Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Friday, December 7, 2012

ഇങ്ങിനെയൊക്കെ ആയിപ്പോയി


റോഷന്‍ ഫ്രാന്‍സീസ് 

ആരെന്തു പറഞ്ഞാലും സിറോ മലബാര്‍ സഭ വല്ലാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു
 പോവുന്നത്. ചൂടും പുകയും വമിപ്പിച്ചുകൊണ്ടുള്ള വിമര്‍ശനങ്ങള്‍ അകത്തുനിന്നും 
പുറത്തുനിന്നും ഉയരുമ്പോള്‍ അതിനെ എങ്ങിനെ നേരിടാമെന്ന ചിന്തയാണ് അരമനകളില്‍.
 ഒന്നും വയ്യാത്ത ഒരവസ്ഥ! കരിസ്മാറ്റിക് പ്രസ്ഥാനങ്ങള്‍ നാടടക്കിവാണപ്പോള്‍ എല്ലാവരും
 സത്യത്തില്‍ ഓര്‍ത്തു, ഓ ... രക്ഷപെട്ടുവെന്ന്. അതിന്റെ ബാക്കിപത്രം വന്നപ്പോള്‍ സംഗതി 
വിണ്ടും പ്രശ്നം. ഓരോന്ന് കേള്‍ക്കുമ്പോഴും ഇങ്ങിനെയല്ലല്ലോ ‘ബൈബിളില്‍ പറഞ്ഞിരി
ക്കുന്നത്.... അല്ലെലൂയാ’ എന്ന് എല്ലാ കോണുകളിലും നിന്ന് മറുപടി വന്നു തുടങ്ങിയപ്പോള്‍
 നേതൃത്വത്തിന് വിണ്ടും അങ്കലാപ്പ്. അസ്തമിച്ചുവെന്നു കരുതിയ കുരിശു പ്രശ്നം 
വിണ്ടും സജിവമാകുമെന്ന് ആരും സ്വപ്നേപി വിചാരിച്ചതല്ല. മാര്‍പ്പാപ്പയാണ്‌ പാരമ്പര്യ
ത്തിലേക്ക്‌ മടങ്ങണമെന്ന് പറഞ്ഞതെന്ന് കുറെനാള്‍ പറഞ്ഞു. ഇപ്പൊ ജനം ചോദിക്കു
ന്നത്, അപ്പോപ്പിന്നെ രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ ആവശ്യപ്പെട്ട അല്മായാ 
സ്വാതന്ത്ര്യം എവിടെയെന്ന്. അതിനും വഴി കണ്ടെത്തി. കുട്ടികള്‍ പഠിക്കുന്ന വേദപാഠ
 പുസ്തകത്തില്‍ ക്രിസ്ത്യാനിയെ നിര്‍വ്വചിച്ചു, അത് കുട്ടികളെക്കൊണ്ട് കാണാപാഠം 
പഠിപ്പിച്ചു. അതിങ്ങനെ – ‘യേശു പഠിപ്പിച്ച വചനങ്ങളും, യേശു പഠിപ്പിക്കാന്‍ ചുമതല
പ്പെടുത്തിയ സഭയുടെ ചട്ടവട്ടങ്ങളും അനുസരിക്കുന്നവന്‍ ആരോ അവന്‍ ക്രിസ്ത്യാനി.’

ഞാനൊരു ക്രിസ്ത്യാനിയാണ്, എന്‍റെ പൊതു ജിവിതത്തില്‍ അക്ഷരം പ്രതി നിതിയും 
സത്യവും ഞാന്‍ പിന്തുടരുവെന്നുറപ്പിച്ചു പറയാന്‍ പോന്ന എത്ര ക്രിസ്ത്യാനികളെ 
നിങ്ങള്ക്ക് കാണിച്ചു തരാന്‍ കഴിയും? ആ വര്‍ഗ്ഗം അതിവേഗം വംശനാശം നേരിടുകയാണ്. 
കേരളത്തില്‍ ഒരു രൂപതയില്‍, യുവ തലമുറയുടെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്ന ‘യുവദിപ്തി’ 
യുടെ മുകളില്‍ ഇരിക്കുന്ന ഒരു ചെറുപ്പക്കാരന്‍ അടുത്തയിടെ പറഞ്ഞത്, മെത്രാനെ 
പങ്കെടുപ്പിച്ചുകൊണ്ട് ഞങ്ങള്‍ പരിപാടികള്‍ നടത്താറില്ലെന്നാണ്.

ജനം സാവധാനം അകലുകയാണ്. പണിയുന്നത് പള്ളിയാണെങ്കിലും, മുറിയാണെങ്കിലും 
പള്ളി കമ്മറ്റിക്കാര്‍ പിരിവിനിറങ്ങിയാല്‍ ഉണ്ടുപിരിയും. വല്ലോം കിട്ടണമെങ്കില്‍ അച്ചന്‍ 
ഇറങ്ങണം. ഒരു പാര ഒഴിയുന്നെങ്കില്‍ ഒഴിയട്ടെയെന്നു മനസ്സില്‍ പറഞ്ഞുകൊണ്ട്, 70 mm  
ചിരിയും പാസ്സാക്കി എല്ലാവരും കവര്‍ നിറച്ചു കൊടുക്കും. ഇത് പള്ളിയോടുള്ള ആല്‍മാര്‍ത്ഥത 
കൊണ്ടാണെന്ന് എങ്ങിനെ പറയും?

