ഷട്ടിലു വണ്ടി-
തള്ള്, തള്ള്, തള്ള്, തള്ളീ-
തല്ലിപ്പൊളി വണ്ടി, ഈ ഷട്ടില്‍ പൊളി വണ്ടി.
ആളുകളുന്തും നേരം കാളക്കുട്ടനെപ്പോലെ,
ചീറ്റും, ങാ, തുമ്മും, പിന്നെ ചത്തതുപോലെ കിടക്കും, വണ്ടി,
ഷട്ടിലു വണ്ടി, നമ്മുടെ ഷട്ടിലു വണ്ടി.
തള്ള്, തള്ള്, തള്ള്, തള്ള്,
ഷട്ടിലു വണ്ടി-
തള്ള്, തള്ള്, തള്ള്, തള്ളീ-
തല്ലിപ്പൊളി വണ്ടി, ഈ ഷട്ടില്‍ പൊളി വണ്ടി.
ഭക്ത ജനങ്ങളുടെ സൌകര്യാര്‍ത്ഥം സീറോ മലബാര്‍ പള്ളിയിലേയ്ക്ക് പ്രത്യക ഷട്ടില്‍ ബസ്സ് സര്‍വീസ് ആരംഭിക്കുവാന്‍
തീരുമാനിച്ചിരിക്കുന്നു. എല്ലാ ഞായരാഴ്ച്ചകളിലും മറ്റു വിശേഷ ദിവിസങ്ങളിലും കാലത്ത് 6 മുതല്‍ ഉച്ചയ്ക്ക് 12 വരെ ഈ സൌകര്യം ഉണ്ടായിരിക്കുന്നതാണ്.
ഏത് മോഡല്‍ ബസ്സാണ് വേണ്ടതെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. പല കമ്മിറ്റി അംഗങ്ങളും പല നിര്‍ദ്ദേശങ്ങളുമായി വന്നിട്ടുണ്ട്. അവര്‍ മുമ്പോട്ട് വച്ച മോഡലുകളില്‍ നിന്നും കോര്‍ കമ്മിറ്റി തിരഞ്ഞെടുത്ത 4 മോഡ ലുകളുടെ ചിത്രങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.
പതിവിന് വിപരീതമായി ഇക്കാര്യത്തില്‍ നിങ്ങളു

ടെ അഭിപ്രായങ്ങള്‍ക്ക് ഞങ്ങള്‍ വലിയ വിലയാണ് കല്‍പ്പിക്കുന്നത്. അതുകൊണ്ട് ഇവയില്‍ നിന്നും നിങ്ങള്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട മോഡല്‍ ഏതാണെന്ന് അധികാരികളെ അറിയിക്കുക. നിങ്ങളുടെ തീരുമാനം ഏതായാലും ഈ ഷട്ടില്‍ ഉപയോഗിക്കുന്നതില്‍ നിങ്ങള്‍ ഒട്ടും അമാന്തപ്പെടേണ്ട. സാധാരണ ഒരു സീറോ മലബാര്‍ ഇടവകക്കാര്‍ക്കും കിട്ടാത്ത അസൂയാവഹമായ ഒരു അസുലഭാവസരമാണ് ഇതുവഴി നമുക്ക് കൈ വന്നിരിക്കുന്നത്. എല്ലാം നിങ്ങളുടെ പ്രാര്‍ഥനയുടെ ഫലം. നമുക്ക് സര്‍വ ശക്തനായ ദൈവത്തിനു സ്തുതിയര്‍പ്പിക്കാം.
3 comments:
Is Fr. Antony planning on becoming the permanent shuttle driver whenever his term as permanent vicar ends?
No wonder why people like malabar voice....
എനിക്ക് ഓട്ടോ മതി. അതാകുമ്പോള്‍ അമേരിക്കക്കാര്‍ക്ക് ഒരു പുതുമയുണ്ടാകും. അവര്‍ മറന്നു പോയ ആ ഓട്ടോ ടെക്നോളജി Detroit-കാര്‍ക്ക് രക്ഷപെടാനുള്ള വല്ല ഐഡിയായും കൊടുക്കും. മാത്രമല്ല കാലഹരണപെട്ട കോണക തുണി ഉള്ള പള്ളിയിലേക്കാന് വണ്ടി പോകുന്നത് എന്നറിയുമ്പോള്‍, നമ്മുടെ പള്ളിയും സായിപ്പുമാര്‍ അറിയും. ഒരു വെടിക്കു രണ്ടു പക്ഷി.
Post a Comment