Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Monday, December 3, 2012

“ഹല്ലോ, ഒന്ന് നിന്നെ; എങ്ങോട്ടാ ഇത്ര ധൃതിയില്‍?”

-റോഷന്‍ ഫ്രാന്‍സിസ് 

ചിക്കാഗോ രൂപതയില്‍ നിന്നും തീയും പുകയും  വമിക്കാന്‍ തുടങ്ങിയിട്ട് നാളെറെയായി. വോയിസ് 
ബ്ലോഗ്ഗില്‍ക്കൂടെ ഞാനത് അറിയാറുമുണ്ടായിരുന്നു. അടുത്ത ദിവസം ഫെയിത്ത് ബ്ലോഗ്‌ 
കണ്ടപ്പോളാണ് ഇത് വളരെ രൂക്ഷമാണെന്നും ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നും മനസ്സിലായത്‌. 
ജെര്‍ണലിസത്തിന്റെ ABCD അറിയാമായിരുന്നെങ്കില്‍ അങ്ങിനെ ഒരു സന്ദേശം പോകത്തക്ക 
രിതിയില്‍ അതിനുള്ളില്‍ ലേഖനങ്ങള്‍ വരുമായിരുന്നില്ല. അതവിടെ നില്‍ക്കട്ടെ; വളരെ ഉത്തരവാദിത്വ
പ്പെട്ടവര്‍ ഒളിഞ്ഞും തെളിഞ്ഞും സഭാ പ്രസിദ്ധികരണങ്ങളില്‍ എഴുതി – ഒന്നുകില്‍ അങ്ങാടിയത്ത് 
പിതാവ് പ്രശ്നം തീര്‍ക്കുക അല്ലെങ്കില്‍ രാജി വെച്ച് ഒഴിയുക. എന്ത് ചെയ്യാം? അങ്ങേരു പ്രാര്‍ഥിക്കുന്ന
തിനനുസരിച്ചു ‘പോകല്ലേ പോകല്ലേ’യെന്ന മാലാഖാ മാരുടെ അലമുറയും കൂടുന്നു.