സഭയില്ലായിരുന്നെങ്കില്‍ മനുഷ്യകുലം തകര്‍ന്നെനെയെന്നാണ് മറ്റൊരു വാദം. നമ്പൂരി ഇടുന്ന
 പൂണൂലിനു 8000 വര്‍ഷം പഴക്കമുണ്ട്. അത് ഇന്നും ഉണ്ട്. വേദങ്ങള്‍ ഒരു കാലത്തും മതമെന്ന
 ഒരു സംഘടിത സമൂഹത്തെപ്പറ്റി ചിന്തിച്ചിട്ടുപോലുമില്ല - വേദങ്ങള്‍ക്ക് തിളക്കം കൂടിയിട്ടു
ള്ളതെയുള്ളൂ. ഈ ലോകം സൃഷ്ടിച്ച ദൈവത്തിനു അത് നോക്കാന്‍ കേള്പ്പില്ലേ? 
ഞാന്‍ ഓര്‍ക്കുകയാണ്, അമ്പതു വര്‍ഷത്തെ എന്റെ ജിവിതത്തിനിടയില്‍ പലപ്പോഴും വ്യത്യസ്ത
 പ്രശ്നങ്ങളുമായി പല വൈദികരെയും സമിപിച്ചിട്ടുണ്ട്. ‘റോഷന്‍, ഒരു മിനിട്ട്, ഞാനൊന്ന് 
പ്രാര്‍ഥിക്കട്ടെ, എന്റെ ഗുരുനാഥന്‍ എന്താണ് പറയുന്നതെന്ന് നോക്കട്ടെ’ എന്ന് പറയുന്ന 
ഒരൊറ്റ വൈദികനെയോ ധ്യാന പ്രസംഗകനെയോ കണ്ടിട്ടില്ല. സഭ ദൈവത്തില്‍ നിന്നും 
അകന്നുവെന്നല്ലേ അര്‍ത്ഥമാക്കേണ്ടത്‌. കാലുകള്‍ മരവിച്ച, ചാടാന്‍ കെല്‍പ്പില്ലാത്ത ഒരു 
സമൂഹത്തെ വെച്ച് വിലപറയുന്നു നാം.

കാഞ്ഞിരപ്പള്ളിയില്‍ നടന്ന മോനിക്കാ ധ്യാനത്തിന്‍റെ കഥകള്‍ ഓരോ ദിവസവും ഓരോ
 പത്രങ്ങളില്‍ കാല്‍ പേജ് വെച്ച് അച്ചടിച്ചു വരുന്നു. വക്കിലന്മാര്‍ക്ക് അറിയാം നിയമയുദ്ധം 
വഴി മോനിക്കാക്ക് സ്ഥലം തിരിച്ചുകിട്ടാന്‍ ഇടയില്ലായെന്നും, ആ സ്ഥലം വിട്ട്കൊടുക്കാതെ
 ഏതറ്റം വരെ കേസ് നടത്താനുള്ള കെല്‍പ്പു സഭക്കുണ്ടെന്നും – മോനിക്കാക്കു ദശാബ്ദങ്ങള്‍
 ബാക്കിയില്ലെന്നും. എത്ര ക്രിസ്ത്യാനി അതിന്റെ പേരില്‍ തലേല്‍ മുണ്ടിട്ടു നടന്നാലും 
അവര്‍ക്കത്‌ പ്രശ്നമല്ലെന്നും കൊച്ചു കുട്ടിക്ക് പോലും അറിയാം. ഒരു ഫെയ്ത്കാരെയോ 
ഏതെങ്കിലും വൈദികനെയോ അടച്ചാക്ഷേപിക്കുകയല്ല ലക്‌ഷ്യം. ഇതില്‍ വളരെ നല്ല 
വൈദികരുമുണ്ട്, സന്യാസിനികളുമുണ്ട്, മെത്രാന്മാരുമുണ്ട്. പക്ഷെ ബഹു ഭൂരിപക്ഷവും 
മറുപക്ഷത്താണ്. പുസ്തകത്തിലെ പശു പുല്ലുതിന്നുകയില്ല, നിയമാവലികള്‍കൊണ്ട് മുഖം മറച്ച
 വെളിച്ചം കൊണ്ട് ആരും വഴി നടക്കാനും പോകുന്നില്ല. ചെവിയുള്ളവര്‍ കേള്‍ക്കും, കണ്ണുള്ളവര്‍ കാണും. 

12 comments:

Anonymous said...

crucifx കാതോലിക പള്ളിയില്‍ വച്ചതിനു വിശ്വാസിയെ മഹറോന്‍ ചൊല്ലുക .

