Do you agree with Bishop Angadiath's decision to install the 'thirusheela' in the new church?
ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ വോട്ടു ചെയ്ത ചോദ്യം മുകളിലേതാണ് . 467 പേര്. അതായത് നമ്മുടെ ഇടവകയിലെ പകുതിയോളം കുടുംബങ്ങള്‍ . അങ്ങാടിയത്ത് പിതാവിന്റെ കണ്ണ് തുറപ്പിക്കുന്ന തരത്തിലുള്ളതാണ് വോട്ടിന്റെ ഫലം. 70% പേര് പിതാവിന്റെ ഈ തീരുമാനത്തോട് യോജിക്കുന്നില്ല. 25 % പേര് യോജിക്കുന്നു. 4% ത്തിനു പ്രത്യേക അഭിപ്രായമൊന്നുമില്ല. ഞങ്ങളുടെ നിഗമനങ്ങള്‍ തീര്‍ത്തും ശരിയാണെന്ന് ഇതില്‍ നിന്നും ഞങ്ങള്‍ക്ക് മനസ്സിലായി. വളരെ ചെറിയ ഒരു ന്യൂന പക്ഷത്തിന്റെ മാത്രം ആനുഭാവമേ ശീലക്കാര്യത്തില് പിതാവിനുള്ളൂ. തന്റെ നടപടികളെ നിശിതമായി എതിര്‍ക്കുന്ന 70% അടങ്ങുന്ന ഒരു സമൂഹത്തെ എത്ര ഫല പ്രദമായി പിതാവിന് നേര് വഴിക്ക് നയിക്കാന്‍ കഴിയും എന്ന് ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല.Do you believe there was wastage of money in the construction of the new church?
429 അംഗങ്ങളാണ് മേല്‍ പറഞ്ഞ ചോദ്യത്തിന് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയത്. 69% പേര് നമ്മുടെ പള്ളി പണിയില്‍ ദുര്ച്ചിലവുണ്ടായി എന്ന് വിശ്വസിക്കുന്നു. 20% അങ്ങനെ വിശ്വസിക്കുന്നില്ല. 9% ന് അറിയില്ല. വീണ്ടും നമ്മുടെ ഇടവകയിലെ പകുതിയോളം കുടുംബങ്ങളും ഇക്കാര്യത്തില്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തി. പള്ളി പണിയില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ഞങ്ങള്‍ ഒരിക്കലും ആരോപിച്ചിട്ടില്ല. പിടിപ്പുകേടുകൊണ്ടും പരിചയ ക്കുറവുകൊണ്ടും, അറിവും പരിചയവും ഉള്ളവരെ നിര്‍മ്മാണ കാര്യങ്ങളില്‍ ഉള്‍പ്പെടുത്താനുള്ള വൈമനസ്യം കൊണ്ടും ആവശ്യമില്ലാത്ത അധിക ചെലവ് വന്നിട്ടുണ്ട്. ഇതു പൊതു ജനങ്ങളും വിശ്വസിക്കുന്നു. 69% ജനങ്ങള്‍ വിശ്വസിക്കുന്നു. ഈ ഭൂരിപക്ഷത്തിന്റെ അഭിപ്രായം അസ്ഥാനത്താണ് എന്ന് തെളിയിക്കുവാനുള്ള യാതൊരു നീക്കങ്ങളും നമ്മുടെ അധികാരികളില്‍ നിന്നും ഉണ്ടാകുന്നില്ല എന്നത് ഉദ്വേഗജനകമാണ്. കോഴിത്തീറ്റയല്ല! പത്തു മില്യണ്‍ന്റെ കണക്കാണ്. അത് പൊതു ജനങ്ങളെ ബോധിപ്പിക്കേണ്ടത് അധികാരികളുടെ കടമയാണ്. തെറ്റി ധാരണകള്‍ ഒഴിവാക്കാനും, അഴിമതി നടന്നിട്ടില്ല എന്ന് തെളിയിക്കാനും അധികാരികള്‍ കണക്കുകള്‍ എത്രയും വേഗം പൊതുജനസമക്ഷം ഹാജരാക്കേണ്ടതാണ്.പുതിയ പള്ളിക്ക് ആവശ്യത്തിന് പാര്‍ക്കിന്ഗ് ഇല്ല എന്ന് ഏവര്‍ക്കും അറിയാം. ഇതിന്റെ പൊരുള്‍ എന്താണ്? 