അമേരിക്കയില്‍ എത്തിയ മലയാളികള്‍ക്ക് പോകാന്‍ വേണ്ടത്ര പള്ളികള്‍ ഉണ്ടായിരുന്നെങ്കിലും 
മലയാളികള്‍ സ്വന്തമായ ഒരു കൂട്ടായ്മ ആഗ്രഹിച്ചു, അതിനു വേണ്ടി നിരവധി ആളുകള്‍ അര്‍പ്പണ 
ബുദ്ധിയോടെ  പ്രവര്‍ത്തിച്ചപ്പോള്‍ സിറോ മലബാര്‍ സഭക്ക് ഒരു പള്ളിയുണ്ടായി. അന്ന് 
അതിനുവേണ്ടി ഊണും ഉറക്കവും ഉപേക്ഷിച്ചവര്‍ പക്ഷെ ലക്‌ഷ്യം കണ്ടില്ല, അവരാരും ഇപ്പോള്‍
 അക്കൂട്ടത്തിലില്ല താനും – പള്ളിയും കൊണ്ട് സിറോ മലബാര്‍ സഭ പോയി. പിന്നിട് കണ്ടത് 
സാമ്പത്തികമായും സാമൂഹ്യമായും ഉയര്‍ന്ന ഒരു വിഭാഗത്തിന്റെ പിന്തുണയോടെ സഭ മുന്നേറു
ന്നതാണ്. ആഘോഷങ്ങള്‍ക്ക് മദ്യം വിളമ്പാന്‍ പള്ളിയോടു ചേര്‍ന്ന് മുറിയുണ്ടായി, കുടുംബകൂട്ടായ്മ
കള്‍ ബാര്‍ബെക്യുവിനും കുടിമേളക്കുമുള്ള വേദികളായി, പുതിയ പള്ളിപണിക്ക് എന്ത് മാര്‍ഗ്ഗവും 
അവലംബിക്കാമെന്നുമായി. കൈക്കാരനാവണമെങ്കില്‍ കുറഞ്ഞത്‌ ഒരു ബാറെങ്കിലും 
ഉണ്ടായിരിക്കണമെന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറി. പള്ളിപണിക്ക് വേണ്ടി വിദേശമദ്യം 
പള്ളിയുടെ മുമ്പില്‍ ലേലം ചെയ്യപ്പെട്ടു – പക്ഷെ ഒരു മെത്രാനും അനങ്ങിയില്ല. പള്ളിയില്‍ ശുശ്രൂഷി 
ആയതും, പാട്ടുകാരായതും ഈ ശിങ്കിടികള്‍. ഒരിക്കല്‍ ഗായക സംഘത്തിലെ ഒരു സ്ത്രിയുടെ 
സ്വരം അസഹനിയമായപ്പോള്‍ അച്ചന്‍ പറഞ്ഞു, പണി നിര്‍ത്താന്‍. അവര്‍ തിരിച്ചച്ചന്‍റെ 
ചെവിയില്‍ പറഞ്ഞത്, അല്‍പ്പം കടന്നു പോയിരിക്കണം – പിന്നിട് ഒരച്ചനും ഇങ്ങിനെ ആരോടും 
ആവശ്യപ്പെട്ടിട്ടില്ല.മൂല്യങ്ങള്‍ക്ക് യാതൊരു വിലയും ആരും കല്‍പ്പിച്ചില്ല. ലിമോസിന്‍ കാറില്‍ 
ആഘോഷമായി കൊണ്ടുവന്ന തോമ്മാസ്ലിഹായുടെ തിരുശേഷിപ്പ് അഫ്ഗാനിസ്ഥാനില്‍ 
നിന്നുള്ളതാണോ (വത്തിക്കാന്‍ ചരിത്രപ്രകാരം) മൈലാപ്പൂരില്‍ നിന്നുള്ളതാണോയെന്നോന്നും 
ആരും അന്വേഷിച്ചില്ല. പെരുന്നാളുകള്‍ക്ക് എത്ര ചെണ്ട എത്ര വള്ളം, എന്ത് വിഭവം 
എന്നൊക്കെയേ എല്ലാവര്ക്കും അറിയേണ്ടതുണ്ടായിരുന്നുള്ളൂ.

