അമേരിക്ക കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കയാണ്. ലോക സാമ്പത്തിക വ്യവസ്ഥിതിയുടെ അടിത്തറയെത്തന്നെ ഇതു അത്യധികം പ്രതികൂലമായി ബാധിച്ചുകൊണ്ടിരിക്കുന്നു എന്ന സത്യം അറിയാത്തവരില്ല. ഭവന മേഖലയില്‍ തുടങ്ങി, ഭവന വായ്പാ ബാങ്കുകളെ ബാധിച്ച ഈ പ്രതിസന്ധി ഇന്നു ലോകസാമ്പത്തിക ഘടനയുടെ തന്നെ തറവാടായ വാള് സ്ട്രീറ്റ് നെയും ലോകമെമ്പാടുമുള്ള പല വമ്പന്‍ സാമ്പത്തിക സ്ഥാപനങ്ങളെയും പാപ്പരാക്കിയിരിക്കയാണ്. കഷ്ടപ്പെട്ടുണ്ടാക്കിയ നമ്മുടെ പലരുടെയും ജീവിത സമ്പാദ്യം നല്ലൊരു ശതമാനം ഒലിച്ചുപോയി. ഏറ്റവും വലിയ സമ്പാദ്യമെന്നു നാമെല്ലാം കണക്കു കൂട്ടിയിരുന്ന നമ്മുടെ വീടുകളുടെ equity 30-35 ശതമാനത്തോളം കുറഞ്ഞു പോയി. സാമാന്യം സുരക്ഷമെന്നു കരുതിയിരുന്ന money market fund പോലും കുത്തനെ താഴേക്ക് പൊന്നു. പലരുടെയും stock portfolio മഞ്ഞുപോലെ എങ്ങോട്ടോ ഉരുകി പോയി. നാമറിയുന്നില്ല, പക്ഷെ പല മലയാളീ സഹോദരന്മാരും സാമ്പത്തിക ഞെരുക്കത്തില്‍ ഞെളിപിരി കൊള്ളുകയാണ്. Bankruptcy യെ അഭയം പ്രാപിച്ചവരും ഇല്ലാതില്ല. ചുരുക്കിപ്പറഞ്ഞാല്‍ നമ്മുടെ എല്ലാം ഭാവി തന്നെ അനിശ്ചിതത്തിലാണെന്നതിനു രണ്ടു പക്ഷമില്ല.
പക്ഷെ ഈ പ്രശ്നങ്ങളൊന്നും അമേരിക്കയിലെ സീറോ മലബാര്‍ സഭയെ ബാധിക്കുന്നില്ല എന്ന മട്ടിലാണ് നമ്മുടെ സഭാധികാരികളുടെയും അവരെ ഉപദേശിക്കുന്ന ചില സാമുദായ ദ്രോഹികളുടെയും പ്രവര്‍ത്തനങ്ങള്‍. അവരെ സംബന്ധിച്ചിടത്തോളം ഈ സാമ്പത്തിക തകര്‍ച്ച തങ്ങള്‍ക്കു ബാധകമല്ല. ഈ ചിന്താഗതിയാണ് അമേരിക്ക എമ്പാടും പള്ളിക്രിഷിയുമായി യഥേഷ്ടം മുന്നേറുവാന്‍ സഭാധികാരികളെ പ്രോത്സാഹിപ്പിക്കുന്നത്. ഈ കൃഷി വളരെയധികം തകൃതിയായി നടക്കുന്നുണ്ടുതാനും. ഉദാഹരണമായി പറഞ്ഞാല്‍ ഇന്നു ഏതൊരു മലയാളം പ്രസിധീകരണമെടുത്തു നോക്കിയാലും അമേരിക്കയുടെ ഏതെങ്കിലും ഒരു കോണില്‍ ഒരു സീറോ മലബാര്‍ പള്ളിയുടെയെങ്കിലും വെഞ്ചരിപ്പ് കര്‍മ്മം അങ്ങാടിയത്ത് പിതാവ് നടത്തുന്ന വാര്‍ത്തയും ഫോട്ടോയും കാണാം. അമേരിക്കയിലെ തൊഴിലില്ലായ്മ അദ്ദേഹത്തിന്റെ ദൃഷ്ടിയില് വെറും ഒരു മിഥ്യ മാത്രം. കാരണം ഓരോ പള്ളിക്കും അദ്ദേഹം വികാരിമാരായി യുവാക്കളായ പുരോഹിതരെ പാലായില്‍ നിന്നും ചങ്ങനാശ്ശേരിയില്‍ നിന്നും അല്ലെങ്കില്‍ താമരശ്ശേരിയില്‍ നിന്നും കൊണ്ടുവരുന്നു. പത്താം ക്ലാസും ചെത്തുപാസ്സും മാത്രമുള്ള ഇവരെ ചിക്കാഗോയിലെ താവളത്തില്‍ പാര്‍പ്പിച്ചു പരിശീലിപ്പിക്കുന്നു. കുഞ്ഞുങ്ങള്‍ക്കായി ഇംഗ്ലീഷ് കുര്‍ബാന ചൊല്ലിച്ച് രണ്ടക്ഷരം ഇംഗ്ലീഷും പഠിപ്പിക്കുന്നു. നേരെ പുതിയ പള്ളിയിലേയ്ക്ക് നിയമിക്കുന്നു, അവിടെ അവര്‍ ഇവിടെ നിന്നും പഠിച്ച അങ്ങാടിയത്തിന്റെ മൂരാച്ചി നയങ്ങള്‍ നടപ്പാക്കുന്നു.
