Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Thursday, March 5, 2009

ഒരു പള്ളിയും ഒരുപിടി രാഷ്ട്രീയവും ഇവയ്ക്കിടയില്‍ കിടന്നുഴലുന്ന ഒരു സമൂഹവും

ഈയിടെ ഒരു സ്ഥിരം വായനക്കാരനില്‍ നിന്നും ഞങ്ങള്ക്ക് ലഭിച്ച ഒരു comment:Anonymous
Anonymous said...

hello voice,
I am a regular reader of your Voice. We have a new church. It is a fact.(even though majority of the community was against it). There is no parking space for not even 300 family. That is another fact. Now they are changing the schedule (hopefully). According to my knowledge most majority of the community will go for the malayalam mass. So parking problem still exists. Dear voice , do you have any idea in your brain to take care of our problem (other than building another church)? One more request. If you have any more ink left in your pen please discourage these kind of nonsense.
About the Mid west ward election, its all over the church that the candidate didn,t pay his due. etc. etc. What kind of church is this? What kind of authorities are these? May be he had a difficulty to pay his share? Maybe he had a cash problem. Everybody loosing jobs in this economic crisis. May be he is facing something like that. If he is eligible in every other aspect authorities should give him a chance. Instead of humiliating him and his family. What a selfish, heartless, greedy, thankless, crew. CHRIST DEFINITELY IS NOT AMONG THEM. HOLLY SPIRIT DEFINITELY NOT AMONG THEM. THAT IS WHY THIS CHURCH IS IN SUCH A BIG MESS.

March 4, 2009 6:07 PM

ഒരു പഴഞ്ചൊല്ലുണ്ട്: വീട്ടിലെ കാരണവര്‍ക്ക്‌ സ്വന്തം അടുപ്പില്‍ എന്തും ആകാമെന്ന്. ശരിയാണ്. പക്ഷെ അത് മല മൂത്ര വിസര്‍ജ്ജനമാകുമ്പോഴോ?
ഇനി മൂപ്പര് ഈ തോന്ന്യാസം കാണിക്കുന്നത് കരക്കാരുടെ അടുപ്പിലാണെങ്കിലോ?
ഇതാണ് ഇന്നു നമ്മുടെ സീറോ മലബാര്‍ പള്ളിയില്‍ അരങ്ങേറുന്നത്.

"ദൈവത്തിന്‍ തിരു ഭവനമിതാ,
ദൈവജനത്തിന്‍ ഭവനമിതാ" എന്ന് ജനങ്ങള്‍ എല്ലാ ഞായറാഴ്ചയും പാടുന്നു. അപ്പോള്‍ അങ്ങാടിയത്ത് പിതാവ് പറയുന്നു, " പള്ളി എന്റെ ഭവനമാണ് " എന്ന്. അതനുസരിച്ച് അദ്ദേഹം പള്ളിയില്‍ തന്റെ തോന്ന്യാസമെല്ലാം ചെയ്യുന്നു. അദ്ദേഹത്തിന്റെ പരിഷ്കാരങ്ങള്‍ സീറോ മലബാര്‍ സഭ ഒട്ടുക്ക് അറിയപ്പെടുകയും ചെയ്യുന്നു.