കുര്‍ബാന ചെല്ലാതെ ഇറങ്ങി പോകുക . സീറോ അച്ചന്മാരെ പത്തു ,പന്ത്രണ്ടു വര്‍ഷം എന്താണ് സെമിനാരികളില്‍ പഠിപ്പിക്കുന്നത്‌ എന്ന് അന്ന്വേഷിക്കണ്ടത് അത്യാവസ്സ്യമാണ്‌.

David Mathewkutty said...

"അതുവരെ കേരളത്തില്‍ മാത്രം ചുരുങ്ങിയിരുന്ന നസ്രാണി പ്രേഷിത മേഖല വിശാലമായി തുറക്കപ്പെട്ടു. ഈ വലിയ ചുവടു വയ്പ്പാണ്‌ സീറോ മലബാര്‍ സഭയുടെ അഭൂതപൂര്‍വമായ വളര്‍ച്ചയ്ക്കു കാരണമായത്‌. അതിനുദാഹരണങ്ങളാണ്‌ ഇന്ത്യക്കകത്തും പുറത്തുമുള്ള സീറോ മലബാര്‍ രൂപതകള്‍." നടെ എഴുതിയ വാചകങ്ങള്‍ ഫെയിതിലെ "സീറോ മലബാര്‍ സഭക്കൊരു ലത്തീന്‍ മെത്രാന്‍" എന്ന പോസ്റിലെതാണ്. അത് വായിച്ചു ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി. ഇത്രയും നന്നായി ജയിംസച്ചന്‍ തമാശ പറയും എന്ന്, സഭയുടെ ഗര്‍ഭപാത്രത്തെ ഭയപ്പെടുന്നവര്‍ എന്ന അച്ഛന്റെ തന്നെ പോസ്റ്റ്‌ വായിച്ചപ്പോള്‍ തോന്നിയില്ല. കാളമൂത്രം പോലെ ഒന്നായിരുന്നു അത്.
സഭയുടെ വളര്‍ച്ചയെപറ്റി ജെയിംസച്ചനെപോലെ പല സഭാധികരികള്‍ക്കും ആകെയുള്ള ധാരണ എന്ന് പറയുന്നത് തെറ്റിധാരണയാണ്.
കോന്‍ക്രീറ്റ് കെട്ടിടങ്ങളുടെയും ശീതീകരിച്ച കാറുകളുടെയും എന്തിന്നെന്നറിയാതെ പല രൂപത്തിലും ഉയരത്തിലും പണിയുന്ന പള്ളികളുടെയും എണ്ണം സഭയില്‍ വര്‍ധിക്കുന്നതാണോ വളര്‍ച്ച? അതോ സഭാതനയര്‍ പെറ്റു പെരുകുന്നതാണോ വളര്‍ച്ച? അഷ്ടിക്കും മുഷ്ടിക്കും വകയില്ലാതെ സഭാമാക്കള്‍ കേരളത്തിലും ഇന്ത്യയിലും വിദേശത്തും കുടിയേറിയപ്പോള്‍ അവിടെ അവരുടെ എന്നും കൂടിയതോണോ വളര്‍ച്ചയെന്നു പറയുന്നത്. ഇത്തരം കാഴ്ച കണ്ടു കണ്ണ് മഞ്ഞളിച്ചു പോയവര്‍ പറയുന്നതാണ് സഭ വളര്‍ന്നു എന്ന്. നിര്‍ഭാഗ്യവശാല്‍ ഇത്തരക്കാരുടെ എണ്ണം കൂടി വരുകയാണ്. ഇതൊന്നുമല്ല, ഇതൊന്നുമായിരിക്കരുത് സഭുയുടെ വളര്‍ച്ച എന്ന് പറയുന്നത്.

