുക്കുമോ ആവൊ, അങ്ങനെ വന്നാല് ഈ ‍ കഴുതയും കോപ്പെന്മാരും ഇനി എന്നാ പുന്നാക്കു ചെയ്യും?