203 വണ്ടികള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള ഇടമാണ് ഇപ്പോള്‍ ഉള്ളത്. കൂടാതെ 6 handicap-പ്പും. പള്ളിയുടെ വലിപ്പത്തിന്റെ കാര്യത്തില്‍ അധികാരികള്‍ പൊതുജനങ്ങളെ തെറ്റിധരിപ്പിച്ചിട്ടുണ്ടോ? ഒരേ സമയം 1100 ല്‍ താഴെ ജനങ്ങള്‍ക്ക് മാത്രം ഇരുന്നു കുര്‍ബാനയില്‍ പങ്കുകൊള്ളാനുള്ള പെര്‍മിറ്റാണ് നമ്മുടെ പള്ളിക്കുള്ളത്! ശരാശരി അഞ്ചു പേര്‍ക്ക് ഒരു വണ്ടി എന്ന തോതിലാണ് പാര്‍ക്കിന്ഗ് സംവിധാനം. നമ്മുടെ സമൂഹത്തെ സംബന്ധിച്ചിടത്തോളം ഇതായിരുന്നു നമ്മള് പുതിയ പള്ളിയില്‍ നിന്നും പ്രതീക്ഷിച്ചിരുന്നത് എന്ന് തോന്നുന്നില്ല. എങ്ങനെ എങ്കിലും ഒരു പള്ളി തട്ടിക്കൂട്ടി പണിത് ശീലയും മരക്കുരിശും കെട്ടി തൂക്കാനുള്ള വ്യഗ്രതയില്‍ അങ്ങടിയത്തും കൂട്ടരും പൊതുജന ക്ഷേമമല്ലേ ചവിട്ടി മെതിച്ചത്? ഇതും അഴിമതിയുടെ അല്ലെങ്കില്‍ ദുര്ചിലവിന്റെ ഒരു ഭാഗമായി കണക്കാക്കേണ്ടതാണ്.
Do you want Fr Antony continuing as our vicar for 6 more years?
ഇക്കാര്യത്തില്‍ 264 പേര് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തി. 37% മാത്രമാണ് അദ്ദേഹത്തിന്റെ കാലാവധി നീട്ടി കൊടുക്കുന്നതിനു അനുകൂലമായി വോട്ട് ചെയ്തത്. 52 ശതമാനം ആഗ്രഹിക്കുന്നത് അദ്ദേഹത്തിന്റെ സ്ഥലം മാറ്റമാണ്. 9 ശതമാനത്തിനു പ്രത്യേക അഭിപ്രായമൊന്നുമില്ല.ഇക്കാര്യത്തില്‍ ഭൂരിപക്ഷാഭിപ്രായത്തോട് തികഞ്ഞ വിജോയിപ്പാണ് ഞങ്ങള്‍ക്ക്. അസൂയാര്‍ഹമായ ഒരു സ്ഥാനമാണ് ആന്റണിയച്ചന് വഹിക്കുന്നത് എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. മതഭ്രാന്തനായ ഒരു മെത്രാനും ഒരായിരം കുടുംബങ്ങള്‍ അംഗങ്ങളായിട്ടുള്ള ഒരിടവകക്കും ഇടയില്‍ കിടന്നു ഞെളിപിരി കൊള്ളുന്ന ഒരു വ്യക്തിയെയാണ് ഞങ്ങള്‍ ആന്റണിയച്ചനില് കാണുന്നത്. ഈ സമൂഹം ഇന്നു തമ്മിലടിച്ചു നശിക്കാത്തത്തിന് ഒരേ ഒരു കാരണം ആന്റണിയച്ചനാനെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു. കഴിഞ്ഞ 8 കൊല്ലങ്ങളായി ഞങ്ങള്‍ അദ്ദേഹത്തെ നിരീക്ഷിക്കുന്നു. പാലാക്കാരനാണെങ്കിലും അങ്ങാടിയത്തിനെപ്പോലെ തന്റെ സ്വന്തം വിശ്വാസം ഒരു സമൂഹത്തിന്റെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ അദ്ദേഹം ഒരിക്കലും തുനിഞ്ഞിട്ടില്ല. അദ്ദേഹത്തെ സ്വന്തം കക്ഷത്തില്‍ വയ്ക്കാന്‍ ഇന്നു വരെ ആര്‍ക്കും കിട്ടിയിട്ടുണ്ട് എന്നും ഞങ്ങള്‍ വിശ്വസിക്കുന്നില്ല. സ്വതന്ത്രമായി ചിന്തിച്ചുകൊണ്ട്, സമൂഹത്തിന്റെ നന്മക്കായി , നമ്മുടെ ഇടവകയുടെ പുരോഗതിക്കായി അക്ഷീണം യഞ്നിക്കുന്ന ഒരു വ്യക്തിയാണ് അദ്ദേഹം. മൂടനായ അങ്ങാടിയത്തിന്റെ മൂട് താങ്ങുന്ന ഒരു വിഡ്ഢിയായിരുന്നു നമ്മുടെ വികാരി എങ്കില്‍ എന്തായിരുന്നേനെ നമ്മുടെ ഗതി എന്ന് നിങ്ങള്‍ ഒരു നിമിഷം ആലോചിച്ചിട്ടുണ്ടോ? ഇതുകൊണ്ടു തന്നെയാണ് പിതാവിഅന്റെ ശിങ്കിടികളായ സമുദായ ദ്രോഹികള്‍ അദ്ദേഹത്തെ താറടിച്ചു കാണിക്കുവാന്‍ വ്യഗ്രത കൊള്ളുന്നത്. ഇതില്‍ അവര്‍ വിജയിക്കരുത്. ഈ സമൂഹത്തിന്റെ വളര്‍ച്ചക്കായി, ഒരുമയ്ക്കായി , ഒരാറ് വര്‍ഷം കൂടി അദ്ദേഹത്തിന്റെ സേവനം ഞങ്ങള്‍ കാംക്ഷിക്കുന്നു. സഭാ സ്നേഹികളായ ഇടവക മക്കള്‍ ഈ ഉദ്യമത്തില്‍ ഞങ്ങളോടൊപ്പം ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നു.