സഭയുടെ വളര്‍ച്ചയുടെ മാനദെണ്ണം എന്ന് പറയുന്നത് വചന പ്രഘോഷണം കേട്ട് പുതിയ സഭാമക്കള്‍ ഉണ്ടാകുന്നതാണ്. അതിനു വചനത്തില്‍ ജീവിക്കുന്നവരുണ്ടാകണം. വചന വിത്ത് എറിയുന്നവരുണ്ടാകണം. കുര്ബാനക്കിടയില്‍ നസ്രാനിയോടു മാത്രം പറഞ്ഞാല്‍ പോര, വചനം, നസ്രാണി അല്ലാത്തവരോട് പറയണം. അതിനു നമ്മുക്ക് മുട്ടിടിക്കും. തൊണ്ട വരളും.
കഴിഞ്ഞ 100 കൊല്ലത്തിനുള്ളില്‍ എത്ര അക്രിസ്തവര്‍ ഈശോയെ രക്ഷകനും നാഥനുമായി സ്വീകരിച്ചു നമ്മുടെ സഭയില്‍ അംഗമായി എന്ന് നോക്കിയാല്‍ അറിയാം സഭ വളര്‍ന്നോ എന്ന്. മാത്രവുമല്ല കഴിഞ്ഞ പത്തുകൊല്ലത്തിന്നുള്ളില്‍ എത്ര പേര്‍ സഭ വിട്ടു പോയി എന്ന് നോക്കിയാലും സഭ വളര്‍ന്നോ എന്നറിയാന്‍ സാധിക്കും.
ഏത് മേത്രന്റെയും വ്യ്ദീകന്റെയും ഇദംപ്രദംമമായ ഉത്തരവാദിത്തം വചനം പ്രേഘോഷിക്കുക എന്നതാണ്. പിന്നെയെ കുരിശും വിരിയും വരുന്നുള്ളൂ. വചനപ്രേഘോഷണത്തിന് പകരം സ്വയപ്രേഘോഷണം തുടങ്ങിയത് മുതല്‍ സഭ തളര്‍ന്നു തുടങ്ങി. സഭ തളരുന്നത് കാണാതിരിക്കുന്നതില്‍ പക്ഷെ കുരിശുകരും വിരിക്കാരും ഒരേ തൂവല്‍ പക്ഷികളാണ്. ഈ തളര്‍ച്ച കാണാനുള്ള കണ്ണാട എന്തോ ഭൂരിഭാഗം സഭാധികരികളും വച്ചിട്ടില്ല.
ജെയിംസച്ചന്റെയും മറ്റു പാരമ്പര്യ വാദികളുടെയം അറിവിലേക്ക്. സാബത് മനുഷ്യ്നുവേണ്ടിയാണ്, അല്ലാതെ മനുഷ്യന്‍ സബതിനു വേണ്ടിയല്ല. ഒരു പള്ളിയില്‍ മാമ്മോദീസ തൊട്ടി എവിടെയായാലും കുഴപ്പമില്ല. നടത്തുന്നത് വയിദീകനയാല്‍ മതി, അത് വ്യ്ദീകന്റെ സൌകര്യത്തിനു പോര, വിശ്വാസിയുടെ സൌകര്യത്തിനു വേണം. മാമോദീസ തോട്ടിയുടെ സ്ഥാനതിനനുസരിച്ചല്ല ഈശോ ഒരാളുടെ ഉത്ഭവ പാപം മോചിക്കുന്നതും അയാളെ സഭയുടെ അംഗമാക്കുന്നതും. പള്ളിയുടെ ദിശയും അതിലെ കുരിശും വിരിയും നോക്കിയല്ല ഈശോ വിശുദ്ധ ബലി നമ്മില്‍ നിന്ന് സ്വീകരിക്കുന്നത്. ഒരു മെത്രാന്റെ വസ്ത്രം വത്തിക്കാന്‍ വിലക്കാത്തതാകതിരുന്നാല്‍ മതി. പാരമ്പര്യ തിമിരവും ലത്തീന്‍ അലര്‍ജിയും പിടിക്കുമ്പോള്‍ ആണ് സഭയില്‍ ഭിന്നിപ്പുണ്ടാകുന്നതെന്ന് ജെയിമ്സച്ചനെപോലുള്ളവര്‍ മനസ്സിലക്കുന്നില്ലലോ എന്നുള്ളതില്‍ എന്നോര്‍ത്ത് ദുഃഖം തോന്നുന്നു. ഒരു ബാവയുടെയും വേഷത്തിലല്ല നമ്മുടെ പിതാവ് മാര്‍ത്തോമ ശ്ലീഹ വന്നത് എന്ന് നമ്മള്‍ എല്ലാവര്ക്കും അറിവുള്ളതാണല്ലോ. പിന്നെ നമ്മള്‍ എന്തിനാ വാശി പിടിക്കുന്നെ. തോമാശ്ലീഹ പഠിപ്പിച്ച ബലിയര്‍പ്പനമാണോ പാരമ്പര്യ തിമിര രോഗികള്‍ എപ്പോള്‍ വാശിക്ക് നടപ്പിലാക്കുന്ന കുര്‍ബ്ഭാന. അല്ല എന്ന് നമ്മള്‍ക്കെല്ലാവര്‍ക്കും അറിയാം.
അപ്പൊ പിന്നെ എന്താണ് കരണീയം. നമ്മുടെ ജീവിത ലക്‌ഷ്യം സ്വര്‍ഗമാണല്ലോ. ഇന്ത്യക്കാര്‍ക്ക് അത് ലഭിക്കുന്നത് ഇന്ന പാരമ്പര്യത്തിലൂടെ മാത്രമാന്നെന്നു ഈശോ പറഞ്ഞിട്ടുമില്ല, തോമാ ശ്ലീഹ പഠിപ്പിച്ചിട്ടുമില്ല. അതുകൊണ്ട് നമ്മുക്ക് വാശി കളയാം, തിമിരം അകറ്റാം. വത്തിക്കാന്‍ വിലക്കാതതിനെ നമ്മള്‍ എന്തിനു വിമര്‍ശിക്കുന്നു. മാര്‍ കുര്യാക്കോസ്‌ ഭരണിക്കുളങ്ങര പിതാവിനെ വെറുതെ വിടൂ. സഭ പിതാക്കന്മാരെ സംരെക്ഷിക്കുന്ന ഫെയിത്തിനും പിതാക്കന്മാരെ ബഹുമാനിക്കേണ്ട ജെയിംസച്ചനും വായിക്കുന്ന ഞങ്ങള്‍ക്കും ഇതൊന്നും ഭൂഷണമല്ല.