ഞായറാഴ്ചകളില്‍ എട്ട്മണിക്ക് തുടങ്ങി പതിനൊന്നു മണിക്ക് അവസാനിക്കുന്ന കുര്‍ബാനയും 
കണ്ടെല്ലാവരും മടങ്ങി. അമേരിക്കയിലെ കൊടും പാപികള്‍ക്ക് പ്രായശ്ചിത്തമായി സീറോ 
മലബാര്‍ പള്ളിയില്‍ പോയി ഒരു ഞായറാഴ്ച മുഴുവന്‍ കുര്‍ബാന കാണണമെന്ന് സായിപ്പച്ചന്മാര്‍ 
ശിക്ഷയും കൊടുത്ത് തുടങ്ങി. നിയന്ത്രണം വിട്ട പട്ടംപോലെ, മൂല്യങ്ങള്‍ക്ക് യാതൊരു വിലയും 
കല്‍പ്പിക്കാതെ സഭ മുന്നേറിക്കൊണ്ടിരുന്നു. കേരളത്തിലുള്ള നേതാക്കന്മാര്ക്കാണെങ്കില്‍ പെരുത്ത 
സന്തോഷം. അച്ചന്മാര്‍ക്ക് അമേരിക്കന്‍ വിസാ, മെത്രാന്മാര്‍ക്ക് സ്വികരണം – പിന്നെന്തു വേണം? 
നിരവധി വൈദികര്‍ സന്ദര്‍ശകരായി ഒഴുകി. കൈയ്യില്‍ കാസ്സറ്റുകളും പുസ്തകങ്ങളുമായി 
അമേരിക്കന്‍ വിടുകളില്‍ കയറി നിരങ്ങി കാശുണ്ടാക്കി, അവിടെ കടകളില്‍  സെയിലിനു 
വെയ്ക്കുന്ന ഇലക്ട്രോണിക് സാധനങ്ങളുമായി അവര്‍ മടങ്ങിക്കൊണ്ടിരുന്നു. ഒരു വിരുതന്‍ 
കാഞ്ഞിരപ്പള്ളി രൂപതയിലെ വൈദിക വിദ്യാര്‍ഥികള്‍ക്ക് 7000 ഡോളറിനു സ്പോണ്‍സര്‍മാരെ
 തേടിയാണ് വന്നത് (രൂപതയുമായി ഇതിനെ ബന്ധിപ്പിക്കണ്ട). മെത്രാന്മാര്‍ അവിടുത്തെ 
സമ്പന്നരെ ത്തേടിത്തന്നെയാണ് വന്നത് എന്ന് ഏതാണ്ട് വ്യക്തം. സാക്ഷാല്‍ വിതയത്തില്‍ 
തിരുമേനി ഒരിക്കല്‍ കേരളത്തിലെ ഒരു കുഗ്രാമത്തില്‍ ഒരമേരിക്കന്‍ അമ്മാമ്മയുടെ അടുത്ത 
ബന്ധുവിന്റെ ശവസംസ്കാരത്തില്‍ പങ്കെടുക്കാന്‍ വന്നു. കാറില്‍ നിന്നിറങ്ങിയപ്പോഴാണ് 
പള്ളിക്കാര്‍ അറിഞ്ഞത്. കാലുകഴുകി വെള്ളം കുടിച്ചു സുഗന്ധ ദ്രവ്യങ്ങള്‍ അര്‍പ്പിച്ചവര്‍ക്കെല്ലാം 
നന്ദി ഹൃദയത്തില്‍ സൂക്ഷിക്കുന്ന നിരവധിപ്പേര്‍ ഇന്നും ഇവിടുണ്ട്.

പള്ളിക്കു നിഷ്കര്‍ഷ ഒന്നും ഉണ്ടായിരുന്നില്ലെന്ന് കരുതരുത്. അല്ത്താരക്ക് മുമ്പില്‍ ശീല 
വേണമെന്നും പള്ളിയില്‍ വെക്കുന്നത് മാര്‍ത്തോമ്മാ കുരിശായിരിക്കണമെന്നതും പക്ഷെ 
നിര്‍ബന്ധമുള്ള കാര്യമായിരുന്നു. അതിന്റെ പേരില്‍ പള്ളി തലേംകുത്തി മറിഞ്ഞാലും അവരത് 
പ്രശ്നമായി കണ്ടില്ല – ദൌര്‍ഭാഗ്യവശാല്‍ അത് തന്നെയാണ് ഇപ്പോള്‍ സംഭവിക്കുന്നതും. ഒരു 
വിശ്വാസിയെ പള്ളിയില്‍ എല്ലാവരുടെയും മുമ്പില്‍ വെച്ച് ക്ഷമപറയിച്ചിട്ടു, ഓടി വന്നു 
‘സ്വര്‍ഗ്ഗസ്ഥനായ പിതാവേ .... മറ്റുള്ളവരോട് ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ.....’ യെന്ന 
പ്രാര്‍ത്ഥന ഹൃദയശുദ്ധിയോടെ ചൊല്ലിയ വൈദികന്‍ സിറോ മലബാര്‍ സഭക്ക് സ്വന്തം – 
അമേരിക്കക്ക് എക്കാലവും അഭിമാനം. ഇതിനിടയില്‍ സുബുദ്ധിയുള്ളവര്‍ പറഞ്ഞു, ഇടര്ച്ചക്ക് 
കാരണമാകുന്നുവെങ്കില്‍ ആ കണ്ണ് അല്ലെങ്കില്‍ കൈയ്യ് പോകുന്നത് തന്നെയാണ് നല്ലതെന്ന്. 
കേള്‍ക്കാന്‍ ആരുണ്ട്‌?