എന്നാല്‍ Elmhurst ലെ അരമനയുടെ നാല് ഭിത്തികള്‍ക്കുള്ളില്‍ കുടികൊള്ളുന്ന അങ്ങാടിയത്ത് പിതാവിനെ ആഗോളം ആഞ്ഞടിക്കുന്ന ഈ സാമ്പത്തിക പ്രതിസന്ധികളുടെ ചൂടന്‍ കാറ്റ് ലവലേശം പോലും ഏശുന്നില്ല എന്നതാണ് സത്യം. റോമാനഗരം കത്തിയെരിഞ്ഞു കൊണ്ടിരുന്നപ്പോള്‍ വീണ മീട്ടിക്കൊണ്ട്, വീഞ്ഞ് നുകര്‍ന്നുകൊണ്ടിരുന്ന നീറോ ചക്രവര്‍ത്തിയെപ്പോലെ അങ്ങാടിയത്ത് പിതാവിനും യാധാര്ത്യബോധം നഷ്ടപ്പെട്ടിരിക്കുന്നു. തന്റെ സാമ്രാജ്യം വളരണം എന്ന ഒറ്റ വ്യഗ്രതയെ അങ്ങേര്ക്കൊള്ളൂ. അതിനായി അദ്ദേഹം നമ്മെ നേര്‍ച്ചക്കോഴികള്‍ ആക്കുകയാണ്.
എന്നാല്‍ യേശുവിന്റെ നാമത്തില്‍ സ്വന്തം പ്രതാപത്തിന് വേണ്ടി മാത്രം ഇദ്ദേഹം നടത്തുന്ന പള്ളികൃഷിക്ക് സാമ്പത്തിക ഉത്തരവാദിത്വം വഹിക്കെണ്ടവര് ആര്? നമ്മള്. അമേരിക്കയിലെ ഓരോ സീറോ മലബാര്‍ സഭാംഗങ്ങളും. ഒരു ഉശിരിനു എടുത്തു ചാടിയിട്ട് കുണ്ഠിതപ്പെടെണ്ട സാഹചര്യമാണ് നമുക്കുണ്ടാകാന്‍ പോകുന്നത്. പ്രത്യേകിച്ചും ചെറിയ ഇടവകകളില്‍. മറ്റു വരുമാനങ്ങള്‍ ഒന്നുമില്ലാതെ വിശ്വാസികളുടെ പോക്കറ്റിനെയും ചെക്ക് ബുക്കിനെയും മാത്രമാശ്രയിച്ച് ഒരിടവക പള്ളി മുന്നോട്ടു കൊണ്ടുപോകുക അസാധ്യമാണ്. ഇതു മനസ്സിലാക്കി സഭാധികാരികളുടെ ഈ ഒരുപ്പോക്കിന് കടിഞ്ഞാണിടാന്‍ ഉള്ള ധാര്‍മിക ഉത്തരവാദിത്വം കാണിക്കാനുള്ള ധൈര്യം നമ്മുടെ നേതാകള്‍ ചമഞ്ഞു നടക്കുന്നവര്‍ കാണിക്കുന്നില്ല. കൂടാതെ അധികാരികള്‍ക്കെതിരെ ശബ്ദമുയര്ത്തുന്നവര്ക്കും അവരുടെ പിന് തലമുറക്കും തീരാശാപം ഉണ്ടാകും എന്ന് വിശ്വസിക്കുന്ന അന്ധ വിശ്വാസികളായ ഒരു പറ്റം വിശ്വാസികള്‍. കൂടാതെ പ്രതികരണശേഷി അശേഷം തൊട്ടുതീണ്ടിയിട്ടില്ലാത്ത, സ്വാര്‍ത്ഥമതികളായ, ഒരു ജനസമൂഹം. സഭാധികാരികളെ അധികാര ദുര്‍വിനിയോഗത്തിന് പ്രേരിപ്പിക്കാന്‍ ഇതില്‍ കൂടുതല്‍ എന്തുവേണം? കൂര്‍മ്മബുദ്ധികളായ അധികാരികള്‍ അങ്ങനെ ജനങ്ങളുടെ ദൈവ വിശ്വാസത്തെയും, സഭാ സ്നേഹത്തെയും, അധികാരികളോടുള്ള ബഹുമാനത്തേയും, അവരുടെ ഭയങ്ങളെയും, അന്ധ വിശ്വാസങ്ങളെയും, അവരുടെ നന്മയെയും, നിഷ്ക്കളങ്കതയെയും തങ്ങളുടെ സ്വാര്ത്ഥതാല്പര്യങ്ങള്ക്കും കാര്യ സാധ്യങ്ങല്ക്കുമായി നിശക്കരുണം ചൂഷണം ചെയ്യുന്നു.
എന്നാല്‍ ഇങ്ങനെ പള്ളികള്‍ പണിതു കൂട്ടുന്നതല്ലാതെ അതുകൊണ്ട് നമ്മുടെ സമൂഹത്തിന് എന്തങ്കിലും നന്മ യുണ്ടാകുമെന്നു നിങ്ങള്‍ വിചാരിക്കുന്നുണ്ടോ? ഇല്ല എന്ന് മാത്രമല്ല, നേരെ മറിച്ചാണ് താനും അനുഭവം. ഇന്ന് പിതാവിന്റെ സാമ്രാജ്യത്തിന്റെ ആസ്ഥാനമായ ചിക്കാഗോ കത്തീട്രലിലെ സ്ഥിതി കണ്ടാല്‍ മാത്രം മതി ഇതു മനസ്സിലാക്കാന്‍. നല്ല ഒന്നാംതരം ഒരു പള്ളി നിലവില്‍ ഉണ്ടായിരുന്നിട്ടും അതിന്റെ പാര്ക്കിന് ലോട്ടില്‍ 10 മില്ല്യന്‍ മുടക്കി