Anonymous said...

How did the Bishop Angadiyath become to the position of a bishop ?
His past history is not a good model for our young generation of a Syro
Malabar Christians in USA.
Why did he give advice to a young girl to abort her pregnancy?
She was neighbour when this bishop was a priest.
The agent who took the responsibilty of her pregnancy is now dictating the Bishop and Church affairs.
Dear bishop you please come out of sack and please give an explanation to the people.
Many of the priests you brought to USA are immoral and loose characters like you. This is what happened in our Parish Coppel. The immoral trafic of the past vicar Fr.Saaseril had upset the peace of many families in the parish. It is time to think on the impact which created in the minds of young members of those families.
Every one knows that Mar Thoma cross is myth and absolute lie except your Gundas.
The sect leader Mani, in reality had challenged Christ and imposed himself as the great apostole. The so called Mar Thoma cross is his sign.
Those who believe in satan Cross are anti-Chirsts. Please note that your future attempt to install cross of the demon in our churches will be met with more resistance than before. Satan has never won in front of Jesus. Please don't spoil our younger generation.

Anonymous said...

Anonymous said...
Bishop.Agadiyath suposed to pick finest priest from India to train our kids and give them better moral support and teach our culture ,Instead see who he is brining from india ,he brings all rejected and unwanted priest from india to destroy our future generation .Lets look at the history of chosen priest from India, 1) Fr.Scaria Thottuvelil.(a priest who was imprisoned by Plai Bishop House for 13 Months for financial corruption.he is also mastered in immoral traffic.) 2. Fr. Sassery( a priest was rejected from local church for immoral traffic ) 3. Fr. Roy kaddupil ( a priest was rejected from palai bishop house for corruption and dirty politics) Fr, vetahana who always hide under Bishop's bed never comes out.( a priest was rejected from Palai Bishop house and mastered for dirty politics and trying to get Cap on his head.You think Bishop bring all these Dirty priests to save our kids and future generation.Now look at History of Bishop itself .( a priest did immoral traffic and make a girl pregnant in 1984 (Kavalam wife's sister ) and force her to abort and and move her to out of town .later on she married to a guy later he finds about the immoral traffic and walk away from her, Now tell me whats this Bishop doing for our kids ,for the future generation.I knew this story from the day one but never want to tell it to humiliate any one but now it comes to our kids future.If Bishop don't stop his devil action i will bring this to public with all evidence and will take him out of community.This is just a test doze.

Anonymous said...

