കഴിഞ്ഞയാഴ്ച ഗ്ലെന്ബാര്ട് സ്കൂളില്‍ ക്നാനായ കുട്ടികളുടെ CCD ഡേ പരിപാടിയില്‍ അതിഥിയായി പങ്കുകൊള്ളുവാന്‍ ഇടയായി. അവിടെ വച്ചു നല്ല ഒരു വാര്ത്ത കിട്ടി:
ഹോഫ്‌മാന്‍ എസ്റ്റേറ്റ് ല്‍ ക്നാനായാക്കാര്‍ ചെയ്യാനിരുന്ന പള്ളികൃഷി തല്‍ക്കാലം ഉപേക്ഷിച്ചു. കാരണങ്ങള്‍ പലതാണ്.
"ഞങ്ങളുടെ maywood ലെ പള്ളിയ്ക്ക് കഷ്ടി ഒരു മില്യണ്‍ മാത്രമേ ആയുള്ളൂ. ആലോചിച്ചു നോക്കിയപ്പോള്‍ പത്തു മില്യണ്‍ മുടക്കി പുതിയ ഒരു പള്ളി പണിയാന്‍ ഞങ്ങള്ക്ക് തലയ്ക്കു വട്ടില്ല." ബിജു വടക്കെക്കൂട്ടില്‍ പറഞ്ഞു. കൂട്ടത്തില്‍ എനിയ്ക്കിട്ടൊരു കൊട്ടും: "നിങ്ങള്‍ ബെല്‍വൂടില്‍ കാട്ടിക്കൂട്ടിയ പോലെ".
"ഇന്നത്തെ സാമ്പത്തികാവസ്ഥയില്‍ ക്നാക്കാര്‍ക്ക് വേണ്ടത് പുതിയ പള്ളികളല്ല. കുറെ പുതിയ ഗാസ് സ്റ്റേഷനുകളാണ്." സാമ്പത്തിക-നികുതി വിദഗ്ധനായ വെളങ്ങര ഷെയ്ബു പറഞ്ഞു. "പള്ളി പണിയാനുള്ള പൈസ നമ്മുടെയിടയിലെ പാവപ്പെട്ടവര്‍ക്ക് ഗാസ് സ്റ്റേഷന്‍ വാങ്ങാന്‍ കുറഞ്ഞ പലിശയ്ക്കു കടമായി കൊടുക്കുക. ഒബാമയുടെ ഭാഷയില്‍ പറഞ്ഞാല്‍ അത് നല്ലൊരു എക്കണോമിക് സ്റ്റിമുലേഷനായിരിക്കും." അദ്ദേഹം തുടര്‍ന്നു. "സ്റ്റിമുലേഷന്‍ വര്‍ക്ക് ചെയ്യുന്നത് ഇങ്ങനെയാണ്: പണം കടം കൊടുക്കുക വഴി KCS ന് പലിശയിനത്തില്‍ വരുമാനമുണ്ടാകുന്നു. പലിശത്തോത് കുറവായതിനാല്‍ അങ്ങനെ കടം വാങ്ങി ഗാസ് സ്റ്റേഷന്‍ വാങ്ങുന്നവര്‍ക്ക് കൂടുതല്‍ ലാഭമുണ്ടാകുന്നു. അവര്‍ അക്കൌണ്ടന്റായി എന്നെ നിയമിക്കുന്നു. അവര്‍ നല്ല ലാഭമുണ്ടാക്കുന്നത് കൊണ്ടു ഞാന്‍ ഫീസായി കുറെ ജാസ്തി ചാര്‍ജ് ചെയ്യുന്നു. അങ്ങനെ കൂടുതലായി കിട്ടുന്ന പണം ഞാന്‍ ലാവിഷായി ചിലവാക്കുന്നു. അപ്പോള്‍ നമ്മുടെ എക്കോണമി പൊങ്ങുന്നു. മനസ്സിലായോ?"
