Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Friday, March 20, 2009

എന്റെ ഞായറാഴ്ചയനുഭവം

കഴിഞ്ഞ ഞായറാഴ്ച. പള്ളിയില്‍ പോയിട്ട് ആകെ സങ്കടമായിപ്പോയി!

ജോന്‍സ്ടീ അച്ഛന്റെ പാട്ടു കേട്ടിട്ടോ, കേള്‍ക്കാഞ്ഞിട്ടോ അല്ല.
ആന്റണിയച്ഛന്റെ വെപ്രാളം കണ്ടിട്ടല്ല.
കൊയറിന്റെ പാട്ടു കേട്ടിട്ടല്ല.
ലേഖന വായനക്കാരിയെ കാണാഞ്ഞിട്ടല്ല!

ബീനാമ്മയുടെ കോലം കണ്ടിട്ട്!!!!
അല്‍ത്തായ്ക്ക് കര്ട്ടനിട്ട പോലെയായിരുന്നില്ലേ, നമ്മുടെ ബീനാമ്മ!
എല്ലാം മൂടിപ്പുതച്ച്. ചുറ്റിക്കെട്ടി, വലിച്ചു മുറുക്കി, പാവം ബീനാമ്മ! തരിശുഭൂമി പോയിട്ട് ഒരു ചാണ്‍ പുറമ്പോക്കുപോലും കാണാനില്ലായിരുന്നു.

വായനക്കാര്‍ അപഖ്യാതി പറഞ്ഞ് ബീനാമ്മയെ ഒരു പരുവമാക്കി. ഭര്‍ത്താവിന്റെയാകട്ടെ ഉറക്കവും കെടുത്തി.
നമ്മുടെ പൊതുജനങ്ങള്‍ ഒരിക്കലും നന്നാകൂല്ല. ഉറപ്പ്!

എല്ലാം ഈശോയ്ക്കുവേണ്ടി ഈയുള്ളവന്‍ കാഴ്കാവെച്ചു. എല്ലാം അവിടുത്തെ ഇഷ്ടം. അല്ലാതെന്തു പറയാന്‍!
ഏതായാലും എനിക്കുമുണ്ടായി ഒരു മനപരിവര്‍ത്തനം!

കാരണം വിശുദ്ധ പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ടല്ലോ: "ദുഷ്ടനായ മനുഷ്യാ, നരകരാജ്യം നിന്നെപ്പോലെയുള്ളവര്‍ക്ക് വേണ്ടിയല്ലോ ഒരുക്കി വച്ചിരിക്കുന്നത്! നിന്റെ പുരോഹിതനും പുരോഹിത ശ്രേഷ്ടനും ഒപ്പം നീയും അവിടെ വസിക്കും."
ഈ വാക്കുകള്‍ ഓര്‍ത്ത്‌ വിരണ്ട്, അങ്ങനെ ധ്യാനനിമഗ്നനായി ധ്യാനിച്ച്‌, പ്രാര്‍ത്ഥിച്ച്, പശ്ചാത്തപിച്ച്, ഹൃദയം നൊന്ത് ഇരിക്കുമ്പോള്‍ ഞാനൊരു തീരുമാനമെടുത്തു.

ഇനി ഇങ്ങനെ ബീനാമ്മയുടെ തരിശും, പുറമ്പോക്കും നോക്കി ഒരിക്കലും കുര്‍ബാന സമയം അര്‍ത്ഥവത്താക്കില്ല. സത്ത്യം.

പകരം ദീനാമ്മയുടെയോ പ്ലമേനയുടെയോ കിറിയില്‍ നോക്കിയിരുന്നോളാം. വട്ടത്തിലുള്ള പള്ളിയായത് ഉപകാരമായി. പിടലി കളയേണ്ടല്ലോ!

4 comments:

Anonymous said...

Your articles are so funny. I couldn't
stop laughing.

Anonymous said...

hello voice,
I heard that,"keyboardist joe antony" going to be our next bishop. Is that true?

Anonymous said...

no i heard its chandy

Anonymous said...

who is chandy? which chandy?