(തുടരും)
12 comments:
fr.anotny was the vicar for the last 8 years. Another 6 more years...? What u r talking about? Earlier you called antony achan "kallan achen".
now he is very acceptable to you. Make no sense. Nobody can even be the president of the united states for more than 8 years. You are trying to please a minority who wants antony achan as the vicar and not valueing the feelings of the majority. What a tragedy? What is the deal you got? You are like some trade union leaders in Kerala.
ഇപ്പൊ ഉള്ളത് കൊണ്ടു ത്രിപ്തിപെട്ടു അടങ്ങി ഒതുങ്ങി പള്ളീല് പോയി കുര്‍ബാന കാണുക . വെറുതെ ഇന്റര്‍നെറ്റില്‍ കിടന്നു വള വളാന്ന് ഒച്ച വെച്ചു തൊണ്ട കളയണ്ട . അണ്ണാന് കാച്ചിയാല്‍ ആനക്ക് ഇക്കിളി .... അത്രേ ഒള്ളു ! !
Kattappana Kuttappa, mind your own business. I do not think bishop angadiath really enjoys the "ikkili" syro-malabar voice is giving.
bishop is too old for an "ikkili"
You defending Fr. Antony! It is a shame. You lost all your credibility.
We have only a name sake binami bishop; he doesn’t have qualification for his post.
To a certain degree I agree with Syro Malabar Voice. Fr Antony is the lessor of all the other evils.
WHERE DID THE LOUD SPEAKER "AMMAI" GO?. I THOUGHT THE CARDINAL GOING TO RUN AWAY IN BETWEEN THE KURBANA. HOW COULD SHE BE SILENT DURING THE MASS?. USUALLY SHE PRAYS FOR EVERY BODY IN THE CHURCH . IF YOU WANT TO GO "HEAVEN" YOU NEED A EAR PLUG AND A TOWEL TO COVER YOUR MOUTH WHEN WE ATTEND THE 8 AM MASS.SHE IS A HOLY COW!
How many of you think that Fr. Antony is a saint?
Anonymous said..."Fr Antony is a lessor". Is it something good?
Fr.Anthony is not a saint. He love the $ he make it here. Bishop want him to stay here.Every ACHANS TRY TO STAY HERE BUT MAADATHIPARAMPAN OR ROY DONT WANT IT.It is their kingdom here.IF THIS EDAVAKA WANT TO GO IN A BETTER WAY, NO ACHAN SHOULD BE HERE MORE THAN 20 months. BEFORE THEY LEARN EVERY BODY'S DETAILS in THIS PARISH,THEY SHOULD BE OUT FROM HERE. Why we need a priest for years and years?. We wasted money for the SHOW UP ON THE ROOF OF THE CHURCH AND IT LOOKS SO UGLY.CHADUPOTTAN AND ENTERPRISES IS BEHIND IT. KUTTICHAAATHA.... ARE SEEING ALL THESE? THE SECOND CMING OF JESUS IS NEAR AND IT IS AT THE CATHEDRAL WE BUILD IT.HE GOING TO HAVE 'CHOORAL'IN HIS HAND, NOT ONE BUT MANY AND MANY.BECAUSE EVERY BODY THINKS OTHER THAN ME AND MY MOTHER IN LAW THAT HE CAME TO PUNISH WHO EVER MADE THE SHEELA CURTAIN TO COVER THE GODS FACE AND WE WILL NOT BE PUNISHED. THE GREEDY STAYS ALWAYS IN THE FRONT. AMMAYI IN THE FORE RFONT,ANTONY WITH A DUKILY CAMERA TO PICTURE THE THING THAT IS ALREADY OVER!!
Ruling by division seems to be the mode of operation by the hierarchy of the Syro Malabar Cathedral of Chicago.
I was under the impression that the position of parish vicar was to rotate every 4 years.
Post a Comment