ഇതൊക്കെ കണ്ടും കേട്ടുമാണ് വികാരിയച്ചന്‍ പഠിക്കുന്നത്. ചൂളം പോലും അടിയ്ക്കാതെ അടിച്ച് മൂളിച്ചു വരുന്ന ചരക്കു തീവണ്ടി പോലെയാണ് വികാരിയച്ചന്‍. ജനവികാരങ്ങളെ ചവിട്ടി മെതിച്ചുള്ള ഒരു ഒരുപ്പോക്കാണ് അദ്ദേഹത്തിന്റേത്. എന്ത് കടുംകൈ ചെയ്യാനും തയ്യാറുള്ള മാഫിയ കൊലയാളിയെപ്പോലെ. എല്ലാം സഭയ്ക്ക് വേണ്ടിയാണത്രേ! പക്ഷെ, മെത്രാനും, തനിക്ക് ചുറ്റും നിന്ന് പാദശുശ്രൂഷ ചെയ്യുന്ന ഒരു ന്യൂനപക്ഷവും മാത്രമെ അദ്ദേഹത്തിന്റെ സഭയിലുള്ളൂ. ഈ ഇടവയിലെ ബഹുഭൂരിപക്ഷം വരുന്ന വിശ്വാസികള്‍ അദ്ദേഹത്തിന്റെ സഭയില്‍ ഉള്‍പ്പെടുന്നില്ല. കാരണം അദ്ദേഹത്തിന്റെ മിക്കവാറും നടപടികളും ജനഹിത വിരുദ്ധവും, ജനദ്രോഹപരവുമാണ് എന്നത് തന്നെ.

ഇപ്പോള്‍ നടക്കുന്ന പാരിഷ് കൌണ്‍സില്‍ സെലെക്ഷനില്‍ എന്താണ് നടക്കുന്നത്? ഏത് മൂന്നാംകിട രാഷ്ട്രീയക്കാരെയും, ആഫ്രിക്കന്‍ സ്വേച്ചാധിപതികളെയും ലജ്ജിപ്പിക്കുന്നതരം തരം താഴ്ന്ന രാഷ്ട്രീയ കുതികാല്‍ വെട്ടലും, ചീഞ്ഞ ചരടുവലികളുമാണ് വികാരിയും അദ്ദേഹത്തിന്റെ സില്‍ബന്ധികളും കൂടി ഇവിടെ നടത്തിക്കൊണ്ടിരിക്കുന്നത് . വാര്‍ഡുകളിലെ ഇലെക്ഷന്‍, അഥവാ, സെലെക്ഷന്‍, മിക്കവാറും കഴിഞ്ഞു . ഒന്നോ രണ്ടോ പേരെ മാറ്റി നിറുത്തിയാല്‍, ഇതിലും പരിതാപകരവും, ശോചനീയവുമായ ഒരു സംഘം ജനങ്ങളെ നമ്മുടെ ഇടയില്‍ ഇനി കണ്ടെത്തുക അസാധ്യം. ഇവര്‍ പ്രതിനിധീകരിക്കുന്നതും, സേവിക്കുന്നതും പൊതുജനങ്ങളെയല്ല. അധികാരികളെയാണ്. അധികാരികളെ മാത്രം അചഞ്ചലമായി സേവിക്കും, അവരുടെ മാത്രം ചൊല്‍പ്പടിക്ക് നില്ക്കും, അവരുടെ താളത്തിനൊത്ത് തുള്ളും എന്ന് മാത്രം ഉറപ്പുള്ളവരെ മാത്രമെ അവര്‍ വച്ചു പൊറുക്കുകയുള്ളൂ. അല്ലാത്തവരെ ഏത് നീചവും നികൃഷ്ടവുമായ ഉപാധികളും ഉപയോഗിച്ചു അവര്‍ ഒഴിവാക്കും. ഇതിനൊരു മകുടോദാഹരണമാണ് ഈയിടെ മിഡ് വെസ്റ്റ് വാര്‍ഡില്‍ അരങ്ങേറിയ സെലെക്ഷന്‍ അസാധുവാക്കല്‍ പ്രഹസനം.