പുതിയ പള്ളി പണി തീര്‍ത്തു. പൊതുജന താല്പര്യത്തെ കാറ്റില്‍ പരത്തിക്കൊണ്ട്. ഇന്നതിന് 35,000 ഡോളര്‍ പ്രതിമാസം mortgage അടയ്ക്കണം. മറ്റു ചിലവുകള്‍ വേറെ. താങ്ങാന്‍ വളരെ ബുദ്ധിമുട്ടുള്ള ഒരു വലിയ കടക്കെണിയിലാണ് ചിക്കാഗോക്കാര്‍ പെട്ടിരിക്കുന്നത്. അത് പോകട്ടെ. പാലം കടക്കുന്ന വരെ "നാരായണാ, നാരായണാ," എന്നും, പാലം കടന്നു കഴിഞ്ഞപ്പോള്‍ "കൂരായണാ, കൂരായണാ" എന്നും പറഞ്ഞ ഭീരു പട്ടരെക്കൂട്ടു അങ്ങടിയത്ത് പിതാവ് പുതിയ ദേവാലയത്തില്‍ പൊതുജനങ്ങളെ കബളിപ്പിച്ചു അള്‍ത്താര വിരിയും ക്ലാവര്‍ കുരിശും തൂക്കി. അദ്ദേഹത്തിന് 16 ആം നൂറ്റാണ്ടിലെയ്ക്ക് തിരിച്ചു പോകണ മാത്രേ. അതിന് കുഞ്ഞുങ്ങളെ പ്രാപ്തരാക്കാന്‍ ആയി പ്രധാന കുര്‍ബാന മലയാളത്തിലായിരുന്നത് മാറ്റി, ഇംഗ്ലീഷ് ആക്കി. ആറ്റു നോറ്റ്, വിയര്‍പ്പിന്റെ വില നല്കി ഇവിടുത്തെ നാട്ടുകാര്‍ പണി തീര്‍ത്ത പള്ളിയില്‍ അവര്‍ക്കു സ്വന്തം കുഞ്ഞുങ്ങള്‍ക്കൊപ്പമിരുന്നു ഒരു ദിവ്യബലിയില്‍ പങ്കുകൊള്ളാന്‍ സാധ്യമല്ല എന്ന് വരെയായിരിക്കുന്നു സംഗതികള്‍. എന്തിനധികം പറയുന്നു, കയ്യിലിരുന്ന കാശ് കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങി എന്ന് പറഞ്ഞാല്‍ മതിയല്ലോ. കാരണം ഇതിനെയൊക്കെ ചൊല്ലി ഇന്നിവിടുത്തെ ജനങ്ങള്‍ രണ്ടു ചേരികളായി തിരിഞ്ഞിരിക്കുകയാണ്. ജനങ്ങള്‍ക്ക് ഉണ്ടായിരുന്ന മനസമാധാനം നഷ്ടപ്പെട്ടു. ആത്മീയമായി അവര്‍ നശിച്ചുകൊണ്ടിരിക്കുകയാണ്. സമൂഹം പിളര്‍ന്നു. എളിയതെങ്കിലും പഴയ പള്ളിയിലുണ്ടായിരുന്ന ദൈവ സാന്നിധ്യം പുതിയ പള്ളിയില്‍ ഇല്ലയെന്നത് ഒരു സത്യം മാത്രം. ഒരുപക്ഷെ നമ്മുടെ സ്വര്‍ഗീയ പിതാവ് ഇന്നും ആ പഴയ പള്ളിയിലിരുന്നു വിലപിക്കുന്നുണ്ടാകും-നമ്മുടെ സീറോ മലബാര്‍ സമൂഹത്തെ ഓര്‍ത്ത്.
അമേരിക്കയിലെ ഓരോ സീറോ മലബാര്‍ ഇടവകയിലും നടമാടാന് പോകുന്ന സര്‍ക്കസ്സുകള്‍ ആണ് ഇന്നിവിടെ, ഈ ചിക്കാഗോയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ചിക്കാഗോയിലെ അനുഭവങ്ങള്‍ നിങ്ങള്‍ക്ക് ഒരു പാഠമായിരിക്കട്ടെ എന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുകയാണ്.
13 comments:
There is no point of staying anonymous. You should all go to the bishop and confront him your concerns. He is a good guy. By the way I don't belive in church but GOD.
Editor,Please react about the adoption of cochin Bishop Dr. John Thattumkal.
To the above comment:
It is just like our bishop Angadiath said about our sheela problem: "I will only hang the sheela, but will not open it".
SM Voice