പത്തു പന്ത്രണ്ടു കൊല്ലം സെമിനാരിയില്‍പോയി പടിച്ഛതുകൊണ്ടൊന്നും അച്ചനായിക്കൊള്ളണമെന്നില്ല .
എത്രയോപേര്‍ സ്കൂളിലും കോളേജിലും ഒക്കെ പഠിച്ചു പരീക്ഷക്ക് ഇരിക്കുന്നു . എല്ലാവരും ജയിക്കുന്നുണ്ടോ ,
ഇല്ല . തോറ്റവരെ യോഗ്യരെന്നു പറഞ്ഞു തരംതാഴ്ത്തുന്നു . അതുപോലെ സെമിനാരിയില്‍ പത്തു പന്ത്രണ്ടു
വര്‍ഷം പഠനം പൂര്‍ത്തിയാക്കിയാല്‍ അയാള്‍ക്ക് പൌരോഹത്യം നല്‍കി അഭിഷക്തനാക്കുന്നു . പിന്നെ
അദ്ദേഹം പള്ളിയിലെ അച്ഛന്‍ ആയി വിലസുന്നു . ദൈവ വിളിയില്ലാത്ത ഇതുപോലുള്ളവര്‍ ഇടവക വികാരി
സ്ഥാനത്തുവന്നാല്‍ ആ പള്ളിയില്‍ എങ്ങനെ സമാധാനം ഉണ്ടാകും . അതിനു ഉദാഹരണമല്ലേ കോപ്പെലില്‍
പൊതുയോഗത്തിന്റെ അന്ന് Mr . ശാശ്ശേരി പറഞ്ഞവാക്കുകള്‍ . ഒരു അഭിഷക്തന് ചേര്‍ന്നതാണോ അന്ന് അദ്ദേഹം
അവിടെ പറഞ്ഞത് . ദൈവഭയമുള്ള ഒരു നാലാംക്ലാസ് വിദ്യാഭ്യാസമുള്ള ആരുംതന്നെ അത്ര മ്ലേച്ഛമായ വാക്കുകള്‍
പറയുകയില്ല . വിവരമില്ലാത്തവര്‍ അച്ഛനായാലും മെത്രാനായാലും വിവരക്കേടെ കാണിക്കുകയുള്ളൂ . നമ്മുടെ
സീറോ മലബാര്‍ സഭയുടെ അമേരിക്കയിലെ ഷിക്കാഗോ മെത്രാന്‍ മാര്‍ ജേക്കബു അങ്ങാടിയത്തിനു വല്ല
വിവരവും ഉണ്ടോ . കുറെ ക്ലാവറും ശീലയും പള്ളികളില്‍ കുത്തിനിറച്ച് പള്ളി അശുത്തമാക്കാന്‍ അല്ലാണ്ട്
അങ്ങേര്‍ക്കു എന്തറിയാം . വളഞ്ഞവഴിയിലൂടെ മെത്രാന്‍ സ്ഥാനം കൈക്കലാക്കി തിന്മയുടെ മാര്‍ഗ്ഗത്തിലൂടെ
സഭക്ക് അപമാനം വരുത്തിവയ്ക്കുകയല്ലാതെ അങ്ങേരു എന്താണ് സഭക്കുവേണ്ടി ചെയ്തിരിക്കുന്നത് .
സഹപ്രവര്‍ത്തകരായ വൈദികരെ തേജോവധം ചെയ്തു തന്‍റെ ചൊല്പ്പിടിക്ക് നിര്‍ത്താന്‍ അദ്ദേഹത്തിനുള്ള
കഴിവ് അപാരം തന്നെ . അതിനു വഴങ്ങാത്തവരെ കള്ളനെന്നും സ്ത്രീലംബടനെന്നും തന്‍റെ അനുയായികളെകൊണ്ട്
പറയിപ്പിച്ചു പൊതുജനമദ്ധ്യത്തില്‍ അവരെ നാറ്റിച്ചു നാടുകടത്തുന്നു . അതിനു ഉദാഹരണമല്ലേ കൊപെളില്‍
നിന്ന് നാട്ടില്‍ പോകേണ്ടിവന്ന Fr . സജി . ക്രൂശിത രൂപം പള്ളിയില്‍ പ്രതിഷ്ടിച്ചതിനു ആ നല്ല വൈദികനെ
കള്ളനെന്നു മുദ്രകുത്തി നാടുകടത്തി . യഥാര്‍ത്തത്തില്‍ ആരാണ് കള്ളന്‍ . പിതാവ് അങ്ങാടിയത്ത് തന്നെ . കള്ളന്‍
മാത്രമല്ല പെരുകള്ളനാണ് മാര്‍ ജേക്കബു അങ്ങാടിയത്തു എന്ന് ഏതു കുഞ്ഞുങ്ങല്‍വരെ പറയും . ഈ നാറിയ
പിതാവിന് ആ സ്ഥാനം ഒന്ന് ഒഴിഞ്ഞുകൂടെ . അങ്ങയെ ആരും മാനിക്കുന്നില്ല . കള്ളനായ ഒരു കള്ളപിതാവ്
എന്നാണു അങ്ങ് അറിയപ്പെടുക . തിരുസഭക്ക് ഒരു ശാപമാകാതെ ഒന്ന് ഒഴിഞ്ഞുപോ . നാണംകെട്ട കള്ളപിതാവേ .

C.Devassyachan said...

പൌവതിലിന്റെ ക്രിസ്മസ് കച്ചവടം പൊടിപൊടിക്കുന്നു. പാവപെട്ട കച്ചവടകാര്‍ക്ക് നേരെ പോര്‍വിളി!. കൈ തൊഴില്‍ ചെയ്തു ജീവിക്കുന്ന പാവ പ്പെട്ട കച്ചവടക്കാരുടെ ഉപ്ജീവനമാര്‍ഗം മുട്ടിക്കുന്നു.



ഇടവക അംഗങ്ങള്‍ ഇരുപതു രൂപയക്ക് കലണ്ടറും നൂറു രൂപക്ക് ക്രിസ്മസ് നഷത്രം പള്ളികളില്‍ നിന്നും വാങ്ങ ണമെന്ന് ഓര്‍ഡര്‍..



ഏതുവിധത്തിലാണ് ഈ ക്രിമിനല്‍ വിശ്വാസികളുടെ പണം അടിച്ചു മാറ്റുന്നത്‌ . എല്ലാം ദൈവത്തിന്‍റെ പേരില്‍ നടത്തുന്ന കൊള്ളയല്ലേ ഇത് ?



എന്തിനാണ് ഈ പൌവതില്‍ പാവപ്പെട്ടവരുടെ കഞ്ഞിയില്‍ കല്ലുവാരി ഇടുന്നത്‌ ?


പൌവത്തില്‍ ജന്മം സീറോ മലബാര്‍ സഭ യുടെ ശാപമാണ്. സാത്താന്‍ കുരിസ്സിനു വളമിടുന്ന പൌവതലിനു പ്രേതം കൂടിയിരിക്കുന്നതിന്റെ .ലഷ്ണമാണ് ഇത്.

Anonymous said...