മിഡ് വെസ്റ്റ് വാര്‍ഡില്‍ നിന്നും നിയമാനുസൃതം തിരഞ്ഞെടുക്കപ്പെട്ടതാണ് മി. സെബാസ്റ്റ്യന്‍. എന്നാല്‍ അധികാരികളോട് എല്ലാക്കാര്യത്തിലും നൂറു ശതമാനം കൂറ് പുലര്‍ത്തുമോ എന്ന സംശയത്താല്‍ അദ്ദേഹത്തെ പുറത്താക്കുവാന്‍ വേണ്ടി അധികാരികള്‍ കണ്ടെത്തിയ ഒരു മുടന്തന്‍ ന്യായമാണ്, അദ്ദേഹം പള്ളിക്ക് വേണ്ട പദസാരം കൊടുത്തിട്ടില്ല എന്നത് എന്ന് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും ഞങ്ങള്ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു .
2004 ല്‍ മാത്രം അമേരിക്കയിലേയ്ക്ക് കുടിയേറിയ അദ്ദേഹം പള്ളിയ്ക്ക് വാര്ഷിക പിരിവ് പ്ലെഡ്ജ് ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അപ്രദീക്ഷിതമായി ജോലിസംബന്ധമായ പ്രതിസന്ധി വന്നപ്പോള്‍ തന്റെ പ്ലെഡ്ജ് ല്‍ നിന്നും താല്ക്കാലത്തെയ്ക്ക് ഓരോഴിവിനു അപേക്ഷിക്കുകയും അധികാരികള്‍ അത് അനുവദിച്ചു കൊടുക്കുകയും ചെയ്തിരുന്നതാണ്. കൌണ്‍സില്‍ സെലെക്ഷനില്‍ നറുക്ക് വീണുകഴിഞ്ഞപ്പോള്‍ വികാരിയച്ചന്‍ പറഞ്ഞതനുസരിച്ച് അന്നേ ദിവസം വരെയുള്ള കുടിശിഖ അദ്ദേഹം ഉടനെ കൊടുത്തുതീര്‍ക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് മി. സെബാസ്ത്യന്റെ കൂറില്‍ സംശയം തോന്നിയ അച്ഛന്‍ കളം മാറ്റി ചവിട്ടുകയാണ് ചെയ്തത്.

ബൈബിള്‍ തന്നെ പറയുന്നുണ്ട്: നിയമം മനുഷ്യന് വേണ്ടിയാണ്, മനുഷ്യന്‍ നിയമത്തിനു വേണ്ടിയല്ല, എന്ന്. അനുഭവ സമ്പത്തും അറിവുമുള്ള ഒരു വ്യക്തിയാണ് മി. സെബാസ്റ്റ്യന്‍. അത് നമ്മുടെ ഇടവകയ്ക്കായി പ്രയോജനപ്പെടുത്താന്‍ അദ്ദേഹത്തിന്‌ കഴിയുമായിരുന്നു. പണം മാത്രമല്ല ഒരു വ്യക്തിയുടെ ധനം. പണത്തിനുപരിയായി പല കഴിവുകളും മനുഷ്യര്‍ക്കുണ്ട്. ജീവിത പരിചയവും അനുഭവസമ്പത്തും ഉള്ളവര്‍ അത് സമൂഹത്തിനായി സമര്‍പ്പിക്കുകയും അത് ഇരുകയ്യും കൂട്ടി സ്വീകരിക്കാന്‍ അധികാരികള്‍ തയ്യാറാകുകയും ചെയ്താലേ സമുദായത്തില്‍ ശരിയായ ഉന്നതിയുണ്ടാകൂ. ഇന്നു നമ്മുടെ ഇടവകയില്‍ സംഭവിച്ചിരിക്കുന്നത് തന്നെ ഇതിന് നല്ലോരുദാഹരണമാണ്. കോടികള്‍ ഉണ്ടെങ്കില്‍ ഏത് മണ്ടനും ഈ അമേരിക്കയില്‍ ഒരു പള്ളി പണിയാം. വേണ്ടാ, താജ് മഹാള്‍ പണിയാം. എന്നാല്‍ അത് മനുഷ്യര്‍ക്ക്‌ ഉപയോഗപ്രദമാകും വിധം പണിയണമെങ്കില്‍ അനുഭവസമ്പത്ത് ഉള്ളവരുംകൂടി അധികാരസ്ഥാനത്ത്‌ വേണ്ടത് അനിര്‍വാര്യമാണ്. അതിന്റെ അഭാവമാണ് ഇന്ന് നമ്മള്‍ അനുഭവിക്കുന്ന കഷ്ടതകള്‍ക്ക് കാരണം. പാര്‍ക്കിന്ഗ് ആവശ്യത്തിനില്ലാത്ത പള്ളി. ആവശ്യത്തിന് വലുപ്പമില്ലാത്ത പള്ളി. മറ്റൊരു പള്ളിയുടെ മുറ്റത്തൊരു പള്ളി. ഇപ്പോള്‍ തന്നെ തകരാന്‍ തുടങ്ങിയിരുക്കുന്ന ഒരു പള്ളി. (ഇതിനെക്കുറിച്ചുള്ള വിശദ റിപ്പോര്‍ട്ട് പിന്നീട്). സ്വാര്‍ഥമതികളായ കുറെ സഭാധികാരികളും അധികാരക്കൊതിയന്മാരായ ഒരു പറ്റം സമുദായനെതാക്കളും, ഷണ്ഠമണ്ടശിരോമണികളായ കുറെ ഉപദേശകരും. ഈ മൂവര്‍ സംഘം വരും വര്‍ഷങ്ങളില്‍ കാട്ടിക്കൂട്ടാന്‍ പോകുന്ന പേക്കൂത്തുകള്‍ നോക്കിയിരുന്നു കാണാം.