What happened to our problems here in Chicago? The Sheela and Claver Cross problem? Hello Syro Malabar Voice, did you lose your voice?
The voice of many crying in the wilderness …
We do not want to worry and waste our time about what was happened in Kerala. When compared to that is happening in Chicago diocese since July 5th 2008, the Kerala Bishop’s adoption case is very minor and it is more civilized than Bishop Angadiath’s decision. Bishop Angadiath betrayed thousands of believers and he needs to be seized under cannon law first.
constructing new churches and establishing the syromalabar community throughout united states and canada is his primary duty as the first bishop...dont you understand this mr. theeppantham..when will the economic situation in this country going to improve..it may take years..so the bishop is supposed to do...just sleep...right????? please say what you mean and mean what you say...dont waste your time and money for useless things..be constuctive..ketto mone dinesha....
I doubt, any of our priests, including our bishop in their whole life in USA, ever succeeded in converting any single individual into Christianity. They are trying to rewind their failed stories in India and try to adopt here in USA, behind the umbrella of a Christian nation and with the cost of poor people. If our Bishop is clean let him goes to Middle East and shows his strength and courage there. He will be a right candidate to be assigned to Bihar or Orissa in India, so that he can rebuild many churches in India.
In America there are lots of abandoned churches that currently need caretakers ASAP. You along with your teams can go and build as much as churches as you can and probably if you try hard, you can also become a Bishop from the current kappiar position. You will also get sign on bonus as the second bishop of USA and Canada and the whole Syros Malabar world. But there is a prerequisite, even if you are naked no problem, but wherever and whenever you see the VEIL, you need to bow.
Can you tell me why the world hates priests, because there are some parasites in the priestly community? They do not have any vision and mission in their vocation.