സഭയുടെ നേത്രുത്തം വഹിക്കുന്നവര്‍ ആന്മീയ അടിത്തറ ഉള്ളവരായിരിക്കണം ---- മാര്‍ ആലന്‍ചേരി .(ദീപിക )

അങ്ങാടിയത് പിതാവിന്ടെ ആന്മീയ അടിത്തറയും കുടുംബ പാരമ്പര്യവും എന്താണ് എന്ന് ഒന്ന് അന്നഷിക്കാമോ ആലന്‍ ചേരി പിതാവേ ?

അതോ താമര കുരിസ്സുകാര്‍ക്ക് മാത്രമെ ആന്മീയ അടിത്തറ ഒള്ളു എന്നാണോ പറഞ്ഞു വരുന്നത്

Jose Mukkala said...

What a shame when the whole world know that the Chicago Bishop Angadiyath is a baby killer.
He does not deserve to sit in the chair of a bishop. He is a criminal.
He should resign better now than later.
It is general tendency that those who ties with Mani Cross will be possessed by demons. Eventually They will loose faith in God. They are tempted to think that they are superior than God and consequenty they become financial and sex criminals. These are warfare of satan. Look at the case of Fr.Sasseril, bishop Angadiath and Powathil.
Save our children from this havoc.

Anonymous said...

കോട്ടയം ചെങ്ങനാശ്ശേരി സെമിനാരിയില്‍ താമര കുരിസ്സും
ആലുവ സെമിനാരിയില്‍ crucifix ഉം ആണ് പ്രഥാന പഠിപ്പിക്കല്‍

Anonymous said...

കാണുക ഫേസ് ബുക്കിലെ സീറോ ഗ്രൂപ്‌... http://www.facebook.com/groups/syromc/
സൈന്റ് തോമസ്‌ അക്വീനാസിനെയും, സൈന്റ് അഗസ്റ്റ്യന്‍ നെയും കടത്തി വെട്ടുന്ന തിയോലോജി യുമായി ചില കല്‍ദായ ഊച്ചാളികള്‍ ഈ ഗ്രൂപ്പില്‍ കസരുന്നത് കാണാം....സൂക്ഷിക്കുക.... കത്തോലികാ സഭയുടെ പഠനങ്ങളോ, റോമിലെ മാര്‍പ്പപ്പയെയോ പറ്റി നിങ്ങള്‍ ഈ ഗ്രൂപ്പില്‍ പറഞ്ഞാല്‍ ഈ യുവ കല്‍ദായ ഭീകരര്‍ നിങ്ങളെ ഗ്രൂപ്പില്‍ നിന്നും ബാന്‍ ചെയ്യും....

Anonymous said...

കൊപ്പെന്മാരെ സുഖം തന്നെയോ ? നാളത്തെ കുര്‍ബാനയില്‍ നമ്മടെ അച്ചന്‍ തരുന്ന മെസ്സേജ് ചെവി ഓര്‍ത്ത് കേള്‍ക്കുക . എല്ലാ സണ്ടയ്യിലം അച്ചന്‍ ഓരോ മെസ്സേജ് തരുന്നുണ്ട് പ്രയോജനം എന്താണ് , പന്തിരാണ്ട് കാലം പട്ടിയുടെ വാല് കുഴലില്‍ ഇട്ടാലും നേരെയകതില്ല . അത് തന്നെയാണ് എവിടെയും . ഇനിയെങ്കിലും പാരയും പരദൂഷണവും ഉപേഷിച്ചുകൂടെ ? ഇതുകൊണ്ടൊന്നും ഒരു കുടുംബം കഴിഞ്ഞുപോകത്തില്ല . അറിഞ്ഞുകോട് എന്തിനു ശിക്ഷ വാങ്ങിച്ചു കൂട്ടുന്നു ? നീ ഒക്കെ മറ്റു പെണ്ണുങ്ങളെ കുറിച്ചും ഒക്കെ എഴുതിപ്പിടിപ്പിക്കുമ്പോള്‍ ഒന്ന് ഓര്‍ക്കുക നിന്റെ അമ്മയും പെങ്ങളും ഭാര്യയും മകളും ഈ ഇനത്തില്‍ പെടുന്നത് അല്ലയോ ? വെറും തരം താണ പെണ്ണുങ്ങളില്‍ ജനിച്ച മക്കള്‍ക്ക്‌ മാത്രമേ അത്രയും തരാം താണ രീതിയില്‍ എഴുതാന്‍ സതിക്കതോല്ലു . വെറും ചന്ത പെണ്ണുങ്ങള്‍ , ഇന്നു അവരും സ്റ്റാന്‍ഡേര്‍ഡ് ഉള്ളവര്‍ ആണ് . അങ്ങനെ ജനിച്ചവന്‍ ആണ് പെണ്ണുങ്ങളെ കുറിച് എഴുതുന്നതു . അങ്ങനെയുള്ളവര്‍ ഭാര്യമാര്‍ നല്ലവള്‍ ആയാലും അതെ കണ്ണ് കൊണ്ടാണ് കാണുന്നത് . നിറെ അമ്മ കാണിക്കുന്നതും ഒക്കെ കണ്ണ്ടല്ലേ നീ ഒക്കെ വളന്നതും . നിന്നെ ഒക്കെ കുറ്റം പറഞ്ഞിട്ടും കാര്യം ഇല്ല നാളത്തെ കുര്‍ബാനയ്ക്ക് വരുമ്പോള്‍ കൊപ്പെന്മാര്‍ എത്ര പേര് ഭാര്യമാരും കുട്ടികളും ഒത്ത് ഇരിക്കുന്നു എല്ലാവരും ശ്രത്തിക്കുക ഇവന്മാര്‍ കുടുംബത്ത് ഇതുതന്നെയാണ് പ്രവര്‍ത്തി പിന്നെ എങ്ങനെ ഇവര്‍ക്ക് ഒരു സമൂഹത്തില്‍ ഒരുമയോടെ പോകുവാന്‍ സതിക്കും അല്ലെങ്കില്‍ കൊപ്പെന്മാര്‍ മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടിയെങ്കിലും ഒരുമിച്ചിരുന്നു കാണിക്കട്ടു അവര്‍ക്ക് പറ്റില്ല . ഇടവക ജനങ്ങള്‍ ഒന്ന് ചിന്തിക്കുക ഈ കൂപെന്മാര്‍ തന്നെയല്ലേ നമ്മുടെ തലവേദന . നല്ല നിലത്തു പാകിയാല്‍ നല്ല നല്ല ഗുണം ഉള്ളത് ഉണ്ടാകും . കൊപ്പെന്മാരെ വെറും ഡ്രൈവര്‍ ആകാത് എല്ലാവരും ഒത്ത് ബലിയില്‍ പങ്കു ചേരുക . കൊപ്പെന്മാരുടെ പരദൂഷണ വോയിസ്‌ ലും ഞാന്‍ ഇത് എടുന്നുട് അവന്മാരെ ബതിക്കുന്ന കാര്യം അവന്മാര്‍ ഇടുമോ ? പരദൂഷണം ആണെങ്കില്‍ എട്ടെനെ .അതുകൊണ്ട് ക്രിസ്തുമസ് നല്ല കുമ്പസാരം നടത്തി . പുതിയ വരഷമെങ്കിലും നന്നാകാന്‍ ശ്രമിക്കുക . ദുസ്ടന്മാരുടെ ഭാവനതിന്മേല്‍ കര്‍ത്താവിന്‍റെ ശാപം പതിയിരിക്കുന്നു . എന്നാല്‍ നീതിമാന്മാര്ടെ ഭവനത്തെ അവിടുന്ന് അനുഗ്രഹിക്കുന്നു സുഭ 3, 33 ബാക്കി വായിക്കുക . പാരപരമ്പില്‍ പത്രോസ് .