കേരളം അതിലും വലിയ മാതൃകയിലൂടെ കടന്നു പോകുന്നു. കുറെ നാള്‍ മുമ്പ് ‘എല്ലാവരോടും
 പകയോടെ’ എന്ന പംക്തിയിലൂടെ കുശ്വന്ത്സിംഗ് എഴുതി, “കേരളത്തിലെ കുഞ്ഞച്ചന്മാരുടെ 
തനിനിറം കാണണമെങ്കില്‍ - കത്തോലിക്കാ പള്ളികളുടെ മുഖവാരങ്ങളിലേക്ക് നോക്കിയാല്‍ 
മതിയെന്ന്. ഇന്ന് അദ്ദേഹത്തിന്റെ ആത്മാവ്‌ ഇവ്ടെങ്ങാനും വന്നാല്‍ അതുമല്ല പറയാന്‍ 
പോകുന്നത്. ചില പള്ളികള്‍ കപ്പലിന്‍റെ മാതൃകയില്‍, ചിലത് വിമാനത്തിന്റെ മാതൃകയില്‍, 
ചിലത് ആമയുടെ മാതൃകയില്‍! ഇതിനൊക്കെ എവിടെ പണം എന്ന് ചോദിക്കരുത്, പണി 
കഴിഞ്ഞാലും കാണും ലക്ഷങ്ങള്‍ മിച്ചം. മൂവായിരം പേര്‍ക്കിരിക്കാവുന്ന പൊന്‍കുന്നം പള്ളി 
പണി തിര്‍ന്നപ്പോള്‍ മിച്ചം അറുപതു ലക്ഷം! സാമാന്യം കൊള്ളാവുന്ന ഒരു തേക്കുതടി ചെങ്ങളം 
പള്ളിക്ക് സംഭാവന ചെയ്തയാള്‍ നോക്കിയപ്പോള്‍ അതുകൊണ്ട് ആനവാതില്‍ കഷ്ടിച്ച് തിര്‍ന്നു. 
പാലായില്‍ ഒരു രൂപതയ്ക്ക് രണ്ടു അരമനയാണ് തീരാന്‍ പോകുന്നത്. ഇളങ്ങുളം പള്ളിക്ക് 
മുറി പണിയാന്‍ ആദ്യം വിഭാവനം ചെയ്യപ്പെട്ടത്  25000 Sq.feet   സ്ഥലമായിരുന്നുവെന്നാണ് 
കേള്‍ക്കുന്നത്.

ഞാന്‍ വളരെ താഴ്മയോടെ ചോദിച്ചോട്ടെ, “അല്ല, സത്യത്തില്‍ നാമെങ്ങോട്ടാ യാത്ര?”

9 comments:

Anonymous said...

Syromalabar authorities are leading us all to a life without faith and spirituality. They themselves have lost their faith in their journey to stardom and wealth.They are such hypocrits.Authorities focus is on marketing this so called mar thoma cross. That is all they care about other enriching themselves with huge bank accounts. Roshan, I appreciate your article. You are absolutely correct.

Anonymous said...

Why they are running?. Install claver and make money

Anonymous said...

“ഹല്ലോ, ഒന്ന് നിന്നെ; എങ്ങോട്ടാ ഇത്ര ധൃതിയില്‍?”

പിതാവായ ഇനിക്ക് എന്റെ പ്രസംഗത്തിന് ഇരിക്കാ൯ കസേര നോക്കുന്ന ധൃതിയിലാണ് മക്കളേ.

Anonymous said...