തെക്കേമറ്റത്തിലെ മേയാമ്മയുടെ അഭിപ്രായം മറ്റൊന്നാണ്. "ഞങ്ങളുടെ ഇപ്പോഴത്തെ പള്ളിയുടെ നല്ലൊന്നാന്തരം അള്‍ത്താര നാരായന്‍ കുട്ടപ്പന്‍ തല്ലിപ്പോളിച്ചത് കര്‍ട്ടന്‍ തൂക്കാനായിരുന്നെന്നു ഇപ്പോഴാണ് മനസ്സിലായത്," മേയാമ പറഞ്ഞു. "അങ്ങാടിയത്തിന്റെ വേല ക്നാക്കാരുടെ അടുത്ത് വേണ്ട. പുതിയ പള്ളി തീര്‍ത്തിട്ടു വേണം അങ്ങോര്‍ക്ക് വളയം തൂക്കാന്‍. നിങ്ങളുടെ ബെല്‍ വുഡ് പള്ളിയിലെപ്പോലെ."
"ഞങ്ങള്ക്ക് ഇപ്പോള്‍ ഉള്ള പള്ളിയൊക്കെ മതി. ഇനി വേറൊരെണ്ണം വേണമെന്ന് യതൊരാഗ്രഹവുമില്ല," പടിഞ്ഞാറെക്കരയിലെ സോളിമോള് പറഞ്ഞു. "അച്ചന്മാര്‍ക്കും തല്‍ക്കാലം ഇപ്പോളുള്ള മേച്ചില്‍പ്പുറങ്ങളൊക്കെ മതി. അവര്‍ക്ക് ദൈവം തമ്പുരാന്റെ കൃപകൊണ്ട് പഞ്ഞമൊന്നുമില്ലല്ലോ. കോട്ടൂരിന്റെ കാര്യം തന്നെ നോക്ക്. ഞങ്ങള്ക്ക് ഇവിടെ എങ്ങനെയെങ്കിലും സമാധാനമായി ഒന്നു ജീവിച്ചാല്‍ മതി. ഇപ്പോള്‍ തന്നെ സോണിമോന്‍ ഗാസ് സ്റ്റേഷനില്‍ നിന്നുവന്നാല്‍ പിന്നെ സമാധാനമില്ല." സോളിമോള്‍ അര്ത്ഥം വച്ചു പറഞ്ഞു.
അപ്പോഴേയ്ക്കും എല്ലാകുട്ടികളുടെയും കൂട്ടഡാന്‍സ് തുടങ്ങി. കലാശക്കളിയാണെന്ന് തോന്നുന്നു. സത്യത്തില്‍ ഡാന്‍സുകള്‍ മാത്രമെ പരിപാടിയില്‍ ഉണ്ടായിരുന്നുള്ളൂ.
കാഴ്ച്ചക്കാരെക്കാള്‍ വലിയ ജനക്കൂട്ടം സ്റ്റേജിലായിരുന്നു.
നമ്മുടെ ബെല്‍വുഡ് പള്ളിയില്‍ നടക്കാറുള്ള പോലെ!
ഈ ന്യൂസ് അത്യധികം നിരാശയോടെയാണ് ബിഷപ്പ് അങ്ങാടിയത്ത് സ്വാഗതം ചെയ്തത്. അവസാനം അദ്ദേഹം പറഞ്ഞു: "നിങ്ങള്‍ പറഞ്ഞത് മനസ്സിലായി. പക്ഷെ ഒരിക്കല്‍ പണിയാമെന്ന് ദൈവത്തോട് വാക്ക് കൊടുത്തതല്ലേ. എങ്കിലും നിങ്ങള്‍ക്കിഷ്ടമില്ലെങ്കില്‍ പുതിയ പള്ളി ഹോഫ് മാന്‍ എസ്റ്റേറ്റില്‍ വേണ്ട. എനിക്കാണെങ്കില്‍ അത് ദൂരക്കൂടുതലുമാണ്. അതുകൊണ്ട് പുതിയ പള്ളി നിങ്ങളുടെ ഇപ്പോഴത്തെ പള്ളിയുടെ പാര്‍ക്കിന്ഗ് ലോട്ടില്‍ പണിയരുതോ? ബെല്‍ വൂടിലെപ്പോലെ? ഞാന്‍ പ്രാര്‍ഥിക്കാം." അദ്ദേഹം ഇടറുന്ന ശബ്ദത്തില്‍ പറഞ്ഞു, കണ്ണീര്‍ ഒപ്പി.
1 comment:
:)
Post a Comment