C.Devassyachan said...

ഗതി മുട്ടുമ്പോള്‍ നക്ഷത്രം എണ്ണുക മനുഷ്യരുടെ ശോചനീയമായ അവസ്ഥയാണ്.ചങ്ങനാശ്ശേരിയിലെ പാവപ്പെട്ടവരുടെ ദുര്‍ഭാഗ്യം നോക്കണേ! ആഭാഗത്തെ ആകാശത്ത് ഒറ്റ നക്ഷത്രങ്ങള്‍ ബാക്കിയില്ലാ.
കല്‍ദായ ക്വൊട്ടേഷന്‍ ഫെയ്ത്തു എഴുതിയതുപോലെ സീറോമലബാര്‍ സഭയുടെ കാവല്‍ മലാഖ പൗവ്വത്തില്‍ പറന്നുചെന്ന് ചങ്ങനാശ്ശേരി അതിരൂപതയുടെ ആകാശഭാഗത്തുള്ള എല്ലാ നക്ഷത്രങ്ങളും സംഭരിച്ചു നാട്ടുകാര്‍ക്കു നൂറുരൂപാ വിലക്കു വില്ക്കുന്നു.

ഗതിമുട്ടുമ്പോള്‍ ആകെക്കൂടിഉണ്ടായിരുന്ന ഒരു ആശ്വാസമായിരുന്നു നക്ഷത്രമെണ്ണുകയെന്നത്. അതിപ്പോള്‍ ഇല്ലാതായി. എന്തൊരു കഷ്ടകാലം ദൈവമെ!

ഭൂമിയലേക്ക് തള്ളിവിട്ട മലാഖമാരുടെ ചിറകുകള്‍ കുറഞ്ഞപക്ഷം അറുത്തുകളയണമായിരുന്നു. സ്വര്‍ഗ്ഗത്തിനു ഒരു അബദ്ധം പറ്റിയോ? ഇപ്പോള്‍ മലാഖമാര്‍ക്കും ചെകുത്താന്‍മാര്‍കും ചിറകുകള്‍. ചെകുത്താന്‍ മാലാഖയാണെന്നു നടിക്കുന്നു. ഒന്നിനെയും തിരിച്ചറിയാന്‍ പറ്റാത്ത കലിയുഗം.

പൗവത്തില്‍,അറക്കല്‍,അങ്ങാടിയത്ത് ആലംഞ്ചേരി And കമ്പനി ഒരു സു നാമിയുടെ മുന്നറിയിപ്പാണ്.