ഒരു മഹാ വഞ്ചനയുടെ ഓര്‍മ്മ ദിനമെന്നപോലെ തിരുനാളിന്റെ ആദ്യ ദിവസം.
ആഘോഷമായ റാസ.
ദേവാലയം ഭൂരിഭാഗം കാലി. ഉണ്ടായിരുന്നവരില്‍ ഭൂരിഭാഗവും വച്ചാകള്!
ജനങ്ങളെ സംബന്ധിച്ചിടത്തോളം ഒരു കരി ദിനം പോലെ.
മുഴുവന്‍ സമയം തന്റെ സിംഹാസനത്തില്‍ ആസനസ്ഥനായിരുന്ന പിതാവ്. കുഞ്ഞുങ്ങളുടെ വിക്രിതികള്‍ വീക്ഷിക്കുന്ന കാരണവരെപ്പോലെ അദ്ദേഹം അവിടെ മുഴുവന്‍ സമയം കുത്തിയിരുന്നു.
എന്തിനിത്ര ബുദ്ധിമുട്ടി പള്ളിയാത്ര ചെയ്തു അദ്ദേഹം അവിടെ സന്നിഹിതനായി എന്ന് മനസ്സിലാകുന്നില്ല. അത്രയ്ക്ക് വയ്യായിരുന്നെങ്കില് തിരുമനസ്സിനു ആ അരമനയില്‍ തന്നെ കുടികൊണ്ടാല്‍ മതിയായിരുന്നല്ലോ!
കാര്മ്മികര് ജോണ്‍സ്റ്റീ / ആന്റണി ജോഡികള്‍!
പാര്‍ക്കിംഗ് പ്രശ്നമല്ലായിരുന്നു എന്നതൊരു നല്ല കാര്യം. രാത്രി പ്രസുദേന്തി നൈറ്റ് ആണല്ലോ. കാണികള്‍ കമ്മിയായിരിക്കുമെന്നാണ് ഞങ്ങളുടെ നിഗമനം.
റാസ കൂടി ബോറടിച്ച്, പരിതാപത്തിന്റെ പ്രതിരൂപമായി ആ കസേരയില്‍ ഇരിക്കുന്ന പിതാവിനെ സഹതാപപൂര്‍വ്വം വാച്ചുചെയ്തുകൊണ്ടിരുന്നപ്പോള് ഒരു നിയോഗമെന്നോണം ആ ഗാന ശകലത്തിന്റെ ഈരടികള്‍ കാതുകളില്‍ അലയടിച്ചു. പാടുന്നത് നമ്മുടെ കൊയര്‍.
പാടുന്നതോ?
"ശാവോലന്നാല് യൂദന്
നിയമം ചാര്‍ത്തും തിരശ്ശീലകളാല്‍ അന്ധന് .......
എന്നാല്‍ ശാവോലിനോട് മിശിഹാ ചെയ്തതോ:
"മിശിഹായവനില്‍ തന് നിയമത്താല്‍
കാഴ്ച പകര്‍ന്നു."
കാരണം: "ശാവോലിനെയാ നാഥന് പരിചില്‍ നേടി
തിരുസഭ തന്നില്‍ തീക്ഷണതയെറും മാതൃക നല്കാന് .
അങ്ങാടിയത്തോ? ഇന്നും അന്ധന് . കാരണം അദ്ദേഹത്തെ "നാഥന് പരിചില്‍ നേടി"യില്ല.
അദ്ദേഹത്തെ നേടിയതോ ചങ്ങനാശ്ശേരിയിലെ അന്തി ക്രിസ്തുവും അയാളുടെ അനുയായി പാലായിലെ കുട്ടിപ്പിശാശും.
വാച്ചാ ചുണ്ടന് അപ്ഡേറ്റ്:
വാച്ചാ ചുണ്ടന് തല്ക്കാലം പഴയ ചാപ്പലില്‍ സ്ഥലം പിടിച്ചിരിക്കുന്നു.
അവനെയും വഹിച്ചുകൊണ്ടുള്ള പ്രദിക്ഷണം കാണുവാന്‍ ഈയുള്ളവന് ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുകയാണ്. അത് കഴിഞ്ഞു കഴിയുമ്പോള്‍ പറയാം അമ്മിഞ്ഞ നുഴഞ്ഞിട്ടുള്ളവരാണോ നമ്മുടെ ഇവിടുത്തെ കുട്ടനാട്ടുകാരെന്ന്. സംശയമാണ്. തിരയില്‍ നിന്നും തിരയിലെയ്ക്ക്, ആട്ടിയുലച്ച്, കപ്പല്‍ പ്രദിക്ഷണം നടത്തുവാനുള്ള ചുണ ഇവന്മാര്‍ക്കുണ്ടോ എന്ന് കണ്ടു തന്നെ അറിയേണ്ടിയിരിക്കുന്നു.
1 comment:
NEXT YEAR WE BRING A KALAVANDY( BULLOCART- ?) WE HAVE TO KEEP OUR KERALATHANIMA, OR GURVAYOOR KESHAVAN, MANASSILAYILLE? AANA,AANA-NAMMUDE THALAYEDUPULLA ELEPHANTE
Post a Comment