വിഷയത്തിലേയ്ക്ക് തിരിച്ചു വരാം. മി. സെബാസ്റ്റ്യന്‍ ഒരു സഭാവിരുദ്ധനോ, പുരോഹിത വിരോധിയോ അല്ല. തന്റെ കഴിവിനൊത്ത് സഭയ്ക്കുവേണ്ടി എന്നും ധാരാളം കൊടുത്തിരിക്കുന്ന വ്യക്തിയാണ് അദ്ദേഹം. നമ്മുടെ ദേവാലയ നിര്‍മ്മാണത്തിനായി ഞെരുങ്ങിയെങ്കിലും 5000 ഡോളര്‍ അദ്ദേഹം സംഭാവന ചെയ്തു. ജോലിയില്‍ പ്രതിസന്ധി വന്നപ്പോള്‍ അദ്ദേഹം തന്റെ ബുദ്ധിമുട്ടുകള്‍ അധികാരികളെ ധരിപ്പിക്കുകയും ചെയ്തിരുന്നതാണ്. എന്നിട്ടും ഈ മുടന്തന്‍ ന്യായം ഉന്നയിച്ചു അദ്ദേഹത്തിന്റെ സെലെക്ഷന്‍ റദ്ദാക്കിയത് എവിടുത്തെ ന്യായമാണ്? ഇത് മുഖാന്തിരം മി. സെബാസ്റ്റ്യനും കുടുംബവും അനുഭവിക്കുന്ന മാനസിക വേദനയ്ക്ക് ആര് പറയും ഉത്തരം? സമൂഹത്തില്‍ അദ്ദേഹത്തിന്റെ നിലയ്ക്കും വിലയ്ക്കും ഏറ്റിട്ടുള്ള ക്ഷതത്തിന് ആര്, എന്ത് പരിഹാരം ചെയ്യും?

ഇതൊരു ഒറ്റപ്പെട്ട സംഭവമായി ഞങ്ങള്‍ കാണുന്നില്ല. വ്യത്യസ്തമെങ്കിലും വേദനാജനകമായ അനുഭവങ്ങള്‍ അധികാരികളില്‍ നിന്നും പല കുടുംബങ്ങള്‍ക്കും ഉണ്ടായിട്ടുണ്ട്. പല കുടുംബങ്ങളിലും ക്ഷുദ്രം വിതയ്ക്കാന്‍ അധികാരികള്‍ ശ്രമിച്ചതായി ഞങ്ങള്‍ക്കറിയാം. കുടുംബാംഗങ്ങളെ തമ്മില്‍ അടിപ്പിക്കുവാനുള്ള കരുക്കള്‍ പലതും അവര്‍ പലപ്പോഴും നീക്കാറുണ്ട് . ഉദാഹരണമായി, നമ്മുടെ ഇടവകയിലെ ഒരു പ്രമുഖ കുടുംബത്തിലെ ഒരംഗത്തെ ഒഴിവാക്കി, ആ കുടുംബത്തിലെ തന്നെ മറ്റൊരംഗത്തെ ആ സ്ഥാനത്ത് അവരോധിക്കാനുള്ള അധികാരികളുടെ കുത്സിത നീക്കങ്ങള്‍ പരാജയപ്പെട്ടത് ആ കുടുംബത്തിന്റെ തറവാട്ടുമഹിമ ഒന്നു കൊണ്ടുമാത്രമാണ്. നേരെ മറിച്ചും സംഭവിച്ചിട്ടുള്ള ശോചനീയമായ എത്രയെത്ര മ്ലേച്ചമായ കഥകള്‍!