സ്നേഹം നിറഞ്ഞ ഫാ . ജോണ്‍സ്റ്റി അച്ചാ ,
ഈ വര്‍ഷത്തെ ക്രിസ്തുമസ് കരോളിനു ദയവുചെയ്ത് കള്ളന്മാരെയും കൊള്ളക്കാരെയും അയക്കരുത് . നമ്മുടെ പള്ളിയുടെ സമാധാനവും സന്തോഷവും വിശുദ്ധിയും നശിപ്പിക്കാന്‍ കൂട്ടുനിന്ന കല്‍ദായ വാദികളായ
ചേന തോമ , വട്ടന്‍ തോമ , താടി തോമ , ആസനത്തിലെ ഗായകന്‍ ഉരളി ജോണ്‍സന്‍ , കള്ളുകുടിയന്‍ സാജു , കരണ്ടു കുള്ളന്‍ റെജി , പന്നി ഇവരെയൊക്കെ കാരോള്‍ട്ടന്‍ വാര്‍ഡുകളില്‍ കരോളിനു വിടരുത് . കര്‍ത്താവായ
യേശുവിന്‍റെ ജന്മദിനം ഇവര്‍ക്കൊന്നും പറഞ്ഞിട്ടുള്ളതല്ല . യേശുവിന്‍റെ പീടാനുഭവത്തെയും കുരിശു മരണത്തെയും പ്രതിനിതീകരിക്കുന്ന വിശുദ്ധ കുരിശിനെ നിന്ദിക്കുന്ന ഈ പൈശാചിക വര്‍ഗ്ഗത്തെ യേശുവിന്‍റെ
തിരുപിറവിയില്‍ സന്തോഷം കൊള്ളാന്‍ എന്തര്‍ഹതയാണുള്ളത് . അതോടൊപ്പം കോടതിയില്‍ കള്ളസാക്ഷ്യം പറഞ്ഞ മാതാ റോസ എന്നോ അമ്മത്തള്ളയെന്നോ പേരുള്ള ആ പെരുംകള്ളിയുടെ കയ്യില്‍ ഉണ്ണിയേശുവിനെ
കൊടുക്കരുത് . അവളുടെ പാപങ്ങള്‍ കര്‍ത്താവിന്‍റെ കുരിശിന്‍ചുവട്ടില്‍ കരഞ്ഞുതീര്‍ക്കട്ടെ . പാപക്കറപുരണ്ട അവളുടെ കൈകള്‍ക്കൊണ്ട് ഉണ്ണിയേശുവിനെ തൊടാന്‍ അനുവദിക്കരുത് . കഴിയുമെങ്കില്‍ ആ നശൂലത്തെ
കരോളില്‍നിന്നുതന്നെ ഒഴിവാക്കണം . അടുത്ത 8 ഉം 9 ഉം തീയതികളില്‍ നടക്കുന്ന കരോള്‍ട്ടന്‍ വാര്‍ഡുകളിലെ ക്രിസ്തുമസ് കരോളിനു മേല്‍ പറഞ്ഞ പൈശാചിക ജന്മങ്ങളെ തീര്‍ച്ചയായും ഒഴിവാക്കിയിരിക്കണം .
ഇത് നമ്മുടെ കര്‍ത്താവായ യേശുവിന്‍റെ ജന്മദിനമാണ് , മാനിക്കേയനെപോലുള്ള സാത്താന്മാരുടെ ജന്മദിനമല്ല . അതുകൊണ്ട് ഈ കല്‍ദായ തെണ്ടികള്‍ പാതാളത്തില്‍ വസിക്കുന്ന അവരുടെ പൂര്‍വികരോടൊപ്പം
മാനിക്കേയന്റെ ജന്മദിനം ഭംഗിയാക്കിക്കോട്ടെ .

Anonymous said...

Thanks for bringing Atlanta issue.This is the guy spoiled our convention.He want to control church.This guy is a kullan and bishop hear only what he says.Please save our church.

Anonymous said...


--------------------------------------------------------------------------------



അഭയ കേസ്: വിടുതൽ ഹർജികളിൽ ജനുവരി എട്ടിന് വാദം
Posted on: Tuesday, 04 December 2012