I know many priests, and I respect them with admiration.
A parishner’s voice,
Hello Syro Malabar Church Authorities, you all are under scrutiny for human right violations and laity right violations. You all are under constant watch. The shepherd cannot enforce his own rule of law, if the law is not yet defined then be open-minded and be fair-minded. The majority of Syro Malabar Community likes to have the 09:30 mass without the VEIL.
[[The revised Code of Canon Law, according to one of the world’s foremost canonists, underlines the clergy-laity dichotomy. “Few people,” he said, “are aware that, in some ways, the distinction between laity and clergy in the Roman Catholic Church today is much sharper than it has ever been in the course of Christian history. Before quite recently—the turning point was the 1983 publication of the new Code of Canon Law—the laity could participate in a number of ways in the decision-making processes of the internal life of the church.” ]]
A parishner’s voice,
Hello Syro Malabar Church Authorities, you all are under scrutiny for human right violations and laity right violations. You all are under constant watch. The shepherd cannot enforce his own rule of law, if the law is not yet defined then be open-minded and be fair-minded. The majority of Syro Malabar Community likes to have the 09:30 mass without the VEIL.
[[The revised Code of Canon Law, according to one of the world’s foremost canonists, underlines the clergy-laity dichotomy. “Few people,” he said, “are aware that, in some ways, the distinction between laity and clergy in the Roman Catholic Church today is much sharper than it has ever been in the course of Christian history. Before quite recently—the turning point was the 1983 publication of the new Code of Canon Law—the laity could participate in a number of ways in the decision-making processes of the internal life of the church.” ]]
അച്ചന്റെ ആസനത്തില്‍ ആപ്പു കേറ്റാന്‍ സമയം ആയെങ്കില്‍ അതു ചെയ്യുക. അല്ലാതെ അതാണു ഇതാണു എന്നു എന്നും ഇങ്ങനെ പോസ്റ്റ് ചെയ്താല്‍ ഒരു രസവും ഇല്ല. ആദ്യമാദ്യം ഇതൊക്കെ വായിക്കന്‍ താല്പര്യം ഉണ്ടായിരുന്നു. മുപ്പത്തഞ്ചോ, നാപ്പതോ മോര്‍ട്ട്ഗേജ് വന്നാലും അതടക്കാന്‍ സ്വര്‍ഗത്തില്‍ ഉടലോടേ പോവാന്‍ വേണ്ടി കാശെറിയുന്നവര് ഇല്ലേ? അവര്‍ ഇല്ലാതെ ഇതൊന്നും നടക്കില്ലല്ലോ? ഭൂരിപക്ഷവും ബിഷപ്പിനോടും മറ്റു പള്ളി കമ്മറ്റിക്കാരോടും എതിര്‍പ്പുള്ളവര്‍ ആയിരുന്നെങ്കില്‍ ബിഷപ്പിനെ എന്നേ നാടു കടത്തിയേനെ.
For believers, the adoption case is not an issue; there are so many organization and charities do the same. Since the adoption is disreputable by the Cannon law for religious priests, the suspension of the bishop is the right step by the Catholic Church. We don’t want anybody to spoil the Catholic Church’s good image. But here we do not know the real truth.
The Chicago Syro Malabar Church authority’s actions are more punishable than the adoption case. Because of Bishop Angadiath wrong decision to put controversial cross and VEIL in the Altar of the new Cathedral church, he divides the believers. I never saw two crosses in any Catholic Church’s Altar. Here the Shepherd harasses, alienate his innocent sheep and even start deviate them from truth by his Pegan theology. His knowledge about the Syro Malabar catholic families and their traditions is below average. The Bishop and his unfair priests need to be transferred from USA first.
അമേരിക്കയിലെ ഓരോ സീറോ മലബാര്‍ ഇടവകയിലും നടമാടാന് പോകുന്ന സര്‍ക്കസ്സുകള്‍ ആണ് ഇന്നിവിടെ, ഈ ചിക്കാഗോയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ചിക്കാഗോയിലെ അനുഭവങ്ങള്‍ നിങ്ങള്‍ക്ക് ഒരു പാഠമായിരിക്കട്ടെ എന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുകയാണ്
I agree with the above words. I heard in dallas they are in the same process of new church and
letters about the vicar has started
circulating. That priest had to run away from kerala because of
stealing money. Also heard he will
hug anyone provided they are woman,
but not womans whose husbands have backbones.
Post a Comment