അഭിവന്ദ്യ മെത്രാന്റെ ലെറ്റര്‍ വിറയ്ക്കുന്ന കൈകളാലേ തുറന്നു. എന്ത് തീവട്ടിക്കൊള്ളയാണ് അകത്ത് എന്നറിയില്ലല്ലോ. ഒരിക്കലും സദ്വാര്ത്തയായിരിക്കില്ല എന്ന് അനുഭവം കൊണ്ടാറിയാം. എഴുത്ത് പിതാവിന്റെയാണോ, വിഷയം പണത്തിന്റെയായിരിക്കും. തീര്‍ച്ച!
പക്ഷെ ഇത്തവണ തെറ്റിപ്പോയി!
എഴുത്ത് തുടങ്ങുന്നതുതന്നെ Change! എന്ന ഗംഭീര വാക്കിലാണ്. ഒബാമ പറഞ്ഞപോലെ!
ഹാവൂ. ആശ്വാസമായി. ഇക്കൊല്ലം ബിഷപ്പിന് Change മതി. വെറും ചില്ലറ. കുഞ്ഞാടുകളുടെ കഷ്ടപ്പാട് മനസ്സിലാക്കിയിട്ടായിരിക്കാം. അതുകൊണ്ട് പൊതുജനങ്ങളെ, നിങ്ങള്‍ കുഞ്ഞുങ്ങളുടെ പിഗ്ഗി ബാങ്ക് പൊളിച്ചായാലും ഉള്ള ചില്ലറ പിതാവിന് അയച്ചു കൊടുക്കുക.
ഈ ചില്ലറ അയച്ചുകൊടുക്കുന്നതുകൊണ്ട് വേറെയും ചില മെച്ചങ്ങളുണ്ട്. കഴിഞ്ഞ പേ ചെക്കില്‍ ഒബാമയുടെ വക ഇത്തിരി പൈസ കൂടുതലുണ്ടായിരുന്നു! സ്റ്റിമുലസ്! ആര്‍ക്കറിയാം, പിതാവും ഒരു പക്ഷെ ഇങ്ങനെ ഓരോശാരം ഈ പെസഹാകുഞ്ഞാടുകള്ക്ക് ചെയ്തു കൂടായ്കയില്ല. പ്രത്യേകിച്ചും അദ്ദേഹം ഒബാമയുടെ ഒരാരാധകനായ സ്ഥിതിക്ക്. മിക്കവാറും ഒരു റീഫണ്ട് ചെക്ക് നമുക്കു പിതാവില്‍ നിന്നും പ്രതീക്ഷിക്കാം.
കാര്‍മേഘങ്ങള്‍ക്കിടയില്‍ ഒരു വെള്ളി രേഖ എന്ന് പറഞ്ഞു കേട്ടിട്ടേയുള്ളൂ. ഈ ദുര്‍ഘട സന്ധികളിലും നമ്മുടെ ആത്മീയ നേതാക്കളുടെ സഹായ ഹസ്തങ്ങള്‍ അവര്‍ നമ്മുടെ നേരെ നീട്ടുന്നു. ഉദാഹരണം. നിങ്ങള്‍ ഇക്കൊല്ലത്തെ വാര്‍ഷിക പൊതുയോഗത്തില്‍ സംബന്ധിച്ചോ? ഇല്ലല്ലോ. എന്നാല്‍ പറയാം. കേട്ടോ. ഈ പള്ളിപണിയുടെയും പാര്‍ക്കിംഗ് പ്രശനങ്ങളുടെയും ഇടയ്ക്ക് നമ്മുടെ പള്ളിക്ക് രണ്ടു ലക്ഷത്തിലധികം ഡോളറിന്റെ നീക്കിയിരുപ്പുണ്ട്! രണ്ടു ലക്ഷം ഡോളറിന്റെ. അച്ഛനും CPA ക്കാര്‍ക്കും അന്ന് അത് തന്നെ പറയാനെ സമയമുണ്ടായിരുന്നുള്ളൂ. പക്ഷെ ഒരു പ്രശ്നമേയുള്ളൂ. ഈ തുകകൊണ്ട് എന്ത് ചെയ്യണമെന്നറിയാതെ അവര്‍ വിഷമിക്കുകയാണ്. കയ്യില്‍ തീക്കട്ട യിരിക്കുന്ന പോലെയാണ് അവര്‍ക്ക് ഈ തുക. അവസാനം അവര്‍ ഒരു തീരുമാനത്തിലെത്തിയിട്ടുണ്ട് എന്ന് രഹസ്യമായി ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു .
എന്താണെന്നോ?
ഒരു റീഫണ്ട്. അതെ, നമ്മുടെ പള്ളിക്ക് വാര്‍ഷീക കോണ്ട്രിബ്യൂഷന് കൃത്യമായി കൊടുക്കുന്ന നാന്നൂറോളം കുടുംബങ്ങള്‍ക്ക് അവരുടെ സംഭാവനകള്‍ക്ക് ആനുപാതികമായി ഈ നീക്കിയിരിപ്പ് തുകയായ രണ്ടുലക്ഷം ഡോളര്‍ വീതിച്ചു നല്‍കുന്നതാണ്! ശരാശരി ഒരു കുടുംബത്തിനു കിട്ടുന്ന തുക, ഉദ്ദേശം 497.57 ഡോളര്‍!
സീറോ മലബാര്‍ കീ ജെയ്. ആന്റണിയച്ചന് കി ജെയ്! അങ്ങാടിയത്ത് കി ജെയ്!
3 comments:
These people are just like sponges, using the community but not serving the people of the church.
Also, why is a Catholic bishop (or whoever wrote the letter - probably one of those church insiders looting the church) quoting a muslim who opposes the family values of the Catholic Church?
<< "The Catholic community and Catholic institutions should not honor those who act in defiance of our fundamental moral principles." United States Catholic Bishops Conference 2004>>
I think the web-host-master need to move the contents entitled “From a Reader” to the main homepage. It is the reality of Syro Malabar Catholic under the Syro Malabar dioceses in USA. Let the people talk and I saw reality and spirituality it its writings.
We need to learn form other denominations, for example the CSI and Mar Thoma church where they forcefully transfer the priest back to India after 3 years of service. Moving stone gathers no dirt. First of all the bishop needs to transfer the Vicar of the Syro Malabar Cathedral to India. He is a #1 crook.
The Catholic Church is nobody’s tharavadu property. It is of the people, by the people for the might name of our Lord Jesus Christ. If they cannot satisfy the faithful, what is their role and why we need to feed them.
Anonymous said...
If Bishop really wants Change he has to change his team of Clergy. Let all the priests working in our diocese let them go back to India and make a change for a new team of priests. They all ( except two) including Bishop need a missionary experience. There is no scarcity for new priests who follow the directions of the Church, scarcity is only for the priest who implement Bishop's own Agenda. If he truly mean a change, he should request to Oriental congregation for a transfer for himself
May 5, 2009 9:00 PM
Post a Comment