തിരുവനന്തപുരം: സിസ്​റ്റർ അഭയ കേസിലെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ ഫാ. തോമസ് കോട്ടൂർ, ഫാ. ജോസ് പുതൃക്കയിൽ, സിസ്​റ്റർ സെഫി എന്നിവർ സമർപ്പിച്ച വിടുതൽ ഹർജികളിൽ ജനുവരി എട്ടിന് സി.ബി.ഐ പ്രത്യേക കോടതി വാദം കേൾക്കും. സിസ്​റ്റർ സെഫിയുടെ അഭിഭാഷകനായ മുൻ അഡ്വക്കേ​റ്റ് ജനറൽ എം.കെ.ദാമോദരൻ ഒഴികെയുളളവർ വാദത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് വാദം മാ​റ്റി വെച്ചത്.
കേസിൽ സമർപ്പിച്ച തുടരന്വേഷണ ഹർജികൾ തള്ളിയ സാഹചര്യത്തിലാണ് വിടുതൽ ഹർജികൾ കോടതി പരിഗണനയ്‌ക്കെടുത്തത്. സി.ബി.ഐയുടെ അന്വേഷണത്തിൽ കോടതി തൃപ്​തി രേഖപ്പെടുത്തിയിരുന്നു. തുടരന്വേഷണം ആവശ്യപ്പെട്ട് സിസ്​റ്റർ അഭയയുടെ അച്ഛനമ്മമാരോ ബന്ധുക്കളോ കോടതിയെ സമീപിക്കാത്തത് അന്വേഷണത്തിന്റെ മികവാണെന്നു ചൂണ്ടിക്കാട്ടിയാണ് ജഡ്ജി ടി.എസ്.പി.മൂസത് തുടരന്വേഷണ ഹർജികൾ തളളിയത്.




--------------------------------------------------------------------------------

kuttikaadu said...

കലാലയങ്ങളില്‍ നിന്നും രാഷ്ട്രീയക്കാരെ അകറ്റി നിറുത്താന്‍ കേരളത്തിലെ ജനങ്ങള്‍ക്ക്‌ കഴിയുന്നില്ല. വിദ്യാഭ്യാസം രാഷ്ട്രീയ പിടിയില്‍ അമര്‍ന്നു ശ്വാസം മുട്ടി മരണപ്പെട്ടുകൊണ്ടിരിക്കുന്ന അവസാന രംഗമാണ് നാം ദര്‍ശിക്കുന്നത്. ഒരു അര നൂറ്റാണ്ടുകള്‍ക്കു മുന്‍പ് മുതല്‍ ആവശ്യപ്പെടുന്ന ഒരു വിഷയം ആണ് രാഷ്ട്രീയത്തില്‍ നിന്നും സര്‍വ്വ കലാശാലകളെയും രാജ്യത്തെ മറ്റു കലാലയങ്ങളെയും രക്ഷിക്കണം എന്ന വിദ്യാഭാസ ചിന്തകരുടെ കരച്ചില്‍. എന്ത് ചെയ്യാം, കേരളത്തിനു ദുര്‍വിധി തുടങ്ങിയത് ജനാധിപത്യം എന്ന തോന്ന്യാസം കൊണ്ട്മാത്രമല്ലേ ?? . കലാലയങ്ങള്‍ക്ക്‌ ചുറ്റും രാഷ്ട്രീയ ഭിക്ഷക്കാരെ എത്തി നോക്കാന്‍ അനുവദിക്കരുതെന്നാണ് ഒരു നാല്‍പ്പതു വര്‍ഷം മുന്‍പും ഞാന്‍ ദീപികയിലും പാലായിലെ ദീപനാള ത്തിലും എഴുതിയത്.

Anonymous said...

i heartily appreciate Roshan Francis' article.
one point is missing. our syro malabar liturgy itself is a heresy.
no penitential rite.
the bible readings are wrong (compare the reading s of latin write. there is aconnection and spritual meaning)
no kneeling at the time of cosecration.(read spirit of Liturgy written by POpe Benedict XVI" or google theology of kneeling)etcc.....

Anonymous said...

i heartily appreciate Roshan Francis' article.
one point is missing. our syro malabar liturgy itself is a heresy.
no penitential rite.
the bible readings are wrong (compare the reading s of latin write. there is aconnection and spritual meaning)
no kneeling at the time of cosecration.(read spirit of Liturgy written by POpe Benedict XVI" or google theology of kneeling)etcc.....