ഈ സാഹചര്യത്തില്‍ മുകളില്‍ കമ്മെന്റ് ചെയ്തിരിക്കുന്ന വ്യക്തിയെ അനുകരിച്ചു ഞങ്ങളും ചോദിക്കുകയാണ്: പുരോഹിതരെ, നിങ്ങളുടെ ഹൃദയമെവിടെ? നിങ്ങള്‍ ആരാധിക്കുന്ന ദൈവമേത് ? നിങ്ങള്‍ സേവിക്കുന്ന ജനമേത് ?

ഒരു കാര്യം ഞങ്ങള്ക്ക് തികച്ചും ബോധ്യമായിരിക്കുന്നു. ആന്റണിയച്ഛന്റെ ഹൃദയത്തിലെ പുരോഹിതന്‍ ഒളിച്ചോടിയിരിക്കുന്നു. പകരം അദ്ദേഹത്തില്‍ കെ. കരുണാകരന്‍ കുടിയേറിയിരിക്കുന്നു. ഇനി ഒരാശ്രമത്തിന്റെ ഘനമേറിയ ഭിത്തികള്‍ക്കും ആന്റണിയച്ചനെ ഒതുക്കി നിറുത്താന്‍ കഴിയില്ല.

ഇവിടുത്തെ ജനങ്ങള്ക്ക് ആന്റണിയച്ചനെ നഷ്ടപ്പെട്ടു കഴിഞ്ഞു . ഒരു പക്ഷെ ദൈവത്തിന് പോലും അദ്ദേഹത്തെ നഷ്ടപ്പെട്ടോ എന്ന് ഞങ്ങള്‍ ഭയപ്പെടുന്നു!

കമന്റുകള്‍...


Anonymous Dineshan said...

dineshan breaking silence:
gunesha ...athu kalakki."ഇപ്പോള്‍ തന്നെ തകരാന്‍ തുടങ്ങിയിരുക്കുന്ന ഒരു പള്ളി......" you are absolutely right. Permanent vicar said after christmas mass that we got an award for best flooring. If you take a closer look at the flooring you can see cracks.......Your heading for your article is amazing and it reflects the situation of syromalabarians in chicago..

March 5, 2009 12:19 PMDelete

2 comments:

Anonymous said...

dineshan breaking silence:
gunesha ...athu kalakki."ഇപ്പോള്‍ തന്നെ തകരാന്‍ തുടങ്ങിയിരുക്കുന്ന ഒരു പള്ളി......" you are absolutely right. Permanent vicar said after christmas mass that we got an award for best flooring. If you take a closer look at the flooring you can see cracks.......Your heading for your article is amazing and it reflects the situation of syromalabarians in chicago..

Anonymous said...

Church - Crack - Mid west ward etc. Write something interesting. The last blog was very funny and its alomost equivalent to reading a comic novel. Now, Who is this Sebastian? I think people like me never knew about his payment issues. Now many readers and people will know Sebastian has not paid money to Church. He definitely would have done some crappy things. Because there are many people who do not contibute to church but looks like the Sebastian guy has done something provoking. So please avoid personal refernces when you publish such blogs.